UK

കോവിഡ് ബാധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ചലച്ചിത്ര താരം ലെന. തനിക്ക് കോവിഡ് ബാധിച്ചെന്നും ബംഗളൂരുവില്‍ ചികിത്സയിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായും ഇത് വ്യാജമാണെന്നും ലെന പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലെന വാര്‍ത്തയോട് പ്രതികരിച്ചത്.

യുകെയില്‍ നിന്നും തിരികെ വന്ന തന്റെ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്നും നിലവിലെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പ്രകാരം ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണെന്നും ലെന പറഞ്ഞു.

നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന genome sequencing ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും ലെന പറഞ്ഞു.

മാധ്യമങ്ങള്‍ തനിക്ക് കോവിഡ് പോസിറ്റീവ് ആയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായും താന്‍ സുരക്ഷിതയാണെന്നും അവര്‍ പ്രതികരിച്ചു. കോവിഡ് ടെസ്റ്റ് ഫലത്തിന്റെ നെഗറ്റീവ് ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചാണ് ലെന വിവാദങ്ങളോട് പ്രതികരിച്ചത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും  സംയുക്ത സംരംഭത്തിലൂടെ ക്രിപ്റ്റോ കറൻസി ബാങ്ക് ശാഖകൾ ഇന്ത്യയിൽ തുറക്കുന്നു. ഇതിൽ ആദ്യത്തേത് ജെയ്പൂരിൽ  പ്രവർത്തനമാരംഭിച്ചു. ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ക്രിപ്റ്റോ കറൻസികൾ വാങ്ങാനും വിൽക്കാനും ക്രിപ്റ്റോ പിന്തുണയുള്ള വായ്പകൾ എടുക്കാനും ഇതിലൂടെ സാധിക്കും. ജെയ്പൂരിലാണ് ആദ്യ ബ്രാഞ്ച് ആരംഭിച്ചതെന്ന് ബാങ്ക് അറിയിച്ചു. “2021 ജനുവരിയിൽ യൂണികാസ് ഓൺ‌ലൈനിലൂടെയും എൻ‌സി‌ആർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി 14 ശാഖകളിലൂടെയും ഞങ്ങൾ സേവനം ആരംഭിക്കുന്നു. 2022 അവസാനത്തോടെ 100 ശാഖകളിലേക്ക് അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.” യൂണികാസ് സിഇഒ ദിനേശ് കുക്രജ വ്യക്തമാക്കി. ഇനിയുള്ള 13 ശാഖകൾ ജനുവരി 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ആരംഭിക്കുമെന്ന് കാഷയുടെ വക്താവ് സ്ഥിരീകരിച്ചു.

2021 ന്റെ ആദ്യ പാദത്തിനുള്ളിൽ 25,000 ഉപഭോക്താക്കളെ നേടാനാണ് യൂണികാസ് ലക്ഷ്യമിടുന്നത്. ഫിയറ്റ്, ക്രിപ്റ്റോ ആസ്തികൾക്കായി യൂണികാസ് ബാങ്കിംഗ് സേവനങ്ങൾ നൽകും. സേവനങ്ങളിൽ സേവിംഗ്സ് അക്കൗണ്ടുകൾ, ക്രിപ്റ്റോ എക്സ്ചേഞ്ച്, ക്രിപ്റ്റോ ലോൺ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ബാങ്കിംഗിനുപുറമെ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ നിലവാരത്തെ കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും യൂണികാസ് നൽകും.

വീഡിയോ കാണുക ,,,

[ot-video][/ot-video]

സുപ്രീം കോടതി ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരം പൂർണ്ണമായും അനുവദിക്കുകയും , സർക്കാർ ക്രിപ്റ്റോ കറൻസിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഏർപ്പെടുത്തുവാൻ നടപടികൾ ആരംഭിച്ചതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ സാങ്കേതിക വിദ്യകൾ തങ്ങളുടെ ബാംങ്കിംഗ് സംവിധാനങ്ങളിൽ ഏർപ്പെടുത്തുവാൻ പല ഇന്ത്യൻ ബാങ്കുകളും നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ്  ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർ.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

അനിൽ ജോസഫ് രാമപുരം

നന്ദിത ( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17)

മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും കാവലാളായി മാറിയ, പ്രശസ്ത കവയിത്രി സുഗത കുമാരിയുടെയും, കവി അനില്‍ പനച്ചൂരാന്റെയും അകാല വിയോഗത്തിനാണ്, മലയാളികൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ മൂകസാക്ഷികളായത്. ഈ മഹത് വ്യക്തികൾ ജീവിച്ചിരുന്നപ്പോൾ, കവിതകളിലൂടെ സാഹിത്യത്തെ ഉപാസിക്കുകയും, പ്രവൃത്തികളിലൂടെ മനുഷ്യത്വത്തെ മുറുകെപിടിക്കുകയും ചെയ്തിരുന്ന, അസാധാരണ വ്യക്തിത്വത്തിന് ഉടമകളായിരുന്നു. എന്നാൽ, ജീവിച്ചിരുന്ന കാലമത്രയും ആരോരും അറിയാതെ, ഒരു സാധാപെൺകുട്ടിയായി ജീവിക്കുകയും, പിന്നീട് മരണശേഷം മലയാളസാഹിത്യം വാനോളം വാഴ്ത്തിയ ഒരു കവയത്രിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികമാണ് ഈ മാസം പതിനേഴാം തീയതി, അവളുടെ പേരാണ് നന്ദിത !.

നന്ദിത, അവൾ ഒരു ചിത്രശലഭമായിരുന്നു. പലവർണങ്ങൾ ചിറകിൽ ഒളിപ്പിച്ച ചിത്രശലഭം. പക്ഷേ, ആ വർണ്ണങ്ങൾ ഒന്നിൽ മരണത്തിന്റെ കറുപ്പും ഉണ്ടായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു. നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച പ്രണയമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും, അങ്ങനെ പലതും ബാക്കി വെച്ച്, ഇരുട്ടിന്റെ മറവിലേക്ക് ആ ചിത്രശലഭം തന്റെ തൂലികയുമായി പറന്നുപോയി.

മനുഷ്യജീവിതത്തോട് ഇത്രയേറെ പ്രണയമുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണത്തെ പ്രണയിച്ചു തുടങ്ങിയതെന്ന് അവളുടെ വീട്ടുകാർക്കോ, സുഹൃത്തുകള്‍ക്കോ അറിയില്ല. അതോ, ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട്, മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ?

1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവ് പുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.

ജനുവരി പതിനേഴാം തീയതി രാത്രി, പതിവുപോലെ അത്താഴവും കഴിഞ്ഞ്,
കിടക്കാന്‍ പോകുന്നതിനു മുന്‍പ് അമ്മയോടു നന്ദിത പറഞ്ഞു: ‘ അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം’. എന്നാൽ, ആ ഫോണ്‍ കോള്‍ വന്നതായി ആ വീട്ടിൽ ആരും കേട്ടില്ലാ !. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയില്‍ സാരിത്തുമ്പില്‍ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.

മരണശേഷം വളരെ നാളുകൾ കഴിഞ്ഞാണ്, ഒരു ഡയറിയില്‍ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. ആ കവിതകൾ അവർ ഡോ.എം.എം.ബഷീറിനെ കാണിച്ചു. അദ്ദേഹം മുന്‍കൈയെടുത്താണ് ‘നന്ദിതയുടെ കവിതകള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

ചോരകിനിയുന്നാ പ്രണയവും, മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. ഇന്നും, കേരളത്തിലെ പല കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍, മിക്കതും നന്ദിതയുടേതാണ്. പ്രണയിക്കുവാനായി ലേഖനങ്ങളിൽ പലരും ഇന്ന് എഴുതുന്ന അക്ഷരങ്ങൾ, അവളിൽ നിന്ന് കടം കൊണ്ടവയാണ്. ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ്, വാട്സ്ആപ് തുടങ്ങിയ മീഡിയകളിൽ നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷവും, അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാകുന്നത്.

പ്രണയത്തിനും മരണത്തിനും അതിമനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, ഇങ്ങനെയൊക്കെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്. അതിനാൽ, എല്ലാ വര്‍ഷവും മുടങ്ങാതെ കോളേജില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാര്‍ഷികം അവർ ആചരിക്കുന്നു.

കണ്ണില്‍ അസാധാരണമായ തിളക്കവും ആകർഷണീയമായ സൗന്ദര്യമുണ്ടായിരുന്നു നന്ദിതയ്ക്ക്. എന്നിട്ടും, അവളുടെ കവിതകളുടെ സ്ഥായീ ഭാവം വിഷാദമായിരുന്നു. സില്‍വ്യാ പ്ലാത്ത്, വെര്‍ജീനിയ വൂള്‍ഫ്, ആന്‍ സെക്റ്റണ്‍, ഇങ്ങനെ നീണ്ടുപോകുന്ന ആത്മഹത്യചെയ്ത എഴുത്തുകാരികളുടെ നിരയില്‍ നന്ദിതയുടെ പേരും ചേര്‍ക്കപ്പെട്ടു. ഏറെ പ്രിയപ്പെട്ട കവിത തന്നെയാണ് തന്റെ വിഷാദത്തിന് ചിറക് നല്‍കാന്‍ ആ ചിത്രശലഭം തിരഞ്ഞെടുത്തതും. അല്ലങ്കിൽ ഒരുപക്ഷേ, കവിതയുടെ മായാ ലോകത്ത് സ്വയം അലിഞ്ഞുതീരാൻ അവൾ കൊതിച്ചിരുന്നേക്കാം.

നന്ദിത തന്റെ കവിതകളിൽ കണ്ടത് മരണത്തിന്റെ വേരുകളായിരുന്നു . 1989-ല്‍ നന്ദിത എഴുതിയ ഒരു കവിത ഇങ്ങനെ;

‘ പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം

എന്തിനെന്നെ വിലക്കുന്നു…

വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ

പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്

എനിക്ക് രക്ഷപ്പെടണം

ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും

മൂളിപ്പറക്കുന്ന കൊതുകുകളെയും തട്ടിമാറ്റി

ഞാന്‍ യാത്രയാരംഭിക്കട്ടെ…

എന്റേ വേരുകള്‍ തേടി.’

അതീവലളിതമായ ഭാഷയും സങ്കീര്‍ണ്ണമായ ആശയങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീര്‍ക്കുന്നത്. എന്തു കൊണ്ടാണ് നന്ദിത മരണമെന്ന ലോകത്തെ സ്വപ്നം കണ്ടിരുന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഈ ലോകത്തെ ഒരു തടവറയായാണോ നന്ദിത കണ്ടിരുന്നത്? തന്റെ ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത.

‘ നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും

നിന്റെ നിര്‍വ്വികാരതയില്‍ ഞാന്‍ തളരുന്നതും

എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.

എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു

പക്ഷേ…

ഞാന്‍ തടവുകാരിയായിരുന്നു

എന്റെ ചിന്തകളുടെ;’ -(1989)

കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ നന്ദിത കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു ;

‘എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു

അന്ന്…ഇളം നീല വരകളുളള വെളുത്ത കടലാസ്സില്‍

നിന്റെ ചിന്തകള്‍ പോറി വരച്ച്

എനിക്ക് നീ ജന്മസമ്മാനം തന്നു.

തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ എന്നെ ഒരുക്കാന്‍ പോന്നവ

അന്ന്, തെളിച്ചമുളള പകലും

നിലാവുളള രാത്രിയുമായിരുന്നു.

ഇന്ന് സൂര്യന്‍ കെട്ടുപോവുകയും

നക്ഷത്രങ്ങള്‍ മങ്ങി പോവുകയും ചെയ്യുന്നു

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും

അനിയന്റെ ആശംസകള്‍ക്കും

അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്

ഞാന്‍ തിരഞ്ഞത്

നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവില്‍ പഴയപുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍

അതിന്റെ തുമ്പിലെ അഗ്നി

കെട്ടുപോയിരുന്നു’ – (1988).

ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകൾ എഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷില്‍ ആദ്യത്തെ കവിതയെഴുതിയത്.

‘the touch of affection

the aching need of what i sought

leaves me out of all the fairs

my mask, too fine and serene,

my smile ugly, words worthless,

the massk is torn to pieces.

still i wear a self-conscious laugh

facing the world out of its beauty

to frown with disdain’ -( 1987)

ഇന്ന്, വയനാട്ടിലെ മടക്കിമലയിലെ വീടിനരികില്‍, അമ്മ നട്ടുവളർത്തിയ പവിഴമല്ലിയുടെയും, പാരിജാതത്തിന്റെയും തണലില്‍ നന്ദിത ഉറങ്ങുകയാണ്. എന്നും തിളങ്ങിയിരുന്ന ആ കണ്ണുകള്‍ അടച്ച്. പതിയെ വീശുന്ന കാറ്റിനും, അതില്‍ താഴെ പതിക്കുന്ന പൂക്കള്‍ക്കും ചോദിക്കാനുളളത് ഇത്ര മാത്രം, എന്തിനായിരുന്നു ചിത്രശലഭമേ നീ ഇത്രയും നേരത്തെ പോയത് !

ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.

 

മാഞ്ചെസ്റ്റർ: യുകെയിലെ ഇപ്പോഴത്തെ സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കെ വീണ്ടും കൊറോണായാൽ ഒരു മലയാളി ജീവൻ കൂടി വിടപറഞ്ഞിരിക്കുന്നു. ഇന്നലെ (ഞായർ ) രാത്രി പത്തരയോടെയാണ് വയനാട് സ്വദേശിയായ സിസിൽ ചിരൻ (46) ആണ് മരിച്ചത്.

പരേതൻ മാഞ്ചസ്റ്റർ പെന്തക്കോസ്ത് ചർച്ചിന്റെ പാസ്റ്ററായി സേവനം  അനുഷ്ഠിക്കേ ആണ് കോവിഡ് ബാധിതനായി ആശുപത്രയിൽ എത്തപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയോളം ആയി വെന്റിലേറ്ററിൽ ആയിരുന്നു സിസിൽ. കോവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണത്തിൽ കലാശിച്ചത് എന്നാണ് അറിയുന്നത്. പരേതന്റെ മൃതദേഹം മാഞ്ചെസ്റ്റെർ റോയൽ ഇന്ഫോമമെറി ആശുപത്രിയിലെ മോർച്ചറിയിൽ ആണ് ഉള്ളത്.

പരേതനായ സിസിലിന് ഭാര്യ ബിജി ചിരൻ,  ഗ്ലെൻ 19, ജയ്‌ക്  (15) എന്നീ രണ്ട് മക്കളും ആണ് ഉള്ളത്. ഭാര്യയായ ബിജി മാഞ്ചസ്റ്റർ റോയൽ ഇൻഫെർമറി ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുന്നു. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഫ്യൂണറൽ ഡയറക്ടർസ് ഏറ്റെടുത്ത ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാകുക.

സിസിലിന്റെ മരണത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ മലയാളം യുകെ യുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

സ്റ്റോക്ക് ഓൺ ട്രെൻഡ്:  2020 മാർച്ച് എട്ടാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിലെ ചെറുപുഷ്പ മിഷൻ ലീഗ് അംഗത്വ നവീകരണം പ്രസിദ്ധ  സുവിശേഷ പ്രസംഗകനും തെലുങ്കാന സംസ്ഥാനത്തുള്ള അദിലബാദ് സീറോ മലബാർ രൂപതയുടെ രൂപതാദ്ധ്യക്ഷനുമായ മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ പിതാവ്  ഉത്‌ഘാടനം ചെയ്തത്. എന്നാൽ മാർച്ച് 23 മൂന്നാം തിയതി കൊറോണ വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ ഉണ്ടാവുകയും ചെയ്‌തതോടെ യുകെ മൊത്തമായും വീട്ടിനുള്ളിൽ ഒതുങ്ങേണ്ട സാഹചര്യമൊരുങ്ങി.

കൊറോണയുടെ വകഭേദത്തോടെ ഒരിക്കൽ കൂടി കൂട്ടിലടക്കപ്പെട്ട കിളിയുടെ സാഹചര്യത്തിൽ ആണ് നാമെല്ലാവരും എങ്കിലും സൂം, ഗൂഗിൾ ക്ലാസ് റൂം, വാട്സ് ആപ്പ് എന്നിവയിലൂടെ കൊറോണയെ പടിക്കു പുറത്തുനിർത്തി ക്രിസ്സ്മസ് ആഘോഷിച്ചു. യൂണിറ്റ് പ്രാർത്ഥനാ മീറ്റിങ്ങുകൾ, വേദപഠന ക്ലാസ് എല്ലാം പുനഃരാരംഭിച്ചു.

സ്റ്റോക്ക്ഫാ ഓൺ ട്രെന്റ് മിഷന്റെ ചുമതല വഹിക്കുന്ന ഫാദർ ജോർജ്‌ജ് എട്ടുപറയിൽ ഡയറക്ടർ ആയും മോൻസി ബേബി വൈസ് ഡയറക്ടർ ആയും ചുമതല വഹിച്ചപ്പോൾ സംഘനയുടെ ഓർഗനൈസർ ആയി ഹെഡ് മാസ്റ്റർ മാത്തച്ചൻ ചുമതല ഏറ്റെടുത്തു.

സംഘടനയുടെ അമരത്തു പ്രസിഡന്റ് ആയി ടോണി ജോസഫ് എത്തിയപ്പോൾ സെറീന ഐക്കര സെക്രട്ടറിയും, ജൂഡ് മാത്യു ട്രെഷറർ ആയും എത്തി. വൈസ് പ്രസിഡന്റ് സിയോണ അബിനേഷ്, ജോയിന്റ് സെക്രട്ടറി അന്ന റോയി, ഓർഗനൈസർമാരായി റോസ് മേരി ബെന്നി, ജൂഡ് നൈജോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.നിർവാഹക സമിതി അംഗങ്ങൾ ആയി അലൻ അനൂപ്, തെരേസ മാത്തച്ചൻ, സീൻ അനീഷ്, ജെഫ് ജോസഫ്, ഗവിൻ ജോർജ്ജ്, ഡാരൻ എബ്രഹാം, ജോഹാൻ ജോസഫ് മാത്യു, ജെറിമിൽ സെൽജി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അല്പം ചരിത്രം…

കേരള സഭയിലെ പ്രേഷിത ദൈവവിളികള്‍ കണ്ടെടുക്കാനും സഭയുടെ വളര്‍ച്ചക്കായി അതിനെ ഉപയോഗിക്കാനുമായി ബഹു. ജോസഫ് മാലിപ്പറമ്പില്‍ അച്ചന്‍ രൂപം കൊടുത്ത അല്‍മായ സംഘടനയാണു ചെറുപുഷ്പ മിഷന്‍ ലീഗ്. പ്രേഷിത സൂനം എന്ന് അറിയപ്പെടുന്ന കൊച്ചുതേസ്യ ആണ് മിഷന്‍ ലീഗിന്റെ മദ്ധ്യസ്ഥ. 1947 ഒക്ടോബര്‍ 3നു സ്ഥാപിതം ആയി. ആസ്ഥാനം ഭരണങ്ങാനം ആണ്.

സ്‌നേഹം, ത്യാഗം, സേവാ, സഹനം’ എന്ന മുദ്രാവാക്യത്തിന്റെ ജയാരവങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചുയരുവാന്‍ കാരണഭൂതരായവരില്‍ പ്രധാനികളാണ് ബഹു. ജോസഫ് മാലിപ്പറമ്പിലച്ചനും ചെറുപുഷ്പ മിഷന്‍ലീഗിന്റെ തലച്ചോറായ പുല്ലാട്ടുകുന്നേല്‍ പി. സി. അബ്രാഹമെന്ന കുട്ടികളുടെ കുഞ്ഞേട്ടനും.

ദൈവവിളി പ്രോത്സാഹനം, പ്രേഷിത പ്രവർത്തനം, വ്യക്തിത്വ വികസനം എന്നിവയ്ക്ക് സംഘടന കൊടുത്ത ഊന്നൽ  ചെറുപുഷ്പ മിഷൻ ‌ലീഗിനെ ‘ദൈവവിളികളുടെ നഴ്‌സറി’ ആക്കിത്തീർത്തു പിന്നീട്.

സ്‌നേഹം, സേവനം, സഹനം, ത്യാഗം എന്നിവയിലൂന്നിയുള്ള കാരുണ്യപ്രവര്‍ത്തികള്‍ ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ വാര്‍ത്തെടുക്കുന്നതിനും സഹജീവികളോട് സഹാനുഭൂതിയും, കരുണയും കാട്ടുന്നതിനും ചെറിയ ചെറിയ ത്യാഗ പ്രവർത്തികളിലൂടെ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതി കാണിച്ചുതന്ന മാതൃക അനുകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് കുട്ടികൾക്കായുള്ള ചെറുപുഷ്പ മിഷന് ലീഗ് എന്ന സംഘടന.

വ്യക്തിത്വ വികസനവും സേവനവുമാണ് മിഷന്‍ ലീഗിന്റെ മുഖ്യ ലക്ഷ്യം. ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളില്‍ കുട്ടികളിലെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ ഈ സംഘടനയുടെ പങ്ക് നിസ്തുലമാണ്.

ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാർ ജെയിംസ് കാളാശ്ശേരിയുടെ അംഗീകാരത്തോടെ 1947 ല് ഈ സംഘടന പ്രവർത്തനം ആരംഭിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഔപചാരികമായ ഉദ്ഘാടനം, വി. കൊച്ചുത്രേസ്യയുടെ അന്‍പതാം ചരമ വാർഷികത്തോടനുബന്ധിച്ച് 1947 ഒക്ടോബർ  3ന് ഭരണങ്ങാനം അൽ‌ഫോന്‍സാ നഗറിൽ ചേർന്ന സമ്മേളനത്തില്‍ കോട്ടയം രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ തോമസ് തറയിൽ ആണ് നിർവഹിച്ചത്.

കാലഘട്ടത്തിന്റെ ആവശ്യമായി ദൈവപരിപാലനയിൽ ജന്മംകൊണ്ട മിഷന്‍ ലീഗിന്റെ വളർച്ച  വിസ്മയാവഹമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളത്തിലെ മിക്ക രൂപതകളിലും സംഘടനയുടെ വേരുറച്ചു. തുടർന്ന് കേരളസഭയുടെ പ്രേഷിതാഭിമുഖ്യത്തിൽ  മിഷന്‍ ലീഗ് കേരളത്തിന് പുറത്തുള്ള രൂപതകളിലും പടർന്ന് പന്തലിക്കുകയായിരുന്നു.

ഇപ്പോൾ ഇതാ യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലും സ്ഥാപിതമാകുമ്പോൾ മിഷന്റെ ചുമതല വഹിക്കുന്ന എട്ടുപറയിൽ അച്ചന് ഇത് അഭിമാനത്തിന്റെ നിമിഷവും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തികൾ വിജയം കൊള്ളുകയും ചെയ്യുന്നു.

നോബി ജെയിംസ്

മാനിറച്ചി 3 മിനിറ്റിൽ (venison)

ചേരുവകൾ :
200 ഗ്രാം മാനിറച്ചി
5 അല്ലി വെളുത്തുള്ളി
1 ടീസ്പൂൺ ചതച്ച മുളക്‌ ( വറ്റൽമുളക് )
1 ടീസ്പൂൺ കുരുമുളകുപൊടി
അല്പം കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
അല്പം എണ്ണ

മാനിറച്ചി ചെറുതായി ഞുറുക്കി ഉപ്പു തിരുമി വക്കുക. പാൻ നന്നായി ചൂടാക്കി അതിൽ എണ്ണ ഒഴിക്കുക. ഉപ്പു തിരുമി വച്ച മാനിറച്ചി അതിൽ ഇടുക. ഇടുമ്പോൾ തന്നേ ഇളക്കാതെ ഇരിക്കുക. വീഡിയോയിൽ കാണുന്നത് പോലെ ഒരു നിശ്‌ചിത സമയത്തിന് ശേഷം ഇളക്കുക. കുക്ക് ആയതിനുശേഷം ബാക്കി ഉള്ള എല്ലാ ചേരുവകളും ഒന്നിച്ചു ഇട്ടു ഇളക്കുക. ചേരുവകൾ ഇട്ടതിനു ശേഷം 20-25. സെക്കൻഡിൽ കൂടുതൽ കുക്ക് ചെയ്യരുത്

പിന്നെ റം വിസ്കി ഇവ ഒഴിക്കുന്നത് നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു ഒരു സ്‌മോക്കി ഫ്ലേവറിനും ഇറച്ചി ടെൻഡർ ആക്കാനും അത് സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ല​ണ്ട​നി​ൽ 30 പേ​രി​ൽ ഒ​രാ​ൾ​ക്കെ​ന്ന തോ​തി​ൽ കോ​വി​ഡ് വൈ​റ​സ് വ്യാ​പി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. രോ​ഗ​വ്യാ​പ​നം അ​തി​തീ​വ്ര​മാ​ണെ​ന്ന ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ് ഖാ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കൊ​പ്പ​മാ​ണു ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ല​ണ്ട​നി​ൽ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കോ​വി​ഡ് ഭീ​ഷ​ണി ന​ഗ​ര​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ 30 പേ​രി​ൽ ഒ​രാ​ൾ​ക്കെ​ന്ന ക​ണ​ക്കി​ൽ കോ​വി​ഡ് വ്യാ​പി​ച്ചി​ട്ടു​ണ്ട്. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ല്ലെ​ങ്കി​ൽ നി​ല​വി​ലെ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ മ​തി​യാ​കാ​തെ വ​രു​ക​യും കൂ​ടു​ത​ൽ പേ​ർ മ​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണു മേ​യ​ർ പ​റ​യു​ന്ന​ത്.

ല​ണ്ട​ൻ നി​വാ​സി​ക​ൾ​ക്ക് കൂ​ടു​ത​ൽ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സാ​ദി​ഖ് ഖാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണു ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ല​ണ്ട​നി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് 27 ശ​ത​മാ​ന​വും വെ​ൻ​റി​ലേ​റ്റ​റു​ക​ളു​ടെ ആ​വ​ശ്യ​ത്തി​ൽ 42 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യ​താ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

 

യുകെയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ കോവിഡ് പരിശോധനയും ക്വാറന്റീനും സംബന്ധിച്ച വ്യവസ്ഥകളിലെ ആശയക്കുഴപ്പംമൂലം പ്രതിഷേധിച്ചു.

അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന നിര്‍ദേശത്തിനെതിരെ മലയാളികളായ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. യുകെയില്‍നിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

യുകെയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ പോയാല്‍ സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാര്‍ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ആര്‍ടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാല്‍ 14 ദിവസവും നെഗറ്റീവാണെങ്കില്‍ 7 ദിവസവും നിരീക്ഷണത്തില്‍ പോകണമെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചയ്ക്കാണ് യുകെയില്‍ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡല്‍ഹിയില്‍ എത്തിയത്.

അതിവേഗ കോവിഡ് ബാധയെ തുടര്‍ന്ന് ഡിസംബര്‍ 23ന് അര്‍ധരാത്രി നിര്‍ത്തിവച്ച യുകെയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.

ലണ്ടൻ: പുതിയ കോവിഡ് വകഭേദം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യു.കെയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യു.കെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യു.കെയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

വൈറസ് വ്യാപന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ബുധനാഴ്ച അർധരാത്രി മുതൽ ഫെബ്രുവരി പകുതി വരെ ബ്രിട്ടണിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ്.

കൂടുതൽ രോഗവ്യാപന ശേഷിയുള്ള പുതിയ കോവിഡ് വകഭേദം കഴിഞ്ഞ ഡിസംബറിലാണ് യു.കെയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ ജൂൺ വരെ ഏർപ്പെടുത്തിയ ആദ്യഘട്ട ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് യു.കെയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവ്വീസിനുള്ള സ്ഥാപനങ്ങളും കടകളും അല്ലാത്തവയെല്ലാം അടഞ്ഞുകിടക്കുകയാണ്.

ലണ്ടൻ ∙ കോവിഡ് വ്യാപനം അതിരൂക്ഷമായ ബ്രിട്ടനിൽ മലയാളികളെ ദു:ഖത്തിലാഴ്ത്തി ഒരു മരണംകൂടി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിക്കുന്ന കോട്ടയം സ്വദേശി ജോൺ വർഗീസ് (75) ആണ് മരിച്ചത്. കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ കുടുംബാഗമാണ് ബേബിച്ചൻ എന്നറിയപ്പെടുന്ന ജോൺ വർഗീസ്. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മരിയയും കോവിഡ് ബാധിച്ച് ചികിൽസയിലാണ്. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും

ജോൺ വർഗീസിൻെറ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

Copyright © . All rights reserved