Spiritual

ബർമ്മിംഗ് ഹാമിലെ ഹിന്ദു മലയാളി കൂട്ടായ്മയായ ബർമ്മിംഗ് ഹാം ഹിന്ദു മലയാളീസ് അഥവാ ‘ഭീമ’ യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പ പൂജ 14 ഡിസംബർ 2019 ന് 5 .30 pm —9 pm വരെ ബർമ്മിംഗ് ഹാം ശ്രീ ബാലാജി ക്ഷേത്ര സന്നിധിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു .നാമജപം ,ഭജന ,അഭിഷേകം ,പടിപൂജ, ദീപാരാധന ,അന്നദാനം എന്നിങ്ങനെ വിപുലമായ ഒരുക്കങ്ങളാണ് ഈ വർഷം ക്രമീകരിച്ചിട്ടുള്ളത് .ഭക്തനും ഈശ്വരനും ഒന്നായി മാറുന്ന ‘തത്ത്വമസി ‘ യുടെ പൊരുൾ അറിഞ്ഞ് അയ്യപ്പസന്നിധിയിൽ ആത്മസമർപ്പണം നടത്തി ധന്യത അനുഭവിയ്ക്കുവാനും ഭഗവദ്‌ കൃപയ്ക്ക് പാത്രീഭൂതരാകുവാനും യുകെയിലെ എല്ലാ സജ്ജനങ്ങളേയും സസന്തോഷം അയ്യപ്പപൂജയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭീമയുടെ ഭാരവാഹികളായ ശ്രീ .പദ്മകുമാർ , ശ്രീ .രാജേഷ് റോഷൻ എന്നിവർ അറിയിച്ചു .

സ്ഥലം : ശ്രീ ബാലാജി ടെംപിൾ ,ഓൾഡ്ബറി , യുകെ B 69 3DU
തീയതി : 14 ഡിസംബർ 2019
5 .30 pm —9 pm

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) നവബർ മാസം 13-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ബർമിങ്ഹാം : വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസ് ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെഹിയോനിൽ 23 ന് നടക്കും . രജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ യുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കൺവെൻഷൻ 23 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ്‌ ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലുംഅഭിഷേകാഗ്നി മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്സ് .

സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ബിജു 07515368239
സാറാമ്മ 07838942077

ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കലോത്സവ ദിനത്തിലെ പ്രോഗ്രാം ഷെഡ്യൂൾ സംഘാടക സമിതി പുറത്തിറക്കി യതായി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .. രാവിലെ എട്ടു പതിനഞ്ചു മുതൽ കലോത്സവ നഗറിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഭക്ഷണ ശാലകളിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് ലഭ്യമായി തുടങ്ങും , ബ്രേക്ക് ഫാസ്റ്റ് ആവശ്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെട്ടാൽ ബ്രേക്ഫാസ്റ്റ് മുൻകൂട്ടി ബുക് ചെയ്യാവുന്നതാണ് . എട്ടര മണിയോടെ രെജിസ്ട്രേഷൻ ഡെസ്കിൽ നിന്നും ലഭ്യമായി തുടങ്ങും , ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയിക്കുന്നതോടെ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും. ഒൻപതു മുപ്പതുമുതൽ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത് , പതിനൊന്നു സ്റ്റേജുകളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .

അഞ്ചു വിഭാഗങ്ങളിലായി പതിനാറു വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി ആയിരത്തി മുന്നൂറോളം മത്സരാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത് .കലോത്സവ നഗറിൽ പത്തര മുതൽ രണ്ടു മണിക്കൂർ ഇടവിട്ട് വിശുദ്ധ കുർബാനയും , ആരാധനയും ക്രമീകരിച്ചിട്ടുണ്ട് . മത്സരം സംബന്ധിച്ചുള്ള നിർദേശങ്ങൾ വിവിധ റീജിയണൽ കോഡിനേറ്റർ മാർക്ക് നൽകിയിട്ടുണ്ട് , കൂടുതൽ വിവരങ്ങൾക്കായി കലോത്സവം ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത്7734303945 , റോമിൽസ് മാത്യു 07919988064എന്നിവരുമായി ബന്ധപ്പെടുക . ബ്രേക്ക് ഫാസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അനിൽ ജോസഫ് 07848874489 , വർഗീസ് ആലുക്ക 07586458492എന്നിവരുമായി ബന്ധപ്പെടുക.

ഫാ. ബിജു കുന്നയ്ക്കാട്ട്

സ്കോട്ലാൻഡ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷൻ ‘ഹോളി ഫാമിലി’ എഡിബോറോയിൽ പിറന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും എഡിൻബൊറോ ആർച്ച്ബിഷപ് ലിയോ കുഷ്‌ലിയും ഒരുമിച്ചു തിരിതെളിച്ചു പുതിയ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ജിൻസ് കണ്ടനാട്ട്, മറ്റു വൈദികർ, നിരവധി വിശ്വാസികൾ തുടങ്ങിയവർ ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി.

എഡിൻബോറോയിലുള്ള ലിവിങ്സ്റ്റൺ സെൻറ് ആൻഡ്രൂസ് ദൈവാലയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് നടന്ന തിരുക്കർമ്മങ്ങൾക്ക് മുന്നോടിയായി വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിച്ചു. മിഷൻ ഡയറക്ടർ റെവ. ഫാ. ജിൻസ് കണ്ടനാട്ട് എല്ലാവര്ക്കും സ്വാഗതമാശംസിച്ചതിനെത്തുടർന്ന്, മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടൺ രൂപതാ മെത്രാന്റെ ഡിക്രി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ വായിച്ചു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ നടത്തിയ ആശംസാപ്രസംഗത്തിനൊടുവിൽ ഡിക്രി റെവ. ഫാ. ജിൻസ് കണ്ടനാട്ടിനു കൈമാറി.

മൂന്നു മെത്രാന്മാർ ഒരുമിച്ചു തിരി തെളിച്ചു മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചശേഷം നടന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബാനയിൽ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികനായി. സ്കോട്ലൻഡ് ആർച്ച്ബിഷപ് ലിയോ കുഷ്‌ലി വചനസന്ദേശം നൽകി. നാമെല്ലാം ഒരേ ദൈവത്തിൻറെ മക്കളെന്ന നിലയിലും വി. തോമസും വി. ആൻഡ്രൂവും അടങ്ങിയ ഒരേ അപ്പസ്തോലിക കുടുംബമെന്ന നിലയിലും ഇടവകയാകുന്ന പ്രാദേശിക കുടുംബത്തിൽ ഒരുമിച്ചുവന്നു പ്രാർത്ഥിക്കുന്ന കുടുംബാങ്ങങ്ങളെന്ന നിലയിലും ‘ഹോളി ഫാമിലി’ എന്ന നാമം ഈ മിഷന് ഏറ്റവും അന്വർത്ഥമാണെന്ന് തിർവചനസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

വി. കുർബാനയുടെ സമാപനത്തിൽ, മാർ മാത്യു മൂലക്കാട്ട് ആശംസകളർപ്പിച്ചു സംസാരിച്ചു. പുതിയ മിഷന്റെ ലോഗോ പ്രകാശനവും നടന്നു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ മൂന്നു ക്നാനായ മിഷനുകൾ ഉൾപ്പെടെ ഇപ്പോൾ മുപ്പത്തിനാലു മിഷനുകളാണ് പ്രവർത്തിക്കുന്നത്. ഈ വർഷം തന്നെ എയിൽസ്‌ഫോർഡ്, ലെസ്റ്റർ, ഓക്സ്ഫോർഡ്, ലണ്ടൻ, ബെർമിംഗ്ഹാം(ക്നാനായ മിഷൻ) എന്നിവയ്ക്ക് പിന്നാലെ, ആറാമത്തെ മിഷനായാണ് ഇന്നലെ എഡിൻബറോ ക്നാനായ മിഷൻ പിറവിയെടുത്തത്. മിഷൻ ഉദ്ഘാടനത്തിന്റെ വിജയത്തിനായി ഡയറക്ടർ, റെവ. ഫാ. ജിൻസ് കണ്ടനാട്ടിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരികയായിരുന്നു.

ലണ്ടൻ . യു കെ യിലെ മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കൽ പാടി അഭിനയിച്ച എന്റെ  വീടെന്റെ  സ്വർഗം എന്ന  വീഡിയോ ഭക്തിഗാന ആൽബം റിലീസ് ചെയ്തു .  ക്രിസ്തീയ ഭക്തിഗാന ശാഖക്ക് അതുല്യമായ സംഭവനകൾ നൽകിയ ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന  ഈ ആൽബം ,  ഈ കാലത്തെ കുടുംബ ബന്ധങ്ങളെയും , മാതാപിതാക്കളെ ആദരിക്കുന്നതിന്റെ ആവശ്യകതയും ഉൾപ്പടെ ഉള്ള  മികച്ച വരികളും , സംഗീതവും കൊണ്ട്  സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു . കുടുംബങ്ങളിൽ സ്നേഹം ഇല്ലാതാകുന്നതും ,ദൈവത്തെ മറക്കുന്നതും ഒക്കെ പതിവായിരിക്കുന്ന ഈ കാലയളവിൽ  അനേകരിലേക്കു ദൈവസ്നേഹത്തിന്റെയും , കുടുംബ സ്നേഹത്തിന്റെയും സന്ദേശം എത്തിക്കുന്ന രീതിയിൽ , മികച്ച സാങ്കേതിക മികവോടെ യാണ് ഈ ഗാനം ദൃശ്യ വൽക്കരിച്ചിരിക്കുന്നതും റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നതും. ഈ ഗാനത്തിന്റെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://www.youtube.com/watch?v=Sm65wYHVd48&list=RDSm65wYHVd48&start_radio=1

ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ . നവംബർ പതിനാറിന് ലിവർപൂളിൽ  വച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ  ബൈബിൾ കലോത്സവ നഗറിൽ രാവിലെ പത്തര മുതൽ എല്ലാ രണ്ടു മണിക്കൂറും ഇടവിട്ട് വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി മോൺസിഞ്ഞോർ . ജിനോ അരീക്കാട്ട് അറിയിച്ചു . പത്തര , പന്ത്രണ്ടര, രണ്ടര , നാലര എന്നിങ്ങനെ നാല് വിശുദ്ധ കുർബാന കൾ  ആണ് ക്രമീകരിച്ചിരിക്കുന്നത്  .
 രാവിലെ ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയിക്കുന്നതോടെ ആണ് കലോത്സവം ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് . തുടർന്ന് വേദികളിൽ മത്സരങ്ങൾ ആരംഭിക്കും.കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് വോളന്റിയേഴ്‌സ് ടീമിന്റെ വിപുലമായ മീറ്റിങ്ങു  നടന്നിരുന്നു .കലോത്സവത്തിന്റെ വിജയത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും , വേണ്ട നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു . രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്ക് സുഗമമായി മത്സരങ്ങളിൽ പങ്കു കൊള്ളുവാനും , കാണികൾക്കു മത്സരങ്ങൾ വീക്ഷിക്കുവാനും വേണ്ടിയുള്ള പഴുതടച്ചുള്ള ക്രമീകരണങ്ങൾക്കാണ് സംഘാടക സമിതി ശ്രമിക്കുന്നത് .

ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരിശുദ്ധ പരുമല കൊച്ചുതിരുമേനി ) 117 ഓർമ്മപ്പെരുന്നാൾ 2019 നവംബർ മാസം മാസം 16 ആം തീയതി ശനിയാഴ്ച ഗ്ലാസ്ഗോ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ഭക്ത്യാ ആദരപൂർവ്വം ആഘോഷിക്കുന്നു.

ഈവർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ റവ ഫാദർ ടിജി തങ്കച്ചൻ നേതൃത്വം നൽകുന്നു, രാവിലെ 8 30ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ,സുവിശേഷ പ്രസംഗവും , പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥപ്രാർത്ഥനയും , ശ്ലൈഹിക വാഴ്വും, നേർച്ച വിളമ്പും ,സ്നേഹവിരുന്നും നടത്തപ്പെടുന്നു.

മലങ്കര സഭയുടെ യുഗ ആചാര്യനും കാലത്തെ അതിജീവിച്ച് കർമയോഗിയും മനുഷ്യ സ്നേഹത്തിൻറെ വറ്റാത്ത ഉറവയും ആയിരുന്നു പരിശുദ്ധാ പരുമല കൊച്ചുതിരുമേനി. പ്രാർത്ഥനയുടെയും തപസ്സി ഇന്റയും ത്യാഗ സന്നദ്ധതയുടയും ഒരു ജീവിതശൈലിയായിരുന്നു തിരുമേനി യുടേത് .
ഈവർഷത്തെ പെരുന്നാൾ ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു.
ഇടവകയ്ക്കു വേണ്ടി, വികാരി – റവ.ഫാദർ ടിജി തങ്കച്ചൻ, phone No. 07404730297
ട്രസ്റ്റി -സുനിൽ കെ ബേബി ഫോൺ നമ്പർ 07898735973.
സെക്രട്ടറി- തോമസ് വർഗീസ് ഫോൺ നമ്പർ 07712172971,
പെരുന്നാൾ നടക്കുന്ന പള്ളിയുടെ വിലാസം.
ST.John the Evangelical Church, 23 Swindon Road, Glasgow G69 6DS.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ബെർമിംഗ്ഹാം: ക്നാനായ സമുദായ പാരമ്പര്യസംരക്ഷണത്തിനു സഹായിക്കുന്നതിനും പ്രവാസിജീവിതത്തിന് ആത്മീയ വിശുദ്ധി പകരുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടാമത്തെ ക്നാനായ മിഷന് ബെർമിംഗ്ഹാമിൽ തുടക്കമായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റേയും മറ്റുവിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടാണ് ദീപം തെളിച്ച് ക്രിസ്തുരാജ (ക്രൈസ്റ്റ് ദി കിംഗ്) ക്നാനായ മിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാ വികാരി ജനറാൾ വെരി റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, മറ്റു വൈദികർ, വിശ്വാസികൾ തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് സാക്ഷികളായി.

വാൽസാൾ സെൻ്റ് പാട്രിക്‌സ് ദൈവാലയത്തിൽ വച്ച് ഇന്നലെ വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച മിഷൻ സ്ഥാപന തിരുക്കർമ്മങ്ങൾക്കും വാർഷിക തിരുനാളാഘോഷങ്ങൾക്കും പ്രാരംഭമായി മിഷൻ ഡയറക്ടർ റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, വിശിഷ്ടാതിഥികൾക്കും വിശ്വാസികൾക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടൺ രൂപതാമെത്രാൻറെ ഡിക്രി വായിച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും റെവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന് ഡിക്രി കൈമാറുകയും ചെയ്തു. പിന്നീട് നടന്ന ദീപം തെളിക്കലിനും ആഘോഷമായ പൊന്തിഫിക്കൽ വി. കുർബാനയ്ക്കും മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു.

വി. കുർബാനയുടെ സമാപനത്തിൽ ബെർമിംഗ്ഹാം അതിരൂപതയുടെ മുൻ വികാരി ജനറാളും കത്തീഡ്രൽ വികാരിയുമായ മോൺ. തിമോത്തി മെനേസിസ്, വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ തുടങ്ങിയവർ സ്വാഗതം ആശംസിക്കുകയും കൈക്കാരൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പുതുതായി പ്രഖ്യാപിക്കപ്പെട്ട മിഷന്റെ നാൾവഴിയുടെ വീഡിയോ പ്രദർശനവും നടന്നു. തുടർന്ന് സ്‌നേഹവിരുന്നും ഗാനസന്ധ്യയും അരങ്ങേറി.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മൂന്നാമത്തെ ക്നാനായ മിഷനായ ‘ഹോളി ഫാമിലി (തിരുക്കുടുംബ ക്നാനായ മിഷൻ) ക്നാനായ മിഷന് ഇന്ന് സ്കോട്ലൻഡിലെ എഡിൻബോറോയിൽ തിരി തെളിയും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികനാകും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആശംസകളർപ്പിച്ചു സംസാരിക്കും. മിഷൻ ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ദിവ്യബലിയിൽ എഡിൻബൊറോ ആർച്ച്ബിഷപ് ലിയോ കുഷ്‌ലി വചനസന്ദേശം പങ്കുവയ്ക്കും. റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ മിഷൻ സ്ഥാപന ഡിക്രി വായിക്കും.

വി. കുർബാനയ്‌ക്കുശേഷം വികാരി ജനറാൾ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ ആശംസകളർപ്പിച്ചു സംസാരിക്കും. മിഷൻ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും പരിപാടികളുടെ വിജയത്തിനായി വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നതായും ഡയറക്ടർ, റെവ. ഫാ. ജിൻസ് കണ്ടക്കാട്ട് അറിയിച്ചു.

ബർമിങ്ഹാം. കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്‌ട്രികളിലോ , ഏതെങ്കിലും തരത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തിൽ നവംമ്പർ 15,16,17 തീയതികളിൽ പ്രശസ്ത വചനപ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ബ്രദർ ഡോ.ജോൺ ഡി യുടെ നേതൃത്വത്തിൽ സെഹിയോനിൽ നടക്കും.
കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും .
ലോകത്തിലെ വിവിധരാജ്യങ്ങളിൽ വിവിധ മേഖലകളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന സെഹിയോൻ ‌ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്‌തങ്ങളായ ജീവിതസാഹചര്യങ്ങളിൽ യഥാർത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന്‌ കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡോ.ജോൺ ഡി നയിക്കുന്ന ഈ ധ്യാനത്തിൽ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുകൊണ്ട് നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്നവർക്ക്‌ പങ്കെടുക്കാം. പ്രവേശനം സൗജന്യം.
കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്.സമയം 15 ന് വെള്ളി വൈകിട്ട് 6 മുതൽ 19 വരെ .16 ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ , 17 ന് ഞായർ രാവിലെ 11 .30 മുതൽ വൈകിട്ട് 6. 30 വരെ.
ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്സൈറ്റിൽ പ്രത്യേകം റെജിസ്ട്രേഷൻ ആവശ്യമാണ്.
സെഹിയോൻ ടീം മുഴുവൻ ശുശ്രൂഷകരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ADDRESS.
ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT.
കൂടുതൽ വിവരങ്ങൾക്ക്
അനി ജോൺ ‭07958 745246‬

Copyright © . All rights reserved