ലീഡ്‌സ് : ഭക്തജന തിരക്കുകൊണ്ട് ബ്രിട്ടനിൽ വളരെയധികം ശ്രദ്ധേയമായ ലീഡ്‌സിലെ പ്രശസ്തമായ എട്ടുനോയമ്പു തിരുനാളിന് കൊടിയേറി. സീറോ മലബാർ സഭയുടെ ലീഡ്‌സ് മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലി പതാകയുയർത്തിയതോടുകൂടിയാണ് എട്ടു ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ. ആഘോഷങ്ങൾക്ക് തുടക്കമായത് . വിവിധ കമ്യൂണിറ്റികളുടെ നേതൃത്വത്തിലാണ് ഓരോ ദിവസത്തെയും,, ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
യുകെയിലെ മലയാളി സമൂഹത്തിന്റ കുടിയേറ്റ ചരിത്രത്തിൽ ആദ്യ കാലഘട്ടത്തിൽ ആരംഭിച്ച തിരുനാൾ എന്ന പ്രത്യേകതയും ലീഡ്‌സിലേ തിരുനാളിനുണ്ട്. ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലീഡ്‌സിലെ മിഷനായി പ്രഖ്യാപിച്ച തിനു ശേഷമുള്ള ആദ്യ തിരുനാളാണ് ഇത്തവണത്തേത് .
സെപ്തംബർ 8 – )0 തീയതിയിൽ പ്രധാന തിരുനാൾ ദിവസം ഫാ. മാത്യു മാന്നടാ മുഖ്യ കാർമികത്വം വഹിക്കും . തിരുകർമ്മങ്ങൾക്ക് ശേഷം നടക്കുന്ന സ്നേഹ വിരുന്നോടു കൂടിയാണ് ഇത്തവണത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകുന്നത്. തിരുനാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ നേടുന്നതിനായി എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലി അറിയിച്ചു.
6.30 pm ജപമാല , 7.00 pm വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.
പള്ളിയുടെ വിലാസം:
Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കർമങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജെനറാളുമായ മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. പ്രധാന തിരുനാൾ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അദ്യക്ഷൻ അഭിവന്ദ്യ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികൻ ആകും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റി സംയുക്തമായി ഈ വർഷത്തെ തിരുനാൾ കൊണ്ടാടുന്നത് . രാവിലെയുള്ള വിശുദ്ധ കുർബാനക്ക് ശേഷം പരിശുദ്ധ കുർബാനയുടെ ആരാധനയും, ജപമാല സമർപ്പണവും മരിയൻ കീർത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 0530 നടക്കുന്ന മലയാളത്തിലുള്ള കുർബാനയോടുകൂടി അതാത് ദിവസത്തെ പരിപാടികൾക്ക് സമാപനമാകുന്നു. തിരുനാൾ ദിനത്തിൽ കുട്ടികളെ അടിമവെയ്ക്കുന്നതിന്, കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു.
പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 165ാംമത് ജയന്തി ആഘോഷം സെപ്തംബര്‍ 15ന് ഗ്ലോസ്റ്ററില്‍ വിപുലമായ ഘോഷയാത്രയോടുകൂടി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പരിപാടിയില്‍ സേവനം യുകെ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ജാതിമത വേര്‍തിരിവുകള്‍ ഇല്ലാതെ ഏവരും ഒന്നാണെന്ന മഹത്തായ സന്ദേശം ലോക മലയാളി സമൂഹത്തിലേക്കെത്തിക്കാനായി പ്രവര്‍ത്തിക്കുകയാണ് സേവനം യുകെ. ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആശയങ്ങള്‍ ഉയര്‍ത്തിപിടിച്ച് സമൂഹ നന്മയ്ക്കായി കൈകോര്‍ക്കാന്‍ എല്ലാ അംഗങ്ങളും ഒരേ മനസോടെ പ്രവര്‍ത്തിക്കുകയാണ്. ഇക്കുറി ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ അഭിമാനമായ സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ജയന്തി വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണീയ പ്രസ്ഥാനമായ സേവനം യുകെ സെപ്തംബര്‍ 15 ന് ഗ്ലോസ്റ്ററില്‍ വച്ചാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സേവനം യുകെയുടെ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് പിന്നില്‍ കുടുംബാംഗങ്ങളുടെ പിന്തുണ തന്നെയാണ്. ഇക്കുറിയും ഈ പിന്തുണ വേണമെന്ന് സേവനം യുകെ ചെയര്‍മാന്‍ ഡോ ബിജു പെരിങ്ങത്തറ ചെല്‍ട്ടന്‍ഹാമില്‍ ചേര്‍ന്ന മീറ്റിങ്ങില്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
ഇതേ ദിവസം നടക്കുന്ന ജനറല്‍ ബോഡിയില്‍ പുതിയ സാരഥികളെ തിരഞ്ഞെടുക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തെ തിരഞ്ഞെടുത്ത പ്രതിനിധികളുടെ സേവനം എടുത്തുപറയേണ്ടത് തന്നെയാണ്.
ഇക്കുറി നടന്ന സര്‍വ്വമത സമ്മേളനവും വാര്‍ഷികാഘോഷവും ഗുരുദേവ വിശ്വാസികള്‍ക്ക് വിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള വേദിയായി .സ്വയം ഒരു സംഘടന അനുകരണീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ അത് അംഗീകരിക്കാതെ തരമില്ല, അഭിനന്ദിക്കാതെയും. സേവനം യുകെയുടെ നാള്‍ക്കു നാള്‍ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ പ്രശംസനീയമാണ്.ഓക്‌സ്‌ഫോര്‍ഡില്‍
സേവനം യുകെയുടെ ഇന്നേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ ഓരോ അവസരവും കൃത്യമായി വിനിയോഗിച്ചതായി കാണാം. അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ സേവനം യുകെയ്ക്കായി.
യുകെ മലയാളി കുടുംബത്തെ സഹായിക്കാനായി മുന്നോട്ട് വന്ന സംഘടന അകാലത്തില്‍ കുടുംബനാഥന്‍ ഇല്ലാതെയായ രണ്ട് കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി മാതൃക കാട്ടി.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണസമിതിയുടെ മികച്ച പ്രവര്‍ത്തനമാണ് ഈ മികവിന് ആധാരം. കേരളം പ്രളയത്തില്‍ വിറച്ചു നിന്നപ്പോള്‍ പല രീതിയിലുള്ള സഹായങ്ങളാണ് പ്രവാസികള്‍ നല്‍കിയത്. സേവനം യുകെ ചെയ്തത് വീട് നഷടപ്പെട്ട ഒരു കുടുംബത്തിനു നല്ല ഒരു പാര്‍പ്പിടം നിര്‍മ്മിച്ചു കൊടുത്തു എന്നുള്ളതാണ്. എന്നും സേവനം യുകെ യുടെ മുഖമുദ്രയായിരുന്ന സഹായഹസ്തം നീണ്ടത് തൃശൂര്‍ ജില്ലയിലെ മനോജിന്റെ കുടുംബത്തിന് നേരെയാണ്.
കോഴിക്കോട് മാനസികരോഗാശുപത്രിയിലേക്ക് വാങ്ങിച്ചു കൊടുത്ത ആശുപത്രി ഉപകരണങ്ങളും, ആലുവ സേവിക സമാജത്തിലെ കുട്ടികള്‍ക്ക് കൊടുത്ത പoന സഹായ ഫണ്ടും, എറണാകുളത്തെ തിരഞ്ഞെടുത്ത ആതുരാലയങ്ങളില്‍ 10 ദിവസം നീണ്ടു നിന്ന അന്നദാനവും, ആലുവാ ശിവരാത്രിയോടനുബന്ധിച്ചുള്ള ആമ്പുലന്‍സ് സര്‍വീസും, ആദിവാസി ഊരില്‍ വെച്ചു കൊടുത്ത സൗരോര്‍ജ്ജ വിളക്ക്, പഠനോപകരണങ്ങള്‍ എന്നിവ നല്‍കിയതും ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇക്കുറി നമുക്ക് ചെയ്യാനായി.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സഹായ സഹകരണങ്ങള്‍ തന്ന എല്ലാ അംഗങ്ങള്‍ക്കും യൂണിറ്റ് കോര്‍ഡിനേറ്റര്‍സിനും ഡയറക്ടര്‍ ബോര്‍ഡ് നന്ദി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഗ്ലോസ്റ്ററില്‍ വെച്ച് ഭംഗിയായി നടന്ന വിഷു നിലാവ് എന്ന സംഗീതനൃത്ത വിരുന്നിലൂടെയാണ് പ്രധാനമായും ഫണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞത്. ഇത് സാധ്യമാക്കുന്നതിന് ഏറ്റവും സഹായിച്ച ഗായകരോടും ഗായികമാരോടും സംഘടന എന്നും കടപ്പെട്ടിരിക്കുന്നു.. വിഷു നിലാവ് വന്‍ വിജയമാക്കിയ ഗ്ലോസ്റ്റര്‍ ഷെയറിലെ മലയാളികളോടും, പ്രത്യേകിച്ച് GMA എന്ന സംഘടനയോടും കൃതജ്ഞത അറിയിക്കുന്നു. ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും എല്ലാ പിന്തുണയും വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിന്റെ ഒരുക്കമായുള്ള എട്ടു നോമ്പിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം 6.30pm ജപമാല തുടർന്ന് വിശുദ്ധ കുർബ്ബാന, നോവേന, ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.
സമാപന ദിനവും മാതാവിന്റെ പിറവിതിരുനാൾ ദിനവുമായ സെപ്റ്റംബർ എട്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് ആഘോഷമായ വി.കുർബ്ബാന, നോവേന, ലദീഞ്ഞ് തുടർന്ന് പാച്ചോർ നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.
പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടുന്നതിനും എട്ട് നോമ്പ് ആചരണം വഴി അവസരം ഒരുങ്ങുന്നു.
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ ശുശ്രുഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
ബാൺബറി — ബാൺബറിബഥേൽ ക്രിസ്റ്റ്യൻ ചർച്ചിൻെറ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5 മണിമുതൽ ബാൺബറിപട്ടണത്തിൽ ഉള്ള ബാൺബറിസ്കൂളിൽ വച്ച് സുവിശേഷമഹായോഗം നടക്കപ്പെടുന്നു . ഈ ആത്മീയ സംഗമത്തിൽ കേരളത്തിൽ നിന്ന് വന്ന പാസ്റ്റർ ജോയ് പാറയ്ക്കൽ ദൈവചനം സംസാരിക്കുന്നു .ബ്രദർ എബി തങ്കച്ചൻെറ നേതൃത്വത്തിൽ ചർച്ച് കൊയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു . ഈ ആത്മീയ സമ്മേളനത്തിലേയ്ക്ക് നിങ്ങളെ എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
പാസ്റ്റർ . മനോജ് എബ്രഹാം – 07916571478
ബ്രദർ . വർഗീസ് സാമുവേൽ – 07403980884
ബ്രദർ . ജെയ്‌സൺ മാമ്മൻ – 07944612383
ബ്രദർ . ജോൺ മാത്യു – 07828294781
news – John Mathew Vanjipuzha
കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പായി മണ്ഡ്യ ബിഷപ് മാർ ആന്റണി കരിയിൽ നിയമിതനായി. സിറോ മലബാർ സഭാ സിനഡ് സമാപന വേളയിലാണ് പ്രഖ്യാപനം. അതിരൂപതയുടെ ഭരണച്ചുമതല മാർ കരിയിലിനായിരിക്കും.
എറണാകുളം–അങ്കമാലി അതിരൂപതാ സ്വദേശികളും മറ്റു രൂപതകളിൽ സേവനം ചെയ്യുന്നവരുമായ ബിഷപ്പുമാരെ പരിഗണിച്ചപ്പോൾ മാർ ആന്റണി കരിയിലിനെ തിരഞ്ഞെടുക്കുകയായിരുന്നു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മണ്ഡ്യ ബിഷപ്പായി നിയമിച്ചു. മാർ ജോസ് പുത്തൻവീട്ടിൽ ഫരീദാബാദ് സഹായ മെത്രാനാകും. സിനഡിന്റെ തീരുമാനങ്ങൾക്കു വത്തിക്കാൻ അംഗീകാരം നൽകി.
ചേർത്തല സ്വദേശിയായ മാർ കരിയിൽ (69) സിഎംഐ സന്യാസ സമൂഹത്തിൽനിന്നുള്ള ബിഷപ്പാണ്. കളമശേരി രാജഗിരി കോളജിന്റെ പ്രിൻസിപ്പലും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും ആയിരുന്നു. സിഎംഐ സഭയുടെ പ്രിയോർ ജനറലായും പ്രവർത്തിച്ചു.
എറണാകുളം– അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിനെ നിയമിക്കാൻ ഈ വർഷം ആദ്യം ചേർന്ന സിനഡ് യോഗം തീരുമാനിച്ചിരുന്നു. അതു യാഥാർഥ്യമാക്കുകയാണ് ഇത്തവണത്തെ സിനഡ്. സ്വതന്ത്ര ചുമതലയുള്ള ബിഷപ്പിന്റെ നിയന്ത്രണത്തിലാവും അതിരൂപതയുടെ ഭരണമെങ്കിലും നയപരവും അജപാലനപരവുമായ ദൗത്യങ്ങളുടെ മേൽനോട്ടം ആർച്ച് ബിഷപ് കൂടിയായ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കാവും.
ബർമിങ്ഹാം : യേശുനാമത്തിൽ നവസുവിശേഷ വത്ക്കരണത്തിന്റെ പുതുവസന്തം വിരിയിച്ചുകൊണ്ട് ഫാ.സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യുകെ ഒരുക്കുന്ന ” അലാബേർ 2019 ” നാളെ ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും .
ഏറെ പുതുമകൾ നിറഞ്ഞ ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന അലാബേർ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് നടക്കുക ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ അലാബേർ 2019 ലേക്ക് ഏവരെയും ക്ഷണിച്ചുകൊണ്ട് നൽകുന്ന സന്ദേശം കേൾക്കാം .
മാർ . ജോസഫ് സ്രാമ്പിക്കൽ
യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു 5 പൗണ്ടാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ് .
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യൂത്ത് കോ ഓർഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകനുമായ ബ്രദർ ജോസ് കുര്യാക്കോസ്
നാളത്തെ ശുശ്രൂഷയെപ്പറ്റി നൽകുന്ന സന്ദേശം ;
വി.കുർബാനയ്ക്കു പുറമേ സെഹിയോൻ യുകെ യുടെ വിറ്റ്നസെസ് ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും.കുമ്പസാരിക്കാനും അവസരമുണ്ടായിരിക്കും
ഫുഡ് സ്റ്റാളുകളും കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്നതാണ് .
കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.
ADRESS .
BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .
കൂടുതൽ വിവരങ്ങൾക്ക്.
ക്ലമൻസ് നീലങ്കാവിൽ 07949 499454.
ടെന്നി +44 7740 818172.