Spiritual

എബിന്‍ പുറവക്കാട്ട്

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വി.തോമാശ്ലീഹായുടെയും വി.അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഭക്തി സാന്ദ്രമായി കൊണ്ടാടി. ഭാരതത്തിനു വിശ്വസ വെളിച്ചം പകര്‍ന്നു നല്കിയ അപ്പസ്‌തോലനായ വി.തോമാശ്ലീഹായുടെയും മലയാളക്കരയുടെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ലോംഗ് സൈറ്റ് സെന്റ്.ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ ക്രൈസ്തവ വിശ്വാസത്തെ പ്രഘോഷിക്കപ്പെടുന്ന വിവിധ തിരുക്കര്‍മ്മങ്ങളോടും കലാപരിപാടികളോടും കൂടെ ആഘോഷിക്കപ്പെട്ടു.

ശനിയാഴ്ച്ച വൈകുന്നേരം സെന്റ്.ജോസഫ് പള്ളി വികാരി ഫാ.ഇയാന്‍ ഫാരലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത് ഫാ.സാജന്‍ നെട്ടപ്പൊങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷപൂര്‍വ്വമായ കുര്‍ബാനയോെടെ ആരംഭിച്ച തിരുക്കള്‍മ്മങ്ങള്‍ ക്രൈസ്തവ മൂല്യങ്ങള്‍ വിളിച്ചറിയിക്കപ്പെടുന്നതും അതുവഴി വിശ്വാസ സമുഹത്തെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിക്കുന്നതും ആയിരുന്നു.
ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി ആരംഭിക്കുകയും സീറോ മലബാര്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ നിന്നും പ്രദക്ഷിണമായി വിശ്വാസികള്‍ പളളിയിലേക്ക് വരുകയും ചെയ്തു സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മാലാഖമാരെ പ്രതിനിധാനം ചെയ്തു വെള്ളയുടുപ്പുകള്‍ അണിഞ്ഞ് കുഞ്ഞുങ്ങളും കേരള തനിമ വിളിച്ചോതുന്ന പരമ്പാരഗത വേഷങ്ങള്‍ അണിഞ്ഞ ക്രൈസ്തവ സമൂഹം തിരുന്നാള്‍ പ്രദക്ഷിണത്തിനു മാറ്റുകൂട്ടി. നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളുടെ പ്രതീതി ജനിപ്പിക്കുമാറ് പള്ളിയും പരിസരവും വര്‍ണ്ണശബളമായ മുത്തുക്കുടകളാലും കൊടിതോരണങ്ങളാലും അലംകൃതമായിരുന്നു.

ഇടവക ജനങ്ങളെ വിശ്വാസത്തില്‍ ഊട്ടിയുറപ്പിക്കാനായി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷ നിര്‍ഭരമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും പ്രഘോഷിക്കപ്പെടുന്നതായിരുന്നു.
ബാഹ്യമായ ആഘോഷങ്ങളെക്കാള്‍ ഉപരിയായി വിമര്‍ശനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നമ്മുടെ വിശ്വാസത്തെ പ്രലോഷിപ്പിക്കപ്പെടുന്നവയും വരും തലമുറയ്ക്ക് ആ വിശ്വാസത്തെ പകര്‍ന്നു കൊടുക്കാന്‍ ഉതകുന്നതും ആയിരിക്കണം നമ്മുടെ തിരുനാള്‍ ആഘോഷങ്ങള്‍ എന്ന് അച്ചന്‍ കുര്‍ബാന മധ്യേ പറയുകയുണ്ടായി തിരുനാള്‍ ബലിയെ തുടര്‍ന്ന് അമ്പ് എഴുന്നള്ളിക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു.

ഇടവക തിരുനാളിനോട് അനുബന്ധിച്ച് വുമന്‍സ് ഫോറം അംഗങ്ങള്‍ ഒരുക്കിയ തട്ടുകടയില്‍ നിന്ന് രുചിയൂറുന്ന വിഭവങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു തിരുനാള്‍ ആലോഷങ്ങളുടെ ഭാഗമായി ഇടവക ജനങ്ങളുടെ വിവിധയിനം കലാപരിപാടികളും അതോടൊപ്പം സണ്‍ഡെ സ്‌കൂള്‍ വാര്‍ഷികവും നടത്തപ്പെട്ടു ഇടവകയിലെ കുട്ടികളും മുതിര്‍ന്നവരുമായ കലാപ്രതിഭകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പ്രേക്ഷകര്‍ക്ക് ഒരു നല്ല കലാവിരുന്നായി
വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നോടു കൂടി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു
ഫാ.മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോസി ജോസഫ്, ട്രസ്റ്റിമാരായ വര്‍ഗീസ് കോട്ടക്കല്‍ ഹാന്‍സ് ജോസഫ് എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ ദിവസത്തെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായിരുന്നു വളരെ മനോഹരമായ തിരുനാളും സണ്‍ഡെ സ്‌കൂള്‍ വാര്‍ഷിക ആഘോഷവും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനായി നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്കും വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നതായി തിരുനാള്‍ സംഘാടക കമ്മറ്റി അറിയിച്ചു.

 

ബാബു ജോസഫ്

ബര്‍മിങ്ഹാം:ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ക്ക് ജീവിതനവീകരണവും, രോഗശാന്തിയും മാനസാന്തരവും പകര്‍ന്നുനല്‍കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങ്ഹാമില്‍ നടക്കും. ജൂലൈ മാസ കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകന്‍ ഫാ.ഷൈജു നടുവത്താനി, യൂറോപ്പിലെ പ്രശസ്ത സുവിശേഷ പ്രവര്‍ത്തകന്‍ ഫാ.പാറ്റ് കോളിന്‍സ് എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും.

പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

ടീനേജുകാര്‍ക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കണ്‍വെന്‍ഷന്‍ നടക്കും. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 14ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ടോമി ചെമ്പോട്ടിക്കല്‍ 07737935424. ബിജു എബ്രഹാം 07859 890267

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരാഴ്ച മാത്രം അവശേഷിക്കേ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നു. റീജിയണിന്റെ കീഴിലുള്ള മുഴുവന്‍ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം ഉറപ്പാക്കും വിധം രണ്ടു കോച്ചുകളും ധാരാളം മറ്റു വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ബ്രിസ്‌റ്റോള്‍, ഗ്ലോസ്റ്റര്‍ എന്നിവടങ്ങളില്‍ നിന്നാണ് കോച്ചുകള്‍ പുറപ്പെടുക. സമീപ പ്രദേശങ്ങളില്‍ നിന്നും തീര്‍ത്ഥാടനത്തിന് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ റീജിയണല്‍ ട്രസ്റ്റിയുമായി ബന്ധപ്പെടുക. ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് അറിയപ്പെടുന്ന ഔവര്‍ ലേഡി ഓഫ് വാല്‍സിങ്ങാമിലേക്ക് സീറോ മലബാര്‍ സഭാംഗങ്ങള്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത്തെ തീര്‍ത്ഥാടനമാണ് ഇത്.

ജൂലൈ 15ന് രാവിലെ 9 മണിക്ക് പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പോടെ ആരംഭിച്ച് ബഹുമാനപ്പെട്ട സോജി ഓലിക്കല്‍ അച്ചന്റെ മരിയന്‍ പ്രഭാഷണം, ആഘോഷമായ പ്രദക്ഷിണം, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും മറ്റു രൂപതാ വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന ദിവ്യബലി, അഭിവന്ദ്യ ബിഷപ്പ് അലന്‍ ഹോപ്‌സിന്റെ ആശംസാ പ്രസംഗം എന്നിവയോടെ വൈകുന്നേരം 5 മണിക്ക് തീരുന്ന തീര്‍ത്ഥാടനത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നും കഴിയുന്നത്രയും പേര്‍ സംബന്ധിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുകയും രൂപതാ തീര്‍ത്ഥാടനം വിപുലമാക്കുകയും ചെയ്യണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും മറ്റു കുര്‍ബാന സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ.സിറില്‍ ഇടമന, ഫാ.സണ്ണി പോള്‍, ഫാ. ജോസ് മാളിയേക്കല്‍, ഫാ.സിറില്‍ തടത്തില്‍, ഫാ.അംബ്രോസ് മാളിയേക്കല്‍, ഫാ.സജി അപ്പൂഴിപ്പറമ്പില്‍, ഫാ.ജിമ്മി പുളിക്കല്‍കുന്നേല്‍, ഫാ.ജോയി വയലില്‍, ഫാ.ടോണി പഴയകുളം എന്നിവര്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ട്രസ്റ്റിമാരുമായി ബന്ധപ്പെടുക.

ഫിലിപ്പ് കണ്ടോത്ത്, റീജിയണല്‍ ട്രസ്റ്റി
റോയി സെബാസ്റ്റിയന്‍, ജോയിന്റ് റീജിയണല്‍ ട്രസ്റ്റി
ജയിംസ് പയ്യപ്പള്ളി, വാല്‍സിങ്ങാം പില്‍ഗ്രിമേജ് കോഓര്‍ഡിനേറ്റര്‍

ബാബു ജോസഫ്

ക്രിസ്തുവിന്റെ പിന്നാലെ. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ്’ ആഗസ്റ്റ് 27 മുതല്‍ 30 വരെ. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ്’ ആഗസ്റ്റ് 27മുതല്‍ 30 വരെ ദിവസങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന്റെ ദൈവികോപകരണമായി യൂറോപ്പ് കേന്ദ്രീകരിച്ച് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍, അനുഗ്രഹീത വചന പ്രഘോഷക ഐനിഷ് ഫിലിപ്പ് അഭിഷേകാഗ്‌നി മിനിസ്ട്രീസ് യു.എസ്.എ ടീമും നയിക്കും.

സെഹിയോന്‍ യൂറോപ്പിന്റെ ആരംഭകാലം മുതല്‍ ഫാ.സോജി ഓലിക്കലിനൊപ്പം യുകെയിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കു നയിക്കുകയും ഇപ്പോള്‍ അമേരിക്കയില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐനിഷ് ഫിലിപ്പ് കുട്ടികളിലെ വ്യക്തിത്വവികസനം യേശുക്രിസ്തുവിലൂടെയുള്ള വളര്‍ച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന തന്റെ പ്രേഷിതദൗത്യവുമായി വീണ്ടും യുകെ യിലെത്തുകയാണ്.

നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു ഇതുവരെ ഏതെങ്കിലും ടീനേജുകാര്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസഷനില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക്. www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രജിസ്‌റ്റ്രേഷന്‍ നടത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് 07877508926. ജോണി.07727 669529.

അഡ്രസ്സ്

HEBRON HALL. DINAS POWYS CARDIFF CE 64 4YB.

ടോം ജോസ് തടിയംപാട്

യുകെയിലെ തൃശൂര്‍പൂരം എന്നറിയപ്പെടുന്ന ക്നാനായ കണ്‍വെന്‍ഷന്‍ ഈ വര്‍ഷവും അതിഗംഭീരമായി നടത്തപ്പെട്ടു. മുത്തുക്കുടകളും നാടന്‍ ഡ്രസ്സുകളും ചെണ്ടമേളവുമായി ചെല്‍ട്ടന്‍ഹാമിനെ ഒരു മിനി തൃശൂര്‍പൂരമാക്കി ക്‌നാനായ സമൂഹം മാറ്റി എന്നതു പറയാതിരിക്കാന്‍ കഴിയില്ല. ഏകദേശം നാലായിരത്തില്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ വര്‍ഷം കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത റാലിയില്‍ കൂടുതല്‍ പാറിക്കളിച്ച പതാക ബ്രിട്ടീഷ് ദേശീയ പതാകയായിരുന്നു. ഇന്ത്യന്‍ ദേശിയ പതാകയും കാണാമായിരുന്നു

ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ എത്തപ്പെട്ടു നില്‍ക്കുന്ന സമൂഹത്തില്‍ ലയിച്ചു ചേരുന്നതിന്റെ തുടക്കമായി ബ്രിട്ടിഷ് ദേശീയ പതാകയുടെ എണ്ണകൂടുതലിനെ നമുക്ക് നോക്കിക്കാണാം. ശനിയാഴ്ച രാവിലെ 9 മണിക്ക് UKKCA പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാക്കില്‍ പതാക ഉയര്‍ത്തിയതോടെ വര്‍ണ്ണശബളമായ കണ്‍വെന്‍ഷനു തുടക്കമായി. പിന്നീട് പത്തുമണിക്ക് കോട്ടയം സഹായ മെത്രാന്‍ ജോസഫ് പണ്ടാരശേരിയുടെ നേതൃത്വത്തില്‍ കുര്‍ബാന നടന്നു. തുടര്‍ന്നു നടന്ന നാലിയില്‍ UKKCA യുടെ 50 യൂണിറ്റില്‍ നിന്നുമുള്ള അംഗങ്ങള്‍ മനോഹരമായ ഉടയാടകള്‍ അണിഞ്ഞു പങ്കെടുത്തു. റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് ജോസഫ് പണ്ടാരശേരി, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ UKKCA സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ അണിനിരന്നു.

റാലിയില്‍ ഒരു കര്‍ഷക സമൂഹം എന്ന നിലയില്‍നിന്നും ക്‌നാനായ സമൂഹം വളര്‍ന്നതിന്റെ ഗതിവിഗതികളില്‍ കുടിയേറ്റം മുതല്‍ അവസാനത്തെ കുടിയേറ്റത്തിന്റെ പ്രതീകമായ നഴ്‌സിംഗ് വരെ അവതരിപ്പിച്ചിരുന്നു. കൂടതെ സമകാലീന സംഭവമായ അഗളിയിലെ മധുവിന്റെ കൊലപാതകം, കൂടാതെ ക്രിസ്തുവിന്റെ ക്രൂശുമരണവും ഭംഗിയായി നിശ്ചലദൃശൃമായി പ്രദര്‍ശിപ്പിച്ചിരുന്നു. റാലിക്കു മുന്‍പ് UKKCA വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഫളാഷ് മൊബ് സ്ത്രീശാക്തീകരണം വിളിച്ചോതുന്നതായിരുന്നു. കടുത്ത ചൂടില്‍ അവര്‍ നടത്തിയ ഫ്‌ളാഷ് മൊബ് അഭിനന്ദനമര്‍ഹിക്കുന്നു.

റാലിക്കു ശേഷം നിലവിളക്കു കൊളുത്തികൊണ്ട് ബിഷപ്പ് പണ്ടാരശ്ശേരി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ കുടിയേറിചെല്ലുന്ന സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നു ക്‌നാനായ സംസ്‌കാരവും കുടുംബപാരമ്പരൃവും നിലനിര്‍ത്തിപോകാന്‍ ക്‌നാനായ സമൂഹം ശ്രമിക്കണമെന്നു ബിഷപ്പ് ഓര്‍മിപ്പിച്ചു. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ കുടുംബം നന്നായാല്‍ സമൂഹം നന്നാകും. അതുകൊണ്ട് കുടുംബത്തെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

40 രാജ്യങ്ങളിലായി 18000 യുവാക്കള്‍ ഈ സമൂഹത്തിനുണ്ട്. അവരിലൂടെയാണ് ഈ സമൂഹം വളരേണ്ടതെന്നു ബിഷപ്പ് പറഞ്ഞു. ക്‌നാനായ സമൂഹം ലോകത്തു മുഴുവന്‍ നമ്മൂടെ സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നു ഇടുക്കി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നു UKKCA പ്രസിഡണ്ട് തോമസ് ജോസഫ് തൊണ്ണമാക്കല്‍, സെക്രട്ടറി സജു ലൂക്കോസ്, പാണപറമ്പില്‍ എന്നിവര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചു.
യുകെയില്‍ പുതിയതായി രൂപികരിച്ച ക്‌നാനായ മിഷനുകള്‍ ക്‌നാനായ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.

പിന്നീട് കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ നടന്ന വെല്‍ക്കം ഡാന്‍സ് നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ജോണ്‍ മുളയുങ്കല്‍ സംവിധാനം ചെയ്ത മാതൃത്വത്തിന്റെ മഹത്വം വിളിച്ചറിയുന്ന സ്‌കിറ്റ് കാണികളുടെ കണ്ണുനിറയിച്ചു. ലിവര്‍പൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.

മികച്ച കലാപരിപാടികളാണ് മറ്റു യൂണിറ്റുകളും അവതരിപ്പിച്ചത്. വാശിയേറിയ റാലിയില്‍ ബെര്‍മിങ്ങാം ഒന്നാം സമ്മാനവും ലിവര്‍പൂള്‍ രണ്ടാം സമ്മാനവും നേടി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നല്ലരീതിയില്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു അങ്ങനെ പതിനേഴാമാതു UKKCA കണ്‍വെന്‍ഷന്‍ അതുക്കും മീതെ എന്നുപറയാം.

ബ്രിട്ടീഷ് ദേശീയഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനം ഇന്ത്യന്‍ ദേശീയഗാനത്തോടുകൂടി രാത്രി പത്തരയോടെ അവസാനിച്ചപ്പോള്‍ അടുത്തവര്‍ഷത്തെ കണ്‍വെന്‍ഷനുവരുമെന്ന് മനസ്സില്‍ പറഞ്ഞു എല്ലാവരും പിരിഞ്ഞു. സംഘാടനമികവുകൊണ്ട് സമ്പന്നമായിരുന്നു 17-ാമതു കണ്‍വെന്‍ഷന്‍.

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ മാര്‍ തോമാശ്ലീഹായുടേയും, വി.അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാളിന് ഫാ ഇയാന്‍ ഫാരല്‍ തിരുനാള്‍ കെടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പ്രധാന തിരുനാള്‍ ദിവസമായ ഇന്ന് 3.00ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. സീറോ മലബാര്‍ സെന്ററില്‍ നിന്നും പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ച ശേഷം തിരുസ്വരൂപ പ്രതിഷ്ഠയും തുടര്‍ന്ന് അത്യാഘോഷ പൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയും ആരംഭിക്കും. വി. തിന്‍ഷോ സീറോ മലബാര്‍ ചാപ്ലയിനും പ്രശസ്ത വചന പ്രഘോഷകനുംകൂടിയായ റവ.ഫാ. ജോസ് അഞ്ചാനിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ദിവ്യബലിക്ക് ശേഷം ലദീഞ്ഞും സമാപനാശീര്‍വാദവും നടക്കും.

തുടര്‍ന്ന് കുഞ്ഞുങ്ങളെ അടിമ വയ്ക്കുന്നതിനും, കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. വൈകീട്ട് 5.30ന് സീറോ മലബാര്‍ സെന്ററില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ ആരംഭിക്കുന്നതാണ് ഇടവകാംഗങ്ങളുടെയും സണ്‍ഡേ സ്‌ക്കൂള്‍ കുട്ടി കളുടെയും നേതൃത്വത്തിലുള്ള കലാസന്ധ്യ ആരംഭിക്കും.

ന്യത്തങ്ങള്‍, സ്‌കിറ്റുകള്‍, പാട്ടുകള്‍ എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. രാത്രി 8ന് സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

തിരുനാളാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും റവ.ഫാ.മാത്യു പിണക്കാട്ടും തിരുനാള്‍ കണ്‍വീനര്‍ ജോസി ജോസഫും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-

ഹാന്‍സ് ജോസഫ് 07951222331
വര്‍ഗ്ഗീസ് കോട്ടയ്ക്കല്‍ 07812365564

ദേവാലയത്തിന്റെ വിലാസം:-

ST.JOSEPH CHURC-H,
PORTLAND CRESCENT,
LONGSIGHT,
MANCHE ST-ER.

ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിംഗ്ഹാം: പ്രാര്‍ത്ഥാനാസ്തുതി ഗീതങ്ങളുടെയും ആത്മീയ അനുഷ്ഠാനങ്ങളുടെയും നിറവില്‍ പ്രസിദ്ധമായ നോട്ടിംഗ്ഹാം തിരുനാള്‍ ഭക്തിസാന്ദ്രമായി. രാവിലെ 10 മണിക്ക് ലെന്റന്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് പള്ളി വികാരി റവ. ഫാ. ഡേവിഡ് പാല്‍മര്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. പ്രസുദേന്തി വാഴ്ച്ചയ്ക്കും വി. അല്‍ഫോണ്‍സാമ്മയോടുള്ള നൊവേന പ്രാര്‍ത്ഥനയ്ക്കും ശേഷം നടന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ക്ലിഫ്റ്റണ്‍ കോര്‍പ്പസ് ക്രിസ്തി ഇടവക വികാരി റവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സന്തോഷ് വാഴപ്പള്ളി വചനസന്ദേശം നല്‍കി.

ദൈവത്തെ തൊട്ടവരും ദൈവം തൊടുന്നവരുമാണ് അനുഗ്രഹീതര്‍. തോമാശ്ലീഹാ ഈശോയുടെ തിരുമുറിവില്‍ തൊടാന്‍ ആഗ്രഹിച്ചു, എന്നാല്‍ വി. അല്‍ഫോണ്‍സാമ്മയെ അവളുടെ സഹനത്തിലൂടെ ദൈവം തൊട്ടു. വി. കുര്‍ബാനയില്‍ തോമാശ്ലീഹായെപ്പോലെ നാം ഈശോയെ തൊടുമ്പോള്‍ നമ്മുടെ ജീവിത ക്ലേശങ്ങളിലൂടെ വി. അന്‍ഫോണ്‍സാമ്മയെപ്പോലെ ദൈവം നമ്മളെയും തൊടുമെന്ന് വചനസന്ദേശത്തില്‍ അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

വി. കുര്‍ബ്ബാനയുടെ സമാപനത്തില്‍ ലദീഞ്ഞ് പ്രാര്‍ത്ഥനയും ഭക്തി നിര്‍ഭയമായ പ്രദക്ഷിണവും നടന്നു. സമാപന ആസ്ലീര്‍ന്മാദത്തിന് ശേഷം ചെണ്ടമേള പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നിലും പങ്കുചേര്‍ന്നാണ് വിശ്വാസികള്‍ പിരിഞ്ഞത്. അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ ഭക്തിപൂര്‍വ്വം തിരുനാളില്‍ പങ്കുചേര്‍ന്നു.

തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് വികാരി റവ. ഫാ. ബിജുകുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍, പ്രസുദേന്തിമാര്‍, മാതാധ്യാപകര്‍, ആള്‍ത്താരശ്രുശൂഷികള്‍, ഗായകസംഘം, വിമണ്‍സ് ഫോറം, വളണ്ടിയേര്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫാ. ബിജു കുന്നയ്ക്കാട്ട്. പി.ആര്‍.ഒ

ബ്രിസ്റ്റോള്‍: നവംബര്‍ 10നു നടക്കാനുള്ള ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാതല മത്സരങ്ങള്‍ക്ക് മുന്നോടിയായി വിവിധ റീജിയണുകളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ തകൃതിയായി ഒരുക്കങ്ങള്‍ നടക്കുന്നു. രൂപതയുടെ എട്ട് റീജിയണുകളിലും മത്സരം നടക്കുന്ന തിയതിയും സ്ഥലവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി ഡയറക്ടറും ജോജി മാത്യൂ ചീഫ് കോ-ഓര്‍ഡിനേറ്ററുമായാണ് രൂപതാതല സംഘാടനം നിയന്ത്രിക്കുന്നത്.

ഗ്ലാസ്‌ഗോയില്‍ സെപ്തംബര്‍ 29നും മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 28നും ബ്രിസ്‌റ്റോള്‍-കാര്‍ഡിഫില്‍ ഒക്ടോബര്‍ 6നും കവന്‍ട്രിയില്‍ സെപ്തംബര്‍ 29നും സൗത്താംപ്റ്റണില്‍ സെപ്തംബര്‍29നും ലണ്ടന്‍, കേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ സെപ്തംബര്‍ 29നും പ്രസ്റ്റണില്‍ ഒക്ടോബര്‍ 13നും റീജിയണല്‍ തല മത്സരങ്ങള്‍ നടക്കും. റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ജോയി വയലില്‍ സി.എസ്.ടി, റവ. ഫാ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. സെബാസ്റ്റിയന്‍ ചാമക്കാല, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. സജി തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ റീജിയണുകളില്‍ കമ്മറ്റികള്‍ രൂപീകരിച്ച് റീജിയണല്‍ തല മത്സരങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ബൈബിള്‍ അധിഷ്ഠിതമായ കഥ, കവിത, ക്വിസ്, ചിത്രരചന, സംഗീതം, നൃത്തം, ഉപകരണ സംഗീതം, പ്രസംഗം തുടങ്ങിയ വിവിധ ഇനങ്ങളിലായി എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലാമേളയെന്ന ഖ്യാതിയുള്ള ഈ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിലെ പല അത്ഭുതങ്ങളിലൊന്നാണ് 17-ാ നൂറ്റാണ്ടായി സ്വവംശ വിവാഹനിഷ്ഠ പാലിച്ച് പോരുന്ന ക്‌നാനായ സമുദായം. സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും തങ്ങളെക്കാള്‍ ഏറെ സ്‌നേഹിച്ചു പരിപാലിക്കുന്ന സമൂഹത്തിന് ദേശത്തിന്റെ അതിര്‍വരമ്പുകളില്ല. ഭാവിയുടെ തടസങ്ങളില്ല. ഇംഗ്ലണ്ടിന്റെ ഇന്ത്യയായ ലെസ്റ്ററില്‍ ഒത്ത് ഒരുമയോടെ കഴിഞ്ഞ് 10 വര്ഷമായി യു.കെ.കെ.സി.എ. എന്ന വടവൃക്ഷത്തിന്റെ ശാഖായി വെയിലും മഴയും മഞ്ഞും കാറ്റിനെയും അതിജീവിച്ച ലെസ്റ്റര്‍ ക്‌നാനായ അസോസിയേഷന്‍ വളര്‍ന്ന് പന്തലിച്ചുകൊണ്ടേയിരിക്കുന്നു.

കേരളത്തിലെ വിവിധ ഇടവകകളിലെ 51- ഓളം കുടുംബങ്ങള്‍ തങ്ങളുടെ നാനാത്വത്തെ ഏകത്വമാക്കി മാറ്റി സഭയോടും സമുദായത്തോടും വിശ്വസ്തത അഭംഗുരം കാത്തുസൂക്ഷിച്ച് മുന്നോട്ട് നീങ്ങുന്നു. മക്കളെ കാണുവോ ഹിന്ദുവില്‍ പോയാലും ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കേണമെന്ന വാമൊഴി തങ്ങളുടെ ജീവിതത്തില്‍ പാലിച്ചുകൊണ്ട് ഒരുമയോടെ മുന്നേറുന്നു. യു.കെ.യിലെ ക്‌നാനായ ജനതയുടെ പ്രയാണത്തിന്റെ മൂലക്കല്ലാണ് യു.കെ.കെ.സി.എ. എന്ന പ്രസ്ഥാനം എല്ലാവരേയും ഒരുമിക്കുന്ന കണ്ണി. ആ കണ്ണി അറ്റുപോകാതെ ചേര്‍ന്ന് നില്‍ക്കാനുള്ള മികച്ച വേദിയാണ് നമ്മുടെ കുടുംബകൂട്ടായ്മ. കണ്‍വെന്‍ഷന് ഇംഗ്ലണ്ടിന്റെ ഇന്ത്യയില്‍ നിന്നും കണ്‍വന്‍ഷന് എല്ലാവിധ ആശംസകളും വിജയങ്ങളും നേര്‍ന്നുകൊള്ളുന്നു. ആലാഹനായ അന്‍പന് മിശിഹായും നമുക്ക് കൂടെ തുണയാകട്ടെ.

ജോണ്‍സണ്‍ ജോസഫ്.

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിങ്ങാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ കുടുംബങ്ങളുടെ വാര്‍ഷിക തിര്‍ത്ഥാടനം സെപ്തംബര്‍ 29 ശനിയാഴ്ച്ച ക്രമീകരിച്ചിരിക്കുന്നു. 88ാമത് പുനരൈഖ്യ വാര്‍ഷികവും ഇതിനോടനുബന്ധച്ച് ആഘോഷിക്കുന്നു. യുകെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.

തീര്‍ത്ഥാടന ദിനം ഏറ്റവും അനുഗ്രഹപ്രദമാക്കുന്നതിന് വിവിധ ശ്രുശ്രൂഷകള്‍ ക്രമികരിച്ചിട്ടുണ്ട്. ഇത്തണത്തെ തീര്‍ത്ഥാടനം നയിക്കുന്നതിനും വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനുമായ മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിന്റെ അപ്പോസ്‌തോലിക് വിലിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എത്തിച്ചേരും. പതിനൊന്ന് മണിക്ക് വാല്‍സിങ്ങാമിലെ മംഗള വാര്‍ത്ത ദേവാലയില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടും ധ്യാന ചിന്തയോടും കൂടെ തീര്‍ത്ഥാടത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദേവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന യാത്ര. 2.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന സന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്ടണ്‍, ഗ്ലാസ്‌ഗോ, കവന്‍ട്രി, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ്, നോട്ടിംഗ്ഹാം, ഷെഫീല്‍സ്, ക്രോയിഡോണ്‍, ലിവര്‍പൂള്‍, ഗ്ലോസ്റ്റര്‍, ബ്രിസ്‌റ്റോള്‍ എന്നീ മിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലായിരിക്കും വാല്‍സിങ്ങാം തിര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്തംബര്‍ 20ന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യം നടന്നത്. കഴിഞ്ഞ 88 വര്‍ഷങ്ങള്‍ സഭയെ വഴി നടത്തിയ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകും മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ കൂടി വരവ്. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പിതാവ് നയിക്കുന്ന തീര്‍ത്ഥാടനത്തിലെ വിവിധ ശ്രുശ്രൂഷകള്‍ സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ തോമസ് മടുക്കമൂട്ടില്‍, ചാപ്ലയന്‍മാരായ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോണ്‍സണ്‍ മനയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

Copyright © . All rights reserved