ആഷ്‌ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റ്; ജൂണ്‍ 3ന് ആഷ്ഫോര്‍ഡില്‍ ആദ്യ മത്സരം മുതല്‍ തീ പാറും; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, വിജയം ആര്‍ക്കൊപ്പം? 0

ആഷ്ഫോര്‍ഡ്: ”ജോസഫ് മൈലാടും പാറയില്‍” മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 5-ാമത് അഖില ക്രിക്കറ്റ് ടൂര്‍ണമെന്റ് വില്ലീസ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ജൂണ്‍ 3 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

Read More

10ഓളം ചെറു ദീപുരാജ്യങ്ങൾ ചേർന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ‘ഇനിയില്ല’! ക്രിക്കറ്റ് ബോര്‍ഡിന്റെ 91ാം വാർഷികാഘോഷത്തിനിടയിൽ അത് സംഭവിച്ചു 0

തൊണ്ണൂറുകളുടെ തുടക്കത്തോടെ വെസ്റ്റിന്‍സില്‍ ക്രിക്കറ്റ് ക്ഷയിക്കുകയായിരുന്നു. നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുളള യോഗ്യത നേടാന്‍ പോലും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിനായില്ല. കളിക്കാരും ബോര്‍ഡും തമ്മിലുളള പ്രതിഫല തര്‍ക്കമാണ് പലപ്പോഴും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന് വിനയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം ബോര്‍ഡും കളിക്കാരും പരസ്യമായി ഏറ്റുമുട്ടിയത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

Read More

ലോകത്തെ ധനികരായ ക്ലബ്ബുകളുടെ പട്ടിക പുറത്ത്, സ്‌പാനീഷ് ഭീമനെ പിന്തള്ളി ഇംഗ്ലീഷ് ക്ലബ് 0

കെപിഎംജി പുറത്ത് വിട്ട പട്ടികയിൽ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ബാഴ്സിലോണ മൂന്നാം സ്ഥാനത്തുമാണ്. ജർമ്മൻക്ലബ് ബയേൺ മ്യൂണിക്ക് നാലാം സ്ഥാനത്തും, ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തുമാണ്. പത്ത് ധനികരുടെ പട്ടികയിൽ 6 ക്ലബുകളും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്.

ക്ലബുകളുടെ വരുമാനവും, സംപ്രേക്ഷണ അവകാശവും, പ്രശസ്തിയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് കെപിഎംജി നടത്തിയത്.

Read More

തീ പാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ ടീമുകള്‍ ഒരുങ്ങുന്നു; ആറാമത് ഓള്‍ യുകെ മെൻസ് ഡബിൾ‍സ്‌ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2017 ജൂലൈ 15നു ഡെര്‍ബിയില്‍ 0

ഡെര്‍ബി ചലഞ്ചേേഴ്‌സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ആറാമത് ഓള്‍ യുകെ മെൻസ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 15നു ഡെര്‍ബി ഇറ്റ് വാൾ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ ആറാമത് ടൂർണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി

Read More

ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ ഏറ്റവും യോഗ്യൻ രാഹുൽ ദ്രാവിഡ്: റിക്കി പോണ്ടിങ്‌ 0

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. നിലവിലുള്ള പരിശീലകനായ അനില്‍ കുംബ്ലെയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ബിസിസിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതിയിലെ ഒരംഗം നിയമന പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കർ, മുന്‍ നായകന്‍ സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ പരിശീകലന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Read More

എംഎയുകെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2017; പുല്‍മൈതാനങ്ങളില്‍ ആവേശ തീപ്പൊരി വിതറാന്‍ ഈസ്റ്റ് ഹാമിലെ മലയാളികള്‍ കാത്തിരിക്കുന്നു 0

എംഎയുകെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. യുകെയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ആണ് ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്. നിരവധി പരിപാടികള്‍ വിജയിപ്പിച്ചു പാരമ്പര്യമുള്ള സംഘടനയുടെ ഈ സംരംഭവും വലിയ വിജയം ആയി തീരും എന്നുള്ളതില്‍ സംശയമില്ല. മത്സരങ്ങള്‍ ഈ മാസം ജൂലൈ 2ന് ന്യൂഹാമില്‍ നടക്കും. ഇരുഭാഗത്തും 6 കളിക്കാര്‍ എന്ന ഫോര്‍മാറ്റില്‍ ആയിരിക്കും കളി നടക്കുക.

Read More

രണ്ടു വ്യക്തികൾക്ക് രണ്ടു നിയമങ്ങൾ വയ്ക്കുന്നത് എന്തിനാണ്? ധോണിക്ക് നൽകുന്ന പരിഗണന എന്തുകൊണ്ട് മറ്റു പലർക്കും നൽകുന്നില്ല; സെലക്ഷൻ കമ്മിറ്റിക്കെതിരെ പൊട്ടിത്തെറിച്ചു ഹർഭജൻ സിംഗ് 0

ഇന്ത്യൻ ടീമിന്റെ വിലമതിക്കാനാവാത്ത സ്വത്താണ് ധോണിയെന്നായിരുന്നു ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിനായുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്ന അവസരത്തിൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് പറഞ്ഞത്. കളിയിൽ നിർണായകമായ പല സന്ദർഭങ്ങളിലും ധോണിയുടെ ഉപദേശം ടീമിന് ഏറെ ഗുണകരമായിട്ടുണ്ട്. വിരാട് കോഹ്‌ലിയെ നല്ല രീതിയിൽ നയിക്കാൻ പറ്റിയ വ്യക്തി ധോണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More

അടിച്ചവൻ തലയിൽ കൈവച്ചു; കാണാം ആ മനോഹര ഗോൾ കാണികളെ ത്രസിപ്പിച്ച സെൽഫ് ഗോൾ..! 0

ദക്ഷിണ കൊറിയയിൽ വച്ചു നടക്കുന്ന 20 വയസ്സിൽ താഴെയുള്ളവരുടെ ലോകപ്പ് മത്സരത്തിനിടെയാണ് ഈ ഗോൾ പിറന്നത്. ഇംഗ്ലീഷ് താരം ഫിക്കായോ ടൊമോറി 53 മീറ്റർ ദൂരെ നിന്ന് കൊടുത്ത ബാക്ക് പാസ് ഇംഗ്ലണ്ടിന്റെ വലയിൽ പതിക്കുകയായിരുന്നു. പെനാൽറ്റി ബോക്സിന് പുറത്തായിരുന്ന ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സണ് ഈ കിക്ക് തടുക്കാനുമായില്ല. ഫലമോ ഏറ്റവും അധികം ദൂരത്ത് നിന്ന് സെൽഫ് ഗോൾ അടിക്കുന്ന താരം എന്ന് നേട്ടം ഇംഗ്ലണ്ട് പ്രതിരോധനിര താരം ഫിക്കായോ ടൊമോറിക്ക് സ്വന്തം.

Read More

മുംബൈയും പൂനെയും നേർക്കുനേർ; ഐപിഎല്ലിൽ കിരീടം ആര് നേടും?ഒടുവിൽ വിവരം കിട്ടുമ്പോൾ പത്തോവറിൽ മുംബൈ 65/5 0

പൂനെക്ക് സ്റ്റീവ് സ്മത്തിന്റെ ക്യാപ്റ്റന്‍സിയും മഹേന്ദ്രസിങ് ധോണിയുടെ പരിചയ സമ്പത്തും ഗുണം ചെയ്യും. ധോണിക്ക്‌ ഐപിഎല്ലിൽ ഇത്‌ ഏഴാം ഫൈനലാണ്‌. അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടുവര്‍ഷത്തെ വിലക്ക്‌ കഴിഞ്ഞു തിരിച്ചെത്തുന്നതോടെ ധോണി പഴയ മഞ്ഞക്കുപ്പായത്തിലേക്കു മടങ്ങും. ഇതുകൊണ്ട് തന്നെഅത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പൂനെ ജെഴ്സിയിൽ ധോനിയുടെ അവസാന മത്സരമാകും ഇന്നത്തേത്. അജിങ്ക്യ രഹാനെ, രാഹുല്‍ ത്രിപാഠി, ജയദേവ് ഉനദ്ഗഡ് എന്നിവരുടെ ഫോം മുംബൈക്ക് തലവേദനയാകും.

Read More

മിനിറ്റുകൾ കൊണ്ട് ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞ അപകടം; മോട്ടോജിപി റേസിൽ നടന്ന ഞെട്ടിപ്പിക്കുന്ന അപകട വീഡിയോ കാണാം 0

റേസിന്റെ ആദ്യ ലാപ്പിൽ ഉണ്ടായ അപകടത്തിൽ 10 ബൈക്കുകളാണ് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്ത് വീണത്. 20 പേർ മാത്രം പങ്കെടുക്കുന്ന റേസാണ് ഇത്. യമഹയുടെ ഡ്രൈവർ ട്രക്കിൽ വീണതോടെയാണ് പിന്നാലെ വന്ന ബൈക്കുകളും വീണത്. പിറകെ വന്നവർ കൂട്ടിയിടിച്ച് വീണു. സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പല ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്.

Read More