ഡർബി: യുകെ മലയാളി കുടുംബങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വളരെ ദുഷ്ക്കരമായ പാതയിൽ കൂടിയാണ്. ഒരു മരണം നടന്നാൽ അതിൽ പങ്കെടുക്കാൻ പോലും നിർവാഹമില്ലാത്ത ഒരു സാമൂഹിക അവസ്ഥ.. ഒരു കൂട്ടുകാരൻ, സഹപ്രവർത്തകൻ.. വേണ്ട അത് അമ്മയാകാം അച്ഛനാകാം, ഭാര്യയാകാം, ഭർത്താവ്, മക്കൾ ആകാം… തന്റെ പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നുള്ള് മണ്ണിടുവാൻ പോലും ഉള്ള അവസരം വെട്ടിച്ചുരുക്കിയ കൊറോണ എന്ന വൈറസ് … ഇതിനെല്ലാം നടുവിൽ ആണ് ഡെർബിയിൽ നിര്യാതനായ സിബി മോളെപറമ്പിൽ മാണിയുടെ ശവസംസ്ക്കാരം ഇന്ന് നടന്നത്.മുൻപ് അറിയിച്ചിരുന്നതുപോലെ രാവിലെ 9.45 നു തന്നെ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. ഏകദേശം നാൽപത് മിനിട്ടാണ് വീട്ടിലുള്ള പ്രാർത്ഥനയ്ക്കായി എടുത്തത്. യുകെയിലെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് സമയക്രമം പോലും പാലിച്ചുകൊണ്ടാണ് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കിയത്. മാർ ബസേലിയസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളി ഡെർബിയുടെ ചുമതല വഹിക്കുന്ന ഫാദർ സിജു വർഗീസ് കൗങ്ങമ്പിള്ളിൽ ആണ് നേതൃത്വം നൽകിയത്.
തുടർന്നുള്ള ചടങ്ങുകൾക്കായി ഡെർബിയിൽ നിന്നും കുറച്ചകലെയുള്ള നോട്ടിങ്ഹാം റോഡ് സെമെട്രിയിൽ പതിനൊന്ന് മണിയോടെ എത്തിച്ചേർന്നു. പതിനൊന്നരയോടെ സെമെട്രിയിലെ ശവസംക്കാര ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. നാട്ടിൽ ബോഡി കൊണ്ടുപോകാൻ ഉള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് അതിന് ശ്രമിച്ചില്ല. എന്നാൽ നാട്ടിൽ ഉള്ളവരുടെ ബന്ധുക്കളുടെ വിഷമതകൾ ഒരുപരിധി വരെ കുറയ്ക്കുവാൻ ശവസംസ്ക്കാര ചടങ്ങുകൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്‌തത് സഹായിച്ചു.
1970 തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള വടകരയിൽ മോളെപ്പറമ്പിൽ MR & MRS മാണി സ്‌കറിയയുടെ മകനായി ജനനം. സെന്റ് ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളി ഇടവകാംഗം. ഒരു സഹോദരി മാത്രമാണ് സിബിക്ക് ഉള്ളത്, പേര് സിനി. ഉഴവൂർ കോളേജിൽ വിദ്യാഭ്യസം പൂർത്തിയാക്കിയ സിബി പിന്നീട് മൈസൂർ ജെ എസ് എസ് കോളേജ് ഓഫ് ഫർമസിയിൽ ഉന്നത ബിരുദം കരസ്തമാക്കി.
ജീവിത യാത്രയിൽ സിബിയുടെ ജീവിത പങ്കാളിയായി അങ്കമാലിക്കാരി അനു വർക്കി കടന്നുവന്നു. സിബിയുടെയും അനുവിന്റെയും സ്വപനങ്ങൾക്ക് ചിറകുകൾ നൽകി ജോൺ സക്കറിയ, മാർക്ക് സക്കറിയ എന്നീ രണ്ട് ആൺ കുട്ടികൾ. കുടുംബ ജീവിതത്തിലെ തിരക്കുകൾ ഉള്ളപ്പോഴും നാട്ടിലെ സാമൂഹിക, സാമുദായിക മണ്ഡലത്തിൽ ഒരു ക്രിയാത്മക വ്യക്തിയായി നിലകൊണ്ടിരുന്നു പരേതനായ സിബി മാണി. എപ്പോഴും ചെറു പുഞ്ചിരിയോടെ കൂടി ഇടവക പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന സിബി എല്ലാവരുടെയും ഇഷ്ടകഥാപാത്രമായിരുന്നു.യുകെയിൽ വന്നശേഷവും താൻ ചെയ്‌തു വന്ന പ്രവർത്തികൾ സമൂഹത്തിനായി ചെയ്യുന്നതിൽ കുറവ് വരുത്തിയിരുന്നില്ല. ഡെർബിയിലെ മലയാളികളുടെ പ്രിയപ്പെട്ട സിബിക്ക് കൊറോണ വൈറസ് ബന്ധിച്ചപ്പോഴും ഒരാളും ഇത്തരമൊരു ദുരന്തം മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല.
അങ്ങനെ യുകെയിലെ മലയാളികളുടെ ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെയാണ് സിബി മരണപ്പെടുന്നത്.
ഇദ്ദേഹത്തിന് കാർഡിയാക് അറസ്ററ് ഉണ്ടായതാണ് മരണത്തിന് കാരണമായത്. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്.[ot-video][/ot-video]
ഷിബു മാത്യൂ
മുത്ത് രത്ന്നക്കര. അധികമാരും കേള്‍ക്കാത്ത ഒരു സ്ഥലം. കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പുതുക്കാടിനും ഇരിങ്ങാലക്കുടയ്ക്കും അടുത്തുള്ള സ്ഥലമാണിത്. ത്രിശ്ശിവപേരൂര്‍ക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും ഈ സ്ഥലം ഏതെന്ന്. ജീവിതം പച്ച പിടിപ്പിക്കാന്‍ ഒരു വീഡിയോ കാസറ്റ് ലൈബ്രറിയും അതിനോട് ചേര്‍ന്ന് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്ത് കൊടുക്കുന്ന ഒരു കാസറ്റ് കടയും. സാങ്കേതീകവിദ്യ വളരാന്‍ തുടങ്ങിയ കാലത്ത് ആകാശവാണി ആധുനികതയ്ക്ക് വഴിമാറികൊടുത്തപ്പോള്‍ അത് സന്ദര്‍ഭമാക്കി പാട്ടുകള്‍ കാസറ്റില്‍ റിക്കോര്‍ഡ് ചെയ്ത് വില്ക്കാനാരംഭിച്ചു. ഇന്നത്തെപ്പോലയല്ല അന്ന്. റിക്കോര്‍ഡ് ചെയ്ത് തീരുന്ന സമയം മുഴുവനും റിക്കോര്‍ഡ് ചെയ്യുന്ന പാട്ടുകള്‍ കേട്ടിരിക്കണം. ശ്രുതിയും താളവും തെറ്റാതെ എന്നു പറയുന്നതുപോലെ തന്നെ കാസറ്റ് വലിയുന്നുണ്ടോ കറന്റ് പോകുന്നുണ്ടോ എന്ന് കാത്തിരിക്കണം. മൂന്ന് വര്‍ഷം കട നടത്തി. റിക്കോര്‍ഡ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ശ്രുതിയും താളവും പഠിച്ചു. ശ്രീക്കുട്ടന്റെ ഭാഷയിയില്‍ പറഞ്ഞാല്‍ സംഗതിയും ടെമ്പോയും.. കാസെറ്റ് കടയാണെന്റെ ഗുരു.
സംഗീതത്തില്‍ ഇതാണ് ആകെയുള്ള എന്റെ സമ്പത്ത്.
യോര്‍ക്ഷയര്‍ സംഗീതം.
ഷൈന്‍ കള്ളിക്കടവില്‍.
യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ക്ഷയറില്‍ സംഗീതം പഠിക്കാതെ, സംഗീത പാരമ്പര്യങ്ങളൊന്നുമില്ലാതെ, റിക്കോര്‍ഡ് ചെയ്തു കൊടുത്ത പതിനായിരക്കണക്കിന് പാട്ടുകളുടെ ബലത്തില്‍ ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ പാടി കഴിവ് തെളിയ്ച്ച തൃശ്ശൂര്‍ക്കാരന്‍. മലയാളികള്‍ക്കഭിമാനം. മലയാളത്തോടൊപ്പം തമിഴും തെലുങ്കും ഹിന്ദിയും പഞ്ചാബിയുമൊക്കെയുണ്ട്. ഇതില്‍ ജാതിമത ഭേതവ്യത്യാസങ്ങള്‍ ഒന്നുമില്ല. വിശുദ്ധ കുര്‍ബാനയുള്‍പ്പെട്ട ക്രിസ്തീയ ഭക്തിഗാനങ്ങളും അയ്യപ്പഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളുമൊക്കെ ഇതില്‍ പ്രധാനമാണ്.
മുത്ത് രത്ന്നക്കര കള്ളിക്കടവില്‍ വിശ്വംഭരന്‍ ഷൈമാവതി ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് ഷൈന്‍. ഇളയത് സഹോദരി ഷെന്‍സി. അച്ഛന്‍ ഗവണ്‍മെന്റ് സര്‍വ്വീസിലും അമ്മ ഹിന്ദി അദ്ധ്യാപികയും. ഒരു സാധാരണ കുടുംബം എന്നതിലപ്പുറം സംഗീതവുമായി യാതൊരു ബന്ധവും പാരമ്പര്യമായി ഇവര്‍ക്കില്ല. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ‘തുകിലുണരൂ.. തുകിലുണരൂ.. എന്ന ഗാനം യുവജനോത്സവത്തില്‍ പാടി. രണ്ടാംസ്ഥാനം നേടുകയും ചെയ്തു. പിന്നീടൊന്നും നടന്നില്ല. കൊളേജില്‍ പഠിക്കുന്ന കാലത്ത് പാട്ടുകള്‍ പാടിയിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. നാട്ടില്‍ ‘മരണഫണ്ട് ‘ എന്ന ചാരിറ്റി സംഘടനയുടെ വാര്‍ഷിക ആഘോഷ വേളയില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ പഴയകാല ഗാനങ്ങളുടെ ട്രാക്കുകളോടൊപ്പം ചില ഗാനങ്ങളില്‍ പാടിയിരുന്നു. ഇതൊക്കെയാണ് സംഗീത ലോകത്തെ ഷൈനിന്റെ മുന്‍കാല പരിചയം.
2006 ല്‍ യുകെയിലെത്തിയ ഷൈന്‍
2010 ടെയാണ് സംഗീത ലോകത്തിലേയ്ക്ക് തനതായ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. യോര്‍ക്ക്ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ അതിഥിയായെത്തിയ ഷൈന്‍ അക്കാലത്ത് ഗാനമേളകളില്‍ തിളങ്ങി നിന്ന വേല്‍മുരുകാ… ഹരോ ഹരാ.. എന്ന ഗാനം പാടി യുകെ മലയാളികളുടെ ഹൃദയം കവര്‍ന്നുതുടങ്ങി. സംഗീത ലോകത്തേയ്ക്കുള്ള കാല്‍വെയ്പ്പായിരുന്നു അത്. തുടര്‍ന്ന് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയില്‍ പാടി തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയിലൂടെ യുകെയിലെ പല പ്രമുഖ സ്റ്റേജിലും പാടി. സ്‌കോട്‌ലാന്റിലും വെയില്‍സിലും ലണ്ടണിലുമൊക്കെ ഷൈന്‍ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മുന്നോറോളം സ്റ്റേജുകളില്‍ ഇതിനോടകം പാടി.
ഗാനമേളകളില്‍ പ്രേക്ഷകരുടെ പ്രതികരണം എന്താണ് എന്ന ചോദ്യത്തിന് ആസ്വാദനത്തെ ആശ്രയിച്ചിരിക്കും എന്നായിരുന്നു മറുപടി. യുകെയിലെ പ്രമുഖ നഗരമായ
സ്റ്റോക് ഓണ്‍ ട്രെന്റില്‍ പാടിയപ്പോള്‍ പാട്ടിനിടയ്ക്ക് മൈയ്ക് പിടിച്ചു വാങ്ങിയ ഒരു ആസ്വാദനകനും എനിക്കുണ്ട്. അതും മറ്റൊരു തരത്തില്‍ പ്രതികരണമാണല്ലോ?? ഷൈന്‍ പറയുന്നു.
അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്ത മലയാളം യുകെ ന്യൂസിന്റെ എക്‌സല്‍ അവാര്‍ഡ് ദാന ചടങ്ങിലും രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത മാഞ്ചെസ്റ്ററിലെ ഫോറം സെന്ററില്‍ നടന്ന ചാരിറ്റി ഈവെന്റിലും പാടാന്‍ അവസരം ലഭിച്ചത്ത് സംഗീതം പഠിക്കാത്ത തന്റെ ജീവിത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്ന് ഷൈന്‍ പറയുന്നു.
ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ ഇതിനോടകം ഷൈന്‍ പാടി. മൂവായിരത്തോളം ട്രാക്കുകള്‍ ഷൈനിന്റെ കൈവശമുണ്ട്. ബാക്കിയുള്ള ട്രാക്കുകളോടൊപ്പവും പാടാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ക്ലാസിക്കല്‍ സംഗീതമാണ്. ഒരു കാലഘട്ടത്ത് തിളങ്ങി നിന്ന ഗാനങ്ങളെല്ലാം ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി. പുതുതായി ഒന്നും ജനിക്കുന്നുമില്ല. അതിനുള്ള അവസരം മലയാള സിനിമ ഒരുക്കി കൊടുക്കുന്നില്ല. മലയാള സിനിമയില്‍ നിന്നാണല്ലോ എല്ലാ ഗാനങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ഷൈന്‍ ചോദിക്കുന്നു.
ഭാസേട്ടനും ചിത്രയുമാണ് ഷൈനിന്റെ ഇഷ്ട ഗായകര്‍. പക്ഷേ, എം. ജി. ശ്രീകുമാറിന്റെ ഗാനങ്ങളാണ് ഷൈന്‍ പാടുന്നതിലധികവും. പാടാനെളുപ്പമുള്ള ഗാനങ്ങളാണ് എം. ജി. ശ്രീകുമാറിന്റെതെന്ന് ഷൈന്‍ അവകാശപ്പെടുന്നു.
യുകെയിലുള്ള മറ്റ് മലയാളി ഗായകരെക്കുറിച്ചു ചോദിച്ചപ്പോള്‍??
ഗായകരെക്കൊണ്ട് അനുഗ്രഹീതമാണ് ബ്രിട്ടണ്‍.
ധാരാളം ഗായകരുണ്ട്. എല്ലാവരും നന്നായി പാടുന്നു.
പക്ഷേ, പഴയകാല ഗാനങ്ങളോടാണ് പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും താല്പര്യം. ഗാനമേളകളില്‍ പാടുമ്പോള്‍ പഴയ കാല ഗാനങ്ങള്‍ പാടാന്‍ പ്രേക്ഷകര്‍ ആവശ്യപ്പെടാറുണ്ട്. ഒരിക്കല്‍ പാടിയ ഗാനം വീണ്ടും പാടേണ്ടി വന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് : അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം…, ആമ്പല്‍പ്പൂവേ… അണിയും പൂവെ… നീയറിഞ്ഞോ…, ആയിരം പാദസരങ്ങള്‍ കിലുങ്ങി… തുടങ്ങിയ ഗാനങ്ങള്‍ പല സ്ഥലത്തും വീണ്ടും പാടേണ്ടി വന്നിട്ടുണ്ട്.
പുതിയ തലമുറയുടെ ട്രെന്റ് എന്താണ്. പഴയ കാല മലയാള സിനിമാ ഗാനങ്ങളൊടുള്ള അവരുടെ സമീപനം എന്താണ്?
തലമുറകളുടെ അന്തരം അവര്‍ക്കുണ്ട് ഉണ്ട്. ഭാഷ വ്യക്തമായി അറിയാത്തതുകൊണ്ടോ, സാഹചര്യവുമായി ജീവിക്കാത്തതു കൊണ്ടോ, എന്താണെന്നറിയില്ല. മലയാള സിനിമാ ഗാനങ്ങളോട് കേരളത്തിന് പുറത്തുള്ള പുതിയ തലമുറയ്ക്ക് അത്ര താല്പര്യമില്ല.
കുടുംബത്തേക്കുറിച്ച് ചോദിച്ചപ്പോള്‍…
ഷൈന്‍ ഇപ്പോള്‍ റോയല്‍ മെയിലിലാണ് ജോലി ചെയ്യുന്നത്.
ഭാര്യ റെനി കയ്പ്പറമ്പില്‍. ബ്രാഡ് ഫോര്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. രണ്ട് മക്കളാണ്. മൂത്തത് മോള്‍ ഐശ്വര്യ ഷൈന്‍. മെഡിസിന് പഠിക്കുന്നു. മോന്‍ ആദിത്യ ഷൈന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഐശ്വര്യ അത്യാവശ്യം പാടും. ഇതാണ് ഷൈനിന്റെ കുടുംബം.
സംഗീതം പഠിക്കാതെ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഷൈനിന്റെ കൈയ്യില്‍ മൂവായിരത്തോളം ഗാനങ്ങളുടെ ട്രാക്കുകളുണ്ട്. പാടാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതായ്ച്ചു കൊടുക്കാന്‍ തയ്യാറാണ് എന്ന് ഷൈന്‍ പറയുന്നു.
സംഗീതം പഠിക്കാതെ ഒരു അനുഗ്രഹീത ഗായകന്‍…
മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങള്‍….
പ്രേക്ഷകര്‍ ആസ്വദിച്ച ഗാനരംഗങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിംഗില്‍ ക്ലിക് ചെയ്യുക.
https://www.facebook.com/shibu.mathew.758737/videos/350448885157962/
https://www.facebook.com/shibu.mathew.758737/videos/347951528741031/
https://www.facebook.com/shibu.mathew.758737/videos/210077579195094/
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച് മലയാളികൾ അടക്കം നിരവധി ആളുകൾ യുകെയിൽ ദിനംപ്രതി മരണപ്പെടുമ്പോൾ ഇൻഷ്വറൻസ് ക്ലെയിമിനായി അപേക്ഷിക്കുന്നവർക്ക് എന്തുകൊണ്ടാണ് അവ ലഭിക്കാതെ വരുന്നത് , ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം , എന്താണ് ഇപ്പോൾ യുകെയിലെ ഇൻഷ്വറൻസ് മാർക്കറ്റിൽ നടക്കുന്ന തെറ്റായ വിപണന രീതികൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി യുകെയിലെ പ്രമുഖ അഭിഭാഷകനും , ഇന്റർനാഷണൽ അറ്റോർണിയുമായ അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ നൽകുന്ന വിലപ്പെട്ട വിവരങ്ങൾ ഒരോ യുകെ മലയാളികൾക്കും ഈ അവസരത്തിൽ വളരെയധികം ഉപകാരപ്രദമാണ് .
യുകെ മലയാളികളുടെ നിത്യ ജീവിതത്തിൽ കൊറോണ വൈറസ് ഭീതി പടർത്തി നീങ്ങുമ്പോൾ , ആയിരക്കണക്കിന് പൗണ്ട് പ്രീമിയം അടച്ച് എടുത്ത് വച്ചിരിക്കുന്ന , അവസാന ആശ്രയമാകുന്ന ഇൻഷ്വറൻസ് പോളിസികളും വെറുതെ ആകുമോ എന്ന സംശയത്തിലാണ് പല യുകെ മലയാളികളും . കൊറോണ ബാധിച്ച് മരണപ്പെട്ടാലോ , മറ്റ് എന്തെങ്കിലും മാരക രോഗങ്ങൾ പിടിപെട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്‌താലോ , തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കുവാൻ മറ്റുള്ളവരുടെ മുൻപിൽ കൈയ്യ് നീട്ടേണ്ട വരുമോ എന്ന ഭയത്തിലാണ് ഇന്ന് യുകെ മലയാളികളിൽ പലരും .
യുകെയിലെ മലയാളികളായ ചില ഇൻഷ്വറൻസ് ഏജന്റുമാർ നൽകിയ തെറ്റായ ഉപദേശങ്ങൾ സ്വീകരിച്ച് ഇൻഷ്വറൻസ് പോളിസികൾ എടുക്കുകയും , അവസാനം രോഗം പിടിപെട്ട് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ മോർട്ഗേജും ലോണുകളും അടയ്ക്കാൻ പറ്റാതെ , സാമ്പത്തിക ബാധ്യതയിൽപ്പെട്ട പലരും പോളിസി നൽകിയ ഇൻഷ്വറൻസ് കമ്പനികൾക്കെതിരെ കേസ്സ് കൊടുക്കണം എന്ന് ആവശ്യപ്പെട്ട് , തന്നെ സമീപിച്ചപ്പോഴാണ് ഇൻഷ്വറൻസ് മേഖലയിൽ നടക്കുന്ന അപകടകരമായ കാര്യങ്ങളെപ്പറ്റി തുറന്ന് പറയാൻ അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തയ്യാറായത് .
ഭീമമായ തുകയ്യ്ക്ക് എടുത്തിരിക്കുന്ന മോർട്ഗേജും , ലോണും അടക്കമുള്ള സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കാൻ വേണ്ടി ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്ന ഓരോ യുകെ മലയാളികളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തന്റെ വീഡിയോയിൽ പങ്ക് വയ്ക്കുന്നത് .
ക്ലെയിം ചെയ്യുമ്പോൾ എന്തൊക്കെ തെറ്റുകൾ കൊണ്ടാണ് ഇൻഷ്വറൻസ് തുക ലഭിയ്ക്കാതെ വരുന്നത് , എങ്ങനെ വേണം ഇൻഷ്വറൻസ് പോളിസികൾ തെരഞ്ഞെടുക്കണ്ടത് , ആരിൽ നിന്ന് വേണം ഉപദേശങ്ങൾ സ്വീകരിക്കാൻ , എങ്ങനെയാണ് ശരിയായ ഇൻഷ്വറൻസ് ഉപദേശകരെ തിരിച്ചറിയുന്നത് , എന്തൊക്കെ വിവരങ്ങൾ ഇൻഷ്വറൻസ് പോളിസിയുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം , ഇപ്പോൾ നമ്മൾ എടുത്തിരിക്കുന്ന പോളിസികൾ നമ്മുടെ സാമ്പത്തിക ബാധ്യതകളെ സംരക്ഷിക്കാൻ പ്രാപ്തമായവയാണോ , എന്താണ് ഇനിഷ്യൽ ഡിസ്‌ക്ലോസർ , എല്ലാ ഇൻഷ്വറൻസ് പോളിസികളും ഒരേ പോലെ താരതമ്യം നടത്തി തരുന്ന വെബ്‌സൈറ്റുകളുടെ ആധികാരികത എങ്ങനെ ഉറപ്പിക്കാം , ഫോണിൽ വിളിക്കുന്ന ഇൻഷ്വറൻസ് ഉപദേശകർ യഥാർത്ഥത്തിൽ അതിന് യോഗ്യരാണോ , ഇൻഷ്വറൻസ് മാർക്കറ്റിൽ ഫൈനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റിയുടെ അധികാരമെന്താണ് , സ്യൂട്ടബിലിറ്റി റിപ്പോർട്ടും , കൺഫെർമേഷൻ റിപ്പോർട്ടും തമ്മിലുള്ള ബന്ധമെന്താണ് തുടങ്ങി ഇന്ന് യുകെയിൽ ഇൻഷ്വറൻസ് എടുത്തവരും എടുക്കാൻ പോകുന്നവരുമായ ഓരോ മലയാളികളും മനസ്സിലാക്കിയിരിക്കേണ്ട വളരെയധികം വിലപ്പെട്ട വിവരങ്ങളാണ് ഈ വീഡിയോയിൽ വെളിപ്പെടുത്തുന്നത്.
അഡ്വ : സുബാഷ് ജോർജ്ജ് മാനുവലിന്റെ വീഡിയോ കാണുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക . ഇൻഷ്വറൻസ് സംബന്ധമായ വിവരങ്ങൾ കൂടുതലായി അറിയുവാൻ ആഗ്രഹിക്കുന്നവർ ട്രൂ റെസ്പോൺസിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ മെസ്സേജ് അയയ്ക്കുക
[ot-video][/ot-video]
വരും ദിനങ്ങളിൽ യുകെ മലയാളികൾക്ക് ഉപകാരപ്രദമായ പല വീഡിയോകളുമായി അഡ്വ : സുബാഷ് ജോർജ്ജ് മാനുവൽ തന്റെ യൂ ട്യൂബ് ചാനലായ TRUE RESPONSE TV യിൽ വരുന്നതായിരിക്കും . ട്രൂ റെസ്പോൺസിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക .
ലണ്ടൻ: കാണാമറയത്തുള്ള കൊറോണയെന്ന വൈറസ് ലോക ജനതയ്ക്ക് നൽകുന്ന നഷ്ടങ്ങളുടെ കണക്കുകൾ വിവരിക്കാനാവുന്നില്ല. അതിനപ്പുറമായി ഒരോ മരണങ്ങൾ ഉണ്ടാക്കുന്ന പ്രത്യഘാതങ്ങൾ അവർണ്ണനീയവും ആണ്. പല ശവസംക്കാര ചടങ്ങുകളും തീരാത്ത വേദനകളും ഓർമ്മകളും ആണ് നൽകുന്നത്. ചെറുപ്പക്കാരായ കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന സാഹചര്യം… യുകെയിലെ പല സംസ്‌കാരങ്ങളും കണ്ടിട്ടുണ്ടെങ്കിലും യുകെ മലയാളികളുടെ മനസിലെ മായാത്ത മുറിവായി ലണ്ടനിൽ മരിച്ച ഇരട്ടിക്കാരനായ ജിൻറ്റോയുടെ സംസ്ക്കാര ചടങ്ങുകൾ.
തന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള അനുകമ്പ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കൊറോണ മനുഷ്യനെ എത്തിച്ചു എന്നത് ഒരു യാഥാർത്യമാണ്… മുൻ അറിയിപ്പ് പ്രകാരം പറഞ്ഞ സമയത്തു തന്നെ ശവസംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. റെഡ്ഹിൽ സെന്റ് ക്ലെയർ സീറോ മലബാർ മിഷനിലെ അംഗമാണ് പരേതനായ സിന്റോ. സംസ്ക്കാര ചടങ്ങുകൾക്ക് മിഷൻ ഇൻ ചാർജ് ആയ ഫാദർ സാജു പിണക്കാട്ട് നേതൃത്വം നൽകി.തുടന്ന് റെഡ് ഹില്ലിന് അടത്തുള്ള റെഡ്സ്റ്റോൺ സിമട്രിയിൽ എത്തിച്ചേരുകയും ചെയ്‌തു. ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ ഒരുപിടി മാർഗനിർദ്ദേശങ്ങൾ നിലവിൽ ഉള്ളതിനാൽ എല്ലാ പരിപാടികളും ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കേണ്ടതുള്ളതുകൊണ്ട് മൂന്ന് മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പലർക്കും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ലൈവ് ഉണ്ടായിരുന്നത് ബന്ധുക്കൾക്കും സുഹൃത്തുകൾക്കും കാണാൻ അവസരം ലഭിച്ചു.
എന്നാൽ ലൈവ് കണ്ടവരുടെ ഹൃദയത്തിൽ കൂടി കടന്നു പോയത് അവർണ്ണനീയമായ വേദനകൾ… കുഞ്ഞുങ്ങളെയുമായി പൊട്ടിക്കരയുന്ന നിമി… എനിക്ക് യുകെയിൽ നില്ക്കാൻ സാധിക്കുമോ എന്നറിയില്ലെന്നും കബറിടത്തിൽ വന്നു പ്രാർത്ഥിക്കുവാൻ അവസരം ലഭിക്കുമെന്ന് അറിയില്ലെന്നും ശവപ്പെട്ടിയിൽ മുറുകെ പിടിച്ചു കരയുന്ന നിമിയുടെ ഹൃദയം തകർന്ന വാക്കുകൾ … ലൈവ് കണ്ടവരുടെ പോലും കണ്ണ് നിറഞ്ഞുപോകും… അടുത്തേക്ക് വന്നു മൂന്ന് കുഞ്ഞുങ്ങൾ… എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത കുട്ടികൾ…
ദയനീയമായി അമ്മയുടെ നിറകണ്ണുകളിലേക്ക് നോക്കുന്ന മൂത്ത പെൺകുട്ടി എലേന… ഒരാൾക്കും ഇത്തരം അനുഭവം ഇനിയും നൽകരുതേ എന്ന പ്രാർത്ഥന അറിയാതെ ഉരുവിട്ടുപോകുന്ന സഹപ്രവർത്തകരുടെ അവസ്ഥ… അവസാനമായി ഒരുനോക്ക് കൂടി കാണണമെന്ന് കേണപേക്ഷിക്കുന്ന അവസാന മുഹൂർത്തങ്ങൾ… സഹിക്കാനുള്ള ശക്തി നൽകണമേ എന്ന് പ്രാർത്ഥിക്കുന്ന കൂട്ടുകാർ… വേദനകൾ പരിധിയില്ലാതെ ആഴ്ന്നിറങ്ങുകയായിരുന്നു…
ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിച്ചിരുന്ന കണ്ണൂര്‍ ഇരിട്ടി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ഏപ്രിൽ ആറിനാണ് മരിച്ചത്. കൊറോണ പിടിപെട്ട് അസുഖം ബാധിച്ച് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയുമാണ് ഉണ്ടായത്. ചാലക്കുടി സ്വദേശിനി നിമിയാണ് ഭാര്യ. മൂന്നു മക്കൾ. എലേന, എഡ്വേർഡ്, എൽമിയ. നഴ്സിംഗ് പഠിച്ചശേഷം യുകെയിൽ എത്തിയ സിന്റോയ്ക്ക് വിസാ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകുവാൻ സാധിച്ചിരുന്നില്ല. മൂന്ന് മാസം കൂടി കഴിഞ്ഞാൽ പെർമനെന്റ് റെഡിഡൻസി ലഭിക്കുമായിരുന്നു. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് മരണം സംഭവിത്. വിവാഹശേഷം ആണ് ഷിൻറ്റോ യുകെയിൽ എത്തിയത്.
(ഫോട്ടോ – സിബി കുര്യൻ, ലണ്ടൻ )
വീഡിയോ കാണാം
പ്രത്യേക ലേഖകൻ
കവൻട്രി : കോവിഡ് മരണങ്ങൾ വാ പിളർന്നെത്തിയപ്പോൾ ഏറ്റവും അധികം വേവലാതിയോടെ അംനൗഷണം എത്തിയത് ഇൻഷുറൻസ് കമ്പനികളിലേക്കാണ് . ക്യാൻസറും ഹൃദ്രോഗവും എല്ലാം കവർ ചെയ്യപ്പെട്ടിരുന്ന പോളിസികളിൽ കോവിഡ് എന്ന മഹാമാരി ഉൾപ്പെടാത്തതിനാൽ തങ്ങളുടെ പോളിസികൾ വെറും കടലാസുകളായി മാറുമോ എന്നതായിരുന്നു ഫോൺ സന്ദേശങ്ങളുടെ കാതൽ . പേമാരിയും വെള്ളപ്പൊക്കവും ഒക്കെ ഉണ്ടാകുമ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞു വീടിനും കാറിനും ഒക്കെ സംരക്ഷണം നിഷേധിക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ പൊതുരീതിയാണ് കോവിഡ് മരണത്തെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന ആശങ്ക മലയാളി സമൂഹത്തിൽ സമ്മാനിച്ചത് . യുകെയിൽ മലയാളികൾക്കിടയിൽ ഏറെ പ്രശസ്തമായതും ഒന്നര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവും ഉള്ള അലൈഡ് ഇൻഷുറൻസിനെ തേടി എത്തിയതും സമാനമായ ഫോൺവിളികൾ തന്നെയാണ് . എന്നാൽ തങ്ങൾ വഴി എടുത്ത മുഴുവൻ പോളിസിക്കും ഇൻഷുറൻസ് സംരക്ഷണം ലഭിക്കും എന്ന ഉറപ്പാണ് ഇവർ നൽകുന്നത് . എന്നാൽ ഇത്തരം ഒരു ഉറപ്പു പല കമ്പനികളിൽ നിന്നും ലഭ്യമല്ല എന്നതും ശ്രദ്ധേയമാണ്.
അപ്രതീക്ഷിതമായി ലോകമെങ്ങും കോവിഡ് മൂലം പതിനായിരക്കണക്കിന് ആളുകൾക്ക് ഇൻഷുറൻസ് ക്ലൈം നൽകേണ്ടി കമ്പനികൾ പുതിയ പോളിസികളിൽ കോവിഡ് കൂടി ഉൾപ്പെടുത്തിയും സംരക്ഷണം ഉറപ്പു നൽകുന്നുണ്ട് . ഇന്ത്യയിൽ ഡൽഹി സർഗക്കാരും മറ്റും ആരോഗ്യപ്രവർത്തകർക്കു ചികിത്സക്കിടയിൽ മരണം സംഭവിച്ചാൽ ഒരു കോടി രൂപ വരെ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും യുകെ ഉൾപ്പെടുന്ന പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇത്തരം സഹായ വാഗ്ദാനങ്ങൾ പ്രതീക്ഷിക്കുക വിഡ്ഢിത്തമായിരിക്കും . ഇക്കാരണത്താൽ തന്നെ യുകെ മലയാളികളായ ഡോക്ടർമാരും നേഴ്സുമാരും ഒക്കെ റിസ്ക് എടുത്തു ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പ്രത്യേക പരിരക്ഷ വേണ്ടെന്നു വയ്ക്കരുത് എന്നാണ് വിപണി വിദഗ്ധരുടെയും ഉപദേശം . ഇതിനകം അറുപതോളം വിലപ്പെട്ട ജീവനുകൾ നഷ്ട്ടമായ എൻഎച്എസ് അവർക്കായി ചെയ്യുന്നത് ഈ മാസം 28 നു ഒരു മിനിട്ടു നേരത്തെ മൗന പ്രാർത്ഥന മാത്രമാണ് . എന്നാൽ അവരുടെയൊക്കെ ഉറ്റവരുടെയും കുടുംബത്തിന്റെയും കാര്യം വരുമ്പോൾ എൻഎച്എസും സർക്കാരും കണ്ണടയ്ക്കുകയാണ് .
ഒടുവിൽ കുടിയേറ്റക്കാരായവരുടെ കാര്യത്തിൽ അതാതു സമൂഹങ്ങളാണ് ജോലിക്കിടയിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങളുടെ ആശ്രയമായി രംഗത്ത് എത്തുന്നത് .കെയറർ ആയി ജോലി ചെയ്തിരുന്ന മലയാളി യുവാവ് കോവിഡ് മൂലം മരിക്കാനിടയപ്പോൾ ദിവസങ്ങൾക്കൊണ്ടു കുടുംബത്തിന് കൈത്താങ്ങാകാൻ മലയാളി സമൂഹത്തിനായി . പീറ്റർബറോക്കടുത്ത കിങ്‌സ്‌ലിയിൽ തമിഴ് വംശജയായ നേഴ്സ് ഗുരുതരാവസ്ഥയിൽ കിടക്കവേ ‘അമ്മ കോവിഡ് മൂലം മരിച്ചപ്പോൾ കുടുംബത്തെ സഹായിക്കാൻ മലയാളികൾ അടക്കമുള്ളവരാണ് രംഗത്തെത്തിയത് . ‘അമ്മ മരിച്ചു കിടക്കുന്ന വിവരം നേഴ്സായ മകൾ ഇനിയും അറിഞ്ഞിട്ടില്ല . ലിങ്കണിൽ മരിച്ച ഫിലിപ്പിനോ നേഴ്‌സിന്റെ കുടുംബത്തിന് വേണ്ടിയും യുകെയിലെ ഫിലിപ്പീൻസുകാർ സഹായഹസ്തവുമായി രംഗത്തുണ്ട് . എന്നാൽ ഇവരൊന്നും ഇൻഷുറൻസ് സംരക്ഷണം എടുത്തിരുന്നില്ലെന്നാണ് ലഭ്യമായ വിവരം . ഇവരുടെയൊക്കെ കാര്യത്തിൽ സർക്കാർ പുറം തിരിഞ്ഞു നിന്നപ്പോൾ സഹോദരങ്ങളെ പോലെ കൈപിടിക്കാൻ എത്തിയ സാമൂഹ്യ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ ആ കുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്ന ചോദ്യം ആലോചിക്കാൻ പോലും കഴിയാത്തതാണ് .
എന്നാൽ ഇത്തരം അവസ്ഥകൾ നേരിട്ട അനേകം മലയാളികൾ യുകെയിലുണ്ട്. രോഗവും മരണവും കൂട്ടിനു എത്തിയപ്പോൾ ആരും ഇല്ലാതെ ഒറ്റപ്പെട്ടു പോയ മലയാളി കുടുംബങ്ങൾ . പൊതുവെ ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ പിടിപെട്ടാൽ ആ വിവരം തന്നെ പുറത്തു പറയാൻ മിക്കവർക്കും മടിയാണ് . സഹതാപം നിറഞ്ഞ നോട്ടവും വാക്കുകളും നേരിടേണ്ടി വരുന്ന രോഗിയുടെ അവസ്ഥ അതനുഭവിച്ചവർക്കേ മനസിലാകൂ . എന്നാൽ ധൈര്യമായിരിക്കു , ചികിത്സകൾ നേരെയാകും എന്നൊരു ഉറപ്പുനൽകുന്ന പോസിറ്റീവ് ചിന്തകൾ പങ്കുവയ്ക്കാൻ ഇപ്പോഴും മിക്കവർക്കും സാധിക്കാറില്ല . ഇത്തരത്തിൽ ജീവിതത്തിലെ ഇരുട്ടുനിറഞ്ഞ വഴികളിലൂടെ യാത്ര നടത്തിയ മൂന്നു മലയാളി കുടുംബങ്ങൾ തങ്ങളുടെ അവസ്ഥ വിവരിക്കുന്നത് നെഞ്ചിൽ തറയ്ക്കുന്ന വാക്കുകളിലൂടെയാണ് . ഇതിൽ മാഞ്ചസ്റ്ററിലെ ലീയിൽ താമസിക്കുന്ന അമ്പിളിയുടെ കാര്യത്തിൽ ദൈവത്തിന്റെ നേരിട്ട് ഇടപെടൽ ഉണ്ടായ വിധത്തിലാണ് അത്ഭുതകരമായി അലൈഡ് നൽകിയ ഇൻഷുറൻസ് കുടുംബത്തിന്റെ താങ്ങായി മാറിയത് .അമ്പിളിയുടെ ഭർത്താവ് മരിക്കുന്നതിന് രണ്ടു നാൾ മുൻപാണ് ഇൻഷുറൻസ് സംരക്ഷണം എടുത്തത് . ഇതിന്റെ ആദ്യ ഗഡു പോളിസി പോലും അടച്ചിരുന്നില്ല . ഭർത്താവിന് ഇങ്ങനെ ഒരു ബുദ്ധി തോന്നിയിരുന്നു എന്ന് അമ്പിളി പോലും പിന്നീടാണ് അറിയുന്നത് . ഒട്ടും വത്യസ്ഥമല്ല ബസ്സിങ്സ്റ്റോക്കിലെ പയസ് കുന്നശ്ശേരിയുടെയും കവൻട്രിയിലെ ടിൻസി റെജിയുടെയും അവസ്ഥയും ജോലിക്കു പോലും പോകാൻ കഴിയില്ല എന്ന അവസ്ഥയിലാണ് ഈ കുടുംബങ്ങൾക്കും ഇൻഷുറൻസ് സംരക്ഷണം തണലായി മാറുന്നത് . അത്തരമൊരു തീരുമാനം ജീവിതത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് തങ്ങളുടെ ജീവിതം എങ്ങനെ ആയേനെ എന്നാണ് ഈ കുടുംബങ്ങൾ ഞെട്ടലോടെ ഇപ്പോൾ സ്വയം ചോദിക്കുന്നതും .
”മരണം ജോസിയെ തട്ടിയെടുത്തെങ്കിലും ദൈവം ഞങ്ങൾക്കൊപ്പം നില്ക്കാൻ കരുണ കാട്ടി”
ഞാൻ അമ്പിളി. മാഞ്ചെസ്റ്റെറിനടുത് ലീ എന്ന സ്ഥലത് താമസിയ്ക്കുന്നു. എന്റെ ഭർത്താവ് ജോസ്സി (ജോസ്സി എബ്രഹാം) ഹാർട്ട് അറ്റാക്ക് വന്ന് ഞങ്ങളെ വിട്ടു പോയത് . എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന ദിവസന്തങ്ങളായിരുന്നു പിന്നീട് . .മോർട്ടഗേജ് , കൗൺസിൽ ടാക്സ് , മറ്റു ചിലവുകൾ എന്നിങ്ങനെ ഒത്തിരി കാ ര്യങ്ങൾക്ക് എന്റെ മുന്നിൽ ഉത്തരമില്ലായിരുന്നു.. ആരോട് കൈനീട്ടും എന്നത് മനസ്സിൽ ഭയമായി നിറഞ്ഞു . ഈ ഘട്ടത്തിൽ ആകെ ഉണ്ടായിരുന്ന ധൈര്യം അലൈഡ് വഴി എടുത്ത ഒരു ലൈഫ് ഇൻഷുറൻസ് ആയിരുന്നു.
എല്ലാ മെഡിക്കൽ കണ്ടിഷൻസും കൃത്യമായി രേഖപ്പെടുത്തിയതിനാൽ പോളിസി അപ്പ്രൂവ് ചെയ്തപ്പോൾ പ്രീമിയം പറഞ്ഞിരുന്നതിനേക്കാൾ കുറച്ചു കൂടിയിരുന്നു. പോളിസി തുടങ്ങി വെറും രണ്ടു ദിവസത്തിനുള്ളിലാണ് അത് സംഭവിച്ചത്. ആദ്യത്തെ മാസത്തെ പ്രീമിയം പോലും ഞങ്ങൾ അടച്ചിരുന്നില്ല.
ഒരു വിൽ എഴുതാൻ ഇരിയ്കവേയാണ് ജോസ്സി ആകസ്മികമായി എന്നെയും കുട്ടികളെയും വേര്പിരിഞ്ഞ പോയത്. അലൈഡിന്റെ സഹായം എന്നും ഞാനും മക്കളും ജീവനുള്ള കാലത്തോളം നന്ദിയോടെ ഓർക്കും. ഇൻഷുറൻസ് നേടിത്തന്ന കാര്യത്തിൽ മാത്രമല്ല, പ്രൊബറ്റ്കോർട്ടിൽ നിന്നും ഗ്രാൻഡ് ഓഫ് പ്രൊബറ്റ് നെടുകയെന്ന വലിയ കടമ്പ അവരുടെ സഹായം ഇല്ലായിരുന്നെങ്കിൽ എങ്ങനെ ചെയ്യുമായിരുന്നുവെന്ന് എനിയ്ക്ക് ഓർക്കാൻ കൂടെ കഴിയില്ല. ഒരു ഓൺലൈൻ കമ്പനി വഴി ഞാൻ ഇൻഷുറൻസ് എടുത്തിരുന്നെങ്കിൽ എന്നെ ആരും സഹായിയ്ക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ അലൈഡിനെ ഏതൊരാളോടും സന്തോഷത്തോടെയേ റെക്കമെന്റ് ചെയ്യൂ .
ഇപ്പോൾ ദൈവം ഞങ്ങൾക്കു തന്ന ദാനമായ കുട്ടികളെയും സ്‌നേഹിച്ചു അവരുടെ പഠന കാര്യങ്ങളും നോക്കി കഴിയുന്നു.ഞങ്ങൾ അല്ലലില്ലാതെ കഴിയുന്നത് ജോസിയുടെ ആത്മാവും സന്തോഷത്തോടെ കാണുന്നുണ്ടായിരിക്കും .
”ഒരാൾക്കും മാരകമായ അസുഖം ഉണ്ടാകല്ലേ , ജോലി ചെയ്യാൻ പറ്റാതായാൽ മുന്നിൽ വേറെയെന്തുണ്ട് വഴി ?”
[ot-video][/ot-video]
ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ഒരു കാലഘട്ടം നീന്തിക്കയറിയിരിക്കുകയാണ് കവൻട്രിയിലെ ടിൻസി റെജി . കവൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന ടിൻസി ഇപ്പോൾ ഏറെക്കാലമായി ജോലിക്കു പോകുന്നില്ല . രോഗം കഠിനമായ അവസ്ഥയിൽ എത്തിയപ്പോൾ ജോലി ഉപേക്ഷിക്കാൻ സഹായകമായത് അലൈഡ് നൽകിയ ഇൻഷുറൻസ് പോളിസിയുടെ സംരക്ഷണമാണ് . വലിയൊരു തുക ക്ലൈം ചെയ്തു ലഭിച്ച ടിൻസി ഇപ്പോൾ കുട്ടികളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത് . ” ജീവിതത്തിൽ ഒരാൾക്ക് പോലും എന്റെ അവസ്ഥ ഉണ്ടാകരുത് എന്നാണ് ആഗ്രഹം . ജോലി നഷ്ടമാകുന്ന ഒരു അവസ്ഥ , അത് അനുഭവിക്കുന്നവർക്കേ അറിയൂ . മാനസികമായും സാമ്പത്തികമായും തളർന്നു പോകുന്ന ദുരന്തകാലം . ഈ ഘട്ടത്തിലാണ് അലൈഡ് എനിക്ക് സഹായമായി മാറിയത് . ഒരു ഫോം പൂരിപ്പിക്കുന്നതു മാത്രമേ എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ . എന്റെ അനുഭവത്തിൽ ഒരു ക്രിട്ടിക്കൽ കെയർ ഇൻഷുറൻസ് ഏതൊരാൾക്കും യുകെയിൽ ഒഴിവാക്കാനാകാത്തതാണ് . പക്ഷെ അത് ആരുടെ എങ്കിലും കയ്യിൽ നിന്നാകട്ടെ എന്ന ചിന്തയും വേണ്ട . നമുക്കു അറിയുന്ന ഒരാൾ ഉണ്ടെങ്കിൽ അതല്ലേ നല്ലതു . ആവശ്യം വരുമ്പോൾ അവരെ നേരിട്ട് വിളിക്കാമല്ലോ . പ്രവർത്തന പരിചയവും പ്രൊഫഷണലിസവും ഉള്ള അലൈഡ് പോലെയുള്ള സ്ഥാപനങ്ങൾ നമുക്കൊക്കെ ജീവിതത്തിൽ ഒരു കരുതൽ കൂടിയാണ് നൽകുന്നത് എന്ന് പറയാതെ വയ്യ , എന്റെ അനുഭവം എന്നെ അതാണ് പഠിപ്പിച്ചത് . നിങ്ങൾക്കു ഏതൊരാൾക്കും ഈ സ്ഥാപനത്തെ വിശ്വസിക്കാം എന്നാണ് എന്റെ അനുഭവം .”
”ജീവിതത്തിൽ പ്രയാസം എപ്പോൾ വേണമെങ്കിലും വരാം , ഒരു കരുതൽ വേണമെന്ന് ഞങ്ങൾ പഠിച്ചത് സ്വന്തം ജീവിതത്തിലൂടെ ”
ബേസിംഗ് സ്റ്റോക്കിൽ താമസിക്കുന്ന കോട്ടയം കടുത്തുരുത്തി സ്വദേശിയും , കോട്ടയം അതിരൂപതയുടെ ആദ്യ മെത്രപ്പോലീത്ത ആയിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സഹോദര പുത്രനുമായ പയസ് കുന്നശേരിയും , ഭാര്യ റിനിയും പറയുന്നതിങ്ങനെ .
“ഞങ്ങൾ ആദ്യം വീട് മേടിച്ചപ്പോൾ എച്ച് . എസ് . ബി. സി . ബാങ്കിൽ നിന്നാണ് മോർട്ഗേജ് എടുത്തത് , പിന്നീടാണ് ഞങ്ങൾ ലൈഫ് ഇൻഷുറൻസിനെക്കുറിച്ചും സീരിയസ് ഇൽനെസ് കവറിനെക്കുറിച്ചും ചിന്തിക്കുന്നതും അലൈഡിനെ കുറിച്ച് അറിഞ്ഞതും . ടെലിഫോണിൽ ബന്ധപെട്ടപ്പോൾ തന്നെ വളരെ സുതാര്യമായി അലൈഡിന്റെ കൺസൾട്ടന്റ് വിപണിയിൽ ലഭ്യമായ എല്ലാ പോളിസികളെക്കുറിച്ചും വളരെ വിശദമായി മലയാളത്തിൽ തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നു .ലൈഫ് കവറിനെക്കുറിച്ചും , ക്രിട്ടിക്കൽ ഇൽനെസ് കവർ എന്താണെന്നും , ഏതൊക്കെ അവസരങ്ങളിലാണ് ഇത് പേ ഔട്ട് ആകുന്നത് എന്നുൾപ്പടെ ഉള്ള വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു . ലൈഫ് കവറും , ക്രിട്ടിക്കൽ ഇൽനെസ്സ് കവറും എടുക്കുമ്പോൾ എന്തൊക്കെ വിവരങ്ങളാണ് നൽകേണ്ടത് എന്ന്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരികയും , ആപ്പ്ളിക്കേഷൻ സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി യുള്ള എല്ലാ വിവരങ്ങളും സമയമെടുത്ത് ചോദിച്ചു മനസിലാക്കുകയും അവയെല്ലാം അപേക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്തു .പിന്നീട് ഞങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കവർ അഡ്വൈസ് ചെയ്യുകയും ചെയ്തു . ഇൻഷുറൻസ് കമ്പനികളും , വിപണിയിലും ഉണ്ടാകുന്ന അപ്‌ഡേറ്റുകൾ ഞങ്ങളെ സമയാസമയം അറിയിക്കുകയും ചെയ്തിരുന്നു . പിന്നീട് ഈ അടുത്തു ഞങ്ങൾക്ക് ജീവിതത്തിൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരു ക്ലെയിം ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി . ഈ സമയത്താണ് അലൈഡിന്റെ അഡ്വൈസർ ഞങ്ങൾക്ക് അന്ന് നൽകിയ ഉപദേശവും എടുത്ത സീരിയസ് ഇൽനെസ്സ് കവറും എത്രത്തോളം ജീവിതത്തിൽ ഉപകാരപ്രദമായി എന്ന് മനസിലായത് .ക്ലെയിം ചെയ്തു കഴിഞ്ഞുള്ള മുഴുവൻ പേപ്പർ വർക്കുകളിലും , പണം കിട്ടുന്നത് വരെയും പിന്നീടും പ്രൊഫെഷനലായി എന്നാൽ മലയാളി സ്ഥാപനം എന്ന നിലയിൽ വേണ്ട എല്ലാ പിന്തുണയും നൽകിയ അലൈഡിനെയും അവരുടെ അഡ്വൈസേഴ്സിനെയും ഞങ്ങൾ കുന്നശേരി കുടുംബം നന്ദിയോടെ സ്മരിക്കുകയാണ് .അത് കൊണ്ട് തന്നെ എന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ കണ്ണടച്ച് ഞങ്ങൾ അവരെ റെക്കമെന്റ് ചെയ്യുകയും ചെയ്യുന്നു , അലൈഡിന് ഒരിക്കൽ കൂടി നന്ദി എല്ലാ ആശംസകളും .”
സ്നേഹപൂർവ്വം , പയസ് കുന്നശ്ശേരി & റിനി പയസ്
https://docs.google.com/forms/d/e/1FAIpQLSeIOGtPcLlXS-jpOcXrxlUdnPYOL4AD8xBOUmFkbS93Op1Tfg/viewform
സൗതാംപ്ടൺ: യുകെയിലെ പ്രവാസി മലയാളികൾക്ക് ഇത് ദുഃഖങ്ങളുടെ കാലഘട്ടം. കൊറോണ എന്ന വൈറസ് ഉറഞ്ഞു തുള്ളുമ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടുംബങ്ങളുടെ കണ്ണീർ തോരുന്നില്ല എന്നതിനേക്കാൾ അപ്പുറമായി അതിന്റെ വ്യാപ്തി വർദ്ധിക്കുകയുമാണ്. കൊറോണ വൈറസ് മൂലം ഒരു മലയാളികൂടി മരണത്തിന് കീഴടങ്ങി. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് എറണാകുളം സ്വദേശി സെബി ദേവസിയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 49 വയസ് മാത്രം പ്രായമുണ്ടായിരുന്ന സെബി ഇന്നലെ രാത്രി 11 മണിയോടെ ആണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനിടെ കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതാണ് മരണ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ എന്തുകൊണ്ട് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
രണ്ടു ദിവസം മുമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാവാതിരിക്കുകയും അസുഖം വീണ്ടും കൂടിയപ്പോഴുമാണ് ഇന്നലെ വീണ്ടും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ഡോക്ടർമാർ എത്തിചേർന്നു രാത്രി പത്തു മണിയോടെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സയ്ക്കിടയില്‍ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. അതേസമയം, സെബിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സതാംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.
2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫ് ആണ് ഭാര്യ. ദമ്പതികള്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്, ഡയാന്‍.
എറണാകുളം കുറുമാശ്ശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടെയും പരേതനായ ദേവസി മൂഞ്ഞേലിയുടെയും മകനാണ്. അയര്‍ലന്റില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ ആനി സിജോയ്‌ക്കൊപ്പം കാനഡയിലാണ്.
അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്. സ്റ്റോക്ക് ഓൺ ട്രെന്റിൽ ഇന്നലെ ഒരു മലയാളി വിദ്യാർഥിയെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. ഐ സി യൂ വിലുള്ള മറ്റ് രണ്ട് മലയാളികളുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന ശുഭ സൂചനകളും പുറത്തുവരുന്നു.
അകാലത്തിൽ ഉള്ള സെബി ദേവസിയുടെ മരണത്തിൽ മലയാളം യുകെ, ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അനുശോചനം അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധിതരെ ചികിത്സിക്കാനായി പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. ഇതിനായി രോഗം ഭേദമായവരുടെ രക്തം ആണ് ഉപയോഗിക്കുന്നത്. രോഗം ഭേദമായവരിൽ വൈറസിനെതിരെ ശരീരത്തിൽ തന്നെ നിർമ്മിക്കപ്പെട്ട ആന്റി ബോഡികൾ, പുതുതായി രോഗം ബാധിച്ചവരിൽ വൈറസിനെ ഇല്ലാതാക്കുമെന്നാണ് നിഗമനം. ഇതിനായി രോഗം ഭേദമായവരിൽ നിന്നും രക്തം ആവശ്യപ്പെട്ടിരിക്കുകയാണ് എൻഎച്ച്എസ്. യു എസിൽ ഇപ്പോൾതന്നെ പ്ലാസ്മ തെറാപ്പിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ 1500-ഓളം ആശുപത്രികളിൽ നടക്കുന്നുണ്ട്.
കോവിഡ് -19 ബാധിക്കുന്ന ഒരാളിൽ, ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം തന്നെ വൈറസിനെതിരെ ഉള്ള ആന്റി ബോഡികൾ നിർമ്മിക്കുന്നു. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ആന്റി ബോഡികൾ രക്തത്തിലെ പ്ലാസ്മയിൽ നിലനിൽക്കുന്നു. രോഗം ഭേദമായവരിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്മയിൽ ഈ ആന്റി ബോഡികൾ ഉണ്ട്. ഇത് പുതിയൊരു രോഗിയിലേക്ക് നൽകുമ്പോൾ, ആന്റി ബോഡികൾ ശരീരത്തിലെ വൈറസിനെ നശിപ്പിക്കുന്നു. ഇങ്ങനെയാണ് പ്ലാസ്മ തെറാപ്പി പ്രവർത്തിക്കുന്നത്.
യു കെയിലെ പല ആശുപത്രികളും പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. തങ്ങൾ ഈ പരീക്ഷണം നടത്താൻ തയ്യാറാണെന്ന് കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസ് അറിയിച്ചിരുന്നു. ലണ്ടനിലെ മൂന്ന് പ്രമുഖ ആശുപത്രികളും ഈ ചികിത്സ പരീക്ഷണാർഥത്തിൽ നടത്തുവാൻ തയ്യാറെടുക്കുകയാണ്. ലോകത്തെമ്പാടും പ്ലാസ്മ തെറാപ്പിയുടെ വിജയസാധ്യതകളെ പറ്റിയുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്.
സ്വന്തം ലേഖകൻ
ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിച്ച 27കാരിയായ അമ്മയുടെ കാലുകൾക്ക് ഗുരുതര പരിക്ക്. യുവതലമുറയുടെ ഹരമായ ടിക് ടോക് ഡാൻസ് ചലഞ്ച് പരീക്ഷിക്കുന്നതിനിടെയാണ് 27കാരിയായ അമ്മയുടെ കണങ്കാലുകൾ തകർന്നത്. കൗണ്ടി ഡർഹാമിലെ ചെസ്റ്റർ -ലെ – സ്ട്രീറ്റിൽ നിന്നുള്ള സഫയർ ചാൾസ്വത്തും കാമുകി നാഡ്ജലെയുമാണ് ‘ഓ നാ നാ ‘ ചലഞ്ച് പരീക്ഷിച്ചത്. പക്ഷേ പ്രതീക്ഷിച്ച ഫലം ആയിരുന്നില്ല അവരെ കാത്തത്. രണ്ടു കുട്ടികളുടെ അമ്മയായ നാഡ്‌ജെലെയുടെ കണങ്കാലുകൾക്ക് സാരമായ ഒടിവുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു. സ്ലിം ബർനാനായുടെ ‘ഓ നാ നാ നാ ‘ എന്ന ഭാഗത്തിന് വ്യത്യസ്ത കോണുകളിൽ നിന്ന് കാലുകൾ തട്ടുന്ന ചലഞ്ച് ടിക് ടോക്ക് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു .
സോഷ്യൽ മീഡിയയിൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരും സജീവമാണ്. സെൽഫി ഭ്രമം ജീവനെടുത്ത സംഭവം നിരവധിയാണ്. ടിക് ടോക്കിൽ തരംഗമാകാനുള്ള ശ്രമത്തിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഉള്ള സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്തും വൈറൽ ആക്കാനുള്ള ശ്രമത്തിനിടയിൽ പറ്റുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തെ തുടർന്നാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
ഡോക്ടർ എ. സി. രാജീവ് കുമാർ
ലോകമുണ്ടായ ശേഷം നാളിതു വരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള നിയന്ത്രണം മനുഷ്യ വാസമുള്ള എല്ലായിടത്തും കഴിഞ്ഞ കുറേ ആഴ്ചകളായി അനുഭവിച്ചു വരികയാണ്. വീടിന്റെ വാതിൽ അടയ്ക്കുന്നതുപോലെ രാജ്യങ്ങൾ അടച്ചിടുക. സങ്കല്പിച്ചിട്ട് പോലും ഇല്ല. പൊതു ഗതാഗതം ഇല്ല, കട കമ്പോളങ്ങൾ ഇല്ല, ആരോഗ്യ രക്ഷാ സ്ഥാപനങ്ങൾ പോലും നാമം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത് അനുഭവിച്ച ഒരു തലമുറയാണ് നാമെല്ലാവരും. ഈ ഘട്ടത്തിലും നമ്മെ കരുതലോടെ കാത്ത ഭരണ സംവിധാനം ആണ് നമ്മുടെ തുണയായത്.
ഓരോരോ രാജ്യങ്ങളിൽ നിയന്ത്രണ ഇളവുകൾ നല്കാൻ തുടങ്ങുകയാണ്. രോഗ ഭീതി പൂർണമായും ഒഴിഞ്ഞിട്ടാണ് ഇളവുകൾ എന്ന് കരുതണ്ട. ഇതിലും കൂടുതൽ ഉണ്ടാവരുത് എന്ന ബോധത്തോടെ വേണം ഇളവ് സ്വാഗതം ചെയ്യുവാൻ. വീട്ടിൽ ഇരിക്കാൻ പഠിച്ച നാമെല്ലാം ഇനി പുറത്ത് എങ്ങനെ ഒക്കെ ആവാം എന്ന് കൂടി തീരുമാനിച്ചു വേണം പുറത്തിറങ്ങി തുടങ്ങാൻ. പുറത്തിറങ്ങിയാൽ പാലിക്കാൻ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കപ്പെടേണ്ടതാണ്. നിയമ നടപടി പേടിച്ചല്ല രാജ്യസുരക്ഷയെ കരുതിയാകണം നിയന്ത്രണങ്ങൾ പാലിക്കാൻ.
ശുചിത്വ പരിപാലനം തന്നെ ആണ് പ്രധാനം. കയ്യുറകൾ, മാസ്ക് എന്നിവ ഉറപ്പായി ശീലം ആക്കുക. അവയുടെ ശുചിത്വ പരിപാലനം മറക്കരുത്. പുനരുപയോഗം ചെയ്യുന്നവർ ചൂട് വെള്ളത്തിൽ സോപ്പ് അണുനാശിനി എന്നിവ ഉപയോഗിച്ച് അണു വിമുക്തം ആക്കണം.
മുഖം ,നാസാ ദ്വാരങ്ങൾ, ചെവി, കണ്ണ്, വായ് എന്നിവിടങ്ങളിൽ കൈ കൊണ്ട് തൊടുവാൻ പാടില്ല. ചുമക്കുക, തുമ്മുക, കോട്ടുവായ് വിടുക ,ചിരിക്കുക ഒക്കെ ചെയ്യുമ്പോൾ മുഖം ടൗവ്വൽ ,ടിഷ്യു പേപ്പർ എന്നിവ കൊണ്ട് മറയ്ക്കുക. ഭക്ഷണം കഴിക്കും മുമ്പ് കൈകൾ വൃത്തിയായി ശുചി ആക്കുക. ഭക്ഷണം കഴിക്കുമ്പോൾ വായ് അടച്ചു പിടിച്ചു സാവകാശം നന്നായി ചവച്ചു കഴിക്കുക. ഒരുമിച്ച് ഒരു പത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന രീതി വേണ്ട. ഭക്ഷണ ശേഷവും കയ്യ്, വായ് കഴുകാൻ മറക്കണ്ട. ചൂട് വെള്ളം ഉപയോഗിച്ച് കഴുന്നതും കവിൾ കൊള്ളുന്നതും ഏറെ നന്ന്.
രാവിലെ അഞ്ചര ആറു മണിയോടെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ, പല്ല് തേപ്പ് മലമൂത്ര വിസർജനം, ശൗച ക്രിയകൾ എന്നിവ ചെയ്യുക. അല്പം ചെറു ചൂട് വെള്ളം കുടിക്കുക. നാരങ്ങാ നീര് ചേർത്ത്, തേൻ ചേർത്ത്, ഗ്രീൻ ടീ, അങ്ങനെ ഏതെങ്കിലും ആയാലും മതി. അര മണിക്കൂർ സമയം, കുറഞ്ഞത് ആയിരം ചുവടെങ്കിലും നടക്കുക. യോഗാസനങ്ങൾ അറിയാവുന്നവർ അത് പരിശീലനം നടത്തുക, അതല്ല സ്‌കൂളിൽ പഠിച്ച ഡ്രിൽ എക്സർസൈസുകൾ ആണെങ്കിൽ അവ ചെയ്യുക. തുടർന്ന് അവരവരുടെ അസ്വസ്ഥത അനുസരിച്ചുള്ള ആയുർവേദ തൈലം ചൂടാക്കി ദേഹം ആസകലം തേച്ചു നന്നായി തിരുമ്മുക. അരമണിക്കൂർ സമയം കഴിഞ്ഞു ചൂട് വെള്ളത്തിൽ ദേഹം കഴുകുക. തല സാധാരണ വെള്ളം കൊണ്ടു കഴുകിയാൽ മതി , ചൂട് വെള്ളം വേണ്ട. കുളി കഴിഞ്ഞ് അണു തൈലമോ വൈദ്യ നിർദേശം അനുസരിച്ചുള്ള ഉചിതമായ തൈലമോ മൂക്കിൽ ഒഴിക്കുക. അവശ്യം എങ്കിൽ കണ്ണിൽ അഞ്ജനം എഴുതുക.
കുളികഴിഞ്ഞാൽ സാധാരണ വിശപ്പ് ഉണ്ടാകും. പുറമെ ഒഴിക്കുന്ന വെള്ളം ആന്തരിക ഊഷ്മാവ് കൂടുകയാൽ ദഹന രസങ്ങൾ പ്രവർത്തിക്കാനിടയാക്കും. പ്രഭാതത്തിൽ ദഹിക്കാൻ താമസം ഉണ്ടാകാത്ത ഭക്ഷണം കഴിക്കുക. ധാന്യങ്ങൾ ഉപയോഗിക്കുന്നതിന്റെ മൂന്നിരട്ടി പയർ വർഗ്ഗങ്ങൾ, പഴം ,പച്ചക്കറികൾ പ്ലേറ്റിൽ ഉണ്ടായിരിക്കുന്നതാണ് നന്ന്. ഇലക്കറി പ്രധാനമാക്കുക. മുരിങ്ങയില ചീരയില എന്നിവ ആകാം. മത്സ്യ മാംസങ്ങൾ ഇടയ്ക്കിടെ മാത്രമേ ഉപയോഗിക്കാവു. നിത്യവും വേണ്ട.
ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ അധികം ഭാരവും വണ്ണവും ഉള്ളവർ കരൾ തൈറോയിഡ് രോഗങ്ങൾ ഉള്ളവർ ആഹാര കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ് അനുയോജ്യമായ ഔഷധം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. മത്തങ്ങ, കാരറ്റ്, വെള്ളരി എന്നിവ അരിഞ്ഞത്, ചെറുപയർ, ഉലുവ, മുതിര, കടല, എന്നിവ മുളപ്പിച്ചത്, കഴിക്കുന്നത് ഗുണകരമാകും.
ആഹാരങ്ങൾക്കിടയിൽ ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കരുത്. ചുക്ക്, മല്ലി, ഉലുവ, ജീരകം, കരിങ്ങാലി കാതൽ, പതിമുകം, കറുവ, ഏലക്ക, കുരുമുളക്, മഞ്ഞൾ എന്നിങ്ങനെ ഉള്ളവയിൽ അനുയോജ്യമായവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കണം. പേരക്ക,മുന്തിരി സബർജെല്ലി, ആപ്പിൽ, മൾബറി,എന്നിവയോ ബദാം ഈന്തപ്പഴം കശുവണ്ടി കടല എന്നിവ അളവ് ക്രമീകരിച്ചു കഴിക്കണം. വിശക്കുമ്പോൾ ആഹാരം കഴിക്കാനും ദാഹിക്കുമ്പോൾ വെള്ളം കുടിക്കാനും പ്രത്യേക ശ്രദ്ധ വേണം.
ഏറെ വെള്ളം കുടിക്കുന്നതും, സാത്മ്യമായതും ദഹിക്കാൻ താമസമില്ലാത്തതും ദേശ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണം ആണെങ്കിൽ പോലും അസമയത്തും അളവിൽ അല്പമായിട്ടോ അധികമായിട്ടോ കഴിക്കുന്നതും, മലമൂത്ര വിസർജനം പോലെ ഉള്ള സ്വാഭാവിക ശരീര പ്രവർത്തനം തടയുന്നതും ഉറക്ക തകരാറുകൾ ഉണ്ടാകുന്നതും നമ്മൾ കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കില്ല. ഇതറിഞ്ഞു വേണം ആഹാര കാര്യങ്ങൾ നിശ്ചയിക്കുവാൻ.
ആഹാര ശേഷം കുടിക്കുന്ന ദ്രവ ദ്രവ്യങ്ങൾ അനുപാനം എന്നാണ് പറയുക. ശരീരത്തിന് ഊർജസ്വലത കിട്ടാനും ഭക്ഷണം കഴിച്ചത് ശരിയായി ഉള്ളിൽ വ്യാപനം നടക്കാനും ഉചിതം ആയ അനുപാനം കുടിക്കാൻ ഉണ്ടാവണം. ചുക്ക് വെള്ളം, മല്ലിവെള്ളം, ജീരക വെള്ളം എന്നിവ ആണ് സാധാരണം. മോരും വെള്ളം, മോരിൽ ഇഞ്ചി മുളക് കറിവേപ്പില ഒക്കെയിട്ടത്, മോര് കാച്ചിയത് എന്നിവയും ആകാം. ഭക്ഷണം കഴിഞ്ഞ് കുപ്പികളിൽ കിട്ടുന്ന കൃത്രിമ പാനീയങ്ങൾ മധുര പദാർത്ഥങ്ങൾ പാലുല്പന്നങ്ങൾ എന്നിവ ആരോഗ്യകരമാകില്ല.
കൂടുതൽ ജാഗ്രതയോടെ വ്യക്തി അധിഷ്ഠിതമായ ആരോഗ്യ രക്ഷയ്ക്കും ആഹാരശീലങ്ങൾക്കും ആയുർവേദ ഡോകടർമാരുമായി ബന്ധപ്പെടുക, ആവശ്യം എങ്കിൽ രോഗ പ്രതിരോധ ഔഷധങ്ങൾ ചികിൽസകൾ അവസരോചിതമായി സ്വീകരിക്കുക.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കൊറോണ വൈറസ് ഭീതിയിൽ ഓരോ ദിനവും തള്ളി നീക്കുന്ന ബ്രിട്ടന് ആശ്വാസവാർത്ത. കോവിഡ് ബാധിച്ച് നൈറ്റിംഗേൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച രോഗികൾ ആശുപത്രി വിട്ടു. അവരെ ലണ്ടനിലെ എൻഎച്ച്എസ് നൈറ്റിംഗേൽ എമർജൻസി ആശുപത്രിയിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു. സൈമൺ ചുങ് എന്ന വ്യക്തിയെയും മറ്റൊരാളെയും ആണ് ആരോഗ്യപ്രവർത്തകർ അഭിനന്ദിച്ച് യാത്രയാക്കിയത്. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ഒമ്പത് ദിവസങ്ങൾ കൊണ്ട് താത്കാലികമായി കെട്ടിയുയർത്തിയ നൈറ്റിംഗേൽ ആശുപത്രിയിൽ ഏപ്രിൽ 7നാണ് ആദ്യ രോഗികളെ പ്രവേശിപ്പിച്ചത്. അമ്പത് വയസ്സ് പ്രായമുള്ള ചുങ്ങിനെ ഇനി വടക്കൻ ലണ്ടൻ ആശുപത്രിയിൽ ചികിത്സിക്കും. ലണ്ടനിലെ എൻഎച്ച്എസ് നൈറ്റിംഗേൽ നഴ്‌സിംഗ് ഡയറക്ടർ ഇമോൺ സള്ളിവൻ പറഞ്ഞു: “ഞങ്ങളുടെ രോഗികളെ പരിചരിക്കുന്നതിനായി സമയം മുഴുവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ക്ലിനിക്കുകൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇത് സന്തോഷം പകരുന്ന വാർത്തയാണ്.” എൻഎച്ച്‌എസ് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് നന്ദി പറഞ്ഞു. ഈവരുന്ന ചൊവ്വാഴ്ച ഹാരോഗേറ്റിലെ നൈറ്റിംഗേൽ ആശുപത്രി തുറക്കാനിരിക്കുകയാണ്. ബ്രിട്ടന്റെ വീരപുത്രൻ ക്യാപ്റ്റൻ ടോം മൂർ വീഡിയോലിങ്ക് വഴി ആശുപത്രി തുറക്കുന്ന ചടങ്ങിൽ ഒത്തുചേരും.
കൊറോണ വൈറസ് അതി തീവ്രമായി വ്യാപിക്കുമ്പോൾ വേനൽക്കാലത്ത് സ്കൂളുകൾ തുറക്കാനുള്ള പദ്ധതികളൊന്നുമില്ല എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. ഇംഗ്ലണ്ടിലെ സ്കൂളുകൾ കഴിഞ്ഞ നാലാഴ്ച ആയി അടഞ്ഞുകിടക്കുകയാണ്. സ്കൂളുകൾ എപ്പോൾ തുറക്കുമെന്ന തീയതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സ്കൂളുകൾ മെയ് 11 വരെ തുറക്കാൻ കഴിയില്ലെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് വീണ്ടും സാഹചര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. “തീർച്ചയായും, സ്കൂളുകൾ തുറക്കുക, അവയെ സാധാരണ നിലയിലേക്ക് കൊണ്ടുവരിക , കുട്ടികൾ ചുറ്റും ഇരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പഠിക്കുക, സ്കൂളിൽ പഠിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുക എന്നിവയല്ലാതെ മറ്റൊന്നും എനിക്കും ആവശ്യമില്ല. പക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഒരു തീയതി നൽകാൻ കഴിയില്ല. നിങ്ങളുടെ വിദ്യാഭ്യാസം ഈ രീതിയിൽ തടസ്സപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു. പോരാട്ടത്തിൽ ഒത്തുചേരുന്ന എല്ലാവർക്കും നന്ദി.” കുട്ടികളെ നേരിട്ട് അഭിസംബോധന ചെയ്ത വില്യംസൺ പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ സഹായം നൽകുന്നതിനായി എൻഎസ്‌പിസി ചാരിറ്റിക്ക് 1.6 മില്യൺ ഡോളർ കൂടി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. റിസപ്ഷൻ മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 180 ഓൺലൈൻ പാഠങ്ങളുടെ ഒരു പരമ്പര തന്നെ ഇന്ന് മുതൽ ലഭ്യമാകും. അധ്യാപകരും വിദ്യാഭ്യാസ സംഘടനകളും തയ്യാറാക്കിയ ഓൺലൈൻ പാഠങ്ങൾ ഓക്ക് നാഷണൽ അക്കാദമിയുടെ ലേബലിൽ ലഭ്യമാണ്. ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില കുട്ടികൾക്കായി ലാപ്ടോപ്പുകളും വിതരണം ചെയ്യും.
രാജ്യത്ത് ഇന്നലെ 596 കോവിഡ് രോഗികൾ കൂടി മരണപ്പെട്ടു. ഏപ്രിൽ 7ന് ശേഷം കാണപ്പെടുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 16,060 ആയി ഉയർന്നു. 5850 പേർക്കുകൂടി ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 120,067 ആയി മാറി. 60 വയസ്സിനു മുകളിൽ പ്രായമായവരാണ് മരണപ്പെടുന്നവരിൽ 90% വ്യക്തികളും. അതേസമയം ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ആകെ മരണസംഖ്യ 165,000 പിന്നിട്ടു.