മലയാളം യുകെ ന്യൂസ് ടീം.

“സ്നേഹസ്പർശം”. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹസ്പർശം ചാരിറ്റി ഇവന്റ് ഫെബ്രുവരി 15 ശനിയാഴ്ച (നാളെ) മാഞ്ചെസ്റ്ററിലെ ബോൾട്ടണിലുള്ള ഔവർ ലേഡീ ഓഫ് ലൂർദ് ഹാളിൽ (Our Lady Of Lourdes Hall) വച്ച് നടക്കും. ചാരിറ്റി ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയ്ച്ചു.

വൈകുന്നേരം നാല് മണിക്ക് മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയും മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ന്യൂകാസിൽ സെൻറ് തോമസ്സ് ചർച്ച്, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ചർച്ച് തുടങ്ങിയ ഇടവകകളുടെ വികാരിയുമായ റവ. ഫാ. ഹാപ്പി ജേക്കബ്ബ് നിലവിളക്ക് കൊളുത്തി ചാരിറ്റി ഇവന്റിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി ബിനോയി മാത്യൂ, സെക്രട്ടറി ലിറ്റോ ടൈറ്റസ്, ബോൾട്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സോജി തേവരിൽ, സെക്രട്ടറി അനില കൊച്ചിട്ടി, മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക നിരീക്ഷകനും മലയാളം യുകെ ന്യൂസ് ഡയറക്ടറുമായ ജോജി തോമസ്സ്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട് എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിക്കും. കൂടാതെ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖ വ്യക്തികൾ ചാരിറ്റി ഇവന്റിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും.

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിലെ കലാകാരികൾ അവതരിപ്പിക്കുന്ന വെൽക്കം ഡാൻസോടെ കാര്യപരിപാടികൾ ആരംഭിക്കും. തുടർന്ന് മാഞ്ചെസ്റ്ററിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നിറപ്പകിട്ടാർന്ന നിരവധി കലാസൃഷ്ടികൾ അരങ്ങേറും. ഇതേ സമയം തന്നെ ചാരിറ്റി ഇവന്റിന്റെ പ്രധാന ഇനമായ കേരളത്തിന്റെ തനതായ രുചിയിലുള്ള തനി നാടൻ ഭക്ഷണങ്ങളുടെ സ്റ്റാളുകൾ പ്രോഗ്രാമിലുടനീളം പ്രവർത്തിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വളരെ കുറഞ്ഞ നിരക്കിൽ കേരളത്തിന്റെ രുചി ആസ്വദിക്കാനുള്ള അവസരമാണ് സംഘാടകർ ഇവിടെ ഒരുക്കിയിട്ടുള്ളത്.
യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓർക്കസ്ട്രാ കീത്തിലി ഗാനമേള അവതരിപ്പിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധിയാളുകൾ പരിപാടിയിൽ സംബന്ധിക്കും.

ഇത്തവണ മാവേലിക്കരയിലുള്ള PMP ശാലേം ഭവനിനു വേണ്ടിയാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫണ്ട് റെയ്‌സിംഗ് ഇവന്റ് നടത്തുന്നത്. സമീപത്തും വിദൂരത്തുമുള്ള ഏറ്റവും അർഹരായ ആളുകൾക്ക് സൗജന്യവും സമഗ്രവുമായ മാനസികാരോഗ്യ സംരക്ഷണം നൽകുക എന്നതാണ് ശാലേം ഭവന്റെ പ്രധാന ലക്ഷ്യം. വിവിധ മാനസികാവസ്ഥകളിൽ കഷ്ടപ്പെടുന്ന പുരുഷന്മാരുടെ പരിചരണവും, പുനരധിവാസവും ഈ കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സേവനങ്ങളിൽ ചിലതാണ്.

സ്നേഹസ്പർശം ഇവന്റുമായി ബന്ധപെട്ടു മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും, സമാഹരിക്കുന്ന ഫണ്ടുകളെല്ലാം ശാലേം ഭവനിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.

ശാലേം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും ഈ ഫണ്ട് പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല.

ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട് നടത്തിയ റാഫൽ ടിക്കറ്റിന്റെ നറക്കെടുപ്പ് പ്രോഗ്രാമിനൊടുവിൽ നടക്കും. യുകെയിലെ പ്രമുഖ ഇൻഷുറൻസ് ഡീലറായ ‘പോപ്പുലർ പ്രൊട്ടക്ട് ‘ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. വൈകിട്ട് എട്ടു മണിയോടെ പരിപാടികൾ അവസാനിക്കും. ജാതി മത ഭേദമെന്യേ എല്ലാ മതസ്തരെയും ചാരിറ്റി ഇവന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയ്ച്ചു.

ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-
Litto Titus (secretary) :07888828637
Benoyi Mathew(trustee) : 07533094770
Suresh Daniel (Coordinator) : 07912254835
Byju John(Coordinator) : 07863114021

വിലാസം.
Our Lady Of Lourdes RC Primary School
Beech Ave, Farnworth,
Bolton, BL4 OBP

Best Compliments…