ജോസ്‌ന സാബു സെബാസ്റ്റ്യൻ
നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ? കയ്യിലൊരു മാജിക്ക് വാണ്ടൊക്കെ പിടിച്ചു പതുക്കെ തൊട്ടു തൊട്ടു പോകുന്നവയെയെല്ലാം സ്പാർക്കിളിങ് ആക്കിമാറ്റാൻ കഴിവുള്ള പ്രത്യേക മാലഖമാർ .
ഈ മാലാഖാമാർക്കെല്ലാം ഒരേ ഭംഗിയാണ് , ഒരേ ചിന്തയാണ്, ഒരേ ഭാഷയാണ്, ഒരേ സ്നേഹമാണ് എല്ലാരോടും . അവരുടെ ആ മാജിക്കൽ ടച്ചിലൂടെ കടന്നുപോകുന്ന ഓരോ രോഗിയും ജീവിതത്തിന്റെ തിളക്കത്തിലേക്ക് കടന്നു പോകുമ്പോൾ മാലാഖയൊന്ന് ഗാഢമായി നിശ്വസിക്കും.
അതെ പിറന്നു വീഴുന്ന ഓരോകുഞ്ഞിന്റെയും കണ്ണ് തുറപ്പിക്കുന്നതിനും മരണം പുൽകുന്ന ഓരോ മാനുജന്റെയും കണ്ണുകൾ അടപ്പിക്കുന്നതിനും ദൈവം മുഴുവൻ ഉത്തരവാദിത്വവും കൊടുത്തിരിക്കുന്നത് നേഴ്സ്മാരെന്ന് വിളിപ്പേരുള്ള മാലാഖമാരിലാണ് . It is indeed a high blessing to be the first and last to witness the beginning and end of life.”
അതിനാൽത്തന്നെ ഈ നേഴ്സസ് ഡേക്കൊരു പ്രത്യേകതയുണ്ട് . രണ്ടു വർഷത്തിലേറെ നീണ്ടുനിന്ന യുദ്ധം നമ്മൾ ജയിക്കാൻ സ്വന്തം വീട്ടുകാരെയും കുഞ്ഞുങ്ങളെയും ആരോഗ്യത്തെയുമൊക്കെ മാറ്റിവച്ചു നമ്മളെ സഹായിച്ചവരാണവർ . ഡോക്ടറോട് , സർജനോട്, ഫിസിയോയോട് , ന്യൂട്രിഷനോട് , എന്നുവേണ്ട രോഗികൾക്കുവേണ്ടി ഓരോ അവസ്ഥയിലും വാദിക്കുന്നൊരേ ഒരു അഡ്വക്കേറ്റാണവർ …
ഹെൽത്തുണ്ടെങ്കിൽ മാത്രമേ മറ്റുള്ള സർവീസുകൾ നമുക്കുപകാരപ്രദമാകൂ . ആ ഹെൽത്തിനെ വീഴാതെ പിടിച്ചു നിർത്തിയവരാണീ മാലാഖമാർ. ഭയന്ന കണ്ണുകളെ അടയ്ക്കാതെ കാവലിരുന്നവരാണ്, തോറ്റൂ കീഴടങ്ങിയ കണ്ണുകളെ കരുണയോടെ അടച്ചവരാണ്, അവരുടെ ബന്ധുക്കളുടെ നിറകണ്ണുകൾ തുടച്ചാശ്വസിപ്പിച്ചവരാണവർ. ഇന്നവരുടെ ദിവസമാണ് ..
“Your compassion, optimism and kindness do not go unnoticed.Because of you, we live in a happier, healthier world. Thank you from the bottom of our hearts.”
ജോളി മാത്യൂ
രാപകൽ വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയംവെച്ച് രോഗികളെ പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാർ ആണ് നേഴ്സുമാർ. അവരുടെ സ്പർശനം കിട്ടാത്ത ഒരു വ്യക്തിയും ഈ ഭൂമിയിൽ ഉണ്ടാവില്ല.
ഇന്ന് മെയ് 12, ഇൻറർനാഷണൽ നേഴ്സസ് ഡേ . മികച്ച എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റിഷ്യനുമായ ഫ്ലോറൻസ് നൈറ്റിംഗേൽ തൻറെ പതിനാറാമത്തെ വയസ്സിൽ തന്നെ നേഴ്സിങ് ആണ് പാവങ്ങളെ സഹായിക്കാനുള്ള യഥാർത്ഥ വേദിയെന്ന് മനസ്സിലാക്കിയിരുന്നു.
ക്രീമിയൻ യുദ്ധകാലത്ത് Crimean War) പരുക്കേറ്റ , പകർച്ചവ്യാധി പിടിക്കപ്പെട്ട പട്ടാളക്കാരെ, രാപകൽ കൈയ്യിലൊരു വിളക്കുമേന്തി അവൾ ശുശ്രൂഷിച്ചു .പിന്നീട് ‘The Times’ പത്രം അവരെ വിളക്കേന്തിയ വനിത (Lady with the Lamp ) എന്ന വിശേഷണം നൽകി ആദരിച്ചു.
1965 ഇൻറർനാഷണൽ കൗൺസിൽ ഓഫ് നേഴ്സസ് , ഫ്ലോറന്സ് നൈറ്റിംഗേൽ ജന്മദിനമായ മെയ് 12 ലോക നേഴ്സസ് ദിനമായി പ്രഖ്യാപിച്ചു.
ഇന്ന് ലോകം മുഴുവൻ മറ്റൊരു യുദ്ധം നേരിട്ടോണ്ടിരിക്കുന്ന ഈ വേളയിൽ നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ടു പോലും കാണാൻ കഴിയാത്ത ഈ ശത്രു (കോവിഡ്-19), യുദ്ധക്കളത്തിൽ മുന്നണി പടയാളികളായി നിൽക്കുന്നത് മറ്റാരുമല്ല, ഈ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരാണ്.
ധാരാളം ധാരാളം നേഴ്സുമാരുടെ ജീവൻ നഷ്ടമായത് വളരെയധികം വേദനയോടെ ഞാൻ ഓർക്കുന്നു.
എങ്കിലും നമ്മൾ തളരാൻ പാടില്ല. ആതിര സേവനത്തേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മൾ പ്രചോദനമാകണം.
നമുക്ക് എല്ലാമായി ജീവൻ പണയം വച്ചും രാപകൽ കഷ്ടപെടുന്ന ഇവരെയല്ലേ , നമ്മൾ , ഈ ഭൂമിയിലെ യഥാർത്ഥ ദൈവത്തിൻറെ കയ്യൊപ്പ് പതിഞ്ഞ മാലാഖമാർ എന്ന് വിശേഷിപ്പിക്കേണ്ടത്.
ലോകത്തിലാകമാനം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ നേഴ്സുമാർക്കും ആശംസകളും പ്രാർത്ഥനകളും നേരുന്നു.
മിസിസ് . ജോളി മാത്യു : യോർക്ക് ടീച്ചിംഗ് ഹോസ്പിറ്റൽ ,അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണർ
നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ പ്രശസ്തി അഗോളതലത്തിൽ എത്തിച്ചതിൽ മാലാഖകുട്ടികൾ വഹിച്ച പങ്ക് നിസ്തുലമാണ്. അവരുടെ അർപ്പണമനോഭാവവും,കഠിന പരിശ്രമവും കൊണ്ട് വിവിധ രാജൃങ്ങളിൽ തൊഴിൽ ചെയ്യാനും കുടിയേറുവനും സാധിച്ചിട്ടുണ്ട്. യുകെയിലെ ആരോഗൃമേഖലയിൽ മികച്ച പാടവമാണ് ഈ മാലാഖകുട്ടികൾ പുലർത്തുന്നത്. അതേ ഇവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരംകാണുമാനും യുക്മ എന്ന മഹാസംഘടനയുടെ കീഴിലുള്ള യുഎൻഎഫും കെസിഎഫും ചേർന്ന് ഒരുക്കുന്ന നേഴ്സസ്ദിനാചരണവും സെമിനാറും (14-05-2022) 10Am മുതൽ 3Pm വരെ വാറ്റ് ഫോർഡിൽ നടത്തപ്പെടുന്ന കാരൃം പ്രസ്താവിച്ചു കൊള്ളട്ടെ. കെസിഎഫ് ട്രസ്റ്റി സിബി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പരിപാടിയുടെ ഉത്‌ഘാടനം നിർവഹിക്കും . ഡങ്കൻ ബർട്ടൺ , ട്രേസി കാർട്ടർ, ഡേവിഡ് തോർപ്പ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
സാൻഡ്‌വെല്ലിലെയും ബെസ്റ്റ് ബെർമിങ്ഹാം എൻഎച്ച്എസിലെയും അഡ്വാൻസ്ഡ് പ്രാക്ടീസ് ഡയറക്ടറും യുഎൻഎഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യനും ലണ്ടനിലെ കിങ്‌സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്‌സുമായ മിനിജ ജോസഫും ആണ് ക്ലാസ്സുകൾ നയിക്കുന്നത്.

പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വിജയത്തിലും ജോലിയിലും മുന്നേറാൻ സഹായകരമായ കാരൃങ്ങൾ ഉൾപ്പെടുത്തിയാണ് സെമിനാർ വിഭാവനം ചെയ്തിരിക്കുന്നത്. തികച്ചും സൗജനൃമായി നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് തോളോടു തോൾച്ചേർന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് യുഎൻഎഫും കെസിഎഫും ശ്രമിക്കുന്നത്. ദയവായി മുൻകുർ ബുക്ക് ചെയ്യത് സീറ്റുകൾ ഉറപ്പു വരുത്തുക.
കുടുതൽ വിവരങ്ങൾക്ക്
George Thomas 07459518143. Bronia Tomy 07852112470. Sibu Skaria 07886319232
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യുകെ ട്രെഷറർ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളായ മരിയ ബാബു (20) അൽപ്പം മുൻപ് സ്റ്റോക്ക് ഓൺ ട്രെന്റ് റോയൽ ആശുപത്രിൽ വച്ച് മരണമടഞ്ഞു. കുടുംബം ചാലക്കുടി സ്വദേശികളാണ്.
കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിൽ ആയിരുന്ന മരിയയുടെ ആരോഗ്യനില മോശമായിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു.
അകാലത്തിൽ ഉണ്ടായ മരിയയുടെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെയും ബന്ധുക്കളെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.
ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഗ്രഹാം തോർപ്പ് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ ആണെന്നുള്ള റിപോർട്ടുകൾ പുറത്തുവരുന്നു. ശാരീരിക അസ്വസ്ഥകളാൽ ബുദ്ധിമുട്ടിയ താരത്തിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
52 കാരനായ തോർപ്പ് 1993 നും 2005 നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്., 16 സെഞ്ചുറികളോടെ 44.66 ശരാശരിയിലാണ് താരം കരിയർ അവസാനിപ്പിച്ചത് . ഓസ്‌ട്രേലിയയിൽ ഈ ശൈത്യകാലത്തെ 4-0 ആഷസ് തോൽവിക്ക് ശേഷം അവസാനിച്ച ഇംഗ്ലണ്ട് കോച്ചിങ് ടീം വിട്ട തോർപ്പ് അടുത്തിടെയാണ് അഫഗാനിസ്ഥാൻ ടീമിന്റെ പരിശീലകനായി സ്ഥാനം ഏറ്റെടുക്കുന്നത്.
തോർപ്പിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്വകാര്യതയാണ് മുഖ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.
“ഗ്രഹാം തോർപ്പ് ഗുരുതരമായ അസുഖം പഠിച്ച ആശുപത്രിയിലാണ്. അയാളുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നു. അവരുടെ സ്വകാര്യതയാണ് മുഖ്യമിപ്പോൾ. ഞങ്ങൾ എല്ലാം കുടുംബത്തിനൊപ്പമുണ്ട്.”
കൗണ്ടി ടീം സറേയുടെ മുൻ ഇടംകയ്യൻ തോർപ്പ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായി അറിയപ്പെടുന്നു, 2005 ൽ വിരമിക്കുന്നതിന് മുമ്പ് കൃത്യമായി 100 ടെസ്റ്റുകൾ കളിക്കുകയും പല വിജയങ്ങളിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹം ഓസ്‌ട്രേലിയയിലാണ് കോച്ചിംഗ് കരിയർ ആരംഭിച്ചത് , അവിടെ അദ്ദേഹം ന്യൂ സൗത്ത് വെയിൽസിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരോടൊപ്പം പ്രവർത്തിച്ചു, പിന്നീടാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൽ ബാറ്റിംഗ് കോച്ചായി ചേർന്നത്.
ഷിബു മാത്യൂ
ലീഡ്സ് : രുചിയുടെ കാര്യത്തിൽ യൂറോപ്പിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ലീഡ്സിലെ തറവാട് റെസ്റ്റോറൻ്റ് NHS ചാരിറ്റിയ്ക്ക് വേണ്ടി നടത്തിയ മാരത്തോൺ നടത്തത്തിൽ 1235 പൗണ്ട് സ്വരൂപിച്ചു. ഏപ്രിൽ 24ന് ലീഡ്സിലെ റൗണ്ട്ഹേ പാർക്കിൽ തറവാട് റെസ്റ്റോറൻ്റിൻ്റെ മാനേജ്മെൻ്റും ജീവനക്കാരും കുടുംബസമേതം പങ്കെടുത്ത മാരത്തോൺ നടത്തത്തിൽ 1627 മൈലുകളാണ് നടന്നു കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നാൽപ്പതോളം പേരാണ് മാരത്തോൺ നടത്തിൽ പങ്കെടുത്തത്.
ഒരു ബിസിനസ്സിനെക്കാളുപരി മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്ന പ്രവർത്തനങ്ങളാണ് തറവാട് റെസ്റ്റോറൻ്റ് കാഴ്ച്ചവെയ്ക്കുന്നത്. പ്രാദേശികരായ പാശ്ചാത്യ സമൂഹവുമായി അടുത്ത ബന്ധമാണ് തറവാട് റെസ്റ്റോറൻ്റിനുള്ളത്. കേരള സംസ്കാരത്തിൻ്റെ പരമ്പരാഗതമായ വിഭവങ്ങളാണ് തറവാട്ടിലെ ഭക്ഷണത്തിലധികവും. തറവാടിൻ്റെ തനതായ റെസിപ്പികൾ വേറെയും. പ്രാദേശീകരും അല്ലാത്തവരുമായ പാശ്ചാത്യ സമൂഹമാണ് തറവാട് റെസ്റ്റോറൻ്റിൻ്റെ അതിഥികളിൽ അധികവും എന്നത് ശ്രദ്ധേയമാണ്.
ലീഡ്സിലെ ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയുടെ എല്ലാ വർഷവും നടക്കുന്ന യോർക്ഷയർ ഈവനിംഗ് പോസ്റ്റിൻ്റെ ഒലിവർ അവാർഡ്സിൽ ബെസ്റ്റ് ഹോസ്പിറ്റാലിറ്റി റെസ്റ്റോറൻ്റ് 2022 നുള്ള അവാർഡ് തറവാട് റെസ്റ്റോറൻ്റിനാണ് ലഭിച്ചത്.
സ്വന്തം ലേഖകൻ
സാലിസ്ബറി : യുകെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവും , മലയാളം യുകെ ന്യൂസ് ഡയറക്‌ടർ ബോർഡ് അംഗവുമായ ബിജു മൂന്നാനപ്പള്ളിയുടെ മാതാവ് അന്നമ്മ തോമസ് ( അമ്മിണി ) ( 81 ) വയസ്സ് , വാദ്ധ്യക്യ സഹജമായ രോഗത്താൽ നാട്ടിൽ വച്ച് നിര്യാതയായി. കോട്ടയം ചോലത്തടം മൂന്നാനപ്പള്ളീൽ തോമസിന്റെ ( തൊമ്മച്ചൻ ) ഭാര്യയാണ് അന്നമ്മ തോമസ് . കാഞ്ഞിരപ്പള്ളി നീറുവേലിൽ കുടുംബാംഗമാണ് പരേത. മക്കൾ റെജി , ബിനോയി , ബിജു ( യുകെ ) , റോബിൻസ് ( അബുദാബി ) . മരുമക്കൾ മോളി, ലാലി, രാജി, റ്റിൻസി . ശവസംസ്‌കാരം തിങ്കളാഴ്ച 09 / 05 / 22 ചോലത്തടം സെന്റ് മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. മാതാവിന്റെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി ബിജുവും കുടുംബവും ഇന്ന് നാട്ടിലേയ്ക്ക് തിരിക്കും.
ബിജുവിന്റെ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രത്യേക അനുശോചനം അറിയിക്കുന്നു.





നേതാക്കളുടെ പ്രസംഗങ്ങളെ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രതിനിധി സമ്മേളനത്തിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. കേന്ദ്ര നേതൃത്വം തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനമെടുക്കുയാണെങ്കിൽ , ഉടൻ തന്നെ പ്രഗത്ഭനായ ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് വളരെയധികം ആവേശത്തോടെയാണ് ടൗൺ ഹാളിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഡൽഹി – പഞ്ചാബ് മോഡലിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആം ആദ്മി പാർട്ടി തൃക്കാക്കരയിൽ ഒരുക്കാൻ പോകുന്നത്.


ഡെൽഹി മോഡൽ വികസനത്തിൽ, അഴിമതിയും ധൂർത്തും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് തൃക്കാക്കരയിലെ എല്ലാ വോട്ടർമാരെയും സ്വാധീനിക്കാൻ കഴിയുന്ന പദ്ധതികളായിരിക്കും ആം ആദ്മി പാർട്ടി ഒരുക്കുന്നത്. അതോടൊപ്പം കെജ്‌രിവാളിന്റെ ആദ്യ കേരള സന്ദർശനം ഒരു വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഓരോ ആദ്മി പാർട്ടി പ്രവർത്തകരും . അതിനായി പ്രത്യേക കമ്മിറ്റികളെ തയ്യാറാക്കി കഴിഞ്ഞു. മെയ് 15 ന് കെജ്രരിവാൾ പങ്കെടുക്കുന്ന സമ്മേളന നഗരിയിലേയ്ക്ക് ഒരു ലക്ഷം ആം ആദ്മി പാർട്ടി പ്രവർത്തകരെ എത്തിക്കുവാനുള്ള പദ്ധതിയാണ് പാർട്ടി തയ്യാറാക്കുന്നത്.


20/20 യും , ആം ആദ്മി പാർട്ടിയും തമ്മിൽ ഉണ്ടാക്കിയ ഈ മികച്ച കൂട്ടുകെട്ട് കേരള സമൂഹത്തിലും വിദേശ മലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തത്തോടെ ഇന്ന് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളന വിജയം കേരള സംസ്ഥാന നേതാക്കൾക്കും വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത് . ഈ പ്രതിനിധികളെ ഉൾപ്പെടുത്തി 20/ 20 യുമായി വ്യക്തമായ പദ്ധതികളോടെ ഈ ഒരു മാസം പ്രവർത്തിച്ചാൽ പഞ്ചാബ് മോഡൽ വിജയം തൃക്കാക്കരയിലും ആം ആദ്മി പാർട്ടിക്ക് ഉണ്ടാക്കാം എന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
സൗത്ത് ഈസ്റ്റ് ലണ്ടനില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായത് മകളുടെ കാമുകന്‍. ഏതാനും ദിവസം മുന്‍പ് മാത്രമാണ് ഇയാള്‍ കുടുംബാംഗങ്ങളെ പരിചയപ്പെട്ടതെന്നാണ് വിവരം. ഇരകളില്‍ ഒരാളായ സമാന്ത ഡ്രുമണ്ട്‌സിന്റെ കാമുകന്‍ 28-കാരന്‍ ജോഷ്വ ജെറോം ഡെറിവിയെര്‍ ജാക്വസിനെയാണ് പോലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുള്ളത്.
29-കാരി സമാന്ത, അമ്മ 45-കാരി ടാനിഷാ ഡ്രുമണ്ട്‌സ്, മുത്തശ്ശി 64-കാരി ഡോളെറ്റ് ഹില്‍, ഇവരുടെ പങ്കാളി 59-കാരന്‍ ഡെന്റണ്‍ ബുര്‍ക്കെ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ ഓഫീസര്‍മാര്‍ ജോഷ്വയെ ടേസര്‍ ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാള്‍ സമാന്തയുടെ കുടുംബത്തെ പരിചയപ്പെടുന്നതെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തി.
പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും നാല് പേരെയും സൗത്ത് ലണ്ടന്‍, ബെര്‍മോണ്ട്‌സിയിലെ വിലാസത്തില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ലൂഷാം ആശുപത്രിയില്‍ ചികിത്സയിലുള്ള ജോഷ്വയെ പോലീസ് ചോദ്യം ചെയ്യും. അയല്‍വാസികള്‍ വീട്ടില്‍ നിന്നും ഭയപ്പെടുത്തുന്ന തോതില്‍ ശബ്ദം കേട്ടിരുന്നു. ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിക്കുമ്പോള്‍ മൃതദേഹങ്ങള്‍ നിലത്ത് കിടക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ആയുധധാരിയെ ഇവര്‍ ടേസര്‍ ചെയ്ത് വീഴ്ത്തി. എല്ലാ രാത്രിയും വീട് പൂട്ടി താക്കോലുമായാണ് ഡോളെറ്റ് ഉറങ്ങാന്‍ പോകുന്നത്. ഇതാണ് പ്രതിയെ രക്ഷപ്പെടുന്നതില്‍ നിന്നും തടഞ്ഞത്.
ലണ്ടനില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടു. കാന്‍സര്‍ ബാധിതയായ എന്‍എച്ച്എസ് ജീവനക്കാരിയും പങ്കാളിയും, മകളും, പേരക്കുട്ടിയും ആണ് കുടുംബവീട്ടില്‍ കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
എന്‍എച്ച്എസ് ജീവനക്കാരിയായ 64-കാരി ഡോളെറ്റ് ഹില്‍, പങ്കാളി ഡെന്റണ്‍ ബുര്‍കെ, മകള്‍ താനിഷ ഡ്രുമണ്ട്‌സ്, ഇവരുടെ മകള്‍ സമാന്ത ഡ്രുമണ്ട്‌സ് എന്നിവരെയൊണ് സൗത്ത് ഈസ്റ്റ് ലണ്ടനില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. സംഭവത്തില്‍ മറ്റൊരു മകള്‍ രക്ഷപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങള്‍ എല്ലാവരും കൊല്ലപ്പെട്ടതോടെ ട്രേസിയെന്ന് പേരുള്ള ഈ കുട്ടി ആരോടും സംസാരിക്കാതെ പാടെ തകര്‍ന്ന നിലയിലാണ്.
എന്തിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. ഡോളെറ്റ് ലോക്കല്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതോടൊപ്പം ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലുമായിരുന്നു ഈ 64-കാരി. ഫ്‌ളാറ്റില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡോളെറ്റിനൊപ്പം തല്‍ക്കാലത്തേക്ക് താമസിക്കാന്‍ എത്തിയതായിരുന്നു സമാന്ത ഡ്രുമണ്ട്‌സ്.
ഫോറസ്റ്റ് ഹില്ലിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയിലാണ് കൊലപാതകം നടന്നത്. സൗത്ത്‌വാര്‍ക്ക് ഗൈയ്‌സ് ഹോസ്പിറ്റലില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഡോളെറ്റെന്നാണ് വിവരം. ക്യാന്‍സര്‍ ചികിത്സ നടത്തിവരവെയാണ് ഇവരെയും കുടുംബത്തെയും ദുരന്തം തേടിയെത്തിയത്. 60-കളില്‍ പ്രായമുള്ള ഇവരുടെ പങ്കാളിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
വീട്ടില്‍ നിന്നും ഉച്ചത്തില്‍ കരച്ചിലും ബഹളവും കേട്ടതോടെയാണ് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയത്. നാല് പേര്‍ക്കും കത്തിക്കുത്ത് ഏറ്റ നിലയിലായിരുന്നു.