മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് തന്റെ പഴയ ക്ലബ് ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പി.എസ്.ജി പുറത്തായതിന് പിന്നാലെയാണ് നെയ്മറിന്റെ മനം മാറ്റത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ പിസ്ജിയിലേക്ക് കൂടുമാറുന്നത്. ഏതാണ്ട് 1400 കോടി രൂപ പ്രതിഫലം (222 ദശലക്ഷം യൂറോ) വാങ്ങിയ നെയ്മറിനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ശ്രമം നടത്തിയിരുന്നു. 400 മില്യണ്‍ യൂറോ വരെ റയല്‍ മാഡ്രിഡ് നെയ്മറിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം നിരസിച്ചുകൊണ്ടാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയത്. അതേ സമയം നെയ്മര്‍ തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന നിലപാടായിരിക്കും ബാഴ്‌സ അധികൃതര്‍ സ്വീകരിക്കുക.
ഇപ്പോള്‍ പരിക്കേറ്റ് വിശ്രമത്തിലാണ് നെയ്മര്‍. കാലിനേറ്റ പരിക്കുമൂലം ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് മൂന്നാഴ്ച്ചയെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് കരുതുന്നത്. ബ്രസീലിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്. നേരത്തെ ലോകക്കപ്പിന് മുന്‍പ് പരിക്ക് ഭേദമാകില്ലെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും സുഖം പ്രാപിച്ചു വരികയാണെന്നും അദ്ദേഹത്തിനെ ചികിത്സിക്കുന്ന ഡോകടര്‍മാര്‍ വ്യക്തമാക്കി.
ബ്രിട്ടന്റെ ഒന്നാം നന്പർ ടെന്നീസ് താരം ജൊഹാന കോണ്ടയ്ക്ക് ഇന്ത്യൻ വെൽസ് ഓപ്പണിൽ ഞെട്ടൽ. ചെക്ക് റിപ്പബ്ളിക്കിന്റെ കൗമാരതാരം മാർകറ്റ വാൻഡ്രുസോവയോട് രണ്ടാം റൗണ്ടിൽ കോണ്ട തോൽവി ഏറ്റുവാങ്ങി.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ലോക 11-ാം നന്പർ താരമായ കോണ്ടയുടെ തോൽവി. സ്കോർ: 7-6(7-5), 6-4. അതേസമയം, ലോക ഒന്നാം നന്പർ സിമോണ ഹാലപ്പും ഒന്‍പതാം സീഡ് പെട്ര ക്വിറ്റോവയും ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ കടന്നു.
മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ആരോപിച്ച് ഭാര്യ ഹസിൻ ജഹാൻ രംഗത്ത് വന്നതിനു പിന്നാലെ കൊൽക്കത്ത പൊലീസ് താരത്തിനെതിരെ കേസെടുത്തു. ഗാർഹീകപീഡനത്തിനും വധശ്രമത്തിനുമാണ് കേസ്. ഷമിയുടെ സഹോദരനെതിരെ ഹസിൻ ജഹാൻ ബലാത്സംഗ കുറ്റം ആരോപിച്ചതോടെ സഹോദരനെതിരെ ബാലാത്സംഗ കുറ്റത്തിനും കേസെടുത്തു. കഴിഞ്ഞ വർഷം ഷമിയുടെ സഹോദരൻ ഹസിബ് അഹമ്മദ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഹസിൻ ജഹാന്റെ ആരോപണം. ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടു. ഹസിൻ ജഹാൻ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തെളിവുകൾ പുറത്തു വിട്ടത്. സംഭവം വിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്.
രാജ്യത്തിന്റെ പലഭാഗത്തുളള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ഹസിൻ ജഹാൻ ആരോപിച്ചു. മുഹമ്മദ് ഷമിയിൽ നിന്ന് ശാരീരികമായും മാനസികമായും താൻ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു. ഷമിയുടെ കാറിൽ നിന്ന് ലഭിച്ച ഫോണിൽ നിന്നാണ് തനിക്ക് ഈ രഹസ്യ ചാറ്റുകൾ ലഭിച്ചത്. രണ്ട് വർഷത്തിലേറേയായി ഗാർഹിക പീഡനത്തിന്റെ ഇരയാണ് ഞാൻ. ഷമിയുടെ കുടുംബാംഗങ്ങളിൽ നിന്നും മർദനമേൽക്കാറുണ്ട്. അതിക്രുരമായ മർദനത്തിന് പലപ്പോഴും താൻ ഇരയാകാറുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു.
പുലർച്ചെ മൂന്നുമണിവരെ പല ദിവസങ്ങളിലും അവരെന്നെ ക്രൂരമായി മർദ്ദിച്ചു. കൊല്ലണമെന്ന പ്രതികാര ബുദ്ധിയോടെയാണ് പലപ്പോഴും അവർ പെരുമാറിയിരുന്നതെന്നും ഹസിൻ ജഹാൻ പറഞ്ഞു. എന്നെങ്കിലും ഈ കൊടിയ പീഡനങ്ങൾക്ക് അറുതിയുണ്ടാകുമെന്ന് കരുതിയാണ് പരാതി നൽകാതിരുന്നതെന്നും അവർ പറഞ്ഞു. പക്ഷേ അത് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും ഭാര്യ പറയുന്നു.
മുഹമ്മദ് ഷമിക്കെതിരെ പരസ്ത്രീബന്ധവും ഗാർഹിക പീഡനവും ആരോപിച്ചതിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്ത് വന്നിരുന്നു.
പ്രമുഖ ബോളിവുഡ് നടിയെ വിവാഹം കഴിക്കാൻ ഷമി ആഗ്രഹിച്ചിരുന്നു. 2014 ൽ തന്നെ വിവാഹം ചെയ്യാനെടുത്ത തീരുമാനം തിടുക്കത്തിൽ എടുത്തതായി പലപ്പോഴും ഷമിക്ക് തോന്നിയിരുന്നതായി ഹസിൻ ജഹാൻ പറഞ്ഞു. ഇതിനെ തുടർന്ന് പലപ്പോഴും താൻ ക്രൂരമർദ്ദനത്തിന് ഇരയായി. ലൈംഗിക തൊഴിലാളികളെയും നിരവധി പെൺകുട്ടികളെയും ഷമി ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഷമിയുടെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും ഹസിൻ ജഹാൻ പറഞ്ഞു.
വിവാഹത്തിന് മുൻപ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായാണ് ഹസിൻ ജഹാന്റെ വെളിപ്പെടുത്തൽ. അടുത്ത ബന്ധത്തിലുളള പെൺകുട്ടിയുമായും ഷമി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധുക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് വിവാഹം നടക്കാതെ പോകുകയായിരുന്നു. ഈ ബന്ധത്തിന്റെ പേരിൽ ഷമി ആത്മഹത്യയ്ക്ക് ശ്രമിക്കുക പോലും ചെയ്തു- ഹസിൻ ജഹാൻ വെളിപ്പെടുത്തി.
താരത്തിനെതിരെ ഒത്തുക്കളി വിവാദവും ഹസിൻ ജഹാൻ ഉയർത്തി. ഇംഗ്ലണ്ടിലെ പ്രമുഖനായ വ്യവസായിയുടെ നിർബന്ധത്തിനു വഴങ്ങി പാക്കിസ്ഥാൻ സ്വദേശിനിയിൽ നിന്ന് വൻ തുക കൈപറ്റിയതായും ഹസിൻ ജഹാൻ ആരോപിച്ചു. മുഹമ്മദ് ഷമിക്ക് തന്നെ വഞ്ചിക്കാമെങ്കിൽ രാജ്യത്തെ ഒറ്റുകൊടുക്കാനും കഴിയുമെന്നും ഹസിൻ ജഹാൻ ആരോപിച്ചു. എന്നാൽ ഹസിൻ ജഹാന്റെ മാനസിക നില തകർന്നുവെന്നും തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുഹമ്മദ് ഷമി പറഞ്ഞു. വിവാഹമോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ ഹസിൻ ജഹാനുമായി ഷമി പ്രണയത്തിലാകുകയും അഞ്ചു വർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷം വിവാഹം കഴിക്കുകയുമായിരുന്നു.
ഷമിക്ക് പാക്കിസ്ഥാൻ സ്വദേശിനിയുമായി ഉണ്ടായിരുന്ന പ്രണയം തന്നിൽ നിന്ന് മറച്ചു വെയ്ക്കുകയായിരുന്നുവെന്നും ഹസിൻ ജഹാൻ ആരോപിച്ചു. വിവാഹത്തിന് മുൻപ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ഹസിൻ ജഹാന്റെ വെളിപ്പെടുത്തിയിരുന്നു. അടുത്ത ബന്ധത്തിലുളള പെൺകുട്ടിയുമായി ഷമി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധുക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് വിവാഹം നടക്കാതെ പോകുകയായിരുന്നു. ഈ ബന്ധത്തിന്റെ പേരിൽ ഷമി ആത്മഹത്യയ്ക്ക് ശ്രമിക്കുക പോലും ചെയ്തു- ഹസിൻ ജഹാൻ വെളിപ്പെടുത്തി. ഭാര്യയുടെ പരാതിയിൽ മേൽ കൊൽക്കത്ത പൊലീസ് ഷമിക്കെതിരെ വധശ്രമത്തിനും ഗാർഹീക പീഡനത്തിനും കേസെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷമിയുടെ സഹോദരൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ സഹോദരനെതിരെ ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.എന്റെ മോഡലിങ് കരിയർ, ജോലി എല്ലാം ഞാൻ ഉപേക്ഷിച്ചത് ഷമിക്കു വേണ്ടിയാണ്. എന്റെ വീട്ടുകാരെ പോലും ഞാൻ ഉപേക്ഷിച്ചത് അയാൾക്കു വേണ്ടിയാണ്. എന്നാൽ അയാൾ എന്നോട് നീതി കാണിച്ചില്ല–ഹസിൻ ജഹാൻ പറഞ്ഞു.
വിരാട് കോഹ്ലിയെന്ന കൗമാര താരത്തെ അന്ന് ടീം ഇന്ത്യയിലെടുക്കാന്‍ മഹേന്ദ്ര സിംഗ് ധോണിയും പരിശീലകന്‍ ഗാരി കേസ്റ്റനും വിസമ്മതിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്‌സര്‍ക്കാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മറാത്തി സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളെ ആദരിക്കാനായി ഒരുക്കിയ ചടങ്ങില്‍ പങ്കെടുക്കവെയാണ് വെംഗ്‌സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോഹ്ലിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയശേഷമായിരുന്നു ഈ സംഭവം. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഉളളറകളിലേക്ക് കൂടി ഇത് വെളിച്ചം വീശുന്നുണ്ട്.
‘അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയശേഷം ഇന്ത്യന്‍ യുവനിര ഓസ്‌ട്രേലിയയില്‍ എമേര്‍ജിംഗ് ട്രോഫി കളിക്കാനായി പോയി. കളി കാണാനായി ഞാനും ഓസ്‌ട്രേലിയയില്‍ പോയിരുന്നു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ കോഹ്ലി 123 റണ്‍സടിച്ച് തിളങ്ങി. അപ്പോള്‍ തന്നെ കോഹ്ലി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കേണ്ട താരമാണെന്ന് എനിക്ക് മനസിലായി. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്ന സമയമായിരുന്നു അത്. കോഹ്ലയെ ടീമിലെടുക്കാന്‍ പറ്റിയ അവസരം. എന്റെ നിര്‍ദേശം സെലക്ടര്‍മാര്‍ നാലുപേരും അംഗീകരിച്ചു. എന്നാല്‍ കോഹ്ലിയുടെ കളി അധികം കണ്ടിട്ടിന്ന് പറഞ്ഞ് ധോണിയും കിര്‍സ്റ്റനും എന്റെ നിര്‍ദേശത്തെ എതിര്‍ത്തു’ വെംഗ്‌സര്‍ക്കാര്‍ പറയുന്നു.
‘കോഹ്ലിയുടെ കളി ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണെന്നും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ശക്തമായി വാദിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എസ് ബദരീനാഥിനെ ടീമില്‍ നിലനിര്‍ത്താനായിരുന്നു അവര്‍ക്ക് താല്‍പര്യം. കോഹ്ലി വന്നാല്‍ സ്വാഭാവികമായും ബദരീനാഥ് പുറത്താവും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ ശ്രീനിവാസനായിരുന്നു അന്ന് ബിസിസിഐ ട്രഷറര്‍. ബദരീനാഥിനെ തഴയുന്നതില്‍ ശ്രീനിവാസന്‍ അസ്വസ്ഥനായിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ബദരീനാഥിനെ ഒഴിവാക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.
കോഹ്ലി അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഞാന്‍ ശ്രീനിവാസനോട് പറഞ്ഞു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ 800 റണ്‍സിലധികം സ്‌കോര്‍ ചെയ്ത ബദരീനാഥിനെ ഒഴിവാക്കാനാവില്ലെന്നായിരുന്നു ശ്രീനിവാസന്റെ നിലപാട്.
ബദരിനാഥിന് ഇനിയും അവസരം ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് 29 വയസായി ഇനി എപ്പോഴാണ് അവസരം ലഭിക്കുക എന്നാണ് ശ്രീനിവാസന്‍ ചോദിച്ചത്. എന്നാല്‍ അവസരം ലഭിക്കും എപ്പോഴാണെന്ന് പറയാനാവില്ലെന്നായിരുന്നു എന്റെ മറുപടി.
അടുത്ത ദിവസം ശ്രീനവാസന്‍ കൃഷ്ണമാചാരി ശ്രീകാന്തിനെയും കൊണ്ട് അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന ശരദ് പവാറിനെ കണ്ടു. അതോടെ എന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും തെറിച്ചു. ശ്രീകാന്ത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായി-വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കേണ്ടതാണ് വെംഗ്‌സര്‍ക്കാരിന്റെ ഈ വെളിപ്പെടുത്തല്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ. ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടു. ഹസിൻ ജഹാൻ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തെളിവുകൾ പുറത്തു വിട്ടത്. സംഭവം വിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്.
രാജ്യത്തിന്റെ പലഭാഗത്തുളള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ഹസിൻ ജഹാൻ ആരോപിച്ചു. മുഹമ്മദ് ഷമിയിൽ നിന്ന് ശാരീരികമായും മാനസികമായും താൻ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു. ഷമിയുടെ കാറിൽ നിന്ന് ലഭിച്ച ഫോണിൽ നിന്നാണ് തനിക്ക് ഈ രഹസ്യ ചാറ്റുകൾ ലഭിച്ചത്. രണ്ട് വർഷത്തിലേറേയായി ഗാർഹിക പീഡനത്തിന്റെ ഇരയാണ് ഞാൻ. ഷമിയുടെ കുടുംബാംഗങ്ങളിൽ നിന്നും മർദനമേൽക്കാറുണ്ട്. അതിക്രുരമായ മർദനത്തിന് പലപ്പോഴും താൻ ഇരയാകാറുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു.
പുലർച്ചെ മൂന്നുമണിവരെ പല ദിവസങ്ങളിലും അവരെന്നെ ക്രൂരമായി മർദ്ദിച്ചു. കൊല്ലണമെന്ന പ്രതികാര ബുദ്ധിയോടെയാണ് പലപ്പോഴും അവർ പെരുമാറിയിരുന്നതെന്നും ഹസിൻ ജഹാൻ പറഞ്ഞു. എന്നെങ്കിലും ഈ കൊടിയ പീഡനങ്ങൾക്ക് അറുതിയുണ്ടാകുമെന്ന് കരുതിയാണ് പരാതി നൽകാതിരുന്നതെന്നും അവർ പറഞ്ഞു. പക്ഷേ അത് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും ഭാര്യ പറയുന്നു. പൊലീസുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഉടൻ പരാതി നൽകാനാണ് തീരുമാനം.
പാക്കിസ്ഥാനി സ്വദേശിയെ ഷമി രഹസ്യമായി വിവാഹം ചെയ്തുവെന്നും സൗത്ത് ആഫ്രിക്കൻ ടൂർ കഴിഞ്ഞു മടങ്ങുന്ന വഴി അവരെ ഷമി സന്ദർശിച്ചുവെന്നും ഹസിൻ ജഹാൻ പറഞ്ഞു. ധർമശാലയിലേയ്ക്ക് തന്നെ കൂടി കൊണ്ടു പോകാൻ പലവട്ടം യാചിച്ചുവെന്നും എന്നാൽ ഷമി അത് കേട്ടില്ലെന്നും ഹസിൻ ജഹാൻ ആരോപിക്കുന്നു.
കുല്‍ദീപ് എന്ന വ്യക്തിയാണ് ഷമിക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും ഭാര്യ പറയുന്നു. എന്നാൽ മുഹമ്മദ് ഷമി ഈ ആരോപണങ്ങളെല്ലാം തളളിക്കളഞ്ഞു. തന്നെയും കുടുംബത്തെയും അപമാനിക്കാനും സമൂഹമധ്യത്തിൽ തന്നെ താറടിക്കാനുളള ശ്രമമാണെന്ന് മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഹിജാബ് ധരിക്കാതെ ഷമിയുടെ ഭാര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെതിരെ വന്ന വിമര്‍ശനങ്ങൾക്ക് മറുപടി നൽകി സമൂഹമാധ്യമങ്ങളിൽ താരമായ ഷമിയുടെ പ്രതിച്ഛായയാണ് ഈ വിവാദത്തോടെ തകർന്നടിഞ്ഞത്. ഷമിയുടെ ഭാര്യ ഹിജാബ് ധരിച്ചില്ലെന്നും കയ്യില്ലാത്ത വസ്ത്രം ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യരുതായിരുന്നെന്നും ആരോപിച്ചായിരുന്നു ഷമിയ്ക്ക് നേരേ സൈബർ ആക്രമണം ഉണ്ടായത്. ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യാമെന്നും ചെയ്തു കൂടെന്നും തനിക്കു നന്നായി അറിയാമെന്നും ഷമി അന്ന് ട്വീറ്റ് ചെയ്തിരുന്നു.
ആഭ്യന്തര ട്വന്റി 20 മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. അടുത്തമാസം കൊല്‍ക്കത്തയില്‍ നടക്കുന്ന ഐസിസി എക്‌സിക്യൂട്ടീവില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെയാണ് ഈ നീക്കം. ആഭ്യന്തര ട്വന്റി 20 മത്സരങ്ങളുടെ എണ്ണക്കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റിനേയും കളിക്കാരേയും ബാധിക്കുന്നുണ്ട്. കളിക്കാര്‍ക്ക് പണം കിട്ടുന്നുണ്ട് എങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ധാരാളമായി വരുന്നുണ്ട്. മാത്രമല്ല ചെറിയ ഫോര്‍മാറ്റിനോടാണ് കാണികള്‍ക്കും താല്‍പര്യം. ഇത് ടെസ്റ്റ് ക്രിക്കറ്റിനെ കാര്യമായി ബാധിക്കുന്നു. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഐസിസി നിയന്ത്രണം കൊണ്ടുവരുന്നത്. ഇതിനായി ചില നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ തയ്യാറാക്കിയിട്ടുണ്ട്.
32 വയസിന് താഴെയുള്ള കളിക്കാര്‍ വര്‍ഷത്തില്‍ മൂന്ന് ആഭ്യന്തര ടീ20 ലീഗില്‍ കൂടുതല്‍ കളിക്കരുത്, 2023 മുതല്‍ ആറ് മാസം അന്താരാഷ്ട്ര ക്രിക്കറ്റിന് വേണ്ടി ആഭ്യന്തര ലീഗുകള്‍ക്ക് സമയം ഒഴിച്ചിടണം, കളിക്കാരുടെ നിയമനത്തുകയുടെ 20 ശതമാനം അവരുടെ രാജ്യത്തിന്റെ ബോര്‍ഡുകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുക, ആഭ്യന്തര ലീഗിലെ വിദേശ കളിക്കാരുടെ എണ്ണം നിജപ്പെടുത്തുക, കളിക്കാനുള്ള സാഹചര്യത്തിന്റേയും വേതനത്തിന്റേയും നിലവാരം ഏകീകരിക്കുക തുടങ്ങിയവയാ്ണ് നിര്‍ദേശങ്ങള്‍.
ആഭ്യന്തര ട്വന്റി 20 ലീഗുകള്‍ കാര്യമായി ബാധിച്ചിട്ടുള്ളത് വെസ്റ്റീന്റീസിനെയാണ്. അതിനാല്‍ തന്നെ വിന്റീസ് ബോര്‍ഡാണ് ഈ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കാര്യമായി ബാധിക്കില്ല. നിലവില്‍ ഐപിഎല്‍ ബോര്‍ഡിന് 20 ശതമാനം നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇന്ത്യന്‍ കളിക്കാരെ ബിസിസിഐ മറ്റ് രാജ്യത്തെ ആഭ്യന്തര ലീഗുകള്‍ക്ക് വിടാറുമില്ല.
വിപ്ലവങ്ങളുടെ സ്വപ്‌നഭൂമിയായ റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പിന് അരങ്ങുണരാന്‍ ഇനി 100 ദിവസങ്ങള്‍ മാത്രം. ലോകകപ്പിന് കൗണ്ട്ഡൗണ്‍ തുടങ്ങിയതോടെ കായികലോകം വിസ്മയക്കാഴ്ചകള്‍ക്കായി ഒരുക്കം തുടങ്ങി. 21-ാം ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 14-ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് കിക്കോഫ്. ജൂലായ് 15-ന് ഇതേ വേദിയില്‍ സ്വപ്നഫൈനല്‍. റഷ്യയിലെ 11 മനോഹരനഗരങ്ങളിലെ പ്രൗഢമായ 12 വേദികള്‍ ഫുട്‌ബോള്‍ മാന്ത്രികക്കാഴ്ചകള്‍ക്ക് തയ്യാറെടുത്തുകഴിഞ്ഞു. 32 ടീമുകള്‍ 64 മത്സരങ്ങള്‍ എണ്ണിയാലൊടുങ്ങാത്ത അതിമനോഹരമായ മുഹൂര്‍ത്തങ്ങള്‍ എല്ലാം ഇനി കായികലോകത്തിന് സ്വന്തമാകും. ഇറ്റലിയും ഹോളണ്ടും ആണ് ഈ ലോകകപ്പിന്റെ നഷ്ടങ്ങള്‍. ഇറ്റലി, 1958-നുശേഷം ആദ്യമായി യോഗ്യത നേടാതെ പുറത്തായപ്പോള്‍ മൂന്നുവട്ടം റണ്ണേഴ്‌സ് അപ്പായ ഹോളണ്ടും റഷ്യയിലെത്തില്ല. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍ തുടങ്ങി ലോകത്ത് ഏറ്റവും ആരാധകരുള്ള രാജ്യങ്ങള്‍ക്ക് പുറമേ ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ഫേവറിറ്റുകളാണ്.
ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൽസരത്തിനിടെ കളിക്കാര്‍ തമ്മില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ആദ്യ ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു സംഭവം നടന്നത്. ഓസ്ട്രേലിയയുടെ ഉപനായകന്‍ ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും തമ്മിലാണ് വാക്കേറ്റവും ഉന്തും തളളും ഉണ്ടായത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഡ്രസിങ് റൂമിലേക്ക് വരുന്ന താരങ്ങളില്‍ വാര്‍ണറെ സഹതാരങ്ങള്‍ പിടിച്ച് മാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരുവരും ഉന്തും തളളും ആയെങ്കിലും ഉസ്മാന്‍ ഖ്വാജ ആദ്യം വാര്‍ണറെ പിടിച്ചുമാറ്റി. നഥാന്‍ ലിയോണും ഡി കോക്കുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഡി കോക്കിനെ ആക്രമിക്കാനായി വാര്‍ണര്‍ അടുത്തപ്പോള്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പറായ ടിം പൈന്‍ ആണ് പിടിച്ചുമാറ്റിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതായും അന്വേഷണം നടത്തുമെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. വ്യക്തമായ വിവരം ലഭിക്കാതെ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് 293 റണ്‍സ് എന്ന നിലയിലാണ്. കളിക്കളത്തിലും ഡി കോക്കും വാര്‍ണറും തമ്മില്‍ വാഗ്വാദം ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വാര്‍ണറെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗ്രേം സ്മിത്തും രംഗത്തെത്തി. വിഡ്ഢിയാണ് വാര്‍ണറെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്.
David Warner is no saint but if he is this fired up, very likely that something nasty must have been said by Quinton de Kock. Will be interesting to know the whole story. #SAvAUS pic.twitter.com/uHpT7jUVUO
— Aditya (@forwardshortleg) March 5, 2018
ഇറ്റാലിയൻ പ്രതിരോധ നിരക്കാരനും സീരി ‘എ’ ക്ലബ് ഫിയോറന്റീന ക്യാപ്റ്റനുമായ ദാവിദ് അസ്റ്റോറിയെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. 31 വയസ്സായിരുന്നു.
ഞായറാഴ്ച ലീഗ് മത്സരത്തിൽ ഉദ്നിസെയെ നേരിടാനിരിക്കെയാണ് മരണം. ശനിയാഴ്ച പരിശീലനം കഴിഞ്ഞ് സഹതാരങ്ങൾക്കൊപ്പം ഹോട്ടൽമുറിയിലേക്ക് മടങ്ങിയ അസ്റ്റോറി ഉറക്കത്തിനിടെ മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ, ഞായറാഴ്ചത്തെ ഇറ്റാലിയൻ ലീഗിലെ എല്ലാ മത്സരങ്ങളും മാറ്റിവെച്ചു.
ഇറ്റലിക്കായി 14 മത്സരങ്ങളോളം കളിച്ച അസ്റ്റോറി, എ.സി. മിലാൻ അക്കാദമിയിലൂടെയാണ് വളരുന്നത്. രണ്ടു വർഷം മിലാൻ സീനിയർ ടീമിലുണ്ടായിരുന്നെങ്കിലും സീരി ‘എ’യിൽ കളിക്കാനായില്ല. പിന്നീട് കഗ്ലിയരി, റോമ ടീമുകളിലൂടെ മികച്ച പ്രതിരോധതാരമായി വളർന്നു.
ക്രിക്കറ്റ് ആസ്വദിക്കാനും വികസിപ്പിക്കാനുമുള്ള ഉദ്ദേശത്തോടെ 2014 ല്‍ ഒരുസംഘം ക്രിക്കറ്റ് പ്രേമികള്‍ അബെര്‍ദീന്‍ കേന്ദ്രമാക്കി സ്ഥാപിച്ചതാണ് ഗ്രാമ്പ്യന്‍ ക്രിക്കറ്റ് ക്ലബ് (ജി സി സി). തുടക്കത്തില്‍ ഗ്രേഡ് 4 ല്‍ കളിക്കാന്‍ തുടങ്ങിയ ഗ്രാമ്പ്യന്‍ കൂടുതല്‍ കളിക്കാരെ ടീമില്‍ ഉള്‍പെടുത്തിയപ്പോള്‍ 2015ല്‍ രണ്ടാമത്തെ ടീം നിലവില്‍ വന്നു. ആദ്യ ഇലവന്‍ ടീം സ്ഥിരതയാര്‍ന്ന മികച്ച പ്രകടനങ്ങളോടെ ഇപ്പോള്‍ ഗ്രേഡ് 1 ല്‍ എത്തി നില്‍ക്കുന്നു.
2015 ല്‍ ജോണ്‍സ്റ്റന്‍ റോസ് ബൗള്‍ കപ്പ്, 2016 ല്‍ റീഡ് കപ്പ്, 2017 ല്‍ ഗ്രേഡ് 2 ചാമ്പ്യന്‍സ് തുടങ്ങിയവ ജിസിസിയുടെ നേട്ടങ്ങളില്‍ ചിലതുമാത്രം. കൂടുതല്‍ ചെറുപ്പക്കാരെ ഇതിലേക്ക് ആകര്‍ഷിക്കാനും അവരുടെ ബാറ്റിംഗ് കഴിവുകളെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കാനും ഉള്ള ഉദ്ദേശത്തോടെ ജിസിസി ഒരു ബൗളിംഗ് മെഷീന്‍ വാങ്ങുവാന്‍ താത്പര്യപ്പെടുന്നു. മെഷീന്‍ വാങ്ങുന്നതിനുള്ള ചെലവുകള്‍ക്കായി ഗ്രാമ്പ്യന്‍ എല്ലാ ക്രിക്കറ്റ് പ്രേമികളോടും സ്‌നേഹം നിറഞ്ഞ അഭ്യുദയകാംഷികളോടും ഉദാരമായി സംഭാവന നല്‍കുവാന്‍ അപേക്ഷിച്ചുകൊള്ളുന്നു. സംഭാവന ചെറുതോ വലുതോ അതെത്രയായാലും വിലമതിക്കാനാവാത്തതാണ്. നിങ്ങളുടെ സംഭാവനകള്‍ സുരക്ഷിതമായി നല്‍കുവാനായി ഈ ലിങ്ക് ഉപയോഗിക്കുക.
https://www.gofundme.com/grampiancricketclub
ഗ്രാമ്പിയന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ കഴിഞ്ഞ വര്‍ഷത്തെ പെര്‍ഫോമന്‍സ് അറിയുവാനായി
http://www.acagrades.org.uk/aca_grades/results/2/view/2017
http://gccscotland.hitscricket.com/default.aspx