Sports

ഇന്ത്യൻ ടീമിന്റെ കോച്ചായി രവി ശാസ്ത്രി തന്നെ തുടർന്നും മതിയെന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ അഭിപ്രായപ്രകടനത്തിനെതിരെ ഉപദേശക സമിതി. ക്യാപ്റ്റനെന്ന നിലയിൽ കോലി പറയുന്നത് പരിഗണിക്കേണ്ട ബാധ്യത ബിസിസിഐക്കാണ് ഉള്ളത്. പരിശീലകനെ തീരുമാനിക്കുന്നത് കമ്മിറ്റിയാണ്. അതിൽ ക്യാപ്റ്റന് പങ്കില്ലെന്നും കമ്മിറ്റിയംഗം അൻഷുമാൻ ഗെയ്ക്ക് വാദ് പറഞ്ഞു. ഷോർട്ട് ലിസ്റ്റ് ചെയ്ത ആളുകളിൽ നിന്നും കോച്ചിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോച്ചിന്റെ കാര്യത്തിൽ തുറന്ന സമീപനമാകും സമിതി സ്വീകരിക്കുക. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും അപേക്ഷകൾ വന്നിട്ടുണ്ട്. വിശദമായ പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗെയ്ക്ക് വാദിനെ കൂടാതെ കപിൽ ദേവ്, വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്താ രംഗസ്വാമി എന്നിവരാണ് സമിതിയിൽ ഉള്ളത്.

കോച്ചിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം സമിതി ഇതുവരെയും തേടിയിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ രവി ശാസ്ത്രിയെ പിന്തുണയ്ക്കുമെന്നുമായിരുന്നു കോലി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. രവി ശാസ്ത്രി കോച്ചായി തുടരുകയാണെങ്കിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാകും പുതിയ കോച്ച് ടീം ഇന്ത്യയ്ക്കൊപ്പം ചേരുകയെന്നാണ് സമിതി നേരത്തേ വ്യക്തമാക്കിയിരുന്നത്.

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ബിസിസിഐയുടെ സസ്‌പെന്‍ഷന്‍. നവംബര്‍ 15 വരെയാണ് താരത്തിന് ബിസിസിഐ സസ്‌പെന്‍ഷന്‍ നല്‍കിയത്. കഫ് സിറപ്പിള്‍ അടങ്ങിയിരിക്കുന്ന നിരോധിത പദാര്‍ത്ഥമാണ് ഷാ ഉപയോഗിച്ചതെന്നാണ് ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നത്.

ഫെബ്രുവരി 22 ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെയാണ് താരം തന്റെ മൂത്രത്തിന്റെ സാംപിള്‍ ആന്റി ഡോപ്പിങ് ടെസ്റ്റിന് നല്‍കിയത്. സാംപിള്‍ പരിശോധിച്ചതില്‍ നിന്നും താരം വാഡയുടെ നിരോധിക്കപ്പെട്ട പദാര്‍ത്ഥം ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. നിരോധിക്കപ്പെട്ട ടെര്‍ബുറ്റാലിന്‍ എന്ന പദാര്‍ത്ഥമാണ് ഷാ ഉപയോഗിച്ചത്.

എന്നാല്‍ താന്‍ ഉത്തേജക മരുന്നായില്ല, ചുമയ്ക്കുള്ള മരുന്ന് കഴിച്ചതിലൂടെയാണ് പദാര്‍ത്ഥം ഉള്ളില്‍ ചെന്നതെന്നാണ് ഷാ നല്‍കിയ വിശദീകരണം.   തെളിവുകളും നിയമവും കണക്കിലെടുത്താണ് താരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മാര്‍ച്ച് 16 മുതല്‍ നവംബര്‍ വരെയാണ് വിലക്ക്. അതിനാല്‍ താരത്തിന്റെ ഇതുവരെയുള്ള റിസള്‍ട്ടുകളേയും നടപടി ബാധിക്കും.

പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ താരം ദിവ്യ ഗജരാജ്, വിദര്‍ഭയുടെ അക്ഷയ് ദുല്ലാര്‍വര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരും യഥാക്രം ആറ് മാസത്തേക്കും എട്ട് മാസത്തേക്കുമാണ് സസ്‌പെന്റ് ചെയ്തത്.

“ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ കാലിനേറ്റ പരിക്കിൽ നിന്നും മുക്തനായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. സെയ്ദ് മുഷ്തഖലി ടൂർണമെന്റിനിടയിൽ ചുമയും പനിയും പിടിപ്പെട്ടപ്പോഴാണ് കഫ് സിറപ്പ് കഴിച്ചത്. അപ്പോൾ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രോട്ടോകോളുകൾ ഒന്നും ശ്രദ്ധിച്ചില്ല. എല്ലാ ആത്മർത്ഥയോടുകൂടിയും എന്റെ വിധി ഞാൻ അംഗീകരിക്കുന്നു.” പൃഥ്വി ഷാ ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ കരുത്തോടെ ക്രിക്കറ്റിലേക്ക് തിരിച്ചുവരും. മരുന്നുകളും മറ്റും ഉപയോഗിക്കുമ്പോള്‍ കായിക താരങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

താരത്തിന്റെ വിശദീകരണം ബിസിസിഐ പരിഗണിച്ചിട്ടുണ്ട്. തെളിവുകളും നിയമവും കണക്കിലെടുത്താണ് താരത്തിന് സസ്‌പെന്‍ഷന്‍ നല്‍കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മാര്‍ച്ച് 16 മുതല്‍ നവംബര്‍ വരെയാണ് വിലക്ക്. അതിനാല്‍ താരത്തിന്റെ ഇതുവരെയുള്ള റിസള്‍ട്ടുകളേയും നടപടി ബാധിക്കും. പൃഥ്വി ഷായെ കൂടാതെ രണ്ട് താരങ്ങളെ കൂടി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ താരം ദിവ്യ ഗജരാജ്, വിദര്‍ഭയുടെ അക്ഷയ് ദുല്ലാര്‍വര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് പേരും യഥാക്രം ആറ് മാസത്തേക്കും എട്ട് മാസത്തേക്കുമാണ് സസ്‌പെന്റ് ചെയ്തത്.

ക്രിസ് ഗെയ് ലിന്റെ കൂറ്റനടികൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. 54 പന്തിൽ നിന്ന് 122 റൺസ്! എന്നിട്ടും പുറത്താവാതെ നിന്ന ഗെയ് ലിനെ മടക്കി അയയ്ക്കാൻ ഒടുവിൽ മഴ വരേണ്ടി വന്നു. കാനഡയിലെ ഗ്ലോബൽ ട്വൻറി-20 യിലായിരുന്നു ഗെയ് ലിന്റെ ബാറ്റിങ് വെടിക്കെട്ട്. ഏഴുബൗണ്ടറിയും 12 സിക്സറുമായിരുന്നു ഗെയ് ൽ നേടിയത്.

വാൻകൂവർ നൈറ്റ്സിന് വേണ്ടിയാണ് ഗെയ്ൽ കളിക്കാനിറങ്ങിയത്. ഓപ്പണിങ് മികവിന്റെ ബലത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസാണ് വാൻകൂവർ നൈറ്റ്സ് നേടിയത്. എതിർടീമായ മോൺട്രിയൽ ടൈഗേഴ്സിന് ബാറ്റ് ചെയ്യാൻ പോലും അവസരം നൽകാതെ മഴ തകർത്ത് പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാൻ സാധിച്ചില്ലെങ്കിലും ആരാധകരുടെ നിരാശ മാറ്റുന്നതായിരുന്നു ഗെയ് ലിന്റെ പ്രകടനം.

 

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ഡ്ര​സിം​ഗ് റൂ​മി​ല്‍ മി​ക​ച്ച സൗ​ഹൃ​ദ അ​ന്ത​രീ​ര​ക്ഷ​മാ​ണ് ഉള്ളതെന്നും,അതുകൊണ്ടാണ് ടീം ​കു​റ​ച്ച​ധി​കം വ​ര്‍​ഷ​ങ്ങ​ളാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് എന്നും കോഹ്ലി പറഞ്ഞു.വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍‌​മ​യു​മാ​യി ത​നി​ക്ക് മി​ക​ച്ച സൗ​ഹൃ​ദ​മാ​ണ് ഉ​ള്ള​ത് എന്നും യാ​തൊ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​മി​ല്ലെ​ന്നും കോഹ്ലി പറഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച്‌ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​സം​ബ​ന്ധ​മാ​ണെ​ന്നും കോഹ്ലി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ല്‍ നു​ണ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍ എ​ന്താ​ണ് നേ​ടു​ന്ന​ത് എ​ന്ന് അ​റി​യി​ല്ല എന്നും കോഹ്ലി പറയുന്നു.ര​വി ശാ​സ്ത്രി ഇ​ന്ത്യ​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി തു​ട​രു​ന്ന​താ​ണ് താൽപര്യമെന്നും കോഹ്ലി പറഞ്ഞു.മാത്രമല്ല താ​ര​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ അ​പ​മാ​ന​ക​ര​മാ​ണെ​ന്നും കോ​ഹ്‌​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പാക്കിസ്ഥാനെ ഭീകരരാജ്യം എന്ന് വിശേഷിപ്പിച്ച ട്വീറ്റ് ലൈക്ക് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ വിവാദത്തില്‍. ‘ഈ ഭീകരരാജ്യം വിട്ടുപോകണം’ എന്ന ട്വീറ്റാണ് ആമിര്‍ ലൈക്ക് ചെയ്തത്. പിന്നാലെ ആമിറിനെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

ആമിര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടിനായി അപേക്ഷിച്ചെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് അടുത്ത വിവാദം. ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചതില്‍ തെറ്റില്ലെന്നും അതുകൊണ്ട് അദ്ദേഹം പാക്കിസ്ഥാന് വേണ്ടി കളിക്കുന്നത് നിര്‍ത്തുമെന്ന് അര്‍ഥമില്ലെന്നും ആമിറിനെ പിന്തുണച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി ”അദ്ദേഹം ഭീകരരാജ്യം വിടണം” എന്ന് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ആണ് ആമിര്‍ ലൈക്ക് ചെയ്തത്.

എന്നാല്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ നടന്ന സംഭാഷണങ്ങളാണിതെന്നും ഇത് പുറത്തുവിട്ടത് ആരെന്ന് അന്വേഷിക്കുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദമാക്കി. ബ്രിട്ടീഷ് പൗരയായ നര്‍ഗീസ് മാലിക്കിനെയാണ് ആമിര്‍ വിവാഹം ചെയ്തിരിക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ആമിര്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ലോകകപ്പിന് പിന്നാലെയാണ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 27ാം വയസ്സിലെ വിരമിക്കല്‍ തീരുമാനത്തോട് വസീം അക്രവും ശുഐബ് അക്തറും വിയോജിപ്പ് അറിയിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ആമിര്‍ നേരത്തെ വിരമിച്ചതെന്നും ചര്‍ച്ചകളുണ്ട്.

 

തമിഴ് സൂപ്പർ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പോര്. വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ആർ അശ്വിൻ.

അനുചിതമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന യുവതലമുറയെ അശ്വിൻ വിമർശിച്ചു. ”ക്രമം തെറ്റിയ കാലവർഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരൾച്ച, ക്രൂരകൃത്യങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ വരുത്തുക എന്നതിലാണ്”- അശ്വിൻ ട്വീറ്റ് ചെയ്തു.

വിജയ് ചിത്രങ്ങളിലെ ഫോട്ടോകളും മറ്റും എടുത്താണ് ആർഐപി വിജയ് എന്ന ഹാഷ്ടാഗില്‍ പോസ്റ്റുകൾ പ്രചരിക്കുന്നത്. നേരത്തെ ഇത്തരം തമ്മിൽത്തല്ലിനെ നിയന്ത്രിക്കാൻ താരങ്ങൾ തയ്യാറാകണമെന്ന അഭിപ്രായമുയർന്നിരുന്നു. എന്നാൽ വിജയിയും അജിത്തും ഇത്തരം വിഷയങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ഗ്ലോബല്‍ ടി20 കാനഡയുടെ രണ്ടാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ പല സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റിലുണ്ട്. ലീഗിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ യുവരാജ് സിങ്ങാണ് ടൊറന്റോ നാഷണല്‍സിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ നാഷണല്‍സ് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായി തന്നെ തിരികെ വന്നിരിക്കുകയാണ്. മന്‍പ്രീത് ഗോണിയുടെ 12 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ വെടിക്കെട്ട് പ്രകടനമാണ് എഡ്മന്റണ്‍ റോയല്‍സിനെതിരെ നാഷണല്‍സിന് ജയം നേടിക്കൊടുത്തത്.

ആദ്യ മത്സരത്തില്‍ തിളങ്ങാതെ പോയ യുവിയും രണ്ടാമത്തെ കളിയില്‍ മിന്നിത്തിളങ്ങി. 21 പന്തുകളില്‍ നിന്നും 35 റണ്‍സാണ് യുവി നേടിയത്. നാലാം ഓവറില്‍ സ്‌കോര്‍ 29-2 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു യുവി ക്രീസിലെത്തിയത്. ബൗണ്ടറിയോടെയാണ് താരം തുടങ്ങിയത് തന്നെ. പിന്നെ ഹെയ്ന്റിച്ച് ക്ലാസനുമൊത്ത് മികച്ചൊരു കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പാക്ക് താരം ഷദാബ് ഖാനെ മനോഹരമായൊരു സിക്‌സിനും യുവി പറത്തി.

ഒമ്പതാം ഓവറിലായിരുന്നു യുവിയുടെ സിക്‌സ്. ഫുള്‍ ടോസ് എറിഞ്ഞ ലെഗ് സ്പിന്നറെ ഒരു ഫ്‌ളാറ്റ് സിക്‌സിലൂടെ യുവി അതിര്‍ത്തി കടത്തി വിടരുകയായിരുന്നു. ആ ഷോട്ട് കണ്ട് ഷദാബ് പോലും തെല്ലൊന്ന് അമ്പരന്നു. ഈ സിക്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

യുവിയുടെ സിക്‌സ് ഹിറ്റായെങ്കിലും കളിയിലെ താരം മന്‍പ്രീത് ഗോണിയാണ്. 14-ാം ഓവറിലായിരുന്നു ഗോണി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്‌കോര്‍ 124-6 എന്ന നിലയിലായിരുന്നു. വെടിക്കെട്ട് പ്രകടനങ്ങളിലൂടെ താരം ടീമിനെ വിജയ വഴിയിലേക്ക് തിരികെ കൊണ്ടു. ജയിക്കാന്‍ 27 വേണ്ടി വരുമ്പോഴാണ് ഗോണി പുറത്താകുന്നത്. പിന്നാലെ വന്നവര്‍ അനായാസം ടീമിനെ വിജയത്തിലെത്തിച്ചു.

 

ഇടിയേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ച ബോക്സിങ് താരം മരിച്ചു. ഇടിക്കൂട്ടിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നടന്ന രണ്ടാമത്തെ മരണമാണിത്. ബ്യൂണസ് ഐറിസിൽ നടന്ന ചാമ്പൻഷിപ്പിൽ നിന്നാണ് ദുരന്തവാർത്ത എത്തുന്നത്. അര്‍ജന്റീനയുടെ ബോക്‌സിങ് താരം ഹ്യൂഗോ സാന്റിലന്‍ (23) ചികിത്സയിലിരിക്കെ മരിച്ചു. യുറുഗ്വായുടെ എഡ്വേഡോ അബ്യൂയുമായുള്ള മത്സരത്തിനിടെയാണ് സാന്റിലന് തലയ്ക്ക്‌ പരിക്കേറ്റത്. മത്സരം സമനിലയാണെന്ന് പ്രഖ്യാപിച്ചയുടൻ സാന്റിലന് തലകറങ്ങി വീഴുകയായിരുന്നു.

സാന്റലിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറുമാർ പരാമവധി ശ്രമിച്ചു. എന്നാൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. ഇതുമൂലം ഹൃദയസ്തംഭനമുണ്ടായി മരിക്കുകയായിരുന്നു.

നാല് ദിവസത്തിനിടെ ഇടിക്കൂട്ടിലെ രണ്ടാമത്തെ മരണമാണിത്. റഷ്യന്‍ ബോക്‌സര്‍ മാകിം ദാദഷേവ് (28) കഴിഞ്ഞ തിങ്കളാഴ്ച്ച മരണത്തിന് കീഴടങ്ങിയിരുന്നു. മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ. ലീയുടെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ വിറച്ചു നില്‍ക്കാത്തവര്‍ അപൂര്‍വം മാത്രം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രെറ്റ് ലീയും തമ്മില്‍ നേര്‍ക്കുനേര്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല.

സ്ലെഡ്ജിങ്

ഒരറ്റത്ത് അക്രമണോത്സുകതയോടെ ഓടിയടുക്കുന്ന ബ്രെറ്റ് ലി. മറുഭാഗത്ത് സൗമ്യനായി ബാറ്റേന്തി നില്‍ക്കുന്ന സച്ചിനും. ബാറ്റ്‌സ്മാനെ വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിക്കാന്‍ (സ്ലെഡ്ജിങ്) ബ്രെറ്റ് ലീയ്ക്കുള്ള കഴിവ് പ്രത്യേകം പറയേണ്ടതില്ല. ബാറ്റ്‌സ്മാന്റെ ഏകാഗ്രത നഷ്ടപ്പെടുത്തി വിക്കറ്റ് നേടുകയെന്ന തന്ത്രം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളത്തില്‍ എന്നും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ബ്രെറ്റ് ലീയാകട്ടെ സ്ലെഡ്ജിങ്ങിന്റെ ആശാനും.

സച്ചിനെതിരെ മാത്രം നടക്കില്ല

എന്നാല്‍ സച്ചിനെതിരെ മാത്രം സ്ലെഡ്ജിങ് ഫലപ്രദമല്ലെന്ന് ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നു. ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍’ എന്ന ടിവി പരിപാടിയിലാണ് വാക്കുകള്‍ക്കൊണ്ടുള്ള പ്രകോപനം സച്ചിനെ എന്തുമാത്രം അപകടകാരിയാക്കി മാറ്റുമെന്ന് ലീ പറഞ്ഞത്.

ബ്രെറ്റ് ലീയുടെ വാക്കുകൾ

അപൂര്‍വം അവസരങ്ങളില്‍ മാത്രമേ താന്‍ സച്ചിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളൂ. പക്ഷെ ആ നീക്കം തെറ്റായിരുന്നുവെന്ന് ഓരോ തവണയും സച്ചിന്‍ തെളിയിച്ചു. കളത്തില്‍ വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ സച്ചിന്‍ ആളാകെ മാറും. ബോളറുടെ കണ്ണിലേക്കായിരിക്കും പിന്നീടുള്ള അദ്ദേഹത്തിന്റെ നോട്ടം മുഴുവന്‍. ഫലമോ, കളി തീരുന്നതുവരെ സച്ചിന്‍ മത്സരത്തില്‍ നിലയുറപ്പിച്ചു നില്‍ക്കും; വിക്കറ്റു കളയാതെ — ബ്രെറ്റ് ലി ഓര്‍ത്തെടുക്കുന്നു.

രാജാവിനെ പ്രകോപിപ്പിക്കില്ല

മറ്റു ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ബഹുമാനം നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ സച്ചിന്റെ കാര്യത്തില്‍ മാത്രം ഈ ചിത്രം മാറും. ക്രിക്കറ്റിന്റെ ദൈവമാണ് അദ്ദേഹം. സച്ചിനെ പ്രകോപിപ്പിക്കാന്‍ മാത്രം താന്‍ മുതിരാറില്ല. ഇതേസമയം, ജാക്കസ് കാലിസ്, ഫ്രെഡ്ഡി ഫ്‌ളിന്റോഫ് തുടങ്ങിയ ഇതിഹാസ താരങ്ങളെ താന്‍ പലതവണ സ്ലെഡ്ജ് ചെയ്തിട്ടുണ്ടെന്ന് ലീ സൂചിപ്പിക്കുന്നു. സച്ചിന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. രാജാവിനെ പ്രകോപിപ്പിക്കാന്‍ ആരും ധൈര്യം കാട്ടാറില്ലെന്ന് ബ്രെറ്റ് ലീ വ്യക്തമാക്കി.

സച്ചിനും ലീയും തമ്മില്‍

1999 മുതല്‍ തുടങ്ങും സച്ചിനും ലീയും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം. ഇരുവരും തമ്മില്‍ മുഖാമുഖം വന്നത് 42 മത്സരങ്ങളില്‍. 12 ടെസ്റ്റ് മത്സരങ്ങളും 30 ഏകദിന മത്സരങ്ങളും ഇതില്‍പ്പെടും. കണക്കുകള്‍ നോക്കിയാല്‍ 14 തവണയാണ് ബ്രെറ്റ് ലീയുടെ പന്തില്‍ സച്ചിന്‍ പുറത്തായിട്ടുള്ളത്. ബ്രെറ്റ് ലീ ഭാഗമായ ഓസ്‌ട്രേലിയന്‍ പടയ്‌ക്കെതിരെ 2,329 റണ്‍സ് കുറിച്ച ചരിത്രം സച്ചിന്‍ പറയും. ആറു ശതകങ്ങളും 11 അര്‍ധ ശതകങ്ങളും ഉള്‍പ്പെടെയാണിത്.

അവിസ്മരണീയ നിമിഷം

2008 -ല്‍ MCG സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ – ഓസ്‌ട്രേലിയ ഏകദിന മത്സരത്തില്‍ ലീയുടെ തീ പന്തുകളെ തുടര്‍ച്ചയായി ബൗണ്ടറി കടത്തിയ സച്ചിനെ ക്രിക്കറ്റ് പ്രേമികള്‍ ഇന്നും മായാതെ മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ തൊടുത്തവിട്ട പന്തുകളെ അതിമനോഹരമായി സച്ചിന്‍ ബൗണ്ടറിയിലേക്ക് ദിശ കാണിക്കുകയായിരുന്നു.

കൂ​ട്ടു​കാ​രോ​ടൊ​പ്പം പെ​രു​മ​ഴ​യ​ത്ത് ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​നി​റ​ങ്ങി​യ പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ ക​ളി​മി​ക​വി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ സ്വ​ന്തം ഹ്യൂ​മേ​ട്ട​ൻ. കാ​സ​ര്‍​ഗോ​ഡ് ദേ​ല​മ്പാ​ടി​യി​ല്‍​നി​ന്നു​ള്ള മ​ഹ്‌​റൂ​ഫി​ന്‍റെ ക​ളി കൂ​ട്ടു​കാ​ര്‍ മൊ​ബൈ​ലി​ലെ​ടു​ത്ത് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത​താ​ണ് ഇ​യാ​ന്‍ ഹ്യൂ​മി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യാ​യ ദേ​ല​മ്പാ​ടി പ​ര​പ്പ സ്വ​ദേ​ശി​യാ​ണ് മ​ഹ്‌​റൂ​ഫ്. മ​ഴ​യ​ത്ത് ചെ​ളി​വെ​ള്ള​ത്തി​ല്‍ നാ​ലു​പേ​രെ സു​ന്ദ​ര​മാ​യി ഡ്രി​ബി​ള്‍ ചെ​യ്ത് ഗോ​ളി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ മ​ഹ്‌​റൂ​ഫി​ന്‍റെ ക​ളി ക​ണ്ട​പ്പോ​ള്‍ കു​ഞ്ഞു മെ​സി​യെ​ന്ന വി​ശേ​ഷ​ണ​മാ​ണ് കൂ​ട്ടു​കാ​ര്‍ അ​വ​ന് ചാ​ര്‍​ത്തി​ക്കൊ​ടു​ത്ത​ത്.

കൂ​ട്ടു​കാ​ര്‍ പ​ക​ര്‍​ത്തി​യെ​ടു​ത്ത മ​ഹ്‌​റൂ​ഫി​ന്‍റെ ഡ്രി​ബ്‌​ളിം​ഗ് ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലു​ക​ളി​ല്‍​നി​ന്ന് മൊ​ബൈ​ലു​ക​ളി​ലേ​ക്ക് പ​റ​ന്നു​ന​ട​ന്നു. അ​തി​നി​ട​യി​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​രാ​ധ​ക​ഗ്രൂ​പ്പാ​യ കെ​ബി​എ​ഫ്‌​സി മ​ഞ്ഞ​പ്പ​ട​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലും പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത്. ആ​രാ​ധ​ക ഗ്രൂ​പ്പി​നെ ഫോ​ളോ ചെ​യ്‌​തെ​ത്തി​യ സാ​ക്ഷാ​ല്‍ ഇ​യാ​ന്‍ ഹ്യൂം ​മ​ഹ്‌​റൂ​ഫി​ന്‍റെ ക​ളി ക​ണ്ട് അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ത്രി​ല്ല​ടി​ച്ചു. ഈ ​കു​ട്ടി​യെ ഇ​പ്പോ​ള്‍​ത്ത​ന്നെ ടീ​മി​ലെ​ടു​ക്കൂ​വെ​ന്ന് ബ്ലാ​സ്റ്റേ​ഴ്‌​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ഹ്യൂം ​ക​മ​ന്‍റ് ചെ​യ്ത​ത്.  തൊ​ട്ടു​പി​ന്നാ​ലെ ഫു​ട്‌​ബോ​ള്‍ ഇ​ന്ത്യ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ സ്പാ​നി​ഷ് ഫു​ട്‌​ബോ​ള​റും ഡ​ല്‍​ഹി ഡൈ​നാ​മോ​സ് താ​ര​വു​മാ​യി​രു​ന്ന ഹാ​ന്‍​സ് മ​ള്‍​ഡ​റും മ​ഹ്‌​റൂ​ഫി​ന്‍റെ ക​ളി ക​ണ്ടു.

ഈ ​കു​ട്ടി​ക്ക് ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ടോ​യെ​ന്ന മ​ള്‍​ഡ​റു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കൂ​ട്ടു​കാ​ര്‍ മ​ഹ്‌​റൂ​ഫ് പ​ര​പ്പ എ​ന്ന​പേ​രി​ല്‍ അ​ക്കൗ​ണ്ടും പേ​ജും തു​ട​ങ്ങി. ഇ​പ്പോ​ള്‍ ഈ ​പേ​ജി​നെ പി​ന്തു​ട​രാ​നും ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രെ​ത്തു​ന്നു​ണ്ട്.

 

Copyright © . All rights reserved