കുബ്ലെയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ നമ്പര്‍വണ്‍ സ്ഥാനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഒരൊറ്റ ടെസ്റ്റില്‍ പോലും ഇന്ത്യ പരാജയമറിഞ്ഞില്ല. വെസ്റ്റിന്‍ഡീസിനെ അവരുടെ പാളയത്തില്‍ തോല്‍പ്പിച്ച് പരമ്പര നേടിയ നീലപ്പട, നാട്ടില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയും വിജയകൊടി നാട്ടി.
ബാറ്റിംഗിനിങ്ങിയ അയര്‍ലന്‍ഡ് 11 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 93 റണ്‍സ് എന്ന നിലയില്‍ പരുങ്ങുന്നതിനിടെ മഴയെത്തി. തുടര്‍ന്ന് ഡെത്ത് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം അഫ്ഗാന് 17 റണ്‍സിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. റാഷിദ് ഖാനെ കൂടാതെ കരീം ജനത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ ടി20 പരമ്പര 2-0ത്തിന് അഫ്ഗാന് സ്വന്തമാക്കി.
നേരത്തെ ഐപിഎല്‍ താരലേലത്തില്‍ നാല് കോടി രൂപ സ്വന്തമാക്കി റാഷിദ് ഖാന് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. റാഷിദിനെ കൂടാതെ മറ്റൊരു അഫ്ഗാന് താരമായ മുഹമ്മദ് നബിയും ഐപിഎല്‍ കളിക്കുന്നുണ്ട്
ഓസ്ട്രേലിയന്‍ ബോക്സിലേക്ക് നോക്കി ഹാന്‍ഡ്സ്കോമ്പിനെ ഉന്നമിട്ട് കഴുത്ത് കീറുമെന്ന ആംഗ്യം കാട്ടിയെന്നാണ് കോഹ്ലിയ്ക്കെതിരായ മറ്റൊരു ഗുരുതര ആരോപണം. മുന്‍ ശ്രീലങ്കന്‍ നായകന് അര്ജുന് രണതുംഗയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും നീചനായ നായകനാണ് കോഹ്ലി. ബാംഗ്ലൂര്‍ ടെസ്റ്റിന്റെ സ്പിരിറ്റ് കോഹ്ലിയാണ് നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിലും പുറത്തും നടത്തിയ മോശം പെരുമാറ്റത്തില്‍ നടപടി എടുക്കാത്തത് വഴി കോഹ്ലിയുടെ അരാജകത്വത്തിന് ഐസിസി ഫലത്തില്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തി.
മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്ക 494 റണ്‍സെടുത്തിരുന്നു. മെന്‍ഡിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മെന്‍ഡിസ് 285 പന്തില്‍ 19 ഫോറും നാല് സിക്സും അടക്കം 194 റണ്‍സെടുത്തു. മറുപടിയായി ബംഗ്ലാദേശ് പ്രതിരോധം 312 റണ്‍സില്‍ അവസാനിച്ചു.
അവസാന എട്ട് മിനിറ്റിലാണ് ബാഴ്സ മൂന്ന് ഗോളുകള്‍ നേടിയത്. ആദ്യ പാദത്തിലെ തകര്‍ച്ചയില്‍ ഒട്ടും ആത്മവിശ്വാസം നഷ്ടപ്പെടാത്ത പ്രകടനമായിരുന്നു മെസ്സിയും കൂട്ടരും സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്.
സുവാരസാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നാം മിനിറ്റിലായിരുന്നു അത്. നാല്പതാം മിനിറ്റില്‍ ലെയ്വിന്‍ കുര്‍സാവയുടെ സെള്‍ഫ് ഗോളിലൂടെ സ്കോര്‍ 2-0 മായി. അമ്പതാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലയണല്‍ മെസി ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു.
കഴിഞ്ഞ 4 വര്‍ഷക്കാലമായി നോര്‍ത്ത് വെസ്റ്റ് റീജിയനിലുള്ള കായിക പ്രേമികള്‍ക്ക് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലൂടെ ആവേശഭരിതമായ മുഹൂര്‍ത്തങ്ങള്‍ ഏറെ സമ്മാനിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഇന്ന് ലിംക. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി മത്സരാര്‍ത്ഥികള്‍ തങളുടെ മികവുറ്റ പ്രകടനം കാഴ്ച്ചവച്ച ബ്രോഡ്ഗ്രീന്‍ സ്കൂള്‍ കോര്‍ട്ട് വീണ്ടുമിതാ മറ്റൊരു വാശിയേറിയ മാമാങ്കത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.
ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ബാംഗ്ലൂരു ടെസ്റ്റില്‍ സ്മിത്ത് പുറത്തായത്. എന്നാല്‍ പിച്ച് വിട്ടുപോകാന്‍ തയ്യാറാകാതെ സ്മിത്ത് സഹതാരം ഹാന്‍കോമ്പിനൊപ്പം മൈതാനമധ്യത്തില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഒരു കൈകൊണ്ട് ഡ്രെസിങ്ങ് റൂമിലേക്ക് നോക്കി ഡിആര്‍എസ് വിളിക്കണോ എന്ന് ചോദിക്കുകയായിരുന്നു. ഇതുകണ്ട് രോഷാകുലനായ കോഹ്ലി ഓടിയെത്തി ക്രീസ് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ അമ്പയറും ക്രീസ് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസ്സിലായ സ്മിത്ത് ഇതോടെ മൈതാനം വിട്ടു. 28 റണ്‍സെടുത്താണ് സ്മിത്ത് പുറത്തായത്
രണ്ടാമിന്നിങ്സിലും ഇന്ത്യന്‍ ബാറ്റിങ് നിര തകർന്നടിയുന്ന കാഴ്ചയാണ് രാവിലെ കണ്ടത്. നാലിന് 213 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 274 റൺസിനാണ് പുറത്തായത്. ഓസീസ് നിരയില്‍ ജോഷ് ഹേസല്‍വുഡ് ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്കും ഒക്കെഫിയും രണ്ട് വിക്കറ്റു വീതം നേടി. കെ.എൽ രാഹുൽ(51), പൂജാര(92), രഹാനെ (52) എന്നിവർ അർധസെഞ്ചുറിനേടി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കരുൺ നായർ പൂജ്യത്തിന് പുറത്തായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 71.2 ഓവറില്‍ കൂടാരം കയറി. ഓപ്പണര്‍ അഭിനവ് മുകുന്ദ്(0) ചേതേശ്വര്‍ പൂജാര(17), വിരാട് കോഹ്ലി(12), രഹാനെ(17), കരുണ്‍ നായര്‍(26), അശ്വിന്(7), വൃദ്ധിമാന്‍ സാഹ(1), രവീന്ദ്ര ജഡേജ(3), ഇശാന്ത് ശര്‍മ്മ(0) എന്നിങ്ങനെയാണ് താരങ്ങളുടെ സ്കോറുകള്‍. ഉമേഷ് യാദവ് പുറത്താകാതെ നിന്നു.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടമായി. ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 72 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഭിനവ് മുകുന്ദ്(പൂജ്യം), ചേതേശ്വര്‍ പൂജാര(17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മുകുന്ദിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ പൂജാരയെ നഥാന്‍ ലിയോണ്‍ ഹാന്‍ഡ്സ്കോംബിന്റെ കൈകളിലെത്തിച്ചു. 48 റണ്‍സുമായി ലോകേഷ് രാഹുല്‍ ക്രീസിലുണ്ട്. ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടു മാറ്റങ്ങളുമായാണ് ബംഗളുരുവില്‍ കളിക്കാന്‍ ഇറങ്ങിയത്. തോള് വേദനയെ തുടര്‍ന്ന് പിന്മാറിയ മുരളി വിജയ്ക്ക് പകരം അഭിനവ് മുകുന്ദ് ഓപ്പണറായി എത്തി. ജയന്ത് യാദവിന് പകരം കരുണ്‍ നായര്‍ ടീമിലെത്തി. ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരുണ്‍ നായരെ ടീമിലെടുത്തത്. ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1ന് പിന്നിലാണ്.