ക്രിസ് ഗെയ് ലിന്റെ കൂറ്റനടികൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. 54 പന്തിൽ നിന്ന് 122 റൺസ്! എന്നിട്ടും പുറത്താവാതെ നിന്ന ഗെയ് ലിനെ മടക്കി അയയ്ക്കാൻ ഒടുവിൽ മഴ വരേണ്ടി വന്നു. കാനഡയിലെ ഗ്ലോബൽ ട്വൻറി-20 യിലായിരുന്നു ഗെയ് ലിന്റെ ബാറ്റിങ് വെടിക്കെട്ട്. ഏഴുബൗണ്ടറിയും 12 സിക്സറുമായിരുന്നു ഗെയ് ൽ നേടിയത്.
വാൻകൂവർ നൈറ്റ്സിന് വേണ്ടിയാണ് ഗെയ്ൽ കളിക്കാനിറങ്ങിയത്. ഓപ്പണിങ് മികവിന്റെ ബലത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസാണ് വാൻകൂവർ നൈറ്റ്സ് നേടിയത്. എതിർടീമായ മോൺട്രിയൽ ടൈഗേഴ്സിന് ബാറ്റ് ചെയ്യാൻ പോലും അവസരം നൽകാതെ മഴ തകർത്ത് പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാൻ സാധിച്ചില്ലെങ്കിലും ആരാധകരുടെ നിരാശ മാറ്റുന്നതായിരുന്നു ഗെയ് ലിന്റെ പ്രകടനം.
Celebrating his century like a boss! @henrygayle #GT2019 #MTvsVK pic.twitter.com/XT757Iu8P1
— GT20 Canada (@GT20Canada) July 30, 2019
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഡ്രസിംഗ് റൂമില്‍ മികച്ച സൗഹൃദ അന്തരീരക്ഷമാണ് ഉള്ളതെന്നും,അതുകൊണ്ടാണ് ടീം കുറച്ചധികം വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തുന്നത് എന്നും കോഹ്ലി പറഞ്ഞു.വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി തനിക്ക് മികച്ച സൗഹൃദമാണ് ഉള്ളത് എന്നും യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും കോഹ്ലി പറഞ്ഞു.
ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും കോഹ്ലി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ എന്താണ് നേടുന്നത് എന്ന് അറിയില്ല എന്നും കോഹ്ലി പറയുന്നു.രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യപരിശീലകനായി തുടരുന്നതാണ് താൽപര്യമെന്നും കോഹ്ലി പറഞ്ഞു.മാത്രമല്ല താരങ്ങളുടെ കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്നും അത്തരം പ്രവണതകള്‍ അപമാനകരമാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനെ ഭീകരരാജ്യം എന്ന് വിശേഷിപ്പിച്ച ട്വീറ്റ് ലൈക്ക് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ വിവാദത്തില്‍. ‘ഈ ഭീകരരാജ്യം വിട്ടുപോകണം’ എന്ന ട്വീറ്റാണ് ആമിര്‍ ലൈക്ക് ചെയ്തത്. പിന്നാലെ ആമിറിനെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
ആമിര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടിനായി അപേക്ഷിച്ചെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് അടുത്ത വിവാദം. ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചതില്‍ തെറ്റില്ലെന്നും അതുകൊണ്ട് അദ്ദേഹം പാക്കിസ്ഥാന് വേണ്ടി കളിക്കുന്നത് നിര്‍ത്തുമെന്ന് അര്‍ഥമില്ലെന്നും ആമിറിനെ പിന്തുണച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി ”അദ്ദേഹം ഭീകരരാജ്യം വിടണം” എന്ന് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ആണ് ആമിര്‍ ലൈക്ക് ചെയ്തത്.
എന്നാല്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ നടന്ന സംഭാഷണങ്ങളാണിതെന്നും ഇത് പുറത്തുവിട്ടത് ആരെന്ന് അന്വേഷിക്കുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദമാക്കി. ബ്രിട്ടീഷ് പൗരയായ നര്‍ഗീസ് മാലിക്കിനെയാണ് ആമിര്‍ വിവാഹം ചെയ്തിരിക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ആമിര്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ലോകകപ്പിന് പിന്നാലെയാണ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 27ാം വയസ്സിലെ വിരമിക്കല്‍ തീരുമാനത്തോട് വസീം അക്രവും ശുഐബ് അക്തറും വിയോജിപ്പ് അറിയിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ആമിര്‍ നേരത്തെ വിരമിച്ചതെന്നും ചര്‍ച്ചകളുണ്ട്.
Well… pic.twitter.com/WPFYk835kT
— DIVYANSHU (@MSDivyanshu) July 28, 2019
തമിഴ് സൂപ്പർ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പോര്. വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ആർ അശ്വിൻ.
അനുചിതമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന യുവതലമുറയെ അശ്വിൻ വിമർശിച്ചു. ”ക്രമം തെറ്റിയ കാലവർഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരൾച്ച, ക്രൂരകൃത്യങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ വരുത്തുക എന്നതിലാണ്”- അശ്വിൻ ട്വീറ്റ് ചെയ്തു.
വിജയ് ചിത്രങ്ങളിലെ ഫോട്ടോകളും മറ്റും എടുത്താണ് ആർഐപി വിജയ് എന്ന ഹാഷ്ടാഗില്‍ പോസ്റ്റുകൾ പ്രചരിക്കുന്നത്. നേരത്തെ ഇത്തരം തമ്മിൽത്തല്ലിനെ നിയന്ത്രിക്കാൻ താരങ്ങൾ തയ്യാറാകണമെന്ന അഭിപ്രായമുയർന്നിരുന്നു. എന്നാൽ വിജയിയും അജിത്തും ഇത്തരം വിഷയങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
1st start pannathu VIJAY FAN.S
நீ
விதைத்த
வினை
எல்லாம்
உன்னை
அறுக்க
காத்திருக்கும்.. #RIPactorVIJAYDIWALI double ah kedaikum😛😆 pic.twitter.com/AC8CqJRaKo
— thala veriyan. ᴺᴷᴾ (@VISWASA65318372) July 29, 2019
There was an asteroid that missed hitting our planet a few days ago, irregular monsoons hitting different cities, droughts in many parts of our country and very disturbing criminal cases being spoken, but the young generation of our lovey state manage to trend this #RIPactorVIJAY
— Ashwin Ravichandran (@ashwinravi99) July 29, 2019
ഗ്ലോബല്‍ ടി20 കാനഡയുടെ രണ്ടാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ പല സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റിലുണ്ട്. ലീഗിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ യുവരാജ് സിങ്ങാണ് ടൊറന്റോ നാഷണല്‍സിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ നാഷണല്‍സ് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായി തന്നെ തിരികെ വന്നിരിക്കുകയാണ്. മന്‍പ്രീത് ഗോണിയുടെ 12 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ വെടിക്കെട്ട് പ്രകടനമാണ് എഡ്മന്റണ്‍ റോയല്‍സിനെതിരെ നാഷണല്‍സിന് ജയം നേടിക്കൊടുത്തത്.
ആദ്യ മത്സരത്തില്‍ തിളങ്ങാതെ പോയ യുവിയും രണ്ടാമത്തെ കളിയില്‍ മിന്നിത്തിളങ്ങി. 21 പന്തുകളില്‍ നിന്നും 35 റണ്‍സാണ് യുവി നേടിയത്. നാലാം ഓവറില്‍ സ്‌കോര്‍ 29-2 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു യുവി ക്രീസിലെത്തിയത്. ബൗണ്ടറിയോടെയാണ് താരം തുടങ്ങിയത് തന്നെ. പിന്നെ ഹെയ്ന്റിച്ച് ക്ലാസനുമൊത്ത് മികച്ചൊരു കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പാക്ക് താരം ഷദാബ് ഖാനെ മനോഹരമായൊരു സിക്‌സിനും യുവി പറത്തി.
ഒമ്പതാം ഓവറിലായിരുന്നു യുവിയുടെ സിക്‌സ്. ഫുള്‍ ടോസ് എറിഞ്ഞ ലെഗ് സ്പിന്നറെ ഒരു ഫ്‌ളാറ്റ് സിക്‌സിലൂടെ യുവി അതിര്‍ത്തി കടത്തി വിടരുകയായിരുന്നു. ആ ഷോട്ട് കണ്ട് ഷദാബ് പോലും തെല്ലൊന്ന് അമ്പരന്നു. ഈ സിക്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
യുവിയുടെ സിക്‌സ് ഹിറ്റായെങ്കിലും കളിയിലെ താരം മന്‍പ്രീത് ഗോണിയാണ്. 14-ാം ഓവറിലായിരുന്നു ഗോണി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്‌കോര്‍ 124-6 എന്ന നിലയിലായിരുന്നു. വെടിക്കെട്ട് പ്രകടനങ്ങളിലൂടെ താരം ടീമിനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടു. ജയിക്കാന്‍ 27 വേണ്ടി വരുമ്പോഴാണ് ഗോണി പുറത്താകുന്നത്. പിന്നാലെ വന്നവര്‍ അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.
35 in 21 which include 3 sixes and 3 fours as well.
Loved watching him bat after so long ❤️🏏#GLT20 #GlobalT20Canada #YuvrajSingh @YUVSTRONG12 @GT20Canada @TorontoNational— Sidak Singh Saluja (@SIDAKtweets) July 27, 2019
ഇടിയേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ച ബോക്സിങ് താരം മരിച്ചു. ഇടിക്കൂട്ടിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നടന്ന രണ്ടാമത്തെ മരണമാണിത്. ബ്യൂണസ് ഐറിസിൽ നടന്ന ചാമ്പൻഷിപ്പിൽ നിന്നാണ് ദുരന്തവാർത്ത എത്തുന്നത്. അര്‍ജന്റീനയുടെ ബോക്‌സിങ് താരം ഹ്യൂഗോ സാന്റിലന്‍ (23) ചികിത്സയിലിരിക്കെ മരിച്ചു. യുറുഗ്വായുടെ എഡ്വേഡോ അബ്യൂയുമായുള്ള മത്സരത്തിനിടെയാണ് സാന്റിലന് തലയ്ക്ക് പരിക്കേറ്റത്. മത്സരം സമനിലയാണെന്ന് പ്രഖ്യാപിച്ചയുടൻ സാന്റിലന് തലകറങ്ങി വീഴുകയായിരുന്നു.
സാന്റലിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറുമാർ പരാമവധി ശ്രമിച്ചു. എന്നാൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. ഇതുമൂലം ഹൃദയസ്തംഭനമുണ്ടായി മരിക്കുകയായിരുന്നു.
നാല് ദിവസത്തിനിടെ ഇടിക്കൂട്ടിലെ രണ്ടാമത്തെ മരണമാണിത്. റഷ്യന്‍ ബോക്‌സര്‍ മാകിം ദാദഷേവ് (28) കഴിഞ്ഞ തിങ്കളാഴ്ച്ച മരണത്തിന് കീഴടങ്ങിയിരുന്നു. മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
Another tragedy as Hugo Santillan passes away
Unlike Maxim Dadshev, who had the great Buddy McGirt aware what was going on and with the health of his fighter in mind. Santillan had these idiots holding the guy up when he needed help
Harrowing
R.I.P pic.twitter.com/99e969JzGl
— Luke Bernard-Haigh (@50shadesofhaigh) July 25, 2019
ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ. ലീയുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ വിറച്ചു നില്‍ക്കാത്തവര്‍ അപൂര്‍വം മാത്രം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രെറ്റ് ലീയും തമ്മില്‍ നേര്‍ക്കുനേര്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല.
സ്ലെഡ്ജിങ്
ഒരറ്റത്ത് അക്രമണോത്സുകതയോടെ ഓടിയടുക്കുന്ന ബ്രെറ്റ് ലി. മറുഭാഗത്ത് സൗമ്യനായി ബാറ്റേന്തി നില്‍ക്കുന്ന സച്ചിനും. ബാറ്റ്‌സ്മാനെ വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിക്കാന്‍ (സ്ലെഡ്ജിങ്) ബ്രെറ്റ് ലീയ്ക്കുള്ള കഴിവ് പ്രത്യേകം പറയേണ്ടതില്ല. ബാറ്റ്‌സ്മാന്റെ ഏകാഗ്രത നഷ്ടപ്പെടുത്തി വിക്കറ്റ് നേടുകയെന്ന തന്ത്രം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളത്തില്‍ എന്നും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ബ്രെറ്റ് ലീയാകട്ടെ സ്ലെഡ്ജിങ്ങിന്റെ ആശാനും.
സച്ചിനെതിരെ മാത്രം നടക്കില്ല
എന്നാല്‍ സച്ചിനെതിരെ മാത്രം സ്ലെഡ്ജിങ് ഫലപ്രദമല്ലെന്ന് ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍’ എന്ന ടിവി പരിപാടിയിലാണ് വാക്കുകള്‍ക്കൊണ്ടുള്ള പ്രകോപനം സച്ചിനെ എന്തുമാത്രം അപകടകാരിയാക്കി മാറ്റുമെന്ന് ലീ പറഞ്ഞത്.
ബ്രെറ്റ് ലീയുടെ വാക്കുകൾ
അപൂര്‍വം അവസരങ്ങളില്‍ മാത്രമേ താന്‍ സച്ചിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളൂ. പക്ഷെ ആ നീക്കം തെറ്റായിരുന്നുവെന്ന് ഓരോ തവണയും സച്ചിന്‍ തെളിയിച്ചു. കളത്തില്‍ വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ സച്ചിന്‍ ആളാകെ മാറും. ബോളറുടെ കണ്ണിലേക്കായിരിക്കും പിന്നീടുള്ള അദ്ദേഹത്തിന്റെ നോട്ടം മുഴുവന്‍. ഫലമോ, കളി തീരുന്നതുവരെ സച്ചിന്‍ മത്സരത്തില്‍ നിലയുറപ്പിച്ചു നില്‍ക്കും; വിക്കറ്റു കളയാതെ — ബ്രെറ്റ് ലി ഓര്‍ത്തെടുക്കുന്നു.
രാജാവിനെ പ്രകോപിപ്പിക്കില്ല
മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ബഹുമാനം നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ സച്ചിന്റെ കാര്യത്തില്‍ മാത്രം ഈ ചിത്രം മാറും. ക്രിക്കറ്റിന്റെ ദൈവമാണ് അദ്ദേഹം. സച്ചിനെ പ്രകോപിപ്പിക്കാന്‍ മാത്രം താന്‍ മുതിരാറില്ല. ഇതേസമയം, ജാക്കസ് കാലിസ്, ഫ്രെഡ്ഡി ഫ്‌ളിന്റോഫ് തുടങ്ങിയ ഇതിഹാസ താരങ്ങളെ താന്‍ പലതവണ സ്ലെഡ്ജ് ചെയ്തിട്ടുണ്ടെന്ന് ലീ സൂചിപ്പിക്കുന്നു. സച്ചിന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. രാജാവിനെ പ്രകോപിപ്പിക്കാന്‍ ആരും ധൈര്യം കാട്ടാറില്ലെന്ന് ബ്രെറ്റ് ലീ വ്യക്തമാക്കി.
സച്ചിനും ലീയും തമ്മില്‍
1999 മുതല്‍ തുടങ്ങും സച്ചിനും ലീയും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം. ഇരുവരും തമ്മില്‍ മുഖാമുഖം വന്നത് 42 മത്സരങ്ങളില്‍. 12 ടെസ്റ്റ് മത്സരങ്ങളും 30 ഏകദിന മത്സരങ്ങളും ഇതില്‍പ്പെടും. കണക്കുകള്‍ നോക്കിയാല്‍ 14 തവണയാണ് ബ്രെറ്റ് ലീയുടെ പന്തില്‍ സച്ചിന്‍ പുറത്തായിട്ടുള്ളത്. ബ്രെറ്റ് ലീ ഭാഗമായ ഓസ്‌ട്രേലിയന്‍ പടയ്‌ക്കെതിരെ 2,329 റണ്‍സ് കുറിച്ച ചരിത്രം സച്ചിന്‍ പറയും. ആറു ശതകങ്ങളും 11 അര്‍ധ ശതകങ്ങളും ഉള്‍പ്പെടെയാണിത്.
അവിസ്മരണീയ നിമിഷം
2008 -ല്‍ MCG സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ – ഓസ്‌ട്രേലിയ ഏകദിന മത്സരത്തില്‍ ലീയുടെ തീ പന്തുകളെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയ സച്ചിനെ ക്രിക്കറ്റ് പ്രേമികള്‍ ഇന്നും മായാതെ മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ തൊടുത്തവിട്ട പന്തുകളെ അതിമനോഹരമായി സച്ചിന്‍ ബൗണ്ടറിയിലേക്ക് ദിശ കാണിക്കുകയായിരുന്നു.
കൂട്ടുകാരോടൊപ്പം പെരുമഴയത്ത് ഫുട്ബോള്‍ കളിക്കാനിറങ്ങിയ പന്ത്രണ്ടുകാരന്റെ കളിമികവിന് അഭിനന്ദനവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ. കാസര്‍ഗോഡ് ദേലമ്പാടിയില്നിന്നുള്ള മഹ്റൂഫിന്റെ കളി കൂട്ടുകാര്‍ മൊബൈലിലെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇയാന്‍ ഹ്യൂമിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. കാസര്‍ഗോഡ് ജില്ലയിലെ മലയോരമേഖലയായ ദേലമ്പാടി പരപ്പ സ്വദേശിയാണ് മഹ്റൂഫ്. മഴയത്ത് ചെളിവെള്ളത്തില്‍ നാലുപേരെ സുന്ദരമായി ഡ്രിബിള്‍ ചെയ്ത് ഗോളിലേക്കുള്ള വഴിയൊരുക്കിയ മഹ്റൂഫിന്റെ കളി കണ്ടപ്പോള്‍ കുഞ്ഞു മെസിയെന്ന വിശേഷണമാണ് കൂട്ടുകാര്‍ അവന് ചാര്‍ത്തിക്കൊടുത്തത്.
കൂട്ടുകാര്‍ പകര്‍ത്തിയെടുത്ത മഹ്റൂഫിന്റെ ഡ്രിബ്ളിംഗ് ദൃശ്യങ്ങള്‍ മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് പറന്നുനടന്നു. അതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകഗ്രൂപ്പായ കെബിഎഫ്സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജിലും പോസ്റ്റ് ചെയ്യപ്പെട്ടത്. ആരാധക ഗ്രൂപ്പിനെ ഫോളോ ചെയ്തെത്തിയ സാക്ഷാല്‍ ഇയാന്‍ ഹ്യൂം മഹ്റൂഫിന്റെ കളി കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിച്ചു. ഈ കുട്ടിയെ ഇപ്പോള്‍ത്തന്നെ ടീമിലെടുക്കൂവെന്ന് ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹ്യൂം കമന്റ് ചെയ്തത്. തൊട്ടുപിന്നാലെ ഫുട്ബോള്‍ ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്പാനിഷ് ഫുട്ബോളറും ഡല്‍ഹി ഡൈനാമോസ് താരവുമായിരുന്ന ഹാന്‍സ് മള്‍ഡറും മഹ്റൂഫിന്റെ കളി കണ്ടു.
ഈ കുട്ടിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോയെന്ന മള്‍ഡറുടെ ചോദ്യത്തിന് മറുപടിയായി കൂട്ടുകാര്‍ മഹ്റൂഫ് പരപ്പ എന്നപേരില്‍ അക്കൗണ്ടും പേജും തുടങ്ങി. ഇപ്പോള്‍ ഈ പേജിനെ പിന്തുടരാനും ഫുട്ബോള്‍ ആരാധകരെത്തുന്നുണ്ട്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് പരിശീലകനാകാൻ ദക്ഷിണാഫ്രിക്കൻ മുൻ താരവും ഫീൽഡിംഗിലെ മിന്നൽപ്പിണറുമായ ജോണ്ടി റോഡ്സ്. പുതിയ പരിശീലകർക്കായി ബിസിസിഐഅപേക്ഷ ക്ഷണിച്ചിരുന്നു. ഫീൽഡിംഗ് പരിശീലകനാകാനുള്ള അപേക്ഷ റോഡ്സ് സമർപ്പിച്ചു. ഇക്കാര്യം റോഡ്സ് തന്നെയാണ് വെളിപ്പെടുത്തിയത്.
ലോര്‍ഡ്‌സ്: വെള്ളക്കുപ്പായത്തിലെ പരമ്പരാഗത ശക്തികള്‍ എന്ന വിളിപ്പേരുള്ള ഇംഗ്ലണ്ടിന് അത്ര നല്ല ദിനമായിരുന്നില്ല ലോര്‍ഡ്‌സില്‍. ഏകദിന ലോകകപ്പ് നേട്ടവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഏക ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ അയര്‍ലന്‍ഡ് അത്ഭുത പ്രകടനവുമായി എറിഞ്ഞൊതുക്കി. അഞ്ച് വിക്കറ്റ് നേട്ടവുമായി പേസര്‍ ടിം മുര്‍ത്താഗ് ആണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ തളയ്‌ക്കുന്നതിന് നേതൃത്വം നല്‍കിയത്.
മുര്‍ത്താഗിന്‍റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് മറ്റൊരു പ്രധാന്യം കൂടിയുണ്ട്. ആദ്യമായാണ് ടെസ്റ്റില്‍ ഒരു അയര്‍ലന്‍ഡ് താരം അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്നത്. ഒന്‍പത് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് ഇംഗ്ലണ്ട് ബാറ്റ്സ്‌മാന്‍മാരെ പവലിയനിലേക്ക് മടക്കിയത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ്, ജേസന്‍ റോയ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്‌സ്, മൊയിന്‍ അലി എന്നിവരാണ് മുര്‍ത്താഗിന് മുന്നില്‍ കീഴടങ്ങിയത്.
മുര്‍ത്താഗ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്തായി. 23 റണ്‍സെടുത്ത ജോണ്‍ ഡെന്‍ലിയാണ് ടോപ് സ്‌കോറര്‍. ഓലി സ്റ്റോണ്‍(19), സാം കറന്‍(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡെയര്‍ മൂന്നും റാന്‍കിന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.