UK

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കലയേയും സയൻസിനേയും സമന്വയിപ്പിച്ച് മാനവികതയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുക എന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകൃതമായ അമ്യൂസിയം ആർട്ട് സയൻസ് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കെടിഡിസി എന്നിവയുടെ സഹകരണത്തോടെ ഇൻറർനാഷണൽ ചിത്ര രചന മത്സരം നടത്തുന്നു. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ യുകെയിൽ നിന്നുള്ള കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ആധുനിക കാലഘട്ടത്തിലെ മനുഷ്യ ജീവിതങ്ങളുടെ പരക്കംപാച്ചിലിൽ നഷ്ടപ്പെട്ട മാനവികതയേയും തിരിച്ചു പിടിക്കുകയും കലയുടെയും സയൻസിൻെറയും സമന്വയത്തിലൂടെ സർഗ്ഗാത്മക കഴിവുകളെ എങ്ങനെ വളർത്താം എന്ന ചിന്തയിൽനിന്നാണ് അമ്യൂസിയം ആർട്ട് സയൻസിൻെറ പിറവി. പുതുതലമുറയിലെ സർഗ്ഗ ശേഷിയെ വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിലെ വിജയികൾ ആകുന്നവരെ കാത്തിരിക്കുന്നത് വളരെ ആകർഷകമായ സമ്മാനങ്ങളാണ് കൂടുതൽ വിവരങ്ങൾക്ക് www.amuseum.org.in സന്ദർശിക്കുക. ഫോൺ : 07946565837
07960 432577

യുകെ: സൗത്താംപ്ടൺ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വർഗീസ്(85)‌ നിര്യാതയായി.

സംസ്‌ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മർത്താ മറിയം ഫൊറോനാ പള്ളിയില്‍.

മക്കള്‍: അലക്സ്, ജെയിംസ് (ബാസിൽഡൺ, യുകെ ), റോസമ്മ ബേബി, മോനിച്ചൻ(ഹൂസ്‌റ്റൻ, ടെക്സാസ് യുഎസ് ), മോളിക്കുട്ടി ടോം(സൗദി), ജിജിമോൻ(സൗത്താംപ്ടൺ, യുകെ).
മരുമക്കള്‍: ത്രേസിയാമ്മ, റോസമ്മ, പരേതനായ ബേബി, ഷിജി, ടോം, സിന്ധു.

ജിജിമോന്റെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെ ഷെഫീൽഡിൽ താമസിക്കുന്ന ജെറി ജോസ്, ജീവിതത്തിൽ നേരിട്ട വലിയ വെല്ലുവിളിയെ വിശ്വാസത്തിന്റെ കരുത്ത് കൊണ്ട് മാത്രം അതിജീവിച്ചതെങ്ങനെയെന്ന് തുറന്നു പറയുകയാണ്. നേഴ്സായിരുന്ന ഭാര്യ യുകെയിലേക്ക് പ്രവാസ ജീവിതത്തിന് ഒരുങ്ങി, ഏജൻസിയുമായി ബന്ധപ്പെട്ട് പണം നൽകി യാത്രയ്ക്കൊരുങ്ങി ഇരുന്ന നേരത്താണ് സന്തോഷമുള്ള ഒരു വാർത്ത തേടിയെത്തിയത്, ഗർഭിണിയാണ്.

പരിചയമില്ലാത്ത ജീവിത സാഹചര്യങ്ങൾ ഉള്ള യുകെയിൽ പോകുമ്പോൾ ശാരീരിക അസ്വസ്ഥതകളും, കുട്ടിയെ നേരാംവണ്ണം നോക്കാനുള്ള സാഹചര്യങ്ങളും വളരെ കുറവ്, അല്ലെങ്കിൽ യുകെയിലെ ജീവിത ശൈലികളിൽ ഉള്ള അജ്ഞത എന്നിവ ഞങ്ങക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കാതെ വന്നു. എങ്കിലും ഉദരഫലം ദൈവീക വരമാണ് എന്ന് ഞങ്ങൾ വിശ്വസിച്ചു. അങ്ങനെ യുകെയിലെ ജോലി ഇപ്പോൾ വേണ്ട എന്ന തീരുമാനത്തിൽ എത്തി.  ഈ തീരുമാനത്തെ ചില കൂട്ടുകാർ എതിർത്തിരുന്നു. ജോലിയാണ് വലുത് എന്നും, ഇനിയൊരു അവസരം ഉണ്ടായില്ലെങ്കിലോ എന്നും നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. എന്നാൽ കുഞ്ഞാണ് വലുത് എന്ന തീരുമാനത്തിൽ, ഏജൻസിക്കു കൊടുത്ത പണം പോലും ഉപേക്ഷിച്ച് ഞങ്ങൾ ഇരുവരും ഉറച്ച മനസ്സോടെ യുകെ യാത്ര കുഞ്ഞിന് വേണ്ടി ഉപേക്ഷിച്ചു.

എന്നാൽ രണ്ടരമാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് ഭാര്യക്ക് ചിക്കൻപോക്സ് ബാധിക്കുന്നത്. ശരീരം മുഴുവൻ പൊട്ടിയൊഴുകുന്ന വ്രണങ്ങളുമായി സഹനത്തിന്റെ അങ്ങേയറ്റത്തെ വഴികളിലൂടെ സഞ്ചരിച്ചു ജെറിയും ഭാര്യയും. പിന്നീട് ഗർഭാവസ്ഥയിലെ സ്കാനിംഗ് എല്ലാം നടത്തിയത് ബാംഗ്ലൂരിൽ ഉള്ള ഒരു ആശുപത്രിയിൽ ആയിരുന്നു. സ്‌കാൻ റിപ്പോർട്ട് ജെറിയുടെയും ഭാര്യയുടെയും വിഷമം വർദ്ധിപ്പിക്കുന്നതായിരുന്നു. കുട്ടിക്ക് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, അതിനാൽ അബോർഷൻ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത ജീവിതത്തിലെ നിമിഷങ്ങൾ. യുകെ യാത്രപോലും വേണ്ടെന്ന് വച്ച ഞങ്ങൾക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.

ആ സമയത്ത് ബാംഗ്ലൂരിൽ ഉള്ള സി എസ് റ്റി ധ്യാന മന്ദിരത്തിലെ ജോർജ് പൂതക്കുഴി അച്ചന്റെ സഹായിയും, ഡ്രൈവറുമായി ജോലിചെയ്തിരുന്ന, പള്ളിയിലെ ശുശ്രൂഷകളിൽ സഹായങ്ങൾ ചെയ്തു പോന്നിരുന്ന ജെറി, അച്ചന്റെ അടുക്കലേക്ക് ഓടിയെത്തി. നിങ്ങൾ പ്രാർത്ഥിക്കുക ദൈവം ഒരു തീരുമാനം എടുക്കട്ടെ എന്ന് അച്ചൻ ആശ്വസിപ്പിച്ചു. അതിനു ശേഷം ഇരുവരും എന്നും കുർബാനയിൽ പങ്കെടുക്കാനും പോകുമായിരുന്നു. നിത്യവും ഏറെ നേരം ദൈവസന്നിധിയിൽ പ്രാർത്ഥനയോടെ ചെലവഴിച്ചു. പിന്നീട് ആത്‌മീയ ഗുരുവായ ഫാദർ ആന്റോ തെക്കൂടൻ (സി എം ഐ ) ഫോണിൽ വിളിച്ചു സാഹചര്യം പറഞ്ഞു. അപ്പോൾ പൂനയിൽ ആയിരുന്ന അച്ചനോട് ഞങ്ങളെ ഒരു തീരുമാനം എടുക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചു?

അച്ചൻ പ്രാർത്ഥനക്ക് ശേഷം, പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സുരക്ഷിതമായ ഒരു കുഞ്ഞിനെ ആണ് കാണുന്നത് എന്നും,  നിങ്ങളുടെ കുഞ്ഞിനെ ഈശോ തന്നതാണെന്നും, മനസ്സുനിറഞ്ഞ് ഇരു കൈകളും നീട്ടി സ്വീകരിക്കണമെന്നും അച്ചൻ ജെറിയോടും ഭാര്യയോടും ആയി പറഞ്ഞു. അതോടെ  എന്ത് കുറവുകൾ ഉണ്ടായാലും കുഞ്ഞിനെ വളർത്താൻ ജെറിയും ഭാര്യയും സന്തോഷത്തോടെ പ്രതിജ്ഞയെടുത്തു. തുടർ ചികിത്സകളും പ്രസവവും മൂവാറ്റുപുഴയിലെ നിർമ്മല ആശുപത്രിയിൽ ആയിരുന്നു. പ്രസവശേഷം കാണാൻ വന്ന ബന്ധു കുഞ്ഞിനെ കയ്യിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് ജെറി ജോസ് ഓർമ്മിക്കുന്നു. കുഞ്ഞിന് ഒരു വിധത്തിലുള്ള അപാകതകളും ഉണ്ടായിരുന്നില്ല.

കുഞ്ഞിന് ഒരു വയസ്സായ ശേഷം ഒരു രൂപപോലും ചെലവില്ലാതെ ഇരുവർക്കും വർക്ക് പെർമിറ്റുമായി യു കെയിലെത്താൻ കഴിഞ്ഞു. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് ചിലവില്ലാതെ വീണ്ടും യുകെയിൽ എത്തുവാനുള്ള അവസരം ഉണ്ടായത്.

വൈകല്യങ്ങളും ബുദ്ധിയും ഉണ്ടാവുകയില്ല എന്ന് ഡോക്ടർ പറഞ്ഞ കുട്ടി രണ്ടാം ക്ലാസ്സ്‌ മുതൽ എന്നും പഠനത്തിൽ മുൻപന്തിയിൽ ആയിരുന്നു. എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അവൻ ഇപ്പോൾ യുകെയിലെ ലണ്ടനിൽ ഉള്ള ജോൺ ഫിഷർ സ്കൂളിൽ പത്താം ക്ലാസിന് ശേഷം ജിസിഎസ്ഇയ്ക്ക് പഠിക്കുന്നു.

മിടുക്കനായ അവൻ പഠിക്കുന്ന സ്കൂളിലേക്ക് എടുക്കുന്ന ടീച്ചറിനെ പോലും ഇന്റർവ്യൂ ചെയ്യുന്ന അത്രയും ബുദ്ധിയുള്ള കുട്ടിയായാണ് ഇപ്പോൾ വളരുന്നത്. സ്‌കൂൾ ഒരു ടീച്ചറിനെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ അവർ എടുത്ത ഒരു തീരുമാനം വളരെ വ്യത്യസ്തമായിരുന്നു. ഈ സ്‌കൂളിൽ പഠിക്കുന്ന മിടുക്കരായ മൂന്ന് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു അതിൽ ഒരാൾ ജോഷ്വാ ജെറി ആയിരുന്നു, മൂന്ന് ക്ലാസ്സുകളിൽ ആയി ഇരുത്തി. ജോലി തേടി വന്ന മൂന്ന് പേർ ഓരോ മണിക്കൂർ ഇവരുടെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നു. ഈ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികൾ റിപ്പോർട്ട് എഴുതി സ്‌കൂൾ അധികൃതർക്ക് കൊടുക്കുന്നു.

ഇംഗ്ലീഷുകാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ളവർ പഠിക്കുന്ന ജോൺ ഫിഷർ, ലണ്ടനിലെ അറിയപ്പെടുന്ന സ്‌കൂളിലെ ടീച്ചറിനെ നിയമിക്കാൻ മലയാളിയായ ജോഷ്വാ ജെറിയുടെ ചോദ്യത്തിന് ഉത്തരം നൽകുന്നവർക്കായിരുന്നു. എൻ്റെ കുട്ടിയുടെ മഹത്വം പറയാനല്ല മറിച്ചു ദൈവ പരിപാലന നമ്മളെ തേടി വരും എന്ന് പറയുവാൻ ആണ് ഇത് പറയുന്നത്… ജെറി തുടർന്നു. കുറവുകൾ മാത്രമേ ഉണ്ടാവൂ എന്ന് ഡോക്ടർ പറഞ്ഞ കുഞ്ഞ് ടീച്ചറിനെ ഇന്റർവ്യൂ ചെയ്യുന്ന ബുദ്ധികേന്ദ്രമായ സാഹചര്യം.

ഓരോ പരിമിതികളുടെ പേരിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവം തരുന്ന സമ്മാനങ്ങളായ കുഞ്ഞുങ്ങളെ വേണ്ടെന്നു വെക്കുന്നവരോട്, അദ്ദേഹം പറയുന്നു ” പരീക്ഷണ ഘട്ടങ്ങളിൽ തളരാതിരിക്കുക, യേശുവിൽ ഭരമേൽപിക്കുക. അവൻ വഴി കാണിച്ചു തരും”

വീഡിയോ കാണാം…

[ot-video][/ot-video]

സ്വന്തം ലേഖകൻ

റഷ്യ : ക്രിപ്റ്റോ കറൻസികളെപ്പറ്റി ലോക രാജ്യങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസമില്ലായ്‌മ വിട്ടൊഴിയുന്നു . ലോകം ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് ദിനംപ്രതി മാറികൊണ്ടിരിക്കുന്നു. ഒരിക്കൽ ക്രിപ്റ്റോ കറൻസികളെ എതിർത്തിരുന്നവരും  , തെറ്റായും വ്യാഖ്യാനിച്ചിരുന്നവരുമായ ഒട്ടുമിക്ക സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ക്രിപ്റ്റോ കറൻസികളെ അടുത്ത തലമുറയിലെ പണമായും , വിനിമയ മാർഗ്ഗമായും ഇന്ന് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. 9000 ഡോളറിൽ എത്തി നിന്നിരുന്ന ഒരു ബിറ്റ്‌കോയിനിന്റെ വില ഇപ്പോൾ 20000 ഡോളറിലേയ്ക്ക് നീങ്ങുന്നു.

ഇന്ത്യൻ സുപ്രീംകോടതി ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അംഗീകാരം നല്കിയതുപോലെ പല  രാജ്യങ്ങളിലെയും കോടതികൾ അതാത് രാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുള്ള വ്യാപാരത്തിന് നിയമപരമായ  അംഗീകാരം നൽകി കഴിഞ്ഞു. ചൈനയേയും , റഷ്യയേയും പോലെ അനേകം രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് നിയപരമായ അംഗീകാരം നൽകി , ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉള്ള വ്യക്തമായ ഉത്തരവുകൾ ഇറക്കി ക്രിപ്റ്റോ കറൻസികളെ പണത്തിന് പകരം ഉപയോഗിക്കാവുന്ന ഒരു വിനിമയ മാർഗ്ഗമായി അംഗീകരിക്കുവാൻ ഒരുങ്ങുന്നു. പല രാജ്യങ്ങളും ചൈനയെപ്പോലെ അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. യുകെയിലെ സ്വകാര്യ – വാണിജ്യ ബാങ്കുകൾ ക്രിപ്റ്റോ കറൻസികളെ  ഉപയോഗപ്പെടുത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉടൻ ഏർപ്പെടുത്തണമെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടു കഴിഞ്ഞു .

മാൾട്ടയേയും , എസ്‌റ്റോണിയേയും , സ്വിറ്റ്സർലൻഡിനേയും , ചൈനയേയും , റഷ്യയേയും ഒക്കെ പോലെ പല ഗവണ്മെന്റുകളും ക്രിപ്റ്റോ കറൻസികൾക്ക് അനുകൂലമായ ബില്ലുകൾ അവരുടെ പാർലമെന്റുകളിൽ അവതരിപ്പിച്ച് അംഗീകാരം നേടി കഴിഞ്ഞു . ലോകത്ത് കാർഡ് പേയ്‌മെന്റുകളെ സഹായിക്കുന്ന പ്രമുഖ  കമ്പനികളായ വിസ കാർഡ് , മാസ്റ്റർ കാർഡ് , പേപാൽ , അമേരിക്കൻ എക്സ്‌പ്രസ് തുടങ്ങിയ പോലെയുള്ള പല സാമ്പത്തിക സ്ഥാപനങ്ങളും അവരുടെ കാർഡുകൾ വഴി ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിച്ചു കഴിഞ്ഞു . ക്രിപ്റ്റോ കറൻസി വ്യാപാരങ്ങൾ  നടത്തുവാനായി ജപ്പാനെയും , ചൈനയേയും പോലെ പല രാജ്യങ്ങളിലും ക്രിപ്റ്റോ വാലറ്റുകളും, വികേന്ദ്രീകൃത എക്സ്ചേഞ്ചുകളും നിലവിൽ വന്നു കഴിഞ്ഞു .

ലോകത്ത് ലക്ഷക്കണക്കിന് ചെറുകിട – വൻകിട വ്യാപരസ്ഥാപനങ്ങൾ ഇതിനോടകം ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുവാനുള്ള സൗകര്യം അവരുടെ പേമെന്റ് പോയിന്ററുകളിൽ ഒരുക്കി കഴിഞ്ഞു. മിക്ക ലോകരാജ്യങ്ങളിലും സ്ഥാപിക്കപ്പെട്ട നൂറുകണക്കിന് ക്രിപ്റ്റോ എ റ്റി എം മെഷീനുകൾ വഴി ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും , വിൽക്കുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ക്രിപ്റ്റോ കറൻസി വ്യാപരികൾക്കെതിരെ പല രാജ്യങ്ങളിലും നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പല ക്രിപ്റ്റോ കറൻസികളും ബില്യൺസ് തുകകളുടെ വ്യാപാരം ഇതിനോടകം നടത്തി കഴിഞ്ഞു .ക്രിപ്റ്റോ കറൻസികളുടെ വില ഇതിനോടകം ലക്ഷങ്ങൾക്ക് മുകളിലേയ്ക്ക് വളർന്നു കഴിഞ്ഞു. 2010ൽ നിലവിൽ വന്ന ലോകത്തെ ആദ്യ ക്രിപ്റ്റോ കറൻസിയായ ഒരു ബിറ്റ്‌കോയിനിന്റെ വില ഇന്ന് 20000 ഡോളറിലേയ്ക്ക് എത്തി നിൽക്കുന്നു .

ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കുന്ന ലോകത്തെ ഏറ്റവും നല്ല സാങ്കേതിക വിദ്യയായ ബ്ലോക്ക്ചെയിനിനെ ഉപയോഗപ്പെടുത്തി കാർഷിക മേഖലയിലും , ബാങ്കിംഗ് മേഖലയിലും , ആരോഗ്യ മേഖലയിലും കൂടാതെ മറ്റ് പല മേഖലകളിലും അനേക പദ്ധതികൾ ലോകരാജ്യങ്ങൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു .  

റഷ്യയെപ്പോലെ മറ്റ് പല രാജ്യങ്ങളും ക്രിപ്‌റ്റോ കറൻസികളെ ഒരു ഡിജിറ്റൽ സ്വത്തായി അംഗീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അതുകൊണ്ട് തന്നെ ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികളെ ഏറ്റവും നല്ല ഒരു നിക്ഷേപമാണെന്ന് മനസ്സിലാക്കി ശേഖരിച്ച് വച്ചു തുടങ്ങിയിരിക്കുന്നു. ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയുടെ സാധ്യതയെ ഉപയോഗപ്പെടുത്തുവാൻ കേരളത്തിൽ അടക്കം ബ്ലോക്കുചെയിൻ അക്കാദമികൾ ആരംഭിച്ചത് ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് വലിയ ഉണർവ്വ് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത് . ഇതൊക്കെ വിരൽ ചൂണ്ടുന്നത് ഇന്ന് ലോകത്ത് ക്രിപ്റ്റോ കറൻസികൾക്ക് ദിനംപ്രതി സ്വീകാര്യത കൂടി വരുന്നു എന്ന് തന്നെയാണ്. 

ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സുവർണ്ണ കാലഘട്ടം തന്നെയാണ് ഇപ്പോൾ . കാരണം ഇന്ന് ചെറിയ വിലയിൽ ലഭിക്കുന്ന വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ച് വരും നാളുകളിൽ വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

യു കെയിലെ മലയാളി സമൂഹത്തിലെ ചിത്രകലയിൽ താല്പര്യമുള്ള കുട്ടികൾക്കുള്ള ക്രിസ്തുമസ്സ് സമ്മാനമായി “ബി ക്രിയേറ്റിവ്” ഈ ക്രിസ്തുമസ് നാളുകളിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. “തിരുപ്പിറവി” (Nativity) അടിസ്ഥാനമാക്കിയുള്ള ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 101 പൗണ്ടും 51 പൗണ്ടും സമ്മാനമായി നൽകുന്നതാണ്. എട്ടു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ളവർക്കായാണ് ഈ മത്സരം നടത്തുന്നത്. ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇരുപതാം തീയതി വരെ കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ 07305637563 എന്ന വാട്ട്സ്ആപ് നമ്പറിൽ സ്വീകരിക്കുന്നതാണ്.

മത്സര നിബന്ധനകൾ:-

1- മത്സരാർത്ഥികൾ യുകെയിൽ താമസിക്കുന്ന മലയാളികൾ ആയിരിക്കണം.

2- 2020 ഡിസംബർ 25 ന് പതിമൂന്ന് വയസ്സ് പൂർത്തിയാകാത്തവരും എന്നാൽ എട്ടു വയസ്സ് പൂർത്തിയായവരും ആയിരിക്കണം.

3- ഏത് സൈസ് പേപ്പറിലും ഏത് മാധ്യമം ഉപയോഗിച്ചും ചിത്രം വരയ്ക്കാവുന്നതാണ്.

4- “തിരുപ്പിറവി“ (Nativity) തീം ആക്കിയാണ് ചിത്രരചന നടത്തേണ്ടത്. അല്ലാത്ത ചിത്രങ്ങൾ തിരസ്കരിക്കുന്നതായിരിക്കും.

5 – വരച്ച ചിത്രങ്ങൾ ഡിസംബർ 1നും 20നും ഇടയിലായി 07305637563 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ്.

6 – ചിത്രങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിലേക്കായി കുട്ടികൾ ചിത്രം വരക്കുന്നതിന്റെ രണ്ടു മിനുട്ടിൽ കുറയാത്ത ഒരു വീഡിയോ കൂടി മൊബൈലിൽ ചിത്രീകരിച്ചു ചിത്രത്തോടൊപ്പം ഒരുമിച്ച് അയക്കേണ്ടതാണ്.

7-ഫെയ്‌സ്ബുക്ക് പേജിൽ മത്സര ചിത്രത്തോടൊപ്പം മത്സരാർത്ഥിയുടെ ഫോട്ടോ കൂടി പ്രസിദ്ധീകരിക്കേണ്ടതിനാൽ കുട്ടിയുടെ ഒരു ക്ലിയർ ഫോട്ടോ കൂടി അയച്ചുതരേണ്ടതാണ്.

8- അയച്ചു കിട്ടുന്ന ചിത്രങ്ങൾ ഡിസംബർ 21 മുതൽ ബി ക്രിയേറ്റിവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

9- യു കെയിലെ അറിയപ്പെടുന്ന ചിത്രകാരൻ ചിത്രങ്ങൾ പരിശോധിച്ച് ഡിസംബർ 24ന് ഫലപ്രഖ്യാപനം നടത്തുന്നതായിരിക്കും.

10- ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ചിത്രത്തിന് ഗ്രെയ്‌സ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്. ഈ ലൈക്കുകൾ വിധിനിർണ്ണയത്തിൽ ഉൾപ്പെടുത്തുന്നതാണ്.

11- അയച്ചുകിട്ടുന്ന ചിത്രങ്ങൾ എവിടെയും പ്രസിദ്ധീകരിക്കാൻ ബിക്രിയേറ്റിവിന് അധികാരമുണ്ടായിരിക്കുന്നതാണ്.

12- വിധിനിർണ്ണയവുമായുള്ള വിഷയങ്ങളിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.

14. കുട്ടികളുടെ കലാരചനയിൽ മുതിർന്നയാളുകളുടെ യാതൊരുവിധ ഇടപെടലുകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. സമ്മാനം എന്ന ലക്ഷ്യത്തെക്കാളുപരി അവരുടെ സത്യസന്ധതയേയും രചനാ പാടവത്തേയും വളർത്തുന്നതിന് അതുപകരിക്കുന്നതായിരിക്കും.

അഞ്ചു വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച ക്രിക്കറ്റ് ലീഗ് ഇന്ന് യുകെയിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിൽ ഒന്നായി ഇടം പിടിച്ചിരിക്കുന്നു. ഇപ്പോൾ കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെതന്നെ മലയാളികൾ നേതൃത്വം നൽകുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയി ആണ് അറിയപ്പെടുന്നത്. വെറും നാല് ടീമുകളുമായി തുടങ്ങിയ ലീഗിൽ കഴിഞ്ഞ വർഷം 20 ടീമുകൾ പങ്കെടുത്തിരുന്നു.

LSL നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിക്കറ്റ് ലീഗ് ഈ വർഷം വളരെ വിപുലമായ പരിപാടികളോടും , ലീഗിൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തത്തോടും നടത്താൻ തീരുമാനിച്ചിരിക്കുന്നു.

പണ്ട് കാലത്തേക്കാൾ വിഭിന്നമായി എല്ലാ രാജ്യക്കാരും എല്ലാവിധ കമ്മ്യൂണിറ്റികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ വർഷത്തെ ലീഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഈ വർഷം 24 ടീമുകൾക്ക് ലീഗിൽ കളിക്കാൻ അവസരം ലഭിക്കും. ടീമുകളുടെ അഭ്യർത്ഥന മാനിച്ച് സാറ്റർഡേ ലീഗ് സൺഡേ ലീഗ് എന്ന് രണ്ട് കാറ്റഗറി ആയി ആണ് ഈ വർഷം ലീഗ് കളികൾ നടത്തപ്പെടുന്നത്.

ആദ്യം വരുന്ന 24 ടീമുകളെ മാത്രമേ ടൂർണ്ണമെൻറിന് പ്രവേശനം ലഭിക്കൂ. LSL കളിക്കുന്ന 20 ടീമുകൾ ഇപ്പോൾ തന്നെ അവരുടെ താൽപര്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ആദ്യം വരുന്ന 4 ടീമുകൾക്ക് കൂടി പങ്കെടുക്കാൻ കഴിയും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ബിജു പിള്ള : 07904312000, നിഷാർ: 07846066476 , അനോജ് : 07578994578

ഇന്ത്യയുടെ 2021 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥി ആയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 27ന് നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹത്തെ റിപ്പബ്ലിക് ദിനത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. യുകെ ആതിഥേയരാകുന്ന അടുത്ത വർഷത്തെ ജി-7 ഉച്ചകോടിയിലേക്ക് ബോറിസ് ജോൺസൺ നരേന്ദ്ര മോഡിയേയും ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന് മുമ്പ് 1993ൽ ജോൺ മേജറായിരുന്നു റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി.

മുമ്പ് നവംബർ 27ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ചർച്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 27 ന് ട്വീറ്റിൽ പറഞ്ഞിരുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള സഹകരണത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കാനായെന്നും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

രണ്ട് പ്രധാനമന്ത്രിമാരുമായുള്ള ആശയവിനിമയം ക്രിയാത്മകമായിരുന്നുവെന്ന് യുകെ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ വാഗ്ദാനം ചെയ്യുകയും കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചെന്നുമാണ് റിപ്പോർട്ട്.

ഓക്‌സ്‌ഫോര്‍ഡ് മലയാളികൾക്ക് വേദന നൽകി മറ്റൊരു മലയാളി നഴ്‌സ് കൂടി മരണമടഞ്ഞു. പാല സ്വദേശിനിയായ ആലീസ് എബ്രഹാം തുരുത്തിയിൽ (57) ആണ് ഇന്നലെ ഉച്ചക്ക് ശേഷം അപ്രതീക്ഷിതമായി മരണമടഞ്ഞത്. ഓക്‌സ്‌ഫോര്‍ഡിൽ താമസിക്കുന്ന ആലീസ് എബ്രഹാമിന്റെ മരണവാർത്ത മലയാളി സമൂഹത്തിന് ഞെട്ടൽ ആണ് സമ്മാനിച്ചിരിക്കുന്നത്.

ആലീസിന്റെ മരണവാര്‍ത്തയറിഞ്ഞ മലയാളി സമൂഹവും, ഒപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകരും ഇപ്പോഴും വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ കഴിയുകയാണ്. ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ് ക്ലിഫ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്തു വന്ന അലീസ് ഇന്നലെയാണ് താമസിച്ചിരുന്ന വീട്ടിലെ ടോയ്‌ലെറ്റില്‍ ബോധരഹിതയായി വീണത്.

രണ്ട്‌ ദിവസമായി ശാരീരിക അസ്വസ്തകളുമായി കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഹോസ്പിറ്റലില്‍ പോകാനായി ഇരിക്കുമ്പോള്‍ ആയിരുന്നു അപ്രതീക്ഷിത മരണമെത്തിയത്.

ആലീസ് എബ്രഹാമിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

സ്റ്റാ​​​​ർ വാ​​​​ർ സീ​​​​രി​​​​സി​​​​ൽ ഡാ​​​​ർ​​​​ത്ത് വേ​​​​ഡ​​​​റാ​​​​യി തി​​​​ള​​​​ങ്ങി​​​​യ ബ്രി​​​​ട്ടീ​​​​ഷ് ന​​​​ട​​​​ൻ ഡേ​​​​വ് പ്രോ​​​​സ് (85) അ​​​​ന്ത​​​​രി​​​​ച്ചു. പ്രോ​​​​സ് മ​​​​രി​​​​ച്ച വി​​​​വ​​​​രം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഏ​​​​ജ​​​​ന്‍റ് തോ​​​​മ​​​​സ് ബോ​​​​വിം​​​​ഗ്ട​​​​ൺ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്.

എ​​​​ൺ​​​​പ​​​​തു​​​​ക​​​​ളി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത ആ​​​​ദ്യ സ്റ്റാ​​​​ർ​​​​വാ​​​​ർ സീ​​​​രീ​​​​സി​​​​ലാ​​​​ണു പ്രോ​​​​സ് തി​​​​ള​​​​ങ്ങി​​​​യ​​​​ത്. യു​കെ​യി​ൽ ജ​നി​ച്ച ഡേ​വ് പ്രോ​സ് വെ​യി​റ്റ് ലി​ഫ്റ്റിം​ഗി​ലും ബോ​ഡി ബി​ൽ​ഡിം​ഗി​ലും ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

1962, 63,64 വ​ർ​ഷ​ങ്ങ​ളിൽ ബ്രി​ട്ടീ​ഷ് വെ​യ്റ്റ്‌​ലി​ഫ്റ്റിം​ഗ് ചാം​പ്യ​നാ​യി​രു​ന്നു ഡേ​വ്.​ സൂ​പ്പ​ർ​മാ​ൻ സി​നി​മ​യി​ലെ നാ​യ​ക​നാ​യി​രു​ന്ന ക്രി​സ്റ്റ​ഫ​ർ റീ​വി​ന്‍റെ ഫി​സി​ക്ക​ൽ ട്രെ​യി​ന​റാ​യും ഡേ​വ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ​റ് അ​ടി ആ​റ് ഇ​ഞ്ച് ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന ഡേ​വ് പ്രോ​സി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ഡാ​ർ​ത്ത് വേ​ഡ​റി​ന് ശ​ബ്ദം ന​ൽ​കി​യ​ത് ന​ട​ൻ ജ​യിം​സ് ഏ​ൾ ജോ​ന​സ് ആ​ണ്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ചാൻസിലർ റിഷി സുനകിൻെറ ഭാര്യയും ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിൻെറ സ്ഥാപകരിലൊരാളായ നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിക്ക് കുടുംബ സ്ഥാപനങ്ങളിൽ 430 മില്യൻ പൗണ്ട് ആസ്തിയുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം അക്ഷത മൂർത്തി ബ്രിട്ടനിലെ തന്നെ ഏറ്റവും സമ്പന്നയായി മാറിയിരിക്കുകയാണ്.ഇതോടെ ബ്രിട്ടീഷ് രാജ്ഞിയെക്കാളും സമ്പന്നയായ വനിതയാണ് ഇന്ത്യൻ വംശജയായ അക്ഷിത മൂർത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബ്രിട്ടീഷ് രാജ്ഞിയുടെ ആസ്തി 350 മില്യൻ പൗണ്ടാണ്.  ചാൻസലറുടെ ഭാര്യയ്ക്ക് തൻറെ പിതാവ് സ്ഥാപിച്ച ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിൽ 0.91% ഷെയറുകളാണുള്ളത്. അതു കൂടാതെ അവരുടെ കുടുംബത്തിന് ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളിലും നിക്ഷേപമുണ്ട്.

ഫിലോസഫിയിലും പൊളിറ്റിക്സിലും എക്കണോമിക്സിലും ബിരുദം കരസ്ഥമാക്കിയ ശേഷം കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ആണ്   ഋഷി സുനാക് പഠനം തുടർന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്കും അക്ഷിത മൂർത്തിയും കണ്ടുമുട്ടിയത്.  2009-ൽ  ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു.

അക്ഷതയുടെ പിതാവ് നാരായണമൂർത്തി 1981 -ലാണ് ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിന് തുടക്കമിട്ടത്. അദ്ദേഹം 1981 മുതൽ 2002 വരെ സിഇഒ യും 2002 മുതൽ 2011 വരെ ഇൻഫോസിസ് കമ്പനിയുടെ ചെയർമാനുമായിരുന്നു. ഫോർച്യൂൺ മാഗസിനിൽ ഏറ്റവും മികച്ച 12 സംരംഭകരുടെ പട്ടികയിൽ നാരായണമൂർത്തിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിൻ ഇന്ത്യൻ ഐടി മേഖലയുടെ പിതാവ് എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നാരായണമൂർത്തിയുടെ ഭാര്യ സുധാമൂർത്തി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമാണ്. രോഹൻ മൂർത്തിയാണ് അക്ഷത മൂർത്തിയുടെ സഹോദരൻ

RECENT POSTS
Copyright © . All rights reserved