UK

ഡൽഹി-ലണ്ടൻ ബസ് സർവീസിനെക്കുറിച്ചുള്ള വാർത്തകൾ ഈ വർഷമാദ്യം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. യാത്രാപ്രേമികളെ ലക്ഷ്യമിട്ടാണ് ഇരു ഭൂഖണ്ഡങ്ങളിലൂടെയുള്ള ബസ് യാത്ര പ്രഖ്യാപിച്ചത്. എല്ലാ സുരക്ഷാ മുൻകരുതലുകളും ഏർപ്പെടുത്തി ആദ്യ സർവീസ് 2021 മെയ് മാസത്തിൽ നടക്കുമെന്ന് ഗുരുഗ്രാം ആസ്ഥാനമായുള്ള അഡ്വഞ്ചേഴ്സ് ഓവർലാന്റ് എന്ന കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് വാക്സിൻ വികസിപ്പിക്കുന്നത് കൂടി അടിസ്ഥാനമാക്കിയായിരിക്കും ബസ് സർവീസ് തുടങ്ങുകയെന്നും കമ്പനി പറയുന്നു.

ബസ് സർവീസ് കടന്നുപോകുന്ന ലണ്ടൻ റൂട്ടിലുള്ള എല്ലാ രാജ്യങ്ങളിലെയും പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നതായി അഡ്വഞ്ചേഴ്സ് ഓവർലാൻഡ് ശനിയാഴ്ച ഒരു അറിയിപ്പിൽ പറഞ്ഞു. 195 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ നിന്ന് പങ്കാളിത്ത താൽപ്പര്യങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. അതിനാൽ, ഈ വർഷാവസാനത്തോടെ യാത്ര സർവീസ് ആരംഭിക്കുന്ന തീയതിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താൻ കമ്പനി ശ്രമിക്കുന്നുണ്ട്.

1957 ഏപ്രിലിൽ ലണ്ടൻ-കൊൽക്കത്ത ബസ് സർവീസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഡൽഹി-ലണ്ടൻ യാത്ര. അഡ്വഞ്ചേഴ്‌സ് ഓവർലാൻഡ് ബസ് കടന്നുപോകുന്ന റൂട്ട് വിശദീകരിച്ചിട്ടുണ്ട്. ഡൽഹിയിൽനിന്ന് ഇംഫാൽ വഴി മ്യാൻമാറിലേക്കു കടക്കും. ഇവിടെ നിന്ന് തായ്‌ലൻഡ്, ലാവോസ്, ചൈന, തുടർന്ന് കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലൂടെ ബസ് കടന്നുപോകും. ഇവിടെ നിന്ന്, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ബെൽജിയം എന്നിവിടങ്ങളിലൂടെ യൂറോപ്പിൽ പ്രവേശിച്ച് ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തും. ഏകദേശം 70 ദിവസം പിന്നിടുന്ന യാത്രയായിരിക്കും ഇത്. എന്നാൽ യാത്രക്കാർക്ക് ഇടയ്ക്കുനിന്ന് കയറാനും ഇറങ്ങാനും സാധിക്കും. കുറഞ്ഞത് 12 ദിവസവും പരമാവധി 22 ദിവസം വരെയും യാത്രക്കാർക്ക് ഈ സർവീസിന്‍റെ ഭാഗമാകാം.

പ്രതികരണം വളരെ വലുതാണെങ്കിലും ലഭ്യമായ സീറ്റുകളുടെ എണ്ണം പരിമിതമാണെന്നും കമ്പനി അറിയിച്ചു. പ്രാരംഭ പ്രഖ്യാപനം മുതൽ, ബുക്കിംഗ് നിരക്ക് 3% മുതൽ 5% വരെ ഉയരുമെന്ന് കമ്പനി വ്യക്തമാക്കുന്നു. യാത്രക്കാർക്ക് സൗകര്യം ഉറപ്പുവരുത്തുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങൾ ബസിൽ ഉൾപ്പെടുത്തുമെന്ന് അഡ്വഞ്ചേഴ്സ് ഓവർ‌ലാൻഡ് വ്യക്തമാക്കി. ഇത്രയും ദിവസം നീളുന്ന യാത്രയിൽ ഒരു മടുപ്പുപോലും തോന്നാത്ത സൌകര്യങ്ങൾ ബസിലുണ്ടാകും. യാത്രയ്ക്കായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് ഇപ്പോഴും തുടരുകയാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കിയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ. ആൻറണി ചുണ്ടെലിക്കാട്ടിലിൻെറ പിതാവ് വി കെ ചാക്കോ(94) നിര്യാതനായി. അമ്പൂരി സേക്രട്ട് ഹാർട്ട് ഇടവകാംഗമാണ്.

ഭാര്യ പരേതയായ ബ്രിജിറ്റ് ചാക്കോ, മക്കൾ :മറിയാമ്മ, പരേതനായ ജോസ് ചാക്കോ, ഏലിയാമ്മ, അന്നമ്മ ജോസ്, സിസിലി, ഫാ. ആൻറണി, റ്റെസി

മോൺസിഞ്ഞോർ ഫാ. ഡോ. ആൻറണി ചുണ്ടെലിക്കാട്ടിലിൻെറ പിതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെ പ്രമുഖ ഷെഫും യൂട്യൂബറുമായ നോർത്ത് യോർക്ക് ഷെയറിലെ നോർത്ത് അലർറ്റൻ സ്വദേശി നോബി ജെയിംസിനെ ആക്രമിച്ച സംഭവത്തിൽ ബ്രിട്ടീഷ് പൗരനും, മുൻ ആർമി ഓഫീസറുമായ സ്റ്റെഫാൻ വിൽസണെ( 26) 10 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 11 വർഷത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും പ്രതിയുടെ പ്രായവും, പ്രതി നോബിയോടും കുടുംബത്തോടും ക്ഷമാപണം നടത്തിയതും, വിചാരണകൂടാതെ തന്നെ കുറ്റം സമ്മതിച്ചതും പരിഗണിച്ച് 11 മാസത്തെ ശിക്ഷ ഇളവു നൽകുകയായിരുന്നു.

പ്രതി : സ്റ്റെഫാൻ വിൽസൺ

2019 ഡിസംബർ ഒന്നാം തീയതി നോബിയുടെ ജന്മദിനത്തിലാണ് ജീവിതത്തിലെ വഴിത്തിരുവായ ദുരനുഭവം ഉണ്ടാകുന്നത്. ഷെഫായിട്ട് ജോലിചെയ്യുന്ന നോബി ഒഴിവുസമയങ്ങളിൽ ടാക്സി ഓടിക്കാൻ പോകുമായിരുന്നു. നോബിക്ക് പാചകത്തോടും ഡ്രൈവിങ്ങിനോടുമുള്ള പ്രണയം സുഹൃത്തുക്കൾക്കിടയിൽ പ്രശസ്തമാണ്. ഡിസംബർ ഒന്നാം തീയതി പുലർച്ചെ മൂന്നുമണിയോടെയാണ് പ്രതി നോബിയുടെ സേവനം തേടുന്നത്. അമിതമായി മദ്യപിച്ചിരുന്ന പ്രതി വീട്ടിൽ പോകാനായി വാഹനത്തിൽ കയറി. പാതിവഴിയിൽ എത്തിയപ്പോൾ പ്രകോപനമൊന്നുമില്ലാതെ നോബിയെ ആക്രമിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ നോബി കാർ നിർത്തി പുറത്തിറങ്ങി പോലീസിനെ വിളിക്കാൻ ശ്രമിച്ചത് ജീവൻ രക്ഷിക്കാൻ കാരണമായി. പോലീസിനോട് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും കോൾ പിന്തുടർന്ന് പോലീസ് എത്തിയപ്പോൾ മൃതപ്രായനായ നോബിയെ പ്രതി മർദ്ദിക്കുന്നതാണ് കാണുന്നത്. തടയാൻ ശ്രമിച്ച പോലീസിനെയും പ്രതി ആക്രമിച്ചു. സംഭവത്തെതുടർന്ന് തലച്ചോറിന് ഗുരുതര പരിക്ക് പറ്റിയ നോബി രണ്ടുമാസത്തോളം ജെയിസ് കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അബോധാവസ്ഥയിലായിരുന്നു. ആക്രമണം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും നോബിയെ അലട്ടുന്നുണ്ട്. തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടങ്ങൾക്ക് പകരമാവില്ല കോടതി പ്രതിക്ക് നൽകിയ ശിക്ഷ എന്ന് നോബി മലയാളം യുകെയോടെ പ്രതികരിച്ചു . തന്റെ ജീവിതത്തിൻറെ വിലയും സുരക്ഷയും എന്താണെന്ന ചോദ്യം പോലീസിനോടും കോടതിയോടും നോബി ഉന്നയിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന നോബി വീണ്ടും ജോലിക്ക് പോകാൻ ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ആർമി ഉദ്യോഗസ്ഥനായ പ്രതി ജോലി സംബന്ധമായ മാനസിക സമ്മർദ്ദത്തിൽ നിന്ന് ഉണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വാദിച്ചെങ്കിലും, പോലീസ് അന്വേഷണത്തിൽ പ്രതി മാനസികസമ്മർദ്ദം ഉണ്ടാക്കുന്ന ആർമി ഓപ്പറേഷനിലൊന്നും പങ്കെടുത്തില്ലെന്ന് തെളിഞ്ഞു. പ്രതി സ്റ്റെഫാൻ വിൽസണെ മുൻകാല ക്രിമിനൽ റിക്കോർഡ് ഇല്ലാതിരുന്നത് ശിക്ഷ 10 വർഷമായി കുറയാൻ കാരണമായി .

തലയോലപ്പറമ്പ് സ്വദേശിയായ നോബി ജെയിംസിന്റെ പാചക നൈപുണ്യം യുകെയിലെമ്പാടും പ്രശസ്തമാണ്. നോബിയുടെ യൂട്യൂബ് ചാനലായ നോബിസ് ഫാമിലി ഓറിയൻറഡ് കിച്ചണിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രേക്ഷകരാണ് ഉള്ളത്. യുകെയിലെ സാഹചര്യത്തിൽ ഉണക്ക ഇറച്ചി എങ്ങനെ ഉണ്ടാക്കാമെന്ന് തുടങ്ങി പല യൂട്യൂബ് വീഡിയോകളും പ്രശസ്തമാണ്. യുകെയിലെമ്പാടും നിരവധി സുഹൃത്തുക്കളുള്ള നോബിയുടെ പാചക നൈപുണ്യത്തിന്റെ മികവ് സൗഹൃദക്കൂട്ടായ്മകളിലെ പ്രധാന ആകർഷണമാണ്. നോബിയുടെ യൂട്യൂബ് ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വംശജന്‍ എനുഗ ശ്രീനിവാസലു റെഡ്ഡി എന്ന ഇസ് റെഡ്ഡി (96) അന്തരിച്ചു. കേംബ്രിഡ്ജിലെ മാസാച്യുസെറ്റ്‌സില്‍ നവംബര്‍ 1 ഞായറാഴ്ചയായിരുന്നു അന്ത്യം. മഹാത്മാ ഗാന്ധിയുടെ അനുയായി എന്ന നിലയിലും ശ്രദ്ധേയനാണ് ഇ എസ് റെഡ്ഡി.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസയാണ് ഇ എസ് റെഡ്ഡിയുടെ മരണം പ്രഖ്യാപിച്ചത്. ”മനുഷ്യാവകാശങ്ങളോട് പ്രതിബദ്ധത” പുലര്‍ത്തിയ വ്യക്തിത്വം എന്നായിരുന്നു ഇ എസ് റെഡ്ഡിയെ സിറില്‍ റമാഫോസ അനുസ്മരിച്ചത്.

വര്‍ണ്ണവിവേചനത്തിനെതിരായ യുഎന്‍ പ്രത്യേക സമിതിയിലും (1963-1965) സെക്രട്ടറിയായിരുന്ന ഇ എസ് റെഡ്ഡി വര്‍ണ്ണവിവേചന വിരുദ്ധ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. 1976 മുതല്‍ യുഎന്‍ ട്രസ്റ്റ് ഫണ്ട് ഫോര്‍ സൗത്ത് ആഫ്രിക്ക, ദക്ഷിണാഫ്രിക്കയ്ക്കുള്ള വിദ്യാഭ്യാസ, പരിശീലന പരിപാടി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2000 ത്തില്‍ ഇന്ത്യ പത്മശ്രീ നല്‍കി ആദിരിച്ചിട്ടുണ്ട്. 2013 ല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരില്‍ നിന്ന് ഒ. ആര്‍. ടാംബോയുടെ ഓര്‍ഡര്‍ ഓഫ് കമ്പാനിയന്‍സും ഇ എസ് റെഡ്ഡിക്ക് ലഭിച്ചിട്ടുണ്ട്.

1924 ജൂലൈ 1 ന് തമിഴ്‌നാട്ടിലെ വിരുത നഗറിന് സമീപം പല്ലപട്ടിയിലാണ് റെഡ്ഡിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയും മൈനിങ് കമ്പനി ജീവനക്കാരനുമായ ഇവി നരസ റെഡ്ഡിയുടെ മകനാണ്. ഇന്ത്യയിലെ തൊട്ടുകൂടായ്മയ്ക്ക് എതിരെ മഹാത്മാഗാന്ധിക്ക് ഒപ്പം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

1943 ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇ എസ് റെഡ്ഡി 1948 ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1949 ല്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം റെഡ്ഡി യുഎന്നില്‍ രാഷ്ട്രീയ കാര്യ വകുപ്പില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഈ കാലയളവില്‍ കൗണ്‍സില്‍ ഓണ്‍ ആഫ്രിക്കന്‍ അഫയേഴ്‌സുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. കൊളോണിയല്‍ വിരുദ്ധതയുടെയും പാന്‍-ആഫ്രിക്കന്‍ വാദത്തിന്റെയും ശബ്ദമായ പോള്‍ റോബെസണ്‍, ഡബ്ല്യുഇഡി ബോയിസ് എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഞാന്‍ വേണ്ടത്ര ത്യാഗം ചെയ്തിട്ടില്ല എന്ന തോന്നലാണ്, സൗത്ത് ആഫ്രിക്കയുള്‍പ്പെടെയുള്ള കോളനികളിലെ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു അദ്ദേഹം തന്‌റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നടത്തിയ പ്രതികരണം. സാഹിത്യകാരി എന്ന നിലയില്‍ ശ്രദ്ധേയയായ നിലുഫര്‍ മസാനോഗ്ലുവാണ് ഭാര്യ. മിന റെഡ്ഡി, ലെയ്ല ടെഗ്മോ റെഡ്ഡി എന്നിവരാണ് മക്കള്‍.

രണ്ട് മക്കളെയും കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ കുറ്റം സമ്മതിച്ച് കീഴടങ്ങി. നടരാജ നിത്യകുമാര്‍ എന്ന 41കാരനാണ് തന്റെ മകനെയും മകളെയും കൊന്നതായി പോലീസിനോട് സമ്മതിച്ചത്. താന്‍ വിഷാദത്തിലായിരുന്നുവെന്നും പ്രതി പറഞ്ഞു.

ലണ്ടനിലെ ഇല്‍ഫോര്‍ഡിലാണ് സംഭവം. ലോക്ഡൗണ്‍ സമയത്ത് ഏപ്രില്‍ 26 നായിരുന്നു രണ്ട് പിഞ്ചുമക്കളെ പിതാവ് കൊലപ്പെടുത്തിയത്. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാര്‍ കുത്തിക്കൊന്നത്.

സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തുമ്പോള്‍ ഇരുവരും പരുക്കേറ്റ നിലയിലായിരുന്നു. പവിനിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിഗിഷിനെ വൈറ്റ്ചാപലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

നടരാജനും പരുക്കേറ്റിരുന്നു. ഇയാളെ ചികിത്സയ്ക്കു ശേഷം കൊലപാതകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മകനെയും മകളെയും കൊന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. താന്‍ വിഷാദത്തിലായിരുന്നുവെന്നും ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെ ഉപഭോക്താക്കള്‍ തന്നെ അസ്വസ്ഥനാക്കിയെന്നും വിശദീകരിച്ചു.

അതേസയം, പ്രതിക്ക് മുന്‍കാല അക്രമ ചരിത്രമില്ലെന്നും ഡോക്ടര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞ് കോടതി ഡിസംബര്‍ 10 വരെ വിധി പറയുന്നത് നീട്ടി. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

ടോം ജോസ് തടിയംപാട്

മാഞ്ചെസ്റ്റെർ ന്യൂടൗൺ ഹീത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി കരിംങ്കുന്നം സ്വദേശി ഷോയ് ചെറിയാന്റെ കടയിൽ മോഷ്ടിക്കാൻ കത്തിയും ,ഡ്രില്ലിങ് മിഷ്യനുമായി, എത്തിയ കള്ളനെ തന്റെ മനക്കരുത്തുകൊണ്ട് കുപ്പികൊണ്ട് എറിഞ്ഞ് ഓടിക്കുകയാണ് ഷോയ് ചെയ്തത് .

കഴിഞ്ഞ ബുധനാഴ്ച ക്യാഷ് മിഷ്യൻ ഇരിക്കുന്ന ക്യബിൻ പൊളിക്കാൻ കൊണ്ടുവന്ന ഡ്രില്ലിങ് മിഷ്യനുമായി തുറന്നു കിടന്ന ക്യബിനിൽ പ്രവേശിച്ച കള്ളൻ പണം എടുക്കാൻ ശ്രമിക്കുന്നത് പുറത്തു സാധനം അടുക്കിക്കൊണ്ടിരുന്ന ഷോയ് കാണുകയും അദ്ദേഹം ഓടിയെത്തിയപ്പോൾ ഡ്രില്ലിങ് മിഷ്യൻ കൊണ്ട് കുത്താൻ ശ്രമിക്കുകയും കത്തി കാണിക്കുകയും ചെയ്യുകയുമായിരുന്നു . മനോനില കൈവിടാതെ ഷോയ് കുപ്പികൊണ്ട് കള്ളനുനേരെ എറിഞ്ഞു, പിന്നീട് കള്ളൻ ഷോയ്ക്കു നേരെ വന്നപ്പോൾ വെള്ളം നിറച്ച കുപ്പികൾ കൊണ്ട് എറിഞ്ഞു ഓടിക്കുകയായിരുന്നു പുറത്തിറങ്ങിയ കള്ളൻ കത്തിയുമായി വീണ്ടും വന്നെകിലും കടയുടെ വാതിലിൽ കുപ്പിയുമായി അടിച്ചുകൊല്ലുമെന്നു പറഞ്ഞു നിന്ന ഷോയിയെ കണ്ട് കള്ളൻ സൈക്കിളിൽ ഓടി മറയുകയും പുറകെ കുതിച്ചെത്തിയ പോലീസ് സംഘം പോലീസ് നായുടെ സഹായത്തോടെ കള്ളനെ പിടിക്കുകയും ചെയ്തു .

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്ലോസ്റ്റർ : അപൂർവങ്ങളിൽ അപൂർവമാണ് ഈ നിയോഗം . എൺപത്തിയൊന്ന് വയസ്സുള്ള തന്റെ അമ്മ അന്നമ്മ വർഗീസ് എഴുതിയ ഇടവകയുടെ സുവനീറിൽ പ്രസിദ്ധീകരിച്ച കവിത അവിചാരിതമായി കണ്ട നിമിഷം മുതൽ ജോണി വർഗീസിന്റെ മനസ്സിലേക്ക് ഓടിയെത്താത്ത ദിവസങ്ങളില്ല. മാതാവിനോടുള്ള ഭക്തിയും കാവ്യഭംഗിയും നിറഞ്ഞു നിന്ന ആ കവിത ജോണിയുടെ മനസ്സിന്റെ വിങ്ങലായപ്പോൾ 13 വർഷമായി യുകെയിലെ ഗ്ലോസ്റ്ററിൽ ജീവിക്കുന്ന ഈ പ്രവാസി മലയാളി ലോക മലയാളി സമൂഹത്തിന്  സമ്മാനിച്ചത് അതുല്യമായ ഒരു ദൃശ്യവിസ്മയ കാഴ്ചയാണ് .

വീട്ടു ചെലവുകൾ മാത്രം ഡയറിയിൽ എഴുതിയിരുന്ന തന്റെ അമ്മ സ്വപ്നത്തിൽ മാതാവിനെ ദർശിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ ഈ മനോഹരമായ കാവ്യം പാടിയിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന മേഖലയിലെ സ്വർഗ്ഗീയ ഗായകനായ ക്ലസ്റ്ററാണ്.  ഈ ഗാനത്തിന് അതിമനോഹരമായി ഈണം നൽകിയിരിക്കുന്നത് ജോണിയുടെ ബാല്യകാല സുഹൃത്തും യു എ യിൽ പ്രവാസി മലയാളിയുമായി കഴിയുന്ന കെ എക്സ് രാജേഷ് ആണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ഗായകസംഘാംഗമായിരുന്ന കെ എക്സ് രാജേഷ് ഇപ്പോൾ ഷാർജ പള്ളിയിലെ ഗായസംഘത്തിനെ നയിക്കുകയാണ്. ഈ ഗാനത്തിന് ആശംസകൾ നേർന്ന ഓസ്ട്രയലിലുള്ള ബേബിയച്ചൻ ജോണി വർഗീസിന്റെയും  കെ എക്സ് രാജേഷിന്റെയും സഹപാഠിയായിരുന്നു.

കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകാൻ സാധിച്ചത് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താലാണെന്ന് ജോണി വർഗീസ് മലയാളം യുകെയോട് പറഞ്ഞു . തന്റെ അമ്മയുടെ രചനയുടെ ദൃശ്യാവിഷ്കാരം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോണി. സെന്റ് പീറ്റേഴ്സ് ചർച്ച് ഗ്ലോസ്റ്റർ , ഗ്ലോസ്റ്റർ കത്തീഡ്രൽ , പ്രിങ്ക്നാഷ് ആബി ക്രാൻഹാം ഗ്ലോസ്റ്റർ , സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായാണ് ഈ ഗാനത്തിന്റെ ചിത്രീകരണം യുകെയിലെ പ്രമുഖ വീഡിയോ ഗ്രാഫറായ ബെറ്റർ ഫ്രെയിമ്സിന്റെ സോജി തോമസ് പൂർത്തിയാക്കിയത്. ഈ ഗാനം റെക്കോർഡ് ചെയ്തത് കേരളത്തിലും , മ്യൂസിക്ക് മിക്‌സിംഗ് നടത്തിയത്  യു എ യിലും , ചിത്രീകരണം നടന്നത് ഇംഗ്ളണ്ടിലും , സ്കോട്ട്ലൻഡിലും , ഒസ്‌ട്രേലിയലുമായാണ്.

ഓർമ്മവെച്ച നാൾ മുതൽ എല്ലാദിവസവും ജപമാല ചൊല്ലുന്ന മരിയ ഭക്തയായ തന്റെ അമ്മയ്ക്ക് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താൽ സാധിതമായതാണ് ഈ രചനയെന്നാണ് ജോണി വിശ്വസിക്കുന്നത്. കേരളത്തിൽ കൊച്ചി കടവന്ത്ര സ്വദേശിയായ ജോണിയും ഭാര്യ അനി മേരി ജോസും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലാണ് ജോലി ചെയ്യുന്നത്. അന്ന ജോണി, ജോസ് ജോണി, റോസ് ജോണി എന്നിവരാണ് ജോണി – അനി ദമ്പതികളുടെ മൂന്നു കുട്ടികൾ . ജോണിയുടെ മൂത്ത സഹോദരൻ ജോസ് വർഗീസും കുടുംബവും യുകെയിലെ തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുള്ള ജോണി വർഗീസിന് സ്വന്തം അമ്മയ്ക്കായി ചിത്രീകരിച്ച ഗാനത്തിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുവാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചത്.

അമ്മയെ കാത്തിരിപ്പൂ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക .

                        

Singer : Kester                                                                 Music director : K X Rajesh

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കട്ടപ്പന സ്വദേശിയായ യുവതി റെയ്ച്ചൽ തുണ്ടത്തിൽ (33) നിര്യാതയായി. റെഡ് ഡിങ് ൽ താമസിച്ചിരുന്ന റെയ്‌ച്ചൽ ഏതാനും നാളുകളായി ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയായിരുന്നു . രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയത്. വീട്ടില്‍ കഴിഞ്ഞു വരവേയാണ് ഇന്നലെ രാത്രിയോടെ റെയ്ച്ചലിന്റെ മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുനിലാണ് ഭര്‍ത്താവ്. ലണ്ടനില്‍ തന്നെ ഒരൂ ടൂറിസ്റ്റ് ഹോം മാനേജരായി ജോലി ചെയ്യുകയാണ് സുനിൽ. സുനില്‍ റെയ്‌ച്ചൽ ദമ്പതികൾക്ക് മക്കളില്ല.

കട്ടപ്പന റ്റി.എസ് ബേബി സാറിന്റെയും (തുണ്ടത്തിലേട്ട് ) മണി ടീച്ചറിന്റെയും മകളാണ്. റെയ്ച്ചലിനെയും ഭര്‍ത്താവിനെയും കാണുവാന്‍ കഴിഞ്ഞ ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ മാതാപിതാക്കള്‍ റെഡ്ഡിംഗില്‍ എത്തിയിരുന്നു. കോളേജില്‍ ജോലി ചെയ്യുന്ന മൂത്തമകള്‍ ട്രീസ ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ മിനിസോട്ടയിലും ഡോക്ടറായ ഇളയ മകള്‍ ആന്‍ട്രിയ ന്യൂയോര്‍ക്കിലും ആണ്. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുവരുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

റെയ്ച്ചലിൻറെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വയോമിങ് : ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാൻ അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങളും തുടക്കം  കുറിച്ചു. അമേരിക്കയിലെ ആദ്യത്തെ ക്രിപ്റ്റോ ബാങ്ക് അവന്തി 2021 ൽ സമാരംഭിക്കുന്നു. അമേരിക്കയിലെ അവന്തി ധനകാര്യ ഗ്രൂപ്പിനാണ് വയോമോങ്ങിൽ ക്രിപ്റ്റോ കറൻസി ബാങ്ക് തുടങ്ങാനുള്ള ലൈസൻസ് വയോമിങ് സ്റ്റേറ്റ് ബാങ്കിംഗ് ബോർഡ് നൽകിയത്.

വയോമിങ്ങിൽ നാഷണൽ ബാങ്കായി പ്രവർത്തിക്കാനുള്ള ലൈസൻസ് ആണ് അവന്തി ഗ്രൂപ്പിന് ലഭിച്ചത്. ക്രിപ്റ്റോ കറൻസികളും ഡോളറും കൈവശം വയ്ക്കാനും വിറ്റഴിക്കാവാനും കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. 2021ൽ  ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഒക്ടോബർ 28 ന് പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം , പലതരം ക്രിപ്റ്റോ അസറ്റുകൾ കൈവശം വയ്ക്കാൻ ഇപ്പോൾ കമ്പനിക്ക് സാധിക്കും. അതേസമയം ടോക്കണൈസ്ഡ് യുഎസ് ഡോളറായ അവിറ്റ് സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമായി അവന്തി ഗ്രൂപ്പ് മുന്നോട്ട് നീങ്ങുകയാണ്.

ലൈസൻസിനായുള്ള കമ്പനിയുടെ അപേക്ഷ ജൂലൈയിൽ സ്വീകരിച്ചതായി ദി ബ്ലോക്ക് റിപ്പോർട്ട് ചെയ്തു. ക്രാക്കൻ ഫിനാൻഷ്യലിന് ശേഷം ബാങ്കായി മാറുന്ന രണ്ടാമത്തെ ക്രിപ്റ്റോ സ്ഥാപനമാണ് അവന്തി. നിലവിൽ ഡിജിറ്റൽ അസറ്റുകളും യുഎസ് ഡോളറും തമ്മിലുള്ള വ്യാപാരം ഒരേ സമയം നടത്താനാവുന്ന യുഎസ് ധനകാര്യ സ്ഥാപനമാണ് അവന്തിയെന്ന് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെയ്റ്റ്‌ലിൻ ലോംഗ് പറഞ്ഞു. ഒരു ബാങ്ക് എന്ന നിലയിൽ ബാങ്ക് സീക്രസി ആക്ട്, ആന്റി – മണി ലോണ്ടറിങ്, ഒ‌എ‌ഫ്എ‌സി സംബന്ധമായ നിയമങ്ങൾ പാലിക്കാനുള്ള നടപടികൾ അവന്തി ആരംഭിച്ചു .

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

കോവിഡിന്റെ പശ്ചാത്തലത്തിൽ വിർച്വൽ ആയി കഴിഞ്ഞ ആഴ്ച്ച നടന്ന മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ മത്സരത്തില്‍ പങ്കെടുത്ത 27 ഫൈനലിസ്റ്റുകളില്‍ നിന്നാണ് മരിയ തട്ടില്‍ (26) ഓസ്‌ട്രേലിയന്‍ സൗന്ദര്യറാണി പട്ടം ചൂടിയത്. വിശ്വസൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയെ തെരഞ്ഞെടുക്കുന്നത്.

മലയാളി-ബംഗാളി ദമ്പതികളുടെ മൂത്ത മകളാണ് 27 കാരിയായ മരിയ തട്ടില്‍. മെല്‍ബണ്‍ സ്വദേശികളാണ് മരിയ തട്ടിലും കുടുംബവും. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ വംശജ ഓസ്‌ട്രേലിയന്‍ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയില്‍ നിന്ന് കുടിയേറിയ പ്രിയ സെറാവോ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയ.

1990കളില്‍ കേരളത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ് മരിയയുടെ അച്ഛന്‍ ടോണി തട്ടില്‍. അച്ഛന്റെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും ഇപ്പോളും കേരളത്തില്‍ തന്നെയാണ് ഉള്ളത്. കുട്ടിക്കാലത്ത് കേരളത്തിലേക്ക് പല തവണ യാത്ര ചെയ്തിട്ടുണ്ടെന്നും മരിയ പറഞ്ഞു.

[ot-video][/ot-video]

കൊല്‍ക്കത്തയില്‍ നിന്നാണ് മരിയയുടെ അമ്മയുടെ കുടുംബം കുടിയേറിയത്. മെല്‍ബണില്‍ ജനിച്ചുവളര്‍ന്ന മരിയ, മോഡലും, മേക്ക് അപ് ആര്‍ട്ടിസ്റ്റും, ഫാഷന്‍ സ്‌റ്റൈലിസ്റ്റുമാണ്. മനശാസ്ത്രത്തില്‍ ബിരുദവും, മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവുമുള്ള മരിയ, ഹ്യൂമന്‍ റിസോഴ്‌സസ് മേഖലയിലാണ് ജോലി ചെയ്യുന്നത്.

മെല്‍ബണിലാണ് ജനിച്ചതെങ്കിലും, പൂര്‍ണമായും ഇന്ത്യന്‍ അന്തരീക്ഷത്തിലാണ് വളര്‍ന്നതെന്ന് മരിയ തട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൂര്‍ണമായും ഒരു ഓസ്‌ട്രേലിയക്കാരിയായി സ്വയം വിലയിരുത്തുമ്പോഴും, ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നയാളാണ് മരിയ.

https://www.instagram.com/p/CHBnH0ThfH5/?utm_source=ig_embed

RECENT POSTS
Copyright © . All rights reserved