Spiritual

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേതൃത്വത്തില്‍ ‘മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിറ്റ്രീറ്റ്’ ഏപ്രില്‍ 6ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയന്‍ മിനിസ്റ്റ്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേലിനെയോ (07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണ്.

ഡബ്ലിന്‍:’അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും ‘(മത്തായി 3:11) എന്ന വചനം മാംസം ധരിക്കുമാറ് പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയതയിലേക്കും യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ.ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ‘ എവൈക്ക് യൂറോപ്പ് കാത്തലിക് റെസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് ‘ 2019 ജൂലൈ 19 വെള്ളി മുതല്‍ 21 ഞായര്‍ വരെ അയര്‍ലണ്ടില്‍ നടക്കും.

അഭിഷേകാഗ്‌നി, സെഹിയോന്‍ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിങ്ഡം റവലേറ്റര്‍ മാഗസിന്റെ പേട്രണ്‍ ബിഷപ്പ്. അല്‍ഫോന്‍സ് കുള്ളിനന്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.
ഫാ.ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

PEGGY 00353871236639
SOPHY 00353877747226.
[email protected]
Address;
MAYNOOTH CAMPUS CONFERENCE & ACCOMMODATION.
MAYNOOTH, CO. KILDARE
IRELAND
W23 TW77.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കോണ്‍ഫെറെന്‍സിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്;

ജര്‍മ്മനി – സിമി 00491771804920
നെതര്‍ലന്‍ഡ്സ് -ജിജോ 0031631639970
സ്വിറ്റ്സര്‍ലന്‍ഡ് – ജോര്‍ജ് 0041789095085
സ്ലോവാക്യ – ലൂസിയ 00421902327216
പോളണ്ട് – ശരത് 0048579181271
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് – തോമസ് 00447967620435
യുകെ – ജേക്കബ് 0447960149670.

ബര്‍മിങ്ഹാം: യുവതീയുവാക്കള്‍ക്കായി സെഹിയോന്‍ മിനിസ്ട്രീസ് ഒരുക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം ‘അലാബേര്‍’ സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നു. സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മ പ്രേരണയാല്‍ നയിക്കപ്പെടുന്ന അലാബേര്‍ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക.

യേശുവില്‍ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുക വഴി പ്രലോഭനങ്ങളെ തോല്‍പ്പിക്കാന്‍, പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ നേരിട്ട് റെജിസ്റ്റര്‍ ചെയ്യാം.

സെഹിയോന്‍ യുകെ യുടെ വിറ്റ്‌നസെസ് ബാന്‍ഡ് , പ്രത്യേക വര്‍ക് ഷോപ്പുകള്‍, അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും. കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി, വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തില്‍ ക്ഷണിക്കുന്നു.

വിലാസം.
BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടെന്നി +44 7740 818172.

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: നോര്‍ത്താംടണ്‍ കേന്ദ്രമായി സീറോ മലങ്കര സഭയുടെ പുതിയ മിഷന്‍ കേന്ദ്രത്തിന് ആരംഭം കുറിച്ചു. നിത്യസഹായ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന പുതിയ മിഷന്‍ കേന്ദ്രം സഭയുടെ യു.കെയിലെ പതിനാറാമത്തെ മിഷന്‍ മിഷന്‍ സെന്ററാണ്. സഭയുടെ തലവനും പിതാവുമായ അത്യുന്നത കര്‍ദിനാള്‍ ക്ലീമീസ് കത്തോലിക്കാ ബാവയുടെയും അപ്പസ്‌തോലീക് വിസിറ്റേറര്‍ മാര്‍ തിയേഡോഷ്യസ് മെത്രാപ്പോലീത്തയുടെയും ആശീര്‍വാദത്തോടും അനുവാദത്തോടും ആരംഭംകുറിച്ചിരിക്കുന്ന പുതിയ സെന്ററില്‍ നോര്‍ത്താംടണിലെയും സമീപ പ്രദേശങ്ങളിലെയും മലങ്കര കത്തോലിക്കാ കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

മിഷന്‍ കേന്ദ്രത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വി. കുര്‍ബാനയ്ക്ക് സഭയുടെ യു.കെ കോഡിനേറ്റര്‍ ഫാ. തോമസ് വടക്കുംമൂട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഓരോ മാസവും നാലാമത്തെ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് പുതിയ സെന്ററില്‍ വിശുദ്ധ കുര്‍ബാനയും മറ്റുപ്രാര്‍ത്ഥനാ ശുശ്രൂഷകളഉം ക്രമീകരിച്ചിരിക്കുന്നത്. നോര്‍ത്താംടണിലെ എല്‍വിസ് വേയിലുള്ള നിത്യസഹായ മാതാ ദേവായ്തിലേക്ക് തിരുക്കര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നത്. പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോണ്‍സണ്‍, മോനി എന്നിവര്‍ നേതൃത്വം നല്‍കുന്നതിനായി തെരെഞ്ഞെടുപ്പെട്ടു.

കുടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സണ്‍: 07846813781
മോനി: 0770131036

വിലാസം
Our Lady of Perpetual Church
Elwes way
Northampton NN3 9ea

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ഡെര്‍ബി: വലിയനോമ്പിന്റെ ചൈതന്യത്തില്‍ ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷനില്‍ ‘ഗ്രാന്‍ഡ് മിഷന്‍’ ധ്യാനം നാളെ മുതല്‍ വരുന്ന മൂന്നു (മാര്‍ച്ച് 22, 23, 24) ദിവസങ്ങളിലായി നടക്കും. ഡെര്‍ബി സെന്റ് ജോസഫ്സ് (Burton Road, DE 11 TQ) കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന ധ്യാന ശുശ്രുഷകള്‍ക്കു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, മിഷന്‍ ഡയറക്ടര്‍ ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പതു വരെയും ശനിയാഴ്ച രാവിലെ 11.30 മുതല്‍ വൈകിട്ട് 6.00 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.00 മുതല്‍ വൈകിട്ട് 7.00 വരെയുമാണ് ധ്യാനം നടക്കുന്നത്. ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ ലഘു ഭക്ഷണം ലഭ്യമായിരിക്കും.

അറിയപ്പെടുന്ന വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം ആണ് വചനസന്ദേശം പങ്കുവെയ്ക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി ആളുകള്‍ക്ക് ദൈവാനുഭവം പകര്‍ന്നുകൊടുക്കാന്‍ ബ്രദര്‍ റെജി കൊട്ടാരത്തിന്റെ സുവിശേഷ പ്രഘോഷണത്തിനു സാധിച്ചിട്ടുണ്ട്. മിഷന്‍ ഡയറക്ടര്‍, വാര്‍ഡ് ലീഡേഴ്സ്, കമ്മറ്റി അംഗങ്ങള്‍, വോളന്റിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ആഗോള ക്രൈസ്തവര്‍ സവിശേഷമായ ആത്മീയ വളര്‍ച്ചയുടെ കാലമായി പരിഗണിക്കുന്ന ഈ വലിയ നോമ്പില്‍ ഒരുക്കിയിരിക്കുന്ന വചന വിരുന്നിലേക്കും മറ്റ് ആത്മീയ ശുശ്രുഷകളിലേക്കും ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ഉത്തമകുടുംബ പാലകനായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്‌നേര്‍ച്ചയും മാര്‍ച്ച് 31ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളായും ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുന്നു.

തിരുകര്‍മ്മങ്ങള്‍ 2.45pmന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു. തുടര്‍ന്ന്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച തുടങ്ങിയവ നടത്തപ്പെടുന്നു. ഈ അവസരത്തില്‍ തിരുകര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കുകൊണ്ട് വിശുദ്ധ ഔസേപ്പിതാവിന്റെ മാധ്യസ്ഥത്തില്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ 2018 ഫെബ്രുവരിയില്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ രൂപീകൃതമായ ലെസ്റ്റര്‍ സിറോ മലബാര്‍ വിമെന്‍സ് ഫോറത്തിന്റെ ഒന്നാം വാര്‍ഷികം മാര്‍ച്ച് 30ന് മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. വിമെന്‍സ് ഫോറം യൂണിറ്റ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രൂപതാ, റീജിയണല്‍ എക്‌സിക്യൂട്ടീവ്‌സ് പങ്കെടുക്കുന്നു.

രണ്ട് മണിക്ക് ബൈബിള്‍ ക്വിസ് മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കുന്നു. യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികള്‍ക്ക് യൂണിറ്റ് ട്രഷറര്‍ റെജി പോള്‍ജി നേതൃത്വം നല്‍കുന്നതായിരിക്കും. വിജ്ഞാനപ്രദമായ സെമിനാറും വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കും. എല്ലാ യൂണിറ്റ് അംഗങ്ങളേയും പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മിനി ആന്റോയും സെക്രട്ടറി വിന്‍സി ജേക്കബും അറിയിച്ചു.

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ മിഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വാര്‍ഷിക ധ്യാനങ്ങളുടെ ഭാഗമായി ഔര്‍ ലേഡി ഓഫ് വാല്‍സിംങ്ങം കേംബ്രിഡ്ജ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ ത്രിദിന ധ്യാനം നടത്തുന്നു. മാര്‍ച്ച് 22, 23, 24 തീയതികളിലായി (വെള്ളി,ശനി,ഞായര്‍) ക്രമീകരിച്ചിരിക്കുന്ന ധ്യാനം കേംബ്രിഡ്ജ് സെന്റ് ഫിലിഫ് ഹൊവാര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.

പ്രശസ്ത ധ്യാന ഗുരുവും, പുതുപ്പാടി ധ്യാന കേന്ദ്രത്തിന്റെ ആദ്യകാല ഡയറക്ടറും ഇപ്പോള്‍ അങ്കമാലി വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ പ്രോവിന്‍ഷ്യാള്‍ കൗണ്‍സിലറും ആയ ഫാ.പോള്‍ പാറേക്കാട്ടില്‍ വിസിയാണ് കേംബ്രിഡ്ജില്‍ തിരുവചന ശുശ്രുഷ നയിക്കുന്നത്.

തിരുവചന ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു മാനസാന്തരത്തിനും അതിലൂടെ ആത്മീയും ഭൗതീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും, വലിയ നോമ്പിന്റെ ചൈതന്യത്തില്‍ ഉദ്ധിതനായ ക്രിസ്തുവിലൂടെ വ്യക്തിപരമായും, കുടുംബപരമായും ദൈവ കൃപകള്‍ ആര്‍ജ്ജിക്കുവാനും അനുഗ്രഹീതമാകുന്ന ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കുവാന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.ഫിലിഫ് പന്തമാക്കല്‍ ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.

കേംബ്രിഡ്ജ് മിഷന്റെ പരിധിയില്‍ വരുന്ന പാപ് വര്‍ത്ത്,ഹണ്ടിങ്ടണ്‍, ഹാവര്‍ഹില്‍, കേംബ്രിഡ്ജ് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിശ്വാസി സമൂഹമാണ് മുഖ്യമായും കേംബ്രിഡ്ജിലെ ത്രിദിന ധ്യാനത്തില്‍ പങ്കു ചേരുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ഫിലിഫ് പന്തമാക്കല്‍: 07713139350

ധ്യാന സമയ ക്രമം.
മാര്‍ച്ച് 22 വെള്ളി -10:00-16 :00
9 ശനി -10.00-16:00
10 ഞായര്‍ -14:00-19:00

പള്ളിയുടെ വിലാസം:
St. Philip Howard Catholic Church,
33 Walpole Road, CB1 3TH

സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാര്‍ കത്തോലിക്കരുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ്മയായ ‘ജീസസ് മീറ്റ്’ മാര്‍ച്ച് 21 നു വ്യാഴാഴ്ച നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ മഞ്ജരിയോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

വിന്‍സന്‍ഷ്യന്‍ സഭാംഗവും, പ്രശസ്ത ധ്യാന ഗുരുവും ആയ ഫാ.പോള്‍ പാറേക്കാട്ടില്‍ വീ സി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികത്വം വഹിക്കും. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 5:00 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച് കരുണക്കൊന്തയോടെ സമാപിക്കുന്ന ശുശ്രുഷകള്‍ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ നോമ്പുകാലത്ത് കൂടുതലായ ആത്മീയ സമ്പന്നത കൈവരിക്കുന്നതിനുള്ള അവസരമാണ് ‘ജീസസ് മീറ്റ്’ പ്രദാനം ചെയ്യുക.

ദിവ്യകാരുണ്യ സമക്ഷം വ്യക്തിപരമായ അര്‍ച്ചനകള്‍ അര്‍പ്പിച്ചു അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നത്തിനും, വിശുദ്ധ കുര്‍ബ്ബാനയിലൂടെ നിത്യ ജീവന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുന്നതിനും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യയ്സ്ഥനായ വി. യൂദാശ്ലീഹായുടെ മാദ്ധ്യസ്ഥം യാചിക്കുവാനും ഏറെ അനുഗ്രഹദായകമാവുന്ന തിരുക്കര്‍മ്മങ്ങളിലേക്കു ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രിന്‍സണ്‍ പാലാട്ടി: 07429053226
ബെന്നി ജോസഫ്: 07897308096

ബെര്‍മിങ്ഹാം: ക്രിസ്തു മാര്‍ഗത്തിന്റെ പ്രായോഗിക വശങ്ങളെ തീര്‍ത്തും സാധാരണവല്‍ക്കരിച്ചുകൊണ്ട്, സ്വതസിദ്ധമായ പ്രഭാഷണ ശൈലികൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ക്ക് മാനുഷിക ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന പ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനില്‍ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.

ദൈവിക സ്‌നേഹത്തിന്റെ വിവിധ തലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗിക വശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്, വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന സുവിശേഷപ്രവര്‍ത്തകനാണ് പൗലോസ് പാറേക്കര അച്ചന്‍. നവസുവിശേഷവത്ക്കരണ രംഗത്ത് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവില്‍ ബലമേകുന്ന ആത്മീയ ഉപദേശകന്‍ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം
ആത്മീയ സാരാംശങ്ങളെ സാധാരണവല്‍ക്കരിച്ചുകൊണ്ട് മലയാളത്തില്‍ ഏപ്രില്‍ 10,11 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ ബെര്‍മിങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് പള്ളിയിലാണ് നടക്കുക.

ഫാ.സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്ന ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെന്നി തോമസ്: 07388 326563

വിലാസം
ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT

RECENT POSTS
Copyright © . All rights reserved