Sports

വീഡിയോ ചാറ്റി൦ഗിനിടെ പാക് ക്രിക്കറ്റ് താരം ഷഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്തെന്ന ആരോപണവുമായി ടിക് ടോക് മോഡൽ. വീഡിയോ കാളിനിടെ തന്റെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ച അഫ്രീദി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ട്വീറ്റിൽ പറയുന്നത്.സംഭവത്തിന്‍റെ വീഡിയോ ഉൾപ്പടെയാണ് യുവതി ട്വീറ്റ് പങ്കുവച്ചത്. എന്നാൽ സെൻസർ ബോർഡ് പ്രശ്നങ്ങളെ തുടർന്ന് പിന്നീട് വീഡിയോ ട്വീറ്റിൽ നിന്നും ഒഴിവാക്കി.

ടിക് ടോക് മോഡലായ ഹരീം ഷായുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ആരോപണം ഉന്നയിച്ചിരിക്കുന്നത്.സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന സന്ദേശം യുവജനങ്ങൾക്ക് നല്‍കിയാണ്‌ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. നേരത്തെ, മറ്റൊരു താരമായ ഇമാം ഉൽഹഖിനെതിരെയും സമാനമായ ആരോപണ൦ ഉയർന്നിരുന്നു

രാജ്യാന്തര ട്വന്റി–20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ഇന്ത്യയുടെ രോഹിത് ശര്‍മ. വിരാട് കോലിയെ മറികടന്നാണ് രോഹിത്തിന്റെ നേട്ടം. ബംഗ്ലദേശിനെതിരായ ട്വന്റി–20യിലാണ് നേട്ടം. രോഹിത് ഒൻപത് റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി കൂടുതല്‍ രാജ്യാന്തര ട്വന്റി–20 മല്‍സരങ്ങള്‍ കളിച്ച താരമെന്ന നേട്ടവും ഇനി രോഹിത്തിന് സ്വന്തം. രോഹിത്തിന്റെ 99–ാം രാജ്യാന്തര ട്വന്റി–20 മല്‍സരമാണിത്. 98 മല്‍സരങ്ങള്‍ കളിച്ച എം.എസ്.ധോണിയെയാണ് രോഹിത് മറികടന്നത്.

അതേസമയം മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. ഇന്ത്യക്കായി ശിവം ഡുബെ അരങ്ങേറ്റം കുറിക്കും. പരിശീലകന്‍ രവി ശാസ്ത്രി ഡുബെയ്ക്ക് ക്യാപ് സമ്മാനിച്ചു. ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. വിരാട് കോലിക്ക് പകരം രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്.

നാളെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി20യില്‍ മലയാളി യുവതാരം സഞ്ജു സാംസണ്‍ കളിച്ചേക്കുമെന്ന സൂചന നല്‍കി നായകന്‍ രോഹിത് ശര്‍മ. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളത്തിലാണ് വിരാട് കോലിക്ക് പകരം ടീമിനെ നയിക്കുന്ന രോഹിത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സഞ്ജു മികച്ച കളിക്കാരനാണെന്ന് പറഞ്ഞാണ് രോഹിത് തുടങ്ങിയതത്. അദ്ദേഹം തുടര്‍ന്നു… ”ഇന്ത്യയില്‍ ഒരുപാട് യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. അതില്‍ ഒരുവരാണ് സഞ്ജു സാംസണ്‍. ടീമിലേക്ക് സഞ്ജുവിനെപോലെയുള്ളവര്‍ വരേണ്ടത് അനിവാര്യമാണ്. കഴിവുള്ള താരമാണ് സഞ്ജു. പിച്ചിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.” രോഹിത് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ശേഷം രണ്ട് ടെസ്റ്റുകളിലും കളിക്കും. ടി20 ക്രിക്കറ്റില്‍ കോലിക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പരയിലേക്ക് അദ്ദേഹം തിരിച്ചെത്തും.

മും​ബൈ: മീ​ടു ആ​രോ​പ​ണ വി​ധേ​യ​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ങ്കെ​ടു​ക്കു​ന്ന റി​യാ​ലി​റ്റി ഷോ​യെ പു​ക​ഴ്ത്തി​യ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റി​നെ​തി​രെ വി​മ​ർ​ശ​നം. ബോ​ളി​വു​ഡ് ഗാ​യി​ക​യാ​യ സോ​ണ മ​ഹ​പ​ത്ര​യാ​ണ് സ​ച്ചി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. പ്രി​യ സ​ച്ചി​ൻ താ​ങ്ക​ൾ​ക്ക് ഇ​ന്ത്യ​ൻ മീ​ടു സം​ബ​ന്ധി​ച്ച് അ​റി​വു​ണ്ടോ​യെ​ന്ന് സോ​ണ ചോ​ദി​ച്ചു.

‘പ്രി​യ സ​ച്ചി​ന്‍, താ​ങ്ക​ള്‍ ഇ​ന്ത്യ​യി​ലെ മീ​ടു​വി​നെ​ക്കു​റി​ച്ച് ബോ​ധ​വാ​നാ​ണോ? പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​നു മാ​ലി​ക്കി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ൽ മു​ന്നോ​ട്ടു​വ​ന്ന നി​ര​വ​ധി സ്ത്രീ​ക​ളു​ടെ മീ​ടു അ​നു​ഭ​വം അ​റി​യു​മോ? ഇ​വ​രു​ടെ മു​റി​വു​ക​ളൊ​ന്നും ഒ​രു വി​ഷ​യ​മ​ല്ലെ​ന്നും ആ​രെ​യും സ്പ​ര്‍​ശി​ക്കു​ക​യു​മി​ല്ലെ​ന്നാ​ണോ? സോ​ണ ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു.

അ​നു മാ​ലി​ക്ക് വി​ധി​ക​ർ​ത്താ​വാ​യ ഇ​ന്ത്യ​ൻ ഐ​ഡ​ൾ എ​ന്ന സം​ഗീ​ത​പ​രി​പാ​ടി​യേ​യാ​ണ് സ​ച്ചി​ൻ പു​ക​ഴ്ത്തി​യ​ത്. ഇ​ന്ത്യ​ൻ ഐ​ഡ​​ളി​ലെ യു​വ ഗാ​യ​ക​രു​ടെ ആ​ലാ​പ​ന​വും അ​വ​രു​ടെ ജീ​വി​ത​വും ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന രാ​ഹു​ല്‍, ചെ​ല്‍​സി ദി​വാ​സ്, സ​ണ്ണി എ​ന്നി​ഗാ​യ​ക​രു​ടെ സം​ഗീ​ത​ത്തോ​ടു​ള്ള ആ​ഗ്ര​ഹ​വും സ​മ​ര്‍​പ്പ​ണ​വും അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. എ​നി​ക്കു​റ​പ്പാ​ണ് അ​വ​ര്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പോ​കും. എ​ന്നാ​യി​രു​ന്നു സ​ച്ചി​ന്‍റെ ട്വീ​റ്റ്.

മീ​ടു ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഇ​ന്ത്യ​ൻ ഐ​ഡ​​ളി​ൽ​നി​ന്ന് അ​നു മാ​ലി​ക്കി​നെ മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ സീ​സ​ണി​ൽ പ്ര​ധാ​ന വി​ധി​ക​ർ​ത്താ​വാ​യി അ​നു മാ​ലി​ക്ക് തി​രി​ച്ചെ​ത്തി. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ച്ചി​ന്‍ സം​ഗീ​ത പ​രി​പാ​ടി​യെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യ​ത്.

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്കിനും കുഞ്ഞ് പിറന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കുട്ടിയുടെ ചിത്രം കാണാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്തയുമായി സാനിയ എത്തിയിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ആദ്യ പിറന്നാളിന്റെ വിശേഷങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

ലോകത്തോട് ഹാലോ പറയാനുള്ള സമയമാണിത് എന്ന അടിക്കുറുപ്പോടെയാണ് സാനിയ മകൻ ഇസാന്റെ ചിത്രം ആദ്യമായി പങ്കുവച്ചത്. എന്നാൽ കുഞ്ഞിന്റെ ആദ്യ പിറന്നാൾ ദിനത്തിൽ കുഞ്ഞിനൊപ്പമുള്ള മനോഹര നിമിഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

2010 ഏപ്രില്‍ 12 നാണ് സാനിയ മിര്‍സയും ശുഹൈബ് മാലിക്കും വിവാഹിതരാകുന്നത്. 2018 ഒക്ടോബര്‍ 30 ന് താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞു പിറന്നു. ഇസാന്‍ മിര്‍സ മാലിക് എന്നാണ് കുഞ്ഞിന്റെ പേര്.

മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമില്‍ നിന്ന് താല്‍കാലിക അവധിയെടുത്തു. ടീമിന്റെ സൈക്കോളജിസ്റ്റായ ഡോ. മൈക്കല്‍ ലോയ്ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മാക്‌സ്‌വെല്ലിന് പകരം ഡാര്‍സി ഷോര്‍ട്ട് കളിക്കും. ലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു മാക്‌സ്‌വെല്‍.

പരമ്പര ഇതിനോടകം ഓസ്‌ട്രേലിയ സ്വന്തമാക്കികഴിഞ്ഞു. മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് ടി20കളിലും ഓസീസ് ജയിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ മാക്‌സ്‌വെല്‍ 28 പന്തില്‍ 62 റണ്‍സ് നേടിയിരുന്നു. മാക്‌സ്‌വെല്ലിന് എത്രയും പെട്ടന്ന് തിരിച്ചെത്താന്‍ സാധിക്കട്ടെയെന്ന് സഹതാരങ്ങള്‍ ആശംസിച്ചു.

എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എഞ്ചിനീയര്‍. ഇന്ത്യക്കുള്ളത് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയാണെന്ന് എഞ്ചിനീയര്‍ പറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റിക്കുമേല്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വലിയ സ്വാധീനമാണുള്ളത്. അത് നല്ലതാണ്. പക്ഷെ എന്താണ് സെലക്ടമാരായിരിക്കുന്നവരുടെ യോഗ്യതയെ്ന്നും എഞ്ചിനീയര്‍ ചോദിച്ചു. സെലക്ടര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ആകെ കളിച്ചിരിക്കുന്നത് 10-12 ടെസ്റ്റാണ്. ലോകകപ്പിനിടെ കണ്ടപ്പോള്‍ സെലക്ടര്‍മാരിലൊരാളെ എനിക്കുപോലും മനസിലായില്ല.

ഇന്ത്യയുടെ കുപ്പായം ധരിച്ച് ഡ്രസ്സിംഗ് റൂമിലിരിക്കുന്ന ആളോട് ആരാണെന്ന് ചോദിച്ചപ്പോള്‍ സെലക്ടറാണെന്നായിരുന്നു മറുപടി. ആരാണ് ഇവരെയൊക്കെ പിടിച്ച് സെലക്ടര്‍മാരാക്കിയത്. ലോകകപ്പിനിടെ അനുഷ്ക ശര്‍മക്ക്(വിരാട് കോലിയുടെ ഭാര്യ)ചായ വാങ്ങിക്കൊടുക്കലാണ് ആകെ അവര്‍ ചെയ്ത പണി. സെലക്ഷന്‍ കമ്മിറ്റിയില്‍ ദിലീപ് വെംഗ്സര്‍ക്കാരെപ്പോലെ കഴിവുള്ളവര്‍ വേണമെന്നും ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി വരുന്നത് എന്തുകൊണ്ടും നല്ലതാണെന്നും എഞ്ചിനീയര്‍ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയില്‍ ഹണി മൂണ്‍ ആഘോഷിക്കുകയായിരുന്നുവെന്നും ഹണി മൂണ്‍ കഴിഞ്ഞ് പോകുമ്പോള്‍ പ്രതിഫലമായി 3.50 കോടി വീതം കൊണ്ടുപോയത് ക്രിമിനല്‍ കുറ്റമായി കാണണമെന്നും ഇന്ത്യക്കായി 46 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള എഞ്ചിനീയര്‍ വ്യക്തമാക്കി.

കൊൽക്കത്ത: ടെസ്റ്റ് ക്രിക്കറ്റ് ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ഐസിസി ആവിഷ്‌ക്കരിച്ച് ഡേ-നൈറ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ ഇന്ത്യുടം ഒരുങ്ങുന്നു. നായകൻ വിരാട് കോഹ്ലി കലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് സമ്മതം അറിയിച്ചതോടെയാണ് നിർണ്ണായക നീക്കങ്ങൾ നടക്കുന്നത്.

പിങ്ക് പന്തിൽ ഒരു പരിശീലനമത്സരം പോലും ഇന്ത്യൻ ടീം കളിച്ചിട്ടില്ല എന്ന ആശങ്ക പങ്കുവെച്ച് പകൽ-രാത്രി ടെസ്റ്റിനോട് നേരത്തെ മുഖംതിരിച്ചയാളാണ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ടെസ്റ്റിൽ ആളെത്താതെ ആയതാണ് കോഹ്ലിയെ മാറ്റി ചിന്തിപ്പിച്ചത്.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഗാംഗുലിക്ക് നൽകിയ സ്വീകരണത്തിലാണ് ബിസിസിഐ നയംമാറ്റം പ്രഖ്യാപിച്ചത്. ഏത് പരമ്പരയിലാകും പുതിയ പരീക്ഷണം നടത്തുക എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഗാംഗുലി പറഞ്ഞു. ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനെ കുറിച്ച് ബിസിസിഐ പലതവണ ആലോചിച്ചെങ്കിലും ഇന്ത്യൻ താരങ്ങളുടെ എതിർപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.

ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളോട് വിയോജിക്കുന്ന ഇന്ത്യൻ ടീമിനെതിരെ നേരത്തെ തുറന്നടിച്ച ആളാണ് സൗരവ് ഗാംഗുലി. വിൻഡീസ്- ഓസ്‌ട്രേലിയ ടീമുകളുമായി നടത്താൻ തീരുമാനിച്ചിരുന്ന മത്സരങ്ങൾ ബിസിസിഐ കഴിഞ്ഞ വർഷം ഉപേക്ഷിച്ചിരുന്നു. പകൽ-രാത്രി മത്സരങ്ങൾ സ്പിന്നർമാരുടെ ആനുകൂല്യം കുറയ്ക്കുമെന്ന നിരീക്ഷണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ബെല്‍ജിയന്‍ പാരാലിമ്പിക് ചാമ്പ്യന്‍ മരികെ വെര്‍വൂട്ട് നാല്‍പതാം വയസ്സില്‍ ദയാവധത്തിലൂടെ ജീവിതത്തിന്റെ ട്രാക്കിനോട് വിടപറഞ്ഞു. 2012ലെയും 2016ലെയും പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ മരികെയാണ് ദയാവധത്തിലൂടെ വിടപറഞ്ഞത്.സുഷുമ്ന നാഡിയെ ബാധിച്ച രോഗം നല്‍കുന്ന വേദനയെ കുറിച്ച് മരികെ പറഞ്ഞിരുന്നു.

വേദന താങ്ങാനാവാത്തതിനെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ 10 മിനിറ്റില്‍ താഴെ മാത്രമാണ് അവര്‍ക്ക് ഉറങ്ങാനായിരുന്നത്. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മരികെ പറഞ്ഞിരുന്നു. ഭേദമാവാന്‍ സാധ്യമല്ലാത്ത രോഗവും പേറി അത്രയും നാള്‍ അവര്‍ ജീവിച്ചതിന് കാരണം താരത്തിന് ട്രാക്കിനോടുള്ള അഭിനിവേശമായിരുന്നു.

മെഡലുകള്‍ വേദന മാറ്റില്ല കൂട്ടുകാരെ. നിങ്ങള്‍ കാണുന്ന ഞാന്‍ സന്തോഷവതിയാണ്. പ്രശസ്തി, ആവശ്യത്തിലേറെ പണം, മെഡലുകളുടെ കൂമ്പാരം. പക്ഷേ നിങ്ങള്‍ക്കറിയാത്ത ഒരു ഞാനുണ്ട്. പത്ത് മിനിറ്റില്‍ കൂടുതല്‍ ഞാനുറങ്ങിയിട്ട് എത്ര വര്‍ഷമായെന്ന് അറിയുമോ? രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാരിയക് പറഞ്ഞു. ഒടുവില്‍ കാഴ്ച ശക്തി കുറഞ്ഞതോടെ ട്രാക്കില്‍ നിന്നും മരികെ പിന്‍മാറുകയായിരുന്നു.

2016-ല്‍ റിയോയില്‍ 400 മീറ്ററില്‍ വെള്ളിയും 100 മിറ്ററില്‍ വെങ്കലും നേടിയിരുന്നു. 14-ാം വയസിലാണ് മരികെയ്ക്ക് സുഷുമ്ന നാഡിയെ ബാധിച്ച ഈ രോഗം സ്ഥിരീകരിച്ചത്. രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ 2008-ല്‍ തന്നെ മരികെ ദയാവധത്തിനുളള പേപ്പറുകള്‍ തയ്യാറാക്കിയിരുന്നു. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ തന്റെ മുന്നില്‍ എന്ന് അവര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് അവരുടെ ദയാവധത്തിനായുള്ള അപേക്ഷ അനുവദിച്ചത്. ദയാവധം നിയമ വിധേയമായ രാജ്യമാണ് ബെല്‍ജിയം.

ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയിലും ഇന്ത്യ എക്കായും നടത്തിയ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തി. 2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്.

സഞ്ജുവിനെ എന്തുകൊണ്ട് ഇതുവരെ ദേശീയ ടീമില്‍ കളിപ്പിക്കുന്നില്ലെന്ന് മുന്‍ താരങ്ങളായ ഗംഭീറും ഹര്‍ഭജനുമെല്ലാം ചോദിച്ചിരുന്നു. ആരാധകരും സഞ്ജുവിനായി മുറവിളി കൂട്ടിയിരുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ്. വിരാട് കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയായിരിക്കും ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു.ടെസ്റ്റിലും ടി20യിലും ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരും ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ ടീമിലെത്തുമെന്ന് കരുതിയ ശിവം ദുബെ ടി20 ടീമിലില്ല.

അടുത്തമാസം മൂന്നിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. ടി20 പരമ്പരക്കുള്ള ടീമിനൊപ്പം ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടി20 ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ ഠാക്കൂര്‍.

ടെസ്റ്റ് ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, സാഹ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, ഋഷഭ് പന്ത്.

RECENT POSTS
Copyright © . All rights reserved