Spiritual

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍. ഒരുവര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്തംബര്‍ 24, 25 തീയതികളില്‍ നടക്കുമെന്ന് വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളവും, ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കലും അറിയിച്ചു.

ഇടവകയിലെ എല്ലാ കുടുംബങ്ങളും സന്യസ്തഭവനങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരു വര്‍ഷക്കാലമായി നടന്നുവരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രയാണം സെപ്തംബര്‍ 24ലെ ജപമാല റാലിയോടെ സമാപിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് പൊടിമറ്റം സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ നിന്നാരംഭിക്കുന്ന ജപമാല റാലി പൊടിമറ്റം ജംഗ്ഷന്‍, കെ.കെ.റോഡുവഴി 4.45ന് സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചേരും. വാദ്യോഘോഷങ്ങളും ദീപാലങ്കാരങ്ങളും ജപമാല റാലിയെ മോടി പിടിപ്പിക്കും.

50 ബൈക്കുകളുടെ അകമ്പടിയോടെ യുവജനങ്ങളും വനിതകളും പ്രത്യേക യൂണിഫോമില്‍ റാലിയില്‍ അണിചേരും. 32 കുടുംബക്കൂട്ടായ്മാ ലീഡര്‍മാര്‍ റാലിക്കു നേതൃത്വം നല്‍കും. 5ന് ഇടവകയിലെ മുന്‍വികാരിമാരുടെ കാര്‍മ്മികത്വത്തിലുള്ള ആഘോഷമായ സമൂഹബലിയും നടത്തപ്പെടും. 25 ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന നടത്തപ്പെടും. അമ്പതംഗ ഗായകസംഘം ദിവ്യബലി ഭക്തിസാന്ദ്രമാക്കും.

ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കും.

 

ഒക്ടോബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8 ന് . തലമുറകളുടെ ബാല്യ കൗമാര, യൗവ്വനങ്ങളെ യേശുവിലക്ക് നയിക്കുന്ന ക്രിസ്റ്റീൻ മിനിസ്ട്രിയുടെ നേതൃത്വം ബ്രദർ സന്തോഷ്. ടി പങ്കെടുക്കും.. സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ ഫാ.ഷൈജു നട്ടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ബർമിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ്. ബർണാഡ് ലോങ്‌ലി മുഖ്യ കാർമ്മികൻ . 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ . കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്, വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

ഷിബു ജേക്കബ്

നോർത്താംപ്ടൺ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിലെ നോർത്താംപ്ടൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പ്രധാന പെരുന്നാൾ സെപ്റ്റംബർ 23 24 തീയതികളിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.മാത്യൂസ് മോർ അന്തിമോസ് തിരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.നിയുക്ത കോറെപ്പിസ്കോപ്പാ വന്ദ്യ രാജു ചെറുവള്ളിൽ,ഫാ.എൽദോ രാജൻ തുടങ്ങിയവർ സഹ കാർമികരാകും.

രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പെരുന്നാളിന് കലാവിരുന്നും ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും സ്‌നേഹവിരുന്നും കൊഴുപ്പേകും. ഇടവകയുടെ പ്രധാന പെരുന്നാളിൽ സംബന്ധിക്കുവാൻ ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി വികാരി ഫാ.ജെബിൻ ഐപ്പ്,സെക്രട്ടറി ബിജോയി തോമസ്,ട്രഷറർ എൽദോസ് വർഗീസ്,കൺവീനർ വർഗീസ് ഇട്ടി തുടങ്ങിയവർ അറിയിച്ചു.

 

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 17 ന് നാളെ നടക്കും.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം അനുഗ്രഹീത ശുശ്രൂഷകയും കൗൺസിലറുമായ സിസ്റ്റർ ഡോ മീന ഇലവനാൽ MSJ വചന ശുശ്രൂഷയും ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ബ്രിസ്റ്റോൾ ഗാനശുശ്രൂഷയും നയിക്കും .

യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;

യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am

Please note timings in your country.

This Saturday 20th November.

UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut

ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുത്ത് കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചും ഗുഡ് ഷെപ്പേര്‍ഡ് സെന്ററും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് സെപ്റ്റംബര്‍ പതിനേഴ് ശനിയാഴ്ച ലീഡ്‌സില്‍ നിന്നും ആരംഭിക്കും. രാവിലെ 7.30 ന് ലീഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. ഫാ. മാത്യൂ മുളയോലില്‍ ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചാരിറ്റി ഫാമിലി വാക് ആരംഭിക്കും. വൈകിട്ട് 5 മണിക്ക് ചാരിറ്റി ഫാമിലി വാക് കീത്തിലിയിലെ ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ എത്തിച്ചേരും. ചാരിറ്റി വാക്കിന് സമാപനത്തില്‍ ചാരിറ്റി വാക്കില്‍ പങ്കെടുക്കുന്നവരെ വരവേല്ക്കുന്നതോടൊപ്പം വളരെ വിപുലമായ ബാര്‍ബി ക്യൂ പാര്‍ട്ടിയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഫാ. മാത്യൂ മുളയോലില്‍

എന്താണ് ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍?? ചാരിറ്റി വാക്കിലൂടെ ഫണ്ട് റെയിസിംഗിന്റെ ആവശ്യകതയെന്ത്?
കീത്തിലി സെന്റ് ആന്‍സ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍.

കീത്തിലിയിലും പരിസരത്തുമായിട്ടുള്ള പ്രാദേശീക കമ്മ്യൂണിറ്റിയിലെ കുട്ടികള്‍, യുവാക്കള്‍, കുടുംബങ്ങള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ലക്ഷ്യം. എല്ലാ ദേശീയതകളില്‍ നിന്നും പ്രാദേശിക കുടുംബങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ സഹായം ആവശ്യമുള്ളവരെ കണ്ടു പിടിച്ച് പിന്തുണയ്ക്കുകയാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.
ഇത് സാധ്യമാക്കുന്നതിന് സാമ്പത്തികം അനിവാര്യമായ ഘടകമാണ്.

സംഭാവനകളില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകരുടെ അകമഴിഞ്ഞുള്ള സഹായങ്ങളില്‍ നിന്നുമാണ് ഗുഡ് ഷെപ്പേര്‍ഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു പോകുന്നത്. അടുത്തിടെ കീത്തിലിയില്‍ എത്തിയ നിരവധി ഉക്രേനിയന്‍ കുടുംബങ്ങളെ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ സഹായിച്ചു. അവര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷണങ്ങള്‍ മുതലായവ നല്‍കുന്നു. കൂടാതെ കോഫി മോര്‍ണിംഗ്, ഇംഗ്ലീഷ് ക്ലാസുകള്‍, ലഞ്ച് ക്ലബ്ബുകള്‍, ഗാര്‍ഡനിംഗ് ക്ലാസുകള്‍, ഹെയര്‍ഡ്രെസിംഗ് ട്രെയിനിംഗുകള്‍ മറ്റും നടത്തി ആളുകളെ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ സംയോജിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രാദേശീക കമ്മ്യൂണിറ്റിയില്‍ സഹായം ആവശ്യമുള്ള എല്ലാവരോടും പ്രതികരിക്കാന്‍ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ തയ്യാറാണ്. എന്നാല്‍ പിന്തുണ തേടുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം യൂട്ടിലിറ്റി വിലകളിലെ വന്‍ വര്‍ദ്ധനയും അധിക ഫണ്ടുകള്‍ അടിയന്തിരമായി സ്വരൂപിക്കാന്‍ ഗുഡ് ഷെപ്പേര്‍ഡ് സെന്റര്‍ നിര്‍ബന്ധിതരാവുകയാണ്.

ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക് ഓര്‍ഗ്ഗനൈസ് ചെയ്തിരിക്കുന്ന വിധം.
അഞ്ച് ജംഗ്ഷനായിട്ടാണ് മുപ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗുഡ് ഷെപ്പേര്‍ഡ് ചാരിറ്റി ഫാമിലി വാക്കിനെ തിരിച്ചിരിക്കുന്നത്. ലീഡ്‌സ്, ഷിപ്പിലി, സോള്‍ട്ടെയര്‍, ബിംഗ്‌ളി, റെഡില്‍സ്ടണ്‍ എന്നിവയാണ് അഞ്ച് ജംഗ്ഷനുകള്‍. ചാരിറ്റി ഫാമിലി വാക്കില്‍ പങ്ക് ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏത് ജംഗ്ഷനില്‍ നിന്നും ജോയിന്‍ ചെയ്യാനുള്ള അവസരമുണ്ട്. ലീഡ്‌സില്‍ നിന്നും നടത്തം തുടങ്ങുന്നവര്‍ ഓരോ ജംഗ്ഷനിലും എത്തിച്ചേരുന്ന സമയം മുന്‍കൂട്ടി അറിയ്ക്കുന്നതായിരിക്കും.

ഒറ്റയ്ക്കും ഫാമിലിയായിട്ടും നടക്കുവാന്‍ സാധിക്കും. നടത്തത്തോടൊപ്പം താല്പര്യമുള്ളവര്‍ക്ക് ഓടാനും സൈക്കിളിംഗിനുമുള്ള അവസരമുണ്ട്.
ചാരിറ്റി ഫാമിലി വാക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് വിവരങ്ങള്‍ മുന്‍കൂട്ടി സംഘാടകരെ അറിയ്‌ക്കേണ്ടതുണ്ട്. വാര്‍ത്തയോടൊപ്പമുള്ള കോണ്‍ടാക്ട് നമ്പറില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടാതെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലീഡ്‌സില്‍ നിന്നും ചാരിറ്റി ഫാമിലി വാക്കില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരെ ലീഡ്‌സിലെത്തിക്കാനുള്ള ട്രാന്‍സ്‌പോട്ടിംഗ് സംവിധാനം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെ 6.30 തിന് കീത്തിലി സെയിന്‍സ്ബറി കാര്‍ പാര്‍ക്കില്‍ നിന്നും പുറപ്പെടാന്‍ പാകത്തിന് ഒരു മിനി ബസ്സ് ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് നല്‍കി എത്തേണ്ടതാണ്ന്ന് സംഘാടകര്‍ അറിയ്ച്ചു.

കീത്തിലി മലയാളികള്‍ സംഘടിപ്പിക്കുന്ന ചാരിറ്റി വാക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ കീത്തിലിയിലും പരിസരത്തുമായിട്ടുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയ്ച്ചു.

ചാരിറ്റി വാക്കിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് താഴെയുള്ള ലിങ്കിലൂടെ അതിനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

https://www.justgiving.com/fundraising/thegoodshepherdcharitywalk

കൂടുതല്‍ വിവരങ്ങള്‍ക്ക്..
Shibu 07411443880
Sojan 07860 532396
Babu 07828192965
Jomesh 07404771500
Jessy 07877756886
Anju 07877442920

 

പരിശുദ്ധ അമ്മയുടെ പിറവിയെ വരവേറ്റ് റവ ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. കൺവെൻഷൻ നയിക്കാനായി വട്ടായിലച്ചൻ യുകെ യിൽ എത്തി. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം ഫാ ഷൈജു നടുവത്താനിയിൽ , സിസ്റ്റർ ഡോ.മീന ഇലവനാൽ ,കോ ഓർഡിനേറ്റർ ബ്രദർ ജോസ് കുര്യാക്കോസ് ,കൺവെൻഷൻ കോർ ടീം ലീഡർ ബ്രദർ ജോൺസൻ നോട്ടിങ്ഹാം എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുന്നു .
കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ; https://youtube.com/watch?v=VMWeNe4fLSM&feature=share

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വി കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും പ്രീച്ചേഴ്സ് ഓഫ്‌ ഡിവൈൻ മേഴ്‌സി വൈദിക, സന്യസ്ത കോൺഗ്രിഗേഷന്റെയും സ്ഥാപകനുമായ വട്ടായിലച്ചന്റെ വരവ്‌ യുകെയിൽ ആത്മീയ ഉണർവ്വിന് വഴിയൊരുക്കിയിരിക്കുകയാണ് . . .

കൺവെൻഷന് വേണ്ടിയുള്ള പ്രത്യേക ഒരുക്ക ശുശ്രൂഷ (കാലെബ് )ബർമിംഗ്ഹാമിൽ നടന്നു .സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
> B707JW.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും ടീനേജുകാർക്കുമായി (9വയസ്സുമുതൽ 18 വരെ) 3 ദിവസത്തെ ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ അലെൻസ്ഫോർഡ് എമ്മാവൂസ് യൂത്ത് വില്ലേജിൽ വച്ച് നടക്കുന്നു ..

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്കും യുവജനങ്ങൾക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിൽ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റമ്പർ 16ന് വെള്ളിയാഴ്ച 5pm ന് തുടങ്ങി 18 ന് ഞായറാഴ്ച 4pm ന് അവസാനിക്കും . https://youtu.be/PNi6AXA8HAk

afcmuk .org/register എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .

അഡ്രസ്സ് . എമ്മാവൂസ് യൂത്ത് വില്ലജ്
Pemberton Road
Allensford
Consett DH89BA.
കൂടുതൽ വിവരങ്ങൾക്ക് ;
സന്തോഷ് ജോസഫ് +44 7545 861400.
Alison Rebello 07931136243

ജിജോ അരയത്ത്

ഹേവാർഡ്‌സ് ഹീത്ത് സീറോ മലബാർ കാത്തോലീക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്റെ തിരുന്നാൾ ഭക്തി നിർഭരമായി സെപ്റ്റംബർ 10-ന് ശനിയാഴ്ച്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 .30 വരെ വിവിൽസ് ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് സമുചിതമായി കൊണ്ടാടുന്നു.

ഇടവക വികാരി റവ. ഫാ ബിനോയ് നിലയാറ്റിങ്കലിന്റെ നേതൃത്വത്തിലാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. രാവിലെ 9 മണിക് കഴുന്നു വെഞ്ചരിപ്പും, തുടർന്ന് കഴുന്ന് സമർപ്പണവും 9 .45 ന് പ്രസുദേന്തി വാഴ്ച്ചയും തുടർന്ന് കാഴ്ച്ച സമർപ്പണവും വിശുദ്ധ കുർബാനയ്ക്കു മുന്നോടിയായി നടക്കും. പിന്നീട് രാവിലെ 10 മണിക്ക് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന. വിശുദ്ധ കുർബാനയ്ക്കു സീറോ മലബാർ ലണ്ടൻ റീജിയൺ കോ ഓർഡിനേറ്റർ റവ. ഫാ.ടോമി എടാട്ട് മുഖ്യ കാർമികത്വം വഹിക്കും. റവ.ഫാ. മാത്യു വലിയപുത്തൻപ്പുര തിരുന്നാൾ സന്ദേശം നല്കും.
പരിശുദ്ധ കുർബാനയെ തുടർന്ന് ചെണ്ടമേളങ്ങളുടെയും, മുത്തു കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വാർഡ് മധ്യസ്ഥരുടെയും തിരു സ്വരൂപവവും വഹിച്ചു കൊണ്ടുള്ള ആഘോഷപൂർവമായാ തിരുന്നാൾ പ്രദക്ഷിണം. പിന്നീട് നേർച്ച വസ്തുക്കളുടെ ലേലം വിളി. അതിനെതുടർന്ന് സ്നേഹ വിരുന്ന്. പിന്നീട് വർണാഭമായ കലാ സാംസ്‌കാരിക പരിപാടികളും അതോടൊപ്പം സമ്മാനദാനവും നടക്കുന്നതായിരിക്കും. ചെറിയൊരു ചായ വിരുന്നോടു കൂടി തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കും. തിരുന്നാൾ ഭക്ത്യാദരവോടു കൂടി കൊണ്ടാടുന്നതിനു പരിശുദ്ധ ദൈവമാതാവിന്റെ നൊവേനയും ജപമാലയും ഇതിനോടകം തന്നെ ഇടവകയിലെ ഓരോ കുടുംബങ്ങളിലുമാരംഭിച്ചു കഴിഞ്ഞു. തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു. തിരുന്നാൾ പ്രസുദേന്തിമാർ രാവിലെ 9.30 ന് തന്നെ അവർക്കായി ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് തിരുന്നാൾ കമ്മിറ്റി അറിയിച്ചു.

 

തിരുന്നാൾ നടക്കുന്ന ഹാളിന്റെ അഡ്രസ്സ്

Wivelsfield village hall
RH17 7QH

ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ടു സെഹിയോൻ യുകെ സ്ഥാപകൻ റവ ഫാ സോജി ഓലിക്കലിന്റെ സ്വപ്ന സാക്ഷത്കാരത്തിലേക്ക് ചുവടുവച്ചു വീണ്ടും സെഹിയോൻ യുകെ . സോജിയച്ചൻ രൂപം കൊടുത്ത സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ 2009 മുതൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ഇത്തവണ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും ലോകപ്രശസ്ത സുവിശേഷകനുമായ റവ. ഫാ . സേവ്യർ ഖാൻ വട്ടായിൽ നയിക്കും. തന്റെ പ്രേഷിത ദൗത്യം ഉത്തരേന്ത്യയിലേക്കു മാറ്റിയ റവ. ഫാ. സോജി ഓലിക്കലാണ് യുകെയിലെ ബർമിങ്ഹാം കേന്ദ്രമാക്കി ഏതാനും ശുശ്രൂഷകരുമായി 2009 ൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന് തുടക്കമിട്ടത് .

മൾട്ടിക്കൾച്ചറൽ സംസ്കാരം നിലനിൽക്കുന്ന യൂറോപ്പിൽ വിവിധ ഭാഷാ ദേശക്കാരുടെ പങ്കാളിത്തം കൊണ്ടും ആയിരങ്ങൾ പങ്കെടുക്കുന്ന , അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് അനേകർ ജീവിത നവീകരണം കണ്ടെത്തിയ അനുഗ്രഹീത ശുശ്രൂഷയായും സോജിയച്ചന്റെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനെ ദൈവം മാറ്റുകയുണ്ടായി . സീറോ മലബാർ സഭ മേജർ ആർച്ഛ് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ,സീറോ മലങ്കര സഭ കർദിനാൾ മാർ ക്ളീമീസ് കത്തോലിക്കാ ബാവ ,ബിഷപ്പ് മാർ റാഫേൽ തട്ടിൽ ,മാർ ഇഞ്ചനാനിയിൽ , മാർ സാമുവേൽ മാർ ഐറേനിയോസ് , തുടങ്ങി കത്തോലിക്കാ സഭയിലെയും വിവിധ സഭകളിലെയും മെത്രാന്മാരും കരിസ്മാറ്റിക് നവീകരണത്തിന്റെ തുടക്കക്കാരൻ ഫാ.ജോർജ് പനക്കൽ , ഫാ. ഡൊമിനിക് വാളമനാൽ , ഫാ.ഡാനിയേൽ പൂവണ്ണത്തിൽ . തുടങ്ങിയ വൈദികരും മറ്റനേകം ആത്മീയ ശുശ്രൂഷകരും ഇതിനോടകം കൺവെൻഷനിലും മറ്റ് ശുശ്രൂഷകളിലും പങ്കെടുത്തിട്ടുള്ള, പിൽക്കാലത്ത് രൂപീകൃതമായ സീറോ മലബാർ രൂപതയടക്കം കത്തോലിക്കാ സഭയയുടെ എല്ലാ സംരംഭങ്ങൾക്കും താങ്ങായി സെഹിയോൻ യുകെ സോജിയച്ചന്റെ പിൻഗാമി ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ നിലകൊള്ളുമ്പോൾ പിതൃ പരിപാലനയോടെ യുകെ യിലെ ഏതൊരു ആത്മീയ ശുശ്രൂഷയ്ക്കും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നൽകി മുന്നോട്ട് നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും കൺവെൻഷനിൽ വി കുർബാനയർപ്പിച്ച് സന്ദേശവും അനുഗ്രഹ ആശീർവാദവും നൽകും ..

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

ഷൈമോൻ തോട്ടുങ്കൽ

സാൽഫോർഡ് : പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെടുന്ന വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോ മലബാർ മിഷനിൽ ഈ വർഷവും വിശുദ്ധരുടെ തിരുനാൾ ഏറ്റവും ഭക്ത്യാദരപൂർവ്വം ആഘോഷിക്കപ്പെടുന്നു. സെപ്റ്റംബർ 18 ഞായറാഴ്ചയാണ് പ്രധാന തിരുനാൾ ദിനം. അന്നേ ദിവസം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ മാഞ്ചസ്റ്റർ റീജിണൽ കോഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഫാ. മാത്യു കുരിശുംമൂട്ടിൽ എന്നിവർ സഹകാർമ്മികരായിരിക്കും. തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 9 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. സെപ്റ്റംബർ 16 ന് വൈകുന്നേരം 6 മണിക്ക് മിഷൻ ഡയറക്ടർ ഫാ.ജോൺ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും. തുടർന്ന് വി.കുർബ്ബാനയ്ക്കും നൊവേനയ്ക്കും ബഹു. വിൻസെന്റ് ചിറ്റിലപ്പള്ളി അച്ചൻ നേതൃത്വം നൽകും.

സെപ്റ്റംബർ 17 ന് വൈകുന്നേരം 5 മണിക്ക് റെവ . മോൺ സജിമോൻ മലയിൽ പുത്തൻപുരയുടെ കാർമ്മികത്വത്തിൽ വി.കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 18 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷൻ തിരുനാൾ ഏറ്റവും സമുചിതമായി ആഘോഷിക്കാൻ ട്രസ്റ്റിമാരായ സിറിൽ മാത്യു (7916 036680), ഡോണി ജോൺ (07723920248) എന്നിവരുടെയും തിരുനാൾ കൺവീനർമാരായ ജെയിംസ് ജോൺ (07886733143), ജാക്സൺ തോമസ് (07403863777) എന്നിവരുടെയും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

തിരുനാളിലും വി.കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വി.എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ
ഫാ. ജോൺ പുളിന്താനത്ത് അറിയിച്ചു .

RECENT POSTS
Copyright © . All rights reserved