Spiritual
ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ . നവംബർ പതിനാറിന് ലിവർപൂളിൽ  വച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ  ബൈബിൾ കലോത്സവ നഗറിൽ രാവിലെ പത്തര മുതൽ എല്ലാ രണ്ടു മണിക്കൂറും ഇടവിട്ട് വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി മോൺസിഞ്ഞോർ . ജിനോ അരീക്കാട്ട് അറിയിച്ചു . പത്തര , പന്ത്രണ്ടര, രണ്ടര , നാലര എന്നിങ്ങനെ നാല് വിശുദ്ധ കുർബാന കൾ  ആണ് ക്രമീകരിച്ചിരിക്കുന്നത്  .
 രാവിലെ ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയിക്കുന്നതോടെ ആണ് കലോത്സവം ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് . തുടർന്ന് വേദികളിൽ മത്സരങ്ങൾ ആരംഭിക്കും.കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് വോളന്റിയേഴ്‌സ് ടീമിന്റെ വിപുലമായ മീറ്റിങ്ങു  നടന്നിരുന്നു .കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും , വേണ്ട നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു . രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്ക് സുഗമമായി മത്സരങ്ങളിൽ പങ്കു കൊള്ളുവാനും , കാണികൾക്കു മത്സരങ്ങൾ വീക്ഷിക്കുവാനും വേണ്ടിയുള്ള പഴുതടച്ചുള്ള ക്രമീകരണങ്ങൾക്കാണ് സംഘാടക സമിതി ശ്രമിക്കുന്നത് .

ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരിശുദ്ധ പരുമല കൊച്ചുതിരുമേനി ) 117 ഓർമ്മപ്പെരുന്നാൾ 2019 നവംബർ മാസം മാസം 16 ആം തീയതി ശനിയാഴ്ച ഗ്ലാസ്ഗോ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഭക്ത്യാ ആദരപൂർവ്വം ആഘോഷിക്കുന്നു.

ഈവർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ റവ ഫാദർ ടിജി തങ്കച്ചൻ നേതൃത്വം നൽകുന്നു, രാവിലെ 8 30ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ,സുവിശേഷ പ്രസംഗവും , പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥപ്രാർത്ഥനയും , ശ്ലൈഹിക വാഴ്വും, നേർച്ച വിളമ്പും ,സ്നേഹവിരുന്നും നടത്തപ്പെടുന്നു.

മലങ്കര സഭയുടെ യുഗ ആചാര്യനും കാലത്തെ അതിജീവിച്ച് കർമയോഗിയും മനുഷ്യ സ്നേഹത്തിൻറെ വറ്റാത്ത ഉറവയും ആയിരുന്നു പരിശുദ്ധാ പരുമല കൊച്ചുതിരുമേനി. പ്രാർത്ഥനയുടെയും തപസ്സി ഇന്റയും ത്യാഗ സന്നദ്ധതയുടയും ഒരു ജീവിതശൈലിയായിരുന്നു തിരുമേനി യുടേത് .
ഈവർഷത്തെ പെരുന്നാൾ ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു.
ഇടവകയ്ക്കു വേണ്ടി, വികാരി – റവ.ഫാദർ ടിജി തങ്കച്ചൻ, phone No. 07404730297
ട്രസ്റ്റി -സുനിൽ കെ ബേബി ഫോൺ നമ്പർ 07898735973.
സെക്രട്ടറി- തോമസ് വർഗീസ് ഫോൺ നമ്പർ 07712172971,
പെരുന്നാൾ നടക്കുന്ന പള്ളിയുടെ വിലാസം.
ST.John the Evangelical Church, 23 Swindon Road, Glasgow G69 6DS.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ബെർമിംഗ്ഹാം: ക്നാനായ സമുദായ പാരമ്പര്യസംരക്ഷണത്തിനു സഹായിക്കുന്നതിനും പ്രവാസിജീവിതത്തിന് ആത്മീയ വിശുദ്ധി പകരുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടാമത്തെ ക്നാനായ മിഷന് ബെർമിംഗ്ഹാമിൽ തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റേയും മറ്റുവിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടാണ് ദീപം തെളിച്ച് ക്രിസ്തുരാജ (ക്രൈസ്റ്റ് ദി കിംഗ്) ക്നാനായ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, മറ്റു വൈദികർ, വിശ്വാസികൾ തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് സാക്ഷികളായി.

വാൽസാൾ സെൻ്റ് പാട്രിക്‌സ് ദൈവാലയത്തിൽ വച്ച് ഇന്നലെ വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച മിഷൻ സ്ഥാപന തിരുക്കർമ്മങ്ങൾക്കും വാർഷിക തിരുനാളാഘോഷങ്ങൾക്കും പ്രാരംഭമായി മിഷൻ ഡയറക്ടർ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, വിശിഷ്ടാതിഥികൾക്കും വിശ്വാസികൾക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടൺ രൂപതാമെത്രാൻറെ ഡിക്രി വായിച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന് ഡിക്രി കൈമാറുകയും ചെയ്തു. പിന്നീട് നടന്ന ദീപം തെളിക്കലിനും ആഘോഷമായ പൊന്തിഫിക്കൽ വി. കുർബാനയ്ക്കും മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു.

വി. കുർബാനയുടെ സമാപനത്തിൽ ബെർമിംഗ്ഹാം അതിരൂപതയുടെ മുൻ വികാരി ജനറാളും കത്തീഡ്രൽ വികാരിയുമായ മോൺ. തിമോത്തി മെനേസിസ്, വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ തുടങ്ങിയവർ സ്വാഗതം ആശംസിക്കുകയും കൈക്കാരൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പുതുതായി പ്രഖ്യാപിക്കപ്പെട്ട മിഷന്റെ നാൾവഴിയുടെ വീഡിയോ പ്രദർശനവും നടന്നു. തുടർന്ന് സ്‌നേഹവിരുന്നും ഗാനസന്ധ്യയും അരങ്ങേറി.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷനായ ‘ഹോളി ഫാമിലി (തിരുക്കുടുംബ ക്നാനായ മിഷൻ) ക്നാനായ മിഷന് ഇന്ന് സ്കോട്ലൻഡിലെ എഡിൻബോറോയിൽ തിരി തെളിയും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികനാകും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആശംസകളർപ്പിച്ചു സംസാരിക്കും. മിഷൻ ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ദിവ്യബലിയിൽ എഡിൻബൊറോ ആർച്ച്ബിഷപ് ലിയോ കുഷ്‌ലി വചനസന്ദേശം പങ്കുവയ്ക്കും. റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ മിഷൻ സ്ഥാപന ഡിക്രി വായിക്കും.

വി. കുർബാനയ്‌ക്കുശേഷം വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ ആശംസകളർപ്പിച്ചു സംസാരിക്കും. മിഷൻ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നതായും ഡയറക്ടർ, റെവ. ഫാ. ജിൻസ് കണ്ടക്കാട്ട് അറിയിച്ചു.

ബർമിങ്ഹാം. കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ , ഏതെങ്കിലും തരത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തിൽ നവംമ്പർ 15,16,17 തീയതികളിൽ പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ഡി യുടെ നേതൃത്വത്തിൽ സെഹിയോനിൽ നടക്കും.
കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും .
ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ ‌ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന്‌ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡോ.ജോൺ ഡി നയിക്കുന്ന ഈ ധ്യാനത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്ക്‌ പങ്കെടുക്കാം. പ്രവേശനം സൗജന്യം.
കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്.സമയം 15 ന് വെള്ളി വൈകിട്ട് 6 മുതൽ 19 വരെ .16 ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 17 ന് ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6. 30 വരെ.
ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം റെജിസ്ട്രേഷൻ ആവശ്യമാണ്.
സെഹിയോൻ ടീം മുഴുവൻ ശുശ്രൂഷകരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ADDRESS.
ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT.
കൂടുതൽ വിവരങ്ങൾക്ക്
അനി ജോൺ ‭07958 745246‬

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ . നവംബർ 16 നു നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്താനായി ഇന്ന് ( ശനി) ഉച്ചകഴിഞ്ഞു വിപുലമായ വോളന്റിയേഴ്‌സ് കമ്മറ്റിയുടെ മീറ്റിംഗ് ലിവർപൂളിൽ കൂടുമെന്നു സംഘാടക സമിതിക്കുവേണ്ടി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു . ലിവർപൂളിലെ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വൈകുന്നേരം രണ്ടു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആണ് മീറ്റിങ് ആരംഭിക്കുന്നത് .തുടർന്ന് മൂന്നു മണി മുതൽ നാല് മണിവരെയാണ് മീറ്റിങ്ങ് ക്രമീകരിച്ചിരിക്കുന്നത് ,കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ മീറ്റിങ്ങിൽ വിലയിരുത്തും. കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർഥികൾക്കും , മാതാപിതാക്കൾക്കും , കാണികൾക്കും , എല്ലാവിധത്തിലും ഉള്ള സൗകര്യങ്ങൾ ക്രമീകരിക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങളിൽ ആണ് സംഘാടകസമിതി. നവമ്പർ പതിനാറു ശനിയാഴ്ച രാവിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി കൊളുത്തി ഉത്‌ഘാടനം നിർവഹിക്കുന്നതോടെ ആണ് മല്സരങ്ങൾ വിവിധ വേദികളിൽ ആരംഭിക്കുന്നത്. രൂപതയുടെ എട്ടു റീജിയനുകളിൽ നടന്ന റീജിയണൽ കലോത്സവങ്ങളിൽ നിന്നും വിജയികളായവർ ആണ് ദേശീയ തലത്തിലുള്ള മത്സരത്തിൽ മാറ്റുരക്കുന്നത് .

ബർമിംങ്‌ഹാം: ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി വീണ്ടും ബർമിങ്ഹാം ബഥേൽ സെന്റർ ഒരുങ്ങുന്നു. കുട്ടികൾക്കുള്ള ശുശ്രൂഷകൾ ഒഴികെ പൂർണ്ണമായും മലയാളത്തിൽ ആയിരിക്കും ഇത്തവണ കൺവെൻഷൻ .
പരിശുദ്ധാത്മ കൃപയാൽ ദൈവവചനങ്ങൾ മാംസംധരിച്ച് അത്ഭുതരോഗശാന്തിയിലൂടെയും ജീവിത നവീകരണത്തിലൂടെയും അനേകരെ യേശുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും.
നാളെ നടക്കുന്ന കൺവെൻഷനിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും.
നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിൽ ഉപകരണമാക്കി ദൈവം വളർത്തുന്ന സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ ‌ കൺവെൻഷനിൽ ഇത്തവണ സെഹിയോൻ യുകെ യിലെ പ്രമുഖ വചന പ്രഘോഷകൻ ഫാ.ഷൈജു നടുവത്താനിയിൽ ,ജർമ്മനിയിൽ നിന്നുമുള്ള ഫാ. ടോം മുളഞ്ഞനാനി വി. സി , റോം കേന്ദ്രമാക്കി യൂറോപ്യൻ നവസുവിശേഷവത്ക്കരണത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രമുഖ വചന പ്രഘോഷകനും കണ്ണൂർ രൂപതാംഗവുമായ ഫാ. രാജൻ ഫൗസ്തോ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക  കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു ….
ഇതിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.
കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും .
കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ നവംമ്പർ 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭+44 7506 810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് ‭07588 809478‬.

ബർമിങ്ഹാം: വ്യക്തി ജീവിതത്തിൽ ദൈവവചനങ്ങൾ പ്രായോഗികമാക്കുകവഴി ജീവിത വിജയം പ്രാപിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 9 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കായി പ്രത്യേക കൺവെൻഷൻ . കുട്ടികൾക്ക് പ്രത്യേകമായി കുമ്പസാരിക്കുവാനും കൂടാതെ സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ടാതിരിക്കും .

ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് . കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌ ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കൺവെൻഷൻ. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.
കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .” ലിറ്റിൽ ഇവാഞ്ചലിസ്റ് ” എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് .
ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു . കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, .
ബിജു അബ്രഹാം 07859890267
ജോബി ഫ്രാൻസിസ് ‭07588 809478‬.

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് കേളികേട്ടുയരുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ക്രമീകരണങ്ങൾ ദ്രുതഗതിയിൽ  പുരോഗമിക്കുന്നതായി സംഘാടക സമിതിക്കുവേണ്ടി മോൺ . ജിനോ അരീക്കാട്ട് , റോമിൽസ് മാത്യു എന്നിവർ അറിയിച്ചു . രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും  ദീർഘ ദൂരം യാത്ര ചെയ്തു വരുന്ന എല്ലാവര്ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുവാൻ ആണ് സംഘാടക സമിതി ശ്രമിക്കുന്നത്.  കലോത്സവത്തിന് എത്തുന്ന എല്ലാവര്ക്കും മുഴുവൻ സമയവും  ലഭ്യമാകുന്ന വിധത്തിൽ വിവിധ കൗണ്ടറുകളിൽ ആയി  വിവിധ ഭക്ഷണ പദാർഥങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത് . ദൂരെ നിന്നും എത്തുന്നവർക്ക് ബ്രേക്ഫാസ്റ്റ് ആവശ്യമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാവുന്നതാണ് . രാവിലെ എട്ടു മണിമുതൽ ഭക്ഷണ പദാർഥങ്ങൾ ഭക്ഷണ ത്തിനായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലത്തു ലഭ്യമായി തുടങ്ങും . ഭക്ഷണ കാര്യങ്ങൾ ക്രമീകരിക്കുന്നതിനായി മാത്രം മാനുവൽ  സി .പി. , പോൾ മംഗലശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ പന്ത്രണ്ട് അംഗ പ്രത്യേക കമ്മറ്റിയും പ്രവർത്തിക്കുന്നുണ്ട് .  ബ്രേക്ഫാസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അനിൽ ജോസഫ് 07848874489,വർഗീസ് ആലുക്ക07586458492. എന്നിവരുമായി ഇപ്പോൾ തന്നെ ബന്ധപ്പെടാവുന്നതാണ്.

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നവബർ മാസം 6-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

മാസാദ്ധ്യ ബുധനാഴ്ച വിശൂദ്ധ ഔസേപ്പിതാവിന് സമർപ്പിതമായ ദിനമാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

 

ലണ്ടൻ: ലോക മഹാ ഗുരു മുഹമ്മദ് നബിയുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ യുകെ മലയാളി മുസ്ലിമീങ്ങൾ നടത്തുന്ന ഒരു മാസക്കാലത്തെ മീലാദ് കാമ്പയിനുകളുടെ ഉൽഘടനം ലണ്ടൻ വിൽസ്‌ടെൻ ഗ്രീനിൽ നവംബർ 1 നു വെള്ളിയാഴ്ച നടന്നു.
ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളി മുസ്ലിമീങ്ങൾക്കു ആത്മീയ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തു ദിശാ ബോധം നൽകിക്കൊണ്ടിരിക്കുന്ന അൽ ഇഹ്‌സാൻ ആണ് കാമ്പയിനുകൾക്കു ചുക്കാൻ പിടിക്കുന്നത്. ഉദ്ഘടന സംഗമത്തിൽ ഖാരി അബ്ദുൽ അസീസ് ഉസ്താദ് നേത്വർത്ഥം നൽകിയ ബുർദാസ്വാദന വരികൾ സദസ്സ് ആവേശത്തോടെ ഏറ്റു ചൊല്ലി. മുനീബ് നൂറാനി മുഖ്യ പ്രഭാഷണം നടത്തി. സൃഷ്ടിപ്പിലും ജീവിത രീതിയിലും പൂർണതയുടെ അത്യുന്നതിയിലെത്തിയ പ്രവാചകനെ പുതു തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.


വ്യത്യസ്ത ദിവസങ്ങളിലായി യുകെയുടെ വിവിധ ഭാഗങ്ങളിൽ മീലാദ് കാമ്പയിനുകൾ നടക്കും. കാമ്പയിനുകളുടെ സമാപന മഹാ സമ്മേളനം നവംബർ 23 നു ഉച്ചക്ക് 1 മണിമുതൽ ലണ്ടൻ വൈറ്റ് സിറ്റിയിലെ ഫീനിക്സ് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. നൂറു കണക്കിന് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളും നാനാ തുറകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിക്കുന്ന സാംസ്‌കാരിക സമ്മേളനവും അന്ന് നടക്കും. സമാപന മഹാ സമ്മേളനത്തിലേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായും എല്ലാ യുകെ മലയാളി സഹോദരങ്ങളെയും നവംബർ 23 ന്റെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും അൽ ഇഹ്‌സാൻ ഭാരവാഹികൾ അറീച്ചു.

Copyright © . All rights reserved