ബര്‍മിങ്ഹാം: ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നതിലൂടെ അതിര്‍വരമ്പുകളില്ലാതാകുന്ന ദൈവിക സ്‌നേഹത്തില്‍ ഹൃദയം ഹൃദയങ്ങളെ കീഴടക്കുന്ന സദ്വചനവുമായി റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 11ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വെന്‍ഷന്‍.
ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ്. കൗമാര കാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാര്‍ത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാര്‍ന്ന ദൈവിക സ്‌നേഹം അനുഭവിച്ച് ജീവിക്കാന്‍ അളവുകളില്ലാത്ത ദൈവ സ്‌നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഇത്തവണത്തെ ടീനേജ് കണ്‍വെന്‍ഷന്‍. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.
മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യു.കെയുടെ വിവിധഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോ തവണയും എത്തിക്കൊണ്ടിരിക്കുന്നത്.
കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ‘ ലിറ്റില്‍ ഇവാഞ്ചലിസ്‌റ്’ എന്ന മാസികയും ഇളം മനസ്സുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. ഈസ്റ്റര്‍ ലക്കം ഇത്തവണയും ലഭ്യമാണ്. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നു നല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ ഇന്ന് നടക്കും .
സോജിയച്ചനോടൊപ്പം ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ്, ബ്രദര്‍ ഷിബു കുര്യന്‍, പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ജൂഡ് മുക്കാറോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 11ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സണ്‍: 07506 810177
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍മാത്യു.07515368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു അബ്രഹാം: 07859890267
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള മിഷനുകളിലെ കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സിനും വേണ്ടിയുള്ള സെയിഫ് ഗാര്‍ഡിഗ് അവയര്‍നസ് സെമിനാര്‍ കഴിഞ്ഞ 4-ാം തീയതി ശനിയാഴ്ച നടന്നു. വാല്‍ത്താം സ്റ്റോയിലെ ഔവര്‍ ലേഡി & സെ.ജോര്‍ജ്ജ് പള്ളിയില്‍ വച്ച് നടന്ന സെമിനാറില്‍ ലണ്ടന്‍ റീജിനിലെ വിവിധ മിഷനുകളില്‍ നിന്നുള്ള കൈക്കാരന്മാരുടെയും കമ്മറ്റി അംഗങ്ങളുടെയും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെയും സജീവമായ സാന്നിധ്യം സെമിനാറിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്.

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെയിഫ് ഗാര്‍ഡിംഗ് കോര്‍ഡിനേറ്ററായ ടോമി സെബാസ്റ്റ്യനും ടീമും നയിച്ച സെമിനാറില്‍ സെയിഫ് ഗാര്‍ഡിംഗ് സംബന്ധമായ എല്ലാ മേഖലകളെയും പറ്റി വിശദമായി പ്രതിപാദിക്കുവനും സംശയ നിവാരണത്തിനുമുള്ള അവസരമുണ്ടായിരുന്നു. ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഒപ്പം സെമിനാര്‍ നയിച്ച ടോമി സെബാസ്സ്റ്റിയനും സ്‌നേഹപൂര്‍വ്വകമായ നന്ദി അറിയിക്കുന്നതായി സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍, സെന്റ് മോനിക്കാ മിഷനുകളുടെയും പ്രീസ്റ്റ് ഇന്‍ചാര്‍ജായ റവ.ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 8-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ുശ്രൂഷയുടെ അഞ്ചാം വാര്‍ഷികം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. അതുപോലെ പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം
6. 30pmപരിശുദ്ധ ജപമാല, മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥന,
7:00 pmആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall Street, Walthamstow, E17. 9HU
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതികവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
റമദാൻ മാസത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങി ഗൾഫ് നാടുകളും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പിനു നാളെ തുടക്കമാകും. സൌദിയിലെ ഇരു ഹറമുകളും തീർഥാടകരെ സ്വീകരിക്കാനൊരുങ്ങിക്കഴിഞ്ഞു.
വിശുദ്ധ ഖുർആൻ അവതരിച്ച റമദാൻ മാസത്തിൻറെ പുണ്യത്തിലേക്ക് അറേബ്യൻ നാടും ചേക്കേറുകയാണ്. പുറത്തെ ചൂടിൻറെ കാഠിന്യത്തെ വകവയ്ക്കാതെ നോമ്പിൻറേയും പ്രാർഥനയുടേയും വിശുദ്ധനാളുകളിലേക്കു പ്രവേശനം. പ്രവാസലോകത്തെ ജീവിതത്തിരക്കുകൾക്കിടയിലും മലയാളികളായ പ്രവാസികൾ ദാനധർമങ്ങളിലും പ്രാർഥനകളിലും മുഴുകി പുണ്യറമദാനിലേക്ക് തീർഥാടനം ചെയ്യുന്നു.
മതപ്രഭാഷണങ്ങളും ഇഫ്താർവിരുന്നുകളുമായി വിവിധ സംഘടനകളും രംഗത്തുണ്ട്. അതേസമയം, തീർഥാടകർക്കു മികച്ച സേവനം ലഭ്യമാക്കുന്നതിനായി വിപുലമായ സൌകര്യങ്ങളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിട്ടുള്ളത്. ഭജനമിരിക്കുന്നവർക്കായി പ്രത്യേക ഇടങ്ങൾ തയ്യാറാണ്. 21 സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നുകളും ഹറം മുറ്റത്തു ഒരുക്കുന്നുണ്ട്. മറ്റുഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഒമാനിൽ ചൊവ്വാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. ഗൾഫ് നാടുകളിലെ നിയമം അനുശാസിച്ചു നോമ്പൂകാലത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണ് മലയാളികളടക്കമുള്ള പ്രവാസികൾ
ബര്‍മിങ്ഹാം: സെഹിയോന്‍ യു.കെ ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും എത്തിച്ചേരും.
സെഹിയോന്‍ യു.കെയുടെ പ്രശസ്ത ആത്മീയ രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ്, വചന പ്രഘോഷകനും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ഷിബു കുര്യന്‍, ഷീന ട്രാന്റണ്‍ എന്നിവരും വചനവേദിയിലെത്തുന്ന കണ്‍വെന്‍ഷനില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും.
ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കിങ്ഡം റെവലേറ്റര്‍, ലിറ്റില്‍ ഇവാഞ്ചലിസ്‌റ് എന്നീ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണങ്ങളും കണ്‍വെന്‍ഷനില്‍ ലഭ്യമാണ്. വര്‍ദ്ധിത കൃപയോടെ യേശുവില്‍ ഉണരാന്‍ പുതിയ ശുശ്രൂഷകളുമായി യുവതീ യുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി തയ്യാറെടുക്കുകയാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവെക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.
കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും മെയ് 11ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സണ്‍: 07506810177
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍ മാത്യു: 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപ്പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്;
ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു എബ്രഹാം: 07859 890267
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള മിഷനുകളിലെ കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സിനും വേണ്ടിയുള്ള സെയിഫ് ഗാര്‍ഡിഗ് അവയര്‍നസ് സെമിനാര്‍.
വല്‍ത്തോംസ്റ്റോയിലെ ഔവര്‍ ലേഡി & സെ.ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് നടക്കുന്ന സെമിനാര്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെയിഫ് ഗാര്‍ഡിംഗ് കോര്‍ഡിനേറ്ററായ ടോമി സെബാസ്റ്റ്യന്‍ നയിക്കുന്നതായിരിക്കും. മെയ് മാസം 4-ാം തീയതി ശനിയാഴ്ച (മറ്റന്നാള്‍) 11:00AM മുതല്‍ 2:00PM വരെയാണ് സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്.
ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായും സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍, സെന്റ് മോനിക്കാ മിഷനുകളുടെയും പ്രീസ്റ്റ് ഇന്‍ചാര്‍ജായ റവ.ഫാ. ജോസ് അന്ത്യാകുളം MCBSഉം അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 28 വരെ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നടന്നു വരികയായിരുന്ന ‘ഗ്രാന്‍ഡ് മിഷന്‍ 2019’ സമാപിച്ചു. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കാര്‍ഡിഫില്‍ റെവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ധ്യാനത്തോടെയാണ് ഗ്രാന്‍ഡ് മിഷന് സമാപനമായത്. ഗ്രാന്‍ഡ് മിഷന്‍ നടന്ന 67 സ്ഥലങ്ങളിലും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തി വചനസന്ദേശം നല്‍കിയിരുന്നു.

സുവിശേഷ പ്രഘോഷണം പ്രധാന ദൗത്യമായി സ്വീകരിച്ചിരിക്കുന്ന തിരുസ്സഭ, സുവിശേഷത്തിന്റെ ചൈതന്യത്താല്‍ നവീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെടണം എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് ഒരു പുതിയ പ്രേഷിത മുന്നേറ്റത്തിനായി 2019 ലെ വലിയനോമ്പിനോടനുബന്ധിച്ചു ഗ്രാന്‍ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ പ്രശസ്ത വചനപ്രഘോഷകരായ റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ജോസഫ് എടാട്ട് വി. സി., റവ. ഫാ. കുര്യന്‍ കാരിക്കല്‍ എം. എസ്. എഫ്. എസ്., റവ. ഫാ. പോള്‍ പാറേക്കാട്ടില്‍ വി. സി., റവ ഫാ ടോമി എടാട്ട്, റവ. ഫാ. തോമസ് ഒലിക്കരോട്ട്, റവ. ഫാ. ആന്‍ണി പറങ്കിമാലില്‍ വി. സി., റവ. ഫാ. ജോസ് പള്ളിയില്‍ വി. സി., റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ. എഫ്. എം. ക്യാപ്പ്., റവ ഫാ റോബര്‍ട്ട് കണ്ണന്താനം, ബ്രദര്‍ തോമസ് പോള്‍, ബ്രദര്‍ സന്തോഷ് ടി., ബ്രദര്‍ സന്തോഷ് കരുമാത്ര, ബ്രദര്‍ റെജി കൊട്ടാരം, ബ്രദര്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍, ബ്രദര്‍ ഡൊമിനിക് പി. ഡി., ബ്രദര്‍ റ്റോബി മണിമലയത്ത് തുടങ്ങിയവരാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ സ്ഥലങ്ങളില്‍ ഗ്രാന്‍ഡ് മിഷന് നേതൃത്വം നല്‍കി വചനസന്ദേശം പകര്‍ന്നത്.

ഗ്രാന്‍ഡ് മിഷന് മുന്നോടിയായി പരിശീലനം സിദ്ധിച്ച അല്മായ പ്രേഷിതര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചു എല്ലാവരെയും ധ്യാനത്തിലേക്കു പ്രത്യേകമായി ക്ഷണിക്കുന്നതിനായി ‘ഹോം മിഷന്‍’ പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു. ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തോടനുബന്ധിച്ചു കുമ്പസാരത്തിന് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ഇറ്റലിയിലെ മിലാന്‍ ആര്‍ച്ചുബിഷപ്പായിരിക്കെ 1957 ലാണ് വചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി ‘ഗ്രാന്‍ഡ് മിഷന്‍’ ആദ്യമായി ആവിഷ്‌കരിച്ചത്. ഏതാനും ചിത്രങ്ങള്‍ ചുവടെ:
ബിജോ തോമസ് അടവിച്ചിറ
കുട്ടനാട് പുളിങ്കുന്നിൽ വാളംപറമ്പിൽ തോമസ് ഷേർളി ദമ്പതികൾ മാസങ്ങൾക്കു മുൻപ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ മുഖം. മരണ ദുരന്ത മുഖത്ത് നിന്നും ജീവിതത്തിലേക്ക് നീന്തി കയറിയവർ. കേരളത്തെയും കുട്ടനാടിനെയും അക്ഷരാർത്ഥത്തിൽ മുക്കി കളഞ്ഞ പ്രകൃതി ദുരിതത്തിന്റെ നേർ സാക്ഷികൾ. കുട്ടനാട് പുളിങ്കുന്നിൽ നിന്നും ഗര്ഭാവസ്ഥയിലുള്ള പ്രിയതമയേയും കൊണ്ട് ഭാഗ്യവും കൂടെ മനുഷ്യനൻമ്മയും ദൈവാനുഗ്രഹവും കൊണ്ട് രക്ഷപ്പെട്ടു ദുരന്ത മുഖത്ത് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കുടുംബം. ദുരന്ത മുഖത്തുനിന്നും തങ്ങളെ രക്ഷിച്ചവരെ നന്ദിയോടെ ഓർക്കുന്നതിനൊപ്പം എല്ലാറ്റിനും ഉപരി ദൈവത്തിന്റെ അഗാതമായ കരുതലും സ്‌നേഹവും തങ്ങളുടെ രക്ഷപ്പെടിലിന് വഴിയൊരുക്കി എന്ന് ആ ദമ്പതികൾ വിശ്വസിക്കുന്നു.

ദൈവത്തെ സ്തുതിച്ചു കൊണ്ട് ദമ്പതികൾ ആദ്യമായി പുറത്തിറക്കിയ ഗാനം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പിന്തുണ നൽകിയ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒപ്പം പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും നന്ദിയറിപ്പിച്ചു തോമസ് ആന്റണി എഴുതിയ വരികൾക്ക് മ്യൂസിക് ചെയ്തു പാടിയത് പ്രിയതമയായ ഷെർളി ആണ്. ആദ്യമായി പുറത്തിറിക്കിയ ആൽബം എങ്കിലും തോമസിന്റെ മനോഹരമായ വരികളും അതിനു ഒത്ത ഈണവും കൊടുത്തു ഷേർളി അതിമനോഹരമായി പാടിയിരിക്കുന്നു.
നാവിൽ അലിയും സ്‌നേഹമായ് ..! എൻ ഹൃദയത്തിൽ വാഴുവാൻ എന്ന് തുടങ്ങുന്ന മനോഹര ഗാനം.
തോമസ് ഷേർളി ദമ്പതികൾക്ക് പ്രളയത്തിൽ പിറന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെ മുന്ന് മക്കൾ . മൂത്തയാൾ സാമുവൽ ഇരട്ടക്കുട്ടികൾ ഡാനിയേലും പെൺകുട്ടി അഭിഗലും. എന്റെയും പ്രിയ സുഹൃത്തായ തോമസിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു
mobil: 9745245141
വാല്‍തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) 03/05/2019 ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്. രാത്രി 10pm മുതല്‍ 1:00am വരെയുള്ള നൈറ്റ് വിജിലിന് ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും.
മെയ് മാസം പരിശുദ്ധ അമ്മയുടെ പ്രത്യേക വണക്കത്തിനായി തിരുസഭ നല്‍കിയിരിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടുവാനും നമുക്കായി വി.കുര്‍ബ്ബാന ആയി തീര്‍ന്ന ഈശോയുടെ സ്‌നേഹം ദിവ്യബലിയില്‍ ആവോളം നുകരുവാനും ഈ രാത്രിയുടെ യാമങ്ങള്‍ നമുക്ക് വിനിയോഗിക്കാം.
പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow, E17 9HU
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
വാറ്റ്‌ഫോര്‍ഡില്‍ മേയ് 3 വെള്ളിയാഴ്ച്ച വൈകിട്ടു 6.30ന് സംഗീത സായാഹ്നം ഡോക്ടര്‍ ബ്ലസ്സന്‍ & ഡന്‍സില്‍ വില്‍സ്സന്‍ ടീമിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തപ്പെടുന്നത്. കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്ടര്‍ ബ്ലസ്സന്‍ മേമന ക്രിസ്തീയ ലോകത്തില്‍ അനേക ഗാനങ്ങള്‍ രചിക്കുകയും, പാട്ടുകള്‍ക്കു ഈണം നല്‍കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. നല്ലൊരു ഗായകന്‍ കൂടിയായി ഇദ്ദേഹം ഇന്ത്യ ഉള്‍പ്പെടെയുള്ള അനേക രാജ്യങ്ങളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ ആരാധനയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
ജോണ്‍സണ്‍ ജോര്‍ജ്ജു: 07852304150
ഹൈന്‍സില്‍ ജോര്‍ജ്ജു: 07985581109
പ്രിന്‍സ് യോഹന്നാന്‍: 07404821143
വിലാസം
Trinity Methodist Church,
Whippendle Road,
WD187NN,
Watford, Hertfordshire.
പ്രവേശനം സൗജന്യമാണ്.