Sports

വടക്കന്‍ തായ്‌ലന്‍ഡ്  ഗുഹയില്‍ അകപ്പെട്ട ഫുട്ബോള്‍ ടീം അംഗങ്ങളും കോച്ചിനെയും രക്ഷപ്പെടുത്തിയെന്ന് പ്രവശ്യാ ഭരണകൂടം.ഒമ്പതു ദിവസങ്ങളായി ഗുഹയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 12 കുട്ടികളെയും കോച്ചിനെയും തായ് നേവി സീലാണ് ജീവനോടെ രക്ഷിച്ചത്.എന്നാല്‍ ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായ്‌ലന്‍ഡ് താം ലുവാങ് ഗുഹയില്‍ കുടുങ്ങി പോയത്.ശക്തമായ മഴയെ തുടര്‍ന്ന് ഇവര്‍ കയറിയ ഗുഹാമുഖം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. 11 മുതല്‍ 16 വരെ പ്രായമുളള 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചുമാണ് ഗുഹയില്‍ അകപ്പെട്ടത്.

ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന ആരംഭിച്ചത്. ഗുഹയിലെ വെള്ളം അടിച്ചു കളയാന്‍ ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ സ്ഥാപിച്ചെങ്കിലും, മഴ കനത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു.

1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യു.എസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മോസ്‌കോ: റഷ്യയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതായി സ്പാനിഷ് ഇതിഹാസ താരം ആന്ദ്ര ഇനിയേസ്റ്റ. റഷ്യയ്‌ക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് സ്‌പെയിന്‍ ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

സ്‌പെയിന്റെ സുവര്‍ണ്ണ തലമുറയിലെ അവസാന കണ്ണിയായിരുന്നു ഇനിയേസ്റ്റ. സ്‌പെയിന് വേണ്ടി 131 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇനിയേസ്റ്റ 2010 ലോകകപ്പ് ഫൈനലിലെ വിജയഗോളടക്കം നിരവധി ഗോളുകളും നേടിയിട്ടുണ്ട്. മധ്യനിരയില്‍ കളി മെനയുന്നതില്‍ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായിരുന്നു ഇനിയേസ്റ്റ.

2008 ലും 2012 ലും യൂറോ കപ്പ് നേടിയ, 2010 ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമുകളുടെ നെടും തൂണായിരുന്നു ഇനിയേസ്റ്റ. റഷ്യയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇനിയേസ്റ്റ കളി മതിയാക്കുകയാണെന്ന് അറിയിച്ചത്.

മനോഹരമായൊരു യാത്ര അവസാനിച്ചുവെന്നും ഇത് സ്‌പെയിന് വേണ്ടി തന്റെ അവസാന കളിയായിരുന്നുവെന്നും ഇനിയേസ്റ്റ പറഞ്ഞു. ചിലപ്പോഴൊക്കെ സ്വപ്‌നം കണ്ടതു പോലെ കഥ അവസാനിക്കണമെന്നില്ലെന്നും ഇനിയേസ്റ്റ പറഞ്ഞു.

ബാഴ്‌സലോണയുടേയും മധ്യനിര നിയന്ത്രിച്ച ഇനിയേസ്റ്റ 22 വര്‍ഷം നീണ്ട ബാഴ്‌സ ജീവിതത്തിന് വിരാമമിട്ടിരുന്നു. രണ്ട് വര്‍ഷത്തെ കരാറില്‍ ജപ്പാനീസ് ക്ലബ്ബായ വിസല്‍ കോബെയില്‍ ആയിരിക്കും ഇനിയേസ്റ്റ ഇനി കളിക്കുക.

പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ നടന്ന ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടത്തില്‍ ഫ്രഞ്ച് പടയ്ക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചത്. ഫ്രഞ്ച് ടീനേജ് സെന്‍സേഷന്‍ കെയിലന്‍ എംബാപ്പെയില്‍ വജ്രായുധമൊളിപ്പിച്ച ദിദിയര്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങളാണ് ഫ്രാന്‍സിന് തുണയായത്. രണ്ട് ഗോള്‍ നേടിയ എംബാപ്പെ ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്തു. ഗ്രീസ്മാനും പവാര്‍ഡുമാണ് ഫ്രാന്‍സിന്റെ മറ്റു ഗോള്‍ നേട്ടക്കാര്‍. എയ്ഞ്ചല്‍ ഡി മരിയ, ഗബ്രിയേല്‍ മെര്‍കാഡോ എന്നിവരാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടത്.

കഴിഞ്ഞ മൂന്ന് ഗ്രൂപ്പ് മത്സരത്തിലും കണ്ട് ഫ്രാന്‍സായിരുന്നില്ല അര്‍ജന്റീനയ്‌ക്കെതിരേ പ്രീ ക്വാര്‍ട്ടറില്‍ ഇറങ്ങിയിരുന്നത്. മറുപക്ഷത്തും ഇതേ പോരാട്ടവീര്യമായിരുന്നു. എങ്കിലും പ്രതിഭകളുടെ കൂട്ടമായ ഫ്രാന്‍സിനായിരുന്നു കളിയില്‍ മേധാവിത്വം. പിന്‍നിരയില്‍ ഉംറ്റിറ്റിയും വരാനെയും ഉറച്ച് നില്‍ക്കുകയും മധ്യനിരയില്‍ പോഗ്ബയും കാന്റെയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ അര്‍ജന്റീന എല്ലാ അര്‍ത്തത്തിലും പലതവണ പിന്നിലായി.

പതിമൂന്നാം മിനുട്ടില്‍ എംബാപ്പെയുടോ സോളോ റണ്‍ കലാശില്ല പെനാല്‍റ്റിയില്‍ അന്റോണിയോ ഗ്രീസ്മാന്‍ ഫ്രാന്‍സിന് ആദ്യ ഗോള്‍ നേടി ലീഡെടുത്തു. സ്വന്തം ബോക്‌സിനടുത്ത് നിന്നും സ്വീകരിച്ച് പന്ത് സോളോ റണ്ണിലൂടെ അര്‍ജന്റീന പോസ്റ്റിലേക്ക് കുതിച്ച എംബാപ്പെയെ ബോക്‌സില്‍ വെച്ച് റോഹോ ഫൗള്‍ ചെയ്തതിനാണ് ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചത്.

എന്നാല്‍, ആദ്യ പകുതിയുടെ 41ാം മിനുട്ടില്‍ കിടിലന്‍ ഗോളിലൂടെ ഡി മരിയ ഫ്രാന്‍സിന്റെ പോസ്റ്റില്‍ പന്തെത്തിച്ചു. പോസ്റ്റിന്റെ 30 വാര അകലെ നിന്നുള്ള ഡി മരിയയുടെ ഉഗ്രന്‍ ഷോട്ടിന് ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസിന് മറുപടി ഉണ്ടായിരുന്നില്ല. ആദ്യ പകുതി 1-1ന് അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയായിരുന്നു സംഭവബഹുലം.

48ാം മിനുട്ടില്‍ മെകാഡോയിലൂടെ അര്‍ജന്റീന ലീഡെടുത്തപ്പോള്‍ കളി വീണ്ടും നാടകീയ രംഗങ്ങളിലേക്ക് വഴിതിരിഞ്ഞു. ഇതോടെ, ആക്രമണം ശക്തമാക്കിയ ഫ്രാന്‍സ് പവാര്‍ഡിലൂടെ മറുപടി ഗോള്‍ നേടി. സ്‌കോര്‍ 2-2. എന്നാല്‍, ഫ്രാന്‍സിനെ അപേക്ഷിച്ച് അതൊരു തുടക്കമായിരുന്നു. കെയിലന്‍ എംബാപ്പെയുടെ പ്രതിഭ കണ്ട രണ്ട് ഗോളില്‍ ഫ്രാന്‍സ് 4-2ന് മുന്നിലെത്തി. ഫ്രാന്‍സിന്റെ ആധികാരിക ജയത്തിലേക്ക് നീങ്ങവെ 93ാം മിനുട്ടില്‍ അഗ്യൂറോ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ നേടി. ജയത്തോടെ റഷ്യ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടുന്ന ആദ്യ ടീമായി ഫ്രാന്‍സ് മാറി.

ലോകം മൊത്തം വൈറലായിരിക്കുകയാണ് ഇൗ അര്‍ജന്റീനന്‍ ആരാധകനും ഇൗ സുരക്ഷാ ജീവനക്കാരിയും. ടിക്കറ്റ് എവിടെ എന്നുചോദിച്ചതിന് ഉത്തരമായി ചുംബനം കിട്ടിയാലോ..? സംഭവം ഇങ്ങനെ: അർജന്റീന-നൈജീരിയ മത്സരത്തിനിടയിൽ സീറ്റിലിരിക്കാതെ ചവിട്ടുപടിയിൽ വന്നു നിൽക്കുകയായിരുന്നു ഈ അർജന്റീന ആരാധകൻ. ഇതു കണ്ടുവന്ന സുരക്ഷാ ജീവനക്കാരി ആരാധകനോട് ടിക്കറ്റു ചോദിച്ചു. ഇതിനടിയിലാണ് അർജന്റീന ഗോളടിച്ചത്.

പിന്നെ പറയണോ പൂരം. അവേശം അല തല്ലിയ ആരാധകന്‍ പിന്നീട് ചെയ്തതെല്ലാം യാന്ത്രികമായിരുന്നു.സുരക്ഷാ ജീവനക്കാരിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു കക്ഷി. ചോദിച്ചത് ടിക്കറ്റ്, കിട്ടിയത് ചുംബനം..! ഏതു സമയത്താണാവോ ഇയാളോട് ടിക്കറ്റ് ചോദിക്കാന്‍ തോന്നിയതെന്ന് മനസില്‍ പറഞ്ഞിട്ടുണ്ടാകും ഇൗ സുരക്ഷാജീവനക്കാരി.

ഇതോടെ ടിക്കറ്റു പരിശോധന അവസാനിപ്പിച്ച ജീവനക്കാരി സ്ഥലം കാലിയാക്കി. ആവേശം അണപൊട്ടിയൊഴുകുന്ന ആരാധകന്‍റെയും ഈ ആവേശത്തിനു മുന്നിൽ പെട്ടുപോയ സുരക്ഷാ ജീവനക്കാരിയുടെയും വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. അര്‍ജന്റീന ഗോള്‍ അടിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല..കുറ്റബോധം തോന്നിയില്ലെങ്കിലും ചെയ്യുന്നതെല്ലാം താന്ത്രികമായിരിക്കുെമന്നാണ് ചിലരുടെ കമന്റുകള്‍

കലിനിന്‍ഗ്രാഡ്‌: ലോകം കാത്തിരുന്ന പോരാട്ടം ആവേശത്തിരമാലയുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ച്‌ ബെല്‍ജിയം ഗ്രൂപ്പ്‌ ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു.

തോറ്റെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ടും അവസാന 16-ല്‍ ഇടം നേടി. ഇന്നലെ കലിനിന്‍ഗ്രാഡ്‌ സ്‌റ്റേഡിയത്തില നടന്ന മത്സരത്തില്‍ വിരസമായ ആദ്യപകുതിക്കു ശേഷം 51-ാം മിനിറ്റില്‍ അഡ്‌നാന്‍ യാനുസായാണ്‌ ബെല്‍ജിയത്തിന്റെ ജയം നിര്‍ണയിച്ച ഗോള്‍ നേടിയത്‌.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണനിരകളുള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശപ്പോരാട്ടമാണ്‌ ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചത്‌.
എന്നാല്‍ റിസ്‌ക് എടുക്കാതെ ഇരുടീമുകളും മധ്യവരയില്‍ പന്തുതട്ടിക്കളിച്ചതോടെ കളി വിരസമായി.

ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യപകുതിക്കു ശേഷം യാനുസായിലൂടെ ബെല്‍ജിയം സമനിലക്കുരുക്കഴിച്ചു. അവസാന മിനിറ്റുകളില്‍ സമനിലയ്‌ക്കായി ഇംഗ്ലണ്ട്‌ കിണഞ്ഞു പൊരുതിയെങ്കിലും ബെല്‍ജിയം പ്രതിരോധം വഴങ്ങിയില്ല.
ഗ്രൂപ്പിലെ മറ്റൊരു അപ്രധാന മത്സരത്തില്‍ പാനമയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച്‌ ടുണീഷ്യ ലോകകപ്പ്‌ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ജയം കുറിച്ചു.

നോട്ടിങ്ഹാം: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് മാസം നടത്തുന്ന ദേശീയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേയ്ക്കുള്ള യു കെ മലയാളി ടീമിന്റെ സിലക്ഷന്‍ നടത്തുന്നു. യുകെയില്‍ നിന്നും മലയാളികള്‍ സ്വന്തം നാട്ടില്‍ അവധിക്കായി എത്തുന്ന സമയം കൂടി കണക്കാക്കിയാണ് കേരളത്തില്‍ മത്സരം ക്രമീകരിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി യു.കെ മലയാളി ടീം സെലക്ഷന്‍ ജൂലൈ ഒനിന്ന് ഞായറാഴ്ച്ച നോട്ടിങ്ഹാമില്‍ വച്ചാണ് നടത്തുക.

പാലാ ഫുട്‌ബോള്‍ ക്ലബ്ബ്, ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ്, യൂണിറ്റി സോക്കര്‍, മുംബൈ എഫ് സി, അല്‍ എത്തിഹാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ബ്രിട്ടീഷ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലേയ്ക്കുള്ള പതിനേഴ് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സെലക്ഷനാണ് നോട്ടിങ്ഹാമില്‍ ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് ഒന്നിന് നടത്തുക. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക

Assistant Manager:Anzar Ph.07735419228, Coordinator& Technical Manager: Raju George Ph.07588501409

അര്‍ജന്റീന ക്രൊയേഷ്യയ്‌ക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെ കേരളത്തിലെ ഫാന്‍സുകാരെല്ലാം നിരാശരാണ്. കടുത്തനിരാശ കാരണം കോട്ടയത്ത് ഒരു ആരാധകന്‍ ആത്മഹത്യ ചെയ്തു. ഇതില്‍ നിന്ന് എങ്ങനെ അതിജീവിക്കുമെന്ന് അര്‍ജന്റീനയുടെ ചങ്ക് ഫാന്‍സിന് അറിയില്ല. ബ്രസീല്‍ ഫാന്‍സുകാര്‍ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും അര്‍ജന്റീനയെ ട്രോളുകയാണ്. ചില ട്രോളുകള്‍ കാരണം പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥ പോലുമുണ്ട്. മെസി നല്ല നടനാണെന്നാണ് പ്രധാന ട്രോള്‍. എന്നാല്‍ എങ്ങനെയും തിരിച്ചുവരുമെന്നും കപ്പടിക്കുമെന്നും മെസി പറഞ്ഞതിനെ യോദ്ധയിലെ ജഗതിയുടെ, തൈപ്പറമ്പില്‍ അപ്പുക്കുട്ടന്റെ വീരവാദത്തോടാണ് ബ്രസീല്‍ ആരാധകരും മറ്റും ഉപമിച്ചത്.

അതോടെ അര്‍ജന്റീന ഫാന്‍സിന് വാശിയായി. എങ്ങനെയും ബ്രസീലിനെ വീഴ്ത്തണം. ബ്രസീലും അവരുടെ ചങ്കായ നെയ്മറും തകരണം. അതിനായി കൊല്ലത്തെ അര്‍ജന്റീന ഫാന്‍സ് വഴിപാട് കഴിച്ചിരിക്കുകയാണ്. ബ്രസീല്‍ തോല്‍ക്കാന്‍ കൊല്ലം ചവറ, പന്മന കാട്ടില്‍മേക്കതില്‍ ശ്രിദേവി ക്ഷേത്രത്തിലാണ് അര്‍ജന്റീന ആരാധകര്‍ അര്‍ച്ചന വഴിപാട് നടത്തിയത്. വഴിപാട് കഴിച്ചതിന്റെ രസീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അര്‍ജന്റീനയുടെ ആരാധകപ്പട മറന്നില്ല. നൈജീരിയയ്‌ക്കെതിരെ ഇന്ന് അര്‍ജന്റീനയ്ക്ക് നിര്‍ണായക മത്സരമാണ്. അതിനുള്ള പ്രര്‍ത്ഥനകളും ഫാന്‍സ് നടത്തുന്നുണ്ട്. ഇന്നൂടെ ജയിച്ചില്ലെങ്കില്‍ പിന്നെ വീരവാദം മുഴക്കാന്‍ കാവിലെ പാട്ട് മത്സരം പോലുമില്ലെന്നാണ് ബ്രസീല്‍ ആരാധകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വ​ട​ക്ക​ൻ താ​യ്‍​ല​ൻ​ഡി​ലെ ഗു​ഹ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ യൂ​ത്ത് ഫു​ട്ബോ​ൾ ടീ​മി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ര​ണ്ടാം ദി​വ​സ​വും ഫ​ല​പ്ര​ദ​മാ​യി​ല്ല. ബാ​ങ്കോ​ക്കി​ലെ ചി​യാം​ഗ് റാ​യ് പ്ര​വി​ശ്യ​യി​ലു​ള്ള ഗു​ഹ​യി​ലാ​ണ് 11നും 16​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 12 ആ​ൺ​കു​ട്ടി​ക​ളും പ​രി​ശീ​ല​ക​നും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​വ​ർ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.  ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​നു പോ​യ കു​ട്ടി​ക​ളും കോ​ച്ചു​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ക​ന​ത്ത മ​ഴ​മൂ​ലം ഗു​ഹാ​മു​ഖ​ത്തു മ​ണ്ണും ചെ​ളി​യും അ​ടി​ഞ്ഞു മൂ​ടി​യ​തോ​ടെ കു​ട്ടി​ക​ളും കോ​ച്ചും അ​ക​ത്ത് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ നീ​ന്ത​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു.

ക്രൊയേഷ്യയ്ക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സാംപോളി ആരെയൊക്കെ ആദ്യ ഇലവനില്‍ ഇറക്കുമെന്നും കണ്ടറിയണം. ആശങ്കയിലാണ് അര്‍ജന്റീന ആരാധകര്‍.ഇനിയും കൃത്യമായ ടീം കോമ്പിനേഷന്‍ ഐസ്‍ലന്‍ഡിനെതിരെ ഹോര്‍ഗെ സാംപോളി പരീക്ഷിച്ചത് 4 ഡിഫന്‍ഡര്‍മാരുള്ള 4–2–3–1 ശൈലി. മൂന്ന് ഡിഫന്‍ഡര്‍മാരെ മാത്രം പിന്നില്‍ നിര്‍ത്തി ഹൈപ്രസിങ് ഗെയിം കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന സാംപോളി ക്രൊയേഷ്യയ്ക്കെതിരെ ഫോര്‍മേഷന്‍ മാറ്റി. 3 –4–3 ശൈലിയില്‍ തന്ത്രം മെനഞ്ഞു സാംപോളി. എന്നാല്‍ അര്‍ജന്റീന ടീമിന് ഈ മൂന്ന് ഡിഫന്‍ഡര്‍ മന്ത്രം വശമില്ലെന്നും വഴങ്ങില്ലെന്നും ക്രൊയേഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ വ്യക്തമായി. വിങ്ങുകള്‍ തുറന്നിട്ടതു വഴി ക്രൊയേഷ്യ ഇരച്ചു കയറാന്‍ തുടങ്ങിയതോടെ മഷരാനോയ്ക്ക് സ്വാഭാവികമായി പിന്നിലേക്ക് മാറേണ്ടി വന്നു. അങ്ങനെ വന്നപ്പോള്‍ മധ്യനിരയുണ്ടായില്ല അര്‍ജന്റീനയ്ക്ക്. കളിച്ചത് അഞ്ച് ഡിഫന്‍ഡര്‍മാരും അഞ്ച് മുന്നേറ്റക്കാരും. സ്പാനിഷ് മിഡ്ഫീല്‍ഡ് ജനറല്‍ ഇനിയെസ്റ്റയുടെ നിരീക്ഷണമാണിത്.

സാംപോളിക്ക് പക്ഷെ ഇക്കാര്യം മനസിലായോ എന്ന് ഇന്നത്തെ ടീം പ്രഖ്യാപനത്തില്‍ മാത്രമെ വ്യക്തമാവൂ.. ഇനി ടീം സിലക്ഷനിലുമുണ്ട് ആശങ്കകള്‍.. മൗറോ ഇക്കാര്‍ഡിയെ 23 അംഗ സംഘത്തില്‍ നിന്നൊഴിവാക്കിയത് മുതലുള്ള ആക്ഷേപമാണ്. ഐസ്‌ലന്‍ഡിനെതിരെ ഗോള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയെ ക്രൊയേഷ്യയ്ക്കെതിരെ ഒഴിവാക്കിയത് മറ്റൊന്ന്.

ഡിബാല, എവര്‍ ബനേഗ, ഡി മരിയ എന്നിവരെ നേരാംവണ്ണം ഉപയോഗിക്കാന്‍ സാംപോളിക്ക് കഴിഞ്ഞിട്ടുമില്ല. റോഹോ, ബിഗ്ലിയ എന്നിവര്‍ക്ക് പകരം ക്രൊയേഷ്യയ്ക്കെതിരെ അണിനിരത്തിയ മെര്‍ക്കാഡോയും അക്യുനയും വേണ്ട ഗുണം ചെയ്തുമില്ല. കൃത്യമായൊരുെ ഫോര്‍മേഷനും കോമ്പിനേഷനും സാംപോളിക്ക് കണ്ടെത്താനായില്ലെങ്കില്‍ മറഡോണ സൂചിപ്പിച്ചതു പോലെ അര്‍ജന്റീനയിലേക്ക് തിരികെ ചെല്ലേണ്ടി വരില്ല

ജോണ്‍സണ്‍ മാത്യൂസ്

ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള 6-ാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് വില്‍സ്ബറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍വെത്ത് 2018 ജൂലൈ 29-ാം തിയതി ഞായറാഴ്ച രാവിലെ മുതല്‍ നടത്തപ്പെടുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 6-ാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കു പുറമേ 501 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. ഇതിനു പുറമേ ബെസ്റ്റ് ബാറ്റ്‌സ്മാനും ബെസ്റ്റ് ബൗളര്‍ക്കും പ്രത്യേകം സമ്മാനം നല്‍കുന്നതാണ്. കെന്റ് റീജിയണല്‍ ക്രിക്കറ്റ് ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ഒരു പറ്റം ചെറുപ്പക്കാര്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് യുകെയിലെ വലിയ ഒരു കായിക മാമാങ്കമായി തീര്‍ന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വില്‍സ്ബറോ, കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പരിശീലന ഗ്രൗണ്ടിലും വെച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ടൂര്‍ണമെന്റ് ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (ബൗണ്‍സി കാസില്‍, കിലുക്കിക്കുത്ത്, വായിലേറ്, വളയേറ്, പാട്ടയേറ്, വിവിധതരം റൈഡുകള്‍) സംഘടിപ്പിക്കുന്നതാണ്. കൂടാതെ രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ വൈവിധ്യവും രുചികരവുമായ ഭക്ഷണശാല, കൈയേന്തി ഭവന്‍ പ്രവര്‍ത്തിക്കുന്നതാണ്.

വര്‍ഷം തോറും നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ യുകെയുടെ പലഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാം അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും യുകെയിലെ കായികപ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം വില്‍സ്ബറോ റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യു്ന്നുവെന്നും ആഷ്‌ഫോര്‍ഡ് മലയാളി അസോസയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് മോളി ജോജി, സെക്രട്ടറി ട്രീസ സുബിന്‍, ജോ.സെക്രട്ടറി സിജോ, ട്രഷറര്‍ ജെറി, ക്രിക്കറ്റ് ക്യാപ്റ്റന്‍ ജോളി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക

ജെറി-07861653060
ജോളി-ആന്റണി 07913597718
രാജീവ്-07877124805
മനോജ് ജോണ്‍സണ്‍-07983524365
സോനു-07861722024

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം

Willesborough Regional Cricket Ground
Ashford
Kent
TN24 0QE

RECENT POSTS
Copyright © . All rights reserved