നോര്‍ത്ത് വെല്‍സിലെ റെക്‌സം, ഫ്‌ളിന്റ്, കോള്‍വിന്‍ബേ, ചെസ്റ്റര്‍ മലയാളി സമൂഹം സംയുക്തമായി യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓര്‍മ പുതുക്കുന്ന ദുഃഖ വെള്ളിയാഴ്ച്ച കുരിശിന്റെ വഴി ഏപ്രില്‍ 19-ാം തിയതി 10 മണിക്ക് നോര്‍ത്ത് വെയില്‍സിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപ്പെടുന്നു. കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ക്ക് ഫാദര്‍ ജോര്‍ജ് സി, എം.ഐ നേതൃത്വം നല്‍കുന്നതും നോര്‍ത്ത് വെല്‍സിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദികരും പങ്കെടുക്കുന്നതാണ്.
കുരിശിന്റെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും. കൈപ്പുനീര്‍ രുചിക്കലും, നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.
നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓര്‍മ്മ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഈ നോമ്പുകാലം പ്രാര്‍ത്ഥനാ പൂര്‍വം ആചരിക്കാന്‍ നോര്‍ത്തു വെല്‍സിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു.
കുരിശു മലയുടെ വിലാസം- FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഏപ്രില്‍ മാസം 10-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങള്‍ക്ക് എം.സി.ബി.എസ് സിയോന്‍ പ്രോവിന്‍ഷ്യാള്‍ റവ.ഫാ. ജോസഫ് തോട്ടന്‍ കര നേതൃത്വം നല്‍കുന്നതാണ്
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6.30pm പരിശുദ്ധ ജപമാല, 7.00pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും.
പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow, E17. 9HU
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
ഫാ. ഹാപ്പി ജേക്കബ്
നാല്‍പ്പത് നോമ്പിലെ അവസാന ഞാറാഴ്ച്ചയില്‍ നാം എത്തിച്ചേര്‍ന്നിരിക്കുകയാണ്. കഠിനതയേറിയ നോമ്പില്‍ സ്വയം ഉരുകി അന്തരംഗത്തിലെ പാപക്കറകള്‍ കഴുകി വെടിപ്പാക്കി കര്‍ത്താവിന്റെ കഷ്ടാനുഭവത്തില്‍ പങ്കുചേരുവാന്‍ ഒരുങ്ങുന്ന ദിനങ്ങളാണ്. ശത്രുവിനോട് പടവെട്ടി ജയത്തിന്റെ അടയാളമാകുന്ന വി. സ്ലീസായീല്‍ അഭയപ്പെടുന്ന ദിനങ്ങളാണ്.
കാണേണ്ടവ കാണാതിരിക്കുകയും കാണരുതാത്തവ കാണുന്നതും ഒരുപോലെ തെറ്റു തന്നെയാണ്. ഇന്ന് ഈ കാലയളവില്‍ കൈ മോശം വന്ന ഒരു പ്രധാനകാര്യം കാണുന്നു എന്ന് പറയുകയും എന്നാല്‍ കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. ആരോഗ്യപരമായി നാം കാഴ്ച്ചയെക്കുറിച്ച് ചിന്തിക്കുന്നത് ഇപ്രകാരമാണ്. പ്രകാശം ഒരു വസ്തുവില്‍ പ്രതിഫലിച്ച് നമ്മുടെ കണ്ണിലൂടെ അത് ബുദ്ധിയുടെ കേന്ദ്രമായ തലച്ചോറില്‍ വിചിന്തനം ചെയ്ത് മനസിലാക്കുമ്പോഴാണ് കാഴ്ച്ച പൂര്‍ണമാകുന്നത്. എന്നാല്‍ അങ്ങെനെ വിചിന്തനം ചെയ്ത ആശയങ്ങള്‍ എപ്രകാരം നമ്മില്‍ സ്വാധീനം ചെലുത്തുന്ന എന്ന കാര്യത്തിലാണ് അതിന്റെ മാനുഷിക വശം നാം മനസിലാക്കേണ്ടത്. കാഴ്ച്ചയുടെ പ്രധാന അംശം പ്രകാശത്തെ അനുസരിച്ചാണ് നിലനില്‍ക്കുന്നത്. ഭൗതികമായി അന്ധത ബാധിച്ച പലരെയും നാം കണ്ടുമുട്ടാറുണ്ട്. മറ്റ് ഇന്ദ്രിയങ്ങള്‍ കൂടുതലായി ജോലി ചെയ്ത് അവരുടെ സാധാരണ ജീവിതം സാധ്യമാക്കുന്നു. കാരണം അവര്‍ കാണുന്നത് ആന്തരിക നയനങ്ങള്‍ കൊണ്ടാണ്.
വി. യോഹന്നാന്റെ സുവിശേഷം 9-ാം അദ്ധ്യായം ഒന്ന് മുതല്‍ നാല്‍പ്പത്തിയൊന്ന് വരെയുള്ള ഭാഗങ്ങളില്‍ അന്ധനായ ഒരു വ്യക്തിക്ക് കര്‍ത്താവ് കാഴ്ച്ച കൊടുക്കുന്ന അനുഭവമാണ് പ്രതിപാദിച്ചിരിക്കുന്നത്. അവന്‍ കാഴ്ച്ച പ്രാപിക്കുമ്പോള്‍ കാഴ്ച്ച് ഉണ്ടെന്ന് അഭിമാനിച്ചിരിക്കുന്നവരുടെ അന്ധതയെ കര്‍ത്താവ് തുറന്നുകാട്ടുന്നു. ഞാന്‍ ലോകത്തിലെ വെളിച്ചമാകുന്നുവെന്ന് കാര്‍ത്താവ് നിലത്തെ ചേറ് അവന്റെ കണ്ണില്‍ തേ്ച്ച് അവന് സൗഖ്യം കൊടുക്കുന്നു.
ഈ ജീവിതത്തില്‍ നാം അനുഭവിക്കുന്ന ഏറ്റവും ഭാഗ്യകരമായ ഒരു കാര്യം ദൈവകൃപയാണ് കാഴ്ച്ചയുടെ അനുഭവത്തിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഒരു ഉത്തരവാദിത്വം ഈ കൃപയിലൂടെ നാം നിര്‍വ്വഹിക്കേണ്ടിയിരിക്കുന്നു. ഒന്നാമത്, പ്രകാശത്തിന്റെ മൂര്‍ത്തീഭാവമായ ദൈവത്തെ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. വി. നോമ്പിലൂടെ നമ്മുടെ കണ്ണുകളെ തുറന്ന് പാപം കൊണ്ട് അന്ധകാരപ്പെട്ടിരിക്കുന്ന കണ്ണുകളെ നമുക്ക് തുറക്കാം.
രണ്ടാമത്, നമുക്ക് ചുറ്റുമുള്ള ദൈവസൃഷ്ടികളെ നാം കാണേണ്ടിയിരിക്കുന്നു. കണ്ടിട്ടും കാണാതെ പോകുന്ന നമ്മുടെ സ്വഭാവം നാം മാറ്റേണ്ടിയിരിക്കുന്നു. ഇന്ന് നമുക്ക് ഇഷ്ടമുള്ള ആളുകളുടെയപം കാര്യങ്ങളെയുമാണ് നാം കാണുന്നത്. എന്നാല്‍ നമ്മുടെ സഹായം അവര്‍ക്കുമുള്ള കാര്യങ്ങളെയും നാം അവഗണിച്ച് ജീവിക്കുന്നു. ഭാരങ്ങളുടെയും പട്ടിണിയുടെയും വേദനകളുടെയും ഒരു ലോകത്തില്‍ ജീവിക്കുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെയൊന്നും നാം കാണുന്നേയില്ല. കാരണം ഒന്നേയുള്ളു. നാം ആത്മീയ അന്ധത ബാധിച്ചവരാണ്. ദൈവത്തെ കാണാന്‍ ശ്രമിച്ചിട്ടില്ല. പിന്നെ ദൈവ സൃഷ്ടിയെ കാണാന്‍ സാധിക്കും.
ഈ നോമ്പ് നമ്മുടെ ആത്മീയ നയനങ്ങള്‍ തുറന്നിട്ടുണ്ടെങ്കില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നാം നിര്‍വ്വഹിച്ചേ മതിയാകൂ. അന്ധതയില്‍ ഇരിക്കുന്നവര്‍ക്ക് പ്രകാശത്തെ കാട്ടികൊടുക്കണം. മരണനിഴലില്‍ ഇരിക്കുന്നവര്‍ക്ക് പ്രത്യാശ പകര്‍ന്ന് നല്‍കണം. ആവശ്യത്തിലിരിക്കുന്നവന്റെ ആവശ്യം മനസിലാക്കി വേണ്ടത് ചെയ്യാനുള്ള മനസാക്ഷി ഉണരണം. ഈ നോമ്പിന്റെ ദിനങ്ങള്‍ അതിനുള്ള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രമുഖ വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനും തിരുവനന്തപുരം മലങ്കര മേളൂര്‍ അതിരൂപത വൈദികനുമായ ബഹുമാനപ്പെട്ട ഡാനിയേല്‍ പൂവണ്ണത്തിലച്ചന്‍ യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തപ്പെടുന്ന പരിശുദ്ധാത്മ നവീകരണ ധ്യാനം ബ്രിസ്റ്റോള്‍ ഫിഷ്‌ഫോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് ഏപ്രില്‍ 24,25 തീയതികളില്‍ വൈകുന്നേരം 5.30 മുതല്‍ 9.30 വരെ നടത്തപ്പെടുന്നതാണ്.
ഈ വര്‍ഷം GCSC ‘A’ Level തുടങ്ങിയ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ബൈബിള്‍ ക്ലാസുകള്‍ കൊണ്ടും ധ്യാന പ്രസംഗങ്ങള്‍കൊണ്ടും ഏവര്‍ക്കും പരിചിതനായ ഡാനിയേല്‍ അച്ചന്റെ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ എല്ലാ മിഷന്‍ സെന്ററില്‍ നിന്നുള്ള യുവാക്കളെയും മാതാപിതാക്കളെയും പ്രത്യേകം ക്ഷണിക്കുന്നതായി ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.
വിലാസം;
St. Joesph Cathelic Church
232 Forest Road
BS 16 QT
Bristol
കാര്‍ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക;
ഫിലിപ്പ് കണ്ടോത്ത്(റീജിയണല്‍ ട്രെസ്റ്റി): 0770306383
റോയി സെബാസ്റ്റിയന്‍(റീജിയണല്‍ ജോയിന്റ് ട്രെസ്റ്റി): 07862701046
ബര്‍മിങ്ഹാം: വലിയ നോമ്പിന്റെ വ്രതശുദ്ധിയിയില്‍ വീണ്ടുമൊരു രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍. വിശുദ്ധവാരത്തിന്റെ സമര്‍പ്പണത്തിലേക്ക് സ്വയം ഒരുങ്ങാന്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് നടക്കും. ആത്മാഭിഷേക ശുശ്രൂഷയുമായി അബര്‍ഡീന്‍ സെന്റ് മേരീസ് കത്തീഡ്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. കീത്ത് ഹെരേര, പ്രമുഖ വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, പ്രശസ്ത നവമാധ്യമം പ്രവാചക ശബ്ദം കാത്തലിക് ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററും ആത്മീയ ശുശ്രൂഷകനുമായ ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവരും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കുചേരും.
സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകര്‍ന്നു നല്‍കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുര്‍ബാന രണ്ട് വേദികളിലായി ഉണ്ടാകും കുട്ടികള്‍ക്കായി ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ഈസ്റ്റര്‍ ലക്കം ഇത്തവണ ലഭ്യമാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോ തവണയും പങ്കുവെയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.
കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണയും പ്രത്യേക കുരിശിന്റെ വഴി ഉണ്ടായിരിക്കും. വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 13ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സണ്‍ 07506 810177, ഷാജി 07878149670, അനീഷ് 07760254700, ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും കുറിച്ചുള്ള പൊതുവിവരങ്ങള്‍ക്ക്;
ടോമി ചെമ്പോട്ടിക്കല്‍ 07737935424, ബിജു എബ്രഹാം 07859 890267
ന്യൂസ് ഡെസ്ക്
ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന അപകടത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ടായി. കഴിഞ്ഞ രാത്രി അദ്ദേഹം സഞ്ചരിച്ച വാഹനം നിറുത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
ഫാ.സെബാസ്റ്റ്യൻ ശൗര്യാംമാക്കൽ, ഫാ. വിൽസൺ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവർക്കും നിസാര പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അറിയുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഈ വര്‍ഷവും ഏപ്രില്‍ മാസം പതിമൂന്നാം തീയതി സന്ധ്യ നമസ്‌കാരത്തോട് കൂടി ആരംഭിക്കുന്നു. ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് രേവേര്‍ന്റ് ഫാദര്‍ ആശു അലക്‌സാണ്ടര്‍ ബെല്‍ജിയം നേതൃത്വം നല്‍കുന്നതാണ്.
കര്‍ത്താവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകള്‍ പതിനാലാം തീയതി ഞായറാഴ്ച രാവിലെ എട്ടര മണി മുതല്‍ ഗ്ലാസ്‌ഗോയില്‍ ഉള്ള
സെന്റ് ജോണ്‍സ് ദ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.
ഏപ്രില്‍ പതിനേഴാം തീയതി ബുധനാഴ്ച വൈകിട്ട് 5:00 മുതല്‍ വിശുദ്ധ കുര്‍ബാന സ്ഥാപന ത്തിന്റെയും, പെസഹായുടെയും ശുശ്രൂഷകള്‍ ആരംഭിക്കും.
ലോക ജനത മുഴുവനെയും പാപപരിഹാരാര്‍ത്ഥം കാല്‍വരിയില്‍ യാഗമായി തീര്‍ന്നു യേശുവിന്റെ വിശുദ്ധമായ ദുഃഖവെള്ളിയുടെ ആചരണം ഏപ്രില്‍ മാസം 19 ആം തീയതി രാവിലെ എട്ട് മണിമുതല്‍ നടത്തപ്പെടുന്നു.
ലോകജനത മുഴുവന്‍ റെയും പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിന്റെ തിരുകര്‍മ്മങ്ങള്‍ ഇരുപതാം തീയതി ശനിയാഴ്ച വൈകിട്ട് 5:00 മുതല്‍ നടത്തപ്പെടുന്നു.
ഈ വര്‍ഷത്തെ ഹാശാ ശുശ്രൂഷകള്‍ ഇലേക്ക് എല്ലാ വിശ്വാസി സമൂഹത്തെയും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു.
ശുശ്രൂഷ നടക്കുന്ന പള്ളിയുടെ വിലാസം.
St. John the Evangelical Church,
23 Swindon Road,
Glasgow G69 6 DS.
ഇടവകയ്ക്ക് വേണ്ടി,
റവ, ഫാദര്‍ ടിജി തങ്കച്ചന്‍- വികാരി, ഫോണ്‍ നമ്പര്‍-07404730297.
സുനില്‍ കെ ബേബി- ട്രസ്റ്റി, ഫോണ്‍ നമ്പര്‍-07898735973.
തോമസ് വര്‍ഗീസ്- സെക്രട്ടറി, ഫോണ്‍ നമ്പര്‍-07712172971
ബര്‍മിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷി ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ സെഹിയോന്‍ യു.കെ ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനില്‍ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.
ദൈവിക സ്‌നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവില്‍ ബലമേകുന്ന ആത്മീയ ഉപദേശകന്‍ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം
ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചുകൊണ്ട് മലയാളത്തില്‍ ഏപ്രില്‍ 10,11 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ ബര്‍മിങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെന്നി തോമസ് :07388 326563
വിലാസം
ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT
ഷെഫീല്‍ഡ്: ഷെഫീല്‍ഡില്‍ വാര്‍ഷിക ധ്യാനം ഇന്ന് തുടങ്ങും. ഏപ്രില്‍ 7 ഞായറാഴ്ച സമാപിക്കുന്ന ധ്യാനത്തില്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും. ബ്രദര്‍ സെബാസ്റ്റ്യന്‍ താന്നിക്കലും CMC സിസ്റ്റേഴ്‌സും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ധ്യാനത്തിന്റെ സമയക്രമങ്ങള്‍;
വെള്ളി- വൈകിട്ട് 5 മുതല്‍ 9 വരെ
ശനി- ഉച്ചകഴിഞ്ഞ് 2 മുതല്‍ 9വരെ
ഞായര്‍- ഉച്ചയ്ക്ക് 1.30 മുതല്‍ 9 വരെ.
പ്രശസ്ത വചന പ്രഘോഷകനും കേരള കരിസ്മാറ്റിക് മൂവ്മെന്റ് കമ്മീഷന്‍ സെക്രട്ടറിയുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍ നയിക്കുന്ന ധ്യാനത്തില്‍ പ്രസ്റ്റണ്‍ CMC കോണ്‍വെന്റിലെ ബഹു.സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള ക്ലാസ്സുകള്‍ പ്രത്യേകം ഉണ്ടായിരിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ കുടുംബങ്ങളെയും കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ.ഫാ.മാത്യു മുളയോലില്‍ ക്ഷണിക്കുന്നു.
വിലാസം:
St. LEONARD’s CHURCH
93. EVIRINGHAM ROAD
SHEFFIELD
S5 7LE.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു മാത്യു: 07828 283353.
ഇംഗ്ലണ്ടിലെ സാംസ്‌ക്കാരിക നഗരം എന്നറിയപ്പെടുന്ന ലെസ്റ്ററിനു ഇത് അഭിമാന നിമിഷം. ലെസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ഇരട്ടി മധുരം സമ്മാനിച്ചുകൊണ്ടുള്ള രണ്ട് നവവിശേഷങ്ങള്‍ക്കാണ് ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി സാക്ഷ്യമായിരിക്കുന്നത്. ലെസ്റ്ററിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കൂട്ടായ്മ വിശുദ്ധ അല്‍ഫോന്‍സ മിഷന്‍ ആയി ഏപ്രില്‍ 28 ന് ഉയര്‍ത്തപ്പെടുന്നു അവയ്ക്കു മോഡി വര്‍ധിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രുഷകളി ല്‍ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി ലെസ്റ്ററിന്റെ സ്വന്തം ജോര്‍ജ് അച്ഛനെ പുതിയ വികാരി ജനറലായി ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ ഇനി മുതല്‍ വെരി റവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ ആയി അറിയപ്പെടും.

മിഷന്‍ ഉദ്ഘാടന ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മിഷന്‍ ഉദ്ഘാടന വിജയത്തിനായി സുദീര്‍ഘമായ കമ്മറ്റിയാണ് നിലവില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പാരിഷ് ഹാളില്‍ ഒത്തുകൂടിയ കമ്മിറ്റി പുരോഗതികള്‍ വിലയിരുത്തി. എത്തിച്ചേരുന്നവരുടെ വാഹനങ്ങള്‍ സൗകര്യത്തോടെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന വിശാലമായ കാര്‍ പാര്‍ക്കാണ് ഒരുക്കുന്നത്. മുന്നൂറ്റമ്പതോളം കാറുകള്‍ക്ക് ലെസ്റ്റര്‍ ന്യൂ കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാമെന്നുള്ളത് മറ്റൊരു സവിശേഷതയാണ്.

ഏപ്രില്‍ 28ന് ഉച്ചതിരിഞ്ഞ് 03:30 ന് അഭിവന്ദ്യ പിതാക്കന്മാരായ The Rt Rev Patrick Joseph McKinney the Bishop of Nottingham, The Rt Rev Joseph Srampickal the Bishop of Syro-Malabar Eparchy of Great Britain എന്നിവര്‍ക്ക് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയ അങ്കണത്തില്‍ സ്വീകരണം ഒരുക്കുന്നതോടെ മിഷന്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നു. മിഷന്‍ കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ രുചികരവും ആസ്വാദ്യകരവുമായ വിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരം ഫുഡ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ലെസ്റ്ററിലെ മിഷന്‍ ഉദ്ഘാടനം ഒരു ജനകീയ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ലെസ്റ്ററിലെ വിശ്വാസ സമൂഹം
മിഷൻ ഉദ്‌ഘാടന കമ്മിറ്റി



Mother of God Roman Catholic Church
Greencoat Road
Leicester
Leicestershire
LE3 6NZ