പരിശുദ്ധാത്മ കൃപയാല്‍ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യേശുവില്‍ പുതുജീവനേകിയ സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കും. ഒക്ടോബര്‍ 5 മുതല്‍ 7 വരെ വെയില്‍സിലെ കെഫെന്‍ലിയില്‍ നടക്കുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
കുടുംബജീവിതത്തിന്റെ കെട്ടുറപ്പ് യേശുവില്‍ ശാക്തീകരിക്കുക വഴി ജീവിത വിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
സിബി മൈക്കിള്‍ 7931 926564
ബെര്‍ളി തോമസ് 07825 750356
‘ക്രിസ്തുവിന്റെ പിന്നാലെ’കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ‘ ആഗസ്റ്റ് 27 മുതല്‍ 30 വരെ. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുക വഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മ-തിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും, കാലഘട്ടത്തിലും, കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ‘ ആഗസ്റ്റ് 27മുതല്‍ 30 വരെ ദിവസങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന്റെ ദൈവികോപകരണമായി യൂറോപ്പ് കേന്ദ്രീകരിച്ച് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍, അനുഗ്രഹീത വചന പ്രഘോഷക ഐനിഷ് ഫിലിപ്പ് അഭിഷേകാഗ്‌നി മിനിസ്ട്രീസ് യു.എസ്.എ ടീമും നയിക്കും.
സെഹിയോന്‍ യൂറോപ്പിന്റെ ആരംഭകാലം മുതല്‍ ഫാ.സോജി ഓലിക്കലിനൊപ്പം യു.കെയിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കു നയിക്കുകയും ഇപ്പോള്‍ അമേരിക്കയില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐനിഷ് ഫിലിപ്പ് കുട്ടികളിലെ വ്യക്തിത്വ വികസനം യേശുക്രിസ്തുവിലൂടെയുള്ള വളര്‍ച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന തന്റെ പ്രേഷിത ദൗത്യവുമായി വീണ്ടും യുകെ യിലെത്തുകയാണ്. നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു ഇതുവരെ ഏതെങ്കിലും ടീനേജുകാര്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസഷനില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് 07877508926.
ജോണി.07727669529.
വിലാസം
HEBRON HALL. DINAS POWYS CARDIFF CE 64 4YB.
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആത്മീയ ലക്ഷ്യം മുറുകെ പിടിച്ച് തന്റെ രൂപതയില്‍ ആദ്ധ്യാത്മിക വളര്‍ച്ചക്കും നവോദ്ധാനത്തിനും, ദൈവിക അനുഗ്രഹങ്ങള്‍ ലഭ്യമാക്കുന്നതിന്റെയും ഭാഗമായി തിരുവചന ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു. രൂപതയുടെ പ്രസ്തുത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏവര്‍ക്കും പങ്കു ചേരുവാനും ദൈവിക കൃപകള്‍ക്ക് അവസരം ഒരുക്കുന്നത്തിനുമായി വചന ശുശ്രുഷ എട്ടു പ്രമുഖ കേന്ദ്രങ്ങളില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയാണ്.
സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടറും, കാലഘട്ടത്തിലെ പരിശുദ്ധാത്മ ശുശ്രുഷകള്‍ക്കു അനുഗ്രഹീത വരദാനം ലഭിച്ച തിരുവചന പ്രഘോഷകരില്‍ പ്രശസ്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ് യു.കെയില്‍ അഭിഷേകാഗ്‌നി ധ്യാനം ഈ വര്‍ഷം നയിക്കുക.
നവംബര്‍ നാലിന് നടത്തപ്പെടുന്ന ലണ്ടനിലെ ബൈബിള്‍ കണ്‍വെഷനോടെ റീജണല്‍ ധ്യാനങ്ങള്‍ക്കു സമാപനം കുറിക്കപ്പെടും. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനായി അനുഗ്രഹ വേദി ഒരുക്കുക ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയിലാണ്.
കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഫിറ്റ്‌നസ് സെന്ററുകളും, പരിശീലനം നല്‍കുന്ന ക്ലാസ്സുകളും, കായിക മാമാങ്കങ്ങള്‍ക്കു സുപ്രസിദ്ധമായ ഗ്രൗണ്ടും സ്റ്റേഡിയങ്ങളും അന്നേ ദിവസം ആത്മീയ ക്ഷമതക്കും ആദ്ധ്യാത്മിക നവോത്ഥാനത്തിനുമുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേക വേദിയാകും. അക്കാദമിയിലെ ഓഡിറ്റോറിയങ്ങള്‍ ഇദം പ്രഥമമായി തിരുവചനങ്ങള്‍ക്ക് കാതോര്‍ക്കുവാന്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ ലണ്ടനിലുള്ള മൂന്നു ചാപ്ലിന്‍സികളിലെ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തുന്ന ആയിരങ്ങള്‍ക്ക് അത് അഭിഷേകങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നവീകരണത്തിനും സാക്ഷ്യമേകും എന്ന് തീര്‍ച്ച.
അഭിഷേകാഗ്‌നി കണ്‍വെന്‍ഷനായി വിശാലമായ ഇരിപ്പിട സൗകര്യവും, സുഗമമായി തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുന്നതിനായുള്ള സംവിധാനങ്ങളും സ്‌പോര്‍ട്‌സ് അക്കാദമിയില്‍ സംഘാടക സമിതി ഒരുക്കുന്നുണ്ട്.
റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളുടെ സമാപന ശുശ്രുഷ വലിയ വിജയം കാണുന്നതിനും, അനുഗ്രഹങ്ങളുടെ വേദിയാവുന്നതിനും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ആത്മീയമായ ഒരുക്കങ്ങളും, ധ്യാനാര്‍ത്ഥികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കലുമായി വളണ്ടിയര്‍ കമ്മിറ്റിയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ സംഘവും, ഇതര കമ്മിറ്റികളും സദാ പ്രവര്‍ത്തന ക്ഷമമാണ്.
ജീവന്‍ തുടിക്കുന്ന തിരുവചനങ്ങള്‍ ആത്മീയ-മാനസിക നവീകരണത്തിനും, ജീവിത തീര്‍ത്ഥ യാത്രയില്‍ നന്മയില്‍ നയിക്കപ്പെടുന്നതിനും, ആത്മീയ കൃപാ ശക്തി പ്രാപ്യമാകുവാനും ഉതകുന്ന ഏറ്റവും വലിയ അനുഗ്രഹീത ശുശ്രുഷയായി ‘ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018’ വേദിയാവുമ്പോള്‍ അതിലേക്കു ഏവരെയും സ്‌നേഹ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടന്‍ റീജിയണല്‍ സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളവും, സംഘാടക സമിതിയും അറിയിക്കുന്നു.
ലണ്ടന്‍ റീജിയണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നവംബര്‍ 4ന് ഞായറാഴ്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി വാട്ഫോര്‍ഡ് : 07737702264;
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069
കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
Harefield Sports Academy, Northwood Way, Harefield UB9 6ET
ജെഗി ജോസഫ്
മരയിന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ടോള്‍വര്‍ത്ത് നൈറ്റ് വിജിലിന്റെ ഒന്നാം വാര്‍ഷികം ഓഗസ്റ്റ് 3-ാം തീയതി വെള്ളിയാഴ്ച 6 pm മൂതല്‍ 11 pm വരെ നടത്തപ്പെടുന്നു. സീറോ മലബാര്‍ ചാപ്ലിന്‍ സാജു പിണക്കാട്ടും, ഔവര്‍ലേഡി ഓഫ് ഇമ്മാക്കുലേറ്റ്, ടോള്‍വര്‍ത്ത് പള്ളി വികാരിയുമായ കാനന്‍ എഡ്വേര്‍ഡ് പെരേരയും മരിയന്‍ മിനിസ്ട്രിയും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. വിശുദ്ധ കുര്‍ബാനയിലും പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പിലും വചന ശുശ്രൂഷയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.
Venue: Ourlady of Immaculate Church,
401, EWELL Road, Surbiton, KT67DG
കൂടുതല്‍ വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്റേഴ്സ് മി. ബിനോയ് 07792087492, മി. ജോണ്‍ ക്ലിന്റ് 07908868448 എന്നിവരെ ബന്ധപ്പെടുക
വാറ്റ്ഫോഡിൽ 27 ജുലൈ വെള്ളിയാഴ്ച്ച വൈകിട്ടു 6.30ന് റിവവൈൽ മീറ്റിംഗ്. ഹീലിംഗ് മിനിസ്ട്രീസ് പാസ്റ്റർ സി.എം ഏബ്രഹാം (പാസ്റ്റർ തലവടി കുഞ്ഞുകുഞ്ഞു, കേരളം) വചനം പ്രസംഗിക്കുന്നു. പ്രോഫറ്റിക്ക് മിനിസ്‌ട്രീസ് രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നു. വെള്ളിയാഴ്ച്ച മീറ്റിംഗിൽ ദൈവ വചനപ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും, പ്രത്യേക വിഷയങ്ങൾക്കായും പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയൊടെ കടന്നു വരിക.
Word of Hope Christian Fellowship, Watford is coardialy invite You/Families/Friends/ Colleague’s to attend a Gospel Meeting & Healing Ministries.
Meeting Venue: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
Date & Time: 6.30 pm, July 27th Friday.
കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Johnson 07852304150 Hyncil 07985581109 Prince 07404821143
സന്ദര്‍ലാന്‍ഡ്: മനുഷ്യരുടെ ദുരന്തന്തില്‍ അനുകമ്പ പ്രകടിപ്പുകുന്നതോടൊപ്പം അവര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ എന്നും സന്ദര്‍ലാന്‍ഡ് മലയാളി സമൂഹം മുന്‍പില്‍ നില്‍ക്കാറുണ്ട്. ഇവിടുത്തെ നന്മനിറഞ്ഞ മനുഷ്യരുടെ ഉദാരമായ സഹായത്താല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതംപേറുന്ന മനുഷ്യരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ടിറങ്ങുകയും ഉടന്‍ തന്നെ ഒരുലക്ഷം രൂപ പുളിക്കുന്നു സെ. മേരീസ് ഫൊറോനാ പള്ളി വികാരിക്ക് കൈമാറുകയും ചെയ്തു. സംഭാവനകള്‍ കിട്ടുന്നതനുസരിച്ചു ഇനിയും കൂടുതല്‍ സഹായധനം കൈമാറാന്‍ കഴിയുമെന്ന് സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യുണിറ്റി ഭാരവാഹികള്‍ അറിയിച്ചു .
മൂന്ന് ദിവസത്തെ സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ മലയാളം കത്തോലിക്ക കണ്‍വെന്‍ഷന്‍ ലണ്ടനില്‍ വെച്ച് നടത്തപ്പെടുന്നു. 2018 ജൂലൈ 26ന് 10മണി മുതല്‍ 2018 ജൂലൈ 28ന് വൈകുന്നേരം 4 മണി വരെ കണ്‍വെന്‍ഷന്‍. ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവ്യര്‍, ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി, ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ്.
ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.
വിലാസം:
കത്തോലിക്ക ദേവാലയം
ചര്‍ച് ഓഫ് ദി അസുംപ്ഷന്‍,
98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍,
IG7 4DF.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിബി തോമസ്: 07872315685, സുനില്‍: 07872315685.
ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം കഴിഞ്ഞ ഞായറാഴ്ച നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരങ്ങള്‍ ഇക്കുറിയും തീര്‍ത്ഥാടനത്തിനെത്തി. രൂപത രൂപീകൃതമായതിന്റെ രണ്ടാമത് വാര്‍ഷികത്തിലാണ് തീര്‍ത്ഥാടനം നടന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങള്‍ അനുഗ്രഹം പ്രാപിച്ച് മടങ്ങി. വിശ്വാസ തീഷ്ണതയില്‍ പൗരസ്ത്യ വിശ്വാസികളുടെ വിശ്വാസത്തെ പാശ്ചാത്യ സമൂഹം അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ വാല്‍സിംഹാം തീര്‍ത്ഥാടനം അത് തെളിയിച്ചു.
യുകെ മുഴുവനായി ചിതറി കിടക്കുന്ന സീറോ മലബാര്‍ വിശ്വാസികളും അതിലുപരി അവരുടെ എണ്ണത്തിലുള്ള കുറവും, ഒരു രൂപതയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ധാരാളം സങ്കേതിക ബുദ്ധിമുട്ടലുകള്‍ സ്രഷ്ടിക്കുന്നു. രൂപതയെ നയിക്കാന്‍ അഭിഷിക്തനായ അഭിവന്ദ്യ പിതാവിന്റെ ഉത്കണ്ഠയേക്കുറിച്ച് പറയാതെ വയ്യാ. ഈ പ്രതിസന്ധിയെ മറികടക്കാന്‍ അഭിവന്ദ്യ പിതാവ് അക്ഷീണം പരിശ്രമിക്കുകയാണ്.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മൂന്നാം വയസ്സിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തിരുസഭയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള അഭിവന്ദ്യ പിതാവ്, തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതില്‍ നിന്നു തന്നെ തന്റെ പ്രവര്‍ത്തനങ്ങളുടെ അടുത്ത പടി ആരംഭിക്കുകയായിരുന്നു. അതിന്റെ തുടക്കമായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം. രണ്ടു വര്‍ഷക്കാലം രൂപത മുഴുവനും ചുറ്റിനടന്ന് കണ്ടും കേട്ടും നേരിട്ട് മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം ആരംഭിച്ചത്. ‘ഞായറാഴ്ചകളിലും കടപ്പെട്ട തിരുന്നാളുകളിലും ‘മുഴുവന്‍ കുര്‍ബ്ബാനയില്‍’ പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേല ചെയ്യുകയുമരുത്’. തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതാണിത്. ലോകമെമ്പാടുമുള്ള
ക്രൈസ്തവ വിശ്വാസികള്‍ക്ക് ഞായറാഴ്ചയോടും കടപ്പെട്ട തിരുന്നാളുകളോടുമുള്ള സമീപനത്തില്‍ അടുത്ത കാലങ്ങളിലായി കുറവ് സംഭവിച്ചിരിക്കുന്നു. നിത്യജീവനേക്കുറിച്ചുള്ള ബോധമില്ലായ്മയാണ് ഇതിനു കാരണം. ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. അതിശക്തമായ ഭാഷയിലാണ് അഭിവന്ദ്യ പിതാവ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ക്രൈസ്തവരുടെ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനവും അഭിവന്ദ്യ പിതാവ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അമ്മയുടെ തിടുക്കത്തിലുള്ള ഇടപെടലുകള്‍ ക്രൈസ്തവരായ നമ്മള്‍ അനുഭവിച്ചറിയണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. സഭയോടുള്ള തന്റെ ഉത്തരവാദിത്വത്തില്‍ അതീവ ജാഗ്രതയുള്ള പിതാവ് സഭാ മക്കള്‍ ഒന്നും ചിതറിപ്പോവാതെ കാത്തു സൂക്ഷിക്കുകയാണിവിടെ.
അഭിവന്ദ്യ പിതാവിന്റെ വാല്‍സിംഹാമിലെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു. വീഡിയോ കാണുക.
[ot-video][/ot-video]
ക്രിസ്തീയ ഭക്തിഗാനം ‘പാറക്കലീത്ത ആശ്വാസദായകന്‍’ പുറത്തിറങ്ങി. ഡെര്‍ബി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വില്‍സണ്‍ ബെന്നിയുടെ സഹോദരന്‍ ജ്യോതിഷും ഭാര്യ സുജി ജ്യോതിഷുമാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്. ഈ ഗാനം നിങ്ങളെ പരിശുദ്ധാത്മാവില്‍ നിറക്കുകയും, രോഗികള്‍ക്കും ദുഃഖിതര്‍ക്കും ആശ്വാസം നല്‍കുകയും ചെയ്യും.
ഗാനം കാണാം.
സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ 22 ജൂലൈ 2018ന് സെന്റര്‍ ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നത്.
കണ്‍വെഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം ബ്രദര്‍ ജോസഫ് സ്റ്റാന്‍ലിയും ബ്രദര്‍ സേവി ജോസഫും കൂടാതെ എസ്.ആര്‍.എം യൂകെ ടീമും ചേര്‍ന്നായിരിക്കും. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് ആന്റണി : 07872 073753
വിലാസം:
3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ്, മനസ്ഫീല്‍ഡ്,
NG19 7AB,
നോട്ടിംഗ്ഹാം.