Spiritual
യുകെ യിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുവാൻ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകൻ ഡോ.ജോൺ ഡി സെഹിയോൻ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു . വെയിൽസിലെ കെഫെൻലി പാർക്ക് സെന്റെറിൽ വച്ച് നടക്കുന്ന ഈ ധ്യാനത്തിലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു.
www.sehionuk.org എന്ന വെബ്സൈറ്റിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക്
ജോസ് കുര്യാക്കോസ്  07414 747573.

സെപ്റ്റംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കാൻ ലോക പ്രശസ്ത സുവിശേഷകൻ റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ യുകെ യിൽ എത്തുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ സ്ഥിരം വേദിയായ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ സെപ്റ്റംബർ 10 ന് നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും പ്രീച്ചേഴ്സ് ഓഫ്‌ ഡിവൈൻ മേഴ്‌സി വൈദിക, സന്യസ്ത കോൺഗ്രിഗേഷന്റെയും സ്ഥാപകനുമായ വട്ടായിലച്ചൻ നയിക്കും . ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ കൺവെൻഷനായി വൻ ഒരുക്കങ്ങൾ നടന്നുവരുന്നു .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് :
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി 3 ദിവസത്തെ താമസിച്ചുള്ള ധ്യാനം സെപ്റ്റംബർ 16 മുതൽ 18 വരെ വെയിൽസിലെ കെഫെൻ ലീ പാർക്കിൽ വച്ച് നടക്കുന്നു .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്കും യുവജനങ്ങൾക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിൽ വളരാനുതകുന്ന ശുശ്രൂഷകളുമായി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഈ ധ്യാനം സെപ്റ്റമ്പർ 16ന് വെള്ളിയാഴ്ച 2pm ന് തുടങ്ങി 18 ന് ഞായറാഴ്ച 4pm ന് അവസാനിക്കും .
afcmuk .org/register  എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് ;
മെൽവിൻ 07546112573
ആഷ്‌ലി 07402910868.

ബിനോയ് എം. ജെ.

മാനവരാശിയുടെ ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന മാർക്സിന്റെ വാദം ഏറെക്കുറെ ശരിയാണെന്ന് തോന്നുന്നു. സ്ത്രീയും പുരുഷനും മനുഷ്യർക്കിടയിലെ പ്രകടമായ രണ്ടു വർഗ്ഗങ്ങളാണെങ്കിലും അവർക്കിടയിൽ പണ്ടുതൊട്ടേ ഒരു ശീതസമരം നടന്നു വരുന്നുണ്ടെങ്കിലും മാർക്സ് ഉദ്ദേശിച്ച വർഗ്ഗസമരം അതല്ല എന്ന് വ്യക്തം. ഇനി മാർക്സ് വാദിക്കുന്ന മാതിരി തൊഴിലാളികളും മുതലാളികളും രണ്ടു വർഗ്ഗങ്ങളാണോ എന്നും അവർക്കിടയിൽ ഒരു വർഗ്ഗസമരം നടന്നു വരുന്നുണ്ടോയെന്നും നമുക്ക് പരിശോധിക്കാം. ലൈംഗികതയെ അടിസ്ഥാനമാക്കി മനുഷ്യനെ സ്ത്രീ- പുരുഷന്മാർ എന്ന രണ്ടു വർഗ്ഗങ്ങളാക്കി തിരിക്കുന്നതുപോലെ തന്നെ ബുദ്ധിശക്തിയെ അടിസ്ഥാനമാക്കിയും മനുഷ്യരെ രണ്ടു വർഗ്ഗങ്ങളാക്കി തിരിക്കാമെന്ന് അധികമാളുകൾക്കും അറിഞ്ഞു കൂടെന്ന് തോന്നുന്നു. ഇന്ന് നാം കാണുന്ന വിദ്യാസമ്പന്നരായവർ (ഇവരെ ടൈപ്പ്-എ ബുദ്ധിശക്തിയുള്ളവർ എന്ന് വിളിക്കാം) അതിലെ ആദ്യവിഭാഗവും, വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർ(ഇവരെ ടൈപ്പ്-ബി ബുദ്ധിശക്തിയുള്ളവർ എന്ന് വിളിക്കാം)രണ്ടാമത്തെ വിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നു.

ബുദ്ധിശക്തിയെ അടിസ്ഥാനമാക്കിയുള്ള ഈ വർഗ്ഗവിഭജനം ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗവിഭജനം പോലെ പ്രകടമോ സമൂഹത്താൽ അംഗീകരിക്കപ്പെട്ടതോ അല്ലെന്നുള്ള സത്യം പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണവും, അനാരോഗ്യകരവും ,അപകടകരവും ആക്കുന്നു. ബുദ്ധിശക്തിയെ ശാസ്ത്രീയമായും പക്ഷപാതരഹിതമായും ധാർമ്മികമായും മനസ്സിലാക്കുന്നതിനും,നിർവ്വചിക്കുന്നതിനും അതിനെ അളക്കുന്നതിനും ആധുനികമന:ശ്ശാസ്ത്രജ്ഞന്മാർ അമ്പേ പരാജയപ്പെട്ടു പോയിരിക്കുന്നു. ഹേഗൽ പറഞ്ഞമാതിരി ഇത് ചരിത്രപരമായ ഒരനിവാര്യത ആകാമെങ്കിലും പ്രസ്തുത പരാജയം സമൂഹത്തിൽ ഉണ്ടാക്കികൊണ്ടിരിക്കുന്ന സങ്കീർണ്ണവും, ദൂരവ്യാപകവും, അനാരോഗ്യകരവുമായ പ്രശ്നങ്ങളും അതിൽനിന്നും ഉത്ഭവിക്കുന്ന ധാർമ്മികാധപ്പതനവും അവർക്കിടയിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന വർഗ്ഗസമരത്തെ അതി നീചവും അധർമ്മത്തിൽ അധിഷ്ഠിതവുമാക്കി തീർത്തിരിക്കുന്നു. ഈവർഗ്ഗസമരം കണ്ട് നാം ലജ്ജിച്ച് തല താഴ്ത്തി പോവുന്നു.

തൊഴിലാളികളും മുതലാളികളും എന്ന മാർക്സിന്റെ വർഗ്ഗീകരണം ഈ ദിശയിലേക്ക് വിരൽ ചൂണ്ടുന്നതാണെങ്കിലും അത് സത്യത്തിൽ നിന്നും കുറെ വിദൂരത്തിലാണെന്ന് കാണാം. മുതലാളിമാരിൽ ഭൂരിഭാഗവും വിദ്യാസമ്പന്നരും അതിനാൽതന്നെ ടൈപ്പ്-എ ബുദ്ധിശക്തിയുടെ വിഭാഗത്തിൽ പെടുന്നവരും തൊഴിലാളികളിൽ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരും അതിനാൽതന്നെ ടൈപ്പ്-ബി ബുദ്ധിശക്തിയുടെ വിഭാഗത്തിൽ പെടുന്നവരും ആയതിനാൽ അവർക്കിടയിൽ സ്വാഭാവികമായും ഒരു വർഗ്ഗസമരം നടന്നു വരുന്നു. അതായത് ബൗദ്ധികമായ ഈ വർഗ്ഗവിഭജനവും അവർക്കിടയിൽ ഉണ്ടാകാവുന്ന വർഗ്ഗസമരവും മാർക്സിന്റെ ആശയത്തോട് വിദൂരസാദൃശ്യം പുലർത്തുന്നു. അതേസമയം കാറൽ മാർക്സിന്റെ ബുദ്ധിശക്തിയും ആ ആശയം പ്രാവർത്തികമാക്കിയ ലെനിന്റെ ബുദ്ധിശക്തിയും വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയായിരുന്നുവെന്നും സോവിയറ്റ് യൂണിയനിൽ അധികാരം കൈയാളിയിരുന്നവർ വിദ്യാസമ്പന്നർ തന്നെ ആയിരുന്നെന്നും ഉള്ളത് പ്രശ്നത്തിന്റെ സങ്കീർണ്ണതയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങളാണ്. ടൈപ്പ്-ബി ബുദ്ധിശക്തിയുള്ളവരുടെ ഭരണം ലോകത്ത് ഒരിടത്തും ഇതുവരെ നിലവിൽ വന്നിട്ടില്ല എന്നു മാത്രവുമല്ല അത്തരമൊരു ഭരണത്തിനുള്ള സാധ്യതകൾ വിദൂരഭാവിയിലേ ഉള്ളൂ എന്നും സമ്മതിക്കാതെ വയ്യ. അത് സാധ്യമാകണമെങ്കിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വർക്ക് അവരുടെ ബുദ്ധിശക്തിക്ക് അനുയോജ്യമായ പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും അവരുടെ ബുദ്ധിശക്തികൊണ്ട് ഗ്രഹിക്കുവാനാകുന്ന പുതിയ ആശയങ്ങളുടെ ഒരു പ്രളയവും സമൂഹത്തിൽ സംഭവിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം അവരുടെ ബുദ്ധിശക്തിയെ സൃഷ്ടിപരമായ രീതിയിൽ തിരിച്ചു വിടുവാനുള്ള ഒരു സംവിധാനത്തിന്റെ അഭാവത്തിൽ ഭാരതം പോലെയൊരു ജനാധിപത്യ രാജ്യത്തിൽ അധികാരത്തിലെത്തുവാൻ പ്രത്യകമായ വിദ്യാഭ്യാസയോഗ്യതകളൊന്നും ആവശ്യമില്ലാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർ ഏതു നീചമായ മാർഗ്ഗവും ഉപയോഗിച്ച് അധികാരം കൈയാളുവാൻ ശ്രമിക്കും എന്നത് ഇന്ന് തെളിവുകളുടെ ആവശ്യമില്ലാതെ തന്നെ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

2022 ജൂലൈ 31ന് തീയതി മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ യു കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മോർ അന്തീമോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പള്ളി പ്രതി പുരുഷയോഗത്തിൽ 2022 -24വർഷത്തേക്കുള്ള കൗൺസിലിനെ തിരഞ്ഞെടുത്തു. ഭദ്രാസനത്തിലെ വൈദീകരും 31 പള്ളികളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്ത യോഗത്തിലെ ചർച്ചകളും തീരുമാനങ്ങളും യു കെ ഭദ്രാസനം പരിശുദ്ധ സഭക്ക് അഭിമാനമായി. വളർച്ചയുടെ പാതയിലൂടെ സഞ്ചരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു .പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടും പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവയോടും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയോടും മലങ്കര സഭയോടുമുള്ള കൂറും വിധേയത്വവും പ്രഘ്യാപിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മോർ അന്തീമോസ് തിരുമേനി മലങ്കരയിൽ പരിശുദ്ധ സഭ കടന്നു പോകുന്ന വിഷമകരമായ സാഹചര്യങ്ങളെ അതിജീവിക്കാൻ എല്ലാവരും പ്രാർത്ഥനയോടെ മുൻപോട്ടു പോകണമെന്ന് ഓർമ്മിപ്പിക്കുകയും ഒപ്പം പുണ്യ ശ്ലോകനായ സക്കറിയാസ് മോർ പോളിക്കാർപ്പോസ് തിരുമേനിയെ അനുസ്മരിക്കുകയും ചെയ്തു .

2020-22 കാലഘട്ടത്തിലെ ഭദ്രാസന കൌൺസിൽ ചെയ്ത പ്രവർത്തനങ്ങളെ വിലയിരുത്തുകയും തിരുമേനിയോടൊപ്പം കൗൺസിലിന് നേതൃത്വം നൽകിയ വൈസ് പ്രസിഡന്റും വൈദീക സെക്രട്ടറിയുമായ ബഹുമാനപ്പെട്ട ഗീവർഗീസ് തണ്ടായത്ത്‌ അച്ചൻ,സെക്രട്ടറി ബഹുമാനപ്പെട്ട എൽദോസ് കൗങ്ങമ്പിള്ളിൽ അച്ചൻ ,ട്രഷറർ ശ്രീ മധു മാമ്മൻ അദ്ധ്യാത്മീയ പ്രസ്ഥാനങ്ങളുടെ വൈസ് പ്രെസിഡന്റുമാർ മറ്റ് കൌൺസിൽ അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവത്തനത്തിന് അഭിവന്ദ്യ തിരുമേനി നന്ദിയും രേഖപ്പെടുത്തി തുടന്ന് 2022-24 വർഷത്തേക്കുള്ള കൗൺസിലിനെ തിരഞ്ഞെടുക്കുകയും ഭദ്രാസന കൌൺസിൽ വൈസ് പ്രസിഡന്റും വൈദീക സെക്രട്ടറിയും ആയി ബഹുമാനപ്പെട്ട രാജു ചെറുവിള്ളിൽ അച്ചനെയെയും,സെക്രട്ടി ആയി ബഹുമാനപ്പെട്ട എബിൻ ഊന്നുകല്ലിങ്കൽ അച്ചനെയും ട്രഷറർ ആയി ശ്രീ ഷിബി ചേപ്പനാത്തിനെയും തെരെഞ്ഞെടുത്തു . കൂടാതെ എക്യൂമെനിക്കൽ റിലേഷൻ വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട എൽദോസ് കൗങ്ങമ്പിള്ളിൽ അച്ചനയും വിദ്യാർത്ഥി പ്രസ്ഥാനം – മാധ്യമ വിഭാഗം വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട എൽദോസ് വട്ടപ്പറമ്പിൽ അച്ചനെയും പ്രാർത്ഥന സംഘം വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട എൽദോസ് കറുകയിൽ അച്ചനെയും വനിതാ സമാജ വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട ജോൺസൻ പീറ്റർ അച്ചനെയും സൺഡേസ്കൂൾ വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട ഫിലിപ്പ് തോമസ് അച്ചനയെയും യൂത്ത് അസോസിയേഷൻ വൈസ് പ്രെസിഡന്റായി ബഹുമാനപ്പെട്ട ജെബിൻ ഐപ്പ് അച്ചനെയും ശുശ്രൂഷക സംഘം വൈസ് പ്രെസിഡന്റായി അഖിൽ ജോയ്അച്ചനയെയും തെരഞ്ഞെടുത്തു. ഒപ്പം ഓഡിറ്റർ ആയി ശ്രീ ബേസിൽ ജോണിനെയും തിരഞ്ഞെടുത്തു . കൂടാതെ അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയിൽ ഭദ്രാസന വികസനത്തിന് ഒരു ഡെവലെപ്മെന്റ് കമ്മിറ്റിയും രൂപീകരിച്ചു തുടർന്ന് അഭിവന്ദ്യ തിരുമേനി പുതിയ കൗൺസിലിനെയും ഭാരവാഹികളെയും അഭിനന്ദിക്കുകയും പുതിയ ഭരണ സമിതിക്ക്‌ അഭിമാനകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു . പങ്കെടുത്ത എല്ലാ പ്രതിനിധികൾക്കും ആതിഥേയരായ മാഞ്ചസ്റ്റർ ഇടവകക്കും നന്ദി പറഞ്ഞു കൊണ്ട് അഭിവന്ദ്യ തിരുമേനി പ്രാർത്ഥിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു

ജിമ്മി ജോസഫ്

സ്കോട്ലാൻഡ് : ഗ്ലാസ് ഗോയിലെ സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് മിഷൻ ഹാമിൽട്ടണിലെ പരി. കന്യകാമാതാവിന്റെ സ്വർഗ്ഗ്വാരോഹണ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ട പെരുന്നാൾ ആഘോഷങ്ങൾക്കും; ഗ്ലാസ് ഗോ മലയാളിയുടെ വിശ്വാസതീക്ഷണതയും, ഒരുമയും പെരുമയും വിളിച്ചോതിയ പ്രഡോജ്ജലമായ തിരുനാൾ പ്രദക്ഷിണത്തിനും എങ്ങും നിറഞ്ഞ കൈയടികൾ .

ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകുന്നേരം സെന്റ് നിനിയൻസ് – സെന്റ് കത്ബർട്ട് ഇടവകാ വൈദികൻ ഫാ. ചാൾസ് ഡോർനൻ കൊടി ഉയർത്തിയതോടെ ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങൾ തുടർന്ന് ഒൻപത് ദിനങ്ങളിലായി നടന്ന തിരുനാൾ നവനാളിലും ആഘോഷങ്ങളിലും, ഗ്ലാസ്ഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നാനാ ജാതിമതസ്ഥർ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിച്ചു.

വിവിധ ദിനങ്ങളിലായി നടന്ന തിരുക്കർമ്മങ്ങളിൽ, സീറോ മലബാർ സെന്റ് അൽഫോൻസാ കാത്തലിക്ക് മിഷൻ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ തുരുത്തി പള്ളി, സെന്റ് നിനിയൻസ് എഡിൻബർഗ്ഗ് വികാരി ഫാ.സിറിയക് പാലക്കുടി OFM Cap , ഫാ. ജെറാർഡ്‌ ബോഗൻ ഡീൻ ഓഫ് മദർവൈൽ ആന്റ് സെന്ററൽ ഡീനറി, സെന്റ് ബ്രൈഡ്‌സ് കാംബസ് ലാംങ്ങ് ഇടവക വൈദികൻ ഫാ.പോൾ മോർട്ടൺ, ഫാ.ജോസഫ് ഇടശ്ശേരി പവ്വത്ത് CSSR, സെന്റ് മേരീസ് സീറോ മലബാർ മിഷൻ മദർ വൈൽ ഡയറക്ടർ ഫാ.ജോണി വെട്ടിക്കൽ വി.സി എന്നിവർ കാർമ്മികത്വം വഹിച്ചു.

ആഗസ്റ്റ് 13 ശനിയാഴ്ച നടന്ന വി.കുർബ്ബാന, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഗ്ലാസ്ഗോ റീജിയണൽ കോർഡിനേറ്റർ ഫാ.ബിനു കിഴക്കേ ഇളംതോട്ടം CMF മുഖ്യകാർമ്മികത്വം വഹിച്ചു തുടർന്ന് മതബോധന വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ നടന്ന നയന മനോഹരമായ കലാവിരുന്നിന് മദർ വൈൽ രൂപതാദ്ധ്യക്ഷൻ റൈറ്റ് . റെവ.ജോസഫ് ടോൾ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ അത്യുജ്ജലമായ കലാവിരുന്നിനൊപ്പം വുമൺസ് ഫോറത്തിന്റെ നാടൻ പലഹാരങ്ങളുടെ സ്റ്റാളും കൂടാതെ സന്നിഹിതരായിരുന്ന എല്ലാവർക്കും നല്ല നാടൻ കപ്പ ബിരിയാണിയും നല്കിയത് ആഘോഷങ്ങൾക്ക് പകിട്ടേകി.

പ്രധാന തിരുനാൾ ദിവസമായ ആഗസ്റ്റ് 14 ഞായറാഴ്ച ഫാ.ജോസഫ് ഇടശ്ശേരി പവ്വത്ത് CSSR, ഫാ.ജോസഫ് പുത്തൻ പുര SJ എന്നിവർ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് നേത്രത്വം നല്കി. തുടർന്ന് ഗ്രഹാതുരത്വമുണർത്തുന്ന വിശ്വാസതീക്ഷണതയുടെ മകുടോദാഹരണമായ തിരുന്നാൾ പ്രദക്ഷിണത്തിന് മദർ വെൽ രൂപതാദ്ധ്യക്ഷൻ റവ. ജോസഫ് ടോൾ മുഖ്യ കാർമ്മികത്വം വഹിച്ചു. സ്കോട്ടീഷ് നഗര വീഥിയിൽ കൊടിതോരണങ്ങൾ ഉയർത്തിയും , മുത്തുക്കുടകളുടെയും , പേപ്പൽ പതാകയുടെയും സ്വർണ്ണ – വെള്ളിക്കുരിശുകളുടെയും , ജപമാലയുടെയും , സ്കോട്ടീഷ് പൈപ്പ് ബാൻഡ്, ചെണ്ടമേളം എന്നിവയുടെയും അകമ്പടിയോടെ വിവിധ പ്രാർത്ഥനാ കൂട്ടായ്മകളുടെ മദ്ധ്യസ്ഥരായ വിശുദ്ധരുടെ രൂപങ്ങളും മാതാവിന്റെ തിരുസ്വരൂപവുമേന്തിയുള്ള പ്രാർത്ഥനാനിർഭരവും പ്രൗഡഗംഭീരവുമായ തിരുന്നാൾ പ്രദക്ഷിണവും നടത്തപ്പെട്ടു. സ്നേഹവിരുന്നോടെ 2022 ലെ തിരുനാൾ തിരുക്കർമ്മങ്ങൾ അവസാനിച്ചു. ഈ വർഷത്തെ തിരുനാൾ പ്രസ്തുദേന്തിമാർ അർലിൻ മരിയ ആഗസ്തി . എമിൽ മാത്യു, പവൽ ഫ്രാങ്ക്, അലീൻ ബിജു, അലീറ്റ സാജു .അനീറ്റ കാർമ്മൽ , ജോർജ്ജീന ബിജു, എബി ജോൺസൻ , റോഷൻ റൂബി, ജെഫിൻ സജി, നേഹ റ്റോമി , ജിയോ മാത്യു, ആൽവിൻ സോണി, അമൽ ജോയി, മരിയ ഹാരീസ്, ജെന്നി തോമസ്, സിന്ധു ഐവിൻ എന്നിവരായിരുന്നു.

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 20 ന് നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ബ്രദർ ലിജോ കാർഡിഫ് വചനശുശ്രൂഷയും ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ബ്രിസ്റ്റോൾ ഗാനശുശ്രൂഷയും നയിക്കും .

യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N
Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.

This Saturday 20th November.

UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

ബിനോയ് എം. ജെ.

ബുദ്ധിശക്തി എന്നത് അറിവ് സമ്പാദിക്കുവാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനും വേണ്ടിയുള്ള മനുഷ്യന്റെ കൈയിലുള്ള ഏറ്റവും നല്ല ഉപകരണമാണ്. അതുപയോഗിച്ച് നമുക്ക് അസാധ്യകാര്യങ്ങൾ സാധ്യമാക്കാം, ഔന്നത്യങ്ങൾ കീഴടക്കുകയും മോക്ഷം സമ്പാദിക്കുകയും ചെയ്യാം. അതാകുന്നു മനുഷ്യനെ മൃഗത്തിൽനിന്ന് വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ശാസ്ത്രജ്ഞന്മാരും, കലാകാരന്മാരും, തത്വചിന്തകന്മാരും ബുദ്ധിശക്തിയെ ശാസ്ത്രീയമായും ക്രിയാത്മകമായും ഉപയോഗിച്ച് മനുഷ്യന്റെ ക്ലേശങ്ങൾ കുറയ്ക്കുകയും, ജീവിതത്തെ കൂടുതൽ സുന്ദരമാക്കുകയും മനുഷ്യന്റെ യശ്ശസ് വാനോളം ഉയർത്തുകയും ചെയ്യുമ്പോൾ സമൂഹത്തിലെ ഒരുകൂട്ടം ജനങ്ങൾ അതേ ബുദ്ധിശക്തിയെ തന്നെ നശീകരണത്തിന് വേണ്ടിയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയും പരദ്രോഹത്തിനുവേണ്ടിയും വിനിയോഗിച്ച് സമൂഹജീവിതത്തിന്റെ ശാന്തിയെ തകർക്കുകയും മാനവരാശിക്കുതന്നെ അപമാനം വരുത്തിവയ്ക്കുകയും ചെയ്യുന്നു. ഇപ്രകാരം ബുദ്ധിശക്തിയെ തെറ്റായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നതാണ് മാനവരാശി ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം.

ബുദ്ധിശക്തിയെ ശരിയായ വിധത്തിൽ ഉപയോഗിക്കുവാൻ അറിഞ്ഞു കൂടാത്തവൻ അതിനെ തെറ്റായ വിധത്തിൽ ഉപയോഗിക്കുമെന്നുള്ളത് സാമാന്യമന:ശ്ശാസ്ത്രമാണ്. ഉദാഹരണത്തിന് പിച്ചാത്തി കൊണ്ടുള്ള യഥാർത്ഥമായ ഉപയോഗം അറിഞ്ഞു കൂടാത്ത ഒരാളുടെ കൈയിലേക്ക് പിച്ചാത്തി കൊടുത്താൽ അയാൾ അതിന്റെ ഉപയോഗം തെറ്റിദ്ധരിക്കുകയും അതുപയോഗിച്ച് മറ്റുള്ളവരെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തേക്കാം. ഇപ്രകാരം ബുദ്ധിശക്തിയെകുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചുമുള്ള ശാസ്ത്രീയമായ അറിവിന്റെ അഭാവമോ അഥവാ അത്തരമൊരു അറിവിൽ കടന്നുകൂടാനിടയുള്ള തെറ്റുകളോ വരുത്തിവക്കുന്ന പ്രശ്നങ്ങൾ അനുമാനിക്കാനാവുന്നതിനും അപ്പുറത്താണ്. അതുകൊണ്ട്തന്നെ ബുദ്ധിശക്തിയെ കുറിച്ചുള്ള അറിവിന്റെ അപര്യാപ്തത മൂലമാണ് ഇന്ന് ബുദ്ധിശക്തി പരക്കെ തെറ്റായ വിധത്തിൽ ഉപയോഗിച്ചു പോരുന്നത് എന്ന് സാമാന്യമായി പറയാം.

പ്രകൃതിയിലുള്ള മറ്റേതൊരു പ്രതിഭാസത്തെയും പോലെ ബുദ്ധിശക്തിയും രണ്ടു തരമുണ്ട് അഥവാ അതിന് രണ്ടു വശങ്ങളുണ്ട് എന്ന നഗ്നസത്യം മനസ്സിലാക്കുന്നതിൽ ആധുനിക മന:ശ്ശാസ്ത്രജ്ഞന്മാർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽതന്നെ ലോകജനസംഖ്യയിൽ പകുതി ആളുകളുടെയും ബുദ്ധിശക്തിയുടെ പ്രത്യേകതകളോ മറ്റുസവിശേഷതകളോ ഇന്ന് അജ്ഞാതമാണ് എന്ന് സമ്മതിക്കാതെ വയ്യ. വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയെ കുറിച്ച് നമുക്ക് ആവശ്യത്തിലും അധികമായി അറിയാമെങ്കിലും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ ബുദ്ധിശക്തിയെ കുറിച്ച് നമുക്ക് യാതൊന്നും അറിഞ്ഞു കൂടാ. ബുദ്ധിശക്തിയുടെ കാര്യത്തിലുള്ള വ്യത്യാസങ്ങളും വൈജാത്യങ്ങളും വളരെ സങ്കീർണ്ണമായ ഒരു പഠനവിഷയമാണ്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് നിലവിലുള്ള സിദ്ധാന്തങ്ങൾ ഭാഗികവും പക്ഷപാതപരവും അബദ്ധജഡിലവും ആണ്. അത് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യുന്നുള്ളൂ. ഇവിടെ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരുടെ ബൗദ്ധികമായ കഴിവുകളെ സൃഷ്ടിപരമായ രീതിയിൽ തിരിച്ചു വിടുവാനുള്ള സംവിധാനത്തിന്റെ അഭാവത്തിൽ പ്രസ്തുത കഴിവുകൾ നശീകരണപരമായും സമൂഹദ്രോഹപരമായും വിനിയോഗിക്കപ്പെടുന്നതിൽ അത്ഭുതപ്പെടേണ്ടകാര്യമില്ല. ബുദ്ധിഹീനരായി എണ്ണപ്പെടുന്നതുമൂലം ഇക്കൂട്ടർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വർണ്ണനാതീതമാണ്. വിദ്യാസമ്പന്നരുടെ ബുദ്ധിശക്തിയെ സൗകര്യത്തിനുവേണ്ടി ടൈപ്പ്-എ എന്ന് വിളിച്ചാൽ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന വരുടെ ബുദ്ധിശക്തി ടൈപ്പ്-ബി ആണ്. ടൈപ്പ്-എ യിൽ മുന്നിൽ നിൽക്കുന്നയാൾ ടൈപ്പ്-ബി യിൽ പിന്നിലായിരിക്കും. അതായത് ഇന്ന് മന്ദബുദ്ധികളായി എണ്ണപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരുമായവർ മറ്റൊരർത്ഥത്തിൽ ബുദ്ധിരാക്ഷസന്മാരാണ്. അവരെ ആദരിക്കുവാനും അംഗീകരിക്കുവാനും കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ബിനോയ് എം. ജെ.

മനുഷ്യനിൽ പലതരം വികാരങ്ങൾ കാണപ്പെടുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ അവൻ പലതരം വികാരങ്ങളുടെയും അടിമയാണ്. ചില വികാരങ്ങൾക്ക് ഭാവാത്മകമായ ഒരു വശവും നിഷേധാത്മകമായ മറ്റൊരു വശവും ഉണ്ട്. ഉദാഹരണത്തിന് ആശയും നിരാശയും, ഉത്കർഷതയും അപകർഷതയും, ഇഷ്ടവും അനിഷ്ടവും ,സുഖവും ദു:ഖവും തുടങ്ങിയവ. മറ്റുചില വികാരങ്ങളാവട്ടെ പൂർണ്ണമായും നിഷേധാത്മകങ്ങളാണ്. ഉദാഹരണത്തിന് ഉത്കണ്ഠ, ഭയം, വിദ്വേഷം,കോപം തുടങ്ങിയവ. ഈ വികാരങ്ങളാവട്ടെ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു. വികാരം ഭാവാത്മകമാണെങ്കിലും നിഷേധാത്മകമാണെങ്കിലും അത് മനസ്സിന്റെ ശാന്തിയെ തകർക്കുന്നു. മാത്രവുമല്ല ഭാവാത്മക വികാരങ്ങൾ കാലക്രമേണ നിഷേധാത്മക വികാരങ്ങൾക്ക് വഴിമാറുകയും ചെയ്യുന്നു.

വികാരങ്ങളുടെയെല്ലാം ധർമ്മം ആത്മസംരക്ഷണമാകുന്നു. ആത്മസംരക്ഷണമാവട്ടെ സ്വാർത്ഥകവുമാണ്. അതായത് വികാരങ്ങൾ സ്വാർത്ഥതയുടെ ലക്ഷണവും കാരണവും ആകുന്നു. വികാരങ്ങളുടെ പിറകേ പോകുന്നവൻ സ്വാർത്ഥതയുടെ പിറകെ പോകുന്നു. വികാരങ്ങൾ, ഭാവാത്മകമാണെങ്കിലും നിഷേധാത്മകമാണെങ്കിലും ദു:ഖത്തിന്റെ കാരണവുമാകുന്നു. വികാരങ്ങൾ തലക്ക് പിടിച്ച് കഴിഞ്ഞാൽ പിന്നെ തലച്ചോറ് ജോലി ചെയ്യുകയില്ല! അത് കൊണ്ടാണ് അത്തരം സന്ദർഭങ്ങളിൽ നാം മഠയത്തരങ്ങൾ മാത്രം കാട്ടിക്കൂട്ടുന്നത്. കോപം തോന്നുന്നവൻ കൈയിൽ കാണുന്നവയെല്ലാം തച്ചുടക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്നു. നിരാശയും ദു:ഖവും തോന്നുമ്പോൾ നാം ആത്മഹത്യക്ക് മുതിരുന്നു. ഇതിന്റെയൊക്കെ കാരണമെന്താണ്? തലച്ചോർ പ്രവർത്തിക്കുന്നില്ല- അത്രതന്നെ!

വികാരങ്ങൾ ബുദ്ധിയെ മറക്കുന്നു. മനുഷ്യൻ അനന്തമായ ബുദ്ധിശക്തിയുടെയും അറിവിന്റെയും ഉടമയാണ്. ആ അറിവും ബുദ്ധിശക്തിയും നമുക്കെങ്ങനെ കൈമോശം വന്നുപോകുന്നു? വികാരമാണ് ഇവിടുത്തെ വില്ലൻ! ഈ കാലങ്ങളിൽ നാം വൈകാരിക ബുദ്ധിശക്തി(Emotional Intelligence)യെക്കുറിച്ച് കേൾക്കുന്നു. ഇതൊരു മഠയത്തരമാകുവാനേ വഴിയുള്ളൂ. കാരണം വികാരമുള്ളിടത്ത് ബുദ്ധിശക്തിയില്ല; ബുദ്ധിശക്തിയുള്ളിടത്ത് വികാരവുമില്ല. വികാരം ബുദ്ധിശക്തിയെ പരിപോഷിപ്പിക്കുന്നില്ല, മന്ദീഭവിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. നിങ്ങൾക്ക് ബുദ്ധിശക്തിയിൽ പുരോഗതി ഉണ്ടാവണമെങ്കിൽ നിങ്ങളുടെ വികാരങ്ങളെ അടക്കുവിൻ.

ആത്മസംരക്ഷണ(Self-Preservation)ത്തിന്റെ തത്വശാസ്ത്രം പഠിച്ചാൽ, അതിനു വേണ്ടിയുള്ള ഓരോ പരിശ്രമവും അതിനെ നഷ്ടപ്പെടുത്തി കളയുന്നതായി കാണുവാൻ സാധിക്കും. ആത്മ സംരക്ഷണത്തിനുള്ള ശ്രമം ഉപേക്ഷിക്കുന്നയാൾ അതിൽ വിജയിക്കുകയും ചെയ്യുന്നു. സ്വന്തം പരിരക്ഷയ്ക്ക് വേണ്ടി നാം വികാരം കൊള്ളുമ്പോൾ നമ്മിലെ അനന്തമായ ബുദ്ധിശക്തി മറക്കപ്പെടുകയും സ്വന്തം പരിരക്ഷ അപകടത്തിലാവുകയും ചെയ്യുന്നു. ഉദാഹരണത്തിന് നിങ്ങൾ ഭാവിയെകുറിച്ച് ആധി പിടിക്കുമ്പോൾ നിങ്ങളുടെ ഭാവി അപകടത്തിലാവുന്നു.ഇനിയും നിങ്ങൾ ഇപ്പോൾ തന്നെ ഈശ്വരനാണെങ്കിൽ ആത്മപരിരക്ഷയുടെ ആവശ്യമെന്ത്? വികാരം മൂഢവും അന്ധവുമാണ്. വികാരം കൊള്ളുമ്പോൾ നമ്മിലെ ഈശ്വരഭാവം മറക്കപ്പെടുകയും നാം മനുഷ്യരായി മാറുകയും ചെയ്യുന്നു. അതിനാൽ തന്നെ വികാരനിയന്ത്രണം സാധനയുടെ അനുപേക്ഷണീയമയ ഭാഗമാണ്.

ഈ കാലങ്ങളിൽ മന:ശ്ശാസ്ത്രജ്ഞന്മാർ പോലും വികാരപ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ ദു:ഖം തോന്നുന്നു. ജീവിതം ഒരു വികാരപ്രകടനമായി അധ:പതിക്കുവാൻ പാടില്ല. ചുറ്റും നോക്കുവിൻ, നാമെന്താണ് കാണുന്നത്? പ്രണയത്തിൽ വീഴുന്നവർക്ക് ഭ്രാന്ത് പിടിച്ചതുപോലെയാണ്. അവരുടെ ജീവിതം തന്നെ അപകടത്തിലാണ്. വിവാഹം കഴിക്കുന്നവരുടെ കഴിവ് നേർ പകുതിയായി കുറയുകയും കടമകൾ നാലിരട്ടിയായി വർദ്ധിക്കുകയും ചെയ്യുന്നു. അതായത് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുവാൻ അവർക്ക് ബുദ്ധിമുട്ടാണെന്ന് സാരം. ഇത്തരം കാര്യങ്ങളെക്കുറിച്ച് സമൂഹം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതം നാം കരുതുന്നതുപോലെയല്ല.നാമറിഞ്ഞുകൊണ്ട് നമ്മുടെ ജീവിതത്തെ പരാജയത്തിലെക്ക് തള്ളിവിടരുത്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

സ്ഥിരം വേദിയായ ബെഥേൽ സെന്ററിനു പകരം ഇത്തവണയും ബർമിങ്ഹാം സെന്റ് കാതറിൻ പള്ളിയിൽ നടക്കുന്ന കൺവെൻഷൻ 13 ന് രാവിലെ 8 ന് ആരംഭിക്കും. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ശുശ്രൂഷകയും രാജ്യാന്തര വചന പ്രഘോഷകയുമായ ഐനിഷ് ഫിലിപ്പ് പങ്കെടുക്കും.
അതേസമയം സ്ഥിരം വേദിയായ ബർമിങ്ഹാം ബെഥേൽ സെന്ററിൽ സെപ്റ്റംബർ മാസ കൺവെൻഷൻ 10 -ന് അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

അഡ്രസ്സ്
St.CATHERINE’S CHURCH
69 IRVING ST.
BIRMINGHAM
B11DW
Nearest train station-Birmingham New Street.

RECENT POSTS
Copyright © . All rights reserved