Spiritual

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെയിന്റ് മോനിക്ക മിഷന്റെ ആഭിമുഖ്യത്തില്‍ ഉത്തമകുടുംബ പാലകനായ വി. ഔസേപ്പിന്റെ ശ്രാദ്ധ തിരുനാള്‍ മാര്‍ച്ച് 31ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളാകുന്നു എന്ന പ്രത്യേകതയും ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു
എന്ന പ്രത്യേകതയും ഉണ്ട് ഈ തിരുനാളിന്.

തിരുകര്‍മ്മങ്ങള്‍ ഉച്ചയ്ക്ക് 2.45ന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു.  തുടര്‍ന്ന്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച തുടങ്ങിയവ നടത്തപ്പെടുന്നു.

ഈ അവസരത്തില്‍ തിരുകര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കുകൊണ്ട് വി. ജോസഫിന്റെ മാധ്യസ്ഥത്തില്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്

അദ്ധ്യാത്മികമായും സാമൂഹിക പരിവര്‍ത്തനവും ഇന്ന് ആനുകാലികമായി വളരെ പ്രസ്‌ക്തമായ വാക്കുകളാണ്. സഭാ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇതിന് വളരെ വലിയ മൂല്യമുണ്ട്. എന്നാല്‍ ഇവ രണ്ടും എത്രമാത്രം നമ്മുടെ സമൂഹത്തെ ഉള്‍കൊണ്ടിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം ലഭിക്കുകയില്ല. കാരണം നമ്മുടെ ചിന്തയില്‍ നമുക്ക് വേണ്ട പക്ഷേ മറ്റുള്ളവര്‍ പാലിക്കണമെന്ന് മാത്രമാണ് നാം ഇതിനെക്കുറിച്ച് കരുതിയിട്ടുള്ളത്. വി. ലൂക്കോസ് 5-ാം അധ്യായം 12 മുതല്‍ 16വരെ വാക്യങ്ങളില്‍ ഇവ രണ്ടും നമ്മുടെ കര്‍ത്താവ് പഠിപ്പിച്ചിരിക്കുന്നു. ഭക്ഷണത്തിന് വേണ്ടി യാചിക്കുന്നവരെ കൊല്ലുകയും ദൈവത്തിന് വേണ്ടി സമരം ചെയ്യേണ്ടിവരികയും കാലം മാറ്റിവെച്ച തൊട്ടുകൂടായ്മയും അന്ധവിശ്വാസങ്ങളും തിരികെ വരികയും ചെയ്തിട്ടുണ്ടെങ്കില്‍ നാം മനസിലാക്കുക നാം ഇനിയും മാറേണ്ടിയിരിക്കുന്നു.

കുഷ്ടം നിറഞ്ഞ വ്യക്തിയെ കര്‍ത്താവ് സഖ്യമാക്കുമ്പോള്‍ ഇത് വായിച്ചറിഞ്ഞ ഒരു വേദഭാഗം എന്നതിനേക്കാള്‍ പരിവര്‍ത്തനം വരേണ്ട നമ്മുടെ മനസിനെ ഒന്ന് ഉണര്‍ത്തേണ്ടുന്ന ചിന്ത കൂടിയാണ്. അപലരെയും സാധുവിനെയും വിധവയെയും പരദേശിയെയും ചേര്‍ത്ത് നിര്‍ത്തിയ കര്‍ത്താവ് ഈ നോമ്പ് കാലത്തില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് നീയും നിന്റെ സമൂഹവും മാറേണ്ടിയിരിക്കുന്നു എന്നാണ്. നാം കാണുന്ന അനുഭവങ്ങള്‍ ദൈവാനുഭവങ്ങളല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും നമുക്ക് ഉണ്ടാകണം. ആര്‍ജിച്ച വിശ്വാസം എന്തേ ആ തിരിച്ചറിവ് നമ്മളില്‍ വരുത്തുന്നില്ല? ഈ നോമ്പ് കാലയളവില്‍ അതിന് ഒരു ഉത്തരം നാം കണ്ടെത്തിയേ മതിയാവുകയുള്ളു.

തന്റെ മുമ്പാകെ കടന്നുവന്ന് യാചിക്കുന്ന കുഷ്ടരോഗിയെ അവന്‍ തൊട്ട് സൗഖ്യമാക്കുന്നു. ഒരു സ്പര്‍ശത്താല്‍ അവന്‍ സൗ്ഖ്യപ്പെടുന്നു. അവന്റെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുന്നു. ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് ഘോരം പ്രസംഗിക്കുവാനും ഉപദേശിക്കുവാനും മടിയില്ല. എന്നാല്‍ ഒരു ചെറുവിരല്‍ കൊണ്ട് പോലും അന്യന്റെ ഭാരം ഒഴിവാക്കാന്‍ കഴിയുന്നില്ല. സ്വാര്‍ത്ഥത മറ്റേതു കാലങ്ങളേക്കാളും ഇന്ന് കൂടുതലായി നമ്മേ ബാധിച്ചിരിക്കുന്നു. ദൈവത്തെപ്പോലും പറ്റിച്ച് ജീവിക്കാമെന്ന ധാരണ എല്ലാ പ്രായക്കാരിലും എല്ലാ ജാതിയിലും പടര്‍ന്നിരിക്കുന്നു. ദൈവത്തെക്കാള്‍ ഉപരിയായി മറ്റെന്തിനെ സ്‌നേഹിച്ചാലും അവന്‍ ദൈവരാജ്യത്തിന് കൊള്ളുന്നവനല്ല എന്ന് നമ്മുടെ കര്‍ത്താവ് നമ്മെ പഠിപ്പിച്ചത് നാം മറന്നുപോയി. ലഭിച്ചിട്ടുള്ള ദൈവകൃപ അത് പോലും സ്വാര്‍ത്ഥതയുടെ വലയില്‍ നാം ആക്കിവെച്ചു. ഇത് മാറ്റുന്നതല്ലേ ആത്മീയ പരിവര്‍ത്തനത്തിന്റെ അടിസ്ഥാനം.

മറ്റൊരു പ്രധാന മാറ്റം വരേണ്ടത് നമ്മുടെ കാപട്യമായ ആത്മീയതയിലാണ്. ഗ്രഹിച്ചറിഞ്ഞല്ലേലും കൈ നീട്ടുന്നവനെ കാണാതെ പോകുന്ന കാപട്യം. ഭക്തി പ്രകടനത്തില്‍ മാത്രം. ദൈവാലയങ്ങള്‍ വിപുലപ്പെടുത്താം, അതില്‍ നിന്ന് ആരാധിക്കുവാന്‍ സത്യ വിശ്വാസികള്‍ എവിടെ? ഭവനങ്ങളില്‍, നമ്മുടെ കുടുബത്തില്‍ പോലും ഈ കാപട്യ മുഖം നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ ഭാവി എന്താകും?

എല്ലാവരാലും വെറുക്കപ്പെട്ട ഈ രോഗി ദൈവപുത്രനെ കണ്ടെത്തിയതോടെ അവന്റെ രോഗം മാറ്റപ്പെട്ടു. സൗഖ്യം വേണമെന്ന് അവന്‍ ആത്മാര്‍ത്ഥനായി ആഗ്രഹിച്ചു. അവന്റെ ബലഹീനത മാറുവാന്‍ അവന്‍ ദൈവപുത്രനെ അന്വേഷിച്ചു. അവന്റെ സന്നിധി സകലര്‍ക്കും ആശ്വാസമാകുമെന്ന് അവന്‍ വിശ്വസിച്ചു. അവന്‍ സൗഖ്യപ്പെടുകയും ചെയ്തു. ഒരു വാക്കില്‍ സൗഖ്യം നല്‍കാന്‍ നമ്മുടെ കര്‍ത്താവിന് കഴിമെന്നിരിക്കെ അവന്റെ അവസ്ഥയില്‍ അവനെ ചേര്‍ത്തുപിടിക്കുന്ന കര്‍ത്താവ് നമുക്ക് ഒരു പ്രചോദനമാകട്ടെ. രണ്ട് കാര്യങ്ങള്‍ നാം മനസിലാക്കുക. വിശ്വാസത്തോടെ ആത്മാര്‍ത്ഥതയോടെ അവന്റെ മുന്‍പാകെ കടന്നു വന്നാല്‍ നമമ്ുടെ യാചനകളെ അവന്‍ കൈക്കൊണ്ട് നമ്മേയും അവന്‍ ചേര്‍ത്തണയ്ക്കും. രണ്ടാമത് ഒരു ദൗത്യം നാം ഏല്‍ക്കുകയാണ്. ലഭിച്ച അനുഗ്രഹങ്ങളെ പകര്‍ന്ന് കൊടുക്കുവാനും ശിഷ്ടകാലം ദൈവ സാക്ഷികളായി ജീവിക്കുവാനും.

പരിവര്‍ത്തനത്തിന്റെ നാളുകളായ ഈ നോമ്പ് നമ്മെയും നമ്മുടെ ചിന്തകളെയും പരിവര്‍ത്തനപ്പെടുത്തുവാന്‍ നമുക്ക് തുണയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.സമൂഹം സഭയും ഈ സാക്ഷ്യം നല്‍കുവാന്‍ പര്യാപ്തമാകട്ടെ.

ശുദ്ധമുള്ള നോമ്പേ സമാധാനത്തിലെ വരിക.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ‘ക്രിസ്ത്യാനികള്‍ തിരുവചനത്തിലൂന്നി ക്രിസ്തുവിനെ അനുഗമിക്കുകയും രക്ഷയുടെ വചനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയും സ്വന്തം ജീവിതത്തില്‍ ക്രിസ്തുവിനു സാക്ഷികള്‍ ആകുവാന്‍ കഴിയുന്നവരുമാവണം എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ‘മറ്റുള്ളവരുടെ കണ്ണുനീര്‍ ഒപ്പുവാനും, സ്‌നേഹിക്കുവാനും സഹായിക്കുവാനും ഉള്ള നന്മയുടെയും കാരുണ്യത്തിന്റെയും ഉറവ വറ്റാത്ത മനസ്സുള്ളവരായാലേ നിത്യരക്ഷ പ്രാപിക്കുവാനാവൂ.’ വലിയ നോമ്പിനോടനുബന്ധിച്ചു സ്റ്റീവനേജില്‍ നടത്തപ്പെട്ട ത്രിദിന ധ്യാനത്തിന്റെ സമാപന ശുശ്രുഷയും, വിശുദ്ധബലിയും അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഫാ.ഫാന്‍സുവാ പത്തില്‍, ഫാ. ആന്റണി പറങ്കിമാലില്‍ എന്നിവര്‍ ആഘോഷപൂര്‍വ്വമായ സമൂഹബലിയില്‍ സഹകാര്‍മ്മികരായിരുന്നു.

പ്രശസ്ത ധ്യാനഗുരുവും, പോട്ട ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ശുശ്രൂഷകനുമായ ഫാ. ആന്റണി പറങ്കിമാലില്‍ വിസിയാണ് ത്രിദിന ധ്യാനം നയിച്ചത്. ‘പാപമോചനത്തിനായി പുരോഹിതര്‍ക്ക് അധികാരം നല്‍കി കുമ്പസാരം എന്ന കൂദാശ ക്രിസ്തു സ്ഥാപിച്ചതു അനുതപിക്കുന്നവരില്‍ നിന്നും പാപാന്ധകാരത്തെ തുടച്ചു മാറ്റുന്നതിനും വിശുദ്ധിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുമാണ്. പരിശുദ്ധാത്മാവിന്റെ കൃപകള്‍ക്കുള്ള വാതായനം തുറന്നു കിട്ടുവാനും പ്രയാസങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളും, രോഗങ്ങളും മോചിപ്പിക്കുവാന്‍ ഉതകുന്ന വിശുദ്ധി പ്രദാനം ചെയ്യുന്ന കൂദാശയാണ് കുമ്പസാരം. ‘എന്ന് പറങ്കിമാലി അച്ചന്‍ തന്റെ സമാപന ശുശ്രൂഷയില്‍ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തി ഓര്‍മ്മിപ്പിച്ചു. ‘ശരിയായ കുമ്പസാരം മാനസാന്തരത്തിനും അനുഗ്രഹങ്ങള്‍ക്കും ഇടയാക്കും’.

സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള നൂറു കണക്കിന് സീറോ മലബാര്‍ സഭാമക്കളാണ് ധ്യാന ശുശ്രൂഷയില്‍ മുഖ്യമായി പങ്കു ചേര്‍ന്നത്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധ കുര്‍ബ്ബാനകളില്‍ മുഖ്യ കാര്‍മ്മികനും ധ്യാനത്തിന്റെ മുഖ്യ സഹകാരിയുമായിരുന്നു. ഫാ. ഫിലിഫ് ജോണ്‍ പന്തമാക്കല്‍ കുമ്പസാര ശുശ്രൂഷക്ക് നേതൃത്വം നല്‍കി.

മെല്‍വിന്‍ അഗസ്റ്റിന്‍, സാംസണ്‍ ജോസഫ്, പ്രിന്‍സണ്‍ പാലാട്ടി തുടങ്ങിയവര്‍ ധ്യാന ശുശ്രുഷക്കു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആത്മീയ തീക്ഷ്ണത ഉത്തേജിപ്പിച്ച ഗാന ശുശ്രൂഷക്ക് അരുണ്‍ (ലൂട്ടന്‍), ലിസ്സി ജോസ് എന്നിവരാണ് നേതൃത്വം വഹിച്ചത്. മെല്‍വിന്‍ നന്ദി പ്രകാശിപ്പിച്ചു. ആത്മീയ പോഷണവും, നവീകരണവും, അഭിഷേക നിറവും പ്രദാനം ചെയ്ത ത്രിദിന ധ്യാനം സ്‌നേഹ വിരുന്നോടെ സമാപിച്ചു.

ബര്‍മിങ്ഹാം: അനുഗ്രഹമേകാന്‍ വീണ്ടും ബഥേല്‍. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍. ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലിനൊപ്പം ബ്രദര്‍ ജോര്‍ജ് പട്ടേരിലും ഡീക്കന്‍ ഡേവിഡ് പാമറും. കണ്‍വെന്‍ഷനായി ബഥേലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സെഹിയോന്‍ യു.കെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകര്‍ന്നു നല്‍കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുര്‍ബാന രണ്ട് വേദികളിലായി ഉണ്ടാകും. കുട്ടികള്‍ക്കായി ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ഈസ്റ്റര്‍ ലക്കം ഇത്തവണ ലഭ്യമാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാധ്യമാകുന്നു എന്നതിന് ഓരോ തവണയും പങ്കുവെയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാര പ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രത്യേക കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 8ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സന്‍: 07506 810177
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍മാത്യു: 07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു അബ്രഹാം: 07859890267

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

എയില്‍സ്ഫോര്‍ഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ പ്രവര്‍ത്തന ഭൂമികയുമായിരുന്ന എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം 2019 മെയ് 25 ശനിയാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയാണ് ഈ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ മാധ്യസ്ഥം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രൂപതയിലെ എല്ലാ മിഷന്‍ സെന്ററുകളുടെയും സംയുക്തമായ സഹകരണത്തോടെ നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ ആഷ്ഫോഡില്‍ വെച്ച് നടന്ന ആലോചന യോഗത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട്, ഫാ. ഹാന്‍സ് പുതിയകുളങ്ങര, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ക്കൊപ്പം മുന്‍ വര്‍ഷത്തെ കമ്മറ്റിയംഗങ്ങളും പങ്കെടുത്തു. ഈ വര്‍ഷം രൂപതയിലെ എല്ലാ മിഷനുകളുടെയും പരിപൂര്‍ണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുവാനും അതുവഴി എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം കൂടുതല്‍ അനുഗ്രഹദായകമാക്കുവാനും ഉചിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുവാന്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു.

മാര്‍ച്ച് 3 ഞായറാഴ്ച എയ്ല്‍സ്ഫോര്‍ഡ് ഡിറ്റന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ മിഷന്‍ സെന്റര്‍ പ്രതിനിധികളുടെ യോഗത്തില്‍ തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിനായുള്ള രൂപരേഖ അവതരിപ്പിച്ചു. രൂപതയിലെ എട്ടു റീജിയനുകളുടെയും സമ്പൂര്‍ണ പങ്കാളിത്തം സാധ്യമാക്കുവാന്‍ എട്ടു പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്ഫോര്‍ഡ്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം മരിയഭക്തര്‍ അനുഗ്രഹം തേടിയെത്തുന്ന ഈ വിശുദ്ധാരാമത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി തിരുനാള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ടോമി എടാട്ട് അറിയിച്ചു.

ബര്‍മിങ്ഹാം: മാനവരക്ഷയ്ക്ക് സ്വയം ബലിയായിത്തീര്‍ന്ന യേശു ക്രിസ്തുവിന്റെ പീഡാനുഭവ നാള്‍വഴികള്‍ കുട്ടികളുടെ ഭാഷയില്‍ പങ്കുവച്ച് അവര്‍ക്കായി വലിയനോമ്പിന്റെ പ്രാധാന്യവും ഒരുക്കവും വിവരിക്കുന്ന ലിറ്റല്‍ ഇവാഞ്ചലിസ്‌റ് ഈസ്റ്റര്‍ ലക്കം പുറത്തിറങ്ങി. ആശയടക്കവും സ്വയം ത്യജിക്കലും ജീവിത വിശുദ്ധിയും നോമ്പിന്റെ ഭാഗമായിക്കണ്ടുള്ള പ്രാര്‍ത്ഥനകളും കുട്ടികള്‍ക്കുള്ള കുരിശിന്റെ വഴിയും അടങ്ങുന്ന ലിറ്റല്‍ ഇവാഞ്ചലിസ്റ്റിന്റെ നാലാം പതിപ്പ് ഈസ്റ്റര്‍ ലക്കം മറ്റന്നാള്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലെ പ്രത്യേക കൗണ്ടറില്‍ ലഭ്യമാണ്.

റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇത്തവണ ബ്രദര്‍ ജോര്‍ജ് പട്ടേരില്‍, ഡീക്കന്‍ ഡേവിഡ് പാമര്‍ എന്നിവരും ശുശ്രൂഷകള്‍ നയിക്കും.
നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഓഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായുള്ള പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.
കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു.

ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നു നല്‍കുന്ന കണ്‍വെന്‍ഷനായുള്ള പ്രത്യേക ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സന്‍: 07506 810177
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍മാത്യു: 07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു അബ്രഹാം: 07859890267

ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മാര്‍ച്ച് മാസം 6-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വിഭൂതി തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. വലിയ നോമ്പിലെ ആദ്യ മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കാല്‍വരിയില്‍ നമുക്കായി വിശുദ്ധ കുര്‍ബ്ബാനയായി തീര്‍ന്ന ഈശോയെ അനുഭവിച്ചറിയാം.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.00pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow, E17. 9HU

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ലിതെര്‍ലാന്‍ഡ്/ലിവര്‍പൂള്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ വലിയ നോമ്പിലേക്കു പ്രവേശിക്കുന്ന ഈ ആഴ്ചയില്‍, സീറോ മലബാര്‍ ക്രമത്തില്‍ ‘വിഭൂതി തിങ്കള്‍’ ആചരണം ഇന്നലെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഇടവക/മിഷന്‍/പ്രോപോസ്ഡ് മിഷന്‍ സ്ഥലങ്ങളില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ഔര്‍ ലേഡി ഓഫ് പീസ് ലിതെര്‍ലാന്‍ഡ് ഇടവകയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിക്കിടയില്‍ സുവിശേഷ സന്ദേശത്തിനു ശേഷം, അനുതാപത്തിന്റെയും പശ്ചാത്താപത്തിന്റെയും അടയാളമായി നെറ്റിയില്‍ ചാരം പൂശല്‍ തിരുക്കര്‍മ്മം നടന്നു.

ഇടവക വികാരി റവ. ഫാ. ജിനോ അരീക്കാട്ട് MCBS, റവ. ഫാ. ആന്റണി പങ്കിമാലില്‍ വി.സി, റവ. ഫാ. ജോസ് പള്ളിയില്‍ വി.സി, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരരായിരുന്നു. വൈകിട്ട് 6.30ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കുചേരാനെത്തി. ഈശോ നല്‍കുന്ന പ്രചോദനങ്ങളോട് അതെ എന്നും ആമേന്‍ എന്നും പറയാനും പിശാചിന്റെ പ്രലോഭനങ്ങളോട് വേണ്ട എന്നും ഇല്ല എന്നും പറയാനുള്ള ക്ഷണമാണ് നോമ്പുകാലം നല്‍കുന്നതെന്ന് വചനസന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഈശോയുടെ അമ്മയായ പരി. മറിയം ജീവിതകാലം മുഴുവന്‍ ദൈവത്തോട് ആമേന്‍ പറഞ്ഞ വ്യക്തിയാണന്നും ആദ്ദേഹം അനുസ്മരിച്ചു.

അതേസമയം, രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ബഹു. വൈദികരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഭക്തിപൂര്‍വ്വം വിഭൂതി തിരുനാള്‍ ആചരിച്ചു. പ്രെസ്റ്റണ്‍ കത്തീഡ്രലില്‍ വൈകിട്ട് ആറു മണിക്കും ലീഡ്സില്‍ 6.30നും ഇപ്സ്വിച്ചില്‍ ആറു മണിക്കും ലിവര്‍പൂളിലെ വിസ്റ്റണില്‍ 6.30നും കാര്‍ഡിഫില്‍ 7 മണിക്കുമായിരുന്നു തിരുക്കര്‍മ്മങ്ങള്‍. പീറ്റര്‍ബറോയില്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കലും ഡെര്‍ബിയില്‍ റവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടനും നോട്ടിംഗ്ഹാമില്‍ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികരായി.

കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കു പങ്കെടുക്കാനുള്ള സൗകര്യത്തിനായി മിക്കയിടങ്ങളിലും വൈകിട്ടായിരുന്നു തിരുക്കര്‍മ്മങ്ങള്‍. സ്‌കൂളുകളും ജോലിത്തിരക്കുമുള്ള ദിവസമായിരുന്നങ്കിലും കുട്ടികളുള്‍പ്പെടെ നിരവധി വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

‘പെതുര്‍ത്ത’ ഞായറാഴ്ചയുടെ പിറ്റേദിവസം (വിഭൂതി തിങ്കള്‍ ) മുതല്‍ ദുഃഖശനി വരെ നീളുന്ന അമ്പതു ദിവസങ്ങളാണ് സീറോ മലബാര്‍ വിശ്വാസികള്‍ വലിയ നോമ്പായി ആചരിക്കുന്നത്. ലത്തീന്‍ ക്രമത്തില്‍ വിഭൂതി ബുധനാഴ്ചയാണ് വലിയ നോമ്പ് ഔദ്യോഗികമായി ആരംഭിക്കുന്നത്. പരസ്യ ജീവിതത്തിനു മുന്‍പായി നാല്പതു രാവും നാല്പതു പകലും ഈശോ മരുഭൂമിയില്‍ ഉപവസിച്ചതിനെ അടിസ്ഥാനപ്പെടുത്തിയാണ് അമ്പതു നോമ്പ് ആരംഭിച്ചത്. ബൈബിളിലെ പഴയ നിയമത്തില്‍, നിനിവേ രാജ്യത്തിലെ ജനങ്ങള്‍, യോനാ പ്രവാചകന്റെ മാനസാന്തരാഹ്വാനം ശ്രവിച്ചു ചാക്കുടുത്തു ചാരം പൂശി അനുതപിച്ചതിനെ മാതൃകയാക്കിയാണ് ഇന്ന് വിഭൂതിത്തിരുനാളില്‍ വിശ്വാസികള്‍ നെറ്റിയില്‍ ചാരം പൂശി അനുതാപം പ്രകടിപ്പിക്കുന്നത്. അമ്പതുനോമ്പിന്റെ ദിവസങ്ങളില്‍ ഉപവാസം, ദാനധര്‍മ്മം, പ്രാര്‍ത്ഥന എന്നിവയ്ക്കാണ് വിശ്വാസികള്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നത്.

ഹെയര്‍ഫീല്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകളും റീജണുകളും കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, തൃശൂര്‍ അതിരൂപതയുടെ കീഴില്‍ സുവിശേഷവല്‍ക്കരണ പ്രേഷിതമുന്നേറ്റമായ ‘ഷെക്കിന’ മിഷന്‍ ടീമംഗമായ ബ്രദര്‍ സന്തോഷ് കരുമാത്രയാണ് ഹെയര്‍ഫീല്‍ഡില്‍ തിരുവചന ശുശ്രുഷ നയിക്കുന്നത്.

കുട്ടികള്‍ക്കായും പ്രത്യേക ആത്മീയ ശുശ്രുഷകള്‍ തദവസരത്തിലേക്കായി ക്രമീകരിച്ചിട്ടുണ്ട്. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല കുട്ടികളുടെ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കും. ടെന്‍ഹാം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് കുട്ടികള്‍ക്കായുള്ള ധ്യാനം സംഘടിപ്പിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തില്‍ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകള്‍ ആര്‍ജ്ജിക്കുവാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുവാന്‍ ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

വാറ്റ്ഫോര്‍ഡ്, ഹെയ്സ്, സ്ലോ, ഹെയര്‍ഫീല്‍ഡ്, ഹൈവെകോംബ്, ഹോണ്‍സ്ലോ, എയ്ല്‍സ്ബറി തുടങ്ങിയ കുര്‍ബാന സെന്ററുകളില്‍ നിന്നുമുള്ളവരാണ് ഹെയര്‍ഫീല്‍ഡിലെ ധ്യാനത്തില്‍ പങ്കുചേരുക. വാര്‍ഷിക ധ്യാനത്തിന്റെ വിജയത്തിനായി മാദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതു സെന്ററുകളിലെ ട്രസ്റ്റിമാരായോ അല്ലങ്കില്‍ ജോമോന്‍ ഹെയര്‍ഫീല്‍ഡുമായോ (07804691069 ) ബന്ധപ്പെടാവുന്നതാണ്.

ധ്യാന സമയക്രമം.

മാര്‍ച്ച് 8 വെള്ളിയാഴ്ച്ച- 16:00-20:00
9 ശനിയാഴ്ച്ച- 10:30 to 17:00
10 ഞാറാഴ്ച- 13:00 to 19:30

വിലാസം.
St. Paul’s Church, 2 Merele Avenue, Harefield , UB9 6DG.

The Most Holyname church, Oldmill Road, UB9 5AR , Denham.

ബര്‍മിങ്ഹാം: യേശുനാമത്തില്‍ പ്രകടമായ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും നേര്‍സാക്ഷ്യവുമായി പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 9ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പതിവുപോലെ ഇംഗ്ലീഷില്‍ പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. യു.കെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹീത വചന പ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറുമായ റവ.ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രമുഖ വചന പ്രഘോഷകന്‍ ബ്രദര്‍ ജോര്‍ജ് പട്ടേരി, ഡീക്കന്‍ ഡേവിഡ് പാമര്‍ എന്നിവര്‍ വചനവേദിയിലെത്തും.

കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന പ്രത്യേക ക്ലാസുകള്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേകം ഉണ്ടായിരിക്കും. അനേകം അത്ഭുതങ്ങളും രോഗ ശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിത നവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോ തവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാര പ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. ‘ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്’ എന്ന കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണവും ഇളം മനസ്സുകളെ യേശുവിലേക്കടുപ്പിക്കുന്നു.

കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും ഇംഗ്ലീഷിലും മലയാളത്തിലും സൗകര്യമുണ്ടായിരിക്കും. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 9ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രമോ വീഡിയോ കാണാം

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ജോണ്‍സണ്‍ 07506 810177
ഷാജി 07878149670
അനീഷ് 07760254700
ബിജുമോന്‍ 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്.

ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267.

Copyright © . All rights reserved