ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ “മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിറ്റ്രീറ്റും, വിമലഹൃദയ സമർപ്പണവും, വിമലഹ്രുദയ ജപമാലയും ജനുവരി നാലാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ബഹുമാനപ്പെട്ട റ്റോമി ഇടാട്ട്‌ അച്ചനും ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലിനും, ഡീക്കൻ ജോയിസും അവരോടൊപ്പം മരിയൻ മിനിസ്റ്റ്രി റ്റീമും ശുശ്രൂഷകൾക്ക്‌ നേത്രുത്വം നൽകുന്നതാണ്.

ജനു. 4 ന്, ശനിയാഴ്ച രാവിലെ ഒൻപതിനു ആരംഭിച്ച്‌ വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും.

പരിശുദ്ധ അമ്മയുടെ മാതൃ സമക്ഷം മാദ്ധ്യസ്ഥം യാചിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറക്കപ്പെടുന്ന തിരുവചന വിരുന്നിൽ പങ്കു ചേരുവാനും അനുഗ്രഹദായകമായ മരിയൻ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ ജോൺ കെ. ജെ( 07908868448) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

St. Theresa of the Child Jesus Catholic Church,
Weldon Way, Merstham, Redhill, Surrey, RH1 3RA