ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ ബെന് സ്റ്റോക്സിനെയും അലക്സ് ഹെയ്ല്സിനെയും ലണ്ടന് പോലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് ക്ലബ്ബിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതെന്നാണ് സൂചന. എന്നാല് ബെന് സ്റ്റോക്സിനെ രാവിലെ കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചുവെങ്കിലും ഹെയ്ല്സ് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണവുമായി സഹകരിക്കുന്നതിനായാണ് ഹെയ്ല്സിനെ കസ്റ്റഡിയില് വെച്ചിരിക്കുന്നതെന്നാണ് സൂചന.
ഹെയ്ല്സ് പോലീസ് കസ്റ്റഡിയിലുള്ള കാര്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്ഡും സ്ഥിരീകരിച്ചുണ്ട്. ഇരുവരും വെസ്റ്റ് ഇന്ഡീനെതിരായ നാലാം ഏകദിനത്തിനുള്ള ടീമിലുണ്ടാവില്ലെന്നും ബോര്ഡ് ഡയറക്ടര് ആന്ഡ്ര്യു സ്ട്രോസ് വ്യക്തമാക്കി. ബ്രിസ്റ്റോളില് നടന്ന മൂന്നാം ഏകദിനത്തിനുശേഷം ഇരുവരും നൈറ്റ് ക്ലബ്ബിലെത്തിയിരുന്നതായും അവിടെയുണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്തു. എന്നാല് എന്താണ് നൈറ്റ് ക്ലബ്ബില് സംഭവിച്ചതെന്നകാര്യം വ്യക്തമല്ല.
സ്റ്റോക്സ് ഇതാദ്യമായല്ല അറസ്റ്റിലാവുന്നത്. 2013ല് ഇംഗ്ലണ്ട് ലയണ്സിനായി കളഴിക്കുമ്പോള് രാത്രി മുഴുനന് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സ്റ്റോക്സ് അറസ്റ്റിലായിരുന്നു. തുടര്ന്ന് ലയണ്സ് ടീമില് നിന്ന് സ്റ്റോക്സിനെ ഒഴിവാക്കുകയും ചെയ്തു.
ഫുട്ബോള് കളിയുടെ വലിയ നാടായ ക്ലാസുകളുടെ തന്നെ തറവാട് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇംഗ്ലണ്ടില് ജന്മമെടുത്ത ബി.ബി.എയ്ക്ക് ഇംഗ്ലീഷുകാരന് തന്നെയായ, പ്രശസ്തമായ പല ക്ലാസുകളിലും പരിശീലകനായി പരിചയ സമ്പത്തുള്ള പീറ്റ് ബെല്ലിനെ പരിശീലകനായി ലഭിച്ചിരിക്കുന്ന സന്തോഷവാര്ത്ത ഈ അവസരത്തില് എല്ലാ കായിക പ്രേമികളുമായി പങ്കുവെയ്ക്കുന്നു. പീറ്റ് ബെല്ലിന്റെ നേതൃത്വത്തില് നോട്ടിംഗ്ഹാമില് ബി.ബി.എ അതിന്റെ ആദ്യ പരിശീലന ക്യാമ്പ് ഇക്കഴിഞ്ഞ ശനിയാഴ്ച നോട്ടിംഗ്ഹാമില് വച്ച് നടത്തുകയുണ്ടായി. അതിന്റെ തുടര്ച്ചയെന്നോണം മാറി മാറി വരുന്ന വീക്കെന്ഡുകളില് പീറ്റ് ബെല്ലിന്റെ നേതൃത്വത്തില് കോച്ചിംഗ് ക്യാമ്പുകള് ഉണ്ടായിരിക്കുന്നതാണ്.
ഫുട്ബോള് ലോകത്തെ ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, വെയ്ന് റൂണി എന്നിവരുടെ മാസ്മരിക പ്രകടനങ്ങള് കണ്ട ഇംഗ്ലണ്ടിലെ വലിയ ക്ലബ്ബുകളുടെ നിലവാരത്തിലേക്ക് ബി.ബി.എയും ഭാവിയില് ഉയരും എന്നുള്ള ഒരു വലിയ ശുഭാപ്തി വിശ്വാസം കളിക്കാരും കോച്ചും പ്രകടിപ്പിക്കുകയുണ്ടായി. വരുന്ന വര്ഷം ഓഗസ്റ്റില് കേരളത്തിലെ പ്രമുഖ ടീമുകളുമായി നടക്കുന്ന ഫുട്ബോള് മത്സരങ്ങളിലേക്ക് ബി.ബി.എയുടെ നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്, ലിവര്പൂള്, ലണ്ടന് തുടങ്ങിയ സ്ഥലങ്ങളിലെ ചുണക്കുട്ടികള് വളരെ ഉത്സാഹത്തോടെ തയ്യാറെടുക്കുന്നു.
ബി.ബി.എയോട് സഹകരണം അറിയിച്ചിട്ടുള്ള പ്രശസ്ത താരങ്ങളായ ഐ.എം. വിജയന്, ഉസ്മാന് തുടങ്ങിയവരുടെ സാന്നിധ്യവും ഭാവിയില് ബി.ബി.എ പ്രതീക്ഷിക്കുന്നു. മലയാളികളായി ജനിച്ച് ഇംഗ്ലീഷുകാരുടെ ഇടയില് സ്വന്തം വ്യക്തിത്വം നിലനിര്ത്തുവാന് കിണഞ്ഞു പരിശ്രമിക്കുന്ന നമ്മുടെ കുട്ടികള്ക്ക് അവരുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ ശാരീരികമായ കായിക വ്യായാമം, അതും പുറത്തെ തുറന്ന കളി സ്ഥലങ്ങളിലാണ് ഏറ്റവും അനുയോജ്യം എന്ന് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് അക്കാഡമിയുടെ എല്ലാ അഭ്യുദയകാംക്ഷികളും വിശ്വസിക്കുകയും അതിനായി അനുസ്യൂതം പ്രവര്ത്തിക്കുകയും ചെയ്യുന്നു.
ബി.ബി.എയുടെ ഇതുവരെയുള്ള പ്രവര്ത്തനത്തിനും വിജയത്തിനും സഹായ സഹകരണങ്ങള് നല്കുകയും പ്രവര്ത്തിക്കുകയും ചെയ്ത എല്ലാവര്ക്കും ആത്മാര്ത്ഥമായി അതിന്റെ ഭാരവാഹികള് നന്ദി അറിയുകയും തുടര്ന്നുള്ള പ്രവര്ത്തനത്തിനും വിജയത്തിനും ഏവരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള് അഭ്യര്ത്ഥിക്കുകയും ചെയ്യുന്നു.
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിലേറ്റ പരാജയത്തിന് നോസോമി ഒകുഹാരയ്ക്ക് അതേ ഷോട്ടിൽ സിന്ധുവിന്റെ മറുപടി. കൊറിയന് ഓപ്പണ് സൂപ്പര് സീരീസ് ബാഡ്മിന്റൺ ഫൈനലിൽ ജപ്പാന് താരത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി.വി. സിന്ധു കിരീടം ചൂടി. സ്കോർ: 22-20,11-21,21-18. സിന്ധുവിന്റെ മൂന്നാം സൂപ്പർ സീരിസ് കിരീടമാണിത്.
ആദ്യ ഗെയിമിൽ ഇഞ്ചോടിച്ച് പോരാട്ടത്തിലൂടെയാണ് സിന്ധു ഒകുഹാരയെ മറികടന്നത്. വിന്നിംഗ് പോയിന്റിനായി കടുത്ത പോരാട്ടമാണ് നടന്നത്. എന്നാൽ ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ അയഞ്ഞു. ഇതോടെ മുന്നേറിയ ഒകുഹാരയെ പിടിച്ചുകെട്ടാൻ സിന്ധുവിനായില്ല. ബേസ് ലൈനിൽ നിരന്തരം പിഴവുകൾ വരുത്തിയ സിന്ധുവിനെ ഒകുഹാര അനായാസം പരാജയപ്പെടുത്തി.
എന്നാൽ മൂന്നാം ഗെയിം ജയമുറപ്പിച്ചാണ് സിന്ധു കോർട്ടിലെത്തിയത്. സൂപ്പർ സ്മാഷുകളിലൂടെ എതിരാളിയെ സിന്ധു നിഷ്പ്രഭമാക്കി. വൻ റാലികളിലൂടെ സിന്ധുവിനെ തളർത്താനുള്ള ഒകുഹാരയുടെ ഗ്ലാസ്കോ തന്ത്രവും ഫലിച്ചില്ല. 18-16 ൽ 56 ഷോട്ടുകളുടെ റാലിക്കു ശേഷമാണ് സിന്ധു പോയിന്റ് സ്വന്തമാക്കിയത്.
#FLASH PV Sindhu defeats Japan’s Nozomi Okuhara, clinches Korea Super Series title. (File Pic) pic.twitter.com/LMiM4vRuOP
— ANI (@ANI) September 17, 2017
നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില് പങ്കെടുത്ത ടീമുകളേയും ക്യാപ്റ്റന്മാരേയും അയോഗ്യരാക്കി. ഫൈനല് മത്സരം വൈകിയതിന്റെ പേരിലാണ് നടപടി. നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടേതാണ് തീരുമാനം.
മൂന്ന് വര്ഷം മുതല് അഞ്ച് വര്ഷം വരെയാണ് വിലക്ക്. ന്യൂ ബോട്ട് ക്ലബ് തുഴഞ്ഞ ദേവസ് വള്ളത്തിന്റെ ക്യാപ്റ്റനേയും ലീഡിങ് ക്യാപ്റ്റനേയും അഞ്ച് വര്ഷത്തേക്ക് മത്സരത്തില് പങ്കെടുക്കുന്നതില് നിന്നും വിലക്കിയിട്ടുണ്ട്. യുബിസി കൈനകരി, കുമരകം ടൗണ് ബോട്ട് ക്ലബ് എന്നിവയുടെ ക്യാപ്റ്റന്മാര്ക്കും മൂന്ന് വര്ഷത്തേക്ക് വിലക്കേര്പ്പെടുത്തി.
മത്സരത്തിനു വേണ്ടി ഉപയോഗിക്കുന്ന സ്റ്റാര്ട്ടിംഗ് സംവിധാനത്തിലും ടൈമറിലും തകരാര് വന്നതില് ദുരൂഹത ഉണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. തകരാറിനെ തുടര്ന്ന് പത്ത് ലക്ഷം രൂപയുടെ കരാര് എടുത്ത കരാറുകാരന് പണം നല്കേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു.
ഒന്നര മണിക്കൂര് നീണ്ട പ്രശ്നങ്ങള്ക്കും പ്രതിഷേധങ്ങള്ക്കും ശേഷമാണ് കഴിഞ്ഞ നെഹ്റു ട്രോഫി ഫൈനല് മത്സരം നടന്നത്. നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ചരിത്രത്തില് ഇതാദ്യമായാണ് വള്ളങ്ങളും താരങ്ങളും ഇത്രയും വലിയ ഒരു അച്ചടക്ക നടപടി നേരിടുന്നത്.
ഇതിഹാസ താരം സച്ചിന് ടെന്ഡുല്ക്കറുടെ ഒരേയൊരു മകളാണ് സാറ ടെന്ഡുല്ക്കര്. അതുകൊണ്ടു തന്നെ ക്യാമറകണ്ണുകള് എപ്പോഴും സാറയുടെ പിന്നാലെയുണ്ട്.
സച്ചിനെ പോലും പ്രകോപിപ്പിക്കാന് കഴിയുന്ന വിധത്തില് സാറയെ കുറിച്ചുളള പല വാര്ത്തകളും നേരത്തെ മാധ്യമങ്ങളില് നിറഞ്ഞിരുന്നു. അന്ന് തന്റെ മകള് പഠനത്തിലാണ് ഇപ്പോള് പൂര്ണ്ണശ്രദ്ധ നല്കിയിരിക്കുന്നതെന്ന് സച്ചിന് തന്നെ വിശദീകരണവും നല്കിയിരുന്നു.
എന്നാല് സച്ചിന്റെ മകള് ഇപ്പോള് ഒരാളുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വാര്ത്തകള് പറയുന്നത്. അതാരെന്ന് അറിഞ്ഞാല് ക്രിക്കറ്റ് പ്രേമികള് ഞെട്ടാതിരിക്കില്ല. റിലൈന്സ് തലവന് സാക്ഷാല് മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകന് അനന്ദ് അംബാനിയാണത്രെ സച്ചിന്റെ മകളുടെ കാമുകന്.
സാറ ഉടന് തന്നെ ബോളിവുഡില് അരങ്ങേറുമെന്നും വാര്ത്തകളുണ്ട്. ബോളിവുഡ് സൂപ്പര് താരം ഷാഹിദ് കപൂര് ആണത്രെ സാറയുടെ ആദ്യ നായകന്.
നേരത്തെ അംബാനിയുടെ മകന് തന്റെ അമിത വണ്ണം കുറച്ച് വാര്ത്തകളില് ഇടംപിടിച്ചിരുന്നു. 208 കിലോഗ്രാം ഉണ്ടായിരുന്ന ആനന്ദ് കേവലം 108 കിലോ ആയി വണ്ണം കുറച്ചതാണ് വാര്ത്തയായത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില് നിന്നും തന്നെ മാറ്റി നിര്ത്തിയതിന് പിന്നാലെ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യന് ഓള് റൗണ്ടര് രവീന്ദ്ര ജഡേജ. ട്വിറ്ററിലൂടെയാണ് താരം തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. തിരിച്ചടികളില് നിന്നുമുളള തിരിച്ചു വരവ് അതിനേക്കാള് ശക്തമായിരിക്കണമെന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.
എന്നാല്, പ്രതികരണങ്ങള് വരാന് തുടങ്ങിയതോടെ ജഡേജ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിവാദത്തില് നിന്നും ഒഴിവാകാന് ശ്രമിക്കുകയായിരുന്നു. തന്നെ ടീമില് നിന്നും മാറ്റി നിര്ത്തിയത് വിശ്രമം അനുവദിച്ചതുമൂലം അല്ലെന്നും തനിക്കേറ്റ തിരിച്ചടിയായാണ് ജഡേജയുടെ വിലയിരുത്തല് എന്നുമാണ് ട്വീറ്റിനെ നിരീക്ഷകര് നോക്കി കാണുന്നത്. അതേസമയം സംഭവം വിവാദമായതോടെ മിനിറ്റുകള്ക്കകം ട്വീറ്റ് താരം പിന്വലിക്കുകയായിരുന്നു.
ജഡേജയ്ക്ക് ഒപ്പം സ്പിന്നര് ആര്.അശ്വിനേയും ടീമില് നിന്ന് മാറ്റി നിര്ത്തിയിട്ടുണ്ട്. ഇരുവര്ക്കും വിശ്രമം നല്കിയതാണെന്നാണ് ബിസിസിഐയുടെ വിശദീകരണം. റൊട്ടേഷന് സിസ്റ്റം അനുസരിച്ചാണ് ഈ തീരുമാനമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ തീരുമാനത്തിനെതിരെ നിരവധി ആരാധകര് രംഗത്തെത്തിയിട്ടുണ്ട്. ഓസീസിനെ പോലെ കരുത്തരായ ടീമിനോട് മത്സരിക്കാന് അശ്വിനേയും ജഡേജയേയും ഇറക്കാത്തത് തിരിച്ചടിയാകുമെന്നാണ് ആരാധകര് പറയുന്നത്.
ബോളിവുഡ് താരം സണ്ണി ലിയോണ് വീണ്ടും കേരളത്തിലേയ്ക്ക്. കേരളത്തിന്റെ സ്വന്തം ഫുട്സാല് ക്ലബുമായാണ് ഇക്കുറി സണ്ണി ലിയോണെത്തുന്നത്. പ്രീമിയര് ഫുട്സാല് ലീഗ് രണ്ടാം സീസണില് കൊച്ചി ആസ്ഥാനമായ കേരള കോബ്രാസ് എന്ന ടീമിന്റെ സഹ ഉടമയും ബ്രാന്ഡ് അംബാഡിഡറുമാണ് സണ്ണി ലിയോണ്. സെപ്റ്റംബര് 15 മുതല് 17 വരെ മുംബൈയിലാണ് ലീഗിന്റെ ആദ്യ ഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബര് 19 മുതല് 24 വരെ ബെംഗളൂരുവിലാണ് രണ്ടാംഘട്ടം.
ഒന്നാം സീസണില് കളിച്ച ലൂയിസ് ഫിഗോ, റൊണാള്ഡിന്യോ, റ്യാന് ഗിഗ്സ്, പോള് സ്കോള്സ്, ഹെര്നന് ക്രെസ്പോ, മൈക്കല് സാല്ഗഡോ, ഫല്ക്കാവോ എന്നിവര് ഇൗ സീസണിലും കളിക്കുന്നുണ്ട്.
മൈക്കല് സാല്ഗഡോയാണ് കേരള കോബ്രാസിന്റെ മുഖ്യതാരം. മുംബൈ വാരിയേഴ്സ്, ചെന്നൈ സിങ്കംസ്, ഡെല്ഹി ഡ്രാഗണ്സ്, ബെംഗളൂരു റോല്സ്, തെലുങ്ക് ടൈഗേഴ്സ് എന്നിവയാണ് മറ്റ് ടീമുകള്.
ശ്രീലങ്കയെ എല്ലാ ഫോര്മാറ്റിലും വൈറ്റ്വാഷ് ചെയ്താണ് ഇന്ത്യന് ക്രിക്കറ്റ് ടീം അടുത്ത അങ്കത്തിന് തയ്യാറെടുത്തുകഴിഞ്ഞു.
ഓസ്ട്രേലിയയ്ക്കും ന്യൂസിലന്ഡിനുമെതിരെ ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന പരമ്പരകളുടെ സമയവിവരപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഓസീസുമായുള്ള പരമ്പര സെപ്റ്റംബര് 17ന് ആരംഭിക്കും.
കോഹ്ലിയുടെ നീലപ്പട സന്നാഹമത്സരത്തിന് പിന്നാലെ സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിനങ്ങള് കളിക്കും. കംഗാരുക്കളുടെ ഇന്ത്യന് പര്യടനത്തില് മൂന്ന് ടി20 മത്സരങ്ങളുമുണ്ട്. ചെന്നൈ, കൊല്ക്കത്ത, ഇന്ഡോര്, ബെംഗളുരു, നാഗ്പൂര് എന്നിവിടങ്ങളിലായിരിക്കും ഏകദിനമത്സരങ്ങള് നടക്കുക. റാഞ്ചി, ഗുവാഹട്ടി, ഹൈദരാബാദ് നഗരങ്ങള് ടി20 മത്സരത്തിന് ആതിഥ്യമരുളും.
കെയ്ന് വില്യംസണ് നായകത്വം വഹിക്കുന്ന കിവീസിനെതിരായ പരമ്പരയില് മൂന്ന് ഏകദിനങ്ങളാണുണ്ടാകുക. രണ്ട് സന്നാഹമത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും ന്യൂസിലന്ഡിന്റെ ഇന്ത്യന് പര്യടനത്തില് ഉള്പെടുത്തിയിട്ടുണ്ട്. അവസാനമത്സരം തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തിലാകും നടക്കുക.
ഇന്ത്യാ-ഓസ്ട്രേലിയ മത്സരങ്ങള്
സന്നാഹ മത്സരം-സെപ്തംബര് 12-ചെന്നൈ
ഒന്നാം ഏകദിനം-സെപ്തംബര് 17-ചെന്നൈ
രണ്ടാം ഏകദിനം-സെപ്തംബര് 21-കൊല്ക്കത്ത
മൂന്നാം ഏകദിനം-സെപ്തംബര് 24-ഇന്ഡോര്
നാലാം ഏകദിനം-സെപ്തംബര് 28-ബെംഗളുരു
അഞ്ചാം ഏകദിനം-ഒക്ടോബര് 1-നാഗ്പൂര്
ഒന്നാം ടി20- ഒക്ടോബര് 7-റാഞ്ചി
രണ്ടാം ടി20-ഒക്ടോബര് 10-ഗുവാഹട്ടി
മൂന്നാം ടി20-ഒക്ടോബര് 13-ഹൈദരാബാദ്
ഇന്ത്യ-ന്യൂസിലന്ഡ് മത്സരങ്ങള്
ഒന്നാം സന്നാഹമത്സരം-ഒക്ടോബര് 17-മുംബൈ
രണ്ടാം സന്നാഹമത്സരം-ഒക്ടോബര് 19-മുംബൈ
ഒന്നാം ഏകദിനം-ഒക്ടോബര് 22-മുംബൈ
രണ്ടാം ഏകദിനം-ഒക്ടോബര് 25-പൂണെ
മൂന്നാം ഏകദിനം-ഒക്ടോബര് 29-യുപിസിഎ
ഒന്നാം ടി20-നവംബര് 1-ഡല്ഹി
രണ്ടാം ടി20-നവംബര് 4-രാജ്കോട്ട്
മൂന്നാം ടി20-നവംബര് 7-തിരുവനന്തപുരം
ക്രിക്കറ്റ് താരം ശ്രീലങ്കയില് മുങ്ങിമരിച്ചു. ഇന്ത്യയില് നിന്നും പോയ സംഘത്തിലെ നാല് പേര് സ്വിമ്മിങ് പൂളില് നീന്തുന്നതിനിടയില് ഒരാള് മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്നുതന്നെ താരത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്ട്ട്.
കൊളംബോയില് ടൂര്ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്-17 താരവും ഗുജറാത്ത് സ്വദേശിയുമായ നരേന്ദ്ര സിങ്ങ് സോധയാണ് മരിച്ചത്. കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യന് താരം മുങ്ങിമരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സോധയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി രഗമ ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. പമുനുഗമ പൊലീസ് അന്വേഷണം തുടങ്ങിയതായും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.
സണ്ണി മത്തായി
വാറ്റ്ഫോർഡ്: ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോർഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ സുനിരാജ്, ജനാർദ്ദനൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേർസ് സ്പോർട്സ് സെന്ററിൽ വച്ചു നടന്ന ബാഡ്മിന്റൺ ടൂർണമെൻറിൽ വാറ്റ്ഫോർഡിൽ നിന്നുള്ള പ്രഗത്ഭരായ 15 ടീമുകൾ അണി നിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഫസ്റ്റ് റണ്ണേർസ് അപ്പ്: ലെവിൻ ആൻഡ് ചാൾസ്, സെക്കന്റ് റണ്ണേർസ് അപ്പ്: ജോൺസൺ ആൻഡ് ഡെന്നി, തേർഡ് റണ്ണർസ് അപ്പ്: സബീഷ് ആൻഡ് വാരിയർ.