മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ യു കെ അണ്ടർ -17 ഫുട്ബോൾ ടൂർണ്ണമെൻറ് 6 – ന് നടക്കും. മെയ്ഡ് സറ്റൺ യുണൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ട് ആയ ഗലാഗർ സ്റ്റേഡിയത്തിൽ ആണ് ഇത്തവണ ഫുട്ബോൾ പൊടിപുരം അരങ്ങേറുക.
ഫുട്ബോൾ സീസൺ ആവേശ കൊടുമുടിയിൽ നിൽക്കുന്ന മെയ് മാസത്തിൽ തന്നെ മത്സരം സംഘടിപ്പിക്കാൻ സാധിക്കുന്നത് മികച്ച ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ട സ്റ്റേഡിയമായ ഗലാഗർ സ്റ്റേഡിയം അതിമനോഹരവും അതീവ സൗകര്യങ്ങൾ നിറഞ്ഞതുമാണ്.
യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.
വൻ സമ്മാന തുകകളും ട്രോഫികളുമാണ് വിജയികളെ കാത്തിരിക്കുന്നത്.
വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും റണ്ണർ അപ്പ് ടീമിന് 500 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 300 പൗണ്ടും ട്രോഫിയും ലഭിക്കുമ്പോൾ നാലാം സ്ഥാനത്തെത്തുന്ന ടീം 200 പൗണ്ടും ട്രോഫിയും സ്വന്തമാക്കും.
4 മത്സരങ്ങൾ വരെ ഒരേസമയത്ത് നടക്കാൻ സൗകര്യമുള്ള ഗലാഗർ സ്റ്റേഡിയത്തിൽ 4200 കാണികൾക്ക് കളികാണാൻ സാധിക്കുമ്പോൾ 792 സീറ്റുകളുള്ള ഗാലറിയും ഉണ്ട് .
16 ടീമുകളാണ് ഇത്തവണ എൻ എം എ യൂത്ത് ഫുട്ബോൾ കപ്പിനുവേണ്ടി കളത്തിൽ ഇറങ്ങുന്നത്.
ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായും താല്പര്യമുള്ളവർ എൻ എം എ ഫുട്ബോൾ ടൂർണ്ണമെൻറ് കോ- ഓർഡിനേറ്റർമാരെ എത്രയും വേഗം ബന്ധപ്പെടണമെന്നും അസോസിയേഷൻ പ്രസിഡൻറ് , സെക്രട്ടറി എന്നിവർ അറിയിച്ചു. ഫെബ്രുവരി മാസം അവസാനത്തോടെ രജിസ്ട്രേഷൻ അവസാനിക്കുമെന്നും ഫിക്സ്ചർ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തിരിച്ചെത്തുന്നത്.
വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെത്തുന്നത്. ആകെ പത്തൊന്‍പത് മല്‍സങ്ങളുണ്ടാകും. ഫോര്‍മാറ്റിലും മാറ്റമുണ്ട്. കുഞ്ചാക്കോ ബോബന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്, സിജു വില്‍സണ്‍, പെപ്പെ എന്നിവരൊക്കയുണ്ടാകും. ചാംപ്യന്‍ പട്ടമാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍.ടീമിന്റെ ജഴ്സിയും പ്രകാശനം ചെയ്തു. 2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സായിരുന്നു റണ്ണറപ്പ്.
തുർക്കിയിലെ യെനി മലതിയാസ്പോർ ക്ലബ് ഗോളി അഹ്മദ് അയ്യൂബ് തുർക്കസ്ലാൻ ഭൂകമ്പത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. തുർക്കിയിൽ രണ്ടാം ഡിവിഷൻ ക്ലബിനു വേണ്ടി 2021 മുതൽ കളിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടാണ് മരണം. 2013 മുതൽ പ്രഫഷനൽ ഫുട്ബാളിൽ സജീവമായ താരം രാജ്യത്തെ വിവിധ ക്ലബുകൾക്കു വേണ്ടി വല കാത്തിട്ടുണ്ട്.
ഹറ്റായ്സ്പോർ ക്ലബിനു വേണ്ടി കളിക്കുന്ന ഘാന ഫുട്ബാളർ ക്രിസ്റ്റ്യൻ അറ്റ്സു സമാനമായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു. താരത്തെ പുറത്തെത്തിച്ചതായി ഘാന ഫുട്ബാൾ അസോസിയേഷൻ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിട്ടുണ്ട്.
രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളാണ്. ടീമിലെ ഏറ്റവും മുതിർന്ന രണ്ട് ക്രിക്കറ്റ് താരങ്ങളായ കോഹ്ലിയും രോഹിതും വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മാത്രമല്ല, അവിസ്മരണീയമായ കൂട്ടുകെട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും അവർ ഒരുമിച്ചു കളിക്കുന്ന കാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആസ്വദിച്ചാണ് പോകുന്നത്. ലോകകപ്പിൽ പാകിസ്താനെതിരെയുള്ള മത്സരം കോഹ്ലി ജയിപ്പിച്ചതിന് ശേഷം താരത്തെ എടുത്ത് ഉയർത്തിയ രോഹിത്തിന്റെ ചിത്രം ആരാധകർ മറക്കാനിടയില്ല.
എന്നിരുന്നാലും, കാര്യങ്ങൾ ഇപ്പോഴും ഒരേപോലെ ആയിരുന്നില്ല. കോഹ്ലിയും രോഹിതും തമ്മിലുള്ള ഭിന്നതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പാകമാകുകയും ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കുകയും വേദനിപ്പിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. 2019 ലോകകപ്പിൽ അത് ആവിർഭവിക്കുകയും 2021 അവസാനത്തോടെ കോഹ്ലിയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി പുറത്താക്കിയപ്പോൾ വീണ്ടും ഉയരുകയും ചെയ്തു.
എന്നാൽ ആ കിംവദന്തികൾക്ക് എന്തെങ്കിലും ഗുണമുണ്ടോ? പ്രത്യക്ഷത്തിൽ, അതെ. തങ്ങളുടേതല്ലെങ്കിലും, സോഷ്യൽ മീഡിയയുടെ വരവും സംഘർഷത്തിന്റെ റിപ്പോർട്ടുകളും അവരുടെ ബന്ധത്തെ ചെറുതായിട്ടെങ്കിലും വഷളാക്കിയതായി റിപ്പോർട്ടുണ്ട്. മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ തന്റെ പുസ്തകത്തിൽ രോഹിതും കോഹ്ലിയും തമ്മിലുള്ള കാര്യങ്ങൾ എങ്ങനെ കുറഞ്ഞുവെന്ന് വെളിപ്പെടുത്തി, അത് എങ്ങനെ നിയന്ത്രണത്തിൽ വന്നു എന്നും പറഞ്ഞു. രോഹിത് ഗാങ് കോഹ്ലി ഗാങ് എന്ന പേരിൽ താരങ്ങൾ തിരിഞ്ഞതായിട്ടും റിപോർട്ടുകൾ ഉണ്ടായിരുന്നു.
2019 ലോകകപ്പുമായി ബന്ധപ്പെട്ടത് ആയിരുന്നു പ്രശ്നങ്ങൾ എല്ലാം. കോഹ്ലി എടുത്ത ചില തീരുമാനങ്ങൾ രോഹിതിന് ഇഷ്ടപ്പെട്ടില്ല എന്നതാണ് പ്രധാന കാരണം. “ലോക കപ്പിന് ശേഷം ഏകദേശം 10 ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ (യുഎസ്) ലാൻഡർഹില്ലിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായി ലാൻഡ് ചെയ്തു. അവിടെയെത്തിയപ്പോൾ രവി ചെയ്ത ആദ്യത്തെ കാര്യങ്ങളിലൊന്ന് വിരാടിനെയും
രോഹിതിനെയും തന്റെ മുറിയിലേക്ക് വിളിച്ച് സംസാരിച്ചു എന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരോഗ്യകരമാകണമെങ്കിൽ അവർ ഒരേ പേജിലായിരിക്കണമായിരുന്നു.’സോഷ്യൽ മീഡിയയിൽ എന്ത് സംഭവിച്ചാലും കുഴപ്പമില്ല, പക്ഷേ നിങ്ങൾ രണ്ടുപേരും ഏറ്റവും സീനിയർ ക്രിക്കറ്റ് താരങ്ങളാണ്, അതിനാൽ ഇത് അവസാനിപ്പിക്കണം,’ രവി തന്റെ സാധാരണ അസംബന്ധമല്ലാത്ത രീതിയിൽ പറഞ്ഞു. . ‘ഇതെല്ലാം മാറ്റിവെച്ച് ഞങ്ങൾ മുന്നോട്ട് പോകുന്നതിന് ഒരുമിച്ച് ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’”.
രവി ശാസ്ത്രി പറഞ്ഞതോടെയാണ് വലിയ പ്രശ്നം ആകാതെ ഇതൊക്കെ അവസാനിച്ചതെന്നും പുസ്തകത്തിൽ പറഞ്ഞു.
‘ഞാന്‍ കരയുന്നത് സങ്കടം കൊണ്ടല്ല, ഇത് ആനന്ദ കണ്ണീരാണ്. വിരമിക്കുന്നതിന് മുമ്പ് ഇനിയും ചില ടൂര്‍ണ്ണമെന്റുകളില്‍ ഞാന്‍ മത്സരിക്കും. മകന് മുന്നില്‍ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ -രോഹന് ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് സാനിയ വികാരാധീനയായത്.
ബ്രസീലിന്റെ ലൂയിസ് സ്റ്റെഫാനി, റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് സാനിയ-രോഹന് ബൊപ്പണ്ണ ടീം പരാജയപ്പെട്ടത്. തന്റെ ഗ്രാന്‍ഡ് സ്ലാം കരിയറിലെ അവസാന മത്സരത്തിലാണ് സാനിയയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാനത്തെ ഗ്രാന്‍ഡ് സ്ലാം മത്സരമായിരിക്കുമെന്ന് സാനിയ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സാനിയ തന്റെ കരിയറിനെയും കുടുംബത്തിന്റെ പിന്തുണയെപ്പറ്റിയും മനസ്സ് തുറന്നത്.
എന്നാല്‍ എന്റെ കരിയര്‍ തുടങ്ങിയത് 2005ല്‍ മെല്‍ബണില്‍ വെച്ചാണ്. ഇതിഹാസ താരം സെറീന വില്യംസിനെതിരെ മത്സരിക്കാന്‍ കഴിഞ്ഞതൊക്കെ ഭാഗ്യമായി കാണുന്നു. അതേ നഗരത്തില്‍ വെച്ച് തന്നെ ഗ്രാന്‍ഡ് സ്ലാം കരിയറിന്റെ അവസാന മത്സരം കളിയ്ക്കാന്‍ കഴിഞ്ഞതും ഒരു ഭാഗ്യമാണ്,’ സാനിയ പറഞ്ഞു.
2005ലാണ് സെറീന വില്യംസിനെതിരെ സാനിയ മത്സര രംഗത്തെത്തിയത്. പതിനെട്ട് വയസ്സ് മാത്രമായിരുന്നു അന്ന് അവരുടെ പ്രായം. മെല്‍ബണ്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ സെറീന വിജയം കൊയ്തെങ്കിലും ഇന്ത്യന്‍ ടെന്നീസ് താരമെന്ന നിലയില്‍ സാനിയയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനമായിരുന്നു അത്.
അതേസമയം, തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം മകന് ഇഹ്സാന്‍ മിര്‍സ മാലികിന്റെ മുന്നില്‍ കളിക്കാനായതിന്റെ സന്തോഷത്തിലാണ് സാനിയ.’ എന്റെ കുടുംബം ഇവിടെയുണ്ട്. എന്റെ മകനെ സാക്ഷി നിര്‍ത്തി ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,” സാനിയ പറഞ്ഞു.
ഗ്രാന്‍ഡ് സ്ലാം മത്സരത്തില്‍ ആറ് ഡബിള്‍സ് കിരീടങ്ങള്‍ നേടിയ താരമാണ് സാനിയ. കൂടാതെ ഡബ്ല്യൂടിഎ തലത്തില്‍ 40 ചാമ്പ്യന്‍ഷിപ്പുകളും സാനിയ നേടിയിട്ടുണ്ട്. 2007ല്‍ ഹൈ സിംഗിള്‍സ് റാങ്കിംഗില്‍ 27-ാം സ്ഥാനെ നേടാനും സാനിയയ്ക്ക് കഴിഞ്ഞു. 2015ല്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറാനും സാനിയയ്ക്ക് കഴിഞ്ഞു.
“My professional career started in Melbourne… I couldn’t think of a better arena to finish my [Grand Slam] career at.”
We love you, Sania ❤️@MirzaSania • #AusOpen • #AO2023 pic.twitter.com/E0dNogh1d0
— #AusOpen (@AustralianOpen) January 27, 2023
സ്വന്തം ലേഖകൻ
നോർത്താംപ്ടൻ : ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ മണ്ണിൽ മലയാളികൾക്കു മാത്യമായി T20 ലീഗിന് കളമൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ വിവിധ ക്ലബുകളിലായി വർഷങ്ങളായി കളിച്ച് തഴക്കവും പഴക്കവും വന്നവർക്കൊപ്പം പുതിയതായി നാട്ടിൽ നിന്നെത്തി ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്കും വേണ്ടി L G R ACADEMY KERALA SUPER LEAGUE കളമൊരുങ്ങുന്നു
ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാൽ മഹാഭാരത കഥയ്ക്കും അപ്പുറത്തേക്കും നീളുമെങ്കിലും 2003 ൽ ക്രിക്കറ്റിന്റെ പിള്ളതൊട്ടിലെന്നറിയപ്പെടുന്ന ഇംഗ്ലണ്ടിൽ ആരംഭിച്ച ട്വന്റി20 ആണ് ഈ കായിക വിനോദത്തെ കൂടുതൽ ജനകീയമാക്കുന്നത്. 2008 ഏപ്രിൽ 18ന് ബാഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച ഇൻഡ്യൻ പ്രമീയർ ലീഗ് ( ഐപിഎൽ) T20 ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് നല്കികൊണ്ടിരിക്കുന്ന സംഭാവന എടുത്തു പറയേണ്ടതാണ്.
ഐ പി എല്ലിന്റെ പ്രചോദനം ഉൾകൊണ്ട്, ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ഒരുപറ്റം മലയാളി ക്രിക്കറ്റ് ആരാധകർ ചേർന്ന് ഈ വർഷം/സീസൺ മുതൽ L G R ACADEMY KERALA SUPER LEAGUE T20 എന്ന പേരിൽ പുതിയൊരു ക്രിക്കറ്റ് മാമാങ്കത്തിന്ന് തുടക്കം കുറിയ്ക്കുകയാണ്. യുകെയിലെ വിവിധ ക്രിക്കറ്റ് മൈതാനങ്ങളിൽ ആയിരിക്കും ഈ മത്സരങ്ങൾ നടക്കുന്നത്. കേരള സൂപ്പർ ലീഗ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളെ ചൂടു പിടിപ്പിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഒരു മുതൽ കൂട്ടായി തീരുമെന്നും പ്രതീക്ഷിക്കുന്നു.
ഇംഗ്ലണ്ടിലെ മലയാളികൾക്കു വേണ്ടി ആദ്യമായി തുടങ്ങുന്ന ടൂർണമെന്റിൽ 32 ടീമുകൾ 8 ലീഗിലായി പരസ്പരം ഏറ്റുമുട്ടും. ഓരോ ലീഗിൽ നിന്നും ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്ന ടീമുകൾ ഫ്രീക്വാർട്ടറിൽ പ്രവേശിക്കും. ഫ്രീക്വർട്ടർ മുതൽ നോക്കൗട്ട് മൽസരങ്ങളായിരിക്കും. ലീഗ് മത്സരത്തിലെ എല്ലാ കളികൾക്കും മാൻ ഓഫ് ദി മാച്ച് ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.
മൂന്നു മാസങ്ങൾ നീണ്ടു നിൽക്കുന്ന ആവേശ പോരാട്ടങ്ങൾക്കൊടുവിൽ സെമിയും ഫൈനലും ഒരേ ദിവസം നടത്തി വിജയികൾക്ക് ട്രോഫികളും 6000 പൗണ്ടിൻ്റെ ക്യാഷ് പ്രൈസും നൽകുന്നതായിരിക്കും. മൂന്നു മാസങ്ങൾ നീണ്ടു നിൽക്കുന്ന ക്രിക്കറ്റ് മാമാങ്കം സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ളവർക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ROSBIN RAJAN. 07881237894
LIJU LAZER. . 07429325678
KIJI KOTTAMAM 07446936675
PRANAV PAVI. 07435508303
BABU THOMAS. 07730883823
ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രോഹന് ബൊപ്പണ്ണ സഖ്യം ഫൈനലില്‍. സെമിയില്‍ സ്കുപ്സ്കി-ക്രാവ്ചിക് സഖ്യത്തെ തോല്പിച്ചാണ് സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. സൂപ്പര്‍ ട്രൈബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്കോര്‍: 7-6(5), 6-7(5), 10-6.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാത്വിയന്‍-സ്പാനിഷ് ജോഡിയായ ജെലീന ഒസ്റ്റാപെങ്കോയില്‍ നിന്ന് വാക്കോവര്‍ നേടിയാണ് ഇന്ത്യന്‍ ജോഡി ചൊവ്വാഴ്ച സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്.ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ഓപ്പണ്‍ തന്റെ വിരമിക്കല്‍ ടൂര്ണമെന്റാണെന്ന് മുന്‍പേ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാന്സ്ലാം ചാംപ്യന്‍ഷിപ്പാണിത്.
In a fitting farewell, @MirzaSania‘s last dance will take place on the grandest stage!
She and @rohanbopanna 🇮🇳 have qualified for the Mixed Doubles Final!@wwos • @espn • @eurosport • @wowowtennis • #AusOpen • #AO2023 pic.twitter.com/qHGNOvWMoC
— #AusOpen (@AustralianOpen) January 25, 2023
മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നു ആരോപിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ വക മര്‍ദ്ദനം. ഈ മാസം 10ന് ആണ് സംഭവം.
നൂസാ കാര്‍ പാര്‍ക്കില്‍വെച്ച് നടന്ന വാക്പോര് ഒടുവില്‍ കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. ടുഡേ ഷോ ഹോസ്റ്റ് കാള്‍ സ്റ്റെഫാനോവിച്ചും ജേഡിന്റെ സഹോദരി ജാസ്മിനും ഈ സമയം ജേഡ് യാര്‍ബോക്കിന് ഒപ്പമുണ്ടായിരുന്നു.
മുന്‍ കാമുകിയായ പിപ് എഡ്വേര്‍ഡ്സുമായി മൈക്കല്‍ ക്ലാര്‍ക്ക് ഇപ്പോഴും രഹസ്യബന്ധം തുടരുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും കലഹിച്ചത്. ആരോപണം ആദ്യം നിഷേധിച്ച ക്ലാര്‍ക്കിന് മുമ്പില്‍ ജേഡ് മെസേജുകള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് വാക്പോര് അടിയിലേക്ക് തിരിഞ്ഞത്. പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാര്‍ക്കിന്റെ മുഖത്തടിച്ചു. സംഭവത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വഴക്കിനും തുടര്‍ന്നുള്ള കയ്യാങ്കളിക്കും പിന്നാലെ കാലില്‍ പരിക്കേറ്റ് മുടന്തി നടക്കുന്ന ക്ലാര്‍ക്കിനെയും പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് പിന്നീട് മാപ്പു പറഞ്ഞു. ഇത്തരമൊരു സംഭവം ഒരു പൊതുസ്ഥലത്ത് വെച്ച് ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തകര്‍ന്നുപോയെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു.
ഓസ്ട്രേലിയക്ക് 2015ല ഏകദിന ലോകകപ്പ് നേടിക്കൊടുത്ത വിജയ നായകനാണ് മൈക്കല്‍ ക്ലാര്‍ക്ക്. ക്ലാര്‍ക്ക് ക്രിക്കറ്റ് കമന്ററിയിലും സജീവമാണ്.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന കുറഞ്ഞുവെന്ന് സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്. 40000 സീറ്റുകള്‍ ഉള്ള സ്റ്റേഡിയത്തിലെ ആറായിരത്തിലധികം ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റത്. ഗാലറി നിറയ്ക്കാന്‍ ജനങ്ങളെ വെളിയില്‍ നിന്നു കൊണ്ടു വരേണ്ട അവസ്ഥയിലാണ് കെസിഎ.
ഇതുപോലൊരു മത്സരം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. സംഘാടകര്‍ എന്ന നിലയില്‍ വിഷമം ഉണ്ട്. കാണികള്‍ കുറവാണെന്നുളള്ള ആശങ്ക ബിസിസിഐയും അറിയിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. കാണികള്‍ കുറയുന്നത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് ആശങ്കയുള്ളതായും കെസിഎ പ്രസിഡന്റ് വ്യക്തമാക്കി.
കാര്യവട്ടത്ത് കളി കാണാന്‍ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന് ഇതിനു മറുപടി നല്‍കിയത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
പണം ഉള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയോ എന്നും മറ്റ് പല സംസ്ഥാനങ്ങളിലെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്രയധികം തുക ഈടാക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. വലിയ ആരാധക പിന്തുണ പ്രതീക്ഷിച്ച അവസ്ഥയില്‍ നിന്ന് സ്റ്റേഡിയത്തിന്റെ പകുതി നിറയാന്‍ പോലും ആള് എത്തില്ല അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജനപങ്കാളിത്തം കുറഞ്ഞാല്‍ കേരളത്തില്‍ ലോകകപ്പ് മത്സരം നടക്കാനുള്ള സാധ്യതയും കുറയും.
വനിത ഐപിഎൽ ഫ്രാഞ്ചൈസിയിൽ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബം. ഐഎൽടി20 ദുബായിയിൽ ഡെസേര്‍ട് വൈപ്പേഴ്സിന്റെ ഉടമകള്‍ കൂടിയാണ് ഗ്ലേസേഴ്സ് കുടുംബം.
ഐഎൽടി20യിൽ പങ്കാളിത്തം ഉറപ്പാക്കിയതോടെ ക്രിക്കറ്റിലെ മറ്റ് സാധ്യതകളും നോക്കുന്നുണ്ട് അതിൽ വനിത ഐപിഎലും ഉള്‍പ്പെടുന്നുവെന്നാണ് ഡെസേര്‍ട് വൈപ്പേഴ്സിന്റെ സിഇഒ ആയ ഫിൽ ഒളിവര്‍ വ്യക്തമാക്കിയത്.
എന്നാൽ ഇതിനുള്ള ടെണ്ടര്‍ വാങ്ങിയോ എന്നത് വ്യക്തമാക്കുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ആ വിശദാംശങ്ങള്‍ തനിക്കിപ്പോള്‍ പുറത്ത് വിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.