ലണ്ടൻ ∙ ബ്രിട്ടിഷ് രാജകുടുംബാംഗം ചാൾസ് രാജകുമാരൻ നവംബർ 13ന് രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തും. സുസ്ഥിര വിപണി, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക ധനകാര്യം എന്നീ വിഷയങ്ങളിൽ ഔദ്യോഗിക ചർച്ച നടത്തും. സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് ക്ലാരൻസ് ഹൗസ് ഓഫിസ് അറിയിച്ചു.
70 കാരനായ ചാൾസിന്റെ പത്താമത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്. 2017 നവംബറിൽ ഭാര്യ കാമിലക്കൊപ്പം ഡച്ചസ് ഓഫ് കോൺവാൾ, ബ്രൂണൈ, ഇന്ത്യ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കു നടത്തിയ സംയുക്തപര്യടനത്തിന്റെ ഭാഗമായാണ് അവസാനമായി ചാൾസ് ഇന്ത്യയിൽ എത്തിയത്. ബ്രെക്സിറ്റിനു ശേഷം ഇന്ത്യയുമായി വ്യാപാര കരാർ ഉറപ്പിക്കുന്ന കാര്യത്തിൽ ബ്രിട്ടൻ കൂടുതൽ പ്രധാന്യം നല്‍കുന്നുണ്ട്. മകൻ വില്യമിന്റെയും ഭാര്യ കേറ്റിന്റെയും നാലുദിവസത്തെ പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി ഒരാഴ്ച കഴിഞ്ഞാണ് ചാൾസിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പ്രഖ്യാപനം.
സ്റ്റോക്ക് ഓൺ ട്രെന്റ് ഇൽ താമസിക്കുന്ന ശ്രീ റെജിനോൾഡ് ദേവസി യുടെ അമ്മ ശ്രീമതി ബേബി ദേവസി (84)നിര്യായാത ആയി.
ശവ സംസ്കാരം ചൊവ്വാഴ്ച രാവിലെ തൃശൂർ വിജയപുരം സെയിന്റ് സേവ്യർ പള്ളിയിൽ നടത്ത പെടും.
മക്കൾ : ജെയിംസ് അലക്സ് ,റെജിനോൾഡ് , ഷിജി റെജിനോൾഡ് , ജെസ്സി , ജാൻസി
ശ്രീമതി ബേബി ദേവസ്യയുടെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വിയറ്റ്നാം : “അവൾക്ക് വലിയ മനസ്സായിരുന്നു. ഈ കുടുംബത്തെ പരിപാലിച്ചത് അവളായിരുന്നു ” ആ അച്ഛൻ വിതുമ്പി. ബൾഗേറിയയിൽ നിന്ന് അയർലൻഡ് വഴി ലണ്ടനിൽ എത്തിയ ട്രക്കിന്റെ കണ്ടെയ്നറിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളിൽ ഒന്ന് തന്റെ മകളുടെ ആണെന്ന് തിരിച്ചറിഞ്ഞ പിതാവ് തകർന്നുപോയിരുന്നു. വിയറ്റ്നാമിലെ ഹാ ടിൻ പ്രവിശ്യയിലെ എൻഗെൻ പട്ടണത്തിലുള്ള ഫാം വാൻ തിനിന്റെ വീട്ടിൽ ഇന്ന് കളിചിരികളില്ല , തകർന്ന മനസ്സുമായി കഴിഞ്ഞുകൂടുന്ന ചിലർ മാത്രം. എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട പുത്രിയെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കൾ. 26കാരിയായ ഫാം തി ട്രാ മൈ ഒക്ടോബർ മൂന്നിനാണ് ഹാനോയിലേക്ക് തിരിച്ചത്. അവിടെ നിന്ന് ചൈനയിലേക്കും ഫ്രാൻസിലേക്കും കടന്നു. ബ്രിട്ടനിലേക്ക് എത്തുന്ന വഴിയാണ് മരിച്ചത്. 31000 പൗണ്ട് ആണ് കടത്തുകാർക്ക് കുടുംബാംഗങ്ങൾ നൽകിയത്. “ആളുകളെ ഒരു സുരക്ഷിതമായ മാർഗ്ഗത്തിലൂടെയാണ് കൊണ്ട് പോകുന്നതെന്ന് അവർ ഞങ്ങളോട് പറഞ്ഞു. കാറിലോ വിമാനത്തിലോ ആയിരിക്കുമെന്നും പറഞ്ഞു. ” ട്രാ മൈയുടെ പിതാവ് സിഎൻഎന്നിനോട് പറഞ്ഞു.
കുടുംബത്തിനോടുള്ള അഗാധമായ സ് നേഹം അവളുടെ അവസാന സന്ദേശത്തിലും പ്രകടമായിരുന്നു. “അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. വിദേശത്തേക്ക് പോയത് തെറ്റായി. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്, എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ഐ ലവ് യു മം ആൻഡ് ഡാഡ് ” ലോകത്തിൽ നിന്ന് വിടപറയുന്നതിന് മുമ്പ് ട്രാ മൈ അമ്മയ്ക്കയച്ച സന്ദേശമാണിത്. യാത്ര കഠിനമാണെങ്കിൽ പോകേണ്ടെന്ന് പറഞ്ഞിരുന്നതായി പിതാവ് വെളിപ്പെടുത്തി. എന്നാൽ താൻ പോയില്ലെങ്കിൽ കടബാധ്യത മൂലം കുടുംബത്തിന് ബുദ്ധിമുട്ട് വരുമെന്നും അതിനാൽ പോകണമെന്നും അവൾ പറയുമായിരുന്നു. ആളുകളെ തെറ്റായ രീതിയിൽ ആണ് കൊണ്ടുപോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അവളെ വിടില്ലായിരുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലെ ഒരു നെയിൽ സലൂണിൽ ജോലിചെയ്യാനും അതിൽ നിന്നും ലഭിക്കുന്ന ശമ്പളം വീട്ടിലേക്ക് അയക്കാനും അവൾ വളരെയധികം ആഗ്രഹിച്ചിരുന്നു. ജീവൻ നഷ്ടപ്പെട്ടെങ്കിലും എത്രയും വേഗം തന്റെ മകളെ വീട്ടിൽ എത്തിക്കാനാണ് പിതാവ് ശ്രമിക്കുന്നത്. അതാണ് ഇനി അവരുടെ ആഗ്രഹവും.
അനധികൃത കുടിയേറ്റം മൂലം തകർന്നത് ഒരു കുടുംബത്തിന്റെ സ്വപ്‍നവും പ്രതീക്ഷയും ആയിരുന്നു. ബാക്കി 38 കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെ. 39 മൃതദേഹങ്ങളേയും പോസ്റ്റ്മാർട്ടത്തിനായി ക്‌ളെയിംസ്‌ഫോർഡ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ ബാഗും ഫോണും എല്ലാം പരിശോധനവിധേയമാക്കും. തുടരന്വേഷണത്തിനായി ഫോണിലെ സന്ദേശങ്ങളും പരിശോധിക്കും. ബ്രിട്ടനിലേക്ക് വന്ന മൂന്ന് ലോറികളിൽ ഒന്ന് മാത്രമാണ് എസ്സെക്സിലെതെന്ന വാദവും ഉയരുന്നു. രണ്ടു ലോറികളിലായി എഴുപതോളം കുടിയേറ്റക്കാർ യുകെയിലേക്ക് കടന്നതായും റിപ്പോർട്ടുകൾ വരുന്നു. ട്രക്ക് കണ്ടെയ്നറുകളിൽ ഒളിച്ച് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം പതിവാണ്. 2000ൽ 58 ചൈനക്കാരുടെ മൃതദേഹങ്ങൾ ഒരു ട്രക്കിൽ കണ്ടെടുത്തിരുന്നു. 2014ൽ കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ശ്വാസം കിട്ടാതെ അവശനിലയിൽ അഫ്ഗാനിൽ നിന്നുള്ള 34 സിഖുകാരെയും കണ്ടെത്തിയിരുന്നു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരൻെറ ജീവിതം കുറെ നാളുകളായി വിവാദങ്ങൾക്ക് നടുവിൽ ആണ്. അടുത്തിടെയായി പുതിയ ഒരു വിവാദത്തിനും തുടക്കമായിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്ത് ടോം ബ്രാഡ്ബിയുടെ ” ഹാരി & മേഗൻ : ആൻ ആഫ്രിക്കൻ ജേർണി ” എന്ന ഡോക്യുമെന്ററി യിലൂടെ മാധ്യമങ്ങളെ ആകെ വിമർശിച്ചു എന്നതാണ് പുതിയ ആരോപണം.
ഹാരിയെ മുറിവേറ്റ ഹൃദയത്തിന് ഉടമയായ ഒരു യുവാവായാണ് ബ്രിട്ടനിൽ ഇപ്പോൾ പലരും ചിത്രീകരിക്കുന്നത്. ഷേക്സ്പിയർ നാടകങ്ങളിലെ പ്രിൻസ് ഹാളിനോടാണ് ഹാരിയെ ഉപമിക്കുന്നത്. എന്നാൽ അടുത്തിടെയായി അമ്മയുടെ മരണത്തിന്റെ ദുഃഖം തന്നെ ഇന്നും വേട്ടയാടുന്നു എന്ന ഹാരിയുടെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹത്തെ മറ്റൊരു ഷേക്സ്പീരിയൻ കഥാപാത്രമായ ഹാംലറ്റുമായാണ് ഉപമിച്ചിരിക്കുന്നത്.
മാധ്യമങ്ങൾ എന്നും രാജകുടുംബത്തിന്റെ നിലനിൽപ്പിന് അവിഭാജ്യ ഘടകങ്ങളാണ്. രാജകുടുംബങ്ങളിലെ വിവാഹവും, മരണവും ജന്മദിനവുമെല്ലാം മാധ്യമശ്രദ്ധ ആകർഷിക്കപ്പെടുന്നതാണ്. മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന അവസാനത്തെ രാജ്ഞിയായി നിലവിലുള്ള എലിസബത്ത് രാജ്ഞി മാറും എന്നാണ് നിഗമനം. രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കപ്പെട്ടവരാണ്. ഏറ്റവും അവസാനത്തെ ഇരയായി ഹാരി രാജകുമാരൻ മാറിയിരിക്കുകയാണ്.
ക്രിസ്റ്റി അരഞ്ഞാണി
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് കോവൻട്രി റീജിയണൽ ബൈബിൾ കൺവെൻഷന് അതി വിപുലമായ ഒരുക്കങ്ങൾ കൺവൻഷൻ കമ്മിറ്റി ഭാരവാഹികളെയും കൺവീനർമാരായ റവ. ഫാ ടെറിൽ മുല്ലക്കര അച്ഛന്റെയും ജോയ് മാത്യുവിനെ യും നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു.
പ്രമുഖ വചനപ്രഘോഷകനും ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ റവ. ഫാ ജോർജ്ജ് പനക്കൽ അച്ഛന്റെയും ഫാദർ ആന്റണി പറങ്കി മണ്ണിൽ അച്ഛന്റെയും രൂപതാ അധ്യക്ഷൻ മാർ ജോസഫ് സാംപ്രിക്കൽ പിതാവിന്റെയും അതുപോലെ രൂപതയുടെയും റീജിയണിന്റെയും കീഴിലുള്ള വൈദികരുടെ കൂട്ടായ്മയും നടത്തപ്പെടുന്നു.
കുട്ടികളുടെ ആത്മീയ വിശ്വാസ വളർച്ചയ്ക്കും അതിലൂടെ സഭയെയും യേശുവിനെയും അറിയുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് ഫാദർ ജോസഫ് ഇടത്തിൽ നേതൃത്വം വഹിക്കുന്ന ശുശ്രൂഷയ്ക്ക് ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി.
ഒക്ടോബർ 28ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകീട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്. വചനപ്രഘോഷണവും ആരാധനയും പരിശുദ്ധമായ ദിവ്യബലിയും ഈ സമയങ്ങളിൽ നടത്തപ്പെടുന്നു. അതുപോലെ കുമ്പസാരത്തിനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.
ഉച്ച ഭക്ഷണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. വോളണ്ടിയർമാരുടെ നിർദ്ദേശങ്ങൾ വിശ്വാസികൾ കർശനമായി പാലിക്കേണ്ടതാണ്.
ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം ? ഈ തിരക്കുപിടിച്ച പ്രവാസ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾക്കും പേരിനും പ്രശസ്തിക്കും മാറ്റ് ഇഹ ലോക സുഖങ്ങൾക്കും വേണ്ടി നമ്മൾ നെട്ടോട്ടം ഓടുമ്പോൾ ദൈവം തന്ന ദാനത്തെയും അവന്റെ കരുണയെയും സ്നേഹത്തെയും വിസ്മരിച്ച് നമ്മുടെ ആത്മാവിനെ നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് തിരിച്ച് ദൈവത്തിന്റെ വഴിയിലേക്ക് തിരികെ പോകുന്നതിനായി ഈ കൺവെൻഷൻ പ്രയോജനകരമാക്കാം. അതിനായി എല്ലാ കുടുംബങ്ങളെയും ബൈബിൾ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
എത്തിച്ചേരേണ്ട വിലാസം :
The new bingley hall
II hockley circus
hockley , birmingham
B18 5BE
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വോൾവർഹാംപ്ടൺ : വോൾവർഹാംപ്ടണിലെ വൻ കഞ്ചാവ് ശേഖരം പോലീസ് പിടിച്ചെടുത്തു. റെയ്ഡിനെ തുടർന്ന് കഞ്ചാവ് ഫാക്ടറി പോലീസ് അടച്ചുപൂട്ടി. ഒക്ടോബർ 24 പുലർച്ചെ ആയിരുന്നു റെയ്ഡ്. ഫാക്ടറിയുടെ ഗേറ്റ് തകർത്താണ് പോലീസ് അകത്തു കടന്നത്. കൃത്യമായ കണക്ക് ഇല്ലെങ്കിലും നൂറോളം കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
റെയ്ഡിനെ തുടർന്ന് വെസ്റ്റ് മിഡ്‌ലാന്റ്സ് പോലീസ് ഇപ്രകാരം ട്വീറ്റ് ചെയ്തു ; “വ്യാഴം രാവിലെ 9.30 ന് മുമ്പ് വോൾവർഹാംപ്ടണിലെ കേബിൾ സ്ട്രീറ്റ്, ഓൾ സെയിന്റ്സിലെ വസ്തുവിൽ വാറന്റ് നടപ്പാക്കി.” ഏഴു മുറികൾ നിറച്ചും കഞ്ചാവ് ചെടികൾ ആയിരുന്നെന്നും അഞ്ചുലക്ഷം പൗണ്ട് വിലമതിക്കുന്നവയാണ് അവ എന്നും പോലീസ് കൂട്ടിച്ചേർത്തു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : 43കാരിയായ ക്ലെയർ മെർസർ ആണ് തന്റെ 44 കാരനായ ഭർത്താവ് ജയ്സൺന്റെ മരണത്തെതുടർന്ന് അപകടകരമായ സ്മാർട്ട് ഹൈവേ നിർമ്മാണത്തിനെതിരെ കോടതി കയറിയത്. കോടിക്കണക്കിന് പൗണ്ട് ചെലവഴിച്ച് ഉണ്ടാക്കിയ റോഡുകൾ കുരുതിക്കളം ആവുന്നു എന്ന് പരാതി മുൻപ് തന്നെ ഉയർന്നിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി പഠനം നടത്തി റിപ്പോർട്ട് നൽകാൻ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് സപ്പോ എംപിമാരോട് ആവശ്യപ്പെട്ടു.
എം 1ഹൈവേയിൽ 10 മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വ്യക്തിയാണ് ജയ്സൺ. ക്ലെയർ മെർസൽ പറയുന്നു, 27 വർഷമായി വാഹനം ഓടിക്കുന്ന വ്യക്തിയാണ് ജയ്സൺ. കെട്ടിട നിർമ്മാണ കമ്പനിയുടെ കോൺട്രാക്ട്മാനേജർ ആയ അദ്ദേഹം ജൂൺ ഏഴിന് യോർക്കിലെ വർക്ക് സൈറ്റിലേക്ക് കാറോടിച്ചു പോയതാണ്. വഴിയിൽ 22കാരനായ ഡ്രൈവർ ഓടിച്ച മറ്റൊരു വാഹനവുമായി ഉരസിയതിനെ തുടർന്ന് ഇൻഷുറൻസ് കൈമാറാനയി വാഹനം ഒതുക്കി നിർത്തിയതായിരുന്നു രണ്ടുപേരും. സംഭവസ്ഥലത്ത് ബാരിക്കേഡുകളും ഹാർഡ് ഷോൾഡർകളും ഉണ്ടായിരുന്നില്ല. ഒരു 18 ടൺ എച്ച് ജി വി അവരെ രണ്ടുപേരെയും നിമിഷാർധത്തിൽ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സുരക്ഷിതവും ശാസ്ത്രീയവും അല്ലാത്ത നിർമ്മിതിയാണ് അപകടത്തിന് കാരണമെന്നാണ് അവർ വാദിക്കുന്നത്. ഇംഗ്ലണ്ടിൽ നാലുതരം ഹൈവേകൾ ഉണ്ട്. എന്നാൽ സാധാരണക്കാർക്ക് ഇവയിൽ പാലിക്കേണ്ട നിയമങ്ങളുടെ വ്യത്യാസത്തെക്കുറിച്ച് വലിയ ധാരണയില്ലാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നു.
ഏകദേശം ഒന്നേകാൽ ബില്യൺ പൗണ്ട് ചെലവഴിച്ചാണ് ഇപ്പോഴത്തെ സ്മാർട്ട് മോട്ടോർ വേകൾ നിർമ്മിച്ചിരിക്കുന്നത്
സ്‌കാന്‍ഡിനേവിയ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ ശൈത്യകാല ഹോളിഡേ മേക്കര്‍മാരെ നോര്‍വേയുമായും സ്വീഡനിലെ റിസോര്‍ട്ടുകളുമായും ബന്ധിപ്പിക്കുന്ന ഒരു പുതിയ കേന്ദ്രമായി മാറുകയാണ് സ്‌കാന്‍ഡിനേവിയന്‍ പര്‍വ്വത വിമാനത്താവളം. എയര്‍പോട്ടിനകത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഇല്ലാതെ നിര്‍മ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമെന്ന ഖ്യാതിയും ഇതിനുതന്നെയാണ്. പകരം, ഒരു ‘വെര്‍ച്വല്‍’ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റമാണ് ഉണ്ടാവുക.
300 കിലോമീറ്റര്‍ അകലെ സണ്‍ഡ്സ്വാളിലാണ് വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം സജ്ജീകരിക്കുന്നത്. വിമാനത്താവളത്തിലെ ഒന്നിലധികം ക്യാമറകളില്‍ നിന്നും, പ്രത്യേക സെന്‍സറുകളില്‍ നിന്നും തത്സമയം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്‌ലൈറ്റുകള്‍ സുരക്ഷിതമായി ഇറക്കുകയും ഉയര്‍ത്തുകയും ചെയ്യുന്നത് ഈ വെര്‍ച്വല്‍ കേന്ദ്രത്തില്‍ നിന്നാണ്.
ഈ സ്‌കാന്‍ഡിനേവിയന്‍ പര്‍വത വിമാനത്താവളം 2019 ഡിസംബര്‍ 22-ന് തുറക്കും. സ്വീഡനിലെ ഏറ്റവും വലിയ സ്‌കീ റിസോര്‍ട്ടായ സെലന്റെ സ്‌കീ റിസോര്‍ട്ടില്‍ നിന്ന് 25 മിനിറ്റും, ട്രൈസിലില്‍ (നോര്‍വേ) നിന്നും 40 മിനിറ്റും ദൂരം മാത്രമാണ് വിമാനത്താവളത്തിലേക്ക് ഉള്ളത്. വടക്കന്‍ സ്വീഡനിലെ അര്‍ണ്‍സ്‌കോള്‍ഡ്സ്വിക് എന്ന ചെറിയ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും അടുത്തുള്ള സണ്‍ഡ്സ്വാള്‍-തിമ്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും നിയന്ത്രിക്കുന്നത് ഇപ്പോള്‍തന്നെ സണ്‍ഡ്സ്വാളില്‍ നിന്നാണ്. ഈ വിമാനത്താവളങ്ങള്‍ ഏകദേശം മൂന്ന് വര്‍ഷം മുന്‍പുതന്നെ ടവറുകള്‍ ഒഴിവാക്കിയിരുന്നു.
തിരക്കുകളില്ലാത്ത ചെറിയ വിമാനത്താവളങ്ങള്‍ നേരത്തെതന്നെ വെര്‍ച്വല്‍’ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നോര്‍വേയില്‍ മാത്രം 15 വിമാനത്താവളങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. യൂറോപ്പിലെയും യുഎസിലെയും ഓസ്ട്രേലിയയിലെയും വിമാനത്താവളങ്ങള്‍ വിദൂര ടവറുകള്‍ പരീക്ഷിക്കുന്നുണ്ട്. ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് ചില പ്രവൃത്തികള്‍ വിമാനത്താവളത്തില്‍ നിന്ന് 80 മൈല്‍ അകലെയുള്ള മറ്റൊരു കേന്ദ്രത്തില്‍ നിന്നാണ് ചെയ്യുന്നത്. നന്നായി പരീക്ഷിച്ചു വിജയിച്ച ഈ സാങ്കേതികവിദ്യ സുരക്ഷിതമാണെന്ന് ഏവിയേഷന്‍ വിദഗ്ധര്‍ പറയുന്നു. ലോകത്തെവിടെ നിന്നും വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാം എന്നതാണ് അതിന്റെ ഏറ്റവുംവലിയ പ്രത്യേകത.
ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 39 പേരുടെ മൃതദേഹങ്ങളാണ് ലോറിക്കുള്ളിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയത്. ഇതിൽ 31 പേർ പുരുഷന്മാരാണ് എട്ടുപേർ സ്ത്രീകളാണ്. കണ്ടെത്തിയവരെല്ലാം ചൈന സ്വദേശികളാണെന്നാണു ഇപ്പോൾ പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
19 വർഷം മുന്‍പ് ബ്രിട്ടനിലെ ഡോവറിൽ സമാനമായ സംഭവത്തിൽ 58 ചൈനക്കാർ കൊല്ലപ്പെട്ടിരുന്നു. അന്നു ഫുജിയാനില്‍ നിന്നു മാസങ്ങളെടുത്താണ് ചൈനീസ് അഭയാർഥി സംഘം ബ്രിട്ടനിലെത്തിയതെന്നു കണ്ടെത്തിയിരുന്നു. മനുഷ്യക്കടത്തിന്റെ ഈ വഴി വ്യക്തമായറിഞ്ഞിട്ടും അതു തടയാൻ ബ്രിട്ടൻ നടപടിയൊന്നുമെടുത്തില്ലെന്നാരോപിച്ച് ചൈനീസ് സർക്കാരിനു കീഴിൽ പുറത്തിറങ്ങുന്ന ഗ്ലോബൽ ടൈംസ് പത്രം വിമർശനമുന്നയിച്ചു കഴിഞ്ഞു. നോർത്തേൺ അയർലൻഡുകാരനാണു പിടിയിലായ ട്രക്ക് ഡ്രൈവർ. ട്രക്ക് റജിസ്റ്റർ ചെയ്തിരിക്കുന്നതാകട്ടെ ബള്‍ഗേറിയയിലും. അതും ഒരു ഐറിഷ് വനിതയുടെ പേരിലുള്ള കമ്പനിയുടെ ഉപയോഗത്തിനു വേണ്ടി.
കടത്തിന് ഉപയോഗിച്ച കണ്ടെയ്നർ വന്നതാകട്ടെ ബെൽജിയത്തിൽ നിന്നും. മനുഷ്യക്കടത്തിനെതിരെ ഫ്രാൻസ് കർശന നടപടിയെടുക്കുകയും അവിടത്തെ കുപ്രസിദ്ധമായ രണ്ടു തുറമുഖങ്ങളിൽ സുരക്ഷ കർശനമാക്കിയതോടെയുമായിരുന്നു ബെൽജിയത്തിലെ സേബ്രഗ്ഗെ ഇതിന്റെ കേന്ദ്രമായത്. യൂറോപ്പിലെ മനുഷ്യക്കടത്തിന്റെ ഏറ്റവും ‘ഹോട്ട് സ്പോട്ട്’ എന്നു കുപ്രസിദ്ധമായ തുറമുഖമാണ് സേബ്രഗ്ഗെ. ഇക്കഴിഞ്ഞ മൂന്നു വർഷത്തിനിടെയായിരുന്നു തുറമുഖം ഇത്രയേറെ ശ്രദ്ധാ കേന്ദ്രമാകുന്നതും.
ട്രക്കിന്റെ ഡ്രൈവറും കണ്ടെയ്‌നറും അതിനകത്തെ മനുഷ്യരും തമ്മിലുള്ള ബന്ധമാണ് പൊലീസ് അന്വേഷിക്കുന്നത്. ട്രക്കിലേക്കു പിന്നീട് കണ്ടെയ്‌നർ കൂട്ടിച്ചേർക്കുകയായിരുന്നെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സേബ്രഗ്ഗെയിൽ നിന്നു ബ്രിട്ടനിലെ പർഫ്ലീറ്റ് തുറമുഖത്തേക്ക് എത്തി അവിടെ കാത്തു നിന്ന ട്രക്കിലേക്ക് കണ്ടെയ്നർ ചേർക്കുകയായിരുന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച അതിരാവിലെയാണ് കണ്ടെയ്നറെത്തിയത്. അവിടെ നിന്ന് ഗ്രേയ്‌സിലേക്കുള്ള യാത്രയ്ക്കിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നതും. 2106ൽ യുകെ ബോർഡർ ഫോഴ്സിന്റെ റിപ്പോർട്ട് പ്രകാരം മനുഷ്യക്കടത്തുകാർ ബ്രിട്ടനിലേക്കുള്ള കടത്തിന് സേബ്രഗ്ഗെയെ ഉപയോഗപ്പെടുത്തിത്തുടങ്ങിയെന്നു മുന്നറിയിപ്പുണ്ടായിരുന്നു.
ഇരയായവരുടെ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുകയും ഇരകളെ തിരിച്ചറിയുകയും ചെയ്യുന്ന പ്രക്രിയ “ദീർഘവും സങ്കീർണ്ണവുമാണ്” എന്ന് എസെക്സ് പോലീസ് ഡെപ്യൂട്ടി ചീഫ് പിപ്പ മിൽസ് പറഞ്ഞു.“ഇത് അവിശ്വസനീയമാംവിധം സെൻസിറ്റീവും ഉന്നതവുമായ അന്വേഷണമാണ്, ഈ ആളുകൾക്ക് എങ്ങനെ ജീവൻ നഷ്ടപ്പെട്ടു എന്നതിനെ പറ്റി ഒരു ചിത്രം പൂർണ്ണമായി ശേഖരിക്കാൻ ഞങ്ങൾ അതിവേഗം പ്രവർത്തിക്കുന്നു,” അവർ പറഞ്ഞു.
ഇൻഡസ്ട്രിയൽ പാർക്കിൽ അവസാനിക്കുന്നതിനുമുമ്പ് ട്രക്കും കണ്ടെയ്നറും പ്രത്യേക യാത്ര നടത്തിയതായി പോലീസ് കരുതുന്നു. ബെൽജിയൻ തുറമുഖമായ സീബ്രഗ്ഗിൽ നിന്ന് ഇംഗ്ലണ്ടിലെ പർഫ്ലീറ്റിലേക്ക് കണ്ടെയ്നർ ബുധനാഴ്ച പുലർച്ചെ എത്തി ട്രക്ക് ഡ്രൈവർ എടുത്ത് കുറച്ച് മൈലുകൾ ഗ്രേസിലേക്ക് കൊണ്ടുപോയി.
ചാനൽ മുറിച്ചുകടക്കുന്നതിന് ചെറിയ ബോട്ടുകൾ ഉപയോഗിച്ച് കുടിയേറ്റക്കാരുടെ ഗ്രൂപ്പുകൾ ആവർത്തിച്ച് ഇംഗ്ലീഷ് തീരത്ത് വന്നിട്ടുണ്ട്, ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും ബന്ധിപ്പിക്കുന്ന കൂറ്റൻ ബാർജുകളിൽ നിന്ന് ഇറങ്ങുന്ന കാറുകളുടെയും ട്രക്കുകളുടെയും പുറകിൽ കുടിയേറ്റക്കാരെ ചിലപ്പോൾ കാണാറുണ്ട്. ഒരു വ്യാവസായിക പാർക്കിൽ ബുധനാഴ്ച നടന്ന ക്രൂരമായ കണ്ടെത്തൽ ക്രിമിനൽ സംഘങ്ങൾ ഇപ്പോഴും വലിയ തോതിലുള്ള കടത്തലിൽ നിന്ന് ലാഭം നേടുന്നുവെന്ന ഓർമ്മപ്പെടുത്തലാണ്.
ചൈനയിലെ തെക്കൻ ഫുജിയൻ പ്രവിശ്യയിൽ നിന്ന് മാസങ്ങൾ നീണ്ട അപകടകരമായ യാത്രയ്ക്ക് ശേഷം 2000 ൽ ഇംഗ്ലണ്ടിലെ ഡോവറിൽ ഒരു ട്രക്കിൽ ശ്വാസം മുട്ടിച്ച 58 ചൈനീസ് കുടിയേറ്റക്കാർ മരിച്ചതാണ് ഏറ്റവും വലിയ ചൈനിസ് ദുരന്തം.2004 ഫെബ്രുവരിയിൽ, ബ്രിട്ടനിൽ കോക്കിൾ പിക്കറായി ജോലി ചെയ്തിരുന്ന 21 ചൈനീസ് കുടിയേറ്റക്കാർ – വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മോറെകാംബെ ബേയിൽ വഞ്ചനാപരമായ വേലിയേറ്റത്തിൽ അകപ്പെട്ടപ്പോൾ മുങ്ങിമരിച്ചിരുന്നു.
മനുഷ്യക്കടത്തുകാരെ നിയമത്തിന്റെ മുഴുവൻ പരിധിയിലും വിചാരണ ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു. ടൂറിസം, റെസ്റ്റോറന്റ്, കാർഷിക തൊഴിലാളികൾ എന്നിവയ്ക്കുള്ള ഉയർന്ന ഡിമാൻഡുള്ള ബ്രിട്ടൻ, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാർക്ക് വളരെ ആകർഷകമായ ഒരു സ്ഥലമായി തുടരുന്നു, യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങുമ്പോൾ യു.കെ അതിന്റെ കുടിയേറ്റ നിയമങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബർമിംഗ്ഹാം : വിദേശ രോഗികളിൽ നിന്നും ചികിത്സയ്ക്ക് വൻ തുക മുൻകൂറായി ഈടാക്കുന്നതിനെതിരെ ഡോക്ടറുമാരും നേഴ്‌സ്സുമാരും രംഗത്ത്. വിദേശ രോഗികളോടുള്ള സർക്കാരിന്റെ വംശീയ നയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഡോക്ടർമാരും നഴ്‌സുമാരും ബർമിംഗ്ഹാം ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ബർമിംഗ്ഹാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ ആണ് ഇന്നലെ ഈ സംഭവം അരങ്ങേറിയത്. വിദേശ രോഗികളിൽ നിന്നും മുൻകൂറായി പണം വാങ്ങിയതിന് ശേഷമേ ചികിത്സ നടത്തൂ. അല്ലാത്തപക്ഷം അവർ ചികിത്സ മനഃപൂർവം വൈകിപ്പിക്കുന്നു. ഇതുമൂലം പല ജീവനുകളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പോളിസിയുടെ രണ്ടാം വാർഷികത്തിലാണ് ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് തൊഴിലാളികൾ രംഗത്തെത്തുന്നത്. ചികിത്സ വൈകിപ്പിച്ചതിനാലോ നിരസിച്ചതിനാലോ ചില രോഗികൾ മരിക്കാൻ കാരണമായി എന്നും ഡോക്ടർമാർ പറഞ്ഞു.
ഇത്തരം സമീപനം ആശുപത്രിയിൽ തന്നെ പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. രോഗികളെ പറ്റിയുള്ള വിവരങ്ങൾ എൻഎച്ച്എസ് ഉദ്യോഗസ്ഥരിൽ നിന്നും ബോർഡർ ഏജൻസി ശേഖരിച്ച്, അതുവെച്ച് രോഗികളെ നാടുകടത്താനും ശ്രമിക്കുന്നു. പ്രചാരണ ഗ്രൂപ്പായ ഡോക്സ് നോട്ട് കോപ്സ് സംഘടിപ്പിച്ച റാലി യുകെയിലെ ആറ് ആശുപത്രികളിൽ നടന്നു. കുടിയേറ്റ രോഗികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു ദേശീയ നടപടി കൂടിയായിരുന്നു ഇത്.
എൻഎച്ച്‌എസിൽ പരിചരണത്തിനായി മുൻകൂർ ഫീസ് ഏർപ്പെടുത്തിയിട്ട് രണ്ട് വർഷമായി എന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. “ചികിത്സാചിലവിന്റെ 150 ശതമാനം അധിക തുക നൽകേണ്ടി വരുന്നു. കൂടാതെ ചികിത്സ ലഭിക്കാൻ വ്യക്തമായ രേഖകളും ആശുപത്രിയിൽ സമർപ്പിക്കേണ്ടി വരുന്നു. 2017ൽ ഈ പോളിസി നിലവിൽ വന്നതിനു ശേഷം ചികിത്സ ലഭിക്കാതെ ധാരാളം ആളുകൾ മരിച്ചു. പാകിസ്ഥാനി പൗരനായ നാസർ ഉല്ലാ ഖാന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നിഷേധിക്കുകയും അതുവഴി അയാൾ മരണപ്പെടുകയും ചെയ്തു. “വിദേശ സന്ദർശകരും ഞങ്ങളുടെ ആരോഗ്യ സേവനത്തിന് സംഭാവന നൽകുന്നുണ്ട്, അതിനാൽ എല്ലാവർക്കും ആവശ്യമുള്ളപ്പോൾ അടിയന്തിര പരിചരണം ലഭിക്കും.” ആരോഗ്യവകുപ്പ് ചിലനാളുകൾക്ക് മുമ്പ് ഇപ്രകാരം അറിയിച്ചിട്ടുമുണ്ട്.