ആ ചരിത്ര നേട്ടത്തിനടുത്തു ക്രിസ് ഗെയിൽ; അപൂർവ്വനേട്ടം കരസ്ഥമാക്കുന്ന ആദ്യ താരമാകും 0

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുളള മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ ഗെയ്‌ലിന് ഈ നേട്ടം സ്വന്തം പേരിലാക്കാം. ഗെയില്‍ ഈ നേട്ടം സ്വന്തമാക്കുമോയെന്ന കാത്തിരിപ്പിലാണ് ഇതോടെ ക്രിക്കറ്റ് ലോകം. കഴിഞ്ഞ രണ്ട് മത്സരത്തിലും ബംഗളൂരുവിനായി ഇറങ്ങിയ ഗെയ്‌ലിന് ടീമിന് കാര്യമായ സംഭാവന ചെയ്യാന്‍ ഇതുവരെയായിട്ടില്ല.

Read More

ഒളിമ്പിക്സ് സ്വർണ്ണം എന്ന നൂറുകോടി ജനതയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ കരോലിന മാരിനെ സ്വന്തം കാണികൾക്ക് മുന്നിൽ മുട്ടുകുത്തിച്ച് പി.വി സിന്ധു

രണ്ടാം സെറ്റിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല പി.വി സിന്ധു കരോലിന മാരിനെ കടന്നാക്രമിച്ചു. നെറ്റ് ഷോട്ടുകളിലൂടെ കളി നിയന്ത്രിക്കുന്നതിന് പകരം തകർപ്പൻ ക്രോസ് കോർട്ട് ഷോട്ടുകളും ബോഡി ഷോട്ടുകളുമായി പി.വി സിന്ധു കളം പിടിച്ചു. 1 എതിരെ 6 പോയിന്റുകൾക്ക് മുന്നിലെത്തി സിന്ധു രണ്ടാം സെറ്റും നിയന്ത്രിച്ചു. അക്രണമോത്സുകത തന്നെയാണ് മാരിന് എതിരെ സിന്ധുവിന് തുണയായത്.മാച്ച് പോയിന്റിന്റെ അവസരം എത്തിയപ്പോൾ കാണികൾ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. എന്നാൽ ഒരു പോയിന്റ് കൂടി നേടി മാരിൻ കാണികളുടെ ചങ്കിടിപ്പ് കൂട്ടി. പക്ഷെ ഇത്തവണ അവസാന ലാപ്പിൽ കാലിടറി വീഴാൻ സിന്ധു തയ്യാറായിരുന്നില്ല.

Read More

ഫിഫ റാങ്കിംങ്ങിൽ ഇന്ത്യയുടെ കുതിപ്പ്, ഇത്രയും വലിയ റാങ്കിംഗ് പതിനെട്ടു വര്‍ഷത്തിനുശേഷം; ഗോള്‍ സ്കോറിംഗില്‍ ചേത്രി നാലാം സ്ഥാനത്ത്

ഇന്ത്യയുടെ വിശ്വസ്ഥ സ്ട്രൈക്കര്‍ സുനില്‍ ചേത്രിക്കുകൂടെയാണ് ഈ മികവിന്‍റെ ഖ്യാതി. മ്യാന്‍മറിനെതിരെ ചൊവ്വാഴ്ച്ച നേടിയ ഒരു ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍ സ്കോറിംഗ് പട്ടികയില്‍ ഇംഗ്ലണ്ടിന്റെ വെയിന്‍ റൂണിയെ കടത്തിവെട്ടിയിരിക്കുകയാണ് സുനില്‍ ചേത്രി. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ചേത്രിയുടെ പേരില്‍ 53 ഗോളുകളാണ് ഉള്ളത് . 56 ഗോളുകള്‍ സ്വന്തം പേരിലുള്ള ക്ലിന്റ് ഡെമ്പ്സി, 58 ഗോളുമായി ലയേണല്‍ മെസ്സി, 71 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ മാത്രമാണ് നിലവില്‍ ചേത്രിയേക്കാള്‍ ഗോളുകളുമായി പട്ടികയില്‍ ഉള്ളത്.

Read More

ധരംശാല ടെസ്റ്റ‍്: ഇന്ത്യയുടെ പരമ്പര വിജയം 106 റണ്‍സ് അരികെ

ധരംശാല ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ 32 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയൻ നിര തകർന്നടിയുകയായിരുന്നു. ആറു റണ്ണെടുത്ത ഡേവിഡ് വാര്‍ണറെയും എട്ടു റണ്ണെടുത്ത റെന്‍ഷോയേയും നേഥൻ ലിയോണിനെയും ഉമേഷ് യാദവ് പുറത്താക്കി. 17 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ ഭുവനേശ്വറും 18 റണ്‍സെടുത്ത ഹാന്‍ഡ്സ്കോമ്പിനെയും 45 റൺസെടുത്ത മാക്സ്‌വെല്ലിനെയും ഹേസൽ വുഡിനെയും അശ്വിനും ഒരു റണ്ണെടുത്ത ഷോണ്‍ മാര്‍ഷിനെയും പാറ്റ്കമ്മിൻസിനെയും ഓക്കേഫിയെയും ജഡേജയും വീഴ്ത്തി.

Read More

ഫിഫ അണ്ടർ 17 ലോകകപ്പ‍്; കൊച്ചിയിൽ എട്ടു മൽസരങ്ങൾ അരങ്ങേറും

ഐഎസ്എൽ മൽസരങ്ങളിലെ കാണികളുടെ വൻ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിക്കു സെമിഫൈനൽ സാധ്യതയുണ്ടെന്നു ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഒരുക്കങ്ങളിലെ മെല്ലെപ്പോക്കും ലോകകപ്പ് എന്ന വലിയ ടൂർണമെന്റിന്റെ പ്രാധാന്യം ശരിയായ അർഥത്തിൽ മനസ്സിലാക്കാത്തതുമാണ് സെമിഫൈനൽ നഷ്ടമാകാൻ കാരണം എന്നാണ് സൂചന.

Read More

ഷോണ്‍ ടൈറ്റ് ഇന്ത്യക്കാരനായി; അടുത്ത് ടീം ഇന്ത്യയിലേക്കോ ? എങ്കിൽ കാത്തിരിക്കണം നാലുവർഷം !

ഷോണ്‍ ടൈറ്റിന് ഇന്ത്യന്‍ ടീമിന് വേണ്ടി ഇനി കളിക്കാനാകുമോ എന്ന കൗതുക ചോദ്യം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഉയരുന്നുണ്ട്. എന്നാല്‍ നിലവില്‍ താരത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാനാകില്ല. ഐസിസിയുടെ നിയമപ്രകാരം ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് കളിച്ചതിന്റെ നാല് വര്‍ഷത്തിന് ഇപ്പുറം മാത്രമാണ് മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാരന് ജെഴ്‌സി അണിയാനാകു. 2016 ജനുവരിയിലാണ് ഷോണ്‍ ടൈറ്റ് അവസാനമാണ് ഓസ്‌ട്രേലിയക്കായി ജഴ്‌സി അണിഞ്ഞത്. ഇനി 2020ല്‍ മാത്രമാണ് ടൈറ്റ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ യോഗ്യനാകൂ. അപ്പോഴേക്കും താരത്തിന് 38 വയസ്സാകും.

Read More

നിത്യ വിസ്മയംതീർത്തു റോജർ ഫെഡർ; സ്വിസ് മാസ്റ്റര്‍ക്ക് 34 വയസിൽ വീണ്ടും കിരീടം

സ്വിസ് സഹതാരം സ്റ്റാനിസ്ലാവ് വാവ്‍റിങ്കയെ തോല്‍പ്പിച്ചാണ് റോജര്‍ ഫെഡറര്‍ കിരിടം ചൂടിയത്. സ്കോര്‍ 6-4, 7-5. വാവ്‍റിങ്കയ്ക്ക് എതിരെയുള്ള 23 മത്സരങ്ങളില്‍ ഫെഡററുടെ ഇരുപതാം വിജയമാണിത്.

Read More

അടിക്കു തിരിച്ചടി !!! ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരം ചൂടുപിടിക്കുമ്പോൾ മത്സരത്തിനിടയിൽ പരിഹാസം നിറഞ്ഞ സംഭവങ്ങളും

റാഞ്ചി ടെസ്റ്റില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തോളെല്ലിലെ പരുക്കിനെ പരിഹസിച്ച ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനേയും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍മാക്‌സ് വെല്ലിനേയും നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയയിലെ ഇന്ത്യന്‍ ആരാധകര്‍. ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ പരുക്കേറ്റപ്പോള്‍ ഒരു കൈ കൊണ്ട് തോളെല്ല് പിടിച്ച് വേദന കൊണ്ട് പുളഞ്ഞ കോഹ്ലിയെ അനുകരിച്ചായിരുന്നു സ്മിത്തിന്റേയും മാക്സ്വെല്ലിന്റേയും പരിഹാസം

Read More

റാഞ്ചി ടെസ്റ്റ‍്: ഓസ്‌ട്രേലിയ 451 റൺസിന് പുറത്ത്; ഇന്ത്യയ്ക്ക് മാന്യമായ തുടക്കം

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നേടിയ 178 റണ്‍സും ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയുമാണ് ഓസ്ട്രേലിയയ്ക്ക് മികച്ച ഒന്നാം ഇന്നിങ്സ് സ്കോര്‍ നല്‍കിയത്. മാക്സ്‌വെല്‍ 104ഉം മാത്യു വെയ്ഡ് 37ഉം ഒക്കീഫി 25ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.

Read More

വീണ്ടും ഓസ്‌ട്രേലിയ നാണക്കേടിന്റെ ക്രിക്കറ്റ് ലോകത്തേക്ക്;ബൗളറെ ബാറ്റ്സ്മാൻ ഇടിച്ചിട്ടു , ഫീൽഡർ തിരിച്ചു തല്ലി – വൈറൽ വിഡിയോ

വിക്ടോറിയയിലെ യാക്അൻഡാദിൽ നടന്ന മത്സരത്തിനിടെയാണു സംഭവം. യകൻദാദ് ടീമിലെ ബൗളർ എതിരാളികളായ എസ്ക്ഡേൽ ക്രിക്കറ്റ് ക്ലബിന്റെ ബാറ്റ്സ്മാനെ ഔട്ടാക്കുന്നു. ബാറ്റ്സ്മാന്റെ മുന്നിൽനിന്നു പ്രകോപനപരമായ ആഹ്ലാദം കാണിക്കുന്ന ബൗളറെ അദ്ദേഹം ഷോർഡർ കൊണ്ട് ഇടിച്ചു പിച്ചിൽ ഇടുന്നു. ഇതു കണ്ടു നിന്ന ഒരു ഫീൽഡർ ബാറ്റ്സ്മാനെ മർദിക്കുന്നു – ഇതാണു വിഡിയോയിലുള്ളത്.

Read More