Spiritual

ബര്‍മിങ്ഹാം: പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ബെര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നാളെ നടക്കും. നവസുവിശേഷവത്ക്കരണരംഗത്ത് നൂതനാവിഷ്‌കാരവുമായി സോജിയച്ചനും സെഹിയോനും. കണ്‍വെന്‍ഷനില്‍ നാളെ സീറോ മലങ്കര കുര്‍ബാന. ഫാ.മടുക്കമൂട്ടില്‍ മുഖ്യ കാര്‍മ്മികന്‍. വചനവേദിയില്‍ പരിശുദ്ധ അമ്മയെയും പുനരുത്ഥാനത്തെയും പ്രഘോഷിച്ചുകൊണ്ട് പ്രശസ്ത വചന പ്രഘോഷകന്‍ അമേരിക്കയില്‍നിന്നുമുള്ള മുന്‍ പെന്തക്കോസ്ത് പാസ്റ്റര്‍ ജാന്‍സെന്‍ ബാഗ്വേല്‍ എത്തുന്നതാണ്.

വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും.
ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

അത്ഭുതങ്ങളും രോഗശാന്തിയും വരദാന ഫലങ്ങളും നേരിട്ടനുഭവേദ്യമാകുന്ന ഈ ദൈവികാനുഗ്രഹ ശുശ്രൂഷയുടെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ ജനുവരി 12ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെക്കുറിച്ചുമുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മിഷന്‍ രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രൂപതയിലെ 8 റീജിയനുകളിലായി സഭാ തലവന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഔദ്യോഗികമായി മിഷനുകളുടെ പ്രഖ്യപനം നടത്തി. ലണ്ടന്‍ റീജിയനിലെ മിഷനായ സെ. മോനിക്കാ മിഷന്റെ പ്രവര്‍ത്തങ്ങളുടെ ആരംഭം പുതുവല്‍സരത്തിലെ മൂന്നാമത്തെ ഞായറാഴ്ചയായ ജനുവരി മാസം 13ന് വിശുദ്ധ കുര്‍ബ്ബാനയോടെ തുടങ്ങുന്നതാണ്.

ലണ്ടനിലെ റെയിന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാ സാലെറ്റെ പള്ളിയില്‍ (RM13 8SR)ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് 4.30ന് പ്രദക്ഷിണവും നടക്കുന്നതാണ്. മിഷന്റെ ആത്മീയ പ്രവര്‍ത്തങ്ങളുടെ തുടക്കം കുറിക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷന്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ബര്‍മിങ്ഹാം: റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍  12 നു ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ശുശ്രൂഷ. ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ്. കൗമാര കാലഘട്ടത്തിലെ മാനസിക, ശാരീരിക, വൈകാരിക വ്യതിയാനങ്ങളെ യേശുവില്‍ ഐക്യപ്പെടുത്തിക്കൊണ്ട് ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കാന്‍ റോമാ 12:2 വചനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ടീനേജ് കണ്‍വെന്‍ഷന്‍.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യു.കെയുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ‘ലിറ്റില്‍ ഇവാഞ്ചലിസ്‌റ്’ എന്ന മാസികയും ഇളം മനസ്സുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നു നല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ ഇന്ന് നടക്കും. സീറോ മലങ്കര സഭ യു.കെ കോര്‍ഡിനേറ്റര്‍ റവ. ഫാ.തോമസ് മടുക്കമൂട്ടില്‍, അമേരിക്കയില്‍നിന്നുമുള്ള മുന്‍ പെന്തകോസ്ത് പാസ്റ്ററും ഇപ്പോള്‍ കത്തോലിക്കാ സഭയിലെ പ്രശസ്ത ആധ്യാത്മിക പ്രഘോഷകനുമായ ബ്രദര്‍ ജാന്‍സണ്‍ ബാഗ്വല്‍ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 12ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം;
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
(Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍മാത്യു: 07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപ്പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്;

ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു അബ്രഹാം: 07859890267

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്ഡോണ്‍ നൈറ്റ് വിജില്‍ ജനുവരി മാസം 11-ാം തീയതി വെള്ളിയാഴ്ച 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ഫാദര്‍ ടോമി എടാട്ട്, ബ്രദര്‍ ചെറിയാന്‍ സാമുവലും, മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാനയിലും, വചനശൂശ്രൂഷയിലും, പ്രെയ്സ് & വര്‍ഷിപ്പിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്

Venue: Virgofidelis, 147 Central Hill, SE19 1RS, London

കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റേഴ്സ് ആയ സി. സിമി ജോര്‍ജ്ജ് (07435654094). മി. ഡാനി ഇന്നസെന്റ് (07852897570) എന്നിവരെ ബന്ധപ്പെടാം.

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ജനുവരി മാസം 9-ാം തീയതി മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5.30 pm കുമ്പസാരം, 6.30 pm ജപമാല, 7.00 pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church, 132 Shernhall Street, Walthamstow,
E17 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രെന്‍ഡ്‌വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജനുവരി 18, 19, 20 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ നടക്കും. ബഹുമാനപ്പെട്ട് ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും ആന്റണി പറങ്കിമാലില്‍ അച്ചനും താമസിച്ചുള്ള കുടുംബ നവീകരണ ധ്യാനം നയിക്കും. മലയാളത്തിലുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5ന് സമാപിക്കും. താമസ സൗകര്യവും ഭക്ഷണ ക്രമീകരണവും പാര്‍ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യമുണ്ടായിരിക്കും. ദൈവവചനത്താലും വിശുദ്ധകൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കുവാന്‍ നിങ്ങളേവരേയും ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം;

Divine Retreat Centre,
St. Augustines Abbey,
St. Augustines Road,
Ramsgate, Kent-CT 119PA

വിവരങ്ങള്‍ക്ക്;
Fr. Joseph Edattu VC
Ph: 07721624883, 01843586904

വാല്‍താംസ്റ്റോ: സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മിഷന്‍ രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രൂപതയിലെ 8 റീജിയനുകളിലായി സഭാ തലവന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഔദ്യോഗികമായി മിഷനുകളുടെ പ്രഖ്യപനം നടത്തി.

ലണ്ടന്‍ റീജിയനിലെ മിഷനായ (എഡ്മണ്ടന്‍, എന്‍ഫീല്‍ഡ്, ഹാര്‍ലോ, വല്‍ത്താം സ്റ്റോ) എന്നീ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങള്‍ ചേര്‍ന്ന് രൂപം കൊണ്ട സെ.മേരീസ് ആന്റ് ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ആരംഭം പുതുവല്‍സരത്തിലെ ആദ്യ ഞായറാഴ്ചയായ നാളെ ജനുവരി മാസം 6ന് വിശുദ്ധ കുര്‍ബ്ബാനയോടെ തുടങ്ങുന്നതാണ്.

ലണ്ടനിലെ മരിയന്‍ തീര്‍ര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ
(ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍, El7 9HU) നാളെ ഉച്ചകഴിഞ്ഞ് 2.30 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് മിഷനിലെ അംഗങ്ങളുടെ പൊതുയോഗവും നടക്കുന്നതാണ്.

മിഷന്റെ ആത്മീയ പ്രവര്‍ത്തങ്ങളുടെ തുടക്കം കുറിക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ബര്‍മിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷിക ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ സെഹിയോന്‍ യു.കെ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കലിനൊപ്പം സെഹിയോനില്‍ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.

ദൈവിക സ്‌നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗിക വശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷ പ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ. സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവില്‍ ബലമേകുന്ന ആത്മീയ ഉപദേശകന്‍ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം
ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചുകൊണ്ട് മലയാളത്തില്‍ ഏപ്രില്‍ 10,11 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ രാത്രി 9 വരെ ബര്‍മിങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക.

ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടു ദിവസത്തെ ഈ സായാഹ്ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെന്നി തോമസ്: 07388 326563

വിലാസം.
ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT

ബ്രിട്ടനിലെ പ്രമുഖ ക്ലബ്ബായ കോസ്‌മോപോളിറ്റന്‍ ക്ലബ് ബ്രിസ്റ്റോള്‍ രണ്ടാം വാര്‍ഷികവും ക്രിസ്തുമസ്-പുതുവത്സരാഘോഷവും ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് ക്ലബ്ബിന്റെ അങ്കണമായ ഹെന്‍ഗ്രോവ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം ബ്രിസ്റ്റോള്‍ ഡെപ്യൂട്ടി ലോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ ലെസ്ലി അലക്‌സാണ്ടര്‍ നിര്‍വ്വഹിക്കും. ചടങ്ങിന് ക്ലബ് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിക്കും, സെക്രട്ടറി ഷാജി കൂരാപ്പിള്ളില്‍ സ്വാഗത പ്രസംഗം നടത്തും, പ്രീമിയര്‍ കമ്മിറ്റി അംഗം വിനോയ് ജോസഫ് ചടങ്ങിന് നന്ദി അറിയിക്കും.

ചടങ്ങിനോടനുബന്ധിച്ചു നാല്‍പതോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വ്യത്യസ്തമായ കലാപ്രകടങ്ങളും ഉണ്ടായിരിക്കും. കേരളത്തില്‍ പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിനെ സഹായിക്കാനായി കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് വ്യത്യസ്തമായ പരിപാടികളും, ക്രിസ്തുമസ് കരോളും സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നും സമാഹരിച്ച തുക കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് കൈമാറുന്നതാണ്.

ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന, ജി. രാജേഷ് രചനയും സംവിധാനവും നിര്‍വഹിച്ച ‘അറിയപ്പെടാത്തവര്‍’ എന്ന മലയാള നാടകവും വാര്‍ഷികത്തോടനുബന്ധിച്ചു അവതരിപ്പിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അംഗത്വത്തിനും വേണ്ടി

ഇ മെയില്‍ വിലാസം: [email protected]
whatsapp:07450 60 46 20

ന്യൂ കാസില്‍: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷംന്തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 19, ശനിയാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസില്‍ സെ. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്ന ചടങ്ങില്‍ ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ റൈറ്റ് റവ. ദി ലോര്‍ഡ് ബിഷപ് ഓഫ് ദര്‍ഹം പോള്‍ ബട്ട്‌ലെര്‍ (ദര്‍ഹം രൂപത) മുഖ്യാതിഥിയാകും. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു, തങ്ങള്‍ക്കു കിട്ടിയ വിശ്വാസ ദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്ള്‍സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.

വിവിധ സഭകളുടെ വൈദീക സ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം ഗ്രീന്‍ ഫിംഗര്‍ ചാരിറ്റി എന്ന സംഘടനക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07962200998
Date & time: ജനുവരി 19, ശനിയാഴ്ച 5.00 P.M
സംഗമ വേദി: St. Thomas Indian Orthodox Church, Front Street, Blaydon, Newcastle upon Tyne. NE21 4RF.

RECENT POSTS
Copyright © . All rights reserved