Spiritual

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവും പുനരൈക്യ ശില്‍പിയുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍ യുകെയിലെ മലങ്കര കത്തോലിക്കാ സഭാ മിഷന്‍ കേന്ദ്രങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത 1953 ജൂലൈ 15ന് കാലം ചെയ്തു. മലങ്കര കത്തോലിക്കാ പ്രഥമ സഭാമേലധ്യക്ഷനായിരുന്നു. സഭയില്‍ ദൈവദാസനായി വണക്കപ്പെടുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ റോമില്‍ നടന്നുവരുന്നു.

മലങ്കരയുടെ സൂര്യതേജസായിരുന്ന ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുനാള്‍ യുകെയിലെ വിവിധ മലങ്കര സഭാ മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് നടത്തപ്പെടുക. പൊതുവായ ശുശ്രൂഷകള്‍ ഐല്‍സ്‌ഫോര്‍ഡ്, ഷെഫീല്‍ഡ് എന്നിവിടങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

ജൂലൈ 22 ഞായറാഴ്ച യുകെയിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഐല്‍സ്‌ഫോര്‍ഡ് സെന്ററില്‍ മലങ്കര സഭാമക്കള്‍ ഒന്നിച്ചു കൂടും. ഭക്തിസാന്ദ്രമായ പദയാത്രയില്‍ കാവി വസ്ത്രങ്ങളണിഞ്ഞ് വിശ്വാസികള്‍ പങ്കുചേരും. ചരിത്രമുറങ്ങുന്ന മണ്ണിലൂടെ കിഴക്കിന്റെ ന്യൂമാന്‍ എന്ന് അറിയപ്പെടുന്ന ദൈവദാസന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ സ്മരണ പുതുക്കി ദൈവജനം വള്ളിക്കുരിശുമേന്തി നടന്നുനീങ്ങും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന പദയാത്രക്ക് ശേഷം വിശുദ്ധ കുര്‍ബാനയും അനുസ്മരണ സമ്മേളനവും നടത്തപ്പെടും. സഭാ കോ-ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ജൂലൈ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയം കേന്ദ്രീകരിച്ച് അനുസ്മരണ പദയാത്രയും വി.കുര്‍ബാനയും അനുസ്മരണ സമ്മേളനവും ക്രമീകരിച്ചിരിക്കുന്നു. സെന്റ് തോമസ് മൂര്‍ ദേവാലയത്തില്‍ നിന്നും രണ്ട് മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനയോടെ പദയാത്രയ്ക്ക് തുടക്കം കുറിക്കും. ഷെഫീല്‍ഡിന്റെ പാതയോരത്തു കൂടി വള്ളിക്കുരിശേന്തി, കാവി പുതച്ച്, ജപമാല രഹസ്യങ്ങള്‍ ഉരുവിട്ട് നീങ്ങുന്ന സംഘത്തിന് സെന്റ് പാട്രിക് ദേവാലയത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന വിശുദ്ധ കുര്‍ബാനയും അനുസ്മരണ സമ്മേളനവും സ്‌നേഹവിരുന്നും. ഷെഫീല്‍ഡിലെ സെന്റ് പീറ്റേഴ്‌സ് മലങ്കര മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് സഭയുടെ യുകെ കോ ഓര്‍ഡിനേറ്റര്‍ ഫാ,തോമസ് മടുക്കമൂട്ടില്‍, ചാപ്ലയിന്‍മാരായ ഫാ.രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കും.

യുകെയിലെത്തുന്ന മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും വി.കുര്‍ബാനയും ഇന്ന് ഡെര്‍ബിയില്‍. ഉച്ചയ്ക്ക് 1 മണിക്ക് ഡെര്‍ബിയിലെ യെല്‍ദോ മാര്‍ ബസേലിയോസ് ജാക്കോബൈറ്റ് പള്ളിയില്‍ വെച്ചാണ് സ്വീകരണം. അതിനു ശേഷം പ്രാര്‍ത്ഥനയും 2 മണിക്ക് വി.കുര്‍ബാനയും നടക്കും.

Venue,St Joseph Catholic church,Burton road,Derby,DE1 1TJ

Contacts

Vicar-Fr siju Varghese,
Eldho secretary- 07737078082
Shibu Trusty- 07577713540

യേശുവിനായി ഒരു വാരാന്ത്യം. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടര്‍ റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മ പ്രേരണയാല്‍ നയിക്കപ്പെടുന്ന ജീസസ് വീക്കെന്‍ഡ് ജൂണ്‍ 29 വെള്ളി മുതല്‍ ജൂലൈ 1 ഞായര്‍ വരെ നടത്തപ്പെടുന്നു. യേശുവില്‍ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോല്‍പ്പിക്കാന്‍, പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി, വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ആത്മാഭിഷേക വാരാന്ത്യത്തിലേക്ക് ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

വിലാസം.

SAVIO HOUSE
INGERSLEY ROAD
BOLLINGTON
MACCLESFIELD
SK10 5RW .

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ജോസ് കുര്യാക്കോസ് 07414 747573.

സിനോ ചാക്കോ

കാര്‍ഡിഫ്: ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമം ജൂണ്‍ 30ന് ശനിയാഴ്ച്ച തിരി തെളിയും. സംഗമത്തില്‍ സംബന്ധിക്കുന്നതിനായി ക്‌നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ്‌മോര്‍ സേവേറിയോസ് ഇന്നെത്തും. രാവിലെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെത്തുന്ന മെത്രാപ്പോലീത്തയെ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിക്കും.

ശനിയാഴ്ച്ച് ന്യൂപോര്‍ട്ടിലുള്ള മോര്‍ കിമ്മീസ് നഗറില്‍ നടക്കുന്ന വി. കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ. തോമസ് ജേക്കബ്, ഫാ. ജോമോന്‍, ഫാ. സജി ഏബ്രഹാം, ഡോ. മനോജ് ഏബ്രഹാം, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ അറിയിച്ചു. ഈ വര്‍ഷത്തെ സംഗമത്തില്‍ ഇറ്റലി, ജര്‍മ്മനി, അയര്‍ലണ്ട്, എന്നീ ഇടവകകളില്‍ നിന്ന് പ്രതിനിധികള്‍ സംബന്ധിക്കും. വിവിധ ഇടവകകളില്‍ നിന്ന് സമുദായ അംഗങ്ങള്‍ വെള്ളിയാഴ്ച്ച തന്നെ എത്തിച്ചേരും. രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിക്കും.

ക്‌നാനായ തനിമയും പാരമ്പര്യവും ആചാരഅനുഷ്ഠാനങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയെന്ന ആശയത്തോടെയാണ് സംഗമത്തിന് രൂപം കൊടുത്തത്. എഡി. 345ല്‍ ക്‌നായി തോമായുടെ നേതൃത്വത്തില്‍ മലങ്കരയിലേക്ക് കുടിയേറിയ ക്‌നാനായ സമൂഹം ഇന്നും നിലനില്‍ക്കുന്നു. 1673ാം സിറിയന്‍ കുടിയേറ്റ വാര്‍ഷികവും സമുദായം മെയ് മാസം ആഘോഷിച്ചു. കൂനന്‍ കുരിശ് സത്യത്തിന് നേതൃത്വം ന്ല്‍കിയത് ക്‌നാനായിക്കാരനായ ആഞ്ഞിലി മൂട്ടില്‍ ഇട്ടി തൊമ്മന്‍ കത്തനാരാണ്. രണ്ടായിരം ആണ്ടോടെ യൂറോപ്പിലേക്ക് കുടിയേറിയ ക്‌നാനായ സമൂഹം ശനിയാഴ്ച്ച ഒത്തുചേരുമ്പോള്‍ പാരമ്പര്യങ്ങള്‍ ഓര്‍ക്കുന്ന വലിയ ഒരു ക്‌നാനായ ആഘോഷമായി മാറും.

പൂര്‍വ്വികരുടെ ദൈവവിശ്വാസം പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ ഈ സംഗമം ഇടയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വൈകീട്ട് 6മണിയോടെ പരിപാടികള്‍ സമാപിക്കും വിപുലമായ ഭക്ഷണശാല പാര്‍ക്കിംഗ് സൗകര്യം എന്നിവ സമ്മേളന നഗറില്‍ ഒരുക്കിയിട്ടുണ്ട്. കുടിയേറ്റ സ്മരണ പുതുക്കുന്ന റാലി 11 മണിക്ക് ആരംഭിക്കും. 12 മണിക്ക് പൊതുസമ്മേളനം രണ്ട് മണിക്ക് വിവിധ പള്ളികളുടെ കലാപരിപാടികള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

വിലാസം.

St. Julian’s High School
Heather Road, Newport
NP197XU

സണ്ണി അറയ്ക്കല്‍

സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍ വച്ച് നടത്തപ്പെടുന്നു. 2018 ജൂലൈ 26ന് 10 മണി മുതല്‍ 2018 ജൂലൈ 28ന് വൈകുന്നേരം 4 മണി വരെയാണ് കണ്‍വെന്‍ഷന്‍. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട ഫാ. ജോസഫ് സേവ്യര്‍, ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി & ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണ്. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാവേരേയും യേശു നാമത്തില്‍ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സിബി തോമസ് : 07872315685 & സുനില്‍ : 07872315685

സ്ഥലം : കത്തോലിക്ക ദേവാലയം : ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍, 98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍, IG7 4DF

സിനോ ചാക്കോ

കാര്‍ഡിഫ്: ജൂണ്‍ 30 ശനിയാഴ്ച നടക്കുന്ന ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതോടെ പ്രോഗ്രാം നോട്ടീസ് പുറത്തിറങ്ങി. ശനിയാഴ്ച രവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി.കുര്‍ബാന, 11 മണിക്ക് ക്‌നാനായ കുടിയേറ്റ സ്മരണകള്‍ വിളിച്ചോതുന്ന റാലി, 12ന് പൊതുസമ്മേളനത്തില്‍ ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്നതും കുരിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും ഫാ.സജി ഏബ്രഹാം സ്വാഗതം ആശംസിക്കുന്നതുമാണ്. ഫാ.തോമസ് ജേക്കബ്, ഫാ.ജോമോന്‍ പുന്നൂസ്, യുകെകെസിഎ പ്രസിഡന്റ് തോമസ് ജോസഫ്, എന്നിവര്‍ ആശംസകള്‍ നേരുന്നതും ഡോ.മനോജ് ഏബ്രഹാം നന്ദി അറിയിക്കുന്നതുമാണ്. 2 മണിക്ക് വിവിധ പള്ളികളുടെ കലാപരിപാടികള്‍ ആരംഭിക്കുന്നതും 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ആശീര്‍വാദത്തോടെ പരിപാടികള്‍ സമാപിക്കുന്നതുമാണ്.

വിലാസം

St.Julian’s High School
Heather Road
Newport
NP19 7XU

ബാബു ജോസഫ്

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ആത്മീയ നേതൃത്വം നല്‍കുന്ന കിഡ്‌സ് ഫോര്‍ കിങ്ഡം ടീം ഈവരുന്ന സ്‌കൂള്‍ അവധിക്കാലത്ത് 9 മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടത്തുന്ന താമസിച്ചുള്ള ധ്യാനം സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 3 വരെ ഡെര്‍ബിഷെയറിലുള്ള മറ്റ്‌ലോക്ക് കാത്തലിക് യൂത്ത് സെന്ററില്‍ നടക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളുടെ ആത്മീയ വളര്‍ച്ചയെ പരിപോഷിപ്പിക്കുവാന്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ ടീം നയിക്കുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.

അഡ്രസ്സ്.
THE BRIARS CATHOLIC YOUTH CENTRE
BRIARS LANE , CRICH.
MATLOCK
DE4 5BW.

www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് ബുക്കിങ് നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോസഫ് 07877 508926, ആമി സെയില്‍സ് 07535 699082

മാര്‍തോമാശ്ലീഹായുടെയും വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍ വെച്ച് ജൂലൈ ഒന്നാം തിയതി ഞായര്‍ വൈകിട്ട് 4.30ന് സീറോ മലബാര്‍ റാസ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. തിരുനാളിനൊരുക്കമായി ജൂണ്‍ മാസം 20-ാം തിയതി മുതല്‍ പത്ത് ദിവസത്തേക്ക് ജപമാലയും മാതാവിന്റെ നൊവേനയും നടത്തപ്പെടുന്നതാണ്. റാസ കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണവും സ്‌ന്ഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വര്‍ഗീസ് പുത്തന്‍പുരയ്ക്കലാണ് റാസ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികന്‍. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഫാ.മാത്യു പിണക്കാട്ടും പള്ളിക്കമ്മിറ്റിയും അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

വാത്‌സിംഹാം: മാതൃവാത്സല്യത്തിന്റെ സ്‌നേഹം നുകരാന്‍ ജൂലൈ 15 ഞായറാഴ്ച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭാംഗങ്ങള്‍ വാത്‌സിംഹാം മാതാവിന്റെ തിരുനടയില്‍ എത്തിച്ചേരും. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി ഈ വര്‍ഷവും വന്‍ ജനാവലി എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ആദ്യമായി മുഖ്യ നേതൃത്വം നല്‍കിയ കഴിഞ്ഞ വര്‍ഷം പതിനായിരത്തിന് അടുത്ത് വിശ്വാസികള്‍ വാത്‌സിംഹാം തീര്‍ത്ഥാടനത്തിന് എത്തിച്ചേര്‍ന്നിരുന്നു.

ഈ വര്‍ഷവും തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 9 മണിക്ക് ആരാധന സ്തുതി ഗീതങ്ങളോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് റവ. ഫാ. സോജി ഓലിക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. ഉച്ചഭക്ഷണ സമയത്ത് കഴുന്ന് എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ജപമാല പ്രദക്ഷിണം നടക്കും. മൂന്ന് മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ഈസ്റ്റ് ആംഗ്ലിയ രൂപതാധ്യക്ഷന്‍ ബിഷപ് അലക്‌സ് ഹോപ്‌സ് വചന സന്ദേശം നല്‍കുകയും ചെയ്യും. അഞ്ച് മണിയോടെ ചടങ്ങുകള്‍ അവസാനിക്കും.

തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ സൗകര്യത്തിനായി സംഘാടക സമിതി വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. റവ. ഫാ. ഫിലിപ് പന്തമാക്കല്‍ കോഡിനേറ്ററായും ഹോളി ഫാമിലി കമ്യൂണിറ്റി (കിംഗ്‌സ് ലിന്‍)യുടെ നേതൃത്വത്തില്‍ കമ്മറ്റിയംഗങ്ങളായും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തീര്‍ത്ഥാടനത്തില്‍ പങ്കുചേരാന്‍ ശ്രദ്ധയിലേക്കായി രൂപത മാര്‍ഗ നിര്‍ദേശങ്ങളും മാപ്പും മറ്റു വിശദവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോച്ചുകളില്‍ എത്തുന്നവര്‍ നേരത്തെ തന്നെ സംഘാടകസമിതിയെ അക്കാര്യം അറിയിക്കേണ്ടതാണ്. പൊതുവെ വിവരങ്ങള്‍ ചുവടെ.

പ്രിയ വൈദീകരെ/സഹോദരങ്ങളെ,

വാല്‍സിങ്ഹാം തീര്‍ത്ഥാടന ത്തിന്റെ ഒരുക്കവട്ടങ്ങള്‍ പൂര്‍ത്തിയായി വരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏതാനും ചില കാരൃങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന വൈദീകര്‍ അവരവരുടെ കുര്‍ബാന കുപ്പായം കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്.

2. കോച്ചുകളില്‍ വരുന്നവര്‍ പ്രദക്ഷിണത്തിന് ഉപയോഗിക്കേണ്ട മുത്തുക്കുടകള്‍, പൊന്‍-വെള്ളി കുരിശുകള്‍, ബാനറുകള്‍, കൊടി-തോരണങ്ങള്‍ എന്നിവ കരുതുന്നത് അഭികാമ്യമായിരിക്കും.

3. സജീവമായി കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ അതതു സമൂഹങ്ങളില്‍ നിന്നും കുര്‍ബാന പുസ്തകം കൊണ്ടുവരുന്നത് ഉചിതമായിരിക്കും.

4. തീര്‍ത്ഥാടനകേന്ദ്രത്തിലെ അധികാരികളുടെ നിര്‍ദേശപ്രകാരം കോച്ച്/കാര്‍ പാര്‍ക്കിങ്ങിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

I also look forward to being with you in Walsingham
With all good wishes and an assurance of my prayers,
Yours in our Lord and our God,
+Joseph Srampickal

Mar Joseph Srampickal
Bishop, Syro Malabar Eparchy of Great Britain
Bishops House
St. Alphonsa of Immaculate Conception Cathedral
St. Ignatius Square
Preston PR1 1TT Lancashire, UK

Route to Walsingham Shrine.

Find Us

The coaches need to leave Fakenham via the A148 and turn left onto the B1105.

They will then need to turn left again to stay on the B1105. They then turn right onto Green Way and approach Houghton St Giles via North Barsham.

On the attached map the latter part of the route is marked in red. We are proposing to put out some yellow signs marked ‘SHRINE’ with arrows to guide the coaches. We are awaiting the final map which details the exit route at the end of the day but we should have stewards on duty at that point to guide the coaches.

സി.ഗ്രേസ്‌മേരി

പരിശുദ്ധ ദൈവമാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ തേടി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ക്രമീകരിക്കുന്ന ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്റ്റ് 19ന് ലണ്ടനില്‍ നിന്നും ആരംഭിച്ച് 22ന് വൈകുന്നേരം തിരിച്ചെത്തുന്നു. ഞാന്‍ ജപമാല രാജ്ഞിയാണ് എന്ന് പറഞ്ഞാണ് പരിശുദ്ധ അമ്മ ഇടയക്കുട്ടികളായ ഫ്രാന്‍സിസ്, ജസീന്ത, ലൂസി എന്നിവര്‍ക്ക് ലോകസമാധാനത്തിന്റെ സന്ദേശം നല്‍കിയത്. ആ ജപമാലരാജ്ഞിയുടെ അനുഗ്രഹാശിസുകള്‍ നിറഞ്ഞ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമുള്ള ഒരവസരമാണ് ഇത്.

ബഹുമാനപ്പെട്ട ഫാ.ടോമി പഴയകളം ആത്മീയ നേതൃത്വം നല്‍കി നയിക്കുന്ന ഈ തീര്‍ത്ഥാടനത്തില്‍ ജപമാലരാജ്ഞിയുടെ ബസലിക്കയില്‍ ദിവ്യബലിയര്‍പ്പണം, മെഴുകുതിരി പ്രദക്ഷിണം, കുരിശിന്റെ വഴി, ഫ്രാന്‍സിസ്‌കോ, ജസീന്ത, ലൂസി എന്നിവരുടെ ഭവന സന്ദര്‍ശനം, ലിസ്ബണിലെ വി.അന്തോനിയൂസിന്റെ പള്ളിയില്‍ ദിവ്യബലിയര്‍പ്പണം. നസ്രയിന്‍ സന്ദര്‍ശനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എത്ര കണ്ടാലും മതിവരാത്ത ഫാത്തിമാ സവിധം സന്ദര്‍ശിച്ച് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുള്ള അവസരമായിക്കണ്ട് ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ട് സിഎസ്ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

2017ല്‍ രൂപത സംഘടിപ്പിച്ച ഫാത്തിമാ തീര്‍ത്ഥാടനവും 2018ലെ വിശുദ്ധനാട് തീര്‍ത്ഥാടനവും കഴിഞ്ഞ 12 വര്‍ഷങ്ങളിലായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വിനോദ സഞ്ചാരങ്ങളും തീര്‍ത്ഥാടനങ്ങളും വളരെ വിജയകരമായി നടത്തിവരുന്ന ആഷിന്‍ സിറ്റി ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ആണ് ഈ തിര്‍ത്ഥാടനവും നയിക്കുന്നത്. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, തീര്‍ത്ഥാടന കേന്ദ്രത്തിലെ സന്ദര്‍ശനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന യൂകെയിലെ എല്ലാ വിശ്വാസികളെയും, റീജിയണന് അകത്തും പുറത്തുമുള്ളവര്‍ കൈക്കാരന്മാരായ ഫിലിപ്പ് കണ്ടോത്തിനെയോ റോയി സെബാസ്റ്റിയന്റെയോ കൈയ്യില്‍ ജൂണ്‍ 30ന് മുമ്പായി പേര് നല്‍കേണ്ടതാണ്.

റവ. ഫാ. പോള്‍വെട്ടിക്കാട്ട് SMBCR

Contact: ഫിലിപ്പ് കണ്ടോത്ത് (ട്രസ്റ്റി SMBCR), Mob: 07703063836
റോയി സെബാസ്റ്റിയന്‍ (ജോയിന്റ് ട്രസ്റ്റി SMBCR), Mob: 07862701048

 

RECENT POSTS
Copyright © . All rights reserved