Spiritual

ഗ്ലാസ്‌കോ: വെളിപാട് പുസ്തകം 15:4ല്‍ എഴുതപ്പെട്ടതുപോലെ ‘അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും’ എന്ന വചനം അന്വര്‍ത്ഥമാക്കിക്കൊണ്ട് യു.കെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യേശുവില്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമാക്കിക്കൊണ്ട് കാലഘട്ടത്തിന്റെ ദൈവികോപകരണമായി വര്‍ത്തിക്കുന്ന റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീം ക്രിസ്മസ് അവധിക്കാലത്ത് സ്‌കോട്‌ലാന്‍ഡില്‍ താമസിച്ചുള്ള കുടുംബനവീകരണ ധ്യാനം നടത്തുന്നു. ജനുവരി 2 മുതല്‍ 4 വരെയാണ് ധ്യാനം നടക്കുക.

അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്ററും പ്രമുഖ വചന പ്രഘോഷകനുമായ ബ്രദര്‍ ഷിബു കുര്യന്‍, പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സെബാസ്‌റ്യന്‍ സെയില്‍സ്, ആത്മീയ ശുശ്രൂഷകനും സെഹിയോന്‍ യു.കെയുടെ കുട്ടികളുടെ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദര്‍ തോമസ് ജോസഫ് എന്നിവരും ധ്യാനത്തില്‍ പങ്കെടുക്കും.
സ്‌കോട്‌ലന്‍ഡില്‍ ഇദംപ്രഥമമായാണ് സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ സോജിയച്ചന്‍ നയിക്കുന്ന താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നത്. കുട്ടികള്‍ക്കും പ്രത്യേകം ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷന്‍ തുടരുന്നു. www.sehion.org എന്ന വെബ്‌സൈറ്റിലോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ നേരിട്ടോ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

ജേക്കബ് വര്‍ഗീസ് 07960149670
ലിജോഷ് 07828015729.

വിലാസം, തീയതി;

2019 ജനുവരി 2,3,4 ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍.

Starts: At 8.00 am on January 2nd 2019
Finishes :On 4th January 5.00pm
Venue: Windmill Christian Centre , Millgate Loan,
DD11 1QG, Arbroath,Scotland.

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് ജനുവരി 5ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഏടാട്ട് അച്ചനോടൊപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 9 മണിക്ക് ജപമാലയോടെ ആരംഭിച്ച്, ദിവ്യബലി, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, ആരാധന എന്നിവയോടെ വൈകുന്നേരം 3 മണിക്ക് എല്ലാ ശുശ്രൂഷകളും അവസാനിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യു.കെ ഡയറക്ടറും
ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവലിനെയോ (07460499931) ഡാനി ഇന്നസെന്റിനെയോ (07852897570) ബന്ധപ്പെടുക.

സിറിള്‍ പനംങ്കാല

നോട്ടിങ്ഹാം: കഴിഞ്ഞ പത്ത് വര്‍ഷക്കാലം നോട്ടിങ്ഹാമിലെ ക്‌നാനായ സമൂഹത്തെ തങ്ങളുടെ തനിമയിലും പാരമ്പര്യത്തിലും പൈതൃകത്തിലും കൈ പിടിച്ചു നടത്തിയ നോട്ടിങ്ഹാം ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ദശാബ്ധി ആഘോഷങ്ങളുടെ സമാപനത്തിനായി ഒരുങ്ങുകയാണ്. ആഘോഷങ്ങള്‍ക്ക് പത്തരമാറ്റ് പകിട്ടേകുവാന്‍ യു.കെ കെ.സി.എയുടെ 51 യൂണിറ്റുകള്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന ഓള്‍ യു.കെ പുരാതന പാട്ട് മത്സരവും നടത്തപ്പെടുന്നു. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വി കുര്‍ബാന, വെല്‍ക്കം ഡാന്‍സ്, മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍, യു.കെ കെ.സി.എ ഭാരവാഹികള്‍ക്ക് സ്വീകരണം, സ്‌നേഹവിരുന്ന് തുടങ്ങി വിപുലമായ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

പത്തുവര്‍ഷം മുന്‍പ് ശ്രീ ജെയിംസ് കാവനാലിന്റെയും ശ്രീ ബേബി കുര്യക്കോസിന്റെയും നേതൃത്വത്തില്‍ തുടക്കം കുറിച്ച നോട്ടിങ്ഹാം ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ തുടര്‍ന്ന് വന്ന നേതൃത്വങ്ങളുടെ ശക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വളര്‍ന്നു പന്തലിച്ചു യു.കെ കെ.സി.എക്ക് പൂര്‍ണമായും പിന്തുണ നല്‍കികൊണ്ട് നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നു. യു.കെ കെ.സി.എ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് കരുത്തരായ നേതാക്കളെ സംഭാവന ചെയിത ഒരു യൂണിറ്റാണ് നോട്ടിങ്ഹാം. യു.കെ കെ.സി.എയുടെ കരുത്തരായ സെക്രട്ടറിമാരില്‍ ഒരാളായ ശ്രീ മാത്തുക്കുട്ടി ആനകുത്തിക്കലും ഇപ്പോഴത്തെ സെന്‍ട്രല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജോയിന്റ് ട്രഷര്‍ ശ്രീ ജെറി ജെയിംസും നോട്ടിങ്ഹാം യുണിറ്റ് അംഗമാണ്.

തങ്ങളുടെ പാരമ്പര്യങ്ങളും തനിമയും കാത്തുപരിപാലിച്ചു കൊണ്ട് വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ തക്ക പ്രവര്‍ത്തങ്ങളുമായി NKCA മുന്നേറുകയാണ്. ദശാബ്ധി ആഘോഷങ്ങളുടെ വിജയത്തിനായി പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ആനകുത്തിക്കലിന്റെയും സെക്രട്ടറി ശ്രീമതി ടെസ്സി ഷാജിയുടെയും നേതൃത്വത്തിലുള്ള കമ്മറ്റി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

ജോണ്‍സണ്‍ ഊരംവേലില്‍

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹുമാനപ്പെട്ട പനയ്ക്കലച്ചനും ആന്റണി പറങ്കിമാലില്‍ അച്ചനും നയിക്കുന്ന നോമ്പുകാല ധ്യാനം. ഡിസംബര്‍ 21,22,23 തിയതികളിലായി നടക്കുന്ന ധ്യാനത്തില്‍ കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഉണ്ണിയേശുവിന്റെ വരവിനായി ഒരുങ്ങുന്ന ഈ മംഗളവാര്‍ത്താ കാലത്തില്‍ തിരുവചനം ശ്രവിച്ച് നമ്മെത്തന്നെ വിശുദ്ധീകരിച്ച് ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും

ഫാ. ജോസഫ് എടാട്ട്
ഫോണ്‍: 07548303824, 01843586904, 0786047817
ഇമെയില്‍: [email protected]

വിലാസം
Divine Retreat Centre
St.Augustines Abbey
St.Augustines Road, Ramsgate
Kent CT11 9PA

ന്യൂ കാസില്‍: കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 19, ശനിയാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസില്‍ സെ. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്ന ചടങ്ങില്‍ ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ റൈറ്റ് റെവ. ദി ലോര്‍ഡ് ബിഷപ് ഓഫ് ദര്‍ഹം പോള്‍ ബട്ട്‌ലര്‍ (ദര്‍ഹം രൂപത ) മുഖ്യാതിഥിയാകും. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട്, തങ്ങള്‍ക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോധരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.

വിവിധ സഭകളുടെ വൈദിക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കൊണ്ട്, കരോള്‍ ആഘോഷത്തില്‍ നിന്നും കിട്ടുന്ന വരുമാനം ഗ്രീന്‍ ഫിംഗര്‍ ചാരിറ്റി എന്ന സംഘടനക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാനാ വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്ന് ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07962200998

സംഗമ വേദി :
St. Thomas Indian Orthodox Church, Front Street, Blaydon, Newcastle upon Tyne. NE21 4RF.

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം 19-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, മരിയന്‍ പ്രദക്ഷിണവും ഗ്വാഡാലുപ്പാ മാതാവിന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തിയുള്ള മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5:30 pm കുമ്പസാരം, 6.15 pm പരിശുദ്ധ ജപമാല, 6.45 pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, മരിയന്‍ പ്രദക്ഷിണം, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,
132 Shernhall tSreet,
Walthamstow,
E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

സന്ദര്‍ലാന്‍ഡ്: ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങികഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദര്‍ശനവും ഡിസംബര്‍ 7, 8, (വെള്ളി, ശനി) ദിവസങ്ങളില്‍ നടന്നു. ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഡിസംബര്‍ 29 ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ ആത്മീയ സാംസ്‌കാരിക സമന്വയമായിരിക്കും അരങ്ങേറുക. ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കും. സെ. ജോസെഫ്‌സ് ചര്‍ച്ച് വികാരി ബഹു. ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും.

ക്രിസ്മസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും. ഈ സ്‌നേഹ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയൂന്നു. പുതുവര്‍ഷത്തെ പ്രാത്ഥനകളോടെ വരവേല്‍ക്കാന്‍ ഡിസംബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം 8.00 ന് തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുസ്രൂക്ഷകളിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ക്രിസ്മസ് സംഗമം: ഡിസംബര്‍ 29 ശനിയാഴ്ച, 5.30 pm മുതല്‍

സ്റ്റീല്‍സ് ക്ലബ് ഹാള്‍, സന്ദര്‍ലാന്‍ഡ്.

പുതുവര്‍ഷ ദിവ്യബലി – ഡിസംബര്‍ 31 തിങ്കളാഴ്ച, 11.45 pm

സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്: SR4 6HP

ഫാ. ഹാപ്പി ജേക്കബ്

അരുളപ്പാടുകള്‍ക്ക് ശേഷം അത്ഭുതങ്ങളുടെ സാക്ഷാത്കാരമാണ് ഇനിയുള്ള നാളുകളില്‍ നാം ദര്‍ശിക്കുന്നത്. കര്‍ത്താവിന് വഴിയൊരുക്കുവാന്‍ വന്ന യോഹന്നാന്റെ ജനനം അതിന് ശേഷം എല്ലാം കണ്ണുകളും ലോകം മുഴുവന്‍ രക്ഷിക്കുവാന്‍ വരുവാനിരിക്കുന്ന രക്ഷകന്റെ ജനനം നോക്കിപ്പാര്‍ത്തിരിക്കുകയാണ്. രാജകൊട്ടാരങ്ങളിലും പ്രഭുക്കന്മാരുടെ മദ്ധ്യത്തിലും രക്ഷകനെ കാത്തിരിക്കുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ നീതിമാനായ യൗസേഫ് തനിക്ക് വിവാഹ നിശ്ചയം ചെയ്തിരിക്കുന്ന പൂര്‍ണ ഗര്‍ഭിണിയായ മറിയത്തോടപ്പം പേര്‍ വഴി ചാര്‍ത്തുവാനായി ദാവീദിന്റെ പട്ടണമായ സേതലഹേമിലേക്ക് യാത്രയായി. അവള്‍ക്ക് പ്രസവിക്കുവാന്‍ സ്ഥലം ഇല്ലായ്കയാല്‍ പശുതൊട്ടിയില്‍ തന്റെ മകന് ജന്മം നല്‍കുന്നു.

എളിമയുടെ മകുടമായ ദൈവ പുത്രന് ജനിക്കുവാന്‍ ഒരു സ്ഥലും ഇല്ലയോ? നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം. ദൈവം നല്‍കിയ അുഗ്രഹങ്ങളഉം ദൈവം നടത്തിയിട്ടുള്ള വഴികളും നാം ഓര്‍ത്തിരുന്നെങ്കില്‍ ദൈവ പുത്രന് പിറക്കുവാന്‍ ധാരാളം ഇടങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ ഈ ജീവിതത്തില്‍ അതിനുവേണ്ടി ഒരുങ്ങുവാന്‍ നമുക്ക് മനസുണ്ടോ. ഈ സംഭവങ്ങള്‍ അനുസ്മരിക്കുമ്പോള്‍ ഈ ലോകത്തിന്റെ ധനമോഹമോ അധികാരങ്ങളോ അല്ല ജനനവുമായി ബന്ധപ്പെട്ട് നാം മനസിലാക്കേണ്ടത്. പ്രകൃതിയും, മൂക ജന്തുക്കളും, ആട്ടിടയന്മാരുമൊക്കെയാണ് തിരുജനനത്തിന് പ്രത്യേകത മനസിലാക്കുകയും ദൈവ പുത്രനെ കാണുകയും ചെയ്തത്. അതില്‍ നിന്നും തന്നെ നമുക്ക് മനസിലാക്കാം എളിമയും ദാരിദ്ര്യവും കുറവുകളും ഒക്കെയുള്ള ജീവിതം ദൈവസാന്നിധ്യം ആഗ്രഹിക്കുകയും അവര്‍ക്ക് ദൈവത്തെ കാണുകയും ചെയ്യുവാന്‍ സാധിക്കും.

ദൂതന്‍ ആട്ടിടയരോട് ”സര്‍വ്വ ജനനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയാളമോ, ശിലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” മാനവകുലം ആശ്ചര്യത്തോടെ ഈ സദ്‌വര്‍ത്തമാനം കേട്ടപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഈ സന്തോഷം അലയടിച്ചു. സ്വര്‍ഗീയ സൈന്യങ്ങള്‍ ദൈവത്തെ മഹത്വപ്പെടുത്തി. ”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം”

അനുദിന ജീവിതങ്ങളില്‍ ദൈവസാന്നിധ്യം കൈവിട്ടുപോയാല്‍ നമ്മുടെ മദ്ധ്യേ പിറന്ന ദൈവപുത്രനെ കാണുവാന്‍ നമുക്ക് സാധിക്കാതെ വരും. ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മുടെ ഒരോരുത്തരുടെയും കുറവ് തന്നെയാണിത്. ഭൂമിയിലും സ്വര്‍ഗത്തിലും സന്തോഷം നിത്യമായി അലയടിക്കുമ്പോള്‍ നമ്മുടെ ജീവിതങ്ങളില്‍ നിന്ന് ഈ സന്തോഷം അന്യമായി നില്‍ക്കുന്നു. എന്തെല്ലാം ഭാതികതകള്‍ നമ്മെ സമ്പന്നരാക്കിയാലും അതില്‍ നിന്നു ലഭിക്കുന്ന സന്തോഷങ്ങള്‍ക്കും അതീതമാണ് ദൈവം തരുന്ന സന്തോഷം.

മറ്റൊരു കാര്യ കൂടി പ്രധാനമായും നാം ഓര്‍ക്കണം. ദൈവപുത്രനെ കണ്ടവരും സ്വീകരിച്ചവരും അത്ഭുതം ദര്‍ശിക്കുക മാത്രമല്ല അവരുടെ ജീവിത യാത്ര തന്നെ മാറ്റപ്പെടുന്നു. സഞ്ചരിച്ച വഴികളല്ല, ഉള്‍കൊണ്ട അധികാരവും അവകാശവുമല്ല യഥാര്‍ത്ഥമായി ദൈവപുത്രനെ കാണുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത്. ആയതിനാല്‍ ഒരുക്കത്തോടെയുള്ള ഈ ജനനപെരുന്നാല്‍ യഥാര്‍ത്ഥമായും ക്രിസ്തുവിനോടപ്പമായി തീരുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മുടെ ഒരുക്കങ്ങളെയും ത്യാഗങ്ങളെയും അനുഗ്രഹത്തിനായി നമുക്ക് സമര്‍പ്പിക്കാം.

”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം”

സ്റ്റോക്ക് ഓൺ ട്രെൻഡ്: ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ്  പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്…. ലോകമെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ക്രിസ്‌മസ്‌…  മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന നാളുകളുമായി ക്രിസ്‌മസ്‌ ആഘോഷങ്ങൾ കടന്നുവരികയായി…ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ കീഴിൽ ഉള്ള സീറോ മലബാർ യൂത്ത്‌ മൂമെന്റ് (SMYM) സംഘടിപ്പിച്ച രണ്ടാമത് കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം കുട്ടികളുടെ വളർച്ചയിൽ ഏറ്റവും ആവശ്യമായ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പപ്പാ ഡാൻസ് മത്സരവും നടത്തപ്പെട്ടു. സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ്സ്  സെന്റററിലെ മിക്കവാറും യൂണിറ്റുകളിലും വലിയ തോതിലുള്ള പരിശീലന പരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കളർഫുൾ ആയ സാരികളൾ ഷർട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ എല്ലാ മത്സരാത്ഥികളെയും അനുമോദിക്കാൻ പിശുക്ക് കാണിച്ചില്ല എന്നുള്ളതാണ്. അതോടൊപ്പം യുകെയിൽ നടക്കുന്ന ഏതൊരു മത്സരത്തിലും പങ്കെടുക്കുവാൻ തക്ക കഴിവുള്ള പാട്ടുകാരുടെ ഒരു കൂട്ടമാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ളത് എന്നും ജഡ്ജുമാർ പറയുകയുണ്ടായി.വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ  സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് ഒരിക്കൽ കൂടി ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഒരിക്കൽ കൂടി രണ്ടാം സ്ഥാനം നിലനിർത്തി ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്. സെന്റ് അൽഫോൻസാ യൂണിറ്റ് ഹാൻലീ മൂന്നാം സ്ഥാനം കരസ്ഥമാക്കി.രാവിലെ പത്തുമണിയോട് കൂടി ക്ലയിറ്റൺ ഹാളിൽ  റെജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് പത്തരമണിയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ ചുരുങ്ങിയ വാക്കുകളിൽ ഉള്ള ആമുഖ പ്രസംഗം. ഉത്ഘാടന പരിപാടികൾ എല്ലാം ചെറുപ്പക്കാർക്ക് നൽകി മലയാളികൾക്ക് പരിചയം ഇല്ലാത്ത മാതൃക കാണിച്ച ഇടവക വികാരി എട്ടുപറയിൽ, ജഡ്ജുമാർ എന്നിവർ കാഴ്ചക്കാരായപ്പോൾ എളിമ എന്നത് എങ്ങനെ പ്രാവർത്തികം ആക്കാം എന്ന് മനസിലാക്കി കൊടുക്കുകയായിരുന്നു.സ്റ്റോക്ക് ഓൺ ട്രെൻഡ്  SMYM പ്രസിഡണ്ട് റ്റിജോയി ടോമി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടകനായപ്പോൾ വൈസ് പ്രസിഡണ്ട് റിച്ച ബിജു, സെക്രട്ടറി മെൽബിൻ ബേബി ജോയിന്റ് സെക്രട്ടറി ക്ലിന്റ ജോണി ട്രെഷറർ അർലിൻ ജോയി എക്സിക്യൂട്ടീവ് മെമ്പർമാരായ ആഷാ പോളി, ജോർജോ ബ്ലെസ്സൺ എന്നിവർ തിരി തെളിച്ചു. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ചെറുപ്പക്കാർ ഒത്തു കൂടിയാൽ ഒന്നും അസാധ്യമല്ല എന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വിജയം തെളിയിക്കുന്നത്. യൂത്ത് മൂവ്മെന്റ് കോഓർഡിനേറ്ററും ട്രസ്റ്റിയും ആയ സുദീപ് എബ്രഹാം കുട്ടികൾക്ക് പ്രചോദനമായി. പരിപാടിയുടെ വിജയത്തിനായി എല്ലാ സഹകരണവുമായി സ്റ്റോക്ക് മിഷന്റെ ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.

SMYM ഭാരവാഹികൾ ആസൂത്രണം ചെയ്‌ത റാഫിൾ വിജയി ആയവർക്ക് വിലയേറിയ സമ്മാനങ്ങൾ, ഫുഡ് സ്റ്റാൾ എന്നിവ ഒരുക്കിയിരുന്നു.

 

    

 

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് എല്ലാ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഡിസംബര്‍ 15 ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. നാളത്തെ രാത്രിമണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സ്പിരിച്വല്‍ ഡയറക്ടറും, ലണ്ടനിലെ സീറോ മലബാര്‍ മിഷനുകളിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി അര്‍പ്പിച്ചു തിരുവചനം പങ്കിടുന്നതാണ്. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കും.

വിശുദ്ധ ബലിയില്‍ എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ സമക്ഷം തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

നൈറ്റ് വിജിലില്‍ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, ഗാന ശുശ്രൂഷ എന്നിവക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069

പള്ളിയുടെ വിലാസം.

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.

RECENT POSTS
Copyright © . All rights reserved