Spiritual

ജോണ്‍സണ്‍ മാത്യൂസ്

പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും, ചിന്ന…ചിന്ന… ആസൈ എന്ന എക്കാലത്തേയും മികച്ച ഹിറ്റ് ഗാനം ആലപിച്ച മിന്‍മിനിയും ഈ ക്രിസ്മസിന് ലണ്ടനിലും യുകെയുടെ മറ്റ് സ്ഥലങ്ങളിലും ‘സ്‌നേഹ സങ്കീര്‍ത്തനം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഗീത സന്ധ്യ നടത്തുന്നു. ഡിസംബര്‍ മാസം 26-ാം തീയതി ഡഗന്‍ഹാമിലും 28, 29, 30 തീയതികളില്‍ പോര്‍ട്ട്സ്മൗത്ത്, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലും നടത്തപ്പെടും.

ഈ സന്ധ്യയില്‍ ഇവരോടൊപ്പം മറ്റു പ്രമുഖരും പങ്കെടുക്കുന്നു. വചന പ്രഘോഷകന്‍ കെ. ജെ നിക്‌സണ്‍, നൈഡിന്‍ പീറ്റര്‍, ബൈജു കൈതാരം തുടങ്ങിയവരും പങ്കെടുക്കുന്നതായിരിക്കും. അനുഭവങ്ങളും അനുഭവ സാക്ഷ്യങ്ങളും പങ്കുവെയ്ക്കുന്ന ഈ സന്ധ്യ യുകെ മലയാളികള്‍ക്ക് തികച്ചും വേറിട്ട അനുഭവമായിരിക്കും. 2500 ഓളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തില്‍ ഡിവോഷണല്‍ സോംഗ്‌സും വേദിയില്‍ അരങ്ങേറും.

ഈ വേറിട്ട ദിവ്യാനുഭവം നേരിട്ട് കണ്ടും കേട്ടും ആസ്വദിക്കുവാന്‍ എല്ലാ ദൈവമക്കളേയും ഞങ്ങളുടെ വേദിയിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Mr. Mathews, 074461278355

 

സഖറിയ പുത്തന്‍കളം

മാഞ്ചസ്റ്റര്‍: യൂറോപ്പിലെ പ്രഥമ ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനാളിനു മുന്നോടിയായിട്ടുള്ള പ്രസുദേന്തി വാഴ്ച തികഞ്ഞ മരിയ ഭക്തയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ ഒന്നിന് മാഞ്ചസ്റ്ററിലെ സെന്റ് എലിസബത്ത് കാത്തലിക് ചര്‍ച്ചില്‍ നടക്കും.

യു.കെ.യിലെ ക്‌നാനായക്കാരുടെ പ്രധാന തിരുനാളിന് ഇംഗ്ലണ്ട് വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ക്‌നാനായ വിശ്വാസ സമൂഹം എത്തിച്ചേരും.

പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിക്കുമ്പോള്‍ തിരുനാള്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് വത്തിക്കാന്‍ സ്ഥാനപതിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ – മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുവചന സന്ദേശം നല്‍കും. ഷൂസ്‌ബെറി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാര്‍ക്ക് ഡേവിഡ് മതബോധന വാര്‍ഷികം ഉത്ഘാടനം ചെയ്യും.

തിരുനാളിന് പ്രസുദേന്തിയാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ജോസ് കുന്നശ്ശേരി (0739759129), സജി തോമസ് (0784038075) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ബാബു ജോസഫ്

ബര്‍മിങ്ഹാം: കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്‍ക്ക് അനുയോജ്യമായ ശുശ്രൂഷകളുമായി വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്ക്കായി എല്ലാ നാലാം ശനിയാഴ്ചകളിലും നടത്തുന്ന പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ ഡോര്‍ ഓഫ് ഗ്രേയ്സ് ‘ ഇന്ന് ബര്‍മിങ്ഹാമില്‍ നടക്കും. കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 ന് സമാപിക്കും. റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും കണ്‍വെന്‍ഷന്‍ നയിക്കും.

യൂറോപ്യന്‍ നവസുവിശേഷ വത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡോര്‍ ഓഫ് ഗ്രേയ്സിലേക്കു അനേകം യുവതീയുവാക്കള്‍ കടന്നുവരുന്നു. ആത്മീയതയുടെ അനുഗ്രഹ വഴിയെ സഞ്ചരിക്കാന്‍ യുവജനതയെ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. സെഹിയോന്‍ യൂറോപ്പ് നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡോര്‍ ഓഫ് ഗ്രേയ്സിനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം.

Door of Grace (Every 4th Saturday Convention)

അഡ്രസ്സ്
BISHOP WALSH CATHOLIC SCHOOL
WYLDE GREEN ROAD
SUTTON COLDFIELD
BIRMINGHAM.
B76 1QT.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജസ്റ്റിന്‍ 07990623054
വലെങ്ക 07404082325.

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം സെപ്തംബര്‍ 24ന് ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു. 87-ാം പുനരൈക്യ വാര്‍ഷികവും ഇതോടനുബന്ധിച്ച് ആഘോഷിക്കുന്നു. യു.കെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.

തീര്‍ത്ഥാടന ദിനം ഏറ്റം അനുഗ്രഹപ്രദമാക്കുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. പതിനൊന്നുമണിക്ക് ആരംഭ പ്രാര്‍ത്ഥനയോടെയും ധ്യാനചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള തീര്‍ത്ഥാടനയാത്ര. 2.30ന് ആഘോഷപൂര്‍വ്വമായ വി. കുര്‍ബാന, വചന സന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവരും ഉണ്ടായിരിക്കും.

യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്ടണ്‍, ഗ്ലാസ്‌കോ, കവന്‍ട്രി, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ്, നോട്ടിംഗ്ഹാം, ഷെഫീല്‍ഡ്, ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ക്രോയിഡോണ്‍, ലിവര്‍പൂള്‍ എന്നീ വിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുച്ചേരലായിരിക്കും വാത്സിംഹാം തീര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്തംബര്‍ 30ന് ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യം നടന്നത്. കഴിഞ്ഞ 87 വര്‍ഷങ്ങള്‍ സഭയെ വഴിനടത്തിയ നല്ലവനായ ദൈവത്തിന് നന്ദിപറയാനുള്ള അവസരമാകും മലങ്കര കത്തോലിക്കാ സഭാ അംഗങ്ങളുടെ കൂടി വരവ് അതോടൊപ്പം യൂറോപ്പിന്റെ അജപാലന ശുശ്രൂഷയ്ക്കായി ലഭിച്ച അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ നിയുക്ത മെത്രാന്‍ ജോണ്‍ കൊച്ചുതുണ്ടില്‍ പിതാവിനെയോര്‍ത്ത് നന്ദി പറയാനും പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹൃദയത്തില്‍ യു.കെ.യിലെ മലങ്കര കത്തോലിക്കാ സഭയെ സമര്‍പ്പിക്കാനും ഉള്ള അവസരമാകും വാര്‍ഷിക തീര്‍ത്ഥാടനം. തിരുകര്‍മ്മങ്ങള്‍ക്ക് യു.കെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടിലും ചാപ്ലയിന്‍ ഫാ. രഞ്ചിത്ത് മഠത്തിപറമ്പിലും നേതൃത്വം നല്‍കും.

Address
National Shrine
Friday Market Place
Walsingham, NR 22 6 EG

 

ബാബു ജോസഫ്

വെസ്റ്റ് സസെക്സ്: നവ സുവിശേഷവത്ക്കരണരംഗത്ത് സ്വര്‍ഗ്ഗീയ സ്പന്ദനമായി മാറിക്കൊണ്ട് കുട്ടികള്‍ക്കായി മുഴുവന്‍സമയ പ്രത്യേക ശുശ്രൂഷകളുമായി സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാനശുശ്രൂഷ’ തണ്ടര്‍ ഓഫ് ഗോഡ് ‘ 24ന് ഞായറാഴ്ച വെസ്റ്റ് സസെക്‌സിലെ ക്രോളിയില്‍ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകര്‍ന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 5 വരെയാണ് നടക്കുക .കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ കിഡ്സ് ഫോര്‍ കിങ്ഡം ടീം നയിക്കും .

അരുന്ധല്‍ & ബ്രൈറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രോളിയിലെ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കണ്‍വെന്‍ഷന്‍ നടക്കുക. ആരാധന,വചനപ്രഘോഷണം, കുമ്പസാര, സ്പിരിച്വല്‍ ഷെയറിംങ് തുടങ്ങിയ ശുശ്രൂഷകള്‍ കണ്‍വെന്‍ഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്.07960000217.

സാബു കെ. കുര്യാക്കോസ്

ബര്‍മിംഗ്ഹാം: കുട്ടികളുടെ ആത്മീയ വളര്‍ച്ചയെയും സാമൂഹിക ബോധത്തേയും മുന്‍നിര്‍ത്തി ഏകദിന ക്യാമ്പും ധ്യാനവും നടത്തപ്പെടുന്നു. സെന്റ് ജോസഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ ബര്‍മിംഗ്ഹാമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 30-ാം തീയതി ശനിയാഴ്ച രാവിലെ 10.00 മുതല്‍ വൈകിട്ട് 4.00 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സെന്റ് ജോസഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബര്‍മിംഗ്ഹാം ഇടവക വികാരി ബഹുമാനപ്പെട്ട എല്‍ദോസ് കൗങ്ങുംപിള്ളില്‍ അച്ചന്റേയും സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സിന്റേയും നേതൃത്വത്തില്‍ ബൈബിള്‍ ക്ലാസുകള്‍, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, സെമിനാറുകള്‍, ക്വിസ് തുടങ്ങി വിവിധയിനം പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തപ്പെടുന്നത്. തദവസരത്തില്‍ ജാതിമതഭേദമന്യേ എല്ലാ കുട്ടികളേയും സ്‌നേഹാദരങ്ങളോടെ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

Sabu K Kuriakose (Secretary) 07903883120
Eshudas Scaria (Treasurer) 07950568000

Venue : All Saints Church
Barcote Lane
Broms Grove
B 60 1 AD

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ജീവിക്കുന്ന വിശുദ്ധനും, ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകാരാദ്ധ്യനായ നേതാവുമായ മാര്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ആശീര്‍വാദവും സ്നേഹ വാത്സല്യവും മുത്തവും നേടി സ്റ്റീവനേജിലെ എസ്ഥേര്‍ അന്ന മെല്‍വിന്‍ മോള്‍ അനുഗ്രഹ നിറവില്‍. തങ്ങളുടെ വത്തിക്കാന്‍ യാത്ര ദൈവം ഒരുക്കിത്തന്നതാണെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും യാത്രക്ക് വിമാന ടിക്കറ്റ് എടുത്തതുമുതല്‍ എന്നും ആഗ്രഹിച്ചിരുന്ന ഒരു വലിയ സ്വപ്നം ദൈവം സാദ്ധ്യമാക്കിയതിന്റെ അതിയായ സന്തോഷത്തിലും അതിശയത്തിലും ആവേശത്തിലുമാണ് ആണ് മാതാപിതാക്കളായ മെല്‍വിനും ടിന്റുവും.

കഴിഞ്ഞ ദിവസം കൊളംബിയ യാത്രക്കിടെ ഫ്രാന്‍സിസ് പാപ്പക്ക് അപകടത്തില്‍ പരിക്ക് പറ്റിയെന്നു വാര്‍ത്ത വായിച്ചത് മുതല്‍ തന്റെ പ്രേക്ഷകര്‍ക്കിടയിലൂയുള്ള പോപ്പിന്റെ പതിവ് മൊബൈല്‍ യാത്ര ഉണ്ടാവില്ലേ, ഒരു നോക്ക് കാണുവാന്‍ കഴിയില്ലേ എന്ന ആശങ്കയിലായിരുന്നു മെല്‍വിനും ടിന്റുവും മോളെയും കൂട്ടി റോമിലേക്ക് പോയതത്രെ. അന്നത്തെ പരുക്കുകള്‍ നീരുവെച്ചിരിക്കുമ്പോളും സഹിച്ചും, തൃണവല്‍ക്കരിച്ചും തന്റെ സമൂഹ ആശീര്‍വ്വാദ പതിവ് തെറ്റിക്കാതെ ഫ്രാന്‍സിസ് പാപ്പാ പ്രേക്ഷകര്‍ക്കിടയിലേക്ക് വന്നത് വലിയ ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നാണ് ഇരുവരുടെയും ഭാഷ്യം.

പരിശുദ്ധ പിതാവിന്റെ പ്രാര്‍ത്ഥനക്കു ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ തടിച്ചു കൂടുന്ന പൊതു പ്രേക്ഷകരായ പതിനായിരങ്ങള്‍ക്കിടയിലൂടെ തന്റെ പേപ്പല്‍ മൊബൈലില്‍ യാത്ര ചെയ്തു കൊണ്ട് ആശീര്‍വ്വാദങ്ങളും, ചുംബനവും തലോടലും, വശ്യമായ ചിരിയും സമ്മാനിച്ചു നീങ്ങുമ്പോള്‍ പോപ്പിന്റെ ഒരു ദര്‍ശനത്തിനായി അലമുറയിട്ടു ശ്രദ്ധ ആകര്‍ഷിക്കുന്ന ആയിരങ്ങള്‍ക്കിടയില്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുമ്പോള്‍ നിനച്ചിരിക്കാതെ ഒരു അംഗ രക്ഷകന്‍ കൊച്ചിനെ ടിന്റുവിന്റെ കയ്യില്‍ നിന്നും വാങ്ങി മാര്‍പ്പാപ്പായുടെ കയ്യിലേക്ക് കൊടുക്കുകയായിരുന്നുവത്രേ.

മാര്‍പ്പാപ്പമാരുടെ ഒരു കരസ്പര്‍ശം ആഗ്രഹിക്കാത്ത, ഒരു ഫോട്ടോ കൂടെ എടുക്കുവാന്‍ ആഗ്രഹിക്കാത്ത ഒരു വി ഐ പി പോലും ലോകത്തില്ലാതിരിക്കെ മാര്‍പ്പാപ്പ തലയില്‍ തലോടി അനുഗ്രഹിച്ചതും, നെറ്റിയില്‍ ഉമ്മ വെച്ചതും തങ്ങളുടെ ഏക മോള്‍ക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മഹാ ഭാഗ്യം ആണെന്ന് വിശ്വസിക്കുന്ന മാതാപിതാക്കള്‍ വലിയ ത്രില്ലിലാണ് ഇപ്പോഴും. പോപ്പിന്റെ കയ്യില്‍ ഇരിക്കുമ്പോള്‍ ഇരുവരും പരസ്പരം മുഖത്തേക്ക് നോക്കി പൊഴിച്ച മന്ദസ്മിതം തിരിച്ചു തങ്ങളുടെ കയ്യിലേക്ക് കുഞ്ഞിനെ നല്‍കിയപ്പോളും മോളുടെ മുഖഭാവത്തില്‍ ഒരു ദൈവീക ദര്‍ശനം അനുഭവിച്ച ചൈതന്യം നിഴലിച്ചിരുന്നുവത്രെ.

കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ചിരുന്ന യേശുനാഥന്റെ പ്രതിപുരുഷന്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ഏതു തിരക്കിട്ട പേപ്പല്‍ യാത്രയിലും ആരോഗ്യ പ്രശ്നങ്ങള്‍ മാനിക്കാതെ എടുത്തു ഉമ്മ വെക്കുന്ന രീതി ഏറെ സന്തോഷത്തിലാണ് മറ്റുള്ളവര്‍ പോലും അനുഭവിക്കുക. ഉന്നതത്തിലിരിക്കുമ്പോഴും മാനുഷിക തലത്തിന്റെ അഗാതയില്‍ താഴ്ന്നിറങ്ങി സ്നേഹവും ബന്ധവും പങ്കിടുവാനുള്ള അതുല്യ ദൈവീക മാതൃകയാണ് പരിശുദ്ധ പിതാവ് ഇതിലൂടെ നല്‍കുന്നത്.

‘കുട്ടികള്‍ ദൈവ ദാനമാണെന്നും,മതാപിതാക്കള്‍ക്കു വലിയ കടപ്പാടും ഉത്തരവാദിത്വം ഉണ്ടെന്നും’ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പോപ്പിന്റെ വലിയ ആരാധകരാണ് ഇരുവരും. വയനാട്ടില്‍ മാനന്തവാടി, പയ്യമ്പള്ളി കുന്നുംപുറത്ത് കുടുംബാംഗമായ മെല്‍വിന്‍ പിതാവും, വയനാട് പുല്‍പ്പള്ളി പാടിച്ചിറ മുരിക്കന്‍ കുടുംബാംഗമായ ടിന്റു അമ്മയുമാണ്. ഇരുവരും സ്റ്റീവനേജില്‍ ആതുര സേവന രംഗത്താണ് ജോലി നോക്കുന്നത്. എസ്ഥേര്‍ മോളുടെ ഒന്നാം പിറന്നാളാഘോഷം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ആഘോഷിച്ചത്. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെയായി നിരവധി പേരുമായി തങ്ങള്‍ക്കു ലഭിച്ച വലിയ അനുഗ്രഹത്തിന്റെ സന്തോഷം പങ്കിടുന്ന തിരക്കിലാണ് മെല്‍വിനും ടിന്റുവും.

 

ഫിലിപ്പ് കണ്ടോത്ത്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളിലെ സൗത്ത് മീഡ് ഗ്രീന്‍ വേ സെന്ററില്‍ വച്ച് ഒക്ടോബര്‍ 7ന് നടക്കും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 4ന് നടത്തുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലോത്സവം ഗ്രീന്‍വേ സെന്ററുകളിലും സമീപത്തുള്ള രണ്ടു സെന്ററുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി സെപ്തംബര്‍ 24. മത്സര ഇനങ്ങള്‍, റൂള്‍സ് ആന്റ് ഗൈഡന്‍സ് എന്നിവ താഴെപറയുന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.smegbbiblekalolsavam.com.

രാവിലെ 9 മണിയ്ക്ക് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച് വൈകിച്ച് 6 മണിയ്ക്കുള്ള പൊതു സമ്മേളനത്തില്‍ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവസാനിക്കുന്ന ഈ സംരംഭത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കലോത്സവം ചെയര്‍മാനായ ബഹു. ജോസ് പൂവനിക്കുന്നേല്‍ സി.എസ്.എസ്.ആര്‍.ഉം, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടിയും എസ്എംബിസിആര്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും എല്ലാവരോടും സസ്‌നേഹം ആഹ്വാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വര്‍ഷത്തെ കലോത്സവം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റോയി സെബാസ്റ്റിയന്‍ (07862701046), വൈസ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ഡോ. ജോസി മാത്യൂ (കാര്‍ഡിഫ്), സജി തോമസ് (ഗ്ലോസ്റ്റര്‍) എന്നിവരുമായി ബന്ധപ്പെടുക.

ലെസ്റ്റര്‍ സെന്‍റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ പരിശുദ്ധ മാതാവിന്‍റെ തിരുനാള്‍ മഹോത്സവം സെപ്റ്റംബര്‍ 23, 24 തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ചയും ഞായറാഴ്ചയും വിവിധ തിരുക്കര്‍മ്മങ്ങളും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ശനിയാഴ്ച വൈകുന്നേരം ആറു മണിയ്ക്ക് പതാക ഉയര്‍ത്തുന്നതോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. പതാക ഉയര്‍ത്തലിന് ശേഷം സായാഹ്ന പ്രാര്‍ത്ഥനയും വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ശനിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ഗീവര്‍ഗീസ് തണ്ടയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും.

സെപ്റ്റംബര്‍ 24 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ഒരു മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം 01.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഉല്‍പ്പന്ന ലേലവും സ്നേഹ സദ്യയും ഉണ്ടായിരിക്കും. ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും.

തിരുനാള്‍ കര്‍മ്മങ്ങളിലും മറ്റും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ലെസ്റ്റര്‍ സെന്‍റ് മേരീസ്  യാക്കോബായ പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

പള്ളിയുടെ അഡ്രസ്സ്:

Methodist Church
178, Uppingham Road,
Leicester LE5 0QG 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

Dr. Rev. Fr. Biji Chirathilattu (Vicar) : 07460235878
Mr. Priyesh Mathew (Secretary) : 07903481779
Mr. Biju Paul (Trustee) : 07598233541

 

ബാബു ജോസഫ്

ഈസ്റ്റ് സസെക്‌സ്: റവ. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് ടീന്‍സ് ഫോര്‍ കിങ്ഡം ടീം 2017 ഒക്ടോബര്‍ സ്‌കൂള്‍ അവധിക്കാലത്ത് 23 തിങ്കള്‍ മുതല്‍ 26 വ്യാഴം വരെ പന്ത്രണ്ടു വയസ്സുമുതല്‍ പതിനാറ് വരെയുള്ള കുട്ടികള്‍ക്കായി താമസിച്ചുള്ള ധ്യാനം സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഈസ്റ്റ് സസെക്‌സില്‍ വച്ച് നടത്തുന്നു. യേശുവിനെ ഏക രക്ഷകനായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന് പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവസുവിശേഷവത്ക്കരണരംഗത്ത് ശക്തമായ ദൈവികാനുഭവവേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളില്‍ പരിശുദ്ധാത്മ കൃപയാല്‍ ദൈവാശ്രയബോധം വളര്‍ത്തി മുന്നേറുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു WWW.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനെക്കുറിച്ചുള്ള പ്രോമോ വീഡിയോ കാണാം.

അഡ്രസ്സ്
ASHBURNHAM
CHARITABLE TRUST
ASHBURNHAM PLACE
BATTLE
TN33 9NF

കൂടുതല്‍ വിവര
ങ്ങള്‍ക്ക്

ബിജോയി ആലപ്പാട്ട് 07960000217
സിമി മനോഷ് 07577606722

RECENT POSTS
Copyright © . All rights reserved