പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേർച്ച നേർന്ന് എത്തുന്ന വിശ്വാസികൾ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തി നടത്തുന്ന മരിയൻ, പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6.15 pm ജപമാല , 6.45 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയൻ പ്രദക്ഷിണവും , പരി.പരമ ദിവ്യകാരുണ്യ ആരാധനയും.
പള്ളിയുടെ വിലാസം:
Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU
കുറിപ്പ് :- സ്പിരിച് വൽ ഷെയറിങ്ങിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം 6 pm മുതൽ ഉണ്ടായിരിക്കുന്നതാണ്.
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബർ 20 ഇൽ നിന്ന് ഒക്ടോബർ 31 ലേക്ക് മാറ്റിയിരിക്കുന്നതായി കലോത്സവം ഡയറക്ടർ റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ രൂപത ഈ വർഷം യുവജന വർഷമായി ആചരിക്കുന്നതിനാൽ ഷോർട് ഫിലിമിന് നൽകിയിരിക്കുന്ന വിഷയം “Young person’s encounter with Jesus’ എന്നതാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉപന്യാസമത്സരത്തിൽ (Essay Writing) പങ്കെടുക്കുന്നവർ ഒക്ടോബർ 20 ഓടുകൂടി രചനകൾ അയച്ചുതരേണ്ടതാണെന്നും ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു. രചനകൾ അയക്കേണ്ട വിലാസം:
Rev. Fr. Paul Vettikattu CST
St. Joseph’s Catholic Church,
Forest Road, Bristol
BS16 3QT
email: [email protected]
സതീഷ് കുട്ടപ്പൻ
ശ്രീനാരായണ ഗുരുദേവ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നുള്ള ശിവഗിരി മഠത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിൽ നിന്നും ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സ്മൃതി യാത്രയുടെ ഭാഗമായി ഒക്ടോബർ 16 മുതൽ 25ാം തീയതി വരെ യുകെ യുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തുന്നു .
അതിന്റെ ഭാഗമായി ഗുരുധർമ്മ പ്രചരണസഭയുടെ യു കെ യിലെ 2020ാം നമ്പർ യൂണിറ്റായ സേവനം യുകെ യുടെ നേതൃത്തത്തിൽ ഒക്ടോബർ 24-ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട് 6 മണി മുതൽ ഓക്സ്ഫോർഡിൽ വച്ചു “ഗുരുസന്ധ്യ” എന്ന ദാർശനിക സമ്മേളനം നടക്കുന്നു. ഗുരുവിന്റെ ജീവിതവും ദർശനങ്ങളും വളരെ പ്രസക്തമായ ഈ കാലഘട്ടത്തിൽ ഗുരുദേവ ദർശനങ്ങൾ ആഴത്തിൽ അറിയുവാനും മനസ്സിലാക്കാനുമുള്ള ഒരു അവസരമാണ് ഈ സമ്മേളനം ഒരുക്കുന്നത്.
ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ ‘ഗുരുസന്ധ്യ’ ഉത്‌ഘാടനം ചെയ്യും. ചടങ്ങിൽ ഗുരുധർമ്മ പ്രചരണസഭയുടെ ജനറൽ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മുഖ്യ പ്രഭാക്ഷണം നടത്തും. ഡോക്ടർ ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനത്തിൽ മുംബൈ ശ്രീനാരായണ മന്ദിരസമിതി ചെയർമാൻ ശ്രീ M.I. ദാമോദരൻ പ്രശസ്ത ചരിത്രകാരൻ ഡോക്ടർ പീതാംബരൻ, ധർമ്മ പ്രഭാഷകൻ ശ്രീ ജയചന്ദ്രബാബു, ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ ബോർഡ് മെമ്പർമാരായ ശ്രീ സാജൻ നടരാജൻ, ശ്രീ സജിത്ത് ശശിധരൻ എന്നിവരോടൊപ്പം യുകെയിലെ ഇതര ശ്രീനാരായണ സംഘടന പ്രതിനിധികളായ ശ്രീ കിഷോർ രാജ്, ശ്രീ രാജേഷ് നടേപ്പള്ളി, ശ്രീ സുധാകരൻ പാലാ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതാണ്.
ജാതി മത ഭേദമന്യേ എല്ലാ ഗുരുദേവവിശ്വാസികളെയും ഞങ്ങൾ കുടുംബസമേതം ഓക്സ്ഫോർഡിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
Venue: Exeter Hall, Oxford road, Kidlington, Oxford, OX5 1AB
Hot line Ph: 07474018484.
ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഒരുക്കുന്ന മൂന്നാമത് ബൈബിൾ കൺവൻഷനുകൾ ഒക്ടോബർ 22 മുതൽ എട്ടു റീജനുകളിലായി നടത്തപ്പെടുന്നു. പ്രസ്തുത ബൈബിൾ കൺവൻഷന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള ലണ്ടൻ റീജണൽ കൺവൻഷൻ ഒക്ടോബർ 24 ന് വ്യാഴാഴ്ച നടത്തപ്പെടും. ലണ്ടനിലെ റെയിൻഹാമിൽ ഔർ ലേഡി ഓഫ് ലാസലൈറ്റ് ദേവാലയത്തിലും, പള്ളിയുടെ ഹാളുകളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഒക്ടോബർ 24 ന് വ്യാഴാഴ്ച രാവിലെ 9.30 ന് ലോകമെമ്പാടും കൊന്തമാസമായി ആചരിക്കുന്ന മാതൃ പ്രഘോഷണ നിറവിൽ പരിശുദ്ധ ജപമാല സമർപ്പിച്ചുകൊണ്ട് ആരംഭിക്കുന്നതാണ്. വൈകുന്നേരം അഞ്ചു മണിവരെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
തന്റെ പൗരോഹിത്യ ജീവിത സപര്യയായി പതിറ്റാണ്ടുകളായി രാവും പകലും തിരുവചനം അനേകരിലേക്കു പകർന്നു നൽകുകയും, കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രുഷകനും, അദ്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും പകർന്നു നൽകുവാൻ നിയോഗം ലഭിച്ച അഭിഷിക്തനുമായ ജോർജ്ജ് പനക്കലച്ചനാണ് ബൈബിൾ കൺവൻഷനുകൾക്കു നേതൃത്വം നൽകുന്നത്.
തിരുവചന ശുശ്രുഷകളിലൂടെ സമസ്ത ഭൂഖണ്ഡങ്ങളിലും ദൈവത്തിനു സാക്ഷ്യമേകുവാൻ അനേകരെ ഒരുക്കിയിട്ടുള്ള തിരുവചന ശുശ്രുഷകരായ വിൻസൻഷ്യൻ കോൺഗ്രിഗേഷൻ ടീമിന്റെ അഭിഷിക്തരായ ഫാ.ജോസഫ് എടാട്ട്, ഫാ. ആന്റണി പറങ്കിമാലിൽ എന്നിവരുടെ അനുഗ്രഹീത ശുശ്രുഷകൾകൂടി അനുഭവിക്കുവാനുള്ള അവസരമാണ് ലണ്ടനിൽ ഒരുങ്ങുന്നത്.
ബൈബിൾ കൺവൻഷന്റെ വിജയത്തിനായി ലണ്ടൻ റീജണിൽ ഉടനീളം നടത്തപ്പെടുന്ന മധ്യസ്ഥ പ്രാർഥനകളും, ഉപവാസങ്ങളും, അഖണ്ഡ ജപമാലകളും, വിശുദ്ധ കുർബ്ബാനകളുമായി ഈശ്വര ചൈതന്യ പൂരിതമാവുന്ന ലണ്ടൻ കൺവൻഷൻ വലിയ അദ്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുമ്പോൾ അതിനു നേർസാക്ഷികളാവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും മുഴുവൻ വിശ്വാസികൾക്കും ഇതൊരു സുവർണ്ണാവസരം ആകും.
കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകമായി ഒരുക്കുന്ന ആത്മീയ ശുശ്രുഷകൾക്കു ഡിവൈൻ ടീം നേതൃത്വം നൽകും. ദൈവ സ്തുതികളുടെയും തിരുവചനങ്ങളുടെയും സ്വർഗ്ഗീയകാഹളം കൊണ്ട് ലാസലൈറ്റ് ദേവാലയം നിറയുമ്പോൾ അതിനു കാതോർക്കുവാൻ വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേർസാക്ഷികളാവും എന്ന് തീർച്ച.
ഏവരെയും സ്നേഹപൂർവ്വം കൺവൻഷനിലേക്കു ക്ഷണിക്കുന്നതായും ധ്യാനം അനുഗ്രഹദായകമാട്ടെയെന്നു ആശംശിക്കുന്നതായും സംഘാടക സമിതിക്കുവേണ്ടി കോഓർഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം (07472801507), ചാപ്ലൈൻമാരായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ഹാൻസ് പുതുക്കുളങ്ങര, ഫാ.തോമസ് എടാട്ട്, ഫാ.സാജു പിണക്കാട്ട് എന്നിവർ അറിയിച്ചു. ഫാ. ജോസ് അന്ത്യാംകുളം (07472801507).
പള്ളിയുടെ വിലാസം.
Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR
ബെർമിങ്ഹാം : അനുഗ്രഹ വർഷത്തിനൊരുങ്ങി സെന്റ് കാതറിൻ ഓഫ് സിയന .
പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ജപമാല മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കുമ്പോൾ സ്ഥിരം വേദിയായ ബഥേൽ കൺവെൻഷൻ സെന്ററിന് പകരം സെന്റ് കാതറിൻ ഓഫ് സിയന വേദിയാകും.ഇത്തവണ കുട്ടികൾക്കൊഴികെയുള്ള ശുശ്രൂഷകൾ മലയാളത്തിൽ മാത്രമായിരിക്കും.
നവംബർ മാസം മുതൽ വീണ്ടും സ്ഥിരമായി ബഥേൽ സെന്ററിൽത്തന്നെ കൺവെൻഷൻ നടക്കും .
ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി , പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ , ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷൻ ഇത്തവണ സെഹിയോൻ മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും .
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഷിനോജ് കളരിക്കൽ , സെഹിയോൻ യുകെ യുടെ മുഴുവൻസമയ ശുശ്രൂഷകനും വചനപ്രഘോഷകനുമായ ബ്രദർ അനി ജോൺ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;
പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.
കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു . ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.
കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം സെന്റ് കാതറിൻ ഓഫ് സിയന ചർച്ചിലേയ്ക്ക് ക്ഷണിക്കുന്നു .
അഡ്രസ്സ് :
ST .CATHERINE OF SIENA CHURCH
69.IRVING ST.
BIRMINGHAM
B5 7BE
താഴെ പറയുന്നവയാണ് തൊട്ടടുത്തുള്ള കാർ പാർക്കിംങുകൾ ,
NCP CAR PARKING
BOW STREET,
B1 1DW ( £6.50 All day)
GALLON PARKING
THORP STREET
B1 1QP(£5 All day)
B5 6SD , HURST STREET (£4 All day).
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ 07506 810177
അനീഷ്.07760254700
ബിജുമോൻ മാത്യു 07515 368239
യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478.
ബ്രിട്ടണിലെ മാർത്തോമാ സഭയുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായത്തിന്ന് തുടക്കം കുറിച്ച് കൊണ്ട് ഒരു ദേവാലയ കൂദാശ ശുശ്രുഷ 2019 ഒക്ടോബർ 19 തീയതി രാവിലെ 1030 ന് ഹെയ്‌വുഡ് റോച്ഡെയ്ൽ ഈസ്റ്റ് റോഡിൽ നടക്കുമ്പോൾ മാഞ്ചസ്റ്റർ താബോർ മാർത്തോമാ ഇടവകയുടെ ദീർക്കകാല സ്വപ്നം ആണ് പൂവണിയുന്നത്.
ആംഗ്ലിക്കൻ സഭയുടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി (HEYWOOD ALL SOULS CHURCH ) ആണ് മാഞ്ചസ്റ്റർ താബോർ മാർത്തോമാ ഇടവക വാങ്ങി കേടുപാടുകൾ തീർത്ത് കൂദാശക്കായി ഒരുക്കിയിരിക്കുന്നത് .മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ നിതാന്ത വന്ദ്യ ദിവ്യ മഹിമ ഡോ : ജോസഫ് മാർത്തോമാ മെത്രാപൊലിത്ത തിരുമനസ്സു കൊണ്ട് കൂദാശ ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുമ്പോൾ സഭയുടെ അമേരിക്ക യൂ കെ യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ :ഐസക് മാർ ഫിലൊക്സിനോസ് തിരുമേനി സഹകാർമ്മികനായിരിക്കും. ബ്രിട്ടനിലെ എല്ലാ മാർത്തോമാ ഇടവകകളിലെയും വൈദീക ശ്രേഷ്‌ഠൻമാരുടെ സാന്നിദ്ധ്യവുമുണ്ടായിരിക്കുന്ന
ഒരു നൂറ്റാണ്ടു മുൻപ് നിതാന്ത വന്ദ്യ ദിവ്യ മഹിമ ഡോ : എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്ത തിരുമേനി പ്രാർത്ഥിച്ചു ”ദൈവമേ പരിശുദ്ധ പിതാവേ എന്റെ സഭാംഗങ്ങളെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ചിതറിപ്പിക്കേണമേ” എന്ന് . വന്ദ്യ പിതാവിന്റെ പ്രാർത്ഥനയുടെ സഫലീകരണമെന്നേ പറയേണ്ടു . ഇംഗ്ലണ്ടിന്റെ ഉത്തരഭാഗത്തു വിളിച്ചാക്കപ്പെട്ടിരിക്കുന്ന മാർത്തോമാ സഭാവിശ്വാസികൾ പ്രാർത്ഥനയോടും
ഒരുക്കത്തോടും കൂടിയാണ് ഈ വിശേഷദിവസത്തെ വരവേൽക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .
വൈ : അജി ജോൺ (വികാരി ). എജി ജോർജ് (സെക്രട്ടറി )
postcode for the church
OL 10 1QU
Rochdale Road East
Heywood
സാജൻ ചാക്കോ
മാഞ്ചസ്റ്റർ: – യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ മിഷനിൽ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാൾ നാളെ ശനിയാഴ്ച (12/10/19) രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുർബ്ബാനയോടു കൂടി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാർമികനാകും. സഹകാർമികരായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾമാരായ ഫാ.സജി മലയിൽ പുത്തൻപുരയിൽ, ഫാ.ആൻറണി ചൂണ്ടെലിക്കാട്ട്, യുകെയിലെ മറ്റ് സ്ഥലങ്ങളിലുള്ള ക്നാനായ വൈദികർ മാഞ്ചസ്റ്ററിലുള്ള മറ്റ് സീറോ മലബാർ വൈദികർ തുടങ്ങിയവർ സഹകാർമികരാകും. നോർത്തെൻഡനിലെ സെന്റ്. ഹിൽഡാസ് ദേവാലയത്തിലാണ് തിരുന്നാൾ തിരുക്കർമങ്ങൾ നടത്തപ്പെടുക
കഴിഞ്ഞ ഞായറാഴ്ച നടന്ന ദിവ്യബലിയോടനുബന്ധിച്ച് തിരുനാൾ ഏറ്റെടുത്ത് നടത്തുന്നവരെ പ്രസുദേന്തിമാരായി വാഴിച്ചു. അന്നേ ദിവസം ഈ വർഷം ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ അനുമോദിച്ചു. തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും നടന്നു വന്നിരുന്ന ജപമാല ഇന്ന് സമാപിക്കും. മിഷനിലെ കൂടാരങ്ങളുടെ നേതൃത്വത്തിലാണ് ജപമാല നടത്തപ്പെട്ടത്.
സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും
തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിൻഷോ ഫോറം സെന്ററിൽ സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും നടക്കും. രണ്ട് മണിക്ക് സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്യുതോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. സൺഡേ സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാവിരുന്നും കെ.സി.വൈ.എൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെയും അമൃത ടി വി, മഴവിൽ മനോരമ, കൈരളി ചാനൽ തുടങ്ങിയവയിലൂടെ കാണികളെ കോരിത്തരിപ്പിച്ച അനൂപ് പാലാ, ഷിനോ പോൾ, അറഫത്ത് കടവിൽ തുടങ്ങിയ മലയാളം സിനിമാതാരങ്ങളും പിന്നണി ഗയകരും അണിനിരക്കുന്ന സ്റ്റേജ് ഷോയും ഉണ്ടാകും.
തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നു. തിരുനാളിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ട്രസ്റ്റിമാരായ പുന്നൂസ് ചാക്കോ, ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി എന്നിവർ അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ എട്ടു റീജണുകളിലായി സംഘടിപ്പിക്കുന്ന മൂന്നാമത് ബൈബിൾ കൺവെൻഷന്റെ ഔപചാരികമായ ഉദ്ഘാടനം നോർവിച്ചിൽ ഒക്ടോബർ 22 ന് ചൊവ്വാഴ്ച നടത്തപ്പെടും. രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.
സുവിശേഷ പ്രഘോഷണം പൗരോഹിത്യ ദൗത്യമായി ഏറ്റെടുത്തു ലോകമെമ്പാടും ശുശ്രുഷ ചെയ്യുന്ന വിൻസൻഷ്യൻ കോൺഗ്രിഗേഷന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ റീജണൽ ബൈബിൾ കൺവെൻഷനുകൾ നയിക്കപ്പെടുന്നത്. ഡിവൈൻ റിട്രീറ് സെന്ററിന്റെ ഡയറക്ടർ ഫാ. ജോർജ്ജ് പനക്കൽ നയിക്കുന്ന ബൈബിൾ കൺവെൻഷനിൽ, റാംസ്‌ഗേറ്റ് ഡിവൈൻ സെന്റർ ഡയറക്ടർ ഫാ.ജോസഫ് എടാട്ട്, ഫാ.ആന്റണി പറങ്കിമാലിൽ എന്നിവരും പങ്കു ചേരും.
ഈസ്റ്റ് ആംഗ്ലിയായിലെ, കേംബ്രിഡ്ജ് റീജണൽ ബൈബിൾ കൺവെൻഷൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ പള്ളിയിൽ വെച്ചാണ് നടത്തപ്പെടുന്നത്. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായുള്ള പ്രത്യേക മിനിസ്ട്രി സിറ്റി അക്കാദമിയിൽ വെച്ചാണ് നടത്തപ്പെടുക.
പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.തോമസ് പാറക്കണ്ടത്തിൽ നേതൃത്വം നൽകുന്ന കേംബ്രിഡ്ജ് റീജണൽ ബൈബിൾ കൺവെൻഷൻ സംഘാടക സമിതി കൺവെൻഷന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങളുമായി കർമ്മപാതയിലാണ്. ബൈബിൾ കൺവെൻഷൻ ശുശ്രുഷകളിലൂടെ തിരുവചനമായി നമ്മുടെ ഇടയിലേക്ക് വരുന്ന ഈശോയെ അനുഭവിച്ച് അറിയുവാനും, അനുഗ്രഹങ്ങളുടെയും പരിശുദ്ധാല്മ കൃപകളുടെയും ഉറവിടമായ കൺവെൻഷൻ വേദിയിലേക്ക് എല്ലാവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി കേംബ്രിഡ്ജ് റീജണൽ കൺവെൻഷൻ സഘാടക സമിതി അറിയിച്ചു.
Contact: Fr. Thomas Parakandatthil- 07512402607, Shaji Thomas-07888695823
Tome Sabu-07095703447
Convention Venue: St.John The Baptist Cathedral Church, Unthank Road,NR2 2PA, Norwich.
Children’s Ministry Venue: City Academy, 299 Bluebell Road NR4 7LP, Norwich.