Spiritual

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്ഡോണ്‍ നൈറ്റ് വിജില്‍ ഈ മാസം 10ാം തീയതി വെള്ളിയാഴ്ച 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ജിജി പുതുവീട്ടില്‍ക്കളവും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വിശുദ്ധ കുര്‍ബാനയിലും, വചനശൂശ്രൂഷയിലും, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സിസ്റ്റര്‍ സിമി ജോര്‍ജ്ജ്: (07435654094).
ഡാനി ഇന്നസെന്റ്: (07852897570).

വിലാസം.

Virgofidelis, 147 Central Hill, SE19 1RS, London

കർത്താവ് വിശുദ്ധ സ്ഥലത്തിനുവേണ്ടി ജനത്തെതിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്ഥലംതിരഞ്ഞെടുക്കുകയാണ് ചെയ്തത്. അതിനാൽ ജനത്തിൻറെകഷ്ടതകളിലും ഐശ്വര്യത്തിലും ആ സ്ഥലവുംപങ്കുചേർന്നു.

(2 മക്കബായർ 5: 19,20 )

ആദിമനൂറ്റാണ്ടിൽ ക്രിസ്തുവിൻ്റ  ുവിശേഷവുമായിജറുസലേമിൽ നിന്ന് അനേകായിരം മൈലുക താണ്ടികേരളമണ്ണിലെത്തി അവിടെ വചനത്തിൻറെ വിത്ത് വിതച്ച്രക്തസാക്ഷിയായി തോമാശ്ളീഹാ.  തോമാശ്ളീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ദൈവമക്ൾ സെൻറ്ബെനെഡിക്ട് മിഷൻ ഇടവക എന്ന പേരിൽ ഒരു വിശ്വാസസമൂഹമായി ബിർമിങ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഹൃദയഭാഗത്ത്   രൂപമെടുത്തപ്പോൾ അവർക്കായി കർത്താവ് ണ്ടെത്തിയത് ജപമാ  രാഞ്ജിയുടെയും  വിശുദ്ധകൊച്ചുത്രേസ്യ പുണ്യവതിയുടെയും  പേരിലുള്ള മനോഹരമായ ഒരു ദേവാലയമാണ്(The Catholic Parish of Our Lady of the Rosary and St Therese of LisieuxSaltley).

ഏതാനും വർഷങ്ങൾക്കു മുൻപ് ഐറിഷ് പാരമ്പര്യമുള്ള ഒരുക്രൈസ്തവ സമൂഹത്തിൻറെ മധ്യത്തിൽ ദൈവജനത്താൽ നിറഞ്ഞ് ഈ ദേവാലയം സ്ഥിതിചെയ്തിരുന്നെങ്കിൽ ഇന്നീപ്രദേശത്ത് ക്രിസ്ത്യാനികൾ ന്യുനപക്ഷമായിക്കൊണ്ടിരിക്കുന്നുഅതുകൊണ്ടുതന്നെഈ ദേവാലയം ഏറ്റെടുക്കാനൊരുങ്ങുന്ന മലയാളി വിശ്വാസസമൂഹത്തെ ഇപ്പോഴത്തെ ഇടവക വികാരി റെവഫാ.ബെർണാർഡ് കെല്ലി വിളിക്കുന്നത് തോ ശ്ളീഹായുടെ മിഷനറിമാർ എന്നാണ്. ഈ മാറ്റത്തിൻറെ പിന്നിൽ കർത്താവിൻറെ വലിയ കരം ഈ വന്ദ്യവയോധികനായവൈദികൻ കാണുന്നു.

തിരുകുടുംബം പാർത്തിരുന്ന നസ്രത്തിൽ നിന്ന് കൊണ്ടുവന്ന ശിലകൊണ്ട് അടിസ്ഥാനമിട്ട് നിമ്മിച്ചിരിക്കുന്ന ഈ പുണ്യദേവാലയത്തിനെ അതിന്റെ പഴയ  പ്രൗഢിയിൽ തിരിച്ചെത്തിക്കാൻ, വിജനമായ ഈ വാലയം എപ്പോഴും  ദൈവസ്തുതികളുയരുന്നദൈവജനത്തിൻ്റെ അപേക്ഷകളാലും പ്രാർത്ഥനകളാലുംസ്തോത്രങ്ങളാലും മുഖരിതമായ വിശുദ്ധസഥലമാക്കി മാറ്റാൻ വിശ്വാസ സമൂഹത്തിന് സാധിക്കുമെന്ന് ഫാകെല്ലി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളോളുംപരിപാലിച്ച ഈ ഇടവക ദേവാലയത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ഉള്ളിൽ വേർപാടിൻറെ നൊമ്പരമുണ്ടെങ്കിലും അതിനേക്കാളുപരി ഫാ. കെല്ലിയിൽ നിറഞ്ഞിരിക്കുന്നത് വലിയ പ്രതീക്ഷകളും കർത്താവിൻറെ പദ്ധതിയിലുള്ള ആത്മവിശ്വാസവുമാണ്.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ മിഷൻ ഇടവകകൾക്കും സ്വന്തം ദേവാലയം എന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ രൂപത മുഴുവൻ ഒന്നുചേർന്ന് ശ്രമിക്കുമ്പോൾ, ആശ്രമങ്ങൾ കർത്താവാനുഗ്രഹിക്കുബോൾ അതിൻ്റെ ഭാഗമായി സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ ബർമിംഗ്ഹാം അതിരൂപതയിൽ നിന്ന് ദേവാലയം ലഭിക്കുമെന്ന് കരുതപ്പെടുന്നു

കർത്താവ് തങ്ങൾക്കായി തിരഞ്ഞെടുത്ത ദേവാലയത്തിൽ എത്രയും പെട്ടെന്ന് ശുശ്രൂഷകൾ ആരംഭിക്കാനുള്ള പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിലാണ് വികാരി ഫാ. ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിലുള്ള ബിർമിങ്ഹാമിലെ വിശ്വാസിസമൂഹം.

 

പ്രത്യേക ലേഖകന്‍

ഗ്ലാസ്‌ഗോ: മദര്‍വെല്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ബാങ്ക് സെന്റ് കത്‌ബെര്‍ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് ഓഗസ്റ്റ് മൂന്നാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ബാങ്ക് സെന്റ് കത്‌ബെര്‍ട് പള്ളിയില്‍ വികാരി ഫാ. ചാള്‍സ് ഡോര്‍നാന്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയും ആഘോഷ പൂര്‍വ്വമായ ദിവ്യബലിയും നടന്നു. ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് എഡിന്‍ബറ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മദര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ ജോസഫ് വെമ്പാടംതറ സഹകാര്‍മികത്വം വഹിച്ചു.

ഓഗസ്റ്റ് 12-ാം തിയതി വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ്12-ാം തിയതി ഞായറാഴ്ച ഉച്ചക്ക് 2ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് റവ.ഫാ. ജോണി റാഫേല്‍ സിഎസ്ടി മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്യും. തിരുന്നാള്‍ കുര്‍ബ്ബാനക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള വിശ്വാസ പ്രഘോഷണ പ്രദക്ഷിണം നടത്തും. ഓഗസ്റ്റ് 11 ശനിയാഴ്ച മതബോധന ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം കുര്‍ബാനക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കും.

വി. കുര്‍ബാനയിലും നോവേനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മദര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ജോസഫ് വെമ്പാടംതറ അറിയിച്ചു.

ബര്‍മിങ്ഹാം: നൂറാമത് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം ബഥേല്‍ സെന്റര്‍ ഒരുങ്ങുന്നു. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോള്‍ അതിന്റെ പിന്നിലെ ചരിത്രമായി റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായിയിലിനെ ഉപകരണമാക്കി ദൈവം നട്ടുവളര്‍ത്തിയ സെഹിയോന്‍ മിനിസ്ട്രിയിലൂടെ ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന, ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വരുന്ന ഓഗസ്റ്റ് 11ന് നൂറിന്റെ നിറവിലേക്കെത്തുന്നു.

നൂറാമത് കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്വര്‍ഗ്ഗാരോഹണ തിരുനാളിനെ മുന്‍നിര്‍ത്തി കടന്നുവരുന്ന ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ ഫാ.സോജി ഓലിക്കലിനൊപ്പം ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട് തന്റെ ജീവിത സാക്ഷ്യവുമായി ഫാ. ബെന്നി ജോസഫ് വലിയ വീട്ടില്‍, പ്രശസ്ത ആധ്യാത്മിക വചന പ്രഘോഷകന്‍ ബ്രദര്‍ തോമസ് പോള്‍ തുടങ്ങിയവരും പങ്കെടുക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാര പ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റല്‍ ഇവാഞ്ചലിസ്‌റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെ നിറവില്‍ 11ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി. 07878149670.
അനീഷ്. 07760254700
ബിജുമോന്‍ മാത്യു. 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍. 07737935424.
ബിജു എബ്രഹാം. 07859 890267

മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ നടന്നു വരുന്ന നവസുവിശേഷവത്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറും ലോകപ്രശസ്‌ത വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന രണ്ടാമത് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഒക്ടോബർ 20 മൂന്നാം ശനിയാഴ്ച്ച ബിർമിങ്ഹാമിൽ ആരംഭിക്കും. ജീവദായകമായ വചനത്തിൻ്റെ മഴപ്പെയ്ത്തിനായുള്ള ആഗ്രഹത്തോടെ രൂപതയിലെ 8 റീജിയണുകളിലായി ഒരുക്കപ്പെടുന്ന കൺവെൻഷൻ നവംബർ നാലാം തീയതി ലണ്ടനിലാണ് സമാപിക്കുന്നത്.

പന്തക്കുസ്താദിനത്തിൽ പത്രോസ് ശ്ളീഹായുടെ പ്രസംഗം ശ്രവിച്ച ആയിരങ്ങൾ സത്യവിശ്വാസത്തിൽ വരികയും ക്രിസ്തുവിൻറെ ശരീരമായ സഭയോട് ചേർന്ന് ദൈവത്തിന് മഹത്വം നൽകുകയും ചെയ്തതപ്പോൾ അതിന്റെ അലയടികൾ യൂദാ മാത്രമല്ല സമരിയയിലും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും പ്രതിധ്വനിച്ചതുപോലെ ഗ്രേറ്റ് ബ്രിട്ടണിലെ വിശ്വാസിസമൂഹം അവർക്കുനൽകപ്പെട്ടിട്ടുള്ള ഇടയന്റെ നേതൃത്വത്തിൽ സഭയോട് ചേർന്ന് വിശ്വാസത്തിൽ ദൃഢപ്പെടുവാനും അങ്ങനെ ഈ രാജ്യത്തിനും സമൂഹത്തിനും മുഴുവൻ മാറ്റങ്ങൾ വരുത്തി അവരെ കർത്താവിലേക്കടുപ്പിക്കുന്ന സുവിശേഷവത്കരണത്തിൻറെ വക്താക്കളാകാനും ഈ അഭിഷേകാഗ്നി കൺവെൻഷൻ ഉപകരിക്കട്ടെയെന്നു കൺവെൻഷനുമായി ബന്ധപ്പെട്ടു ശുശ്രുഷ ചെയ്യുന്ന എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടണിലേക്ക് തീക്ഷ്ണതയുള്ള ധാരാളം വൈദികശ്രേഷ്ഠരേയും, വചനപ്രഘോഷകരേയും, ആത്മീയശുശ്രുഷകരേയും അയച്ച്‌ അവരിലൂടെ ഈ രാജ്യത്തിലും സമൂഹത്തിലും ധാരാളമായി കൃപചൊരിയുകയും അങ്ങനെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയെ ഈ നാടിനെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള ശക്തമായ ഉപകരണമാക്കി മാറ്റുകയും ചെയ്ത കർത്താവിൻറെ ആ വലിയ കരുണയ്ക്കു നന്ദി പറഞ്ഞുകൊണ്ട് കർത്താവിനെ മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നുന്നതിനും സഭാമക്കളെല്ലാം ഒന്നുചേരുന്ന അവസരങ്ങളായി മാറും സുവിശേഷപ്രേഘോഷണ വേദികൾ.

കൺവെൻഷനിലൂടെ ദൈവകൃപ ധാരാളമായി ചൊരിയപ്പെടുന്നതിനും ആത്മീയ മാനസീക നവീകരണങ്ങൾ സംഭവിക്കുന്നതിനും കൊവെൻട്രി റീജിയണിലെ വിവിധ കുർബാനകേന്ദ്രങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കൊവെൻട്രി റീജിയണിലെ വിവിധ കുടുംബകൂട്ടായ്‌മകളിൽ ജപമാലകൾ, കരുണകൊന്തകൾ, ദിവ്യബലികൾ, ഉപവാസപ്രാത്ഥനകൾ തുടങ്ങി വിവിധ മധ്യസ്ഥ പ്രാത്ഥനകളിലൂടെ വിശ്വാസികൾ കൺവെൻഷനായി ആത്മീയ ഒരുക്കം നടത്തിക്കൊണ്ടിരിക്കുന്നു. മധ്യസ്ഥപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്ന ശുശ്രുഷകർ ആഴ്ചയിൽ മൂന്നു ദിവസം സ്കൈപ്പ്‌ മുഖേനേ ഒന്നുചേർന്ന്‌ കർത്താവിനെ മഹത്വപ്പെടുത്തുകയും കൺവെൻഷൻ വിജയത്തിനായി ഒറ്റസ്വരത്തിൽ കർത്താവിനോടപേക്ഷിക്കുകയും ചെയ്യുന്നു.

ഈവർഷം ബിർമിങ്ഹാമിൽ കൺവെൻഷന് വേദിയാകുന്നത് ബെഥേൽ കൺവെൻഷൻ സെൻററാണ്.

(BETHEL CONVENTION CENTRE, KELVIN WAY, WEST BROMWICH B70 7JW)

കൊവെൻട്രി റീജിയൺ കോഓർഡിനേറ്റർ റെവ ഡോ സബാസ്റ്റിയൻ നാമറ്റത്തിലച്ചനും ബിർമിങ്ഹാമിലെ കൺവെൻഷൻ ഒരുക്കങ്ങൾക് നേതൃത്വം നൽകുന്ന സീറോമലബാർ ചാപ്ലിൻ ഫാ ടെറിൻ മുള്ളക്കരയും കൺവെൻഷൻ കോഓർഡിനേറ്റർ ഡോ മനോയും സംഘാടക സമിതിയുടെ പേരിൽ എല്ലാവരുടെയും തീക്ഷ്ണതയോടെയുള്ള പ്രാർത്ഥനകളും, സഹായങ്ങളും അഭ്യർത്ഥിച്ചുകൊണ്ടു കൊവെൻട്രി റീജിയണിലെ എല്ലാ കുടുംബങ്ങളെയും കൺവെൻഷനിലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 5 മണിയോടെ അവസാനിക്കുന്നതാണ്.

ഫാ ടെറിൻ മുള്ളക്കര  –  07985695056

ഡോ മനോ – 07886639908

ജോസ് കുര്യാക്കോസ്

‘ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല അങ്ങയുടെ കാരുണ്യത്തേയും വിശ്വസ്തതയേയും പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നല്‍കപ്പെടേണ്ടത്’ സങ്കി: 115: 1 എന്ന പരിശുദ്ധ വചനത്തോട് ചേര്‍ന്ന് കഴിഞ്ഞ നാളുകളില്‍ സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ വേണ്ടി ഒരുങ്ങുകയാണ് 100 ാം സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍.

ദൈവ കരുണയും പരിപാലനയും മുഴുഹൃദയത്തോടെ നന്ദികരേറ്റി, യുകെയില്‍ എമ്പാടുമുള്ള വിശ്വാസി സമൂഹത്തെ 100-ാം കണ്‍വെന്‍ഷനിലേക്ക് സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുകയാണ് ഫാ. സോജി ഓലിക്കലും ടീം അംഗങ്ങളും. കഴിഞ്ഞ 8 വര്‍ഷങ്ങളില്‍ ദൈവം ചെയ്ത അദ്ഭുത കൃത്യങ്ങള്‍ക്ക് കൃതജ്ഞതാബലിയര്‍പ്പിച്ച് പരമപിതാവിനെ മഹത്വപ്പെടുത്തുന്ന അഭിഷേക ശുശ്രുഷകളിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും.

നൂറുകണക്കിന് കുടുംബങ്ങളും വ്യക്തികളും അവരുടെ ജീവിതസാക്ഷ്യങ്ങള്‍ കാഴ്ച്ചവസ്തുക്കളായി ബലിവേദിയിലേക്ക് ഉയര്‍ത്തുമ്പോള്‍ മാലാഖവൃന്ദങ്ങളോട് ചേര്‍ന്ന് സ്തുതിഗീതങ്ങള്‍ ഉയര്‍ത്തുവാന്‍ സെഹിയോന്‍ ഗായകവൃന്ദം പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയാണ്. ‘കൃതജ്താഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍. സ്തുതികള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ അകന്നത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേത് നന്ദി പറയുവിന്‍ നാമം വാഴ്ത്തുവിന്‍’ സങ്കി. 100:4

100 മാസങ്ങള്‍ പിന്നിടുന്ന സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്റെ കാലത്തിന് അദ്ഭുതവും അടയാളവുമായി പരിശുദ്ദാത്മാവിന്റെ അഭിഷേകാഗാനിയെ എല്ലാ പ്രകാരത്തിലും മഹത്വപ്പെടുത്തുകയാണ്. പരിശുദ്ധാമാവിന്റെ കയ്യൊപ്പുകളെ ഈ അനുഗ്രഹ ശുശ്രൂഷയിലൂടെ തുറക്കപ്പെട്ട കൃപയുടെ കവാടങ്ങള്‍ ഒട്ടനവധിയാണ്.

‘പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവൃത്തികളിലൂടെ ഉപകരണങ്ങളായിത്തീരുവാന്‍ സ്വര്‍ഗം തെരെഞ്ഞെടുത്ത വ്യക്തികള്‍ നിരവധി. അനേകായിരങ്ങള്‍ക്ക് വട്ടായിച്ചന്‍ ഇന്ന് ആവേശവും അദ്ഭുതവുമാണ്. പൗരോഹത്യത്തിന്റെ 25 വര്‍ഷം പിന്നിടുമ്പോള്‍ വൈദികര്‍ക്കും …. ആയി 2 സഭാസമൂഹത്തിന് ജന്മം കൊടുക്കുവാന്‍ ഈ വൈദികനെ ദൈവം തെരെഞ്ഞെടുക്കുമ്പോള്‍ വേദനകളുടെയും ദാരിദ്രത്തിന്റെയും അലച്ചിലുകളുടെയും ആഴമേറിയ സമര്‍പ്പണത്തിന്റെയും മൂഹൂര്‍ത്തങ്ങള്‍ ഒട്ടനവധി. പരിശുദ്ധാത്മാക്കളാല്‍ നയിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ …….ഏറ്റെടുത്ത ലോകസുവിശേഷവല്‍ക്കരണത്തിന്റെ ദര്‍ശനം സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് അടിസ്ഥാന ശിലയായി നിലകൊള്ളുന്നു.

യേശുക്രിസ്തുവിന്റെ പരസ്യ ജീവിത ശുശ്രൂഷ പ്രായത്തിനോട് ചേര്‍ന്ന് 33-ാം വയസില്‍ യുകെയില്‍ എത്തിച്ചേര്‍ന്ന സോജി ഒലിക്കലെന്ന യുവ വൈദികന്റെ ദൈവസന്നിധിയിലെ സമര്‍പ്പണമാണ് പ്രാര്‍ത്ഥനയിലെ മണിമുത്തുകളാണ് ഈ അനുഗ്രഹശുശ്രൂഷയുടെ ആരംഭത്തിന് നിദാനം. മറ്റൊരര്‍ത്ഥത്തില്‍ അനേകരുടെ നെടുവീര്‍പ്പുകള്‍ക്കും ദൈവസന്നിധിയിലെ കണ്ണീരുകള്‍ക്കും ഉത്തരം കൊടുക്കുവാന്‍, പരിശുദ്ധാത്മാവിനോട് നിരന്തരം ആലോചന ചോദിക്കുന്ന എളിമ നിറഞ്ഞ ഈ പൗരോഹത്യജീവിതം യോഗ്യമായ പാത്രമായി സ്വര്‍ഗം കണക്കാക്കി.

സ്വര്‍ഗം കനിഞ്ഞ് നല്‍കുന്ന അഭിഷേകത്തിന് വിലകൊടുക്കുവാന്‍ പരിശുദ്ധാത്മാവ് അനേകം കുടുംബങ്ങളെയും വ്യക്തികളെയും തെരെഞ്ഞെടുത്ത് നിയോഗിച്ചപ്പോള്‍ ആയിരങ്ങള്‍ക്ക് യേശുക്രിസ്തുവില്‍ പുതുജീവിതം സമ്മാനിക്കുവാനും അനേകായിരങ്ങളുടെ കണ്ണീരൊപ്പുവാനും ഈ ശുശ്രൂഷയെ പരിശുദ്ധാത്മാവ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

100-ാം കണ്‍വെന്‍ഷന്റെ ആത്മീയ ആഘോഷത്തിലേക്ക് കടന്നുവരിക. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ച അനുഗ്രഹങ്ങളും എഴുതികൊണ്ടുവരിക. ഈ അവധിക്കാലത്ത് യുകെയില്‍ മാത്രമായി 400ഓളം കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും നാം വചന വിരുന്ന ലഭിക്കുന്നതിനെ ഓര്‍ത്ത് നമുക്ക് നന്ദി പറയാം. ഹൃദയവും കരങ്ങളും നന്ദിയോടെ ദൈവസന്നിധിയില്‍ ഉയര്‍ത്തുമ്പോള്‍ നമുക്ക് ഓര്‍മ്മിക്കാം.

* നവീകരണശുശ്രൂഷകള്‍ക്ക്- പരിശുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ധീരതയോടും സ്‌നേഹത്തോടും കൂടെ പ്രോത്സാഹനം പകരുന്ന ജേക്കബ് മനത്തോടത്ത് പിതാവ്.

* 24/7 ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കുമായി തന്റെ ജീവിതത്തെ പൂര്‍ണമായും വിട്ടുകൊടുത്തിരിക്കുന്ന കാലഘട്ടത്തിന്റെ അഭിഷേകകന്‍ ഫാ. സേവ്യര്‍…. വട്ടായില്‍

* അഭിഷേഖ ശുശ്രൂഷകള്‍ക്കും സംരഭങ്ങള്‍ക്കും വിത്തു പാകുവാന്‍ പരിശുദ്ധത്മാവ് തെരെഞ്ഞെടുത്തിരിക്കുന്ന ഫാ. സോജി ഓലിക്കല്‍

* World evangalization ന് ആക്കം കൂട്ടുവാന്‍ നിയുക്തനായിരിക്കുന്ന Fr. Shyju Nedauthani

* സെഹിയോന്‍ വൈദികരോടും സിസ്‌റ്റേഴ്‌സിനോടും ചേര്‍ന്ന് അട്ടപ്പാടി മധ്യസ്ഥ പ്രാര്‍ത്ഥനാകൂടാരങ്ങളില്‍ യുകെയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സഹോദരി സഹോദരന്മാര്‍.

* ദൈവരാജ്യ വളര്‍ച്ചയ്ക്കും ആത്മാക്കളുടെ രക്ഷയ്ക്കുമായി തങ്ങളുടെ ജീവിതങ്ങലെ സമര്‍പ്പിച്ചിരിക്കുന്ന 17-ഓളം ഫുള്‍ ടൈം ശുശ്രൂഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും.

* സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്ക് പ്രോത്സാഹനവും പ്രാര്‍ത്ഥനകളും പകരുന്ന ആര്‍ച്ച് ബിഷപ്പ് Bernard Longly, Bp. Joseph Srambical

* 100 മാസങ്ങളില്‍ കടന്നുവന്ന് ശുശ്രുഷകളുടെ വളര്‍ച്ചയ്ക്കായി പ്രത്യേകം ഉപയോഗിച്ച Fr. Sebastian Arikat, Fr. Jomon Thommana, Fr. Eammon Cordnff, Deaecon David Palmer and Mrs. Jane Palmer.

* Reg-Fee ഇല്ലാതെ ദൈവപരിപാലനയുടെ അത്ഭുതത്താല്‍ വഴിനടത്തപ്പെടുന്ന സാമ്പത്തിക കാര്യങ്ങള്‍.

* ആദ്യകാലങ്ങളില്‍ ദിനരാത്രങ്ങള്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കായി കടന്നുവന്നവര്‍.

* ആത്മീയ ശുശ്രൂഷകള്‍ക്കായി സമര്‍പ്പണം ചെയ്തിരിക്കുന്ന പ്രേഷിത കുടുംബങ്ങള്‍.

* ശുശ്രൂഷ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കുട്ടികള്‍, യുവതി-യുവാക്കള്‍, മുതിര്‍ന്നവര്‍, കുടുംബങ്ങള്‍.

* ഇടവക സമൂഹങ്ങള്‍ക്ക് അനുഗ്രഹമായി മാറുന്ന ആത്മീയ നിറമുള്ള വ്യക്തികള്‍, കുടുംബങ്ങള്‍.

* Youth Full timers- യുവജനങ്ങള്‍ക്കായി ഒരു ആലയം.

* UK Witness Music Band-Ablage Concert

* Vianni Mission, Ann Lyu Community , Mat Community.

* എല്ലാ ശുശ്രൂഷകള്‍ക്കും ആത്മഗതി പ്രദാനം ചെയ്യുന്ന മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍, Skype Payer ടീമുകള്‍.

പ്രിയപ്പെട്ടരെ ദൈവസന്നിധിയില്‍ എണ്ണിയെണ്ണി നന്ദികളേകാന്‍ നിയോഗങ്ങളുടെയും വ്യക്തികളുടെയും ആത്മീയ അനുഭവങ്ങളുടെയും മേഖലകള്‍ ഇനിയും ഇനിയും ധാരാളം.

പരിശുദ്ധത്മാവിന് നന്ദി പറയാന്‍, അവിടുത്തെ ആരാധിക്കാന്‍, അവിടുന്ന നല്‍കിയതിനെ കാത്തു സൂക്ഷിക്കുവാന്‍, വളര്‍ത്തി വലുതാക്കാന്‍,  വീഴ്ച്ചകള്‍ക്കും അവിശ്വാസങ്ങള്‍ക്കും മാപ്പപേക്ഷിക്കുവാന്‍, ഒരു പുനര്‍ സമര്‍പ്പണത്തിന്റെ ദിനമായി ഈ കണ്‍വെന്‍ഷന്‍ മാറട്ടെ.

കാലത്തിന്റെ വെല്ലുവിളികള്‍ ഏറെ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഒത്തിരി വലുത് യൂറോപ്പിനെ മാത്രമല്ല ലോകം മുഴുവനെയും യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുക്കുവാന്‍ പരിശുദ്ധത്മാവ് നമ്മെ ക്ഷണിക്കുന്നു. ദൈവ കൃപ നിറഞ്ഞ തലമുറകള്‍ക്കും കുടുംബങ്ങള്‍ക്കും ………… നമുക്ക് കൈകോര്‍ക്കാം.

ദേശത്തിന്റെ വിശ്വാസ-ആത്മീയ ഉത്സവത്തിലേക്ക് നമുക്ക് ഒത്തുചേരാം. ഓഗ്‌സ്റ്റ് 6 മുതല്‍ 11 വരെ തിയതികളില്‍ എതെങ്കിലും ഒരു ദിവസം ഉപവസിച്ച് കൃതജ്ഞതാ പ്രകാശനത്തില്‍ പങ്കെടുക്കുക. കുടുംബങ്ങളും കൂട്ടായ്മകളും ഒത്തുചേര്‍ന്ന അവസാന ജപമാല സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. ഓഗ്‌സ്റ്റ് 6 മുതല്‍ 10വരെ തിയതികളില്‍ Aston Adoration Center ല്‍ കടന്നുവന്ന ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകള്‍ ചെലവഴിക്കുക.

എല്ലാ നന്ദി വിഷയങ്ങളും പ്രാര്‍ത്ഥനാ നിയോഗങ്ങളും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴിയായി ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം.

* യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കോച്ച് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളവര്‍/ …….. കൊണ്ടിരിക്കുന്നവര്‍

* ആയിരക്കണക്കിന് രോഗശാന്തികള്‍, മാനസാന്തരങ്ങള്‍, അദ്ഭുത സാക്ഷ്യങ്ങള്‍, വിടുതലുകള്‍

* ഔദ്യോഗിക സഭയുടെ ഹൃദയത്തിലേക്ക് കുട്ടികളുടെ ശുശ്രൂഷയുടെ പ്രാധാന്യം നല്‍കപ്പെട്ടത്- എല്ലാ ആത്മീയ ശുശ്രൂകളിലും കുട്ടികള്‍ക്കായി ശുശ്രൂഷകള്‍ ഒരുക്കപ്പെടുന്നത്.

* ആയിരക്കണക്കിന് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും ദൈവവചനവും പരിശുദ്ധ അഭിഷേകങ്ങളും പകരുവാന്‍ സാധിച്ചത്.

* Kingdom Revelator Manangine
* Little Evangelist Managine
* 10 days Retreat
*School of Evangelisyation
*Home Mission ശുശ്രൂഷകള്‍
* Street Evangaliyation Christmas Card-കള്‍
* CD Ministoryകള്‍
* Spirithual Sharing ശുശ്രൂഷകള്‍
* Second Saturday English ശുശ്രൂഷകള്‍
* Awake London, Cravly Mission, Arise Bristol- English ശ്രുശൂഷകള്‍.

വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ആദ്യ വെള്ളി നൈറ്റ് വിജില്‍ ഇന്ന് ഷെഫീല്‍ഡില്‍ നടക്കും സെന്റ് പാട്രിക് പള്ളിയില്‍ (851.Barnsley Road .S5 0QF). 6pm-7pm കുമ്പസാരം, 6.30-ജപമാല, 7ന് ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, 8-8.30 പ്രയ്സ് ആന്‍ഡ് വര്‍ഷിപ് തുടര്‍ന്ന് മലയാളം വി. കുര്‍ബാന എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 9.30 നോടുകൂടി തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നതാണ്.
ശുശ്രൂഷകളിലേക്ക് ചാപ്ലയിന്‍ റവ. ഫാ. മാത്യു മുളയോലില്‍ എല്ലാവരെയും ക്ഷണിക്കുന്നു.

പരിശുദ്ധാത്മ കൃപയാല്‍ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യേശുവില്‍ പുതുജീവനേകിയ സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കും. ഒക്ടോബര്‍ 5 മുതല്‍ 7 വരെ വെയില്‍സിലെ കെഫെന്‍ലിയില്‍ നടക്കുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കുടുംബജീവിതത്തിന്റെ കെട്ടുറപ്പ് യേശുവില്‍ ശാക്തീകരിക്കുക വഴി ജീവിത വിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

സിബി മൈക്കിള്‍ 7931 926564
ബെര്‍ളി തോമസ് 07825 750356

‘ക്രിസ്തുവിന്റെ പിന്നാലെ’കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ‘ ആഗസ്റ്റ് 27 മുതല്‍ 30 വരെ. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുക വഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മ-തിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും, കാലഘട്ടത്തിലും, കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ‘ ആഗസ്റ്റ് 27മുതല്‍ 30 വരെ ദിവസങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന്റെ ദൈവികോപകരണമായി യൂറോപ്പ് കേന്ദ്രീകരിച്ച് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍, അനുഗ്രഹീത വചന പ്രഘോഷക ഐനിഷ് ഫിലിപ്പ് അഭിഷേകാഗ്‌നി മിനിസ്ട്രീസ് യു.എസ്.എ ടീമും നയിക്കും.

സെഹിയോന്‍ യൂറോപ്പിന്റെ ആരംഭകാലം മുതല്‍ ഫാ.സോജി ഓലിക്കലിനൊപ്പം യു.കെയിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കു നയിക്കുകയും ഇപ്പോള്‍ അമേരിക്കയില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐനിഷ് ഫിലിപ്പ് കുട്ടികളിലെ വ്യക്തിത്വ വികസനം യേശുക്രിസ്തുവിലൂടെയുള്ള വളര്‍ച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന തന്റെ പ്രേഷിത ദൗത്യവുമായി വീണ്ടും യുകെ യിലെത്തുകയാണ്. നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു ഇതുവരെ ഏതെങ്കിലും ടീനേജുകാര്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസഷനില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് 07877508926.
ജോണി.07727669529.

വിലാസം

HEBRON HALL. DINAS POWYS CARDIFF CE 64 4YB.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആത്മീയ ലക്ഷ്യം മുറുകെ പിടിച്ച് തന്റെ രൂപതയില്‍ ആദ്ധ്യാത്മിക വളര്‍ച്ചക്കും നവോദ്ധാനത്തിനും, ദൈവിക അനുഗ്രഹങ്ങള്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി തിരുവചന ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. രൂപതയുടെ പ്രസ്തുത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏവര്‍ക്കും പങ്കു ചേരുവാനും ദൈവിക കൃപകള്‍ക്ക് അവസരം ഒരുക്കുന്നത്തിനുമായി വചന ശുശ്രുഷ എട്ടു പ്രമുഖ കേന്ദ്രങ്ങളില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയാണ്.

സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും, കാലഘട്ടത്തിലെ പരിശുദ്ധാത്മ ശുശ്രുഷകള്‍ക്കു അനുഗ്രഹീത വരദാനം ലഭിച്ച തിരുവചന പ്രഘോഷകരില്‍ പ്രശസ്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യു.കെയില്‍ അഭിഷേകാഗ്‌നി ധ്യാനം ഈ വര്‍ഷം നയിക്കുക.

നവംബര്‍ നാലിന് നടത്തപ്പെടുന്ന ലണ്ടനിലെ ബൈബിള്‍ കണ്‍വെഷനോടെ റീജണല്‍ ധ്യാനങ്ങള്‍ക്കു സമാപനം കുറിക്കപ്പെടും. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനായി അനുഗ്രഹ വേദി ഒരുക്കുക ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയിലാണ്.

കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഫിറ്റ്‌നസ് സെന്ററുകളും, പരിശീലനം നല്‍കുന്ന ക്ലാസ്സുകളും, കായിക മാമാങ്കങ്ങള്‍ക്കു സുപ്രസിദ്ധമായ ഗ്രൗണ്ടും സ്റ്റേഡിയങ്ങളും അന്നേ ദിവസം ആത്മീയ ക്ഷമതക്കും ആദ്ധ്യാത്മിക നവോത്ഥാനത്തിനുമുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേക വേദിയാകും. അക്കാദമിയിലെ ഓഡിറ്റോറിയങ്ങള്‍ ഇദം പ്രഥമമായി തിരുവചനങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ ലണ്ടനിലുള്ള മൂന്നു ചാപ്ലിന്‍സികളിലെ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തുന്ന ആയിരങ്ങള്‍ക്ക് അത് അഭിഷേകങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നവീകരണത്തിനും സാക്ഷ്യമേകും എന്ന് തീര്‍ച്ച.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനായി വിശാലമായ ഇരിപ്പിട സൗകര്യവും, സുഗമമായി തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുന്നതിനായുള്ള സംവിധാനങ്ങളും സ്‌പോര്‍ട്‌സ് അക്കാദമിയില്‍ സംഘാടക സമിതി ഒരുക്കുന്നുണ്ട്.

റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും, അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ആത്മീയമായ ഒരുക്കങ്ങളും, ധ്യാനാര്‍ത്ഥികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കലുമായി വളണ്ടിയര്‍ കമ്മിറ്റിയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സംഘവും, ഇതര കമ്മിറ്റികളും സദാ പ്രവര്‍ത്തന ക്ഷമമാണ്.

ജീവന്‍ തുടിക്കുന്ന തിരുവചനങ്ങള്‍ ആത്മീയ-മാനസിക നവീകരണത്തിനും, ജീവിത തീര്‍ത്ഥ യാത്രയില്‍ നന്മയില്‍ നയിക്കപ്പെടുന്നതിനും, ആത്മീയ കൃപാ ശക്തി പ്രാപ്യമാകുവാനും ഉതകുന്ന ഏറ്റവും വലിയ അനുഗ്രഹീത ശുശ്രുഷയായി ‘ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018’ വേദിയാവുമ്പോള്‍ അതിലേക്കു ഏവരെയും സ്‌നേഹ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടന്‍ റീജിയണല്‍ സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളവും, സംഘാടക സമിതിയും അറിയിക്കുന്നു.

ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നവംബര്‍ 4ന് ഞായറാഴ്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി വാട്ഫോര്‍ഡ് : 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

Harefield Sports Academy, Northwood Way, Harefield UB9 6ET

RECENT POSTS
Copyright © . All rights reserved