Spiritual

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ്, ഫെബ്രുവരി 2ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി എടാട്ട് അച്ചനോടൊപ്പം ചാപ്ലിന്‍ ഫാ. ബിനോയ് നിലയാറ്റിങ്ങലും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സറെയിലെ റെഡ് ഹില്‍ സെന്റ്.

തെരേസ ഓഫ് ചൈല്‍ഡ് ജീസസ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ 9ന് ആരംഭിച്ച്, ദിവ്യബലി, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, അരാധന എന്നിവയോടെ വൈകുന്നേരം 3 മണിക്ക് എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യുകെ ഡയറക്ടറും ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവേലിനേയോ (07460499931) ഡാനി ഇന്നസെന്റിനേയോ (07852897570) ബന്ധപ്പെടുക

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം 30-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും യുവജനങ്ങളുടെ പ്രിയങ്കരനായ മദ്ധ്യസ്ഥന്‍ വി. ഡോണ്‍ബോസ്‌കോയുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5:30pm കുമ്പസാരം, 6.30pm പരിശുദ്ധ ജപമാല, 7:00 pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ

പ്രെസ്റ്റണ്‍: ബൈബിള്‍ പ്രഘോഷണത്തിനും വിശ്വാസ സാക്ഷ്യത്തിനും പുതിയ മാനങ്ങള്‍ നല്‍കിയ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ 2019 വര്‍ഷത്തേക്കുള്ള സ്ഥലങ്ങളും തീയതികളും രൂപത പ്രസിദ്ധപ്പെടുത്തി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം രൂപതാതല മത്സരങ്ങള്‍ ലിവര്‍പൂളില്‍ വെച്ചായിരിക്കും നടക്കുന്നത്. ലിവര്‍പൂള്‍ ലിതര്‍ലാന്‍ഡ് ‘സമാധാനരാഞ്ജി’ ഇടവക വികാരി റവ. ഫാ. ജിനോ അരിക്കാട്ടും കമ്മറ്റി അംഗങ്ങളും ആതിഥ്യമരുളുന്ന The De LA Salle Academy, Carr Lane East, Croxteth, Liverpool, L11 4SGല്‍ വെച്ച് നവംബര്‍ 16 ശനിയാഴ്ചയാണ് രൂപതാതല മത്സരങ്ങള്‍.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ വിവിധ മിഷന്‍, കുര്‍ബാന സെന്ററുകളില്‍നിന്നായി ആയിരക്കണക്കിന് കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുന്ന റീജിയണല്‍ തല മത്സരങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. റീജിയണല്‍ തല മത്സരങ്ങളുടെ തിയതികള്‍ ചുവടെ:

1. Glasgow, Scotland ; 28th September
2. Preston;19th October
3. Manchester: 5th October
4 . Bristol Cardiff: 5th October
5 .London: 5th October
6 .Cambridge: 29th September

കലാരൂപങ്ങളിലൂടെ സുവിശേഷ പ്രഘോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈബിള്‍ കലോത്സവം രൂപത ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിനെ സമീപിക്കേണ്ടതാണ്. (Mobile Number: 07450243223 )

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം 23-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, പകര്‍ച്ചവ്യാധികളുടെയും മാറാരോഗങ്ങളുടെയും ഉന്മൂലകനായ വി.സെബസ്ത്യാനോസിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5:30pmകുമ്പസാരം, 6.15pmപരിശുദ്ധ ജപമാല , 6.45pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

പള്ളിയുടെ വിലാസം:

Our Lady and St.George Church,
132 Shernhall tSreet,
Walthamstow, E17. 9HU

ഷിബു മാത്യൂ
ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ച് ജേക്കബ് കുയിലാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ടെലിഫിലിം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ജനപ്രിയമേറുന്നു. ബൈബിള്‍ കലോത്സവം 2018 ന് ‘കുട്ടികള്‍ എന്റെയടുത്തു വരട്ടെ. അവരെ തടയെണ്ട ‘ എന്ന ബൈബിള്‍ വാക്യത്തിനെ

ഫാ. മാത്യൂ മുളയോലില്‍

ആസ്പദമാക്കി നടത്തിയ ടെലിഫിലിം മത്സരത്തിനു വേണ്ടി റവ. ഫാ. മാത്യൂ മുളയോലില്‍ ഡയറക്ടറായ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ചതായിരുന്നു പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിം. രൂപതയുടെ 2018 ലെ ബൈബിള്‍ കലോത്സവത്തില്‍ ടെലി ഫിലിം വിഭാഗ മത്സരത്തില്‍ ലീഡ്‌സ് മിഷന്‍ മൂന്നാമതെത്തിയിരുന്നു. മത്സരത്തേക്കാള്‍ ഉപരി മത്സര വിഷയത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ

ജേക്കബ്ബ് കുയിലാടന്‍

ചിന്തകളാണ് ഈ ടെലിഫിലിമിന്റെ ഇതിവൃത്തം. ‘ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. ‘ ആഗോള ക്രൈസ്തവര്‍ക്കുള്ള മുന്നറിയിപ്പായി അഭിവന്ദ്യ പിതാവിന്റെ വാത്സിംഹാമിലെ പ്രസംഗവും ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ അഭികക്ഷേകാഗ്‌നി കണ്‍വെണ്‍ഷനില്‍ നടത്തിയ പ്രസംഗവും ജനശ്രദ്ധ നേടിയിരുന്നു. ക്രൈസ്തവ ജീവിതത്തില്‍ ഞായറാഴ്ചയുടെ പ്രാധാന്യമെന്താണെന്ന് വളരെ വ്യക്തമായി പ്രതിപാതിക്കുന്നതോടൊപ്പം ഞായറാഴ്ച്ചയുടെ പ്രാധാന്യത്തേക്കുറിച്ച് പുതിയ തലമറയ്ക്കുള്ള ഒരു ബോധവല്‍ക്കരണം കൂടിയാണ് ഈ ടെലിഫിലിം കൊണ്ട് ഉദ്ദേശിച്ചത് എന്ന് ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യൂ മുളയോലില്‍ അഭിപ്രായപ്പെട്ടു.

ജെന്റിൻ ജെയിംസ്

കേരള സംസ്ഥാന യുവജനോത്സവ വേദികളില്‍ നാടകങ്ങള്‍ക്ക് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ജേക്കബ് കുയിലാടന്‍ ആണ് ഈ ടെലിഫിലിമിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോയിസ് മുണ്ടെയ്ക്കലും ബിനു കുര്യനുമാണ്. ശബ്ദം ഡെന്നീസ് ചിറയത്ത്, എഡിറ്റിംഗ് ജോയിസ് മുണ്ടയ്ക്കല്‍ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്‍സ് ജോജി കുമ്പളത്താനമാണ്. ജെന്റിന്‍ ജെയിംസ്, സ്വീറ്റി രാജേഷ്, ജേക്കബ് കുയിലാടന്‍, രശ്മി ഡെന്നീസ്, ഡേവിസ് പോള്‍, ഡൈജോ ജെന്റിന്‍, ഡാനിയേല്‍ ജോസഫ്, റിച്ചാ ജോജി, ഗോഡ്‌സണ്‍ കുയിലാടന്‍, ജോര്‍ജ്ജിയാ മുണ്ടെയ്ക്കല്‍, ആന്‍ റോസ് പോള്‍ എന്നിവര്‍ക്കൊപ്പം ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യൂ മുളയോലിയും പ്രധാന വേഷമണിഞ്ഞു. ഒരു ദിവസം മാത്രമെടുത്ത് ചിത്രീകരിച്ച പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ടെലിഫിലിമിന്റെ ലൊക്കേഷന്‍ ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയവും ഇടവകാംഗങ്ങളായ ഷാജിയുടേയും ജൂബിന്റേയും വീടുകളാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പുത്തന്‍ ആശയം പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഈ ടെലിഫിലിമിന് സാധിച്ചിട്ടുണ്ടെന്ന് പ്രധാന അഭിനേതാവായ ജെന്റിന്‍ ജെയിംസ് മലയാളം യുകെയോട് പറഞ്ഞു. വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ഈ ടെലിഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വളര്‍ച്ചയില്‍ എക്കാലവും തനതായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഫാ. മാത്യൂ മുളയോലിയുടെ സംരക്ഷണത്തിലുള്ള ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ നിര്‍മ്മിച്ച ഈ ടെലിഫിലിം, കത്തോലിക്കാ സഭയുടെ വളര്‍ച്ചയുടെ തന്നെ ഭാഗമാകും എന്നതില്‍ തെല്ലും സംശയം വേണ്ട.
കാരണം ‘ ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. ‘

ടെലിഫിലിം കാണുവാന്‍ താഴെ കാണുന്ന ലിംഗില്‍ ക്ലിക്ക് ചെയ്യുക.

[ot-video][/ot-video]

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ മുഖമായ മിഷന്‍ സെന്ററുകളില്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നടത്തിയ സെന്റ്. മോനിക്ക മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. റെയിനമ്മിലെ ലാ സലറ്റ് മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് ഇന്നലെ (13/01/2019) സെന്റ് മോണിക്ക മിഷന്‍ ഇന്നലെ വി. കുര്‍ബാനയോടുകൂടി പ്രവര്‍ത്തനം തുടങ്ങിയത്.

റവ. ഫാ. ഷിജോ ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ദിവ്യബലിക്ക് ശേഷം, മിഷന്‍ ചാപ്ലിന്‍ ഫാ. ജോസ് അന്ത്യാംകുളവും ട്രസ്റ്റിമാരും വിവിധ സംഘടന പ്രതിനിധികളും ദീപം കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്നുള്ള മെഴുകുതിരി പ്രദക്ഷണവും ആശീര്‍വാദവും ദിവസത്തിനു കൂടുതല്‍ ധന്യത പകര്‍ന്നു.

തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ഇടവക സമൂഹത്തോടൊപ്പം ഫാ.ജോസ് അന്ത്യാംകുളം മുന്നോട്ടുവച്ചു. മതബോധനത്തോടൊപ്പം നിര്‍ധനരായവര്‍ക്കു കൈ താങ്ങാവുവാന്‍ കുട്ടികള്‍ തന്നെ സ്വരുക്കൂട്ടുന്ന One Pound മിഷനും ഹോളി കമ്മ്യൂണിയന്‍ ക്ലാസും, ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള വാര്‍ഷിക ധ്യാനവുമുള്‍പ്പെടെയുള്ള വിശാലമായ കര്‍മ്മ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്.

എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 5 മണിക്ക് ലാ സലറ്റെ ദേവാലയത്തില്‍ വി.കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. A13 നു സമീപമായി സ്ഥിതിചെയുന്ന ദേവാലയത്തിന് വിശാലമായ പാര്‍ക്കിങ്ങാണുള്ളത്. ലണ്ടന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എളുപ്പം എത്തിച്ചേരാവുന്ന ഒരു ദേവാലയമാണിത്. ലണ്ടന്‍ റെയില്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായുള്ള റെയിനം സ്റ്റേഷന്‍ ദേവാലയത്തിന്റെ സമീപത്താണ്. ഡിസ്ട്രിക്ട് ലൈനും ലണ്ടണ്‍ ബസ് സര്‍വീസുകളും ദേവാലയത്തില്‍ എത്തുവാനായി ഉപയോഗിക്കാവുന്നതാണ്. 103/372/165/287 ലണ്ടണ്‍ ബസ് റൂട്ടുകള്‍ക്കു ദേവാലയത്തിനു സമീപം തന്നെ ബസ്‌സ്റ്റോപ്പുണ്ട്.

ബര്‍മിങ്ഹാം: നവസുവിശേഷവത്ക്കരണ പാതയില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാര്‍ഗ്ഗം പഠിപ്പിച്ചുകൊണ്ട് സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിച്ച പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ പ്രകടമായ ദൈവികാനുഗ്രഹത്തിന്റെ വിളനിലമായി മാറി. പൗരസ്ത്യ സഭാ പാരമ്പര്യത്തിന്റെ പ്രഘോഷണമായിക്കൊണ്ട് നടന്ന സീറോ മലങ്കര വി. കുര്‍ബാനയ്ക്ക് മലങ്കരസഭയുടെ യുകെയിലെ ആത്മീയ നേതൃത്വം റവ.ഫാ.അനില്‍ തോമസ് മടുക്കുംമൂട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഫാ.സോജി ഓലിക്കല്‍ മലങ്കര സഭയുടെ ഗ്ലാസ്‌കോ മിഷന്‍ ചാപ്ലയിന്‍ റവ.ഫാ.ജോണ്‍സന്‍ മനയില്‍, ഫാ. ജോര്‍ജ് ചേലക്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നല്ല ഫലം പുറപ്പെടുവിക്കുന്ന വൃക്ഷങ്ങള്‍ പോലെ, ഹൃദയത്തില്‍ യേശുവിനെ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം നാമോരോരുത്തരിലും നിറയണമെന്ന് ഫാ.മടുക്കുംമൂട്ടില്‍ ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ.സോജി ഓലിക്കല്‍, ഫാ.നോബിള്‍ തോട്ടത്തില്‍, അമേരിക്കയില്‍ നിന്നുമുള്ള മുന്‍ പെന്തകോസ്ത് പാസ്റ്റര്‍ ബ്രദര്‍ ജാന്‍സെന്‍ ബാഗ്വേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മരിയന്‍ റാലിയോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്.

പുതുതലമുറയെ ആഴമായ ദൈവ വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി വിവിധ ശുശ്രൂഷകള്‍ നടന്നു. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് സമാപിച്ചു. 9ന് നടക്കുന്ന ഫെബ്രുവരി മാസ കണ്‍വെന്‍ഷനില്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രശസ്ത വചനപ്രഘോഷകന്‍ ഡോ.ജോണ്‍ ഡി എന്നിവര്‍ പങ്കെടുക്കും. ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും.

അഡ്രസ്
Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി 07878 149670
അനീഷ് 07760 25400
ബിജുമോന്‍ മാത്യു 07515 368239

ജോസ് ജോണ്‍

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മിഷന്‍ രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രൂപതയിലെ 8 റീജിയനുകളിലായി സഭാ തലവന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഔദ്യോഗികമായി മിഷനുകളുടെ പ്രഖ്യപനം നടത്തി. ലണ്ടന്‍ റീജിയനിലെ മിഷനായ സെ. മോനിക്കാ മിഷന്റെ പ്രവര്‍ത്തങ്ങളുടെ ആരംഭം പുതുവല്‍സരത്തിലെ മൂന്നാമത്തെ ഞായറാഴ്ചയായ നാളെ ജനുവരി മാസം 13ന് വിശുദ്ധ കുര്‍ബ്ബാനയോടെ തുടങ്ങുന്നതാണ്.

തിരുസഭയിലൂടെ വിശ്വാസ വളര്‍ച്ചയുടെ ഭാഗമാകുവാനും തലമുറകളിലൂടെ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാനും ദൈവീക പദ്ധതികളുടെ ഭാഗമാകുവാനും ഈ സുദിനത്തില്‍ തുടക്കം കുറിക്കുന്നു. ലണ്ടനിലെ റെയിന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാ സാലെറ്റെ പള്ളിയില്‍, (RM13 8SR) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് 4.30 pmന് പ്രദക്ഷിണവും നടക്കുന്നതാണ്.

മിഷന്റെ ആത്മീയ പ്രവര്‍ത്തങ്ങളുടെ തുടക്കം കുറിക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരരേയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി മിഷന്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

മാഞ്ചസ്റ്റര്‍: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് നേതൃത്വം നല്‍കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും ജനുവരി 17ന് വ്യാഴാഴ്ച്ച മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡില്‍ നടക്കും.  പ്രമുഖ വചന പ്രഘോഷകനും ആത്മീയ ഉപദേശകനും മാഞ്ചസ്റ്റര്‍ മിഷന്‍ സീറോ മലബാര്‍ ചാപ്ലയിനുമായ റവ.ഫാ. ജോസ് അഞ്ചാനിക്കലും സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്ട്രി ടീമും ഇത്തവണ ശുശ്രൂഷകള്‍ നയിക്കും.

സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ & സെന്റ് പോള്‍ പള്ളിയില്‍ 17ന് വ്യാഴാഴ്ച വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക. വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

വിലാസം
ST. PETER & ST. PAUL CATHOLIC CHURCH
PARK ROAD
M6 8JR
SALFORD
MANCHESTER.
For more information;
Raju Cherian 07443630066.
Michal Murphy 07815472582.

എസക്സ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള മണ്ഡല മകരവിളക്ക് പൂജ 13-ാം തീയതി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണിവരെ ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബിസ്‌കൂളില്‍ ഭക്തി പൂര്‍വ്വം നടത്തപ്പെടുന്നൂ.

മണ്ഡല മകര വിളക്കിനോട് അനൂബന്ധിച്ചു നടക്കുന്ന പൂജാ കര്‍മ്മങ്ങള്‍ പ്രസാദ് ഭട്ട് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടക്കൂം. എസക്സിലെ എല്ലാ അയ്യപ്പ വിശ്വാസികള്‍ക്കൂം പൂജാ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് പതിനെട്ടാം പടിയുടെ രൂപത്തില്‍ തയ്യാറാക്കിയ മാതൃകാ ശ്രീകോവിലില്‍ അയ്യപ്പ ദര്‍ശനം നടത്താം.

മണ്ഡലകാലത്തെ അനൂസ്മരിപ്പിക്കൂം വിധം ശരണ മന്ത്രങ്ങളാല്‍ ഭക്തി സാന്ദ്രമാകുന്ന ഈ സായാഹ്നത്തില്‍ എല്ലാ അയ്യപ്പ വിശ്വാസികളെയും ഭക്തി പൂര്‍വ്വം ക്ഷണിക്കുന്നതായി അയ്യപ്പ മകര വിളക്ക് പൂജയുടെ സംഘാടകര്‍ അറിയിച്ചു.

കാര്യപരിപാടികള്‍

ഉച്ചകഴിഞ്ഞ് 3:00 മുതല്‍ ഗണപതി പൂജ
3:30 മുതല്‍ ഭജന
4:00 മുതല്‍ അഭിഷേകം
4:30 മുതല്‍ ഭജന
5:00 മുതല്‍ വിളക്ക് പൂജ
5:30 മുതല്‍ പടി പൂജയും ദീപാരാധനയും
6:00 മുതല്‍ ഹരിവരാസനംതുടര്‍ന്ന് പ്രസാദ വിതരണം

കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഹരീഷ് 07894 711 549
ഗീത ഭട്ട് 074799 40 488
ഫസില 0791 26 25 347
കനകല്‍ 079 77 83 52 42
വിനൂ 07877815 987

RECENT POSTS
Copyright © . All rights reserved