Spiritual

ക്ലെമെന്‍സ് നീലങ്കാവില്‍

യുകെയില്‍ സുവിശേഷവത്കരണ പാതയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സെഹിയോന്‍ യുകെയുടെ പുതിയ ദൗത്യം. ദൈവ സന്നിധിയിലേക്ക് പുതുതലമുറയ്ക്ക് സംഗീതവിരുന്നിലൂടെ യാത്ര ചെയ്യാന്‍ അവസരം നല്‍കി സെഹിയോന്‍ യുകെ യൂത്ത്സ് & ടീന്‍സിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് 2018 ജനുവരി 6ന് അരങ്ങേറും. വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് 12 മുതല്‍ 5 വരെയാണ് ‘എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്’ സംഘടിപ്പിക്കുന്നത്. ആത്മീയശുദ്ധി വരുത്താന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് കിട്ടിയ അനുഗ്രഹമാണ് ഈ ഇംഗ്ലീഷ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.

സംഗീതത്തോടൊപ്പം ഡ്രാമയും, സ്‌കെച്ചിംഗും ഉള്‍പ്പെടെയുള്ള പരിപാടികളും നടക്കും. പുതിയ തലമുറയില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയ്ക്കാനും ഇനിയുള്ള ഇവാഞ്ചലൈസേഷനുകള്‍ മുന്നോട്ട് നയിക്കാനും അത്യന്താപേക്ഷിതമാണ് ഈ ഇവന്റ്. അതുകൊണ്ട് തന്നെ എല്ലാ മാതാപിതാക്കളും കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കാന്‍ പരമാവധി പരിശ്രമിക്കേണ്ടതുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ ദൈവീകതയുടെ സ്പര്‍ശം ഏറ്റുവാങ്ങാനും സ്വജീവിതത്തില്‍ പകര്‍ത്താനും വഴിയൊരുക്കുന്നതാണ് എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്.

ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സുസജ്ജമായ തയ്യാറെടുപ്പുകളാണ് മ്യൂസിക്കല്‍ ഇവന്റിനായി നടത്തുക. മികവേറിയ സീറ്റും, സ്റ്റേജും മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭ്യമായിരിക്കും. അഞ്ച് പൗണ്ടാണ് ടിക്കറ്റ് ചാര്‍ജ്ജ്. നോണ്‍ പ്രോഫിറ്റബിള്‍ ഇവന്റായതിനാല്‍ പരിപാടിയുടെ വിജയത്തിനും നടത്തിപ്പിനുമായി മാത്രമാണ് ഈ തുക വിനിയോഗിക്കുക. സ്നാക്കിംഗ് പാര്‍ലറുകളും സെന്ററില്‍ തയ്യാറായിരിക്കും.

ചടങ്ങിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ യാത്രാസൗകര്യങ്ങളും ഒരുക്കും. ബ്രിസ്റ്റോളില്‍ നിന്ന് ഒരു കോച്ച് ലഭ്യമാക്കും. പത്തു പൗണ്ടാണ് ഒരാള്‍ക്ക് യാത്രക്കായി ചെലവ് വരിക. ഫിഷ്പോണ്ട്, സൗത്ത്മെയ്ഡ് എന്നിവിടങ്ങളില്‍ നിന്നും പിക്കപ്പ് ലഭിക്കും. 57 സീറ്റുകളാണ് യാത്രക്കായി ഒരുക്കിയിട്ടുള്ളത്. ഇതില്‍ ബുക്കിംഗ് വരുന്നതിന്റെ തോതനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ കോച്ചുകള്‍ ലഭ്യമാക്കും.

യുകെയിലെ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ എല്ലാ ബിഷപ്പുമാരേയും, വൈദികരേയും ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. മലയാളികളില്‍ നിന്ന് മാത്രമല്ല ഫിലിപ്പീന്‍സ്, ഇംഗ്ലീഷ് സമൂഹത്തിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഇവാന്‍ഞ്ചലൈസേഷന്റെ നേതൃത്വം യുവജനങ്ങളിലേക്ക് കൈമാറുന്ന പുത്തന്‍ രീതിയുമാണ് സെഹിയോന്‍ യുകെ എത്തുന്നത്. കൂടുതല്‍ പേരെ ക്ഷണിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഓരോ സ്ഥലത്തും സുസജ്ജമായ ടീം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

ടിക്കറ്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായും, നേരിട്ടും വാങ്ങാന്‍ അവസരമുണ്ട്. കൂടാതെ ദൈവീകമായ ഒരു ചടങ്ങായതിനാല്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സന്നദ്ധരായ സുമനസ്സുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പുതുതലമുറയുടെ ദൈവീക സ്രോതസ്സായി മാറാന്‍, അതിനുള്ള ഊര്‍ജ്ജം പകരാന്‍ സാധിക്കുന്ന ചടങ്ങാക്കി എബ്ലേസ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിനെ മാറ്റിയെടുക്കാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

Date: 06 ജനുവരി 2018
Time: 12 pm 5 pm

Venue: ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, വെസ്റ്റ് ബ്രോംവിച്ച്, ബര്‍മ്മിങ്ഹാം

To register: sehionuk.org/register

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഫാത്തിമാ ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മാതാവിന്റെ ദര്‍ശനം ലഭിച്ച ഫ്രാന്‍സിസ്, ജസീന്ത എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തിങ്കളാഴ്ച പ്രതിഷ്ഠിക്കും. തിങ്കളാഴ്ച 9-ാം തീയതി, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ്റ്റണ്‍ കത്തീഡ്രലില്‍ 11 മണിക്ക് അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോട് അനുബന്ധിച്ചായിരിക്കും തിരുശേഷിപ്പ് പ്രതിഷ്ഠ നടക്കുക. വൈദികരുടേയും സന്ന്യാസിനികളുടെയും അല്‍മായരുടെയും സാന്നിധ്യത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലായിരിക്കും തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നത്.

ഫാത്തിമാ ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ഫാത്തിമയില്‍ (പോര്‍ച്ചുഗല്‍) എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് 2017 മേയ് 13ന് നടന്ന ദിവ്യബലിമധ്യേ ഫ്രാന്‍സിസിനെയും ജസീന്തയെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. മാതാവിന്റെ ദര്‍ശനം ലഭിച്ചതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞ് ഫ്രാന്‍സിലും മൂന്ന് വര്‍ഷം കഴിഞ്ഞ് ജസീന്തയും മരിച്ചു. സുദീര്‍ഘമായ വര്‍ഷങ്ങളിലെ അവശ്യമായ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് ഈ വര്‍ഷം മെയ് 13-ാം തീയതി മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ ദിവസം ഇവര്‍ ഇരുവരെയും സഭ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 20 ആണ് ഇവരുടെ തിരുനാള്‍ ദിവസമായി സഭ കൊണ്ടാടുന്നത്.

ശാരീരിക അസുഖമുള്ളവരുടെയും പോര്‍ച്ചുഗീസ് കുട്ടികളുടെയും തടവുകാരുടെയും തടവറയില്‍ കഴിയുന്നവരുടെയും രോഗികളുടെയും മധ്യസ്ഥരായാണ് ഇവര്‍ സഭയില്‍ അറിയപ്പെടുന്നത്. ഫ്രാന്‍സിസിനോടും ജസീന്തയോടുമൊപ്പം ഫാത്തിമയില്‍ മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നാമത്തെ ആളായ ലൂസിയ (സി. ലൂസി) സന്ന്യാസിയാവുകയും 2005ല്‍ തന്റെ 97-ാം വയസില്‍ മരിക്കുകയും ചെയ്തു. വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുവാനുള്ള നാമകരണ പ്രക്രിയയില്‍ ഇപ്പോള്‍ ദൈവദാസിയായാണ് (Servant of God) സി. ലൂസി അറിയപ്പെടുന്നത്.

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വി. ഫ്രാന്‍സിസിന്റെയും വി. ജസീന്തയുടെയും തിരുശേഷിപ്പ് പ്രതിഷ്ഠയെത്തുടര്‍ന്ന് ലദീഞ്ഞു പ്രാര്‍ത്ഥനയും തിരുശേഷിപ്പ് വന്ദനവും ഉണ്ടായിരിക്കും. വിശുദ്ധരുടെ ബഹുമാനാര്‍ത്ഥം നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള കൃതജ്ഞതാബലിയിലും തിരുശേഷിപ്പ് പ്രതിഷ്ഠാ കര്‍മ്മത്തിലും എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വൈദികരോടൊപ്പം അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായും സാധിക്കുന്ന എല്ലാവരും ദൈവത്തിനു നന്ദി പറയാനായി അന്നേ ദിവസം പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേരണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.

കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് ദി യുകെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ കുര്‍ബാന ഒക്ടോബര്‍ 7ന് നടക്കും. അപ്ടന്‍ പാര്‍ക്കിലെ (E13 9AX) ലേഡി ഓഫ് കംപാഷന്‍ ചര്‍ച്ചിലാണ് കുര്‍ബാന നടക്കുന്നത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് കുര്‍ബാന. ഇംഗ്ലീഷ് കുര്‍ബാനയ്ക്ക് ശേഷം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. പരിപാടികള്‍ക്കു ശേഷം പാരിഷ് ഹാളില്‍ ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

For more details please contact:

chairman 07533374990
Secretary 07780661258
Treasurer. 07908855899

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: 2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം പിറന്നാള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി വരുന്ന തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹ കാര്‍മ്മികരായി വികാരി ജനറല്‍മാരും മറ്റു നിരവധി വൈദികരും പങ്കെടുക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ സന്യസ്തരുടെയും ഓരോ വി. കുര്‍ബാന കേന്ദ്രത്തില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം പ്രസ്റ്റണ്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിലാണ് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും.

173 വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യാനായി 50ല്‍ അധികം വൈദികരുടെ സേവനവും നാല് സന്യസ്തരുടെ സേവനം ഇപ്പോള്‍ രൂപതയ്ക്ക് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ പ്രവര്‍ത്തനമേഖലകളെ ഏകോപിപ്പിക്കുന്നതിനായി 18-ഓളം കമ്മീഷനുകള്‍, നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, രൂപതയെ എട്ട് റീജിയണുകളിലായി തിരിച്ചുള്ള പ്രവര്‍ത്തനം, രൂപതാ കൂരിയാ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ആലോചനാസംഘങ്ങള്‍, അല്‍മായര്‍ക്കായി ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ആഭിമുഖ്യത്തില്‍ ദൈവശാസ്ത്ര പഠനത്തിന് അവസരം തുടങ്ങിയ പല കാര്യങ്ങളിലൂടെ രൂപതയുടെ ഭാവി വളര്‍ച്ചയ്ക്കായി ബഹുമുഖ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാനും ഉറച്ച അടിത്തറ നല്‍കാനും രൂപതാധ്യക്ഷന്‍ നേതൃത്വം നല്‍കുന്ന രൂപതാധികാരികള്‍ക്ക് ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യ ബുള്ളറ്റിന്‍ ‘ദനഹാ’, രൂപത പുറത്തിറക്കിയ കലണ്ടര്‍, ക്രിസ്തുമസ് സന്ദേശ കാര്‍ഡുകള്‍ തുടങ്ങിയവയും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു.

സമര്‍ത്ഥമായ നേതൃത്വത്തിലൂടെ രൂപതയെ മുമ്പോട്ടു നയിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന മികവും ഈ നേട്ടങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായി. മൂന്ന് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വിശ്വാസികളെ ആത്മീയ കാര്യങ്ങളില്‍ നേതൃത്വം വഹിക്കാന്‍ അല്പം പോലും വിശ്രമമെടുക്കാതെയാണ് അദ്ദേഹം ഓടിയെത്തുന്നത്. സൗമ്യഭാവവും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വ ഗുണങ്ങളുമുള്ള മാര്‍ സ്രാമ്പിക്കല്‍ ഇതിനോടകം വിശ്വാസികളുടെ മനസില്‍ ഇടം പിടിച്ചു കഴിഞ്ഞു. രൂപതാമെത്രാന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. ഫാന്‍സ്വാ പത്തിലിന്റെ സേവനവും എടുത്തുപറയേണ്ടതാണ്.

തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്കും സ്‌നേഹവിരുന്നിനും ശേഷം ഉച്ചകഴിഞ്ഞ് പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ സമ്മേളനവും പ്രസ്റ്റണ്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും. ഈ ഒരു വര്‍ഷത്തിനിടയില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാനായി സാധിക്കുന്ന എല്ലാവരും പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

മറിയമ്മ ജോഷി

കൂടുതല്‍ അറിയുന്തോറും നിങ്ങളെന്നെ കൂടുതല്‍ ഇഷ്ടപ്പെടുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ ആകുലതകള്‍, പ്രലോഭനങ്ങള്‍, ആത്മപീഡനങ്ങള്‍ ഒക്കെ നിങ്ങളില്‍ ഉണര്‍ത്തുന്നത് എന്നോടുള്ള സ്‌നേഹമല്ലേ, ഞാന്‍ വെറും ഒരു പുഴയല്ല അങ്ങകലെ ഒരു പുണ്യ തീര്‍ത്ഥമുണ്ട്, അതിനെ ലക്ഷ്യമാക്കി ഒഴുകുന്ന പുഴയാണ് ഞാന്‍.

ഏറെ അലഞ്ഞു ഞാന്‍ അവിടെ എത്തി. ഇവിടുത്തെ ആകാശത്തില്‍ ദൈവാത്മാവിന്റെ വിരിച്ച ചിറകുകളുണ്ട്. ജലത്തിനു മീതെ ദൈവചൈതന്യം ചലിക്കുന്നുണ്ട്. ദൈവപുത്രന്‍ മടങ്ങി കുമ്പിട്ട ഇടമാണിത്.

”ഇവനെന്റെ പ്രിയ പുത്രന്‍ ഇവനില്‍ ഞാന്‍ സംപ്രീതനാണ്”. ഏറ്റുപറയുന്ന കുളിര്‍ തെന്നല്‍ ഇവിടെയുണ്ട്. ഇതു പുണ്യ ജോര്‍ദ്ദാനാണ്. ഈ പുഴ ഇതു ഞാനാണ്, ഇതു നീയാണ്. പുണ്യനദി ദൈവപുത്രന്റെ ചങ്കില്‍ നിന്നും ഒഴുകിയ നിണമാണ്. ജലമാണ്. ഇവിടെ മുങ്ങിക്കുളിക്കാന്‍ കഴിഞ്ഞവന്‍ അറിഞ്ഞ ശാന്തി ഏറെയാണ്. ഇത് യേശുവാണ്.

ദൈവം ചാരെ നിന്നിട്ടും തോട്ടക്കാരന്‍ എന്നു തെറ്റിദ്ധരിക്കുന്ന ഉത്ഥാന സംഭവത്തിലെ മറിയത്തിന്റെ വരണ്ട അനുഭവം എത്രയോ തവണ നമ്മുടെ ജീവിതത്തിലും!! നമ്മുടെ വരണ്ട ദിനങ്ങളില്‍ ദൈവസ്‌നേഹമാകുന്ന ആ പുണ്യ ജോര്‍ദ്ദാനിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുന്ന ദൈനാനുഭവം നമുക്ക് നല്‍കുന്ന മൂന്ന് ദിനങ്ങള്‍. Chrഗst Culture(Kairose) Chosen 17 Couples Retreat നവംബര്‍ 24, 25, 26 തീയതികളിലായി നടക്കുന്നു.

പ്രിയ സഹോദരങ്ങളെ കേരള കത്തോലിക്കാ സഭ ദര്‍ശിച്ച ഏറ്റവും മികച്ച പ്രവാചകനും ലോകപ്രസിദ്ധ വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനുമായ Catholic Lay Evangalist റെജി കൊട്ടാരവും ടീമും കെഫന്‍ ലീ പാര്‍ക്ക്, വെയില്‍സില്‍ എത്തുന്നു.

24-ാം തീയതി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടു കൂടെ ധ്യാനം ആരംഭിക്കുന്നു. ഈ ആത്മീയ വിരുന്നിലേക്ക് ടീം മുഴുവനും ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം നിങ്ങളെ കുടുംബമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Contact

Joshy Thomas 07533422986
Alex Paul 07818252454
Maneesh Xaviour 07862297715

For registration Click the link below
https://rebrand.ly/chosen17

Address

Cefn Lea Park
Rot For New town
SY 16 4 AJ, Wales

ജോണ്‍സണ്‍ ജോസഫ്

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിലുള്ള പതിനാലു മിഷനുകളും ഒന്നുചേര്‍ന്ന വാല്‍സിങ്ഹാം മരിയന്‍ വാര്‍ഷിക തീര്‍ഥാടനവും 87-ാമത് പുനരൈക്യ വാര്‍ഷികാഘോഷവും ഭക്തിസാന്ദ്രവും അവിസ്മരണീയവുമായി. സെപ്റ്റംബര്‍ 24 ഞായറാഴ്ച ഉച്ചക്ക് 12ന് ലിറ്റില്‍ വാല്‍സിങ്ഹാമിലെ അപ്പരിഷന്‍ ഗ്രൗണ്ടില്‍ മലങ്കര സഭയുടെ യു.കെ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ചാപ്ലെയിന്‍ ഫാ.രഞ്ജിത് മടത്തിറമ്പില്‍ എന്നിവര്‍ നയിച്ച പ്രാരംഭ പ്രാര്‍ത്ഥനയോടെ തീര്‍ത്ഥാടനത്തിന് തുടക്കമായി. നൂറ്റാണ്ടുകളായി വാല്‍സിങ്ഹാം തീര്‍ത്ഥാടകര്‍ നഗ്‌നപാദരായി സഞ്ചരിച്ച ഹോളി മൈല്‍ വഴിയിലൂടെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് മലങ്കര മക്കള്‍ ജപമാലയും മാതൃഗീതങ്ങളും ചൊല്ലി ഭക്തി സാന്ദ്രമായ പ്രദക്ഷിണമായി നീങ്ങിയപ്പോള്‍, പങ്കെടുത്തവരുടെയും കാഴ്ചക്കാരായി തടിച്ചുകൂടിയ ഇംഗ്‌ളീഷ് ജനതയുടെയും മനസ്സില്‍ അനുഗ്രഹമഴ പെയ്തിറങ്ങി.

വാല്‍സിങ്ഹാം കത്തോലിക്ക മൈനര്‍ ബസലിക്കയില്‍ എത്തിച്ചേര്‍ന്ന പ്രദക്ഷിണത്തെ ബസലിക്ക തീര്‍ത്ഥാടന കമ്മറ്റി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് മലങ്കര സഭയുടെ യു.കെ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍ കര്‍മ്മികത്വം വഹിച്ചു. ഫാ.രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോസഫ് മാത്യു എന്നിവര്‍ സഹകാര്‍മ്മകരായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിലേക്കു യു.കെ യിലെ മലങ്കര സമൂഹത്തെ ഫാ. തോമസ് മടുക്കമൂട്ടില്‍ സമര്‍പ്പിച്ചു. മാതൃഭക്തിയും സഭാമതാവിനോടുള്ള സ്‌നേഹവും ഒരുപോലെ നെഞ്ചിലേറ്റണമെന്നു സുവിശേഷസന്ദേശ മധ്യേ ഫാ.രഞ്ജിത് മടത്തിറമ്പില്‍ ബസലിക്കയില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ബസലിക്ക ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ അര്‍മിറ്റേജ് തന്റെ അനുഗ്രഹ സന്ദേശത്തില്‍ മലങ്കര സഭയോടുള്ള സ്‌നേഹവും സഭാനേതൃത്വത്തോടുള്ള ആശംസകളും അറിയിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ കുടുംബങ്ങള്‍ വിശ്വാസ പൈതൃകം കാത്തു സൂക്ഷിക്കുന്നതില്‍ പ്രകടിപ്പിക്കുന്ന താല്പര്യം അത്യധികം ശ്ലാഘനീയമാണെന്നും മോണ്‍.അര്‍മിറ്റേജ് കൂട്ടിചേര്‍ത്തു. മലങ്കര സഭയുടെ യൂറോപ്പ് അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ട അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പിതാവിന്റെ പ്രാര്‍ത്ഥനയും ആശംസയും ഫാ.തോമസ് മടുക്കമൂട്ടില്‍ വിശ്വാസികളെ അറിയിച്ചു.

പുനരൈക്യ വാര്‍ഷികത്തിന്റെ സ്മരണയില്‍ നടത്തപ്പെട്ട മരിയന്‍ തീര്‍ഥാടനം പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധനേടി. സഭയുടെ യു.കെ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍, ചാപ്ലെയിന്‍ ഫാ.രഞ്ജിത് മടത്തിറമ്പില്‍, നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോജി മാത്യു, സെക്രട്ടറി ജോണ്‍സന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. എല്ലാ സഹായങ്ങളുമായി നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും മിഷന്‍ ഭാരവാഹികളും കുടുംബങ്ങളും ഒന്നുചേര്‍ന്നപ്പോള്‍ മലങ്കര സഭയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഒരു ദിവസമായി അതു മാറി.

മാത്യു ജോസഫ്

ഡാര്‍ലിംഗ്ടണ്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, പ്രെസ്റ്റണ്‍ റീജിയന്‍ വുമണ്‍സ് ഫോറത്തിന്റെ ഉദ്ഘാടനം രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന റീജിയന്‍ സമ്മേളനത്തില്‍ വിമന്‍സ് ഫോറം രൂപത ഡയറക്ടര്‍ സിസ്റ്റര്‍ മേരി ആന്‍ C M C യുടെ സാന്നിദ്ധ്യത്തില്‍ നടന്ന ആദ്യ റീജിയന്‍ തിരഞ്ഞെടുപ്പില്‍, റീജിയന്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ മേല്‍നോട്ടം വഹിച്ചു. ഇനി വരുന്ന നാളുകളില്‍ വുമണ്‍സ് ഫോറം നടത്താന്‍ പോകുന്ന പ്രവര്‍ത്തന രൂപരേഖ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

റീജിയണിലെ എല്ലാ പള്ളികളില്‍ നിന്നും പ്രാതിനിധ്യത്തോടെ നടന്ന ചര്‍ച്ചാവേദിയില്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ചും കുടുംബത്തിലുള്ള മഹനീയ സ്ഥാനത്തെക്കുറിച്ചും തന്റെ ആമുഖ പ്രസംഗത്തില്‍ ബഹു. സ്രാമ്പിക്കല്‍ പിതാവ് ഓര്‍മിപ്പിച്ചു. വിശുദ്ധ കുര്‍ബാനയോടെ അവസാനിച്ച പരിപാടികള്‍ക്ക് ഡാര്‍ലിംഗ്ടണ്‍ സീറോ മലബാര്‍ പാരിഷ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.

ഭാരവാഹികള്‍

പ്രസിഡണ്ട് : ജോളി മാത്യു (നോര്‍ത്തല്ലേര്‍ട്ടന്‍)
വൈസ് പ്രസിഡണ്ട് : രജി സെബാസ്റ്റ്യന്‍ (പ്രെസ്റ്റണ്‍)
സെക്രട്ടറി : ലിസ്സി സിബി (സന്ദര്‍ ലാന്‍ഡ്)
ജോ.സെക്രട്ടറി : ബീന ജോസ് (ഡാര്‍ലിംഗ്‌ട്ടെന്‍)
ട്രഷറര്‍ : സിനി ജേക്കബ് (ലീഡ്‌സ്)

ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഒക്ടോബര്‍ മാസം ഏഴാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.

ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബൈബിള്‍ പഠനം, വിശുദ്ധ കുര്‍ബാനയുടെ ആഴത്തിലുള്ള അറിവ്, പ്രാര്‍ത്ഥന, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയെക്കുറിച്ച് ഫാദര്‍ റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തില്‍ ക്ളാസും ചര്‍ച്ചകളും നടത്തപെടുന്നതാണ്. എല്ലാ മാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയില്‍ എത്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു .

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53D

മാഞ്ചസ്റ്റര്‍: കോട്ടയം അതിരൂപതാ അംഗവും വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലിനെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങി. പ്രശസ്തമായ ഷ്രൂസ്‌ബെറി രൂപതയിലെ ക്‌നാനായ ചാപ്ലയന്‍സിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വത്തിക്കാന്‍ സ്ഥാനപതിയാകുന്നതിന് മുന്‍പ് വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനം അനുഷ്ഠിക്കുന്ന വേളയില്‍ മാഞ്ചസ്റ്ററില്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ ക്ഷണം സ്വീകരിച്ച് മാര്‍ കുര്യന്‍ വയലുങ്കല്‍ എത്തിയിരുന്നു. മെത്രാനായതിനുശേഷം ആദ്യമായിട്ടാണ് മാര്‍ കുര്യന്‍ വയലുങ്കല്‍ യുകെ സന്ദര്‍ശനത്തിന് എത്തുന്നത്. കോട്ടയം അതിരൂപതയിലെ നീണ്ടൂര്‍ ഇടവകാംഗമാണ് മാര്‍ കുര്യന്‍ വയലുങ്കല്‍.

ഷ്രൂസ്‌ബെറി രൂപതയില്‍ ക്‌നാനായ ചാപ്ലയന്‍സി രൂപീകൃതമായതിനുശേഷം നടത്തപ്പെടുന്ന ദ്വിതീയ പരിശുദ്ധ മറിയത്തിന്റെ തിരുന്നാളിന് നൂറിലധികം പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്.

തിരുവസ്ത്രങ്ങളണിഞ്ഞ് നിരവധി വൈദികരുടെ അകമ്പടിയോടുകൂടി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ എന്നിവര്‍ പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിക്കുന്നതോടുകൂടി ഭക്തിസാന്ദ്രമാര്‍ന്ന തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും.

ഉച്ചകഴിഞ്ഞ് ഫോറം സെന്ററില്‍ മതബോധന വാര്‍ഷികവും കലാസന്ധ്യയും അരങ്ങേറും. എല്ലാവരെയും തിരുന്നാളിന് സാദരം ക്ഷണിക്കുന്നതായി ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.

ഡെര്‍ബി മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. റവ.ഫാ.എല്‍ദോസ് ജോര്‍ജ് വട്ടപ്പറമ്പില്‍ കശ്ശീശായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയോടെയാണ് പെരുന്നാള്‍ ആഘോഷിച്ചത്. ഇതോടനുബന്ധിച്ച് മാര്‍ ബേസില്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും നടന്നു. സെപ്റ്റംബര്‍ 30 ശനി, ഒക്ടോബര്‍ 1 ഞായര്‍ ദിവസങ്ങളിലാണ് പരിപാടിതകള്‍ നടന്നത്. ഫാ.ബിജി മര്‍ക്കോസ് ചിരത്തിലാട്ടിന്റെ പ്രസംഗം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും രണ്ടാം ദിവസം പ്രദക്ഷിണവും ആദ്യഫലലേലവും നേര്‍ച്ചസദ്യയും നടന്നു.

RECENT POSTS
Copyright © . All rights reserved