UK

ടോം ജോസ് തടിയംപാട്

ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഓസ്‌ഫോഡ് കോളേജിൽ അഡ്‌മിഷൻ ലഭിക്കുക എന്നത് ഒരു സ്വപ്നമാണ്. എന്നാൽ അത്തരം ഒരു അപൂർവ്വ നേട്ടമാണ് വെസ്റ്റ് സസ്സെക്സിലുള്ള ഹേവാർഡ്‌സ് ഹീത്ത് നിവാസിയായ മരീന ജോസഫ് നേടിയത് . മരീന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഹ്യൂമൻ സയൻസിൽ പ്രവേശനം നേടിയത് എ ലെവലിൽ ഉന്നതവിജയം നേടിയാണ്.

വെസ്റ്റ് സസ്സെക്സിൽ നിന്നും ആദ്യമായിട്ടാണ് ഒരു മലയാളി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ എത്തുന്നത്.
ഏറ്റുമാനൂരിൽനിന്നുള്ള പുഞ്ചമ്യാലിൽ ജോസഫ് ജെയ്‌നി ദമ്പതികളുടെ മകളാണ് മരീന.

GCSE യിൽ എല്ലാവിഷയത്തിലും എ സ്റ്റാർ എ ലെവലിലെ (3A star 1 A)മികച്ച വിജയം എൻട്രൻസിലെ ഉയർന്ന സ്കോർ ഇന്റർവ്യൂകളിലെ മികച്ച പ്രകടനം എന്നിവയാണ് പ്രവേശനത്തിനു സഹായകമായത്. ഓസ്‌ഫോർഡിന്റെയും കെയിംബ്രിഡ്ജിന്റെയും ചരിത്രത്തിലെ ഏറ്റവും ശക്തമായ മത്സരമാണ് ഈ വർഷത്തെ പ്രവേശന പരീക്ഷകളിൽ നടന്നത് എന്ന് അധികൃതർ അറിയിച്ചു.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന കോളേജുകളില്‍ ഒന്നായിട്ടാണ് ഓക്സ് ഫോർഡിനെ വിലയിരുത്തുന്നത് .
40 കോളേജുകളുടെ സമുച്ചയമാണ്‌ ,ഓക്സ് ഫോർഡ് യുണിവേഴ്സിറ്റി . ഇതിന്റെ ചരിത്രം ആരംഭിക്കുന്നത് 1200 ല്‍ ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന ക്രിസ്റ്റിന്‍ സനൃാസിമാരില്‍ നിന്നുമാണ് .അവര്‍ കുട്ടികള്‍ക്ക് കൊടുത്തിരുന്ന മതബോധന ക്ലാസുകളില്‍ നിന്നും ഉടലെടുത്ത വിദ്യാഭ്യാസ തുടര്‍ച്ചയാണ് ഇന്നുകാണുന്ന ഈ ബ്രഹുത്തായ ഈ വിദൃാപീഠം. ഒട്ടേറെ മഹാന്‍മാരെ ഈ യുണിവേഴ്സിറ്റി ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് . അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റൺ ഇവിടെയാണ് പഠിച്ചത്. പതിനാലു ബ്രിട്ടീഷ്‌ പ്രധാനമന്തിമാര്‍ ഇവിടെനിന്നും രൂപപ്പെട്ടിട്ടുണ്ട് ,അകലാത്തില്‍ രാജ്യത്തിനു വേണ്ടി വീരമൃതു വരിച്ച രാജീവ്‌ ഗാന്ധിയും ഇന്ദിരാഗാന്ധിയും ഇവിടെയാണ് പഠിച്ചത് . കൂടതെ അനേകം നോബേൽ സമ്മാന ജേതാക്കളെ ഈ കലാലയം ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് , ക്രിസ്റ്റിന്‍ സനൃാസിമാരാണ് ഈ കോളേജിനു തുടക്കമിട്ടത്. ആദൃമായി വിദ്യാഭ്യാസമാരംഭിച്ചത് സെന്റ് മേരിസ് പള്ളിയിലാണ്, ഈ പള്ളിയാണ് ഓക്സ്ഫോര്‍ഡിലെ ഏറ്റവും പഴക്കം ചെന്ന പള്ളി.

ലോകമെമ്പാടുമുള്ള ടുറിസ്റ്റുകൾ ഈ പള്ളിയും ആദ്യമായി ക്ലാസ് ആരംഭിച്ച പള്ളി അങ്കണവും കാണാൻ അവിടെ എത്തിച്ചേരുന്നുണ്ട് . ഹോങ്കോങ്ന്റെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ആയിരുന്ന ക്രിസ് പറ്റനാണ്‌ ഓക്സ് ഫോർഡിന്റെ ഇപ്പോഴത്തെ ചാൻസിലർ. അദ്ദേഹവും ഒരു ഓക്സോണിയാനാണ് . സെന്റ് മേരിസ് പള്ളിയുടെ ടവറില്‍ കയറി നിന്നാല്‍ ഓക്സ്ഫോര്‍ഡ് മുഴുവന്‍ കാണാം ഈ ടവറിലെ ഒരു മുറിയായിരുന്നു ലൈബ്രറി. മറ്റൊരു മുറി കുട്ടികളുടെ ഡോകുമെന്റുകള്‍ സൂക്ഷിച്ചിരുന്ന മുറി ആയിരുന്നു ,
പള്ളി അങ്കണത്തിലായിരുന്നു ക്ലാസുകള്‍ നടത്തിയിരുന്നത് .

സെന്റ് മേരിസ് പള്ളിയുടെ എതിര്‍ വശത്താണ് Sheldonian ഇവിടെ വച്ചാണ് ബിരുദം നേടുന്ന എല്ലാവർക്കും സര്‍ട്ടിഫിക്കറ്റ് കൈമാറുന്നത്. അവിടെ ചാന്‍സിലര്‍ക്കും മറ്റു വിശിഷ്ട് വൃക്തികള്‍ക്കും പ്രതൃേകം ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ കാണാം . മരീന ജോസഫിന്റെ ഈ വിജയം മറ്റുകുട്ടികൾക്കു ഒരു പ്രചോദനമാകട്ടെ.

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ രാജ്യത്തുനിന്ന് പലായനം ചെയ്യുന്ന അഫ്ഗാനികളുടെ തിക്കുംതിരക്കുമാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍. വിമാനത്തില്‍ക്കയറാന്‍ ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയത്.
താലിബാന് മുന്നില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സംവിധാനത്തിന്റേയും സൈന്യത്തിന്റേയും അതിവേഗത്തിലുള്ള കീഴടങ്ങലാണ് നൂറുകണക്കിന് വിദേശികളുടെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.

അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവരിൽ “അർഹത“ ഉള്ളവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി തയ്യാറാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. അഫ്ഗാനികൾക്ക് യുകെയിൽ അഭയം നൽകുന്ന ഒരു പ്രത്യേക പദ്ധതിയുടെ വിശദാംശങ്ങൾക്ക് പ്രധാനമന്ത്രിയും സർക്കാരും അന്തിമരൂപം നൽകുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏറ്റവും ദുർബലരെയും പ്രത്യേകിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കുന്നതിനായിരിക്കും പദ്ധതിയിൽ മുൻതൂക്കം. അഫ്ഗാൻ അഭയാർഥികൾക്കായി ഒരു അടിയന്തിര പുനരധിവാസ പദ്ധതി രൂപീകരിക്കാൻ പ്രധാനമന്ത്രിക്ക് മേൽ വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസും ലോകരാജ്യങ്ങൾ അഫ്‌ഗാൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

തുടർന്ന് കാനഡ 20000 ത്തോളം അഭയാർത്ഥികൾക്ക് അഭയം നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ പുതിയ പദ്ധതി പ്രകാരം യുകെയിൽ എത്ര അഫ്ഗാനികൾക്ക് അഭയം അനുവദിക്കുമെന്നതിനെക്കുറിച്ച് ഡൗണിംഗ് സ്ട്രീറ്റ് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ഈ വർഷം ഏപ്രിലിൽ ആരംഭിച്ച ഒരു പദ്ധതി പ്രകാരം ഇതിനകം തന്നെ ബ്രിട്ടീഷ് സർക്കാരിനെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ ജീവനക്കാർക്ക് ബ്രിട്ടനിൽ താമസമുറപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു.

ഇപ്രകാരം 2,000 ത്തോളം യോഗ്യരായ വ്യക്തികളെ സൈനിക ചാർട്ടേഡ് വാണിജ്യ വിമാനങ്ങളിൽ ബ്രിട്ടനിൽ എത്തിച്ച് അഭയം നൽകിയതായാണ് കണക്കുകൾ. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള സഖ്യ കക്ഷികളെ പിന്തുണക്കുകയും താലിബാനെതിരെ നിലപാടെടുക്കുകയും ചെയ്തിരുന്ന അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് ബ്രിട്ടനിൽ അഭയം തേടാൻ ശ്രമിക്കുന്നത്.

ക്രൂരതക്കും പ്രതികാരത്തിനും പേരുകേട്ട താലിബാന്‍ ഇവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് സർക്കാരും പങ്കുവക്കുന്നു. എന്നാൽ ബ്രിട്ടനും നാറ്റോ സൈന്യവും താലിബാനെതിരെ പോരാടാന്‍ അഫ്ഗാനിലേക്ക് പോകില്ലെന്നും ബ്രിട്ടന്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വെല്ലാസ് വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിലെ സൈനിക സംവിധാനം സുരക്ഷിതമാണെന്നും ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിദിനം 1000 മുതല്‍ 1200 പേരെ ബ്രിട്ടനിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് എംബസി കാബൂള്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മാറ്റി. അതേസമയം, അഫ്ഗാനിലെ താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസിനൊപ്പം നിന്ന ബ്രിട്ടനെ അഫ്ഗാനിൽ യുഎസ് കൈവിട്ടതായുള്ള ആരോപണങ്ങളും ശക്തമാണ്.

അയർലൻഡിലെ ‘ഐറിഷ് കൈരളി ക്ലബ് ‘ ഫേസ്‍ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, അയർലൻഡിലും, യുക്കെയിലുമായി, നടത്തപ്പെട്ട ‘ഓൾ അയർലണ്ട് ആൻഡ് യുകെ ഫോട്ടോഗ്രാഫി കോണ്ടെസ്റ്റ് 2021’ ന്റെ ഫലപ്രഖ്യാപനം ശ്രീ. കോട്ടയം നസീർ നിർവഹിച്ചു.

അഖിൽ ആൻഡി, ഒന്നാം സമ്മാനം നേടിയ ഫോട്ടോ

മത്സരയിനത്തിൽ, ഒന്നാം സമ്മാനത്തിന്, ‘ശൈത്യകാലത്തിന്റെ ആലസ്യത്തിൽ നിന്നും, വസന്തത്തിന്റെ ഉണർവിലേക്ക്, പ്രകൃതിയുടെ മാറ്റമെന്ന്, ജഡ്ജിങ് പാനൽ വിലയിരുത്തിയ, ശ്രീ. അഖിൽ ആൻഡിയുടെ ചിത്രവും, രണ്ടാം സമ്മാനത്തിന് ശ്രീ. ലിയോ തോമസിന്റെ A flower field makes a sunset magnificent- ഫോട്ടോയും , കൂടാതെ, ഐറിഷ് കൈരളി ക്ലബ്ബ് ഫേസ്ബുക്ക് പേജിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടിയാ, ജനപ്രിയ ഫോട്ടോഗ്രാഫിയ്ക്കുള്ള അവാർഡിന് ശ്രീ. ജഗൻ ജോണും അർഹനായി.

ലിയോ തോമസ്, രണ്ടാം സമ്മാനം നേടിയ ഫോട്ടോ

ഈ ഫോട്ടോഗ്രാഫി മത്സരത്തിൽ, വിധികർത്താക്കൾ ആയി വന്നത്, മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറും, ദേശീയ അവാർഡ് ജേതാവുമായ, ശ്രീ. റിജോ ജോസഫ്, മാതൃഭൂമിയുടെ സീനിയർ ഫോട്ടോഗ്രാഫറും, മറ്റൊരു ദേശീയ അവാർഡ് ജേതാവുമായ ശ്രീ. ജി ശിവപ്രസാദ്, പ്രമുഖ സിനിമാറ്റോഗ്രാഫർ, ശ്രീ. അനിയൻ ചിത്രശാല, ഫാഷൻ ആൻഡ് മോഡൽ ഫോട്ടോഗ്രാഫർ ശ്രീ. ബിജു പിക്ച്ചർ കഫേ എന്നിവരാണ്.

ജഗൻ ജോൺ, ജനപ്രിയ സമ്മാനം നേടിയ ഫോട്ടോ

യുക്കെ – അയർലൻഡിലെ പ്രമുഖ സോളിസിറ്റർ ഗ്രൂപ്പായ ലൂയിസ്‌ കെന്നഡിയാണ്, ക്യാഷ് പ്രൈസുകൾ സ്പോണ്സർ ചെയ്തിരിക്കുന്നത്. ഈ മത്സരങ്ങൾ സംഘടിപ്പിച്ചതും, കോഓര്‍ഡിനേഷന്‍ ചെയ്തത്, ‘ഐറിഷ് കൈരളി ക്ലബ്ബ്’ ഫേസ്ബുക് പേജിന്റെ മോഡറേറ്ററുമാരായ ശ്രീ. അനിൽ ജോസഫ് രാമപുരം, ശ്രീ. ശ്യാം ഷണ്മുഖൻ (Photo Farmer) എന്നിവരാണ്.

ബിർമിങ്ഹാം: ക്നാനായ കാത്തലിക് അസോസിയേഷൻ വാൽവാൾ കൂടാരയോഗം അംഗമായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്, 53) നിര്യാതനായി. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

മൂന്ന് ദിവസമായി അസുഖം കൂടുതലായതിനെത്തുടർന്ന് ഡെഡ്‌ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പരേതൻ. ബിർമിംഗ്ഹാമിനടുത്തു ഡഡ്‌ലിയിൽ ആണ് കുടുംബസമേതം താമസിച്ചിരുന്നത്.

മൃതസംസ്കാരം സംബദ്ധമായ വിവരങ്ങൾ തീരുമാനിച്ചിട്ടില്ല. ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല. മക്കൾ ആൽവിയ, ആൽഫി.

എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിച്ചുകൊള്ളുന്നു.

 

തലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനോട്,​ റോൾസ്​ റോയ്​സ്​ വാങ്ങി​ പ്രതികാരം ചെയ്​ത സർദാർജിയുടെ കഥ വർഷങ്ങൾക്ക്​ മുമ്പ്​ വൈറലായിരുന്നു. ത​െൻറ തലപ്പാവി​െൻറ നിറത്തിനനുസരിച്ച്​ ആഴ്​ച്ചയിൽ ഏഴ്​ ദിവത്തേക്ക്​ ഏഴ്​ റോൾസ്​ റോയ്​സ്​ ആണ്​ അന്ന്​ സർദാർജി വാങ്ങിയത്​. ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസുകാരനായ​ റൂബൻ സിങ്ങായിരുന്നു റോൾസ്​ വാങ്ങിയതി​െൻറ പേരിൽ വാർത്തകളിൽ നിറഞ്ഞത്​​. എന്നാൽ ഇൗ സംഭവത്തോടെ കോളടിച്ചത്​ റോൾസിനാണ്​. പ്രതികാരത്തിനായാണ്​ കാർ വാങ്ങിയതെങ്കിലും സർദാർജി ഇതോടെ റോൾസി​െൻറ വലിയ ആരാധകനായി. നിലവിലുള്ള ഏഴ്​ എണ്ണത്തിനുപുറമേ മറ്റ്​ ആറെണ്ണംകൂടി വാങ്ങാൻ റൂബൻ തീരുമാനിക്കുകയായിരുന്നു.

പുതുപുത്തൻ റോൾസ്​ എസ്​.യു.വിയായ കള്ളിനൻ, ഏറ്റവും വിലകൂടിയ വകഭേദമായ ഫാൻറം എന്നിങ്ങനെ ആറ്​ റോൾസ്​ റോയ്​സുകളെക്കൂടി പിന്നീട്​ റൂബൻ സ്വന്തമാക്കി. ഇതോടെ റൂബ​െൻറ പക്കലുള്ള റോൾസ്​ റോയ്​സുകളുടെ മൂല്യം 130 കോടി രൂപയായിട്ടുണ്ട്​. അവസാനത്തെ ഡെലിവറിക്ക്​ റോൾസ്​ റോയ്​സി​െൻറ സി.ഇ.ഒ നേരിട്ട്​ എത്തുകയായിരുന്നു. കാരണം റോൾസി​െൻറ ഏറ്റവുംവലിയ കസ്​റ്റമറായി അപ്പോഴേക്കും റൂബൻ മറിയിരുന്നു.

ബ്രിട്ടനിലെ ഒാൾ ഡേ പി.എ എന്ന കൺസൾട്ടൻസി സ്​ഥാപനത്തി​െൻറ ഉടമയും ബില്യനേയറുമാണ്​ റൂബൻ സിങ്​. ഒരിക്കൽ ഒരു ബ്രിട്ടീഷ്​ വർണവെറിയൻ സിങ്ങി​െൻറ തലപ്പാവി​നെ കളിയാക്കുകയായിരുന്നു. അഭിമാനത്തിൽ മുറിവേറ്റ റൂബൻ, ത​െൻറ ട്വിറ്റർ അകൗണ്ടിലാണ്​ തലപ്പാവി​​െൻറ നിറത്തിലുള്ള റോൾസ്​ റോയ്​സുകൾ വാങ്ങാനുള്ള തീരുമാനം അറിയിച്ചത്​. ബ്രിട്ടീഷുകാരുടെ അഭിമാന സ്​ഥാപനമായ റോൾസിലൂടെ ത​​െൻറ പ്രതികാരം നിർവഹിക്കുകയായിരുന്നു അദ്ദേഹത്തി​െൻറ ലക്ഷ്യം. ഇതോടൊപ്പം ദശലക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളും റൂബൻ പ്രഖ്യാപിച്ചു. ​തലപ്പാവി​െൻറ നിറമുള്ള റോൾസിനരികിൽ റൂബൻ നിൽക്കുന്ന ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു.

റൂബ​െൻറ കാർ കലക്ഷൻ റോൾസ് റോയ്​സിൽ മാത്രം ഒതുങ്ങുന്നതല്ല. പോർഷെ 918 സ്പൈഡർ, ബുഗാട്ടി വെയ്‌റോൺ, പഗാനി ഹുവാര, ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 12 ബെർലിനെറ്റ ലിമിറ്റഡ് എഡിഷൻ എന്നീ ഒന്നാന്തരം സ്​പോർട്​സ്​ കാറുകളും റൂബ​െൻറ ഗ്യാരേജിലുണ്ട്​. കാറുകൾക്ക് പുറമേ സ്വകാര്യ ജെറ്റ് വിമാനങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.യുകെയിൽ സ്ഥിരതാമസമാക്കിയ റൂബൻ 20ആം വയസ്സിൽ ബിസിനസ്​ ആരംഭിച്ചു. 1995 -ൽ മിസ്സ്​ ആറ്റിറ്റ്യൂഡ് എന്ന പേരിൽ ഒരു വസ്ത്ര റീട്ടെയിൽ ശൃംഖല സ്ഥാപിച്ചു. പിന്നീടാണ്​ ഒാൾ ഡേ പി.എ സ്​ഥാപിച്ചത്​.

 

സ്വാതന്ത്ര്യ ദിനത്തിൽ രാജ്യമെമ്പാടും വാർത്തകൾ കൊണ്ട് നിറയുകയാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ അനുസരിച്ച് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലെ ലണ്ടനിൽ മോദി വിരുദ്ധ ബാനറുമായി വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് ഇത്തരത്തിൽ പ്രതിഷേധ പിന്നിലെ കറുത്ത കരങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ പ്രമുഖ പാലമായ വെസ്റ്റ് മിൻസ്റ്ററിലെ പാലത്തിലാണ് ഇത്തരത്തിൽ കൂറ്റൻ ബാനറുകൾ പൊങ്ങിയത്. റിസൈൻ മോദി അഥവാ മോദി രാജി വയ്ക്കുക എന്ന രീതിയിലുള്ള മുദ്രാവാക്യമാണ് ബാനറുകളിലും കാണാൻ കഴിയുന്നത്.

പ്രതിഷേധക്കാർ കൂറ്റൻ ബാനറുകളുമായി പ്രതിഷേധം ഉയർത്തുകയും ഇത്തരത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ മുൻപിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ച് പ്രതികരിക്കുകയും ചെയ്തു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിൽ ഒരു അന്യരാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് മൊത്തം ഇന്ത്യ മഹാരാജ്യത്തിലെ തന്നെ നാണക്കേടാണ്. മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങൾക്കെതിരെ ആണ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഒരു തരത്തിൽ ഇത് ഇന്ത്യ ക്കെതിരെയുള്ള മറ്റ് രാജ്യങ്ങളുടെ അഥവാ മോദിയുടെ മുസ്ലിം നയങ്ങൾക്കെതിരെയുള്ള മറ്റു രാജ്യങ്ങളുടെ പ്രതിഷേധമാണ് കാണുന്നത്.

പ്രതിഷേധ സംഘം തന്നെ മോദിക്കെതിരെ യുള്ള ആരോപണങ്ങൾ കാരണം നിരത്തിയുള്ള വാർത്ത കുറിപ്പും പുറത്തിറക്കിയിരുന്നു. രാജ്യത്തെ മുസ്‌ലിംകൾക്കെതിരായ വംശഹത്യ എം ആൾക്കൂട്ട ആക്രമണങ്ങളും ദളിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ ബലാൽസംഘ ശ്രമങ്ങളും കാർഷികമേഖലയിലെ കോർപ്പറേറ്റ് വൽക്കരണവും കാശ്മീരി നിലപാടുകളും മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്നതും ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

എന്തായാലും ഈ പ്രതിഷേധം ഇപ്പോൾ തന്നെ ലോക രാജ്യങ്ങൾക്കും ലോക മാധ്യമങ്ങൾക്ക് വിളയില് ചർച്ചയായിട്ടുണ്ട് പലരും മോദിയുടെ ഇത്തരത്തിലുള്ള നിലപാടുകളെ പിന്തുണച്ചുകൊണ്ട് ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത് മൊത്തത്തിൽ നാടിനു തന്നെ ആപത്താണ് എന്നാണ് പ്രതിപക്ഷ ത്തിന്റെ അഭിപ്രായം

മലയാളം ഷോർട്ട് ഫിലിം രംഗത്തെ ഓസ്കാർസ് എന്നറിയപ്പെടുന്ന കൊച്ചിൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം അവാർഡ് “ആഴ” ത്തിനു . ബെസ്ററ് അവെയർനെസ്സ് ഷോർട്ട് ഫിലിം കാറ്റഗറിയിലാണ് അവാർഡ് .
പ്രേക്ഷക എണ്ണം പതിനാലായിരം കടന്നു മുന്നേറുന്ന “ആഴം” എന്ന വൈറലായിക്കൊണ്ടിരിക്കുന്ന ഷോർട്ട് ഫിലിം , യുകെയിൽനിന്നും പിറവിയെടുത്തിരിക്കുന്ന ഏറ്റവും പുതിയ കലാ സൃഷ്ടിയാണ് .

മനോഹരവും എന്നാൽ ലളിതവുമായി ഒരുക്കിയിരിക്കുന്ന ഈ ഹൃസ്വ ചിത്രം ശ്രദ്ധയാകർഷിക്കുന്നത് ഇതിന്റെ സമകാലിക പ്രസക്തി കൊണ്ടാണ് . ദിനം തോറും റിപ്പോർട്ടു ചെയ്യപ്പെടുന്ന ആത്മഹത്യ പരമ്പരകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എന്ത് കൊണ്ടും മനുഷ്യമനഃസാക്ഷിയെ തൊടുന്നതും അതുമായി സംവദിക്കുന്നതുമായ വിഷയമാണ് ആഴത്തിന്റെ സംവിധായകൻ ശ്രീ സ്റ്റീഫൻ കല്ലടയിൽ കൈകാര്യം ചെയ്തിരിക്കുന്നത് .

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന അടിക്കുറിപ്പോടെ മാധ്യമങ്ങൾ ആത്മഹത്യ റിപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ അവരുടെ ഉത്തരവാദിത്തം അവിടെ അവസാനിക്കന്നു. എന്നാൽ ആത്മഹത്യ ചിന്ത വിഷാദ രോഗത്തിന്റെ ഒരു സൂചന മാത്രമാണെന്നും ഇതിന് ചികിത്സ ആവശ്യമാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ ഈ ഷോർട്ട് ഫിലിമിലൂടെ.

ഒരു അച്ഛന്റെയും മകളുടെയും ആത്മ ബന്ധത്തിലൂടെ കഥ മുന്നോട്ടുപോകുമ്പോൾ, നഷ്ടങ്ങൾ നേരിടാൻ ഒരു സാധാരണ മനുഷ്യൻ അവന്റെ ജീവിതത്തിൽ ചെയ്യുന്ന ചെയ്തികൾ ആഴം എന്ന ഈ കൊച്ചു സിനിമയിലൂടെ വരച്ചുകാട്ടാൻ ശ്രമിക്കുകയാണ് ചെയ്തിരിക്കുന്നത്.

യുകെയിലെ അറിയപ്പെടുന്ന കലാകാരന്മാരിൽ ഒരാളായ സ്റ്റീഫൻ കല്ലടയിലാണ് ഇതിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കല്ലടയിൽ പ്രോഡക്ഷൻന്റെ ബാനറിൽ സോളി സ്റ്റീഫൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ – സാൻ മമ്പലം, എഡിറ്റർ – സുനേഷ് സെബാസ്റ്റ്യൻ, മ്യൂസിക് – ശരത് ചന്ദ്രൻ, സൗണ്ട് മിക്സിങ് – എബി, പ്രൊഡക്ഷൻ കൺട്രോളർ -ബിജു ചാക്കോ ക്യാമറ അസിസ്റ്റന്റ് – ലെവിൻ സാജു എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

പ്രധാന കഥാപാത്രമായ വിഷ്ണുവായി സ്റ്റീഫൻ കല്ലടയിലും കവിതയായി മകൾ ഹെലന സ്റ്റീഫനും ആണ് അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ ഉദ്ദേശ്യം സാമൂഹിക ബോധവത്കരണമായിരുന്നു എന്നും ഈ അവാർഡ് അതിനെ സാധൂകരിച്ചുവെന്നും സ്റ്റീഫൻ പറഞ്ഞു . “ഡിപ്പറഷൻ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ പടി. അതിനു ഈ എളിയ സംഭരംഭം കൊണ്ട് സാധിച്ചിട്ടുണ്ടെങ്കിൽ ഞാൻ കൃതാർത്ഥനായി ” .

ഇനിയും കാണാൻ സാധിക്കാത്തവർക്ക് ഈ ലിങ്കിലൂടെ കാണാവുന്നതാണ്.

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ : ഓണവും , ഓണമുണർത്തുന്ന ഓർമ്മകളും ലോകമലയാളിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണെങ്കിൽ ഓണസ്മരണകൾ ഉണർത്തുന്ന ഓണപ്പാട്ടുകളും എക്കാലവും മലയാളിക്ക് ജീവിതത്തിന്റെ ഭാഗമാണ് . കോവിഡ് മഹാമാരിയുടെ കാലത്തും സമൃദ്ധിയുടെ ഓലക്കുടയുമേന്തി വരുന്ന ഓണത്തെ വരവേൽക്കാൻ ഇത്തവണ ഗാന ഗന്ധർവൻ കെ ജെ യേശുദാസും പ്രശസ്ത സംഗീത സംവിധായൻ മോഹൻ സിത്താരയും ചേർന്ന് ഓണ വിശേഷങ്ങൾ എന്ന ആൽബം മലയാളികർക്ക് സമർപ്പിക്കുന്നു . ലണ്ടൻ ആസ്ഥാനമായി ലോകമെമ്പാടുമുള്ള മലയാളികളെ സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേർസ് വാലി ഓൺലൈൻ മ്യൂസിക്ക് അക്കാഡമി ‘യുടെ നേതൃത്വത്തിൽ സുരേന്ദ്രൻ ചെമ്പുക്കാവ് എഴുതി മോഹൻ സിത്താര ഈണം നൽകിയ, ഓണം വന്നേ ഓണം വന്നേ……. എന്ന് തുടങ്ങുന്ന ഗാനം മലയാളികൾക്ക് പഴയ കാല ഓണ വിശേഷങ്ങൾ പങ്കുവെക്കുന്ന വളരെ ഹൃദ്യമായ ഒരു ഓണവിരുന്നായിരിക്കും.

ഗാന ഗന്ധർവ്വൻ പദ്മവിഭൂഷൻ ഡോ: കെ.ജെ യേശുദാസിനോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നായി ട്യൂട്ടേഴ്സ് വാലി ഓൺലൈൻ സംഗീത അക്കാദമിയിലെ 25 ഓളംവിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ
ഓണ വിശേഷങ്ങൾ .. അത്തം നാളായ ഇന്നലെ മലയാളികൾക്ക് സമർപ്പിച്ചു .

സംഗീത സംവിധായകരായ ബേണി, മോഹൻ സിത്താര ,എന്നിവരോടൊപ്പം പിന്നണി ഗായകൻ ഫ്രാങ്കോ യും ചേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്ത ഈ ഗാനം ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് തന്നെ തരംഗമായി മാറിയിട്ടുണ്ട് , എല്ലാ ഉത്സവകാലത്തും പ്രമുഖ സംഗീത സംവിധായകരെയും , ഗാന രചയിതാക്കളെയും കൊണ്ട് ചിട്ടപ്പെടുത്തി പ്രമുഖ പിന്നണി ഗായകരെ കൊണ്ട് പാടിച്ചു ട്യൂട്ടേഴ്സ് വാലി അക്കാദമിയിലെ ലോകമെമ്പാടുമുള്ള വിദ്യാർഥികളെയും ചേർത്തിണക്കി അവതരിപ്പിക്കുന്ന സംഗീത ആൽബങ്ങളുടെ ഗണത്തിലേയ്ക്ക് ഈ ഓണക്കാലത്ത് ദാസേട്ടനെ കൊണ്ട് പാടിക്കുവാനും തങ്ങളുടെ കുട്ടികളെ ദാസേട്ടനൊപ്പം പാടിക്കുവാൻ സാധിച്ചതും ഭാഗ്യമായി കരുതുന്നുവെന്നും ട്യൂട്ടേഴ്സ് വാലി ഡയറക്ടർ നോർഡി ജേക്കബ് പറഞ്ഞു , പാട്ട് കേൾക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

സൗത്തെന്റിലെ വെസ്റ്റ് ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനി ആയ ആവലിൻ ജയ്സൺ എല്ലാ വിഷയങ്ങളിലും 9 ഗ്രേഡ് നേടി മികച്ച നേട്ടം കൈവരിച്ചു . യുക്‌മ നാഷണൽ കലാമേളയിൽ പലവട്ടം വിജയികൾ ആയ സൗത്തെൻഡ് മലയാളി അസോസിയേഷന്റെ ക്ലാസിക്കൽ ഡാൻസ് ടീമിൽ അംഗമായിരുന്നു . സീറോ മലബാർ മത്സരങ്ങളിൽ ക്വിസിലും , പ്രസംഗ മത്സരങ്ങളിലും ഡാൻസ് ഇനങ്ങളിലും പലവട്ടം വിജയി ആയിട്ടുണ്ട് .സ്പാനിഷ് ലാംഗ്വേജ് ഇഷ്ടപെടുന്ന ആവലിൻറെ കവിതകൾ സ്കൂൾ കുട്ടികൾക്ക്‌ ആയിട്ടുള്ള ദേശീയ പുസ്‌തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

യുക്‌മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുൻ പ്രസിഡന്റ് ആയിരുന്ന ജെയ്സൺ ചാക്കോച്ചനാണ് പിതാവ് ,മാതാവ് സുബി ദേവസ്യ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സായി സൗത്തെൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .വെസ്റ്റ് ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥികൾ ആയ എയ്ഡെൻ ജെയ്സൺ, ആൻഡ്രിൻ ജെയ്സനും ഇളയ സഹോദരങ്ങൾ ആണ്

ജോസ്ന സാബു സെബാസ്റ്റ്യൻ

ഈയിടെ ഒരു ഫാമിലി ഇവന്റസിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട ഒരു കാര്യം പറയാം. ഏകദേശം ഒരു 10 അല്ലെങ്കിൽ 12 വയസുള്ള രണ്ടു ആൺകുട്ടികൾ ഒരു സോഫയുടെ രണ്ടറ്റത്തുമായ് ഇരുന്നു ഫോണിൽ നല്ല തിരക്കിലാണ് .ഇടയ്ക്കിടയ്ക്ക് രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്നു പക്ഷെ ഒന്നും മിണ്ടുന്നില്ല . കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ കുശലം പറഞ്ഞു അടുത്തുകൂടി . കൂടുതൽ അറിഞ്ഞപ്പോൾ രണ്ടും സഹോദരങ്ങളാണ് . രണ്ടുപേരും പരസ്പരം മിണ്ടാൻ മിനക്കെടാതെ മെസേജ് വിട്ടു വർത്തമാനം പറഞ്ഞു ചിരി കളിയാണ് .

കാലമേ നീ എവിടെയാണ് ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന ചിന്ത വല്ലാതെ അലട്ടി.

നമ്മുടെ ചെറുപ്പ കാലങ്ങളിൽ ഒരു പായുടെ രണ്ടറ്റത്തും കിടന്നു വാതോരാതെ സിനിമാക്കഥ പറഞ്ഞു ഉറങ്ങാൻ പാടുപെട്ട രാത്രികൾ ഓർമയിൽ വന്നു .

സ്കൂൾ വരാന്തമുതൽ തുരു തുരെ പറഞ്ഞു മതിയാകാതെ ഓരോരുത്തരെയും അവരുടെ വീടുകളിൽ കൊണ്ടാക്കിയ രംഗങ്ങൾ ഓർമവന്നു . പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ പങ്കിട്ട നമ്മളെ സംബന്ധിച്ച് നമ്മൾ രണ്ടു വിധ കാലങ്ങളും മാനുഷിക ബന്ധങ്ങളുടെ ചൂടും ടെക്നോളജിയുടെ അതിശയവുമൊക്കെ കണ്ടവരാണ്.

പക്ഷെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ മാനുഷിക മൂല്യമൊട്ടും തന്നെയില്ലാതെ സോഷ്യൽ അകാൻ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലമേറ്റെടുത്തിരിക്കുന്നു.

ഇന്നെവിടെയെങ്കിലും ഒരു ഉണ്ണിയുടെ കരച്ചിൽ കേൾക്കാനുണ്ടോ ? അമ്മയ്ക്ക് തന്നുണ്ണി മാവിൻ പൂങ്കുല പറിക്കുമോയെന്ന ആശങ്കയുണ്ടോ ? അവരെല്ലാം സ്‌ക്രീനിൽ തളച്ചിടപ്പെട്ടിരിക്കുകയല്ലേ ?

ഒന്നിനും മാനുഷിക സ്പർശനം ഇല്ല പകരം എല്ലാത്തിലും സ്ക്രീൻ തരംഗം . ചുറ്റുമുള്ള ഒന്നും നമ്മെ സ്വാധീനിക്കുന്നേ ഇല്ല . കാണുന്ന കാഴ്ചകൾ മുഴുവൻ സ്ക്രീൻ . നേരിട്ട് കാണുന്ന ഒരു പ്രോഗ്രാം പോലും കണ്ടാസ്വദിക്കാൻ കഴിയാതെ വീഡിയോ പിടിച്ചു കാണുന്ന തലമുറ . കളികൾ വർത്തമാനങ്ങൾ വിശേഷങ്ങൾ പ്രാർത്ഥനകൾ മരണ കരച്ചിലുകൾ മരണാനന്തര കർമങ്ങൾ കൊടുക്കൽ വാങ്ങലുകൾ സേവിങ് അങ്ങനെ പലതും ഇന്ന് സ്ക്രീൻ മാജിക്കിലൂടെ .

ശിലായുഗം വെങ്കല യുഗം അങ്ങനെ ഏഴു യുഗങ്ങൾ താണ്ടി വന്ന നമ്മളിന്ന് ഡിജിറ്റൽ യുഗത്തിലാണ് വന്നു നിൽക്കുന്നത് . അതുകൊണ്ടുതന്നെ ആശയവിനിമയത്തിനുള്ള കഴിവ് മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്നതു കാണാനും അനുഭവിക്കാനും കൂടി ഭാഗ്യം ലഭിച്ച ആദ്യത്തെ തലമുറയാണ് നമ്മൾ. എന്നാൽ മനുഷ്യരാശിയുടെ ചരിത്രത്തിന് തന്നെ വല്യ ഒരു ടേണിങ് പോയിന്റ് ആയിട്ടുള്ള കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മൾ മനഃപൂർവ്വമോ അല്ലാതെയോ മറന്നു പോകുന്ന ചിലതുണ്ട്.

സോഷ്യൽ മീഡിയകളുടെ അതിപ്രസരം മൂലം മനുഷ്യർക്ക് മാത്രമേ മനുഷ്യരിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളു എന്ന ചിന്താഗതി നമ്മളിൽ വളരുന്നു . വേറൊന്നിലും നമ്മൾ ആകൃഷ്ടരാകുന്നില്ല . എന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള പലതിനെയും നമ്മളിന്ന് മറന്നു പോവുന്നു . കാരണം ഈ ഗ്രഹത്തിൽ നമ്മൾ മാത്രമേ ജീവിക്കുന്നുള്ളു നമുക്ക് മാത്രമേ പ്രാധാന്യമുള്ളൂവെന്നൊക്കെ നമ്മൾ കരുതുന്നു.

പക്ഷെ നമുക്കു ചുറ്റുമുള്ള ഒരു ചെറു പുഴുവിനുപോലും നമ്മളുടെ ജീവനിൽ സ്വാധീനമുണ്ടെന്നും ഒരു 18 മാസം എല്ലാ പുഴുക്കളും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായാൽത്തന്നെ ഈ ഗ്രഹത്തിലെ ഒട്ടുമിക്ക ജീവനുകളും അതോടെ ഇല്ലാതാകുമെന്നും പിന്നെ കുറച്ചു മൈക്രോണുകൾ മാത്രം അവശേഷിക്കുന്ന ഭൂമിയായ്‌ മാറിടുമെന്നും നമ്മളിനിയും അറിയാൻ വൈകിടല്ലേ .

അതുപോലെതന്നെ എല്ലാ പ്രാണികളും ഏകദേശമൊരു 4.5 മുതൽ 6 വർഷം വരെ അപ്രത്യക്ഷമായാൽ ഞാനും നീയുമുൾപ്പെടെ ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും അപ്രത്യക്ഷമാകും. എന്തിനേറെ നമ്മൾ നിസ്സാരരായ് കരുതുന്ന മൈക്രോണുകൾ പോലും ഒരു 20 മിനിറ്റ് മാറിനിന്നാൽ തുടച്ചുമാറ്റപ്പെടാവുന്ന ആയുസ്സുമാത്രമേ നമുക്കുള്ളൂ . പക്ഷെ നമ്മളുടെ അഭാവം ഈ ഭൂമിയിലുണ്ടായാൽ ഭൂമി തഴച്ചു വളരുകയല്ലാതെ ഭൂമിക്ക് ഒരു കേടും ഉണ്ടാകാൻ പോവണില്ല .

അതിനാൽ മനുഷ്യർ മാത്രമേ നമ്മെ സ്വാധീനിക്കുന്നുള്ളുവെന്ന് നമ്മൾ കരുതരുത് . ഓരോ കുട്ടിയും അവന്റെ 15 വയസ്സിനുള്ളിൽ പുറത്തുപോയി കൂടാരം പോലുമില്ലാതെ പ്രകൃതി സൗന്ദര്യം അനുഭവിക്കട്ടെ, ബ്രാൻഡഡ് ഷൂവിൽനിന്നും മാറി ചേറുകളിൽ ചവിട്ടിനടക്കട്ടെ, ജോൺ വർവ്വട്ടനിന്റെയും ഗുച്ചിയുടെയും മണമല്ലാതെ പുൽനാമ്പിന്റെയും പൂവിന്റെയും ഗന്ധമറിയട്ടെ, എസി റൂമിന്റെ കിതപ്പിൽ നിന്നുമകന്ന് ഇരുട്ടിന്റെയും ചീവീടിന്റെയും അരുവികളുടെയും പ്രകൃതിയുടെയും മാസ്മരികതയിലേയ്ക്കവർ കടന്നുവരട്ടെ . നാടുവിട്ടു നമ്മളൊരു മലമുകളിലേക്ക് പോയിനോക്കൂ നമ്മളെത്ര നിസ്സാരരാണെന്ന് നമുക്ക് മനസിലാകും .

പക്ഷെ നമുക്ക് ചുറ്റുമുള്ളവയെല്ലാം മറന്നിന്ന് നമ്മൾ നമ്മുടെ ഉറവിടമായ പ്രകൃതിയുമായി വിച്ഛേദിക്കപ്പെട്ട് ( പൊക്കിൾകൊടി അറുത്തുമാറ്റി ) ഗുരുതരമായ ഭാവിയിലേക്ക് കടന്ന് പൊയ്കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാൻ വൈകിയെങ്കിൽ ഓരോ വർഷവും കടന്നു പോവുമ്പോൾ നമ്മളുടെ കുഞ്ഞുങ്ങൾ ഹ്യൂമൻ ഇന്റലിജന്റിന്റെ വെയ്സ്റ്റ്‌ പ്രൊഡക്ടുകളായി ഭൂമിക്കു ഭാരമായി അവശേഷിക്കാൻ ഏറെനാൾ വേണ്ടിനിയും….

Important thing is that to understand is disconnecting with natural sources of who we are will only create an abnormality and an abnormal society and we are going to be there pretty fast. It’s a serious problem..

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

RECENT POSTS
Copyright © . All rights reserved