Spiritual

ബാരി (കാര്‍ഡിഫ്): ദൈവം നമ്മെ ഈ രാജ്യത്തേക്ക് കൊണ്ടുവന്നത് ദൈവത്തെ മഹത്വപ്പെടുത്താനും അവിടുത്തെ നാമം എല്ലാ ജനതകളോടും പ്രഘോഷിക്കാനുമാണെന്ന ഉത്തമബോധ്യത്തില്‍ ദിവ്യകാരുണ്യ ആരാധനയില്‍ വെളിപ്പെട്ടു കിട്ടിയതിന്‍ പ്രകാരം കഴിഞ്ഞ 3 വര്‍ഷങ്ങളായി നടത്തി വരുന്ന പെന്തക്കോസ്ത വിജില്‍ ഈ വര്‍ഷവും മെയ് 19 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ രാത്രി 12 വരെ ബാരി സെയിന്റ് ഹെലെന്‍സ് റോമന്‍ കാത്തോലിക്ക ദേവാലയത്തില്‍ വെച്ച് സയോണ്‍ കത്തോലിക്കാ പ്രാര്‍ത്ഥന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകനും അയര്‍ലണ്ടിലെ പ്രമുഖ ഭൂതോച്ചാടകനുമായ ഫാ.പാറ്റ് കോളിന്‍സ്, ഇടവക വികാരി ഫാ.പാറ്റ് ഗോര്‍മാന്‍ എന്നിവര്‍ ശുശ്രുഷകള്‍ നയിക്കും.

ഇരുപത്തിയാറിലകം രാജ്യങ്ങളില്‍ വചനപ്രഘോഷണം നടത്തുകയും Guided by God: Ordinary and Charismatic ways of discovering God’s Willl , ‘Unveiling the Heart: How to Overcome Evil in the Christian Life’ തുടങ്ങിയ മുപ്പതോളം പ്രശസ്തമായ ബുക്കുകളുടെയും രചയിതാവാണ് ഫാ.പാറ്റ് കോളിന്‍സ്. പരിശുദ്ധാത്മാവിന്റെ നിറവില്‍ പെന്തക്കുസ്താദിനത്തില്‍ ആരംഭിച്ചു പടര്‍ന്നു പന്തലിച്ച തിരുസഭയ്ക്കു പുതിയൊരുണര്‍വ് പകര്‍ന്ന് ഈ ദേശത്തെ ഉണര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും വലിയൊരു അഭിഷേകദിനമായിരിക്കും ഈ പെന്തക്കുസ്താ വിജില്‍. ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും പരിശുദ്ധാത്മാവിന്റെ വാരദാനഫലങ്ങളില്‍ നിറയാനും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

address :St Helen’s Church, Wyndham Street , Barry, Vale of Glamorgan, Wales CF63 4EL

ലണ്ടന്‍: ഡെയിം സാറാ മലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറില്‍ നിയമനം ലഭിച്ച ഈ 56-കാരി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്.

2017 ഫെബ്രുവരിയില്‍ വിരമിച്ച ഡോ. റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ തുടര്‍ച്ചയായാണ് മലാലി സ്ഥാനമേല്‍ക്കുന്നത്. നഴ്‌സുകൂടിയായ ഇവര്‍ക്ക് ആതുരസേവനരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ 2005-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഡെയിം കമാന്‍ഡര്‍ പദവി നല്‍കിയിരുന്നു.

1992 മുതല്‍തന്നെ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ടില്‍ പുരോഹിതരാകാനുള്ള അവസരമുണ്ടായിരുന്നു. നിലവിലെ പുരോഹിതസമൂഹത്തിലെ മൂന്നിലൊന്നും സ്ത്രീകളാണ്. എന്നാല്‍, 2014-ലാണ് സ്ത്രീകളെ ബിഷപ്പുമാരാക്കാമെന്ന നിയമം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കുന്നത്. 2015 ജനുവരിയില്‍ ആദ്യ വനിതാബിഷപ്പിനെ നിയമിക്കുകയും ചെയ്തു. 1989-ല്‍ അമേരിക്കയിലാണ് ലോകത്തെ ആദ്യ വനിതാബിഷപ്പ് സ്ഥാനമേല്‍ക്കുന്നത്.

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇടവക ദേവാലയം ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ തിങ്ങി നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷി നിര്‍ത്തി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ലിവര്‍പൂള്‍ അതിരൂപത ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദാനമായി നല്‍കിയ സമാധാന രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള മനോഹരമായ ദേവാലയം ലിവര്‍പൂള്‍ അതിരൂപതയില്‍ ഉള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഇനി മുതല്‍ ഇടവക ദേവാലയം ആയിരിക്കും. ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ലിവര്‍പൂള്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ മാല്‍ക്കം മക്മെന്‍ ഓ.പി വചനസന്ദേശം നല്‍കി.

മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യം അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടനില്‍ വലിയ വിശ്വാസ സാക്ഷ്യമാണ് നല്‍കികൊണ്ടിരിക്കുന്നതെന്നും അവരുടെ ആരാധന ക്രമത്തിലുള്ള പങ്കാളിത്തവും വിശ്വാസ പരിശീലനവും ഏവര്‍ക്കും മാതൃകായാണെന്നും ലിവര്‍ പൂള്‍ ആര്‍ച് ബിഷപ് പറഞ്ഞു. കത്തോലിക്ക സഭയിലെ ഒരു വ്യക്തി സഭയായ സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും വരും തലമുറയിലേക്കു പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ കാണിക്കുന്ന തീഷ്ണതയും ശ്രദ്ധയും സ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിവര്‍പൂള്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോം വില്യംസ്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറല്‍മാരായ ഫാ. സജി മോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. ടോണി പഴയകളം, സി എസ്. ടി ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരി റെക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരക്കല്‍, ഫാ. മാര്‍ക് മാഡന്‍, പ്രെസ്റ്റന്‍ റീജിയന്‍ കോഡിനേറ്റര്‍ ഫാ. സജി തോട്ടത്തില്‍, പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എം.സി. ബി.എസ്, ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവരുള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായി ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ലിവര്‍പൂളില്‍ സ്വന്തമായി ഇടവക ദേവാലയം ലഭിച്ച സന്തോഷത്തില്‍ ആണ് രൂപതയിലെ വൈദികരും അല്‍മായരും അടങ്ങുന്ന വിശ്വാസി സമൂഹം. സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പരികര്‍മ്മത്തിനു അനുയോജ്യമായ രീതിയില്‍ ഈ ദേവാലയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതിനു ശേഷമാണ് ഇന്നലെ ഔദ്യോഗികമായി ഇടവക ഉദ്ഘാടനം നടന്നത്. 2018 മാര്‍ച് 19ന് രൂപതാധ്യക്ഷന്‍ തന്റെ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ച രൂപതയിലെ മറ്റ് 74 മിഷനുകളും ഇത് പോലെ ഇടവകകള്‍ ആകാനുള്ള പരിശ്രമത്തില്‍ ആണ്.

തോമസുകുട്ടിഫ്രാന്‍സിസ്

ലിവര്‍പൂള്‍: ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ തനയര്‍ക്ക് മാത്രം സ്വര്‍ഗ്ഗീയ ദാനമായി കിട്ടിയ രൂപത. ഈ രൂപതയുടെ രണ്ടാം പിറന്നാളിലേക്ക് കാലൂന്നുമ്പോള്‍ കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി സഭാമാതാവിന്റെ മടിയില്‍, അവളുടെ മാധുര്യമേറിയ വാത്സല്യം അഭംഗുരം നുകര്‍ന്നു പോരുന്ന വിശ്വാസ സമൂഹത്തിന് സ്വന്തമായി ഇതാ ഒരു ദേവാലയവും. പ്രവാസികളായി ഈ മണ്ണില്‍ അധിവസിക്കുന്ന സീറോമലബാര്‍ സഭാമക്കളുടെ വിശ്വാസ തീഷ്ണതയിലും പാരമ്പര്യ അനുഷ്ഠാനങ്ങളിലുമായി ദൈവം കനിഞ്ഞു നല്‍കിയ വലിയ സൗഭാഗ്യങ്ങളാണ് ഈ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയും അവള്‍ക്ക് അരുമയായി ലിവര്‍പൂളിലെ പുതിയ ദേവാലയവും. അതെ, ലിവര്‍പൂളിലെ ലെതര്‍ലാന്റിലുള്ള പരി. ദൈവ മാതാവിന്റെ നാമധേയത്തിലുള്ള OUR LADY QUEEN OF PEACE എന്ന ദേവാലയം ലിവര്‍പൂളിലെ ലത്തീന്‍ കത്തോലിക്കാസഭ ഇതാ സീറോമലബാര്‍ സഭാമക്കള്‍ക്കായി കനിഞ്ഞു നല്‍കുകയാണ്. ഈ ദേവാലയത്തിന്റെ ഔദ്യോ ഗികമായ ഉത്ഘാടനകര്‍മ്മം ഇന്ന് ആഘോഷ പൂര്‍വ്വം ലിവര്‍പൂളിലെ ലെതര്‍ലാന്റില്‍ നടത്തപ്പെടുന്നു.

ആ ധന്യ നിമിഷങള്‍ക്ക് സാക്ഷികളാകാനും കൃതജ്ഞതാബലി അര്‍പ്പിക്കാനുമായി യുകെയുടെ വിവിധ മേഖലകളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികള്‍ ഇന്ന് ലിവര്‍പൂളിലെ ലെതര്‍ലാന്‍ഡിലെത്തിച്ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് ദേവാലയകവാടത്തില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്മാരെ ഇടവകവികാരി ഫാ ജിനോ അരീക്കാട്ടും കമ്മറ്റി അംഗങ്ങളും ഇടവക സമൂഹവും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി ദേവാലയത്തി
ലേക്ക് ആനയിക്കും. സീറോ മലബാര്‍ സഭ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതയുടെ എപാര്‍ക്കി മാര്‍ ജോസഫ് സ്രാമ്പിക്കല്‍, നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ഈ മഹായിടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. തുടര്‍ന്ന് ലിവര്‍പൂളിലെ സീറോമലബാര്‍ സഭാമക്കള്‍ക്ക് OUR LADY QUEEN OF PEACE എന്ന പുണ്യനാമധേയത്തിലുള്ള ഈ ആധുനിക ദേവാലയം ഔദ്യോഗികമായി നല്‍കികൊണ്ട് ലിവര്‍പൂള്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് Most Rev. Malcolm Mc Mahon ഉത്ഘാടനകര്‍മ്മം നിര്‍ഹിക്കുന്നതുമാണ്. ഈ മഹനീയ കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായിക്കൊണ്ട് അനുഗ്രഹാശംസകള്‍ അര്‍പ്പിക്കുവാന്‍ ലിവര്‍പൂള്‍ അതിരൂപത Auxiliary Bishop Right
Rev. Thomas Williams, Emeritus Auxiliary Bishop Right Re. Vincent Melona എന്നിവ രുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഗ്രേറ്റ്ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍മാര്‍, യു.കെയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള ബഹു. വൈദികര്‍, സന്യാസിനി സമൂഹം, അത്മായ പ്രതിനിധികള്‍ ,മറ്റ്ഇതര ക്രൈസ്തവ സഭാമക്കള്‍ എന്നിവരും ഈ തിരുക്കര്‍മങ്ങള്‍ക്ക് സാക്ഷ്യംവഹിക്കാനെത്തിച്ചേരും.

ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം കൃത്ജ്ഞതാ ബലി അര്‍പ്പിക്കപ്പടും. സമാപന സമ്മേളനത്തിനുശേഷം ഈ തിരുക്കര്‍മങ്ങളില്‍ പങ്കുകൊള്ളാനെത്തിച്ചേര്‍ന്ന ഏവര്‍ക്കും സ്‌നേഹ വിരുന്ന് നല്‍കപ്പെടുന്നതായിരിക്കും. ഏകദേശം 200ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥല സൗകര്യം ഈ വലിയ ദേവാലയത്തിന് ചുറ്റുമായി സജ്ജമാക്കികഴിഞ്ഞിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ക്കായുള്ള ക്രമീകരണങ്ങള്‍ക്കും ദേവാലയ അലങ്കാരങ്ങള്‍ക്കും, മറ്റുള്ള ക്രമീകരണങ്ങള്‍ക്കുമായി കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇടവക വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും കമ്മറ്റിഅംഗങ്ങളും ഇടവക സമൂഹവും സജീവമായി പ്രവര്‍ത്തിക്കുന്നു. മാതൃജ്യോതിസ് അംഗങ്ങളും മതബോധന അധ്യാപകരുമൊക്കെ ഓരോ ക്രമീകരണങ്ങള്‍ക്കുമായി ഇവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

ലിവര്‍പൂള്‍ നഗരത്തിന്റെ ആരവങളില്‍ നിന്നൊഴിഞ്ഞുമാറി മേഴ്‌സീ നദിയുടെ ഓരം ചേര്‍ന്നു കിടക്കുന്നശാന്തമായ ഒരു ഗ്രാമം ആണ് ലെതര്‍ലാന്റ്. 1965ല്‍ പണികഴിക്കപ്പെട്ട ഈ ദേവാലയം, ഏകദേശം ഒരേക്കര്‍ ചുറ്റളവിലുള്ള വലിയൊരു കോമ്പൗണ്ടിനു നടുവിലായിട്ടാണ് ‘സമാധാനത്തിന്റെ രാജ്ഞി’ എന്ന നാമധേയത്തില്‍ വിളങ്ങി നില്‍ക്കുന്നത്. ആദ്ധ്യാത്മികവും, സാംസ്‌ക്കാരികവും, സാമൂഹികവുമായ മേഖലകളില്‍ ആത്മവിശ്വാസത്തോടും ദിശാബോധത്തോടും കൂടെ തങ്ങളുടെ തനതായ പൈതൃകങ്ങളെ മുറുകെപിടിച്ചുകൊണ്ട് മുന്നേറുന്നതിന് ദൈവികമായി ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് നന്ദി പറയുകയാണ് ലിവര്‍പൂളിലെ സീറോ സഭാമക്കള്‍.

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ലിതെര്‍ലാന്റ്/ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് വളര്‍ച്ചയുടെ വഴിയില്‍ ഇന്ന് പുതിയ ഒരദ്ധ്യായം കൂടി തുറക്കുന്നു. പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തിന് ശേഷം പൂര്‍ണമായും സഭയ്ക്ക് സ്വന്തമാകുന്ന രണ്ടാമത്തെ ദേവാലയത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ലിവര്‍പൂള്‍ ലാറ്റിന്‍ കത്തോലിക്കാ ദേവാലമായിരുന്ന ലിതെര്‍ലാന്റ് ‘ഔര്‍ ലേഡി ഓഫ് പീസ്’ ദേവാലയമാണ് സീറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ ഉപയോഗത്തിനാിയ പൂര്‍ണമായും വിട്ടുനല്‍കിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും ലിവര്‍പൂള്‍ ലത്തീന്‍ രുപതയും തമ്മില്‍ നടന്ന കൈമാറ്റ ചര്‍ച്ചകള്‍ വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ജേക്കബിന്റെ നേതൃത്വത്തില്‍ നിയമപ്രകാരം പൂര്‍ത്തിയാക്കി. വിശാലമായ ദേവാലയവും പാരീഷ് ഹാളും പാര്‍ക്കിംഗ് സൗകര്യവും ദേവാലയത്തിനുണ്ട്.

വികാരി റവ. ഫാ. ജിനോ വര്‍ഗ്ഗീസ് അരീക്കാട്ട് എംസിബിസ്, മറ്റു കമ്മറ്റി അംഗങ്ങള്‍, വിവിധ ഭാരവാഹികള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്തില്‍ വിശിഷ്ടാതിഥികളെ സ്വീകരിക്കാനും തിരുക്കര്‍മ്മങ്ങളും ഉദ്ഘാടന ചടങ്ങുകളും നടത്താനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ റവ. ഡോ. ബിഷപ് മാല്‍ക്കം മക്‌ഹോന്‍ ഒ.പി, സഹായ മെത്രാന്‍, ബിഷപ് എമെരിത്തൂസ് തുടങ്ങിയവരും ചടങ്ങുകളില്‍ സംബന്ധിക്കും. ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ വചന സന്ദേശം നല്‍കും. വിവിധ രൂപതകളിലെ വികാരി ജനറാള്‍മാര്‍, ചാന്‍സിലര്‍, വൈദികര്‍, സന്യാസിനികള്‍, അല്‍മായര്‍ തുടങ്ങി ആയിരങ്ങള്‍ ചരിത്രനിമിഷങ്ങള്‍ക്ക സാക്ഷികളാവും.

ഗ്രേറ്റ് ബ്രട്ടണ്‍ രൂപതയ്ക്ക് ദൈവം നല്‍കുന്ന സമ്മാനമാണ് പുതിയ ദേവാലയമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വലിയ കരുത്താവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ വലിയ ദൈവാനുഗ്രഹത്തിന് നന്ദി പറയാനും സന്തോഷത്തില്‍ പങ്കുചേരാനും ലിവര്‍പൂളിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരും എത്തണമെന്ന് നിയുക്ത വികാരി റവ.ഫാ. ജിനോ വര്‍ഗ്ഗീസ് അരിക്കാട്ട് എസിബിഎസ് അഭ്യര്‍ത്ഥിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

ലിവര്‍പൂള്‍: ഇതുവരെ ലിവര്‍പൂള്‍ ലാറ്റിന്‍ അതിരൂപതയുടെ ഭാഗമായിരുന്ന ‘ഔര്‍ ലേഡി ഓഫ് പീസ്'(സമാധാനത്തിന്റെ രാജ്ഞി) ദേവാലയം ശനിയാഴ്ച്ച മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് സ്വന്തമാകുന്നു. ലിവര്‍പൂള്‍ കേന്ദ്രമാക്കി ജീവിക്കുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയതയും പ്രാര്‍ത്ഥനാ ജീവിതവും മനസിലാക്കി ലിവര്‍പൂള്‍ രൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാല്‍ക്കം മക്മഹോന്‍ ഒ.പിയാണ് ഒരു ദേവാലയം സീറോ മലബാര്‍ വിശ്വാസികള്‍ക്കായി നല്‍കാന്‍ തീരുമാനമെടുത്തതും ഇക്കാര്യം രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ: ഫാ. ജിനോ വര്‍ഗീസ് അരീക്കാട്ട് എംസിബിഎസിനെ അറിയിച്ചതും.

ദേവാലയം ഏറ്റെടുക്കല്‍ ചടങ്ങും ഉദ്ഘാടനവും ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാവുന്ന തിരുക്കര്‍മ്മങ്ങളില്‍ ലിവര്‍പൂള്‍ രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാല്‍ക്കം മക്മഹോന്‍ ഒപി വചന സന്ദേശം നല്‍കും. ലിവര്‍പൂള്‍ സഹായ മെത്രാന്‍ വിന്‍സെന്റ് മലോണ്‍ എന്നിവരുടെ സാന്നിധ്യം അനുഗ്രഹമാകും. വിവിധ രൂപതകളിലെ വികാരി ജനറാള്‍മാര്‍, ചാന്‍സിലര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ തുടങ്ങിയവരും തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കും.

3 മണിക്ക് പ്രദക്ഷിണമായി കാര്‍മ്മികരും വിശിഷ്ടാതിഥികളും ദേവാലയത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് തിരി തെളിയിക്കല്‍ ശുശ്രൂഷയും നാലു ഭാരതവിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സ്ഥാപിച്ച് തിരുശേഷിപ്പു പ്രതിഷ്ഠയും നടക്കും. ഇടവക പ്രഖ്യാപന വിജ്ഞാപനവും രണ്ടു കര്‍ദിനാള്‍മാരുടെ അനുഗ്രഹ സന്ദേശവും തുടര്‍ന്ന് വായിക്കപ്പെടും.

തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വി. കുര്‍ബാനയ്ക്കിടയില്‍ ഏഴു കുഞ്ഞുങ്ങള്‍ക്ക് ആദ്യ കുര്‍ബാനയും സ്ഥൈര്യവേപനവും നല്‍കും. ദിവ്യബലിയുടെ സമാപനത്തില്‍ ഇടവകയുടെ വെബ്‌സൈറ്റ് പ്രകാശനവും അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ആദരഫലകങ്ങളും നല്‍കപ്പെടും. വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തുന്ന എല്ലാവര്‍ക്കുമായി ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഇടവക ഉദ്ഘാടത്തിന്റെ ചടങ്ങുകളുടെ നടത്തിപ്പിനായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ: ഫാ. ജിനോ വര്‍ഗ്ഗീസ് അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം, ഗായക സംഘം, വളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തിലെ ഒരു പ്രധാന ദിനമാണിതെന്നും ഇതിന്റെ സന്തോഷത്തിലും അനുഗ്രഹത്തിലും പങ്കുചേരാനും സാധിക്കുന്ന എല്ലാവരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

ബാബു ജോസഫ്

ബര്‍മിങ്ഹാം: പരീക്ഷാക്കാലമാകുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഭയവും മാനസിക സമ്മര്‍ദ്ദങ്ങളും മുന്‍നിര്‍ത്തി യേശുനാമത്തില്‍ അനേകം കുട്ടികള്‍ക്ക് അഭിഷേകാഗ്‌നി ശുശ്രൂഷയില്‍ ഏതെങ്കിലും തരത്തില്‍ സംബന്ധിക്കുകവഴി അഭുതകരമായ വിടുതല്‍ നല്‍കുവാന്‍ ദൈവം ഉപകാരണമാക്കിക്കൊണ്ടിരിക്കുന്ന റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയും പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും നടത്തും. എലൈവ് ഇന്‍ ദ സ്പിരിറ്റ് എന്ന പേരില്‍ കുട്ടികള്‍ക്കായി പ്രത്യേക കണ്‍വെന്‍ഷന്‍ ഉണ്ടായിരിക്കും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, ജീസസ് യൂത്ത് മുന്‍ യുകെ ആനിമേറ്ററും പ്രമുഖ സുവിശേഷപ്രവര്‍ത്തകനും അനേകരെ ശുശ്രൂഷാനുഭവത്തിലേക്കു വളര്‍ത്തിയ ആത്മീയഗുരുവുമായ ഫാ.സെബാസ്‌റ്യന്‍ അരീക്കാട്ട്, യൂറോപ്പിലെ പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് വൈസ് റെക്ടര്‍ ഫാ.പോള്‍ കെയ്ന്‍ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

മാഞ്ചസ്റ്ററില്‍ നടന്ന എബ്ളൈസ് 2018 ന്റെ ആത്മവീര്യത്തില്‍ വര്‍ദ്ധിത കൃപയോടെ യേശുവില്‍ ഉണരാന്‍ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി തയ്യാറെടുക്കുകയാണ്. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ മെയ് 12 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267

ബാബു ജോസഫ്

ബര്‍മിങ്ഹാം: അഭിഷിക്ത കരങ്ങളുടെ കൈകോര്‍ക്കലിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്. യേശുനാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി വട്ടായിലച്ചന്‍ മുഴുവന്‍ സമയവും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, ജീസസ് യൂത്ത് മുന്‍ യുകെ ആനിമേറ്ററും പ്രമുഖ സുവിശേഷപ്രവര്‍ത്തകനും അനേകരെ ശുശ്രൂഷാനുഭവത്തിലേക്കു വളര്‍ത്തിയ ആത്മീയഗുരുവുമായ ഫാ.സെബാസ്‌റ്യന്‍ അരീക്കാട്ട് യൂറോപ്പിലെ പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് വൈസ് റെക്ടര്‍ ഫാ. പോള്‍ കെയ്ന്‍ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

ആയിരക്കണക്കിന് കുട്ടികള്‍ അഭിഷേകാഗ്‌നി ധ്യാനത്തില്‍ സംബന്ധിച്ചതുവഴിയും ടിവിയില്‍ കണ്ട് പ്രാര്‍ത്ഥിച്ചതിലൂടെയും യേശുനാമത്തില്‍ മാറിക്കിട്ടിയ തങ്ങളുടെ പരീക്ഷാനുഭവങ്ങളും പരീക്ഷാഭയവും ലോകത്തിന് സാക്ഷ്യമാകുവാന്‍ ഉപകരണമായിക്കൊണ്ടിരിക്കുന്ന വട്ടായിലച്ചന്‍ നാളെ കുട്ടികള്‍ക്കായി പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും പ്രത്യേക പ്രാര്‍ത്ഥനയും നടത്തും.
രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ

പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

മാഞ്ചസ്റ്ററില്‍ നടന്ന എബ്ളൈസ് 2018 ന്റെ ആത്മവീര്യത്തില്‍ വര്‍ദ്ധിത കൃപയോടെ യേശുവില്‍ ഉണരാന്‍ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി തയ്യാറെടുക്കുകയാണ്. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ മെയ് 12 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു എബ്രഹാം 07859 890267

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ഇംഗ്ലണ്ടിന്റെ വസന്താരാമമായ കെന്റിന്റെ ഹൃദയഭാഗത്ത് വിശ്വാസ സൗരഭം പകര്‍ന്നു നിലകൊള്ളുന്ന പുണ്യപുരാതനമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് മെയ് 27 ഞായറാഴ്ച യുകെയിലെ സീറോമലബാര്‍ വിശ്വാസസമൂഹം ഒഴുകിയെത്തും. ദിവ്യരഹസ്യം നിറഞ്ഞുനില്‍ക്കുന്ന പനിനീര്‍കുസുമമായ എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ സന്നിധിയില്‍ എല്ലാവര്‍ഷവും മധ്യസ്ഥം തേടിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികളാണ്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് ആത്മീയതയുടെ വിളനിലമായ ഈ പുണ്യഭൂമി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത നേതൃത്വം വഹിച്ച് നടത്തുന്ന പ്രഥമ തിരുന്നാള്‍ എന്ന രീതിയില്‍ ഇത്തവണത്തെ എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനത്തിന് പ്രാധാന്യമേറെയാണ്.

പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നല്‍കിയ ജപമാലാരാമത്തിലൂടെ ഉച്ചക്ക് 12 മണിക്ക് നടത്തപ്പെടുന്ന കൊന്തപ്രദക്ഷിണത്തോടെ തിരുന്നാളിന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവും മേലദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ രൂപതയിലെ വികാരി ജനറല്‍മാരും വൈദികരും സന്യസ്തരുംഅല്‍മായ സമൂഹവും പങ്കുചേരും. സതക് അതിരൂപതയുടെ സഹായ മെത്രാന്‍ റൈറ്റ് റവ. പോള്‍ മേസണ്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന ഗായകസംഘം തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കും. പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിവിധ മാസ് സെന്ററുകളുടെ നേതൃത്വത്തില്‍ ഭാരതവിശുദ്ധരുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വ്വമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. ആഷ്ഫോര്‍ഡ്, കാന്റ്റര്‍ബറി, ക്യാറ്റ്ഫോര്‍ഡ്, ചെസ്റ്റ്ഫീല്‍ഡ്, ജില്ലിങ്ഹാം, മെയ്ഡ്‌സ്റ്റോണ്‍, മോര്‍ഡെണ്‍, തോണ്ടന്‍ഹീത്ത്, ടോള്‍വര്‍ത്ത്, ബ്രോഡ്സ്റ്റേര്‍സ്, ഡാര്‍ട്‌ഫോര്‍ഡ്, സൗത്ബറോ എന്നീ കുര്‍ബാന സെന്റ്‌ററുകള്‍ പ്രദക്ഷിണത്തിനു നേതൃത്വം നല്‍കും.

സതക് ചാപ്ലയന്‍സി ആതിഥേയത്വം വഹിക്കുന്ന തിരുന്നാളിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിനായി രൂപം കൊടുത്ത വിവിധ കമ്മിറ്റികളുടെയും മാസ്സ് സെന്റര്‍ പ്രതിനിധികളുടെയും ട്രസ്റ്റിമാരുടേയും സംയുക്തമായ മീറ്റിംഗ് കഴിഞ്ഞ തിങ്കളാഴ്ച ഡാര്‍ട്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെട്ടു. തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി മാസ് സെന്ററുകളുടെയും, ഭക്ത സംഘടനകളുടെയും പ്രതിനിധികളുടെ നേതൃത്വത്തില്‍ സബ് കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. വിശ്വാസ സമൂഹത്തെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും വേണ്ടി വോളണ്ടിയര്‍മാരുടെ വലിയ ഒരുനിര പ്രവര്‍ത്തനസജ്ജമായി നിലകൊള്ളുന്നു. ദൂരെനിന്നും വരുന്നവര്‍ക്കായി വിശ്രമത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി പ്രത്യേക ക്രമീകരണങ്ങളും ഭക്ഷണത്തിനായി ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കോച്ചുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്കു ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരു ക്കിയിരിക്കുന്നത്.

പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികള്‍ ഒന്നടങ്കം നടത്തുന്ന പ്രഥമതീര്‍ത്ഥാടനത്തിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വംസ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റിയ്ക്കു വേണ്ടി ഫാ. ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫാ. ഹാന്‍സ് പുതിയാകുളങ്ങര – കോ-ഓര്‍ഡിനേറ്റര്‍, തിരുനാള്‍ കമ്മറ്റി (07428658756), ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ – അസ്സിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (07832374201)

അഡ്രസ്: The Friars, Aylesford, Kent ME20 7BX

 ന്യൂസ് ഡെസ്ക് 

സാലിസ്ബറി:  മെയ് ആറാം തിയതി ഞായറാഴ്ച സാലിസ്ബറി മലയാളികൾ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാൾ ഭക്‌തിപൂർവ്വം ആഘോഷിച്ചു.സാലിസ്ബറി ബിഷപ്ഡൗണിലുള്ള ഹോളി റെഡീമെർ പള്ളിയിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്.

വൈകുന്നേരം നാല് മണിക്ക്‌ ജപമാലയോടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു.തുടർന്ന് ബഹുമാനപ്പെട്ട ഫാദർ സണ്ണി പോൾ തിരുനാൾ കുർബാന അർപ്പിച്ചു.ഹെവൻലി ബീറ്റ്സിലെ രാജേഷ് ടോമിന്റെ ഗാനങ്ങൾ തിരുനാൾ കുർബാനയെ കൂടുതൽ ഭക്‌തി സാന്ദ്രമാക്കി.
തിരുനാൾ കുർബാനക്ക് ശേഷം ലദീഞ്ഞും ഭക്തിപൂർവ്വമായ പ്രദിക്ഷണവും ഉണ്ടായിരുന്നു.സ്നേഹത്തിലും സാഹോദര്യത്തിലും എല്ലാവരും വളർന്നു വരാൻ കഴിയട്ടെയെന്ന് തിരുനാൾ സന്ദേശം നൽകിയ ഫാദർ സണ്ണി പോൾ പറഞ്ഞു.എല്ലാ വർഷങ്ങളിലും നടത്താറുള്ള കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് തിരുനാൾ പ്രദിക്ഷണത്തിനു ശേഷം നടന്നു.
കുരിയാച്ചൻ സെബാസ്റ്റിയൻ,ബിബീഷ് ചാക്കോ,ഷാജു തോമസ്,ജിനോ ജോസ്,ജോബിൻ ജോൺ,സണ്ണി മാത്യു എന്നിവരുടെ കുടുംബങ്ങളാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.അടുത്ത വർഷത്തെ തിരുനാൾ നടത്തുന്നത് രാജേഷ് ടോം,ജോർജ് ബോസ്,ജിൻസ് ജോർജ്,ബിനു,ബിജു മൂന്നാനപ്പള്ളിൽ എന്നിവരുടെ കുടുംബങ്ങളാണ്.
തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും പള്ളി കമ്മറ്റിക്ക് വേണ്ടി ജോർജ് ബോസ് നന്ദി പറഞ്ഞു.ഭവന സന്ദർശനത്തിന് നേതൃത്വം കൊടുക്കുകയും തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്ത ബോസിനെ ബഹുമാനപ്പെട്ട ഫാദർ സണ്ണിയും ഇടവക അംഗങ്ങളും പ്രശംസിച്ചു.എട്ടു മണിക്ക് സ്‌നേഹവിരുന്നോടെ തുരുനാൾ സമാപിച്ചു.

Copyright © . All rights reserved