Sports

പ്രളയക്കെടുതികളില്‍ നിന്നും കരകേറിയ കേരളത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി എഴുതിയ കുറിപ്പ് വൈറലാകുന്നു . തലസ്ഥാനത്ത് അഞ്ചാം ഏകദിനത്തിനായി റാവിസ് ലീല ഹോട്ടലില്‍ എത്തിയപ്പോഴാണ് കേരളത്തിനോടുള്ള ഇഷ്ടം കൊഹ്‌ലി അറിയിച്ചത്. പ്രളയകാലത്ത് കേരളത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരുടെ ആ കൂട്ടത്തില്‍ ക്യാപ്റ്റന്‍ കൊഹ്‌ലിയുമുണ്ടായിരുന്നു.ലീലാ ഹോട്ടലിലെ ബുക്കിലാണ് കേരളത്തോടുള്ള ഇഷ്ടം കൊഹ്‌ലി കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :

‘കേരളത്തിലെത്തുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എല്ലാ സ്ഥലങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വളരെയേറെ അതിമനോഹരമാണ് കേരളം.ഞാന്‍ എല്ലാവരേയും ദൈവത്തിന്റെ സ്വന്തം നാടിനെ ആസ്വദിക്കാന്‍ ശുപാര്‍ശ ചെയ്യും.കേരളം സ്വന്തം കാലില്‍ നിന്നു തുടങ്ങിയിരിക്കുന്നു. തീര്‍ത്തും സുരക്ഷിതമായ സ്ഥലമായി മാറിയിരിക്കുകയാണ് കേരളം.വരുമ്പോഴെല്ലാം സന്തോഷിപ്പിക്കുന്ന ഈ സ്ഥലത്തിന് ഒരുപാട് നന്ദി.’

ഈ കുറിപ്പ് ഇപ്പോൾ ആരാധകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ .അതേസമയം വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നാളെയാണ് മത്സരം നടക്കുന്നത്.തലസ്ഥാനത്ത് എത്തിച്ചേർന്ന താരങ്ങൾക്ക് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. കേരളത്തിന്റെ സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ ആദ്യമായാണ് ഒരു വേദിയില്‍ ലഭിക്കുന്ന സ്വീകരണത്തിന് ബി.സി.സി.ഐ നന്ദി ഔദ്യോഗികമായി അറിയിക്കുന്നത്

വെസ്റ്റന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരേ നടക്കുന്ന ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കിയ സെലക്ടര്‍മാരുടെ നടപടിയില്‍ ആരാധകര്‍ കട്ടക്കലിപ്പില്‍. 14 വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതിനു ശേഷം ആദ്യമായാണ് ധോണി മോശം ഫോമിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്താകുന്നത്. വെസ്റ്റിന്‍സിനെതിരായ മൂന്നു മത്സര പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ മൂന്നു മത്സര പരമ്പരക്കുമുള്ള 16 അംഗ ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചത്.

ഇതിഹാസ താരത്തിന്റെ കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുമ്പോഴാണ് താരത്തിന് ടീമില്‍ അവസരം നഷ്ടമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധോണി വിരമിച്ചേക്കുമെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മത്സരത്തോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, മോശം ബാറ്റിങ് ഫോമിലുള്ള ധോണിക്ക് ഇനിയൊരവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ICC

@ICC

India have left out MS Dhoni for both their T20I series against Windies and Australia. Could his glittering T20I career be at an end?

Find out the full squads ⬇http://bit.ly/DhoniOut 

sultan love@sultan_love

Shame on @BCCI for not selecting MS he’s legend

Ali Asgar Lakhani@AliAsgar_42

Today I am dead as Fan of Indian cricket team!!!

ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാതെയാണ് ധോണിയെ ടീമില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ലോകകപ്പ് മുന്നില്‍ നില്‍ക്കെ ബിസിസിഐ ഇനിയൊരു പരീക്ഷണത്തിന് മുതിരുമോ എന്ന കാര്യത്തില്‍ സംശമാണെന്നും ചില വിലയിരുത്തലുകളുണ്ട്.

Harsha Bhogle

@bhogleharsha

The big news is obviously the absence of MS Dhoni from the T20 squad. The next World T20 isn’t till 2020 so this is an acknowledgement that someone else will be behind the stumps there.

Aakash Chopra

@cricketaakash

Even the Indian T20i team for announced. 17 members. Big NEWS is that Dhoni is NOT in that team too. Might not see Dhoni in India colours for the T20 format again…

വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരും ട്വന്റി20 ടീമുകളിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍, ശിഖര്‍ ധവാന്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ഇടമില്ല.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, പാര്‍ഥിവ് പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

വിന്‍ഡീസിനെതിരായ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ്, ഷഹ്ബാസ് നദീം. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഷഹ്ബാസ് നദീം ടീമില്‍ നിന്ന് പുറത്താവും.

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി നികേഷ പട്ടേല്‍. ബാംഗ്ലൂരില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ചു വര്‍ഷം മുമ്ബ് വരെ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഇപ്പോള്‍ ബ്രേക്ക് അപ്പിനു ശേഷവും താന്‍ അതില്‍ നിന്നും പൂര്‍ണമായും വിമുക്തയായിട്ടില്ലെന്നും നികേഷ പറയുന്നത്.

ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. ബിഗ് ബോസില്‍ ഭാര്യ ഭുവനേശ്വരിയെ കുറിച്ച് പറയവേ 7 വര്‍ഷമായി തങ്ങള്‍ പ്രണയിച്ചുവെന്ന് ശ്രീശാന്ത് പറഞ്ഞതാണ് നികേഷയെ ചൊടിപ്പിച്ചത്. തനിക്കൊപ്പം കഴിയുമ്‌ബോഴും ശ്രീ മറ്റൊരു പ്രണയത്തിലായിരുന്നു എങ്കില്‍ താന്‍ എന്താണ് മനസിലാക്കേണ്ടത് എന്നാണ് നികേഷ ചോദിക്കുന്നത്.

2012ല്‍ വരദ നായിക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആണ് ശ്രീശാന്തുമായി പിരിഞ്ഞത്. ബിഗ് ബോസ് ഷോയില്‍ ശ്രീ സ്ഥാപിക്കാന്‍ ശ്രമിക്കും പോലെ ആളൊരു മഹാനായ ആളല്ലെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെന്നും നികേഷ പറയുന്നു.

പിരിഞ്ഞതിനു ശേഷം ശ്രീശാന്തിനെ നേരില്‍ കണ്ടിട്ടില്ലെന്നും നികേഷ കൂട്ടിച്ചേര്‍ത്തു.

സാനിയ മിർസ അമ്മയാകുന്നുവെന്ന വാർത്ത സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഗർഭകാലത്തെ ഓരോ ഘട്ടത്തിലുമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാനും താരത്തിന് മടിയില്ല. ഇപ്പോഴിതാ ഭർത്താവ് ശുഐബ് മാലിക്കിന്റെ ഒപ്പം ബേബിഷവര്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഭർത്താവിനും സഹോദരി അനയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇത്. ചിത്രങ്ങളിൽ ഏറെ സന്തോഷവതിയാണ് സാനിയ.

ചിത്രങ്ങൾ വളരെ അധികം ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകർ കണ്ടത്. എന്നാൽ ചിലർ ചിത്രങ്ങൾക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സാനിയയുടെ ശരീരഭാരവും വസത്രധാരണവുമാണ് ഇവര്‍ക്ക് പ്രശ്നം. ഗർഭകാലത്തിൽ സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ അങ്ങനെയുള്ളപ്പോൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധവേണമെന്നുമാണ് ഇവർ പറയുന്നത്.

സാനിയയെ പോലെ സെലിബ്രിറ്റി ഇമേജുള്ളയാൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധിക്കണം.ബേബി ഷവറിനായി സാനിയ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വളരെ അരോചകമാണെന്നുമായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അതില്‍ മറ്റുള്ളവർ ഇടപെടുന്നത് ശരിയല്ലെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. ട്രോളുമായി ഇറങ്ങുന്നവര്‍ക്ക് താരം തന്നെ ചുട്ട മറുപടി നല്‍കുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവയ്ക്കുന്നു.

ആലപ്പുഴ : പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി ന​വം​ബ​ർ പ​ത്തി​നു ന​ട​ത്തും. നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി യോ​ഗ​ത്തി​ലാ​ണ് തി​യ​തി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

മേ​ള​യി​ൽ മു​ൻ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ത​ന്നെ മു​ഖ്യാ​തി​ഥി​യാ​കും. ആ​ർ​ഭാ​ട​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടാ​കും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക. സ​ർ​ക്കാ​രി​ൽ​നി​ന്നു പു​തു​താ​യി സാ​ന്പ​ത്തി​ക സ​ഹാ​യം സ്വീ​ക​രി​ക്കാ​തെ ത​ദ്ദേ​ശീ​യ​മാ​യി സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി​യാ​കും മേ​ള​യു​ടെ സം​ഘാ​ട​നം.

ഓ​ഗ​സ്റ്റ് മാ​സം ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കേ​ണ്ട വ​ള്ളം​ക​ളി പ്ര​ള​യ​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

മെല്‍ബണ്‍: കടലില്‍ സര്‍ഫിംഗിനിടെ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്. ക്യൂന്‍സ്ലാന്‍ഡില്‍ മകനോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹെയ്ഡന് പരിക്കേറ്റത്. തലയ്ക്കും കഴുത്തിട് തൊട്ട് താഴെ നട്ടെല്ലിനും പരിക്കേറ്റ ഹെയ്ഡന്‍ ചികിത്സയിലാണ്. ഹെയ്ഡന്റെ വാരിയെല്ലുകളില്‍ പൊട്ടലുണ്ട്. നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. പരിക്ക് പറ്റിയതിന്റെ ചിത്രങ്ങള്‍ ഹെയ്ഡന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

പരിക്കിന്റെ വിശദാംശങ്ങള്‍ അടക്കമാണ് ഹെയ്ഡന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സര്‍ഫിംഗിനിടെ കൂറ്റന്‍ തിരമാലയ്ക്കടിയില്‍ പെട്ടാണ് പരിക്കേറ്റതെന്ന് ഹെയ്ഡന്‍ കൊറിയര്‍ മെയില്‍ പത്രത്തോട് പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി അടിച്ച കൂറ്റന്‍ തിരകള്‍ക്ക് അടിയില്‍ പെട്ടത് മാത്രമേ ഓര്‍മയുള്ളൂവെന്നും ഭാഗ്യംകൊണ്ടാണ് ജീവന്‍ തിരിച്ചുലഭിച്ചതെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

ഇതാദ്യമായല്ല ഹെയ്ഡന് കടലില്‍വെച്ച് പരിക്കേല്‍ക്കുന്നത്. 1999ല്‍ നോര്‍ത്ത് സ്ട്രാട്ബ്രോക്ക് ദ്വീപിലേക്ക് മീന്‍ പിടിക്കാന്‍ പോവുന്നതിനിടെ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് കടലിലൂടെ കിലോമീറ്റററുകളോളം നീന്തിയാണ് ഹെയ്ഡന്‍ രക്ഷപ്പെട്ടത്. മുന്‍ ഓസ്ട്രേലിയന്‍ താരമായ ആന്‍ഡ്യ്രു സൈമണ്ട്സും ഈ സമയം ഹെയ്ഡനൊപ്പമുണ്ടായിരുന്നു.

2009ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 46കാരനായ ഹെയ്ഡന്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നത്.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസ് ഫോളോഓണില്‍. ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 181 റണ്‍സിന് പുറത്തായതോടെയാണ് വിന്‍ഡീസിന് ഫോളോഓണില്‍ നിന്നും ഒഴിവാകാന്‍ കഴിയാതെ വന്നത്. മത്സരത്തില്‍ ഇന്ത്യ 468 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി.

ഏഴാം വിക്കറ്റില്‍ റേഷന്‍ ചേസും കിമോ പോളും ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 73 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും അതും വിന്‍ഡീസിന്റെ രക്ഷക്കെത്തിയില്ല. ചേസ് 53ഉം പോള്‍ 47ഉം റണ്‍സെടുത്തു. 17 റണ്‍സുമായി ബിഷു പുറത്താകാതെ നിന്നു.

അശ്വിന്‍ നാലും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേശ് യാദവ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ബ്രാത്ത് വെയ്ത്തിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. പിന്നീട് പവലിയനിലേക്ക് വിന്‍ഡീസ് ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു. പോളി (1) ഹോപ്പ് (10) ഹിറ്റ്മേയര്‍ (10), ആമ്പിസ് (12) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍മാരുടെ സംഭാവന.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ താരം പൃഥി ഷായ്ക്കും നായകന്‍ വിരാട് കോഹ്ലിയ്ക്കും പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കൂടി സെഞ്ച്വറി സ്വന്തമാക്കിയ മത്സരത്തില്‍ 649ന് ഒന്‍പത് എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ജഡേജ പുറത്താകാതെ 100 റണ്‍സ് സ്വന്തമാക്കി. 132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ കന്നി സെഞ്ച്വറിയാണ് ജഡേജ ഇന്ന് സ്വന്തമാക്കിയത്.

രണ്ടാം ദിവസത്തില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയും 92 റണ്‍സെടുത്ത റിഷഭ് പന്തിന്റേതുമാണ് ശ്രദ്ധേയമായ മറ്റ് ഇന്നിംഗ്സുകള്‍. അശ്വിന്‍ ഏഴും കുല്‍ദീപ് യാദവ് 12ഉം ഉമേശ് യാദവ് 22ഉം റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമ്മി രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നാല് വിക്കറ്റെടുത്ത ബിഷുവാണ് വിന്‍ഡീസിനായി ഏറ്റവും അധികം വിക്കറ്റെടുത്തത്. ലെവിസ് രണ്ടും ഗാബ്രിയേല്‍, ചേസ്, ബ്രാത്ത് വൈത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

230 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളടക്കമാണ് കോഹ്ലി തന്റെ ഇരുപത്തി നാലാം ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത്. ലെവിസിന്റെ പന്തില്‍ ബിഷു പിടിച്ചാണ് 139 റണ്‍സുമായി കോഹ്ലി പുറത്തായത്. സെഞ്ച്വറിക്ക് എട്ട് റണ്‍സ് അരികില്‍ വീണ പന്ത് 92 റണ്‍സ് സ്വന്തമാക്കി. 84 പന്തില്‍ എട്ട് ഫോറും നാല് സിക്സും സഹിതമാണ് പന്ത് അതിവേഗം 92ലെത്തിയത്.

നേരത്തെ ഒന്നാം ദിവസം പൃഥി ഷായുടെ അരങ്ങേറ്റ സെഞ്ച്വറി മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിച്ചിരുന്നു. സ്‌കോര്‍ മൂന്ന് റണ്‍സില്‍ നില്‍ക്കെ തന്നെ ഇന്ത്യക്ക് ആദ്യ അടികിട്ടി. റണ്‍സൊന്നുമെടുക്കാതെ ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്ത്. പിന്നീടാണ് പ്രിഥി ഷായും ചേതേശ്വര്‍ പൂജാരയും ഒത്തുചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 206 റണ്‍സ് നേടിയശേഷമാണ് 86 റണ്‍സുമായി പൂജാര പുറത്തായത്. ഷെര്‍മന്‍ ലൂയിസിനായിരുന്നു വിക്കറ്റ്. അധികം വൈകാതെ തന്നെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കിടിലന്‍ സെഞ്ച്വറി നേടിയ പ്രിഥ്വി ഷായും പുറത്തായി. പത്തൊമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ 134 റണ്‍സെടുത്ത പ്രിഥ്വി ദേബേന്ദ്ര ബിഷുവിന്റെ പന്തില്‍ ബിഷുവിന് തന്നെ പിടികൊടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി രഹാനെ 41 റണ്‍സെടുത്തു.

വിജയാഘോഷം തുടങ്ങിയ ബ്ളാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് മുംബൈയുടെ സമനില ഗോൾ. ഇനിയും വിശ്വസിക്കാനാകാെത ബ്ളാസ്റ്റേഴ്സ് താരങ്ങളും ആരാധകരും.കളിയുടെ തുടക്കത്തിൽ വ്യക്തമായ ആധിപത്യം നേടിയ ബ്ളാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. 24ാം മിനിറ്റിൽ സെയ്‌മിലൻ ദുംഗലിന്റെ ബുദ്ധിപൂർവമായ പാസ് സ്വീകരിച്ച് കൃത്യമായി നർസാരി മുംബൈയുടെ വലകുലുക്കി.

മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ ഒരു സുവർണാവസരം പാഴാക്കിയതിനു ശേഷമായിരുന്നു ദുംഗലിന്റെ പാസിൽനിന്നുള്ള നർസാരിയുടെ ഗോൾ. അനാവശ്യമായി വാങ്ങിയ രണ്ടു മഞ്ഞക്കാർഡുകൾ ഒഴിച്ചുനിർത്തിയാൽ ബ്ലാസ്റ്റേഴ്‌സിനു സ്വന്തമായിരുന്നു മൽസരത്തിന്റെ ആദ്യപകുതി. നിക്കോള ക്രമാരവിച്ച്, മതായ് പോപ്ലാട്നിക് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിൽ മഞ്ഞക്കാർഡ് കണ്ടത്.

രണ്ടാം പകുതിയിൽ മതേയ് പൊപ്ളാട്നിക്കിനെ പിൻവലിച്ച് കറേജ് പെക്കൂസണനെ ഇറക്കി കോച്ച് ഡേവിഡ് ജെയിംസിന്റെ പരീക്ഷണം. പെക്കൂസന്റെ അതിവേഗ നീക്കങ്ങൾ പലപ്പോഴും മുംബൈയ്ക്കു തലവേദന സൃഷ്ടിച്ചു. ഗോൾ മടക്കാൻ മുംബൈ കിണഞ്ഞു ശ്രമിച്ചു. എന്നാൽ ഗോളിയും പ്രതിരോധനിരയും തീർത്ത മതിൽ മറികടക്കാൻ സാധിച്ചില്ല. ദൗർഭാഗ്യം കൂടിയായപ്പോൾ മുംബൈയുടെ പതനം പൂർണം.

ഗോളെന്നുറച്ച പല ഷോട്ടുകളും പോസ്റ്റിനു പുറത്തു കൂടി പാഞ്ഞു. ഇതിനിടെ ദുംഗലിനു പകരക്കാരനായി സി.കെ. വിനീത് കളത്തിലെത്തിയതോടെ കാണികളുടെ ആവേശംഇരട്ടിച്ചു. ലീഡ് വർധിപ്പിക്കാൻ ബ്ളാസ്റ്റേഴ്സും പരമാവധി ശ്രമിച്ചു. ഒടുവിൽ മുംബൈയുടെ കഠിനാധ്വാനത്തിനു ഫലം കണ്ടു. ഇൻജുറി ടൈമിൽ ബൂമിജിന്റെ ലോങ് റേഞ്ചർ ബ്ളാസ്റ്റേഴ്സ് വലയിലേക്ക് തുളഞ്ഞിറങ്ങി (1-1)

അബുദാബി: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരാടും. ഒരു മല്‍സരത്തിലും തോല്‍വി നേരിടാതെ ഫൈനലിലെത്തിയ ഇന്ത്യ ഏഴാമത്തെ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ അനായാസം കീഴടക്കി കിരീടം നേടിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്.

വൈകിട്ട് 5 മണി മുതല്‍ ദുബായിലാണ് മല്‍സരം. ലോകകപ്പിന്റെ ഒരുക്കങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാന്‍ എഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഏഷ്യാ കപ്പിലെ ഏഴാം കിരീടമാണ് ഇന്ത്യ ദുബായില്‍ ലക്ഷ്യമിടുന്നതെങ്കിലും മൂന്നാം ഫൈനല്‍ കളിക്കുന്ന ബംഗ്ലാദേശിന് ആദ്യ കീരീടത്തിലാണ് കണ്ണ്.

രണ്ട് വര്‍ഷം മുമ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിന്റെ ഫൈനലിലും ഏറ്റുമുട്ടിയത് ഇന്ത്യയം ബംഗ്ലാദേശും തന്നെയായിരുന്നു. മഴമൂലം 15 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ഏഴ് പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ ലക്ഷ്യം കണ്ടു.ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും മടങ്ങിയെത്തുമ്പോള്‍ കെ.എല്‍ രാഹുലിന് വിശ്രമം കൊടുക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

ജഡേജ-കുല്‍ദീപ്-ചാഹല്‍ ത്രയവും നിര്‍ണായക ബ്രേക്ക് ത്രൂകള്‍ നല്‍കുന്ന കേദാര്‍ ജാദവിന്റെ സുവര്‍ണ കൈകളുമാണ് ഇന്ത്യയയുടെ ശക്തി. ബൂംമ്രയും ഭുവനേശ്വര്‍ കുമാറും കൂടി ചേരുന്നതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ കടുപ്പമാകും.

മറുവശത്ത് പരിക്കിന്റെ പിടിയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍ തമീം ഇക്ബാല്‍ പരിക്കേറ്റ് മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനും പരിക്കേറ്റത് അവരെ വലക്കുന്നുണ്ട്. എങ്കിലും മുഷ്ഫീഖറിന്റെയും മുസ്തഫിസുറിന്റെയും ഫോം ബംഗ്ലാദേശിനും പ്രതീക്ഷ പകരുന്നതാണ്.

ഒടുവി​ൽ സൈ​ന​യ്ക്കും ക​ശ്യ​പി​നും പ്ര​ണ​യ സാ​ഫ​ല്യം. ദീ​ർ​ഘ​കാ​ല​ത്തെ പ്ര​ണ​യ​ത്തി​ന്‍റെ സാ​ഫ​ല്യ​മെ​ന്നോ​ണം ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ ഒ​ളി​ന്പി​ക് വെള്ളി മെഡൽ ജേതാവ് സൈ​ന നെ​ഹ്‌വാ​ളും കോ​മ​ണ്‍​വെ​ൽ​ത്ത് സ്വ​ർ​ണ ജേ​താ​വ് പി. ക​ശ്യ​പും ത​മ്മി​ൽ വി​വാ​ഹി​ത​രാ​കു​ന്നു. ഡി​സം​ബ​ർ 16-നാ​ണ് വി​വാ​ഹം നിശ്ചയിച്ചിരിക്കുന്നത്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​യ 100 പേ​ർ​മ മാ​ത്ര​മേ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കൂ. ഡി​സം​ബ​ർ 21ന് ​വിവാഹ സത്കാരവും തീരുമാനിച്ചിട്ടുണ്ട്.

Image result for saina nehwal p kashapu marriage

12 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ​ല​ത​വ​ണ ഈ ​വാ​ർ​ത്ത വ​ന്നി​രു​ന്നെ​ങ്കി​ലും ഇ​രു​വ​രും നി​ഷേ​ധി​ക്കു​ക​യോ ശ​രി​വ​യ്ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ദീ​പി​ക പ​ള്ളി​ക്ക​ൽ – ദി​നേ​ഷ് കാ​ർ​ത്തി​ക്, ഇ​ഷാ​ന്ത് ശ​ർ​മ – പ്രീതി സിം​ഗ്, ഗീ​ത പോ​ഗ​ട്ട് – പ​വ​ൻ​കു​മാ​ർ, സാ​ക്ഷി മാ​ലി​ക് – സ​ത്യ​വ്ര​ത് തു​ട​ങ്ങി​യ​വ​ർക്ക് പിന്നാലെയാണ് കായിക മേഖലയിൽ വീണ്ടും പ്രണയ വിവാഹം നടക്കുന്നത്. മ​ധു​മി​ത ഗോ​സ്വാ​മി – വി​ക്രം സിം​ഗ്, സ​യി​ദ് മോ​ഡി- അ​മീ​ത കു​ൽ​ക്ക​ർ​ണി എന്നിവരും ബാഡ്മിന്‍റൺ മേഖലയിൽ വിവാഹിതരായവരാണ്.

Related image

2005ൽ ​ഹൈ​ദ​രാ​ബാ​ദി​ലെ ഗോ​പീച​ന്ദ് അ​ക്കാ​ഡ​മി​യി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സൈനയും കശ്യപും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് അ​തു പ്ര​ണ​യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വി​വ​രം വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ​ക്കു മാ​ത്ര​മേ അ​റി​യു​മാ​യി​രു​ന്നു​ള്ളൂ. ഒ​ളി​ന്പി​ക് മെ​ഡ​ലും ലോ​ക​ ചാ​ന്പ്യ​ൻ​ഷി​പ്പ് വെ​ള്ളി​യും കൂ​ടാ​തെ 21 പ്ര​ധാ​ന​പ്പെ​ട്ട കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ സൈ​ന​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ വ​നി​താ ബാ​ഡ്മി​ന്‍റ​ണ്‍ രം​ഗം ഉ​ന്ന​തി​യി​ലെ​ത്തു​ന്ന​ത്. ലോ​ക റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ താ​ര​മാ​ണ് സൈ​ന.

Image result for saina nehwal p kashyap marriage

ക​ശ്യ​പ് ഒരു ഘട്ടത്തിൽ ആറാം റാങ്ക് വരെ എത്തിയെങ്കിലും പരിക്ക് വില്ലനായത് കരിയറിന് തിരിച്ചടിയായി. 2012 ല​ണ്ട​ൻ ഒ​ളി​ന്പി​ക്സി​നു മു​ന്പാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം തു​റ​ന്നു പ​റ​യു​ന്ന​ത്. ഒ​രു​വേ​ള ഗോ​പീ​ച​ന്ദി​ന്‍റെ അ​ടു​ത്തു​നി​ന്ന് മാ​റി ബം​ഗ​ളൂ​രു​വി​ൽ വി​മ​ൽ​കു​മാ​റി​ന്‍റെ കീ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ലേ​ർ​പ്പെ​ട്ട​പ്പോ​ഴും ഇരുവരും രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. സൈ​ന തി​രി​കെ ഹൈ​ദ​രാ​ബാ​ദി​ൽ ഗോ​പീ​ച​ന്ദ് അ​ക്കാ​ഡ​മി​യി​ൽ എ​ത്താ​നു​ള്ള കാ​ര​ണ​ക്കാ​ര​നും ക​ശ്യ​പാ​ണെ​ന്നാ​ണ് സൂ​ച​ന. സൈ​ന​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​കു​ന്ന ബോ​ളി​വു​ഡ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ശ്ര​ദ്ധ ക​പൂ​റാ​ണ് സൈ​ന​യാ​യി വേ​ഷ​മി​ടു​ന്ന​ത്.

RECENT POSTS
Copyright © . All rights reserved