UK

ബിജുഗോപിനാഥ്

നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആവേശപൂർവം എത്തിച്ചേർന്ന പ്രവർത്തകരുടെ സാന്നിധ്യത്തിൽ സമീക്ഷ ദേശിയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി ആണ് സമീക്ഷയുടെ ഇരുപതാമത്തെ ബ്രാഞ്ച് ബ്രിസ്റ്റോളിൽ ഉദ്‌ഘാടനം ചെയ്തത് . ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ശ്രീ .ജാക്സൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ .ജോൺസ് മാമൻ യോഗത്തിനെത്തിച്ചേർന്ന പ്രതിനിധികൾക്ക് സ്വാഗതം ആശംസിച്ചു . തുടർന്ന് സമീക്ഷയുടെ നിലപാടുകളുടെയും കഴിഞ്ഞകാല പ്രവർത്തനങ്ങളെയും ഭാവിപരിപാടികളെയും കുറിച്ച് ദേശിയ സെക്രട്ടറി സംസാരിച്ചു . പിന്നീട് നടന്ന ചർച്ചയിൽ പ്രതിനിധികൾ സമീക്ഷ ബ്രിസ്റ്റോൾ ബ്രാഞ്ചിലും യുകെയിലും ഭാവിയിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച്‌ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു .

ഒരുനൂറ്‌ ദിനങ്ങൾ ഒരായിരം മെമ്പർമാർ എന്ന മുദ്രാവാക്യം ഉയർത്തി സമീക്ഷ നടത്തുന്ന മെമ്പർഷിപ് പ്രവർത്തനത്തിന്റെ ഭാഗമായി സമ്മേളനത്തിൽ പങ്കെടുത്തവർ സമീക്ഷയുടെ മെമ്പർഷിപ് ശ്രീ.ദിനേശ് വെള്ളാപ്പള്ളിയിൽ നിന്നും ഏറ്റുവാങ്ങി.
തുടർന്ന് ബ്രാഞ്ചിന്റെ ഭാരവാഹികളായി ഇവരെ തിരഞ്ഞെടുത്തു .
പ്രസിഡന്റ് : ശ്രീ. ജാക്സൺ ജോസഫ്
വൈ പ്രസിഡന്റ് : ശ്രീ. ജിമ്മി മാത്യു
സെക്രട്ടറി : ശ്രീ.സെൽവരാജ് രഘുവരൻ
ജോ . സെക്രട്ടറി : ജോൺസ് മാമൻ
ട്രെഷറർ :ശ്രീ. അനീഷ് വിരകൻ .
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ശ്രീ .സെൽവരാജ് ബ്രാഞ്ചുരൂപീകരണത്തിനു സഹായിച്ച എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

 

അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി കാലിഖോ പുളിന്റെ മകൻ ശുഭാംസോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. യു.കെ.യിലെ സർവകലാശാലാ വിദ്യാർഥിയായ ശുഭാംസോ പുളിനെ സസെക്സിലെ ബ്രൈറ്റണിലുള്ള അപ്പാർട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുളിന് ആദ്യ ഭാര്യ ഡംഗ്വിംസായിയിലുള്ള മകനാണ് ശുംഭാംസോ. കാലിഖോ പുളും ജീവനൊടുക്കുകയായിരുന്നു

കോൺഗ്രസിലെയും ബി.ജെ.പി.യിലെയും അംഗങ്ങളുടെ പിന്തുണയോടെ 2016-ലാണ് കാലിഖോ പുൾ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായത്. എന്നാൽ പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇറ്റാനഗറിലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : സിയാര കൊടുങ്കാറ്റിൽ യുകെ ആടിയുലയുന്നു. അടുത്ത കൊടുങ്കാറ്റിനുള്ള സാധ്യത മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. കനത്ത മഴയും 90 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റും വ്യാപകമായ വെള്ളപ്പൊക്കവും യാത്രാ തടസ്സവും സൃഷ്ടിച്ചു. മരങ്ങൾ നിലംപതിച്ചു, കെട്ടിടങ്ങൾ തകർന്നു, നദികൾ കരകവിഞ്ഞു ഒഴുകിയതിനാൽ ചില വീടുകൾ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ലാതെ കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മോശം കാലാവസ്ഥയെ തുടർന്ന് കായിക മത്സരങ്ങൾ റദ്ദാക്കി. നൂറുകണക്കിന് വിമാനങ്ങളും എയർലൈൻസും റദ്ദാക്കിയിട്ടുണ്ട്. കൊടുങ്കാറ്റിൽ 675,000 വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി കമ്പനികൾ അറിയിച്ചു.

കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ യുകെയുടെ ചില ഭാഗങ്ങളിൽ 20സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുന്നു. ചില പ്രദേശങ്ങളിൽ വെറും 24 മണിക്കൂറിനുള്ളിൽ ഒന്നര മാസത്തെ മഴ ലഭിച്ചു. ഇന്നും 20 സെന്റിമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. മാഞ്ചസ്റ്റർ വിമാനത്താവളത്തിലും 86 മൈൽ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്. കും‌ബ്രിയയിൽ‌, 24 മണിക്കൂറിനുള്ളിൽ‌ 177 മില്ലീമീറ്റർ‌ മഴ ലഭിച്ചു. ഇംഗ്ലണ്ടിൽ 200 ലധികവും സ്കോട്ട്ലൻഡിൽ 60 ൽ അധികവും വെയിൽസിൽ 17ഉം വെള്ളപൊക്ക മുന്നറിയിപ്പുകളുണ്ട്.

റെയിൽവേ ട്രാക്കുകളിലെ വെള്ളപ്പൊക്കവും അവശിഷ്ടങ്ങളും പല ട്രെയിനുകളുടെയും കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി മാറി. റോഡുകളിൽ, ഈസ്റ്റ് യോർക്ക്ഷെയറിലെ ഹംബർ പാലം ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് അടച്ചത്. കെന്റിലെ ഡാർട്ട്ഫോർഡ് ക്രോസിംഗിലെ ക്വീൻ എലിസബത്ത് II പാലം ഗതാഗതതടസ്സം മൂലം അടച്ചിരിക്കുന്നു. കൊടുങ്കാറ്റ് കടന്നുപോയതിനുശേഷം ശക്തമായ കാറ്റ് വടക്കൻ അയർലൻഡിലും സ്കോട്ട്‌ലൻഡിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ്, തെക്കൻ തീരപ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ യെല്ലോ അലെർട്ട് ഉണ്ട്. ഇന്നും നാളെയും സ്കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇംഗ്ലണ്ടിലെ ഗ്രിംസ്‌ബിയിൽ ടേക്ക് എവേ നടത്തുന്ന ഈ ചൈനീസ് ദമ്പതികൾ മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുകയാണ്. തങ്ങളുടെ ചൈന സന്ദർശനത്തിനുശേഷം, തങ്ങളുടെ ഉപജീവന മാർഗമായ ടേക്ക് എവേ അടച്ചുപൂട്ടി രണ്ടാഴ്ച വീടിനു പുറത്തിറങ്ങാതെ ഉള്ള സ്വയം നിയന്ത്രണത്തിലാണ് ഇവർ. ഫ്രാങ്കീ ഫാനും, ഭാര്യ യുൻയാനുമാണു ഇത്തരത്തിൽ മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ ഇവർ താമസിച്ചില്ലെങ്കിലും, ഇവർ രണ്ടാഴ്ചത്തെ മുൻകരുതൽ എടുത്തിരിക്കുകയാണ്. ഇവർക്ക് തിരികെ ബ്രിട്ടണിൽ എത്തിയപ്പോഴും അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എന്നാലും തങ്ങളുടെ കസ്റ്റമേഴ്സിനെ സുരക്ഷയെ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് അവർ പറയുന്നു.


ചൈനീസ് ന്യൂഇയർ ആഘോഷങ്ങൾക്കായാ ണ് ഇവർ ചൈനയിലെ ഴാൻ ജിയാങ് സിറ്റിയിലേക്ക് പുറപ്പെട്ടത്. ഫെബ്രുവരി ആറിന് വീണ്ടും കട തുറക്കും എന്നാണ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് കൊറോണാ വൈറസിന്റെ ഭീഷണിമൂലം ഇത് നീട്ടുകയായിരുന്നു. തങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. എങ്കിലും മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ആണ് ഇത്തരത്തിൽ ഒരു മുൻകരുതൽ എടുക്കുന്നത് എന്ന് ദമ്പതികൾ അറിയിച്ചു.

രണ്ടാഴ്ചയ്ക്കുശേഷം ഫെബ്രുവരി 21ന് വീണ്ടും ന്യൂ ഡയമണ്ട് എന്ന പേരിലുള്ള ഈ റസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കും. നിലവിൽ കൊറോണ വൈറസ് മൂലം 900 പേരാണ് ചൈനയിൽ മാത്രം മരണപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിൽ നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുകെയിൽ ഉടനീളം മൊത്തം എട്ട് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും വേണ്ടതായ സുരക്ഷാക്രമീകരണങ്ങൾ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും മറ്റും അകലം പാലിക്കണമെന്ന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്

ലണ്ടന്‍: ഏഴു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യു.കെയിലും യൂറോപ്പിലും വീശിയടിക്കുന്ന സിയാര. എന്നാല്‍ കൊടുങ്കാറ്റിന്റെ സഞ്ചാരഗതി ഉപയോഗിച്ച് യാത്രാസമയം ലാഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേസ് വിമാനം. ന്യൂയോര്‍ക്കില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് വന്ന വിമാനത്തിന്റെ സഞ്ചാരപാതയ്ക്ക് അനുകൂലമായ ദിശയിലാണ് സിയാര കൊടുങ്കാറ്റിന്റെ സഞ്ചാരഗതിയുമുണ്ടായിരുന്നത്. കാറ്റിന്റെ ഗതി പ്രയോജനപ്പെട്ടതോടെ വിമാനം പറന്നത് മണിക്കൂറില്‍ 1,290 കിലോ മീറ്റര്‍ വേഗത്തിലാണ്. ഫലമോ 4.56 മണിക്കൂര്‍ കൊണ്ട് വിമാനം ഹീത്രു വിമാനത്താവളത്തിലെത്തി. സാധാരണ ഗതിയില്‍ ഏഴു മണിക്കൂര്‍ വേണ്ടയിടത്താണ് രണ്ടു മണിക്കൂര്‍ യാത്രാസമയം വിമാനത്തിന് ലാഭിക്കാന്‍ സാധിച്ചത്.

സമാനമായി മറ്റ് വിമാനങ്ങളും ഇതേ പോലെ യാത്രാസമയം ലാഭിച്ചെങ്കിലും ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിങ് 747 വിമാനമാണ് ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിയത്‌. ശനിയാഴ്ചയാണ് വിമാനം റെക്കോര്‍ഡിട്ടത്.

ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനം ഹീത്രു വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്ന കമ്പനിയുടെ വിമാനം ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തേക്കാള്‍ ഒരുമിനിറ്റ് മാത്രം വൈകി ഹീത്രു വിമാനത്താവളത്തിലെത്തി. ഞായറാഴ്ച കമ്പനിയുടെ മറ്റൊരു വിമാനവും ഇതേ പോലെ വേഗത്തില്‍ എത്തിയിരുന്നു.

അതേസമയം തിരിച്ച് ന്യൂയോര്‍ക്കിലേക്കുള്ള സഞ്ചാരം വിമാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാകും. എതിരായി വീശുന്ന കാറ്റിനെ അതിജീവിച്ച് വേണം വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍. അതിനാല്‍ സാധാരണ യാത്രാസമയത്തേക്കാള്‍ രണ്ടു മണിക്കൂറിലേറെ സമയം ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്ക് വേണ്ടിവരും.

[ot-video]

[/ot-video]

യു കെയില്‍ ഇദംപ്രഥമമായി മാര്‍ഷല്‍ ആര്‍ട്‌സില്‍ ചീഫ് ഇന്‍സ്റ്റക്ടര്‍ പദവി നല്‍കിയപ്പോള്‍ അത് കരസ്ഥമാക്കിക്കൊണ്ട് ആലപ്പുഴ കുട്ടനാട് പുളിങ്കുന്നുകാരന്‍ ടോം ജേക്കബ് മലയാളികള്‍ക്ക് അഭിമാനമാവുന്നു. ജപ്പാനില്‍ ജനുവരി അവസാന വാരം നടന്ന ഒകിനാവ അന്തര്‍ദ്ദേശീയ കരാട്ടെ സെമിനാറില്‍ ടോം തന്റെ പ്രാഗല്ഭ്യവും, പരിജ്ഞാനവും, ആയോധന കലയോടുള്ള അതിയായ അര്‍പ്പണവും പുറത്തെടുക്കുവാനും, ആയോധനാ കലകളില്‍ തന്റെ വൈഭവം പ്രദര്‍ശിപ്പിക്കുവാനും സുവര്‍ണാവസരമാണ് ലഭിച്ചത്. കൂടാതെ മാര്‍ഷല്‍ ആര്‍ട്‌സിലെ വൈവിദ്ധ്യമായ മേഖലകളിലെ പരിജ്ഞാനവും, കഴിവും, സുദീര്‍ഘമായ 35 വര്‍ഷത്തെ കഠിനമായ പരിശീലനവും, കൃത്യ നിഷ്ഠയുമാണ് ഈ ഉന്നത പദവിയിലേക്ക് ടോമിനെ തെരഞ്ഞെടുക്കുവാന്‍ കൂടുതലായി സ്വാധീനിച്ചത്.

കളരി (തെക്കന്‍ ആന്‍ഡ് വടക്കന്‍), കുങ്ഫു, കരാട്ടെ, ബോക്‌സിങ് അടക്കം വിവിധ ആയോധന കലകളില്‍ ശ്രദ്ധേയമായ പ്രാവീണ്യം നേടിയിട്ടുള്ള ടോം തന്റെ സെമിനാറിലെ പ്രകടനത്തിലൂടെ പ്രഗത്ഭര്‍ക്കിടയിലെ മിന്നുന്ന താരമാവുകയായിരുന്നു. ഇതാദ്യമായാണ് രാജ്യത്തിന്റെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആയി ഒരാളെ നിയമിക്കുന്നത്. ആഗോള കരാട്ടെ സെമിനാറില്‍ പങ്കെടുക്കുവാനുള്ള എന്‍ട്രി അസാധാരണ വൈഭവം ഉള്ള മാര്‍ഷല്‍ ആര്‍ട്‌സ് വിദഗ്ദര്‍ക്കേ നല്‍കാറുള്ളൂ.

ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് പ്രായിക്കളം കുടുംബാംഗമായ ടോം ജേക്കബ് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം നേടിയ ശേഷം വിവിധ രാജ്യങ്ങളില്‍ കരാട്ടെ ട്രെയിനര്‍ ആയി പ്രവര്‍ത്തി ചെയ്തിട്ടുണ്ട്. അബുദാബിയില്‍ കൊമേര്‍ഷ്യല്‍ ബാങ്കില്‍ ഉദ്ദ്യോഗസ്ഥനായിരിക്കെ അവിടെയും പരിശീലകനായി ശ്രദ്ധേയനായിരുന്നു. വിവിധ രാജ്യങ്ങളില്‍ ഏറെ ശിഷ്യഗണങ്ങള്‍ ഉള്ള ടോം കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഗ്‌ളാസ്‌ഗോയില്‍ കുടുംബ സഹിതം താമസിച്ചു വരുന്നു. യു കെ യില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ എംബിഎ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

സ്‌കോട്ട്‌ലന്‍ഡ് ആന്‍ഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റല്‍ കിക്ക് ബോക്‌സിങ്ങിലും ലോക ഒന്നാം നമ്പര്‍ ആയ ജയിംസ് വാസ്റ്റണ്‍ അസോസിയേഷനില്‍ നിന്ന് 2018 ല്‍ അഞ്ചാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, ജപ്പാന്‍ ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിന്‍കോ കായ് കരാട്ടെ അസോസിയേഷനില്‍ നിന്നും 2014 ല്‍ നാലാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയില്‍ നിന്നും 2005 ല്‍ മൂന്നാം ഡാന്‍ ഷോട്ടോക്കന്‍ കരാട്ടെ ജപ്പാന്‍ ബ്ലാക്ക് ബെല്‍റ്റ്, ഷോട്ടോക്കാന്‍ കരാട്ടെ അക്കാദമിയില്‍ നിന്നും 2002 ല്‍ ബ്ലാക്ക് ബെല്‍റ്റ് രണ്ടാം ഡാന്‍, ഷോട്ടോക്കാന്‍ കരാട്ടെ ജപ്പാന്‍ 1996 ല്‍ ബ്ലാക്ക് ബെല്‍റ്റ് ഒന്നാം ഡാന്‍ തുടങ്ങി നിരവധി തങ്കപ്പതക്കങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

യുകെയിലെ പ്രശസ്തവും ആദ്യകാല ബോക്‌സിങ് ക്ലബുമായ വിക്ടോറിയ ബോക്‌സിംഗ് ക്ലബ്ബില്‍ 10 വര്‍ഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലര്‍ത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയില്‍ പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യന്‍ കരാട്ടെയില്‍ ഒമ്പതാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് താരവും, കരാട്ടെയില്‍ ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

മാനസിക, ആരോഗ്യ, സുരക്ഷാ മേഖലകളില്‍ കരാട്ടെയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം ആര്‍ജ്ജിക്കുന്നതിനും, കരാട്ടെയുടെ ലോകത്തില്‍ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുവാനും ഉതകുന്ന പഠന രീതിയാണ് ടോമിനെ പ്രത്യേകം ശ്രദ്ധേയനാക്കുന്നത്. വിവിധ ട്രെയിനിങ് സ്‌കൂളുകള്‍ തുറക്കുവാനും, ഉള്ള കേന്ദ്രങ്ങള്‍ തുടരുന്നതിനും ഗ്രേഡുകള്‍ നല്‍കുന്നതിനും യുകെയില്‍ ഇനി ടോമിനെ ആശ്രയിക്കേണ്ടതായി വരും.

സ്‌കോട്ട്‌ലന്‍ഡ് ആന്‍ഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റല്‍ കിക്ക് ബോക്‌സിങ്ങിലും ലോക ഒന്നാം നമ്പര്‍ ആയ ജയിംസ് വാസ്റ്റണ്‍ അസോസിയേഷനില്‍ നിന്ന് 2018 ല്‍ അഞ്ചാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, ജപ്പാന്‍- ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിന്‍കോ കായ് കരാട്ടെ അസോസിയേഷനില്‍ നിന്നും 2014 ല്‍ നാലാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയില്‍ നിന്നും 2005 ല്‍ മൂന്നാം ഡാന്‍ ഷോട്ടോക്കന്‍ കരാട്ടെ ജപ്പാന്‍ ബ്ലാക്ക് ബെല്‍റ്റ്, ഷോട്ടോക്കാന്‍ കരാട്ടെ അക്കാദമിയില്‍ നിന്നും 2002ല്‍ ബ്ലാക്ക് ബെല്‍റ്റ് രണ്ടാം ഡാന്‍, ഷോട്ടോക്കാന്‍ കരാട്ടെ ജപ്പാന്‍ 1996 ല്‍ ബ്ലാക്ക് ബെല്‍റ്റ് ഒന്നാം ഡാന്‍ തുടങ്ങി നിരവധി തങ്കപ്പതക്കങ്ങള്‍ കരസ്ഥമാക്കുകയും തന്റെ ആയോധന വിദ്യാഭ്യാസ മേഖലകളുടെ ഉന്നത നേട്ടങ്ങളുടെ പട്ടികയില്‍ അഭിമാനപൂര്‍വ്വം കോര്‍ത്തിണക്കുവാനും സാധിച്ചിട്ടുള്ള ടോം ജേക്കബ് ആയോധന കലാ രംഗത്തു ലോക ഒന്നാം നമ്പര്‍ താരമാണെന്നുതന്നെ വിശേഷിപ്പിക്കാം എന്നാണ് അന്തര്‍ദേശീയ സെമിനാറില്‍ ടോമിനെപ്പറ്റി പ്രതിപാദിക്കപ്പെട്ടത്.

യുകെയിലെ പ്രശസ്തവും ആദ്യകാല ബോക്‌സിങ് ക്ലബുമായ വിക്ടോറിയ ബോക്‌സിംഗ് ക്ലബ്ബില്‍ പത്തു വര്‍ഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലര്‍ത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയില്‍ പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യന്‍ കരാട്ടെയില്‍ ഒമ്പതാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് താരവും, കരാട്ടെയില്‍ ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ജി8 ല്‍ പ്രശസ്ത കരാട്ടെ ഗുരു ഇയാന്‍ അബ്ബറെനിന്റെ ഷോട്ടോക്കന്‍ സ്‌റ്റൈല്‍ ബുങ്കായ് ആന്റ് പ്രാക്ടിക്കല്‍ ആപ്ലിക്കേഷനുകളുമായുള്ള പരിശീലനം ലോക നിലവാരം പുലര്‍ത്തുന്ന അസുലഭ അവസരമാണ് ടോമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എംഎംഎ ആന്റ് ബ്രസീലിയന്‍ ജിയു-ജിറ്റ്‌സു, സ്‌കോട്ട്‌ലന്‍ഡിന് പടിഞ്ഞാറുള്ള ഗ്രാങ്പ്ലിംഗ് ടീമിനൊപ്പം പരിശീലനം തുടരുന്ന ടോം, ഷോട്ടോക്കന്‍ സ്‌റ്റൈല്‍ കരാട്ടെ കോളിന്‍ സ്റ്റീല്‍ സെന്‍സി അഞ്ചാം ഡാന്‍ ജിസ്സെന്‍ റായിഡു (സ്‌കോട്ട്‌ലന്‍ഡ്) ന്റെയും, പോള്‍ എന്‍ഫില്‍ഡിനോടൊപ്പം (യുഎസ്എ) ഗോജു ശൈലിയുമായുള്ള കരാട്ടെ പരിശീലനവും ഒപ്പം തുടര്‍ന്ന് പോരുന്നു. സീനിയര്‍ ഷോട്ടോക്കന്‍ സെന്‍സി ജോണ്‍ ലണ്ടന്‍ മൂന്നാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്, സെന്‍സി ബ്രെയിന്‍ ബ്ലാക്ക് ബെല്‍റ്റ് മൂന്നാം ഡാന്‍, ഐകിഡോ ഉപയോഗിച്ചുള്ള പരിശീലനവും ഇപ്പോഴും തുടരുന്നുണ്ട്. പ്രതിയോഗിയുടെ ബാലന്‍സ് തെറ്റിക്കുന്ന ഒരു അഭ്യാസമുറയാണ് ഐകിഡോ.

നിരവധി അഭിമാനാര്‍ഹമായ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ടോം കഴിഞ്ഞ 35 വര്‍ഷമായി ആയയോധന കലകളില്‍ കഠിനമായ പരിശീലനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ജപ്പാന്‍ ഒക്കിനാവ കരാട്ടെ ആന്‍ഡ് കോബു-ദോ ഷോര്‍-റായിഡു റെഹോക്കന്‍ അസോസിയേഷന്‍ ചെയര്‍മാനും റെഡ് ബെല്‍റ്റില്‍ പത്താം ഡാന്‍ കരാട്ടെ ആന്റ് പത്താം ഡാന്‍ കോബുഡോയും നേടിയിട്ടുള്ള ആഗോള പ്രശസ്തനുമായ ഹാന്‍ഷി ഹഗോണ്‍ നനോബുവിലയില്‍ നിന്നാണ് യുകെ ചീഫ് ഇന്‍സ്ട്രക്ടര്‍ പദവി ടോം ജേക്കബ് നേടിയത്.

പുളിങ്കുന്ന് പ്രായിക്കളം (കാഞ്ഞിക്കല്‍) കുടുംബാംഗമായ ടോമിന്റെ ഭാര്യ ജിഷ ടോം ആലപ്പുഴ മാളിയേക്കല്‍ കുടുംബാംഗമാണ്. മുന്‍കാല ആലപ്പുഴ ഡി സിസി പ്രസിഡന്റും നെഹ്‌റു കുഞ്ഞച്ചന്‍ എന്നു വിളിച്ചിരുന്ന കുഞ്ഞച്ചന്റെ മകന്‍ ഗ്രിഗറിയുടെ മകളാണ് ജിഷ. ആറാം ക്ലാസില്‍ പഠിക്കുന്ന ഏക മകന്‍ ലിയോണ്‍ ടോം കഴിഞ്ഞ അഞ്ചു വര്‍ഷമായി ബോക്‌സിങ് പരിശീലനം നടത്തി വരുകയാണ്.

കടപ്പാട് : അപ്പച്ചന്‍ കണ്ണന്‍ചിറ

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- സിയാര കൊടുങ്കാറ്റ് ബ്രിട്ടണിൽ ഉടനീളം ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും ജനജീവിതം തടസ്സപ്പെട്ടു . ബിബിസി വൺന്റെ സംപ്രേഷണം ഞായറാഴ്ച രാവിലെ ഏകദേശം ഏഴ് മിനിറ്റോളം മുടങ്ങി . മണിക്കൂറിൽ 80 മീറ്റർ വേഗതയുള്ള കാറ്റ് അടിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. ട്രെയിൻ, വിമാനസർവീസുകൾ എല്ലാം തന്നെ നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. ഏകദേശം എൺപതോളം പ്രളയ മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. ജനങ്ങൾ എല്ലാംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്.

ലോക്കൽ, ഇന്റർനാഷണൽ ഫ്ലൈറ്റുകൾ ഉൾപ്പെടെ നിരവധി വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കായികമത്സരങ്ങൾ പലതും മാറ്റിവെച്ചിരിക്കുകയാണ്. സ്കോട്ട്‌ലൻഡിൽ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന കഫെയും, ഗസ്റ്റ് ഹൗസും നദിയിലേക്ക് തകർന്നുവീണിരിക്കുകയാണ്. നിരവധി സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നേരിടുന്ന എല്ലാ സമൂഹങ്ങൾക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് റെസ്ക്യൂ ടീമുകളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റായാണ് ഇതിനെ രേഖപ്പെടുത്തുന്നത്.

 

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 11 വയസ്സ് മുതൽ ബ്രിട്ടണിൽ താമസിച്ചുവരുന്ന വ്യക്തിയെ ജമൈക്കയിലേക്ക് നാടുകടത്താൻ നീക്കം. റേഷോൻ ഡേവിസ് എന്ന മുപ്പതുകാരനെയാണ് നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. 2018 -ലെ വിൻഡ്റഷ് പ്രശ്നങ്ങൾക്ക് ശേഷം ജമൈക്കയിലേക്കുള്ള രണ്ടാമത്തെ ചാർട്ടർ ഫ്ലൈറ്റ് ആണ് ഇത്. പത്തു വർഷങ്ങൾക്കു മുൻപ് ഡേവിസ് നടത്തിയ മോഷണക്കുറ്റത്തിന്റെ പേരിലാണ് ഇപ്പോൾ ഇദ്ദേഹത്തെ നാട്കടത്തുന്നത്. ഈ കുറ്റത്തിന് അദ്ദേഹം രണ്ടു മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജമൈക്കൻ പൗരനായ ഇദ്ദേഹം, ബ്രിട്ടീഷുകാരിയായ ഭാര്യയോടും, ആറുമാസം പ്രായമുള്ള മകളോടുമൊപ്പം നോർത്ത് വെസ്റ്റ് ലണ്ടനിലാണ് താമസിക്കുന്നത്.

മുൻപ് നടന്ന പ്രശ്നങ്ങൾക്ക് ശേഷം പിന്നീട് ഇതുവരെയും അദ്ദേഹം ഒരു കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ല. 20 വർഷത്തോളമായി തനിക്ക് അപരിചിതമായ ഒരു രാജ്യത്തേക്ക് പോകുന്നതിന്റ നടുങ്ങലിലാണ് അദ്ദേഹം. ഇദ്ദേഹത്തെ പോലെ തന്നെ, ഏകദേശം അൻപതോളം ജമൈക്കൻ പൗരന്മാരെ കഴിഞ്ഞ ആഴ്ചകളിലായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെയും ഇദ്ദേഹത്തോടൊപ്പം ചാർട്ടർ ഫ്‌ളൈറ്റിൽ ജമൈക്കയിലേക്കു നാടുകടത്താൻ ആണ് തീരുമാനം. ഇത് ഒരു വൻ വിവാദം ആയി മാറിയിരിക്കുകയാണ്. ഡേവിസിനെ പോലെ ഇത്തരത്തിൽ ബാല്യത്തിൽ തന്നെ ബ്രിട്ടനിൽ താമസമാക്കിയിരുന്ന പൗരന്മാരെ നാടുകടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. തന്റെ കുടുംബാംഗങ്ങളോ, കുടുംബസുഹൃത്തുക്കളോ ഒന്നും തന്നെ ജമൈക്കയിൽ ഇല്ല. താൻ അവിടെ ജനിച്ചുവെങ്കിലും, ബാല്യത്തിൽ തന്നെ ബ്രിട്ടനിലേക്ക് വന്നതാണ്. അത്തരം ഒരു രാജ്യത്തേക്ക് പോകുന്നതിൽ തനിക്ക് വളരെയധികം ആശങ്കയുണ്ട് എന്ന് അയാൾ പറഞ്ഞു . ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോകുന്നതിനുള്ള വിഷമവും അദ്ദേഹം പങ്കുവെച്ചു.

അവിടെ എത്തിയാലും താൻ ആക്രമണങ്ങൾക്ക് ഇരയായി തീരും എന്നും അദ്ദേഹം പറഞ്ഞു. വിദേശ ക്രിമിനലുകളെയാണ് ചാർട്ടർ ഫ്ലൈറ്റിൽ നാടുകടത്തുന്നത് എന്ന വാദമാണ് ആഭ്യന്തരവകുപ്പ് വക്താവ് പങ്കുവെച്ചത്. പലതരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇവരൊക്കെയും. അതിനാൽ അങ്ങനെയുള്ളവരെ നാടുകടത്തുന്നതിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു.

സ്വന്തം ലേഖകൻ

ഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്താനും അവയിൽ അനാവശ്യ ഇടപെടൽ നടത്താനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു . വ്യക്തമായ തെളിവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. രണ്ടു വീഡിയോകളാണ് ഇതിന് തെളിവായി മുതിർന്ന പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്  പുറത്തു വിട്ടിരിക്കുന്നത്. ഒരു വീഡിയോക്കൊപ്പം ബാബർപുർ നിയമസഭാ മണ്ഡലത്തിലെ സരസ്വതി വിദ്യ നികേതൻ സ്‌കൂളിൽ നിന്ന് ആളുകൾ ഉദ്യോഗസ്ഥനെ ഒരു ഇവിഎമ്മുമായി പിടികൂടിയതും കാണാം . രണ്ടാമത്തെ വീഡിയോയിൽ, തെരുവിലൂടെ വോട്ടിങ് മെഷീൻ കൊണ്ടുപോകുന്നത് കാണാം.

പാര്‍ട്ടികളെല്ലാം ചൊവ്വാഴ്ചത്തെ വോട്ടെണ്ണലില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ്. ഇതിനിടെയാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി രംഗത്ത് എത്തിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടിങ് കഴിഞ്ഞ ശേഷം ദില്ലിയില്‍ പലയിടത്തും പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് കൈമാറിയില്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് . സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നതായി പിടിക്കപ്പെട്ടിട്ടുണ്ട്.

സീല്‍ ചെയ്യുന്ന ഇവിഎം മെഷീനുകള്‍ പോളിങ് ഉദ്യോഗസ്ഥര്‍ നേരെ സ്ട്രോങ് റൂമുകളിലേക്ക് കൊണ്ടുപോവേണ്ടതാണ്. ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത് . ഇവിടെ നിന്നും ഇവിഎം യന്ത്രങ്ങളുമായി ഒരു പോളിങ് ഉദ്യോഗസ്ഥനെ ജനങ്ങള്‍ പിടികൂടി.  ദില്ലിയിലെ പല സ്ഥലങ്ങളിൽ നിന്നും സമാനമായ രീതിയില്‍ വോട്ടിംഗ് മെഷീൻ മോഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് . അതുകൊണ്ടാണ് മൊത്തം പോൾ ചെയ്യപ്പെട്ട വോട്ടിന്റെ കണക്കുകളും ഇലക്ഷൻ കമ്മീഷൻ ഇതുവരെ പുറത്ത് വിടാത്തതും . ബി ജെ പിയും പോലീസ്സും  ഇലക്ഷൻ കമ്മീഷനും ഒന്നിച്ചുകൊണ്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുന്ന ദയനീയ കാഴ്ചയ്ക്കാണ് ഡൽഹി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് .

ലണ്ടൻ ∙ പതിനഞ്ചാം വയസിൽ നാടുവിട്ട് ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ബ്രിട്ടൻ പൗരത്വം നിഷേധിച്ചതോടെ വീണ്ടും ഈ വിഷയം സജീവ ചർച്ചയാകുന്നു. ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഷമീമ നൽകിയ അപ്പീൽ കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. ഇതോടെ ഇപ്പോൾ സിറിയയിൽ കഴിയുന്ന ഇവർക്ക് അവിടെ തന്നെ തുടരേണ്ടി വരുമെന്ന് ഏറെക്കുറേ ഉറപ്പായി. ബ്രിട്ടനിലേക്ക് മടങ്ങിയെത്തി ശിഷ്ടകാലം ഇവിടെ ജീവിക്കാനുള്ള അവരുടെ മോഹം ഉടനെങ്ങും നടക്കാൻ സാധ്യതയില്ല. ഷമീമയുടെ ജീവിത്തിലെ നിർണായക ഘട്ടങ്ങളിലൂടെ…

തീരുമാനത്തിനെതിരെ ഉടൻ തന്നെ അപ്പീൽ പോകുമെന്ന് ഷമീമയുടെ അഭിഭാഷകൻ ഡാനിയൽ ഫർണർ അറിയിച്ചു. അവരുടെ അവസ്ഥ മുൻപുള്ളതിലും അപകടത്തിലാണ്. ഇപ്പോൾ അവർ വടക്കൻ സിറിയയിലെ ഒരു അഭയർഥി ക്യാംപിലാണുള്ളത്. വലിയ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടാകുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.

ബ്രിട്ടൻ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായി തീരുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാൽ അവർക്ക് വേണമെങ്കിൽ ബംഗ്ലാദേശി പൗരത്വത്തിന് അവകാശമുണ്ടെന്നും സ്പെഷൽ ഇമിഗ്രേഷൻ അപ്പീൽ കമ്മിഷന്റെ നേതൃത്വത്തിലുള്ള ട്രീബ്യൂണൽ വ്യക്തമാക്കി. ഷമീമയുടെ അപ്പീൽ ട്രിബ്യൂണൽ തള്ളുകയും ചെയ്തു.

ഈസ്റ്റ് ലണ്ടനിൽനിന്നും പതിനഞ്ചാം വയസിൽ കൂട്ടുകാരികൾക്കൊപ്പം സിറിയയിലേക്ക് പാലായനം ചെയ്ത് ഐഎസിൽ ചേർന്ന ഷമീമ ഡച്ചുകാരനായ ഒരു ഭീകരന്റെ ഭാര്യയായി. ഇയാളിൽനിന്നും മൂന്നുതവണ ഗർഭം ധരിച്ചു. ഭർത്താവ് അവിടെ ജയിലിൽ ആയതോടെ ഷമീമ മൂന്നാമത്തെ കുഞ്ഞിനെ ഒമ്പതു മാസം ഗർഭിണിയായിരിക്കവേയാണ് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചത്.

മൂന്നാമത്തെ കുഞ്ഞിന് ബ്രിട്ടനിൽ ജന്മം നൽകണമെന്ന ആഗ്രഹം സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിയുമ്പോഴായിരുന്നു ഇവർ ഒരു മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇതിനെതിരേ ബ്രിട്ടനിൽ ശക്തമായ പ്രതിഷേധ സ്വരമുണ്ടായി. ജനവികാരം തിരിച്ചറിഞ്ഞ് ഷമീമയുടെ ആവശ്യം തള്ളിക്കളഞ്ഞ ബ്രിട്ടീഷ് സർക്കാർ ഉടൻതന്നെ അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേ അവർ സമർപ്പിച്ച അപ്പീലാണ് ഇമിഗ്രേഷൻ ട്രിബ്യൂണൽ തള്ളിക്കളഞ്ഞത്.

ബ്രിട്ടൺ പൗരത്വം റദ്ദാക്കി അധികം കഴിയുംമുമ്പേ അഭയാർഥി ക്യാംപിൽ വച്ച് ഷമീമ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും കുട്ടി ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചു. മുമ്പുണ്ടായ രണ്ടുകുട്ടികളും സമാനമായ രീതിയിൽ ജനിച്ചയുടൻ തന്നെ മരിച്ചിരുന്നു. ഭീകരപ്രവർത്തനത്തിനായി ബ്രിട്ടനിൽനിന്നും പോകുന്നവർ ഇവിടേക്ക് തിരിച്ചു വരേണ്ടതില്ലെന്ന ഹോം ഓഫിസിന്റെ കടുത്ത നിലപാടാണ് ഇപ്പോൾ 20 വയസുള്ള ഷമീമയുടെ തിരിച്ചുവരവിന് വഴിയടച്ചത്.

ഐഎസ് ഭീകരർക്കൊപ്പം ചേരാൻ ഇറങ്ങിപ്പുറപ്പെട്ടത് തെറ്റായിരുന്നുവെന്ന് ഷമീമ ബീഗം. അനുഭവിച്ച് മതിയായെന്നും ജയിലാണ് ഭേദം, അഭയം നൽകണമെന്നും നേരത്തെ അവർ രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. താനുൾപ്പെടയുള്ള പെൺകുട്ടികൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു. അതിഭീകരമാണ് അവസ്ഥ. ഉറ്റവരും ഉടയവരുമില്ല. കൂടെ പുറപ്പെട്ട് വന്ന കൂട്ടുകാരികളെല്ലാം ദാരുണമായി കൊല്ലപ്പെട്ടുവെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചെയ്ത കുറ്റത്തിന് വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാൻ ഞാൻ തയാറാണെന്നും ഷമീമ പറയുന്നു.

ആദ്യമായാണ് ഷമീമ പശ്ചാത്തപിക്കുന്നത്. ഐഎസിന്റെ ക്രൂരതകൾ നേരിട്ട് കണ്ടിരുന്ന ഷമീമ അതൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടേയില്ലെന്നായിരുന്നു മുൻപത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്. ഷമീമയ്ക്ക് സിറിയയിൽ വച്ചുണ്ടായ മൂന്ന് കുഞ്ഞുങ്ങളും മരിച്ചു പോയി. മാനസിക ആരോഗ്യം അപകടത്തിലാണെന്നും അവർ വ്യക്തമാക്കി. നരകയാതനയാണ് അനുഭവിക്കുന്നത്. അനുഭവിക്കുന്നതിനെക്കാൾ ക്രൂരമായ ഒരു ശിക്ഷയും തനിക്ക് ലഭിക്കാനില്ലെന്നും കരുണ കാണിക്കണമെന്നുമാണ് അവർ അഭിമുഖത്തിലൂടെ അഭ്യർഥിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved