അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത വചന പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഞായറാഴ്ച അല്ലിന്‍സ് പാര്‍ക്കില്‍ നടത്തപ്പെടും. അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന റീജണല്‍ കണ്‍വെന്‍ഷനുകള്‍ ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ ഞായറാഴ്ച കൊടിയിറങ്ങുമ്പോള്‍ രൂപതയാകെ അഭിഷേക നിറവിലും സഭയുടെയും രൂപതയുടെയും വന്‍ ശാക്തീകരണവുമാവും എങ്ങും ദര്‍ശിക്കുവാന്‍ കഴിയുക.

കണ്‍വെന്‍ഷനിലൂടെ സഭാ സ്‌നേഹം വാര്‍ന്നൊഴുകുന്ന രൂപതാ മക്കള്‍ പ്രാപിക്കുന്ന അഭിഷേക നിറവില്‍ യുകെയിലെ സുഖലോലുപതയുടെ പാശ്ചാത്യ മണ്ണ് വിശ്വാസ കതിരുകള്‍ ആയിരം മേനി വിളയുന്ന വിളനിലമാവും എന്ന് തീര്‍ച്ച. തിരുവചനത്തിനു കാതോര്‍ത്തും മനമുരുകി പ്രാര്‍ത്ഥിച്ചും അഭിഷേകാഗ്‌നി കണ്‍വെന്‍ഷനായി ദാഹാര്‍ത്തരായി വന്നെത്തുന്ന ആയിരക്കണക്കിന് വിശ്വാസി മക്കള്‍ ഉണര്‍വിന്റെ വരം ലഭിക്കുമ്പോള്‍ അടയാളങ്ങളും അത്ഭുതങ്ങളും ഈ കണ്‍വെന്‍ഷനില്‍ തന്നെ കാണുകയും അനുഭവിക്കുകയും ചെയ്യും.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര, ഫാ.മാത്യു കട്ടിയാങ്കല്‍ ഫാ.സജു പിണക്കാട്ട് ഫാ.സാജു മുല്ലശ്ശേരി, സഹകാരി തോമസ് ആന്റണി എന്നിവര്‍ അറിയിച്ചു. ഉപവാസ ശുശ്രുഷയായി കണ്‍വെന്‍ഷന്‍ ക്രമീകരിക്കുമ്പോള്‍ ആവശ്യം ഉള്ളവര്‍ തങ്ങളുടെ കയ്യില്‍ ഭക്ഷണം കരുതേണ്ടതാണ്.

ബിഗ് സ്‌ക്രീനില്‍ കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേഷണം ഒരുക്കുന്നതിനാല്‍ ഏവര്‍ക്കും നന്നായിത്തന്നെ കണ്ടു കൊണ്ട് ധ്യാനത്തില്‍ പങ്കു ചേരുവാന്‍ കഴിയും. ട്രെയിനില്‍ മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ വന്നെത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കണ്‍വെന്‍ഷന്‍ സെന്ററിലേക്കും തിരിച്ചും കാര്‍ ഷട്ടില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ശുശ്രുഷകള്‍ പ്രായാടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിച്ച് സോജി അച്ചനും ടീമും നയിക്കുന്നതാണ്.

കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തുന്നവര്‍ അ 41 ല്‍ കൂടി വന്ന് പേജ് സ്ട്രീറ്റ് വഴി ചാമ്പ്യന്‍സ് വേ യിലൂടെ മുന്നോട്ടു വന്ന് A ഗെയിറ്റിനു സമീപമുള്ള സൗജന്യമായ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡീക്കന്‍ ജോയ്സ് – 0783237420, തോമസ് ആന്റണി-07903867625,
അനില്‍ ആന്റണി-07723744639,ജോസഫ് കുട്ടമ്പേരൂര്‍-07877062870

Greenlands Lanes, Hendon, London NW4 1RL
Allianz Park, Address