ദേശീയ ഷൂട്ടിംഗ് താരം കനിക ലായകിനെ (26) മരിച്ചനിലയിൽ കണ്ടെത്തി. കോൽക്കത്തയ്ക്കടുത്ത ബല്ലി (ഹൗറ) യിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകുന്നേരമാണ് ലായകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പല തവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്നു വാതിൽ തകർത്താണ് പോലീസ് അകത്തുകയറിയത്.
ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ ഷൂട്ടിംഗ് വേദികളിൽ മികവ് പുറത്തെടുക്കാൻ കഴിയാത്തതിന്റെ വിഷമം ലായക് പങ്കുവയ്ക്കുന്നുണ്ട്. ജാർഖണ്ഡിലെ ധൻബാധ് സ്വദേശിയായ കനിക ലായക് ഹൂഗ്ലിയിലെ ഉത്തർപാരയിൽ ഒളിന്പ്യൻ ജയ്ദീപ് കർമാകർക്കു കീഴിലാണു പരിശീലനം നടത്തിയിരുന്നത്.
ഡെര്ബി ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന പത്താമത് ഓള് യുകെ മെൻസ് ഡബിള്സ് ബാഡ്മിന്റണ്ടൂര്ണമെന്റ് ഡിസംബർ 11നു ഡെര്ബി ഇറ്റ് വാള് ലിഷര് സെന്ററില് വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ പത്താമത്ടൂർണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായിഭാരവാഹികള് അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂർണമെന്റുകൾ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട്ഏറെ ആവേശത്തിലാണ് അംഗങ്ങള്.
ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യരോഗങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിനും, ആരോഗ്യ പരിപരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും, പരസ്പരസൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റൺ എന്ന കായിക വിനോദത്തിലേക്ക് ആകർഷിക്കുകയും, അതോടൊപ്പം അവർക്ക് വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.
നിലവാരംകൊണ്ടും സംഘടനാമികവുകൊണ്ടും വേറിട്ടു നിന്ന മുൻ ടൂർണമെന്റിന്റെ കവച്ചു വയ്ക്കുന്നതരത്തിലുള്ള മുന്നൊരുക്കങ്ങൾ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികൾഅറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയിൽ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയഫേസ്ബുക് തത്സമയ നറുക്കെടുപ്പിന് മുൻ വർഷങ്ങളിൽ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ മത്സരങ്ങളുടെ അറിയിപ്പുകളും വാർത്തകളും തത്സമയം വെബ്സൈറ്റ് വഴിആളുകൾക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.തത്സമയം മത്സരത്തിന്റെ റിസൾട്ട്അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.derbychallengers.co.uk/
യുകെയുടെ പല ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികൾക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നവിധം ഡെർബി ഇറ്റ്വാൾ ലെഷർ സെന്ററിൽ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ടൂർണമെന്റ് ശനിയാഴ്ചരാവിലെ 10:30 മുതൽ 4 മണി വരെയാണ് നടക്കുക..വിജയികളാകുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്ഡുംട്രോഫിയും സമ്മാനിക്കും.
Intermediate ക്യാറ്റഗറിയിൽ നടത്തപ്പെടുന്ന ടൂർണമെന്റിൽ 30 ടീമുകളാണ് മത്സരിക്കുന്നത്.
കളിക്കളത്തിൽ മാത്രമല്ല, കാഴ്ചക്കാരിലേക്കുംകളിയുടെ ആവേശം വാനോളം ഉയർത്തുന്നമഹനീയ മുഹൂർത്തങ്ങൾക്കു സാക്ഷിയാകാൻയുകെയിലെ എല്ലാ കായിക പ്രേമികളെയുംഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
ടൂര്ണമെന്റ് നടക്കുന്ന വിലാസം:-
Derby Etwall Leisure Centre,
hHlton road,Etwall, Derby,
DE65 6HZ
ക്രിക്കറ്റ് ആരാധകരിൽ എല്ലാം വളരെ അധികം ഞെട്ടൽ സൃഷ്ടിച്ചാണ് കഴിഞ്ഞ ദിവസം സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. കൂടാതെ സൗത്താഫ്രിക്കക്ക് എതിരായ ലിമിറ്റഡ് ഓവർ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കും മുൻപായി ഒരു വമ്പൻ മാറ്റവും ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീം ഏകദിന നായക സ്ഥാനത്തിൽ നിന്നും വിരാട് കോഹ്ലിയെ മാറ്റി പകരം സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയെയാണ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി നിയമിച്ചത്.
കൂടാതെ ടി :20 ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും നേരത്തെ പടിയിറങ്ങിയ വിരാട് കോഹ്ലിക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനവും. രോഹിത് ശർമ്മക്ക് ഏകദിന നായകന്റെ റോൾ കൂടി നൽകുവാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആഗ്രഹിച്ചുവെങ്കിലും വിരാട് കോഹ്ലി ക്യാപ്റ്റൻസി റോൾ ഒഴിയാൻ തയ്യാറല്ലായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കമിപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
കോഹ്ലിക്ക് നായകസ്ഥാനം ഒഴിയാൻ ക്രിക്കറ്റ് ബോർഡ് നാല്പത്തിയെറട്ടോളം മണിക്കൂർ സമയം നൽകിയിരുന്നു.പക്ഷേ വരുന്ന 2023ലെ ഏകദിന ലോകകപ്പ് വരെ ക്യാപ്റ്റൻ സ്ഥാനത്തിൽ തുടരുവാൻ വിരാട് കോഹ്ലി ആഗ്രഹിക്കുകയായിരുന്നു ശേഷം ഇന്നലെ അന്തിമ ചർച്ചകൾക്ക് ഒടുവിൽ ബിസിസിഐ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തന്നെ എല്ലാ അർഥത്തിലും ഒഴിവാക്കിയെന്നുള്ള ഒരു തോന്നൽ വിരാട് കോഹ്ലിക്കും ഒപ്പം അടുത്ത വൃത്തങ്ങളിലും തന്നെ ഇപ്പോൾ സജീവമാണ്. അതിനാൽ തന്നെ വരുന്ന സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്നും വിരാട് കോഹ്ലി പിന്മാറിയെക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ കോഹ്ലി വൈകാതെ ഒരു തീരുമാനത്തിലേക്ക് എത്തുമെന്നാണ് സൂചന. സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ നായകനായി എത്തുമ്പോൾ ഏകദിന പരമ്പരയിൽ നിന്നും വിരാട് കോഹ്ലി വിട്ടുനിന്നെക്കുമെന്നാണ് മാധ്യമങ്ങൾ പലതും റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ വിരാട് കോഹ്ലിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാഗുലി ചർച്ചകൾ നടത്തുമെന്നും സൂചനകളുണ്ട്
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിനെ ഇനി രോഹിത് ശർമ നയിക്കും. ബിസിസിഐയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ രോഹിത് സ്ഥിരം ക്യാപ്റ്റനായി സ്ഥാമേൽക്കും. അടുത്തിടെ ഇന്ത്യയുടെ ടി20 ടീം നായകനായും രോഹിത്തിനെ നിയമിച്ചിരുന്നു.
വിരാട് കോഹ്ലിയായിരുന്നു അടുത്തിടെ വരെ എല്ലാ ഫോർമാറ്റിലും ഇന്ത്യയെ നയിച്ചിരുന്നത്. എന്നാൽ ടി20 ലോകകപ്പോടെ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന് കോഹ്ലി അറിയിച്ചിരുന്നു. ഇതിനുപിന്നാലെ രോഹിത് ടി20 ക്യാപ്റ്റനായി ടീമിനെ നയിച്ചു. തുടർന്നാണിപ്പോൾ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി മാറുന്നത്. അതേസമയം ടെസ്റ്റ് ടീം നായകനായി കോഹ്ലി തുടരും.
2007-ലാണ് രോഹിത് ഇന്ത്യക്കായി ഏകദിന-ടി20 അരങ്ങേറ്റം നടത്തിയത്. എന്നാൽ 2013-ന് ശേഷമാണ് രോഹിത് ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ സജീവമായത്. ഏകദിന ക്രിക്കറ്റിൽ മൂന്ന് തവണ ഡബിൾ സെഞ്ച്വറി നേടിയ ഏകതാരമാണ് രേഹിത്. ഏകദിന ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോറിന്റെ(264) ഉടമയും രോഹിത് തന്നെ. കോഹ്ലി ഇല്ലാതിരുന്ന സാഹചര്യത്തിൽ മുമ്പ് പല തവണ ഇന്ത്യയെ നയിച്ച പരിചയവും രോഹിത്തിനുണ്ട്.
ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വൻ തകർച്ച. ഇംഗ്ലണ്ടിനെ വെറും 147 റൺസിന് പുറത്താക്കിയ ഓസ്‌ട്രേലിയ ഹോം ആഷസ് സ്വപ്നതുല്യമായ തുടക്കം കുറിച്ചു, നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യ സെഷനിൽ നാല് ഇംഗ്ലീഷ് വിക്കറ്റുകൾ നീക്കം ചെയ്ത ശേഷം, ഉച്ചഭക്ഷണത്തിന് ശേഷവും ഓസ്‌ട്രേലിയ മുന്നേറ്റം തുടരുകയും 88 റൺസിനുള്ളിൽ ശേഷിക്കുന്ന ആറ് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ജോസ് ബട്ട്‌ലർ (39) തന്റെ ഇന്നിംഗ്‌സിൽ കൗണ്ടർ അറ്റാക്കിംഗ് സമീപനം സ്വീകരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പുറത്താകൽ ഇംഗ്ലീഷിന്റെ പുനരുജ്ജീവനത്തിനുള്ള പ്രതീക്ഷകൾ അവസാനിപ്പിച്ചു.
നേരത്തെ, 2021 ലെ ആഷസിന്റെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയയ്ക്ക് ഓപ്പണിംഗ് ബ്രേക്ക്‌ത്രൂ നൽകി, റോറി ബേൺസിനെ ഒരു പന്തിൽ പീച്ചിൽ പുറത്താക്കി. ജോഷ് ഹേസിൽവുഡ്, ഡേവിഡ് മലനെയും (6) ക്യാപ്റ്റൻ ജോ റൂട്ടിനെയും (0) വിലകുറഞ്ഞ രീതിയിൽ പുറത്താക്കി, ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ പാറ്റ് കമ്മിൻസ് തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി, ബെൻ സ്റ്റോക്‌സിനെ 5 റൺസിന് പുറത്താക്കി. ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു, കീപ്പിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവരുടെ മുതിർന്ന ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ഇലവനിൽ നിന്ന് പുറത്തായി.
ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനൊപ്പം ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സണ് ഇല്ല. ഇടവേളയ്ക്കു ശേഷം ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് തിരിച്ചെത്തി. ഐസിസി ടെസ്റ്റ് ബൗളിംഗ് ഒന്നാം നമ്പർ കമ്മിൻസും ബാറ്റിംഗ് ഒന്നാം നമ്പർ റൂട്ടുമാണ് ഇരു ടീമുകളെയും നയിക്കുന്നത്.
Here are the playing XIs:
Australia: Marcus Harris, David Warner, Marnus Labuschagne, Steve Smith, Travis Head, Cameron Green, Alex Carey (wk), Pat Cummins (c), Mitchell Starc, Nathan Lyon, Josh Hazlewood
England: Rory Burns, Haseeb Hameed, Dawid Malan, Joe Root (c), Ben Stokes, Ollie Pope, Jos Buttler (wk), Chris Woakes, Ollie Robinson, Mark Wood, Jack Leach
കായികരംഗത്തെ ‘പയനിയർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് കളിക്കാരനായ ഇംഗ്ലണ്ടിന്റെ എലീൻ ആഷ് 110 വയസ്സുള്ളപ്പോൾ അന്തരിച്ചു.
1937-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ശേഷം വലംകൈയ്യൻ സീമർ ആഷ് ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റുകൾ കളിച്ചു. 1949-ൽ വിരമിച്ചെങ്കിലും 98 വയസ്സ് വരെ ഗോൾഫും കളിച്ചു, 105-ാം വയസ്സിൽ യോഗ പോലും പരിശീലിച്ചു.
അതേ പ്രായത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായ അവര്‍ ഈ വര്‍ഷമാദ്യം യാതൊരു ആശങ്കയുമില്ലാതെ 109 ആം വയസില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്ത് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
72 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഐലീന്‍ അവസാന ടെസ്റ്റും കളിച്ച് മൈതാനം വിടുന്നത്. ഇംഗ്‌ളണ്ടിന് വേണ്ടി 7 ടെസ്റ്റുകള്‍ കളിച്ച് 10 വിക്കറ്റുകള്‍ നേടിയ ഐലീനെ പക്ഷെ 2011 ലെത്തുമ്പോള്‍ വീണ്ടും വാര്‍ത്തകള്‍ തേടി വന്നു. ആദ്യമായിട്ടാണ് അന്ന് ഒരാള്‍ വനിതാ ക്രിക്കറ്റില്‍ ജീവിതയാത്രയില്‍ ഒരു സെഞ്ചുറി പിന്നിടുന്നത്.
ഒടുവില്‍ സെഞ്ചുറിയും കഴിഞ്ഞ് 10 വര്‍ഷവും പിന്നിട്ട് ഐലീന്‍ 110 ആം വയസില്‍ വിട പറയുമ്പോള്‍ ഒരപൂര്‍വത കൂടി ലോകക്രിക്കറ്റ് കാണുകയാണ്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ടെസ്റ്റ് ക്രിക്കറ്ററാകാന്‍ മറ്റുള്ളവര്‍ക്ക് ഒരു വെല്ലുവിളി കൂടി നല്‍കിയാണ് ഐലീന്‍ മടങ്ങുന്നത്.
“അസാധാരണമായ ജീവിതം നയിച്ച ശ്രദ്ധേയയായ സ്ത്രീ” എന്നാണ് ഇസിബി അവളെ വിശേഷിപ്പിച്ചത്. അവളുടെ ഛായാചിത്രം 2019-ൽ ലോർഡ്‌സിൽ അനാച്ഛാദനം ചെയ്‌തു, മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിൽ അവൾക്ക് ആജീവനാന്ത ഓണററി അംഗത്വവും ഉണ്ടായിരുന്നു.
ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ചരിത്രത്തിൽ ഇടം നേടി. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്. 325 റണ്സിന് പുറത്തായ ഇന്ത്യയുടെ ഇന്നിംഗ്സിലെ മുഴുവൻ ബാറ്റർമാരും അജാസ് പട്ടേലിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
ഇന്നിംഗ്‌സിൽ 10 വിക്കറ്റുകളും നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ബൗളർ മാത്രമാണ് അജാസ്. ഇംഗ്ലണ്ട് സ്പിന്നർ ജിം ലേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ലൈ എന്നിവരാണ് നേട്ടം കൊയ്ത മുൻഗാമികൾ. 47.5 ഓവർ പന്തെറിഞ്ഞ അജാസ് 119 റണ്സ് വഴങ്ങിയാണ് സുവർനേട്ടം കൈവരിച്ചത്.
അജാസ് പട്ടേലിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ. 10 വിക്കറ്റ് ക്ലബ്ബിലേക്ക് അജാസിന് സ്വാഗതമെന്ന് കുംബ്ലെ ട്വീറ്റ് ചെയ്തു. അജാസ് നന്നായി ബൗൾ ചെയ്തു. ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനങ്ങളിൽ പത്തുവിക്കറ്റ് നേട്ടം കൈവരിക്കുന്നത് മികവാണെന്നും കുംബ്ലെ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്.
ഓപ്പണർ മായങ്ക് അഗർവാളിന്റെ സെഞ്ചുറി (150) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ പടുത്തുയർത്തിയത്. 17 ഫോറും നാല് സിക്സറുകളും പറത്തിയ മായങ്ക് ഏഴാമനായാണ് പുറത്തായത്. വാലറ്റത്ത് അക്ഷർ പട്ടേൽ പൊരുതി നേടിയ അർധ സെഞ്ചുറിയാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. അക്ഷർ 52 റണ്സ് നേടി.
മറുപടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ തകർച്ച നേരിടുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15/2 എന്ന നിലയിലാണ് സന്ദർശകർ. ഓപ്പണർമാരായ ടോം ലാതം (10), വിൽ യംഗ് (4) എന്നിവരാണ് പുറത്തായത്. രണ്ടു വിക്കറ്റുകൾ പേസർ മുഹമ്മദ് സിറാജാണ് നേടിയത്.
കെ.എല്‍ രാഹുല്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഐപിഎല്ലില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകള്‍ ആരോപിച്ചു. ഇതിനെതിരെ ഇരു ടീമുകളും ബിസിസിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഒരു ഐപിഎല്‍ സീസണില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010ല്‍ രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ മറ്റു ഫ്രാഞ്ചൈസികളുമായി ചര്‍ച്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു ഈ വിലക്ക്.
മെഗാ ലേലത്തിന് മുമ്പായി രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബും റാഷിദിനെ നിലനിര്‍ത്താന്‍ ഹൈദരാബാദും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും ടീമില്‍ തുടരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ലഖ്‌നൗവിന്റെ വമ്പന്‍ ഓഫറാണ് ഇരുവരുടേയും ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് ടീമുകളില്‍ നിന്ന് വാക്കാലുള്ള പരാതിയാണ് ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയത്ത് മെഗാലേലത്തിന് മുമ്പായി ഐപിഎല്‍ ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കും.
ഓസ്ട്രേലിയന് മുന്ക്രിക്കറ്റ് താരം ഷെയ്ന് വോണിന് വാഹനാപകടത്തില് പരിക്ക്. മകനോടൊപ്പം ബൈക്കില് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരെയും ആശുപത്രിയില് പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലന്നാണ് സൂചന. ഡിസംബര് എട്ടിന് ആരംഭിക്കുന്ന ആഷസ് സീരിസില് വോണ് കമന്റേറ്ററാണ്. അതിനുമുന്പ് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി ബിസിസിഐ. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കു പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ഹലാല്‍ ആയാല്‍പ്പോലും താരങ്ങള്‍ക്ക് പന്നിയിറച്ചിയും ബീഫും കഴിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഇന്ത്യയുടെ വരാന്‍ പോകുന്ന വിദേശ പര്യടനത്തിനും ഐസിസി ടൂര്‍ണമെന്റുകള്‍ക്കും മുന്നോടിയായാണ് പുതയ ഡയറ്റ് പ്ലാന്‍ പ്രഖ്യാപിച്ചത്. പരമാവധി ഡയറ്റില്‍ മാംസം ഒഴുവാക്കാനും മാംസം നിര്‍ബന്ധമായി വേണ്ടവര്‍ ഹലാല്‍ മാംസം മാത്രമേ ഉപയോഗിക്കാവൂയെന്നുമാണ് നിര്‍ദേശം.
യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ മാറ്റം വരുത്താന്‍ തീരുമാനമെടുത്തത്.
എന്നാല്‍ ഈ തീരുമാനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ബിസിസിഐയ്ക്കെതിരേ രൂക്ഷവിമര്‍ശനം ഉയരുകയാണ്. ഹിന്ദു, സിഖ് മത വിശ്വാസികള്‍ക്ക് നിഷിദ്ധമായിരിക്കുന്ന ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം.
ഒരു മൃഗത്തെ അറുക്കാന്‍ രണ്ട് വഴികളുണ്ട്. ഹലാല്‍ രീതിയില്‍ മൃഗത്തെ മുറിച്ച് പതുക്കെ രക്തസ്രാവം അനുവദിക്കുന്നതും മൃഗത്തെ ഒറ്റയടിക്ക് അറുക്കുന്നതും. ഹലാല്‍ മാംസം കഴിക്കുന്നത് ഹിന്ദു-സിഖ് മത വിശ്വാസപ്രകാരം നിഷിദ്ധമാണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അതേസമയം മുസ്ലീംകള്‍ ഹലാല്‍ മാംസം മാത്രമേ കഴിക്കാനാകൂ, അവര്‍ക്ക് മറ്റേതെങ്കിലും തരത്തിലുള്ള മാംസം നിഷിദ്ധമാണ്.
ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം കളിക്കാരും ഹിന്ദുക്കളാണെന്നും അവരുടെ മതമനുസരിച്ച് ഹലാല്‍ മാംസം കഴിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുമ്പോള്‍ എങ്ങനെയാണ് ബിസിസിഐയും ഇന്ത്യന്‍ ടീം മാനേജ്മെന്റോ അവരെ ഇതു കഴിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
കേരളത്തില്‍ ‘ഹലാല്‍ ഭക്ഷണം’ സംബന്ധിച്ച് സംഘപരിവാര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ കത്തുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായ ബിസിസിഐയും ക്രിക്കറ്റ് താരങ്ങളുടെ ഡയറ്റ് പ്ലാനില്‍ ‘ഹലാല്‍ മാംസം’ലനിര്‍ബന്ധമാക്കിയത്.
Equal Rights in India ??
Why imposing Islamic Halal on Hindu & Sikh cricketers of India ??@harbhajan_singh @SirJadeja@TapasNiyama @Goldenthrust#BCCI_PROMOTES_HALAL pic.twitter.com/tjBv3k2QGw— 🚩 Ramesh Shinde 🇮🇳 (@Ramesh_hjs) November 23, 2021