ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡുകൾ തിരുത്തി ടീം ഇന്ത്യ. ഇരട്ടസെഞ്ചുറിക്ക് ഏഴ് റൺസ് അകലെ പുറത്തായ ചേതേശ്വർ പൂജാര, ഏഴാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുയർത്തിയ പന്ത്–ജഡേജ സഖ്യം. പുതുറെക്കോർഡുകൾ സൃഷ്ടിച്ച് സിഡ്നിയിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ.
ദ്രാവിഡ് സ്വന്തം പേരിലെഴുതിയ റെക്കോർഡുകൾ തിരുത്തിയെഴുതിയാണ് പൂജാര താരമാകുന്നത്. വളരെ സമയമെടുത്ത് ക്ഷമാപൂർവ്വം മികച്ച ഷോട്ടിലൂടെ ഓസീസ് ബൗളർമാരെ സമമ്മർദ്ദത്തിലാക്കുന്ന തന്ത്രമാണ് പൂജാര സിഡ്നിയിൽ പുറത്തെടുത്തത്. പുറത്താകും മുൻപ് ഒമ്പത് മണിക്കൂറും എട്ട് മിനിറ്റും ക്രീസിൽ ചെലവഴിച്ചിരുന്നു പൂജാര. ഇരട്ട സെഞ്ചുറി എഴ് റൺസിനിരികെ വച്ച് നഥാൻ ലിയോണിന്റെ പന്തിനു മുന്നിൽ നഷ്ടപ്പെട്ടുമെങ്കിലും ഒരു പിടി റെക്കോർഡുമായാണ് പൂജാര ക്രീസ് വിട്ടത്.
സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സിൽ 362 പന്തുകൾ നേരിട്ടതോടെ ഓസ്ട്രേലിയയിലെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിടുന്ന ഇന്ത്യൻ താരമായി പൂജാര. 1257* പന്തുകൾ. രാഹുൽ ദ്രാവിഡിന്റെ (1203), വിജയ് ഹസാരെ(1192), വിരാട് കോഹ്‍ലി(1093), സുനിൽ ഗവാസ്കർ(1032) എന്നിവരെയാണ് പിന്നിലാക്കിയത്.
ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത താരമാണ് മുപ്പതുകാരനായ പൂജാര. മൂന്ന് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും അതിൽപ്പെടും. സിഡ്നിയിൽ 199 പന്തിൽ 13 ബൗണ്ടറി സഹിതമാണ് പൂജാര പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി കണ്ടെത്തിയത്. ഇതിനു പുറമെ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ മൂന്നു കൂട്ടുകെട്ടുകളിലും പൂജാര പങ്കാളിയായി.
രണ്ടാം വിക്കറ്റിൽ പൂജാര–അഗർവാൾ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചുറി കൂട്ടുകെട്ടും (116), മൂന്നാം വിക്കറ്റിൽ പൂജാര–കോഹ്‍ലി സഖ്യവും (54), പിരിയാത്ത അഞ്ചാം വിക്കറ്റിൽ വിദേശ പിച്ചിൽ എറ്റവുമുയർന്ന സ്കോർ സ്വന്തമാക്കുന്ന താരവും പൂജാരയാണ്. ഓസീസിനെതിരെയുളള പരമ്പരയിൽ അഞ്ഞുറിലധികം റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് പൂജാര. ദ്രാവിഡും കോഹ്‌ലിയും മാത്രം മുന്നിൽ.
കരിയറിലെ ഉയർന്ന സ്കോർ സിഡ്നിയിലുയര്‍ത്തി ഋഷഭ് പന്ത് താരമായത്. 189 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയ 159 റൺസാണ് ഇന്ത്യൻ സ്കോർ 600 കടത്തിയത്. ടെസ്റ്റിൽ പന്തിന്റെ രണ്ടാമത്തെ മാത്രം സെഞ്ചുറിയാണിത്.
ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറിയെന്ന റെക്കോർഡും പന്തിന്റെ പേരിലായി. ഏഷ്യക്ക് പുറത്ത് രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും പന്ത് തന്നെ. ഓസീസ് മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഈ 21കാരൻ.
ഓസീസ് മണ്ണിൽ സന്ദർശക ടീമിന്റെ വിക്കറ്റ് കീപ്പർ നേടുന്ന ഉയർന്ന രണ്ടാമത്തെ സ്കോറും ഇനി പന്തിന്റെ പേരിലാണ്. 169 റൺസുമായി ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സാണ് ഇക്കാര്യത്തിൽ മുന്നിൽ.
204 റണ്‍സാണ് ഏഴാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്തും രവീന്ദ്ര ജഡേജയും അടിച്ചുകൂട്ടിയത്. ഓസീസ് മണ്ണില്‍ ഏഴാം വിക്കറ്റിൽ ഏതൊരു ടീമിന്റെയും ഉയർന്ന സ്കോറാണിത്. ജഡേജ പുറത്തായതിന് പിന്നാലെ കോഹ്‍ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 622/7.
സിഡ്നിയിൽ കളിച്ച ആതിഥേയടീമുകളിൽ ഏറ്റവുമധികം തവണ 600 റൺസിന് മുകളിൽ അടിച്ചെടുത്ത റെക്കോർഡ് ടീം ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണിലെ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സ്കോർ കൂടിയാണിത്. 2004ലെ 705/7 ആണ് ഉയർന്ന സ്കോർ.
ഓസീസ് മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിലൂടെ ചരിത്രമെഴുതാൻ വെമ്പുന്ന ഇന്ത്യ സിഡ്നിയിൽ നടക്കുന്ന നാലാമത്തെയും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിൽ ശക്തമായ നിലയിൽ. ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവും പേറി ഒരിക്കൽക്കൂടി സെഞ്ചുറിനേട്ടത്തിലേക്കു ബാറ്റുവീശിയ ‘നവ മതിൽ’ ചേതേശ്വർ പൂജാരയുടെ ഇന്നിങ്സിന്റെ കരുത്തിൽ ഇന്ത്യൻ സ്കോർ 230 കടന്നു. 73 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 239 റൺസ് എന്ന നിലയിലാണ് ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി കണ്ടെത്തിയ പൂജാര 100 റൺസോടെയും ഹനുമ വിഹാരി അഞ്ചു റണ്‍സോടെയും ക്രീസിൽ
തുടർച്ചയായ രണ്ടാം മൽസരത്തിലും ഉജ്വല അർധസെഞ്ചുറിയുമായി ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം സമ്മാനിച്ച ഓപ്പണർ മായങ്ക് അഗർവാൾ (77), തിരിച്ചുവരവിനു ലഭിച്ച അവസരം പാഴാക്കി ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയ ലോകേഷ് രാഹുൽ (ഒൻപത്), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (23), വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (18) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഓസീസിനായി ജോഷ് െഹയ്സൽവുഡ് രണ്ടും നേഥൻ ലയൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
പതിവുിനു വിപരീതമായി 12 അംഗ ടീമിനു പകരം 13 അംഗ ടീമിനെയാണ് ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. വയറ്റിലെ പേശിക്കു പരുക്കേറ്റ സ്പിന്നർ രവിചന്ദ്ര അശ്വിനായിരുന്നു പതിമൂന്നാമൻ. പരമ്പരാഗതമായി സ്പിൻ ക്രിക്കറ്റർമാരുടെ ഇഷ്ടഭൂമിയായ സിഡ്നിയിൽ താരത്തെ കളിപ്പിക്കാൻ ഇന്ത്യ ആവതു ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഫിറ്റ്നസ് തിരിച്ചെടുക്കാൻ സാധിക്കാതിരുന്ന അശ്വിനെ കളിപ്പിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. അശ്വിനു പുറമെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഉമേഷ് യാദവിനെയും ഇന്ത്യ പുറത്തിരുത്തി
ഇതോടെ, ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് കളിക്കാൻ കുൽദീപ് യാദവിന് അവസരം ലഭിച്ചു. കുൽദീപിനു പുറമെ രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ രണ്ടു സ്പിന്നർമാരുമായിട്ടാണ് കളിക്കുന്നത്. ഇവർക്കു പുറമെ പാർട് ടൈം സ്പിന്നറായി ഹനുമ വിഹാരിയുമുണ്ട്. ജസ്പ്രീത് ബുമ്ര–മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസ് ബോളർമാർ. അടുത്ത കാലത്തായി ഒട്ടും ഫോമിലല്ലാത്ത ലോകേഷ് രാഹുലിന് വീണ്ടും ഓപ്പണറായി അവസരം ലഭിച്ചതാണ് മറ്റൊരു വിശേഷം
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. തന്റെ ‘രാഹു കാലം’ അവസാനിച്ചില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച സ്കോർ ബോർഡിൽ 10 റൺസു മാത്രമുള്ളപ്പോൾ രാഹുൽ പുറത്തായി. ആറു പന്തിൽ രണ്ടു ബൗണ്ടറി സഹിതം അതിവേഗം സ്കോറിങ്ങിനു തുടക്കമിട്ട രാഹുൽ അതിലും വേഗത്തിൽ പുറത്തായി.
പിന്നീടായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായിത്തീർന്ന കൂട്ടുകെട്ട്. രണ്ടാം വിക്കറ്റിൽ ഒരുമിച്ച പൂജാര–അഗർവാൾ കൂട്ടുകെട്ട് ഇന്ത്യയെ അനായാസം നൂറു കടത്തി. മെൽബണിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലേതിനു സമാനമായി ബാറ്റുവീശിയ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും തീർത്തു. രണ്ടാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അഗർവാൾ പുറത്തായി. അർഹിച്ച സെഞ്ചുറി ഇക്കുറിയും സ്വപ്നമാക്കി 112 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 77 റൺസോടെയായിരുന്നു അഗർവാളിന്റെ മടക്കം
ഇന്ത്യയുടെ സമീപകാല ടെസ്റ്റ് വിജയങ്ങളിൽ നിർണായക സാന്നിധ്യമായ പൂജാര–കോഹ്‍ലി കൂട്ടുകെട്ടിന്റേതായിരുന്നു അടുത്ത ഊഴം. മൂന്നാം വിക്കറ്റിൽ അതീവശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു. 54 റൺസ് കൂട്ടുകെട്ടിനൊടുവിൽ കോഹ്‍ലിയെ ഹെയ്സൽവുഡ് മടക്കി. 59 പന്തിൽ നാലു ബൗണ്ടറി സഹിതം 23 റൺസുമായി കോഹ്‍ലി കൂടാരം കയറി. നാലാം വിക്കറ്റിൽ രഹാനെയ്ക്കൊപ്പവും പൂജാര മികച്ച കൂട്ടുകെട്ടു തീർത്തു. 48 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ രഹാനെയെ സ്റ്റാർക്ക് പുറത്താക്കി. 55 പന്തിൽ ഒരു ബൗണ്ടറി സഹിതം 18 റൺസുമായാണ് രഹാനെ പുറത്തായത്.
ഒടുവിൽ ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് പൂജാര അർഹിച്ച സെഞ്ചുറിയിലേക്കെത്തി. 199 പന്തിൽ 13 ബൗണ്ടറി സഹിതമാണ് പൂജാര പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 18–ാമത്തെയും സെഞ്ചുറി പൂർത്തിയാക്കിയത്
മെല്‍ബണില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഓസ്ട്രേലിയയെ 137 റണ്‍സിന് തകര്‍ത്തു. ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യജയം. 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 261 റണ്‍സിന് പുറത്തായി. മല്‍സരത്തിലാകെ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പി. പരമ്പരയില്‍ ഇന്ത്യ 2–1 ന് മുന്നിലായി.
ഗവാസ്കര്‍, കപില്‍ദേവ്, ഗാംഗുലി, ധോണി… ഇന്ത്യയുടെ ഇതിഹാസ നായകന്മാര്‍ കൊതിച്ച നേട്ടം കോഹ്‌ലിപ്പട എറിഞ്ഞു വീഴത്തി. ഇന്നുവരെ ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ തോറ്റിട്ടില്ലെന്ന ഓസ്ട്രേലിയയുടെ അഭിമാനത്തിനുമേലേറ്റ ക്ഷതം. കനത്ത മഴ ജയത്തിലേക്കുള്ള കാത്തിരിപ്പ് വൈകിച്ചു. മഴ മാറി മാനം തെളിഞ്ഞതോടെ കങ്കാരുപ്പടയുടെ തോല്‍വി ഭാരം കുറയ്ക്കാനിറങ്ങിയ കമ്മിന്‍സിനെ 63 റണ്‍സിന് പുറത്താക്കി ബുംറ ഇന്ത്യയെ ജയത്തോടടുപ്പിച്ചു
”അവിശ്വസനീയമായ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. വിജയത്തിൽ നിർണായകപങ്ക് വഹിച്ച ജസ്പ്രീത് ബുംറയുടെ കാര്യം എടുത്തുപറയേണ്ടിരിക്കുന്നു. എല്ലാ ഫോർമാറ്റിലും ബുംറ കരുത്താർജിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തെ മികച്ച താരങ്ങളിലൊരുവൻ തന്നെ.” ടീം മികവിനെ പുകഴ്ത്തുമ്പോഴും ഈ ഇരുപത്തിയഞ്ചുകാരന്റെ പ്രയത്നത്തെ ക്രിക്കറ്റ് ആരാധകരും വിട്ടുകളയുന്നില്ല.
‘നമ്പര്‍ വണ്‍ ബോളര്‍’ എന്നാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാക്ക് ബുംറയെ വിശേഷിപ്പിച്ചത്. ലക്ഷ്മണ്‍, ഡാമിയന്‍ മാര്‍ട്ടിന്‍, വീരേന്ദര്‍ സേവാഗ്, മുഹമ്മദ് കൈഫ് എന്നിവരും ബുംറയുടെ ബൗളിങ്ങിനെ വാഴ്ത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ബോക്സിങ് ഡേ ടെസ്റ്റിലെ പ്രകടനം കണ്ട് ഓസ്ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്‌രാത്തും ബുംറയെ പ്രശംസിച്ചു.
ഏഴു റണ്‍സെടുത്ത നേഥന്‍ ലിയോണിനെ പുറത്താക്കി ഇഷാന്ത് ശര്‍മ വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന് കര്‍ട്ടനിട്ടു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയന്‍ മണ്ണില്‍ 2–1 ന്റെ ലീഡ് സ്വന്തമാക്കുന്നത്. 1977–78 പരമ്പരയ്ക്ക് ശേഷം രണ്ട് ടെസ്റ്റ് മല്‍സരങ്ങള്‍ ജയിക്കുന്നതും ഇപ്പോഴാണ്. ആദ്യഇന്നിങ്സില്‍ 292 റണ്‍സ് ലീഡ് നേടിയ ശേഷം ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിങ്സില്‍ ബാറ്റുചെയ്യാനുള്ള ക്യാപ്റ്റന്‍ വിരാടിന്റെ തന്ത്രം വിജയിച്ചു. ലക്ഷ്യം 400ന് അടുത്തായതോടെ കടുത്ത സമ്മര്‍ദത്തിലായ ഓസ്ട്രേലിയ അഗ്രസീവ് ക്യാപ്റ്റനും സംഘത്തിനും മുന്‍പില്‍ മുട്ടുമടക്കി.
ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലാണ് ഓസ്ട്രേലിയ. ബാറ്റിങ്ങില്‍ സമ്പൂര്‍ണപരാജയമായി. സ്വന്തം മണ്ണില്‍ നാല്ടെസ്റ്റുകളുെട പരമ്പരയില്‍ ഒരു ബാറ്റ്മാന്‍ പോലും സെഞ്ചുറി നേടാതെ പോകുന്നത് 136 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമാണ്. 37വര്‍ഷത്തിനുശേഷമാണ് ഇന്ത്യ മെല്‍ബണില്‍ വിജയിക്കുന്നത് .
ഓപ്പൺമാരായ മർക്കസ് ഹാരിസ് (27 പന്തിൽ 13) ആരോൺ ഫിഞ്ച്(നാല് പന്തിൽ മൂന്ന്), ഉസ്മാൻ ഖവാജ (59 പന്തിൽ 33), ഷോൺ മാർഷ് (72 പന്തിൽ 44), മിച്ചല്‍ മാര്‍ഷ്(21 പന്തിൽ 10), ട്രാവിസ് ഹെഡ് (92 പന്തിൽ 34), ടിം പെയ്ൻ (57 പന്തിൽ 26), മിച്ചൽ സ്റ്റാർക് (27 പന്തിൽ 18) പാറ്റ്കമ്മിൻസ് (63) റൺസെടുത്തു. ഇന്ത്യയ്ക്കായി ബുമ്രയും ജഡേജയും മൂന്ന് വിക്കറ്റും ബുംറയും ഷമിയും ഇഷാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാമിന്നിങ്സ് ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.
ഓസ്ട്രേലിയയ്ക്കായി മധ്യനിര പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പതറുകയായിരുന്നു. ആറ് റൺസിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി തകർച്ചയോടെയായിരുന്നു ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിന് തുടക്കമായത്. മൂന്ന് റൺസ് മാത്രമെടുത്ത ആരോൺ ഫിഞ്ചാണു പുറത്തായത്. സ്കോർ 33 റൺസിൽ നിൽക്കെ മാര്‍കസ് ഹാരിസിനെ മായങ്ക് അഗർവാളിന്റെ കൈകളിലൊതുക്കി ജഡേജ പറഞ്ഞുവിട്ടു. ഉസ്മാൻ ഖവാജയെ ഷമിയും ഷോൺ മാർഷിനെ ബുമ്രയും വിക്കറ്റിന് മുന്നില്‍ കുടുക്കി. ട്രാവിസ് ഹെഡിനെ ഇഷാന്ത് ശർമ ബൗൾഡാക്കി. മിച്ചൽ മാര്‍ഷിന്റെയും ടിം പെയ്നിന്റെയും വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ്. സ്റ്റാർക്കിനെ മുഹമ്മദ് ഷാമി കൂടാരം കയറ്റി.
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 151 റൺസിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് ഇന്നിങ്സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്. മാർകസ് ഹാരിസ് (35 പന്തിൽ 22), ആരോണ്‍ ഫിഞ്ച് (36 പന്തിൽ എട്ട്), ഉസ്മാൻ ഖവാജ (32 പന്തിൽ 21), ഷോൺ മാർഷ് (61 പന്തിൽ 19), ട്രാവിസ് ഹെഡ് (48 പന്തിൽ 20), മിച്ചൽ മാർഷ് (36 പന്തിൽ ഒൻപത്), പാറ്റ് കമ്മിൻസ് (48 പന്തിൽ 17), ടിം പെയ്ൻ (85 പന്തിൽ 22), നാഥൻ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 7 റൺസുമായി മിച്ചൽ സ്റ്റാർക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി.
സെഞ്ചൂറിയനിലെ സൂപ്പർ സ്പോര്‍ട്ട് പാർക്കിലെ ലൈവ് ഷോ, ദക്ഷിണാഫ്രിക്കൻ മുൻ താരം ഷോൺ പൊള്ളോക്ക് മറക്കാനിടയില്ല. ദക്ഷിണാഫ്രിക്ക–പാകിസ്താൻ ടെസ്റ്റ് മത്സരത്തിനിടെയാണ് തമാശ.
ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയം. ഗ്രെയിം സ്മിത്തിനും അവതാരകൻ മാർക്ക് നിക്കോളാസിനുമൊപ്പം സ്ലിപ്പിലെ ഫീൽഡീങ്ങിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ് പൊള്ളോക്ക്. ചർച്ചക്കിടെ ക്യാച്ചെടുക്കുന്നതിന് കുനിഞ്ഞ പൊള്ളോക്കിന്റെ പാന്റ് കീറി. കാര്യം മനസ്സിലായെങ്കിലും എന്തുചെയ്യണമെന്നറിയാതെ നിന്ന പൊള്ളോക്കിനെ നോക്കി അവതാരകനും സ്മിത്തും ചിരിച്ചുമറിഞ്ഞു.
ലൈവ് പരിപാടിയായതിനാൽ പ്രേക്ഷകരും സംഭവത്തിന് സാക്ഷികളായി. ഫീൽഡിലുണ്ടായിരുന്ന ഒരാൾ നൽകിയ ടവ്വൽ ഉപയോഗിച്ച് കീറിയ ഭാഗം മറച്ചാണ് പൊള്ളോക്ക് മൈതാനം വിട്ടത്.
പിന്നീട് കീറിയ പാന്റിന്റെ ചിത്രം പൊള്ളോക്ക് തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഡ്രസിങ് റൂമില്‍ നിന്ന് പുതിയ പാന്റ്സ് ലഭിച്ച കാര്യവും താരം പങ്കുവെച്ചു. തമാശ ട്വീറ്റ് പങ്കുവെച്ച് ചാനലും സ്മിത്തും ട്വീറ്റ് ചെയ്തിരുന്നു.
It’s been all about split decisions at SuperSport park today 😂🏏 pic.twitter.com/v3SiCnInVQ
— SuperSport (@SuperSportTV) December 28, 2018
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ജയം നാല് വിക്കറ്റ് അകലെ. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം കളി പുരോഗമിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുത്തു. ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 106 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. ഇതോടെ 399 റൺസാണു ജയത്തിനായി ഓസ്ട്രേലിയയ്ക്കു വേണ്ടത്. ടിം പെയ്നും കമ്മിന്‍സുമാണ് ക്രീസില്‍. ഓപ്പൺമാരായ മർക്കസ് ഹാരിസ് (27 പന്തിൽ 13) ആരോൺ ഫിഞ്ച്(നാല് പന്തിൽ മൂന്ന്), ഉസ്മാൻ ഖവാജ (59 പന്തിൽ 33), ഷോൺ മാർഷ് (72 പന്തിൽ 44), ട്രാവിസ് ഹെഡ്(34), മിച്ചല്‍ മാര്‍ഷ്(21 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്കു നഷ്ടമായത്. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.
മൂന്നാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം ദിനം 52 റൺസ് എടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റുകൾ കൂടി ഇന്ത്യയ്ക്കു നഷ്ടമായി. മായങ്ക് അഗവർവാൾ (42), ഋഷഭ് പന്ത് (33), രവീന്ദ്ര ജഡേജ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നു നഷ്ടമായത്. പാറ്റ് കമ്മിൻസാണു ഇന്ത്യയെ എറിഞ്ഞുടച്ചത്. 11 ഓവറുകളിൽനിന്ന് 27 റൺസ് വിട്ടുകൊടുത്ത കമ്മിൻസ് ആറു വിക്കറ്റുകൾ വീഴ്ത്തി. ഹെയ്സൽവുഡ് രണ്ടു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഓപ്പണർ ഹനുമ വിഹാരി (45 പന്തിൽ 13), ചേതേശ്വര്‍ പൂജാര (പൂജ്യം), വിരാട് കോഹ്‍ലി (പൂജ്യം), അജിൻക്യ രഹാനെ (ഒന്ന്), രോഹിത് ശർമ (18 പന്തിൽ 5) എന്നിവരാണു മൂന്നാം ദിവസം പുറത്തായ ഇന്ത്യൻ താരങ്ങൾ.
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 151 റൺസിന് പുറത്തായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് ഓസീസ് ഇന്നിങ്സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്. മാർകസ് ഹാരിസ് (35 പന്തിൽ 22), ആരോണ്‍ ഫിഞ്ച് (36 പന്തിൽ എട്ട്), ഉസ്മാൻ ഖവാജ (32 പന്തിൽ 21), ഷോൺ മാർഷ് (61 പന്തിൽ 19), ട്രാവിസ് ഹെഡ് (48 പന്തിൽ 20), മിച്ചൽ മാർഷ് (36 പന്തിൽ ഒൻപത്), പാറ്റ് കമ്മിൻസ് (48 പന്തിൽ 17), ടിം പെയ്ൻ (85 പന്തിൽ 22), നാഥൻ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 7 റൺസുമായി മിച്ചൽ സ്റ്റാർക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണു ഒന്നാം ഇന്നിങ്സിൽ വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി.
മുംബൈയില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരുകുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുമരണം. രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല.
മുംബൈ ചെമ്പൂര്‍ തിലക് നഗറിലെ 15 നില ഫ്ലാറ്റ് സമ്മുച്ചയത്തിന്റെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ആദ്യം തീ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് മുകളിലെ രണ്ട് നിലകളിലേക്കും തീ വ്യാപിച്ചു. എന്നാൽ, കെട്ടിടത്തിൽ കുടുങ്ങിയവരെ ഉടൻ പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ വൻദുരന്തം വഴിമാറി. അഞ്ച് അഗ്നിശമന യൂണിറ്റുകൾ രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മരിച്ച അഞ്ചു പേരില്‍ നാലും സ്ത്രീകളാണ്. ഇവരെ ആശുപത്രയിലെത്തിക്കുന്നതിനു മുമ്പ് തന്നെ മരിച്ചിരുന്നു. സുനിതാ ജോഷി, സരള സുരേഷ്, സുമന്‍ ശ്രീനിവാസ്, ലക്ഷ്മി ബെന്‍ പ്രേംജി, ബാലചന്ദ്ര ജോഷി എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമനാ ഉദ്യോഗസ്ഥനും, രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയസമീപവാസിയായ ഒരാള്‍ക്കും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലുദിവസത്തിനിടയ്ക്ക് നാലാം തവണയാണ് മുംബൈയില്‍ തീപിടിത്തമുണ്ടകുന്നത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല, കാണികളും ഒടുവിൽ തനിനിറം പുറത്തെടുത്തു. കളത്തിലെ മോശം പെരുമാറ്റത്തിൽ കുപ്രസിദ്ധി നേടിയ ഓസീസ് താരങ്ങൾ മെൽബണിൽ ഇതുവരെ കുഴപ്പങ്ങളൊന്നും കാണിച്ചിട്ടില്ല.
അപ്പോഴാണ് കാണികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നാലാനായി ക്രീസിലെത്തിയപ്പോൾ കൂവലോടെയായിരുന്നു കാണികൾ സ്വീകരിച്ചത്. എന്നാൽ അതുകൊണ്ടൊന്നും കോഹ്‌ലിയെെന്ന പോരാളിയെ തളർത്താൻ സാധിച്ചില്ല. ക്രീസിൽ പൂജാരയ്ക്കൊപ്പം ഉറച്ചു നിന്നു കളിച്ച കോഹ്‌ലി ഇന്ത്യൻ ഇന്നിങ്സിനു അടിത്തറ പാകുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. 204 പന്തുകളിൽ നിന്നും ഒൻപതു ഫോറുകളുമായി 82 റൺസാണ് താരം നേടിയത്. ഒരു ഘട്ടത്തിൽ അദ്ദേഹം സെഞ്ചുറി നേടുമെന്നു തോന്നിച്ചെങ്കിലും സ്റ്റാർക്കിന്റെ പന്തിൽ ഫിഞ്ച് പിടിച്ചു പുറത്തായി.
പൊതുവെ മാന്യമായി പെരുമാറുന്നവരാണ് ഓസ്ട്രേലിയൻ കാണികൾ. എന്നാൽ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിംപെയ്നുമായുള്ള ഉരസലാണ് കാണികളെ പ്രകോപിപ്പിച്ചത്. ടിം പെയ്നും കോഹ്‌ലിയും തമ്മിലുള്ള വാഗ്വാദം ക്രിക്കറ്റ് ലോകത്തു ചർച്ചയായിരുന്നു. അംപയർ ഇടപെട്ടാണ് ഇരുവരേയും പിന്തിരിപ്പിച്ചത്. കളിയ്ക്കു ശേഷം ടിം പെയ്ൻ ഹസ്തദാനം നൽകിയപ്പോൾ കോഹ്‌ലി മുഖം തിരിക്കുകയും ചെയ്തു.
എന്നാൽ ഇന്ത്യൻ ഇന്നിങ്‌സ് ഏഴിന് 443 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യ. രണ്ടാം ദിനം കരിയറിലെ 17–ാം സെഞ്ചുറി കുറിച്ച ചേതേശ്വർ പൂജാരയുടെ മികവിലാണ് വമ്പൻ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 280 പന്തുകളിൽ നിന്നാണ് പൂജാര സെഞ്ചുറി നേട്ടം കുറിച്ചത്. 90 റൺസ് പൂർത്തിയാക്കിയപ്പോൾ വിദേശത്ത് 2000 ടെസ്റ്റ് റൺസ് എന്ന നേട്ടവും പൂജാരയ്ക്കു ലഭിച്ചു. ഇന്ത്യയ്ക്കായി കന്നി മൽസരം കളിക്കുന്ന മായങ്ക് അഗര്‍വാൾ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി നേടി. രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ.
ഹനുമ വിഹാരി (66 പന്തിൽ എട്ട്), മായങ്ക് അഗർവാൾ (161 പന്തിൽ 76), ചേതേശ്വർ പൂജാര (319 പന്തിൽ 106), വിരാട് കോഹ്‍ലി (204 പന്തിൽ 82), രഹാനെ (76 പന്തിൽ 34), റിഷഭ് പന്ത് (76 പന്തില്‍ 39), രവീന്ദ്ര ജഡേജ (മൂന്ന് പന്തിൽ നാല്) എന്നിവരാണ് ഒന്നാം ഇന്നിങ്സിൽ പുറത്തായത്. അർധ സെഞ്ചുറിയുമായി രോഹിത് ശർമ പുറത്താകാതെനിന്നു.
.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓപ്പണിങ് ബാറ്റ്സ്മാൻ ഹനുമ വിഹാരിക്കു തിളങ്ങാനായില്ല. 66 പന്തുകൾ നേരിട്ടെങ്കിലും വിഹാരിക്ക് എട്ട് റൺസ് മാത്രമാണ് നേടാനായത്. മായങ്ക് അഗർവാള്‍ കന്നി മൽസരത്തിൽ തന്നെ അർധസെഞ്ചുറി പൂർത്തിയാക്കി. പൂജാരയെ കൂട്ടുപിടിച്ച് മായങ്ക് ഇന്ത്യൻ സ്കോര്‍ 100 കടത്തി.
123ൽ നിൽക്കെ മായങ്ക് പുറത്തായി. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടിം പെയ്ൻ ക്യാച്ചെടുത്ത് മായങ്കിനെ പുറത്താക്കി. തുടർന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പൂജാരയും ചേർന്ന് കളി മുന്നോട്ടുകൊണ്ടുപോയി. രണ്ടാം ദിനം രണ്ടിന് 215 എന്ന നിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. രണ്ടാം ദിനം പൂജാര സെഞ്ചുറി പൂർത്തിയാക്കി.
സ്കോർ 293ൽ നിൽക്കെ കോഹ്‍ലി പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഫിഞ്ചിന് ക്യാച്ച് നൽകിയായിരുന്ന ഇന്ത്യൻ നായകന്റെ പുറത്താകൽ. തൊട്ടുപിന്നാലെ സെഞ്ചുറി നേടിയ പൂജാരയും മടങ്ങി. പാറ്റ് കമ്മിൻസിന്റെ പന്തിൽ പൂജാര ബൗള്‍ഡായി. നാഥൻ ലിയോണിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് രഹാനെയും മടങ്ങി. പിന്നാലെയെത്തിയ യുവതാരം റിഷഭ് പന്തിനൊപ്പം രോഹിത് ശർമ ഇന്ത്യൻ സ്കോർ 400 കടത്തി. റിഷഭ് പന്തിനെ സ്റ്റാർക്കും ജഡേജയെ ജോഷ് ഹെയ്സൽവുഡുമാണു വീഴ്ത്തിയത്. ഓരോ മൽസരങ്ങൾ വീതം ജയിച്ച് ഇന്ത്യയും ഓസീസും പരമ്പരയില്‍ തുല്യനിലയിലാണ്.
അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. അൽ ഐൻ എഫ്സിയെ 4-1നു കീഴടക്കിയാണു റയൽ മഡ്രിഡ് ജേതാക്കളായത്. റയലിന്റെ തുടര്‍ച്ചയായ മൂന്നാം ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇതോടെ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റിക്കോര്‍ഡും റയല്‍ മാഡ്രിഡ് സ്വന്തമാക്കി. പതിനാലാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചാണ് റയലിന്റെ ഗോൾവേട്ട തുടങ്ങിയത്. കരിം ബെൻസിമയുടെ പാസിൽ നിന്നുള്ള ഇടംകാലൻ ഷോട്ട് ഗോൾവലകുലുക്കി.
രണ്ടാംപകുതിയിൽ മാർക്കോസ് ലൊറന്റെ (60’), സെർജിയോ റാമോസ് (78’) എന്നിവർ ഒരോഗോളുകൾ നേടി. 91-ാം മിനിറ്റിൽ യാഹിയ നാദെറിന്റെ വകം സെൽഫ് ഗോൾകൂടി വീണതോടെ റയൽ പട്ടിക പൂർത്തിയാക്കി. ഷിയോതാനി(80) അൽഐനിന്റെ ആശ്വാസഗോൾ നേടി. നാലാം തവണയാണ് റയല്‍ ക്ലബ് ലോകകപ്പ് കിരീടം നേടുന്നത്. ഇതോടെ ക്ലബ് ലോകകപ്പ് കിരീടങ്ങളുടെ എണ്ണത്തിലും റയല്‍ ഒന്നാമതെത്തി. ഈ നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ക്ലബ് കപ്പ് നേടുന്ന താരമെന്ന റിക്കോര്‍ഡ് ടോണി ക്രൂസ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റിക്കോർഡാണ് ക്രൂസ് സ്വന്തം പേരിലാക്കിയത്.
ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്.
തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിനെതിരെ ദില്ലി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ദില്ലിയിലെ സാകേത് കോടതിയാണ് കേസെടുത്തത്.ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിനെ തുടര്‍ന്നായിരുന്നു ഇത്.
രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനം തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ദില്ലിയില്‍ ഫ്‌ലാറ്റ് നല്‍കുമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്.ഗൗതം ഗംഭീറാണ് അംബാസിഡര്‍ എന്ന് കണ്ടിട്ടാണ് രുദ്ര ഗ്രൂപ്പിന് പണം നല്‍കിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് സാകേത് കോടതി ജഡ്ജിയായ മനീഷ് ഖുരാന പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഗംഭീര്‍ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഈ ദില്ലി താരത്തിന്റെ സമ്പാദ്യം.