ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം വെയിന്‍ റൂണിയുടെ 20 മില്യന്‍ പൗണ്ട് ചെലവില്‍ നിര്‍മിക്കുന്ന വസതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. ആറ് ബെഡ്‌റൂമുകളും ഒരു ഫുട്‌ബോള്‍ മൈതാനവും 15 കുതിരകളെ പരിപാലിക്കാനുള്ള സൗകര്യവുമൊക്കെയുള്ള വസതി മാഞ്ചസ്റ്ററിനു പുറത്ത് കണ്‍ട്രിസൈഡില്‍ 40 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. ചെഷയര്‍ പാഡിലെ നിലവിലുള്ള വസതിയില്‍ 2016 ഓഗസ്റ്റില്‍ ഒരാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് റൂണിയും കുടുംബവും പുതിയ വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.
പുതിയ വീടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് ആകാശ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രണ്ടു നിലകളിലായി നിര്‍മിക്കുന്ന വീട്ടില്‍ ഒരു സ്റ്റീം റൂം, പ്ലഞ്ച് പൂള്‍, ഹോട്ട് ടബ്, ജിം, പത്ത് സീറ്റുകളുള്ള സിനിമ റൂം, വൈന്‍ സെല്ലാര്‍, ബാര്‍ എന്നിവയുണ്ടാകും. 2017 ഡിസംബറിലാണ് ഇതിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നത്. വെയിന്‍ റൂണി, കോളീന്‍ ദമ്പതികള്‍ക്ക് നാല് ആണ്‍കുട്ടികളാണുള്ളത്. ഫെബ്രുവരിയിലായിരുന്നു നാലാമത്തെ കുട്ടിക്ക് കോളീന്‍ ജന്‍മം നല്‍കിയത്.
പുതിയ വീട്ടില്‍ ആറ് കാര്‍ ഗരാഷുകളും ഒരു ഓറഞ്ചറിയും ഒരു സ്പായുമുണ്ടാകും. അതിഥികള്‍ക്ക് കറങ്ങിനടക്കാന്‍ വിശാലമായ ലാന്‍ഡ്‌സ്‌കേപ്പ്ഡ് ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്. ഇത്രയും വിശാലമായ സ്ഥലത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രദേശത്തിന്റെ പ്രാധാന്യം ഉയരുമെന്നതിനാല്‍ ലോക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുകയാണെന്നാണ് വിവരം.
ന്യൂഡല്‍ഹി: പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന വിവാദത്തില്‍പ്പെട്ട് ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രാജിവെച്ച സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്നും പുറത്തേക്ക്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാനേജ്‌മെന്റ് സ്മിത്തിനെ നീക്കം ചെയ്തു. ന്യൂലാന്‍ഡ്‌സ് ടെസ്റ്റില്‍ പന്തില്‍ കൃത്രിമത്വം കാട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ സ്മിത്തിനെ ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
വിവാദം ഉയര്‍ന്നതോടെ സ്മിത്തിനെ മാറ്റണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ഓസീസ് ടീം നായകസ്ഥാനത്തു നിന്ന് മാറില്ലെന്നായിരുന്നു സ്മിത്ത് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് സ്‌പോര്‍ട്‌സ് കമ്മീഷനും സര്‍ക്കാരും ആവശ്യപ്പെട്ടതോടെ രാജി നല്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസികളുടെ നടപടി.
ഓസീസ് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറും രാജി നല്‍കിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായ വാര്‍ണര്‍ക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകത്തെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. സംഭവം വന്‍വിവാദമായതോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ രാജിയില്ലെന്നായിരുന്നു സ്മിത്തിന്റെ ആദ്യ നിലപാട്.
34 ടെസ്റ്റ് മത്സരങ്ങളിലും 51 ഏകദിനങ്ങളിലും ഓസ്‌ട്രേലിയയെ നയിച്ച സ്റ്റീവ് സ്മിത്തിന്റെ ബോൡ കൃത്രിമം കാണിച്ചുള്ള നടപടി രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ടിം പെയിനാണ് ഓസീസിന്റെ പുതിയ ക്യാപ്റ്റന്‍.
രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ നിലപാടറിയിച്ചതോടെ സ്മിത്തിന് മേലുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു. പന്തില്‍ കൃത്രിമം കാണിച്ചത് മനപ്പൂര്‍വമാണെന്നും ഇക്കാര്യത്തില്‍ ടീമിലെ എല്ലാവര്‍ക്കും പങ്കുണ്ടെന്ന സൂചനയും നല്‍കിയ സ്മിത്തിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍.
മത്സരത്തില്‍ തിരിച്ചടി നേരിടുമെന്ന നിരാശയാണ് തന്നെ നാണം കെട്ട ചതിക്ക് പ്രേരിപ്പിച്ചതെന്ന് സ്മിത്ത് കുറ്റസമ്മതം നടത്തിയെങ്കിലും ക്യാപ്റ്റന്‍സി ഒഴിയില്ലെന്നായിരുന്നു സ്മിത്തിന്റെ നിലപാട്. എന്നാല്‍, ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയതോടയാണ് താരങ്ങളുടെ രാജിയിലേക്കെത്തിച്ചത്.
ടീം നേതൃത്വത്തിന്റെ അറിവോടെയാണ് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതെന്ന് സ്മിത്ത് തുറന്നു സമ്മതിച്ചിരുന്നത്. ടീം പരിശീലകന്റെ നേര്‍ക്കും ഇതോടെ സംശയം നീളുന്നുണ്ട്. പന്തില്‍ കൃത്രിമം കാണിച്ചതിന് ക്യാപ്റ്റന്‍സ്ഥാനം രാജിവെച്ചൊഴിയുന്ന ആദ്യ താരമാണ് സ്റ്റീവ് സ്മിത്ത്.
ക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43ാം ഓവറിലാണ് ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാണിച്ചത്. ഫീല്‍ഡിങ്ങില്‍ പന്തെടുത്ത ഓസീസ് ഓപ്പണര്‍ ബെന്‍ക്രോഫ്റ്റ് പന്തിന്റെ ഘടന ചുരണ്ടി മാറ്റുന്നതായി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടയൊണ് സംഭവം വെളിച്ചത്തായത്. സംഭവം ശ്രദ്ധിച്ച അമ്പയര്‍മാര്‍ ബെന്‍ക്രോഫ്റ്റിനോട് സംഗതിയെ പറ്റി ചോദിച്ചെങ്കിലും കൃത്രിമം നടത്തിയിട്ടില്ലെന്നാണ് താരം വ്യ്ക്തമാക്കിയത്. എന്നാല്‍, ടിവി ദൃശ്യങ്ങളില്‍ പന്ത് ചുരണ്ടുന്നത് വ്യക്തമായിരുന്നു.
മെല്‍ബണ്‍: ബോളില്‍ കൃത്രിമത്വം കാട്ടിയെന്ന വിവാദത്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. വൈസ് ക്യാപ്റ്റന്‍ ഡേവിജഡ് വാര്‍ണരും രാജി നല്‍കി. പന്തില്‍ കൃത്രിമത്വം കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് ക്യാപ്റ്റനെ നീക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി. ട്വിം പെയ്നാണ് പുതിയ ക്യാപ്റ്റന്‍. ഓസീസിനെ 34 ടെസ്റ്റുകളിലും 51 ഏകദിന മത്സരങ്ങളിലും നയിച്ച നായകനാണ് സ്മിത്ത്.
പന്തില്‍ കൃത്രിമം കാണിച്ചത് വഴി ടീം രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കളിക്കളത്തില്‍ തട്ടിപ്പ് കാണിച്ചതിലൂടെ ടീം രാജ്യത്തെ ചതിച്ചുവെന്ന ആരാധകരുടെ പ്രതികരണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. പന്തില്‍ കൃത്രിമം കാണിച്ച സംഭവം ‘ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു’മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു.
ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ (എഎസ്സി) ചെയര്‍മാന്‍ ജോണ്‍ വിലീയും സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്. കായികയിനത്തില്‍ വഞ്ചന കാണിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ടീമിനെതിരെ ഐസിസി ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടി കൃത്രിമം കാണിച്ചു. സംഭവം പിടിക്കപ്പെട്ടതായി സ്‌ക്രീനില്‍ കണ്ടതോടെ താരം പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച പേപ്പര്‍ പീസ് പാന്റ്‌സിനുള്ളില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കേപ്ടൗണ്‍: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ പന്തില്‍ കൃത്രിമം കാണിച്ച ഓസീസ് ടീമിന്റെ ക്യാപ്റ്റനെ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പന്തില്‍ കൃത്രിമം കാണിച്ചത് വഴി ടീം രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു. കളിക്കളത്തില്‍ തട്ടിപ്പ് കാണിച്ചതിലൂടെ ടീം രാജ്യത്തെ ചതിച്ചുവെന്ന ആരാധകരുടെ പ്രതികരണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
പന്തില്‍ കൃത്രിമം കാണിച്ച സംഭവം ‘ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു’മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു. ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ (എഎസ്സി) ചെയര്‍മാന്‍ ജോണ്‍ വിലീയും സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്. കായികയിനത്തില്‍ വഞ്ചന കാണിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ടീമിനെതിരെ ഐസിസി ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടി കൃത്രിമം കാണിച്ചു. സംഭവം പിടിക്കപ്പെട്ടതായി സ്‌ക്രീനില്‍ കണ്ടതോടെ താരം പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച പേപ്പര്‍ പീസ് പാന്റ്‌സിനുള്ളില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരുക്കേറ്റു. ഡെറാഡൂൺ–ഡൽഹി പാതയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് നിസാര പരുക്കേറ്റ ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാൻ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരവെയാണ് താരം അപകടത്തിൽപ്പെട്ടത്.
ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഒത്തുകളി ആരോപണവും ഉന്നയിച്ചിരുന്നെങ്കിലും ബിസിസിഐ നടത്തിയ അന്വേഷണത്തിൽ അതിൽ വാസ്തവമില്ലെന്നു കണ്ടെത്തിയിരുന്നു. തടഞ്ഞുവച്ച വാർഷിക കരാറിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനായി കളിക്കാൻ സാധ്യത തെളിഞ്ഞെങ്കിലും അപകടത്തിൽ പരുക്കേറ്റതോടെ ഷമിയുടെ ഐപിഎൽ സാധ്യതകൾ വീണ്ടും മങ്ങി.
തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ ശക്തവും വ്യക്തവുമായ അന്വേഷണം വേണമെന്ന് മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നതടക്കമുള്ള ഭാര്യ ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു. മോഡലും കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന്റെ ചിയർ ഗേളുമായിരുന്ന ഹസിൻ ജഹാനെ 2012 ലാണ് ഷമി വിവാഹം കഴിച്ചത്.കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞ് എത്തിയതുമുതൽ ഷമി തന്നെ പീഡിപ്പിക്കുകയാണെന്ന് കാട്ടി ഹസിൻ കൊൽക്കത്താ പൊലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഷമിക്ക് പാകിസ്ഥാനിൽ നിന്നുള്ളത് ഉൾപ്പെടെ നിരവധി പെൺകുട്ടികളുമായും ഒത്തുകളിക്കാരുമായും ബന്ധമുണ്ടെന്ന് ഹസിൻ പരാതിയിൽ ആരോപിച്ചിരുന്നു. ഷമിയുടെ മൊബൈലിൽ നിന്ന് കണ്ടെടുത്ത ചാറ്റ് ഹിസ്റ്ററി ഉൾപ്പെടെയുള്ള രേഖകളും ഹസിൻ പൊലീസിൽ സമർപ്പിച്ചിരുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ അത്ഭുത ഇന്നിംഗ്സുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. ജെ സി മുഖര്‍ജി ട്രോഫിയില്‍ മോഹന്‍ ബഗാനായി ബാറ്റിംഗിന് ഇറങ്ങിയ സാഹ 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് നേടിയത്. ആദ്യ ബാറ്റ്‌ചെയ്ത ബിഎന്‍ആര്‍ റിക്രേട്ടേഷന്‍ ക്ലബ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ മോഹന്‍ ബഗാന്‍ ഏഴ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. 20 പന്തില്‍ നാല് ഫോറും 14 സിക്‌സും സഹിതമാണ് വൃദ്ധിമാന്‍ സാഹ പുറത്താകാതെ 102 റണ്‍സെടുത്തത്. സാഹയെ കൂടെ സഹതാരം ഷുബോമോയ് 22 പന്തില്‍ 43 റണ്‍സും നേടി. സാഹയുടെ ഇന്നംഗ്സില്‍ 2 പന്തുകളൊഴികെ ബാക്കി എല്ലാ പന്തുകളും ബൗണ്ടറി ലൈൻ കടന്നു.
ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഷമി സമ്മിതച്ചതായാണ് വിവരം. ബിസിസിഐയുടെ ചോദ്യം ചെയ്യലിനിടെ ഷമി കുറ്റസമ്മതം നടത്തിയതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്‍ ഷമിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബിസിസിഐ കണ്ടെത്തുകയും കരാര്‍ പുതുക്കുകയായിരുന്നു.
ഹസിന്‍ ജഹാന്റെ ആരോപണ പ്രകാരം തനിക്ക് വിവാഹേതര ബന്ധമുള്ളതായി ഷമി സമ്മതിച്ചതായാണ് പുതിയ വിവരം. ഇംഗ്ലണ്ടില്‍ വ്യാപാരമുള്ള മുഹമ്മദ് എന്നയാളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഷമി ഭാര്യയോട് കള്ളം പറയുകയായിരുന്നുവെന്നും മുംബൈയില്‍ സ്ത്രീസുഹൃത്തുക്കളോടൊപ്പം സമയം ചിലവിടാനാണ് ഇങ്ങനെ പറഞ്ഞതെന്നും ഷമി സമ്മതിച്ചതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. കൊലപാതക ശ്രമത്തിന് പുറമേ ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷമിയുടെ സഹോദരനെതിരെയും കേസുണ്ട്.
കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബലാല്‍സംഘ കുറ്റം ചുമത്തിയാണ് ഷമിയുടെ സഹോദരനെതിരെ കേസെടുത്തിരിക്കുന്നത്. ഷമിയുടെ മൂത്തസഹോദരന് തന്നെ ബലാല്‍സംഘം ചെയ്തുവെന്ന ആരോപണമാണ് ഹസിൻ ഉന്നയിച്ചത്.
ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിനം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും സെക്രട്ടറി ജയേഷ് ജോര്‍ജ്ജും നീക്കം നടത്തിയിരുന്നു. കായികമന്ത്രി എ.സി മൊയ്തീനും ശശിതരൂര്‍ എം.പിയും ബി.സി.സി.ഐയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഇടപെട്ടതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. കെ.സി.യെയുടെ നീക്കങ്ങള്‍ക്ക് പിന്നിലെ ഗൂഢലക്ഷ്യം പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററായ ഷൈജുദാമോദരന്‍ വെളിപ്പെടുത്തുന്നു….
ഒരു രൂപ പോലും പശ്ചാത്തലസൗകര്യം ഒരുക്കാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വേണമെങ്കിലും അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങള്‍ നടത്താം. അതിനുള്ള സൗകര്യം അവിടെയുണ്ടെന്ന് സ്റ്റേഡിയത്തിന്റെ സി.ഇ.ഒയും മുന്‍ ക്രിക്കറ്റ് താരവുമായ അനന്തപത്മനാഭന്‍ പറയുന്നു. പിന്നെ എന്തിനാണ് കെ.സി.എ ഭാരവാഹികള്‍ ഒളിപ്പോര് നടത്തിയത്?
കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും മതിയെന്ന് സച്ചിന്‍ടെണ്ടുല്‍ക്കര്‍ പറഞ്ഞിട്ടും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അത് അവഗണിച്ചതിന് പിന്നില്‍ വിവിധ കരാറുകളിലൂടെ കിട്ടുന്ന കമ്മീഷന്‍ നഷ്ടപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് ഷൈജു ദാമോദര്‍ വെളിപ്പെടുത്തി. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്നതിന് 25 കോടി മുടക്കിയാണ് ടര്‍ഫ് പണിതത്. അത് പൊളിച്ച് ഏകദിനത്തിന് പിച്ച് പണിയാനാണ് ഇവരുടെ നീക്കം. ഇതിനായി നല്‍കുന്ന കരാറുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് കമ്മീഷനായി ഇവര്‍ക്കൊക്കെ വര്‍ഷങ്ങളായി ലഭിച്ചിരുന്നു. അതിനാണ് സര്‍ക്കാര്‍ തടയിട്ടത്.
ഏകദിനത്തിന് മുന്നോടിയായി അഞ്ച് പിച്ചുകളാണ് പണിയേണ്ടത്. അതിന് കളിമണ്ണ് ഇറക്കുന്നത് മുതല്‍ പുല്ല് വെച്ച് പിടിപ്പിക്കുന്നതിന് വരെ കരാറിലൂടെ കമ്മീഷന്‍ ലഭിക്കും. ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഷൈജു ദാമോദര്‍ ആവശ്യപ്പെട്ടു. 365 ദിവസവും സ്റ്റേഡിയങ്ങളില്‍ പണികള്‍ നടക്കണമെന്നാണ് കെ.സി.എ ഭാരവാഹികളുടെ ആഗ്രഹമെന്നും ഷൈജു ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ ക്രിക്കറ്റ് നടത്തിയാലും തിരുവനന്തപുരത്ത് നടത്തിയാലും 35 ലക്ഷം രൂപ വാടക നല്‍കണം. കെ.സി.എയും ജി.സി.ഡി.എയും തമ്മില്‍ മല്‍സരങ്ങള്‍ നടത്തുന്നതിന് കരാറുണ്ടെന്നും 30 വര്‍ഷത്തേക്ക് കെ.സി.എ സ്റ്റേഡിയം പാട്ടത്തിനെടുത്തിരിക്കുകയാണെന്നും ജയേഷ് ജോര്‍ജ്ജും കൂട്ടരും കായികപ്രേമികളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ ഒരു കരാര്‍ നിലവിലില്ലെന്ന് ഷൈജു വ്യക്തമാക്കി. നിയമസാധുതയില്ലാത്ത മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് (എം.ഒ.യു) മാത്രമാണ് കെ.സി.എയും കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയും തമ്മിലുള്ളത്. ഇത് കായികപ്രേമികള്‍ മനസിലാക്കണം.
35 ലക്ഷം മുടക്കി നിര്‍മിച്ച ക്രിക്കറ്റ് പിച്ച് തകര്‍ത്തിട്ടാണ് കൊച്ചിയില്‍ ഫുട്‌ബോള്‍ ടര്‍ഫ് പണിതത്, അന്ന് തങ്ങളാരും എതിര്‍ത്തില്ലെന്ന് ജയേഷ് പറയുന്നതില്‍ കഴമ്പില്ലെന്നും ഷൈജു പറഞ്ഞു. 35 ലക്ഷം മുടക്കി നിര്‍മിച്ച പിച്ച് പൊളിച്ചപ്പോള്‍ ജയേഷും കെ.സി.എയും എന്ത് കൊണ്ട് കോടതിയില്‍ പോയില്ല, അല്ലെങ്കില്‍ എതിര്‍ത്തില്ലെന്നും ഷൈജു ചോദിക്കുന്നു. പിച്ച് പൊളിച്ചാലേ പുതിയ പിച്ച് നിര്‍മിക്കാനൊക്കൂ എന്ന് ഇവര്‍ക്കെല്ലാം അറിയാം.
ഫിഫയുടെ ഡയറക്‌റര്‍മാരിലൊരാളായ ഹാവിഫസി , കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നത് കൊണ്ട് പ്രശ്‌നമില്ലെന്ന് പറഞ്ഞെന്നാണ് കെ.സി.എ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. അത് അദ്ദേഹത്തിന് ക്രിക്കറ്റിനെ കുറിച്ച് സാങ്കേതികമായി അറിവില്ലാത്ത് കൊണ്ടാണെന്നും ഷൈജു ദാമോദര്‍ വ്യക്തമാക്കി. ക്രിക്കറ്റ് മൈതാനത്തെയും ഫുട്‌ബോള്‍ മൈതാന്തതെയും പുല്ല് പോലും വ്യത്യസ്തമാണ്. ഫുട്‌ബോളിന് കട്ടിയുള്ള പുല്ലാണ് വെച്ച്പിടിപ്പിക്കുന്നത്. തെന്നിവീഴാതിരിക്കാനും മറ്റുമാണിത്. ക്രിക്കറ്റിന് ഔട്ട്ഫീല്‍ഡിന് വേഗത കിട്ടാന്‍ പുല്ല് പറ്റെവെട്ടി നിര്‍ത്തും. ഇക്കാര്യങ്ങളൊന്നും ഹാവിസഫിക്ക് അറിയില്ലെന്നും ഷൈജു ചൂണ്ടിക്കാട്ടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ കരാറുകളും അന്വേഷിക്കണമെന്നും ഷൈജു ദാമോദര്‍ ആവശ്യപ്പെട്ടു.
ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കറിനെ അപമാനിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ രാഷ്ട്രീയ ഭീം സേന അംഗവും അഭിഭാഷകനുമായ ഡി.ആര്‍ മേഘ്വാളിന്റെ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി പരിഗണിച്ച പ്രത്യേക കോടതി സംഭവത്തില്‍ പാണ്ഡ്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. പാണ്ഡ്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
”ഏത് അംബേദ്ക്കര്‍, ഇന്ത്യയുടെ നിയമം എഴുതിയുണ്ടാക്കിയ ആളെയാണോ അതോ സംവരണം എന്ന രോഗം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ച ആളാണോ” എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. 2017 ഡിസംബര്‍ 26ന് പാണ്ഡ്യ തന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ട കുറിപ്പ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ പാണ്ഡ്യക്കെതിരെ അംബേദ്ക്കറിസ്റ്റുകള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അംബേദ്ക്കറെ അപമാനിച്ചതിലൂടെ അദ്ദേഹത്തിന്റെ സമുദായത്തിന്റെ വികാരം കൂടിയാണ് വ്രണപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യയെപ്പോലെ പ്രശസ്തനായ ഒരാള്‍ ഭരണഘടനാ ശില്‍പിയും ആധുനിക ഇന്ത്യയുടെ നവോത്ഥാന നായകനുമായ അംബേദ്ക്കറിനെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നും മേഘ്‌വാള്‍ പറയുന്നു. ഇത് അക്രമം പടര്‍ത്താനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.