യുകെ സൗത്താംപ്ടണിൽ നിന്നും ജെഎൽഎൻ സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജെയ്സൻ ബത്തേരി നിർമ്മിച്ച “മഞ്ഞണിഞ്ഞ രാവ് ” സംഗീത ആൽബം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്ത ആൽബത്തിന് ആശംസകളുമായി മലയാളത്തിന്റെ പ്രിയകവി ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മയോടൊപ്പം സംഗീത – സിനിമാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ആശംസകൾ നേർന്നു.

അനുഗ്രഹീത കവി ശ്രീ പാപ്പച്ചൻ കടമക്കുടി രചിച്ച ഹൃദ്യവും ആകർഷകവുമായ ഗാനങ്ങൾക്ക് ശ്രീ. മൊഹ്സിൻ കുരിക്കൾ, ശ്രീ.ഷാജുവേദി എന്നീ സംഗീത സംവിധായകർ നല്കിയ ഇമ്പമാർന്ന ഈണങ്ങൾക്ക് സ്വരം നല്കിയ പുതുഗായകരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്നു. ദ റിബൽ ചലഞ്ച് യൂട്യൂബ് ചാനലിലെ സിംഗ് വിത്ത് റിബൽ പരിപാടിയിലൂടെ കഴിവു തെളിയിച്ച പന്ത്രണ്ട് നവഗായകരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ റാഹിബ് കുരിക്കളും ചിത്ര സംയോജനം ഷെഫീഖ് മഞ്ചേരിയും നിർവഹിച്ചു. പോസ്റ്റർ മാത്രാടൻ ഡിസൈനിംഗ്സ് കണ്ണൂർ.
മഞ്ഞണിഞ്ഞ രാവ് – ഇതാ സഹൃദയർക്കു മുന്നിൽ.
കൊച്ചിൻ കലാഭവൻ ലണ്ടൻ വീ ഷാൽ ഓവർകം ടീം അവതരിപ്പിക്കുന്ന “നക്ഷത്ര ഗീതങ്ങള്‍”: ഡിസംബര്‍ 26 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടു മണി മുതൽ (7:30 പിഎം ഇന്ത്യ) ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സാമ്പ്രിയ്ക്കല്‍ പരിപാടിയില്‍ മുഖ്യാതിഥി.
ബ്രിട്ടണ്‍സ് ഗോട്ട് ടാലന്റ് ഫെയിം സൗപര്‍ണിക നായര്‍ സെലിബ്രറ്റി ഗസ്റ്റ് ആയിരിക്കും. ബിബിസി വണ്ണിലെ ഒറ്റ പരിപാടിയിലൂടെ ലോക മലയാളി സമൂഹത്തിന്റെ അഭിമാനമായി മാറിയ കൊച്ചുമിടുക്കിയാണ് സൗപര്‍ണ്ണിക.
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായ ഗായകരും സംഗീത സംവിധായകരുമായ ഫാ. ഷിന്റോ ഇടശ്ശേരി, ഫാ. സെവേരിയോസ് തോമസ്, ഫാ. വിപിന്‍ കുരിശുതറ, സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി, ഗായിക ജോസ്‌ന ഷാന്റി, പ്രശസ്ത കീബോർഡിസ്റ്റ് ലിജോ ലീനോസ് എന്നിവരാണ് ഈ ക്രിസ്തുമസ് അവിസ്മരണീയമാക്കുവാന്‍ നാട്ടില്‍ നിന്നും ലൈവ് പ്രോഗ്രാമില്‍ അതിഥികളായെത്തുന്നത്.

യു.കെയില്‍ നിന്നും ഒരു കൂട്ടം പ്രഗത്ഭരായ വളര്‍ന്ന് വരുന്ന ഗായക നക്ഷത്രങ്ങളാണ് ഈ പരിപാടിയ്ക്ക് മിഴിവേകുവാനായി ഇമ്പമാര്‍ന്ന ഗാനങ്ങളുമായെത്തുന്നത്. അനീ അലോഷ്യസ്, അലീന സെബാസ്റ്റ്യന്‍, അന്ന ജിമ്മി, അനറ്റ് ബെന്നി, ടെസ്സ ജോണ്‍, ഡെന്ന ആന്‍ ജോമോന്‍, ഫിയോണ ബിജു, അനീഷ ബെന്നി, ഇസബെല്‍ ഫ്രാന്‍സിസ്, സേറ മരിയ ജിജോ, കെറിന്‍ സന്തോഷ് എന്നീ കൊച്ചുമിടുക്കിമാരാണ് ഗായകരായെത്തുന്നത്. “നക്ഷത്ര ഗീതങ്ങള്‍” എന്ന പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്യുന്നതും അവതരിപ്പിക്കുന്നതും കലാഭവന്‍ ലണ്ടന്‍ ടീം അംഗമായ റെയ്‌മോള്‍ നിധീരിയാണ്.
ബ്രിട്ടണില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തിയ ഒരു യാത്രക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന വൈറസ് ബാധയാണോ ഇത് എന്ന് പരിശോധിക്കുന്നതിനായി സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. രോഗി നിരീക്ഷണത്തിലാണ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്നാട് ആരോഗ്യ വിഭാഗം അറിയിച്ചത്.
അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്.
അതേസമയം ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യുകെയിലേക്ക് ഡിസംബര്‍ 31 വരെയാണ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളില്‍ വെച്ച് ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഫാ. മാത്യൂസ് പയ്യമ്പള്ളി
യു.കെയുടെ കൊച്ചു വാനമ്പാടിയെന്ന് വിളിപ്പേരുള്ള ടെസ്സ ജോൺ ക്രിസ്തുമസിനെ വരവേൽക്കുന്നത് ഒരു പിടി നല്ല ഗാനങ്ങളുമായാണ്. മഹാമാരിയുടെ കാലഘട്ടത്തിൽ മനസ്സിനും കാതുകൾക്കും കുളിർമ പകരുന്നതാണ് യൂട്യൂബ് ചാനലിലൂടെ ആസ്വാദകർക്കായി സമർപ്പിച്ചിരിക്കുന്ന ഗാനങ്ങൾ . പൂനെ സ്വദേശി മായാ ജേക്കബ് രചന നിർവഹിച്ച ഗാനങ്ങൾക്ക് ഈശോയുടെ പാട്ടുകാരൻ എന്നു വിളിപ്പേരുള്ള ഫാ. മാത്യൂസ് പയ്യമ്പള്ളിയാണ് സംഗീതം നൽകിയിരിക്കുന്നത്, റിയാ കമ്മ്യൂണിക്കേഷന്റെ ബാനറിൽ വിൻസൺ തോമസ് നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ ഓർക്കസ്ട്ര ബിനു മധുരമ്പുഴയുടേതാണ്.
നൃത്തം, പ്രസംഗം, പദ്യപാരായണം ബൈബിൾ ക്വിസ് തുടങ്ങിയവയിൽ പ്രാഗല്ഭ്യം തെളിയിച്ചിരിക്കുന്ന പതിനാലുകാരിയായ ടെസ്സയുടെ മാതാപിതാക്കൾ കേംബ്രിഡ്ജിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ സ്റ്റാൻലി തോമസും സൂസൻ ഫ്രാൻസിസുമാണ്. കാര്യമായ സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന ടെസ്സ സൂസൻ ജോണിന്റെ ഗാനങ്ങൾ ഇതിനോടകം ആലാപന ശൈലി കൊണ്ടും സ്വരമാധുരി കൊണ്ടും ആസ്വാദക ശ്രദ്ധ നേടിയിരിക്കുന്നു. യാദൃശ്ചികമായി ടെസ്സയുടെ പാട്ട് കേൾക്കാൻ ഇടയായ ന്യത്താധ്യാപികയായ ലക്ഷ്മി ടീച്ചറാണ് ടെസ്സ സൂസൻ ജോണിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് സംഗീതം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളെ ബോധ്യപ്പെടുത്തിയത്. 14 വയസ്സിനിടെ നിരവധി സംഗീത ആൽബങ്ങളിലാണ് ഇതിനോടകം ടെസ്സ പാടിയിരിക്കുന്നത് . കെ. എസ്. ചിത്ര ,എം. ജി. ശ്രീകുമാർ , ജി. വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ഇതിനോടകം ടെസ്സ പാടിയിട്ടുണ്ട് . എന്തായാലും സംഗീതലോകത്തെ നാളെയുടെ വാഗ്ദാനമായ ടെസ്സ യു.കെ മലയാളികൾക്ക് അഭിമാനമാണ് . ടെസ്സയുടെ ക്രിസ്തുമസ് ഗാനങ്ങൾ കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൊച്ചി : ട്വന്റി – ട്വന്റിയ്‌ക്കെതിരെയും സാബു ജേക്കബിനെതിരെയും ഇന്ന് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്ന ഒരു വിമർശനമാണ് അവർ കിറ്റെക്‌സ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന സി എസ് ആർ ഫണ്ടുകൊണ്ടാണ് കിഴക്കമ്പലത്ത് ഈ വലിയ വികസന പ്രവർത്തനങ്ങളെല്ലാം നടുത്തുന്നത് എന്ന് . അതുകൊണ്ട് തന്നെ എന്താണ് സി എസ് ആർ ഫണ്ടെന്നും , ആ ഫണ്ട് ചിലവഴിക്കുന്നത് ഇന്ത്യയിൽ നിയമപരമായി തെറ്റാണോ എന്നും ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്.
കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് അഥവാ കോർപ്പറേറ്റുകൾക്ക് സാമൂത്തോടുള്ള ധാർമ്മികമായ ഉത്തരവാദിത്തവും , കടമയും നിർവ്വഹിക്കുന്നതിന് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ധനം എന്നതാണ് സി എസ് ആർ ഫണ്ട് കൊണ്ട് അർത്ഥമാക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏതൊരു സംഘടനയ്ക്കും ഇത്തരം ഫണ്ട് ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ സി എസ് ആർ നിയമങ്ങൾ വെളിപ്പെടുത്തുന്നു.
പല ലോക രാജ്യങ്ങളെപ്പോലെയും സി എസ് ആർ ഫണ്ട് നിർബന്ധമായും ജനങ്ങളുടെ നന്മയ്‌ക്കായി ചിലവാക്കിയിരിക്കണം എന്ന് നിയമമാക്കിയ ഒരു രാജ്യമാണ് ഇന്ത്യ . ഇന്ത്യൻ കമ്പനി നിയമത്തിലെ സെക്ഷൻ 135 ൽ ഒരു നിശ്ചിത വിറ്റുവരവും ലാഭവും ഉള്ള കമ്പനികൾ അവരുടെ വരുമാനത്തിന്റെ രണ്ട് ശതമാനം തുക സമൂഹത്തിന്റെ വികസനത്തിനായി ചെലവഴിക്കണമെന്ന് നിർബന്ധമാക്കിയിരിക്കുന്നു . ഇന്ത്യയിൽ അനേകം കമ്പനികൾ ഇതിനോടകം അവരുടെ വരുമാനത്തിൽ നിന്ന് ലഭിക്കുന്ന കോടികണക്കിന് സി എസ് എസ് ആര്‍ ഫണ്ട് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കായി ഇതിനോടകം ചിലവഴിച്ചു കഴിഞ്ഞു .
കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നത് കമ്പനികൾ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സമൂഹത്തിന് തിരികെ നൽകുക എന്നതാണ് . അതിലൂടെ കമ്പനിക്കൊപ്പം ചുറ്റുമുള്ള സമൂഹത്തിനും സാമ്പത്തികമായും , സാമൂഹികമായും ഒന്നിച്ച് വളരാനും കഴിയും. നികുതി വെട്ടിപ്പുകൾ നടത്താതെ വരുമാന കണക്കുകൾ ക്ര്യത്യമായി ഗവൺമെന്റിന് സമർപ്പിച്ചശേഷം , സി എസ് ആർ ഫണ്ടിൽ ലഭിക്കുന്ന തുക സമൂഹത്തിന് വേണ്ടി ചിലവഴിപ്പിച്ച് കമ്പനികളെ ധാർമ്മികമായി പ്രവർത്തിപ്പിക്കാൻ പഠിപ്പിക്കുക എന്നതാണ് സിഎസ് ആർ ഫണ്ടിന്റെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസം , സാമൂഹ്യക്ഷേമം , ദാരിദ്ര്യ നിർമ്മാർജ്ജനം , ലിംഗസമത്വം , ഗ്രാമവികസനം , പരിസ്ഥിതി സുസ്ഥിരത , ടെക്നോളജി ഇൻകുബേറ്ററുകൾ, സ്പോർട്സ് , പ്രതിരോധം , ആരോഗ്യ സംരക്ഷണം , ശുചിത്വവും, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള വിവിധ പ്രവർത്തനങ്ങൾക്കായി ഈ ഫണ്ട് ചെലവഴിക്കാം. 2019 ലെ കമ്പനി ഭേദഗതി നിയമ പ്രകാരം സിഎസ് ആർ ഫണ്ട് ഒരു കമ്പനിക്ക് ഒരു നിശ്ചിത വർഷത്തിൽ പൂർണ്ണമായി ചെലവഴിക്കാൻ കഴിയുന്നില്ലെങ്കിൽ , ആ വർഷത്തേക്ക് അനുവദിച്ച പണത്തിന് പുറമെ , പഴയ തുക മുന്നോട്ട് കൊണ്ടുപോകാനും അടുത്ത സാമ്പത്തിക വർഷത്തിൽ ചെലവഴിക്കാനും കഴിയും. സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കമ്പനികൾക്ക് അവരുടെ സി എസ് ആർ പദ്ധതികൾക്കായി നിർദ്ദിഷ്ട നയങ്ങളും ലക്ഷ്യങ്ങളും വികസിപ്പിക്കുവാനും , അവയെ പിന്തുണയ്‌ക്കുന്നതിന് പ്രത്യേക വകുപ്പുകളെയും ടീമുകളെയും ഉൾപ്പെടുത്തുവാൻ കഴിയുമെന്നും നിയമത്തിൽ പറയുന്നു.
ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിൽ സി എസ് ആർ ഫണ്ട് ചിലവാക്കി കോടികണക്കിന് തുകയുടെ ദാരിദ്ര്യ നിർമാർജന പരിപാടികൾ , സ്വയം സഹായ പദ്ധതികൾ , സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ , ഗ്രാമീണ സമുദായ വികസന പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞു . നിരവധി സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് , സ്കോളർഷിപ്പുകളും എൻഡോവ്‌മെന്റുകളും ടാറ്റ ഗ്രൂപ്പ് നൽകുന്നു. ശിശു വിദ്യാഭ്യാസം സുഗമമാക്കുക, രോഗപ്രതിരോധം, എയ്ഡ്‌സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കൽ തുടങ്ങിയ ആരോഗ്യ പദ്ധതികളും ടാറ്റ നടപ്പിലാക്കുന്നു . കാർഷിക പരിപാടികൾ, പരിസ്ഥിതി സംരക്ഷണം, സ്പോർട്സ് സ്കോളർഷിപ്പ് നൽകൽ, അടിസ്ഥാന സൗകര്യ വികസനം, ആശുപത്രികൾ , ഗവേഷണ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്പോർട്സ് അക്കാദമി, സാംസ്കാരിക കേന്ദ്രങ്ങളുടെ വികസനം ,സാമ്പത്തിക ശാക്തീകരണം എന്നിവയിലും ടാറ്റ അവരുടെ സി എസ് ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
വിപ്രോ 2002 ൽ സി ആർ എസ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പൂനെ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി 50000 നിരാലംബരും വൈകല്യമുള്ളവരുമായ കുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കി . ഇന്ത്യയിലെ 118 വിദ്യാഭ്യാസ സംഘടനകളുടെ വിപുലമായ ശൃംഖലയിൽ അവർ പങ്കാളികളായി . ഇന്ത്യയിലെ താഴ്ന്ന വരുമാനമുള്ള കുടിയേറ്റ തൊഴിലാളികളേയും ഇഷ്ടിക ചൂള തൊഴിലാളികളേയും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ വിപ്രോ അവരുടെ സി ആർ എസ് ഫണ്ട് ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സിമൻറ് കമ്പനിയായ അൾട്രാടെക് സിമൻറ് രാജ്യത്തെ 407 ഗ്രാമങ്ങളിലുടനീളം സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ആരോഗ്യ പരിപാലനം, കുടുംബക്ഷേമ പരിപാടികൾ, വിദ്യാഭ്യാസം, അടിസ്ഥാന സ, കര്യങ്ങൾ, പരിസ്ഥിതി, സാമൂഹ്യക്ഷേമം, സുസ്ഥിരമായ ഉപജീവനമാർഗം എന്നിവയിൽ അവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെഡിക്കൽ ക്യാമ്പുകൾ, രോഗപ്രതിരോധ പരിപാടികൾ , ശുചിത്വ പരിപാടികൾ , സ്കൂൾ പ്രവേശനം , ജലസംരക്ഷണ പരിപാടികൾ , വ്യാവസായിക പരിശീലനം, ജൈവകൃഷി പരിപാടികളും അവർ നടത്തുന്നുണ്ട് .
ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളെ സഹായിക്കുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നു. സി എസ് ആർ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് സുസ്ഥിരമായ ഉപജീവന മാർഗ്ഗവും , തൊഴിലും സൃഷ്ടിക്കാനും, ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച് കാർഷിക ഉൽപന്നങ്ങൾക്ക് നല്ല വില നൽകി കർഷകരെ സംരക്ഷിക്കുവാനും ഇന്ത്യയിലെ അനേകം കമ്പനികൾക്ക് കഴിഞ്ഞു.
ഇതേപോലെ തന്നെ അഴിമതി പൂർണമായി ഒഴിവാക്കികൊണ്ട് പഞ്ചായത്ത് ഫണ്ടും , സി എസ് ആർ ഫണ്ടും അങ്ങേയറ്റം നിയമപരമായി വിനിയോഗിച്ചുകൊണ്ടാണ് ട്വന്റി ട്വന്റിയും സാബു ജേക്കബും കിഴക്കംമ്പലത്തെ ഒരു മാതൃകാ പഞ്ചായത്തായി വികസിപ്പിച്ചത് . അത് സാബു ജേക്കബിന്റെ ഭരണ മികവും സാമ്പത്തിക അച്ചടക്കുവും കൊണ്ട് തന്നെയാണ്.
സമ്പത്ത് കുന്നു കൂടിയപ്പോൾ അനേകം ഇന്ത്യൻ വ്യവസായികൾക്ക് നഷ്ടപ്പെട്ടുപോയ സഹ ജീവികളോടെയുള്ള കരുതലാണ് രത്തൻ ടാറ്റയും , വിപ്രോയുടെ പ്രേംജിയും , കിറ്റെക്‌സിന്റെ സാബു ജേക്കബും ഒക്കെ ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ നന്മയും , സാമൂഹ്യ ബോധവും , ദീർഘവീക്ഷണമുള്ള അനേകം സാബു ജേക്കബുമാർ ഇനിയും കേരളത്തിൽ ഉണ്ടാവേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും അടിസ്ഥാനപരമായ മാറ്റത്തിനും പെട്ടെന്നുള്ള വികസനത്തിനും അനിവാര്യമാണ്.
തന്റെ മൂത്തമകള്‍ മാലിയയുടെ കാമുകനെക്കുറിച്ച് തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ മകളുടെ ബ്രിട്ടീഷ് കാമുകനെ താൻ ഇഷ്ടപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ അവൻ ഒരു നല്ല കുട്ടിയാണെന്നുമാണ് ഒബാമ പറയുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മകളുടെ കാമുകൻ കുറച്ച് ദിവസങ്ങൾ തങ്ങളുടെ കുടുംബത്തിനൊപ്പം കഴിഞ്ഞുവെന്നും പേര് വെളിപ്പെടുത്താതെ ഒബാമ വ്യക്തമാക്കി.
ബിൽ സിമ്മൺസ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളൊക്കെ മുൻ അമേരിക്കൻ പ്രസിഡന്റ് തുറന്നു പറഞ്ഞത്. ക്വാറന്റീൻ കാലം എങ്ങനെയാണ് കുടുംബത്തിനൊപ്പം ചിലവിട്ടതെന്ന് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ തന്റെ മക്കൾ മാലിയയും സാഷയും കൂടുതൽ സമയം മാതാപിതാക്കൾക്കൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. അവർക്കൊപ്പം ചിലവഴിക്കുക രസകരവുമാണ്. മാലിയയുടെ കാമുകൻ ബ്രിട്ടീഷുകാരനാണ്. നല്ല ചെറുപ്പക്കാരൻ. വിസ പ്രശ്നങ്ങൾ കാരണവും ജോലി കണ്ടെത്താനുമായി അവൻ കുറച്ചു ദിവസങ്ങൾ യുഎസിൽ തങ്ങിയിരുന്നു. ഞങ്ങൾ അവനെയും ഒപ്പം താമസിപ്പിച്ചു. ഞാൻ അവനെ ഇഷ്ടപ്പെടേണ്ട ആവശ്യമില്ല. പക്ഷേ നല്ല കുട്ടിയാണ്’. ഒബാമയുടെ വാക്കുകൾ
സ്വന്തം ലേഖകൻ
സ്പെയിൻ : ഏകദേശം 840 ബില്യൺ ഡോളർ ആസ്തികളുള്ള സ്പെയിനിലെ രണ്ടാമത്തെ വലിയ ബാങ്കായ ബിബിവിഎ ക്രിപ്‌റ്റോ കറൻസി ട്രേഡിംഗിലേക്കും , കസ്റ്റഡി സേവനങ്ങളിലേയ്ക്കും പ്രവേശിക്കാൻ ഒരുങ്ങുന്നു. യൂറോപ്പിൽ അനേകം ശാഖകൾ ഉള്ള ഈ സ്പാനിഷ് ബാങ്ക് സ്വിറ്റ്സർലൻഡിൽ നിന്നാണ് ക്രിപ്റ്റോ സേവനങ്ങൾ ആരംഭിക്കുന്നത്.
റഷ്യയുടെ ഗാസ്പ്രോം ബാങ്കിനെ പോലെ സിലോ എന്ന് വിളിക്കുന്ന ഒരു കസ്റ്റഡി സർവീസ്സാണ് ഡിജിറ്റൽ കറൻസികൾക്കായി ബിബിവിഎ ഒരുക്കുന്നത്. റഷ്യയുടെ ഗാസ്പ്രോം ബാങ്ക് സ്വിറ്റ്സർലൻഡിൽ ക്രിപ്റ്റോ കറൻസി സേവനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു
കോർ ബാങ്കിംഗ് സോഫ്റ്റ് വെയർ ദാതാക്കളായ അവലോക്കും, സ്വിസ് ക്രിപ്റ്റോ സ്പെഷ്യലിസ്റ്റുകളായ മെറ്റാക്കോയും ചേർന്ന് നിർമ്മിച്ച സിലോ കസ്റ്റഡി പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബിബിവിഎ ആറുമാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
ന്യുസ് ഡെസ്ക് മലയാളം യുകെ
വളയൻചിറങ്ങര : എട്ട് വയസുകാരൻ അബിൻ മോൻ ഓടി നടന്നു കളിക്കുകയും പഠിക്കുകയും ചെയ്യേണ്ട പ്രായമാണ് ഇപ്പോൾ. ആറു മാസം മുൻപ് വരെ അവൻ മിടുമിടുക്കനായി ഓടി നടക്കുമായിരുന്നു . എന്നാൽ രക്താർബുദം ( ലുക്കീമിയ ) എന്ന മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട് ആശുപത്രി കിടക്കയിൽ ആണ് അവൻ ഇപ്പോൾ . 24 മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കീമോതെറാപ്പിയുടെ ക്ഷീണം അവന്റെ മനസ്സിനെയും ശരീരത്തെയും ആകെ തളർത്തിയിരിക്കുന്നു.
പെരുമ്പാവൂർ വളയൻചിറങ്ങരയിലെ , പുത്തൂരാൻ കവലയിൽ മൂന്നുപീടിയേക്കൽ വീട്ടിലെ ഷിബു വർഗീസിന്റെയും മഞ്ജുവിന്റെയും മകനാണ് അബിൻ. ലോക്ക് ഡൗൺ തുടങ്ങും മുൻപ് വരെ അബിന്റെ പപ്പ ഷിബുവിന് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. തങ്ങളുടെ എട്ട് വയസ്സുള്ള ഏക മകന് ലുക്കീമിയ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനുശേഷം ചികിത്സയ്ക്കായി ഇറങ്ങി തിരിച്ചതാണ് പാവം മാതാപിതാക്കളായ ഷിബുവും മഞ്ജുവും . കൊറോണ മഹാമാരിയിൽ കുടുംബനാഥനായ ഷിബുവിന് ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു.
കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചു കഴിഞ്ഞു. ആറുമാസമായി എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ഏക മകനായ അബിൻ. തുടർച്ചയായി നടത്തേണ്ടി വരുന്ന കീമോതെറാപ്പി മൂലം ശരീരം മുഴുവൻ ക്ഷീണിച്ചും, വായ് പൊട്ടിയും ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ ആവാത്ത അവസ്ഥയിലാണ് കുഞ്ഞ് അബിൻ. തുരുത്തിപ്പള്ളി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അബിൻ ആശുപത്രി കിടക്കയിൽ കിടന്നും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു.


എന്നാൽ ഇപ്പോൾ രോഗവും ചികിത്സയും അവശനിലയിലാക്കിയ അബിന് തുടർ ചികിത്സക്കായി സന്മനസ്സുകളുടെ സഹായം വേണ്ടി വന്നിരിക്കുകയാണ്. മകനെ ബാധിച്ചിരിക്കുന്ന ബ്ലഡ്ഡ് ക്യാൻസർ ചികിത്സയ്ക്കായി ഭാരിച്ച തുകയാണ് ഈ മാതാപിതാക്കൾക്ക് കണ്ടെത്തേണ്ടി വന്നിരിക്കുന്നത് . ഈ ചികിത്സാ ചിലവുകൾ സ്വപ്നം കാണാൻ പോലും കഴിയാത്ത വലിയ തുകയായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ മാതാപിതാക്കൾക്ക് .
ഈ ക്രിസ്തുമസ്സിനെ വരവേൽക്കാനായി ഹൃദയങ്ങൾ ഒരുക്കുമ്പോൾ , അബിൻ മോന്റെ കണ്ണിലെ കുഞ്ഞു നക്ഷത്രങ്ങൾ അണയാതെ കാക്കാൻ നമ്മൾ ഓരോരുത്തരും കനിയേണ്ടി വരും. രണ്ടര വർഷം നീണ്ടു നിൽക്കാവുന്ന ഈ ചികിത്സയുടെ ചെലവുകളിൽ ഒരു കൈത്താങ്ങാവാൻ , ഈ മോന്റെ കുരുന്നു ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം.
അബിൻ മോനേ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവന്റെ പപ്പയുടെ അക്കൗണ്ട് നമ്പരിലേയ്ക്ക് നേരിട്ട് നിങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാവുന്നതാണ്.

റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് വരന്‍. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത്.
‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്‌സാണ്ടര്‍ ജില്‍ക്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.
2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്‌സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്‌റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്.
സെര്‍ബിയയില്‍ ജനിച്ച ഷറപ്പോവ ടെന്നിസ് താരമാവുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് പിതാവ് യൂറിക്കൊപ്പം യുഎസിലെത്തിയത്. പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം മികച്ച പരിശീലനം നേടി ടെന്നിസ് താരമാവുകയും ലോക ഒന്നാം നമ്പര്‍ പദവിയിലേക്കു കുതിച്ചെത്തുകയും ചെയ്തു. എന്നാല്‍, ഷറപ്പോവയ്ക്കു 2016 ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് 15 മാസത്തെ വിലക്കു നേരിട്ട ശേഷം പഴയ ഫോമിലേക്കു തിരിച്ചെത്താനായില്ല. 373-ാം റാങ്കുകാരിയായിരിക്കെയാണ് ഷറപ്പോവ കളമൊഴിഞ്ഞത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വന്‍ ജയത്തോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനം ഉയര്‍ത്തി. എവേ മത്സരത്തില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഏഴു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. റോബര്‍ട്ടോ ഫിര്‍മിനോ, മുഹമ്മദ് സല എന്നിവര്‍ രണ്ടു ഗോള്‍ വീതം നേടിയപ്പോള്‍ ടാകുമി മിനാമിനോ, സാദിയോ മാനെ, ജോര്‍ദന്‍ ഹെന്ഡേഴ്സണ് എന്നിവര്‍ ഓരോ തവണ വലകുലുക്കി. 14 കളിയില്‍ 31 പോയിന്റാണ് ലിവര്‍പൂളിന്.