UK

ലണ്ടൻ: അഞ്ച് ആഴ്ചത്തേക്ക് പാർലമെന്‍റ് സസ്പെൻഡ് ചെയ്ത് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ നീക്കത്തെ ഏതറ്റംവരേയും എതിർക്കുമെന്ന് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ എംപിമാർ മുന്നറിയിപ്പ് നൽകി.

കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കുന്നതിനെതിരായ എതിർപ്പ് ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബോറിസ് ജോൺസൺ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്‍റെ നിർദ്ദേശം കഴിഞ്ഞയാഴ്ച പാർലമെന്‍റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 434 വോട്ടുകൾ വേണ്ടിടത്ത് കൺസർവേറ്റീവ് പാർട്ടിക്ക് 298 വോട്ടുകളേ നേടാനായുള്ളൂ. പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമായിട്ടും രണ്ടാമതൊരിക്കൽക്കൂടി തന്‍റെ ആവശ്യം അദ്ദേഹം പാർലമെന്‍റിൽ ഉന്നയിച്ചിരിക്കുകയാണ്.

കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകാനുള്ള ബോറിസ് ജോൺസന്റെ നയത്തെ എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷത്തിലെ ചില അംഗങ്ങളും പിന്തുണച്ചിരുന്നു.

അലക്സിസ് ബ്രട്ടിന്റെ ആൺകുട്ടികളുടെ കൊട്ടാരത്തിലേക്ക് 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആ കുഞ്ഞുരാജകുമാരിയെത്തി. ബ്രിട്ടൻ സ്വദേശിയായ ഡേവിഡിനും ഭാര്യ അലക്സിക്കും നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. അതും 10 ചേട്ടന്മാരുടെ ഒരേയൊരു അനുജത്തിയായി ജനിക്കാനുള്ള അപൂർവ്വ ഭാഗ്യമാണ് ഈ കുഞ്ഞിന് ലഭിച്ചിരിക്കുന്നത്.

22–ാം വയസിലാണ് അലക്സിക്ക് ആദ്യത്തെ മകൻ പിറക്കുന്നത്. ഒരു പെൺകുഞ്ഞ് വേണമെന്ന് അലക്സിയും ഡേവിഡും ഏറെ ആഗ്രഹിച്ചിരുന്നു. രണ്ടാമതും മൂന്നാമതും ആൺകുഞ്ഞുങ്ങളുണ്ടായപ്പോഴും മകൾ വേണമെന്ന ആഗ്രഹം കുറഞ്ഞില്ല. ആ ആഗ്രഹത്തിന്റെ പുറത്ത് 10 മക്കളെയാണ് അലക്സി പ്രസവിച്ചത്. ഒടുവിൽ 11–ാമത്തെ പ്രസവത്തിൽ ആഗ്രഹസാഫല്യം പോലെ പെൺകുഞ്ഞിനെ തന്നെ ലഭിച്ചു.

പെൺകുഞ്ഞ് ജനിച്ചത് കൊണ്ട് പ്രസവം നിർത്താനാണ് അലക്സിയുടെ തീരുമാനം. പതിനൊന്നാമത്തേത് പെൺകുഞ്ഞാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയതെന്ന് ഇരുവരും പറയുന്നു. അലക്സി മാതാപിതാക്കളുടെ ഒറ്റ മകളാണ്. അതുകൊണ്ട് തന്നെ ഒരുപാട് മക്കളുള്ള കുടുംബം വേണമെന്ന് ആഗ്രഹിച്ചിരുന്നു. പെൺകുഞ്ഞ് വേണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ആൺമക്കളോട് യാതൊരു സ്നേഹക്കുറവും കാണിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.

യുകെയിൽ വീടുള്ളവരും വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരും ഈ ‘ഭീകരൻ’ ചെടിയെകുറിച്ച് അറിയുന്നത് നന്നായിരിക്കും.കണ്ടാൽ അത്ര അപകടകാരിയാണെന്ന് തോന്നില്ലെങ്കിലും നിങ്ങളുടെ വീടിന്റെ അടിത്തറ ഇളക്കാൻ കഴിവുള്ള ഭീകരൻ ആണിവൻ. ” ജാപ്പനീസ് നോട്ട്വീട് ” എന്നാണിവന്റെ പേര്. 6 അടി വരെ നീളം വെക്കുന്ന ഈ ചെടിയുടെ തണ്ടുകൾ മുളയുടെ തണ്ടുകൾക്ക് സമാനമാണ്. വളരാൻ അധികം സ്ഥലം ആവശ്യമില്ലെങ്കിലും ഇതിന്റെ വേരാണ് ഏറ്റവും അപകടം സൃഷ്ടിക്കുന്നത്. ഒരു ദിവസം 4 ഇഞ്ച് വരെ വളരുന്ന വേരുകൾ വീടിന്റെ അടിത്തറ ഇളകി പുറത്ത് വരും. ചുറ്റുമുള്ള ചെടികൾക്കും ഭീഷണി ആവുന്ന ഈ ചെടി, മണ്ണൊലിപ്പ് തടയാനും റെയിൽവേ സ്റ്റേഷനിൽ വേലി ആയും ഉപയോഗിച്ചിരുന്നു. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ പൂക്കുന്ന ചെടി പ്രതികൂല കാലാവസ്ഥകളെയും അതിജീവിക്കും. വീടിന്റെ 7 മീറ്റർ ചുറ്റളവിൽ ഇതുണ്ടെങ്കിൽ വീട് വിൽക്കാനും ഇൻഷുറൻസ് ലഭിക്കാനും സാധിക്കാതെ വരും.

ഇതിനെ ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. 6 അടിയോളം മണ്ണ് കുഴിച്ചു മാത്രമേ ഇത് മാറ്റാൻ കഴിയൂ. മുഴുവനായും നശിപ്പിക്കാനുള്ള രാസചികിത്സകൾ ഉണ്ടെങ്കിലും ഏകദേശം 35000 പൗണ്ട് ചിലവ് വരുമെന്നത് ബുദ്ധിമുട്ട് ഉളവാകുന്ന വസ്തുതയാണ്. ജപ്പാനിൽ നിന്ന് ഈ ഭീകരൻ ബ്രിട്ടനിൽ എത്തുന്നത് 1850കളിലാണ്. പിന്നീട് ഇതിന്റെ വില്പനയും ബ്രിട്ടനിൽ ആരംഭിച്ചു. കഴിഞ്ഞ 5 വർഷങ്ങൾ ഈ ചെടി കാരണം നരകജീവിതമാണ് അനുഭവിക്കുന്നതെന്ന് ക്രിസ് , മാരി ദമ്പതികൾ പറഞ്ഞു . പല തവണ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലുംഅതെല്ലാം പരാജയപ്പെട്ടു . ക്രിസ് വിശദമാക്കി. ജാപ്പനീസ് നോട്ട്വീടിനെ ഇല്ലാതാക്കാനുള്ള മാർഗം കണ്ടെത്തിയെന്ന് വൈആർഎസ് ബാത്ത് എന്ന കമ്പനി വാദിക്കുന്നുണ്ട്. ഒരു ക്രോസ്സ് ബ്രീടിംഗ് വഴി സ്വാഭാവിക രീതിയിലൂടെ ചെടിയുടെ വളർച്ച തടയാമെന്ന് അവർ അവകാശപ്പെടുന്നു. എന്തായാലും വീട്ടുമുറ്റത്തു ഈ ചെടി ഉള്ളവർ എത്രയും വേഗം അത് ഇല്ലാതാക്കാനുള്ള വഴി ആലോചിക്കുന്നതാവും ഉത്തമം. !

ജോർജ്ജ്  വടക്കേക്കുറ്റ് (മീഡിയ കോർഡിനേറ്റർ യുകെ)

കേരളീയം എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ മലയാളി സമൂഹത്തിലെ പ്രശസ്ത വ്യക്തികള്‍ പങ്കെടുക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന കാലാകാരന്മാരുടെയും കലാകാരികളുടെയും ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. നൃത്തനൃത്യങ്ങളും, ഗാനങ്ങളും സംഗീത നൃത്ത പരിപാടികളും, സ്‌കിറ്റും എല്ലാം കേരളീയത്തിന്റെ പ്രത്യേകതയാണ്. സെപ്റ്റംബര്‍ 22 ഞായറായഴ്ച വൈകുന്നേരം കൃത്യം 4 മണിയ്ക്ക് ആരംഭിക്കുന്ന കേരളീയം രാത്രി 8 മണിയോടെ സമാപിക്കും. കണ്ണിനും കാതിനും കുളിര്‍മയേകുന്ന നയനമനോഹരങ്ങളായ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. വേള്‍ഡ് മലയാളീ ഫെഡറേഷന്റെ യൂത്ത് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അഞ്ജലീ സാമുവലാണ് പ്രോഗ്രാമുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന മലയാളി സമൂഹത്തെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുവാന്‍ വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന് സാധിച്ചിട്ടുണ്ട്.

ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ പ്രിന്‍സ് പള്ളിക്കുന്നേലിന്റെയും മറ്റ് ഭാരവാഹികളുടെയും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വേള്‍ഡ് മലയാളീ ഫെഡറേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇത് സാധ്യമായത്. യുകെയിലെ വേള്‍ഡ് മലയാളി ഫെഡറേഷനു പ്രസിഡണ്ട് റവറന്‍ഡ് .ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലിലിന്റെ നേതൃത്വത്തിലുള്ള സുശക്തമായ എക്‌സിക്യൂട്ടീവ് നാഷണല്‍ കൗണ്‍സിലാണ്. തികച്ചും പ്രവേശനം സൗജന്യമായി ഒരുക്കിയിരിക്കുന്ന കേരളീയത്തിലേക്ക് യുകെയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സവിനയം സ്വാഗതം ചെയ്യുന്നതായി ഡബ്‌ള്യു എം എഫ് നാഷണല്‍ കൗണ്‍സിലിനു വേണ്ടി പ്രസിഡന്റ് റവറന്‍ഡ് .ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡണ്ട് റവ.ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലിലിനെ 07440070420 എന്ന നമ്പരിലോ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിസ്സ് അഞ്ജലി സാമുവലിനെ 07931313756 എന്ന നമ്പരിലോ, സെക്രട്ടറി ഡോ ബേബി ചെറിയാനെ 07578386161 എന്ന നമ്പരിലോ ട്രഷറര്‍ ശ്രീ ആന്റണി മാത്യുവിനെ 07939285457 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കേരളീയം പരിപാടി സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താലപര്യപ്പെടുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു

ബ്രെക്സിറ്റ് കാലാവധി നീട്ടുന്നതിനെ പിന്തുണക്കുന്നതിനേക്കാള്‍ നല്ലത് ‘കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന്’ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 31 ന് അപ്പുറം ബ്രെക്സിറ്റ് കാലാവധി നീട്ടിത്തരണമെന്ന ആവശ്യവുമായി ബ്രസൽസിലേക്ക് പോകില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. എന്നാല്‍ ബ്രെക്സിറ്റ് കാലാവതി നീട്ടുന്നതിനായുള്ള ബില്‍ പാര്‍ലമെന്‍റ് പാസാക്കിയാല്‍ അദ്ദേഹം അതു ചെയ്യാന്‍ ബാധ്യസ്ഥനുമാണ്. അപ്പോഴാണ്‌ അതിനേക്കാള്‍ നല്ലത് കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന കടുത്ത പരാമര്‍ശം അദ്ദേഹം നടത്തിയത്.

എന്നാല്‍, അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നാല്‍ രാജിവെക്കുമോ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയില്ല. കൂടുതൽ കാലതാമസം വരുത്തുന്നതിന്‍റെ അർത്ഥമെന്താണ് എന്നാണ് ജോൺസൺ ചോദിക്കുന്നത്. സഹോദരൻ ജോ എം‌പി സ്ഥാനം രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും അദ്ദേഹം വ്യക്തമാക്കുന്നു. സഹോദരന്റെ സേവനങ്ങൾക്കു നന്ദിപറഞ്ഞ ബോറിസ് ജോൺസൺ അദ്ദേഹം വിദ്യാഭ്യാസകാലം മുതലേ ബുദ്ധിമാനും സമർദ്ധനുമായനേതാവാണെന്ന് പ്രശംസിച്ചു.

ഒരു പോലീസ് പരിശീലന കോളേജിൽ വെച്ചാണ് ജോൺസൺ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചത്. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലായിരുന്നു പരാമര്‍ശം. എന്നാൽ പരാമർശം യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോലീസിനെ രാഷ്ട്രീയവൽക്കരിക്കാന്‍ ശ്രമിച്ചുവെന്നാണ് അതിനോട് പ്രതിപക്ഷ എംപിമാര്‍ വിമര്‍ശിച്ചത്.

പോലീസ് ഫെഡറേഷനും പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ‘ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പശ്ചാത്തലമായി പോലീസ് ഉദ്യോഗസ്ഥരെ ഈ രീതിയിൽ ഉപയോഗിച്ചതിൽ ഞാൻ അത്ഭുതപ്പെടുന്നു’ എന്നാണ് പോലീസ് ഫെഡറേഷൻ ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസിന്റെ ദേശീയ ചെയർ ജോൺ ആപ്റ്റർ പറഞ്ഞത്.

ലണ്ടൺ :ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്ക്കാരിക സംഘടന യായ “സമീക്ഷ “യുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രമുഖ പ്രാസംഗികനുംകമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ (മാർക്സിസ്റ്റ്‌ ) പ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവും സംഘാടകനുമായ തൃപ്പുണിത്തുറ MLA ശ്രീ .എം .സ്വരാജ് ഇന്ന് ഉച്ചയ്ക്ക് ശേഷം ലണ്ടനിൽ എത്തുന്നു. പൊതുസമ്മേളനത്തിൽ സാംസ്ക്കാരിക സെമിനാർ ഉദ്ഘാടനം ചെയ്യുനതു പ്രസിദ്ധ ചരിത്രം പണ്ഡിതനും കാലടി സർവകലാശാലയിലെ അധ്യാപകനും പ്രമുഖ വാഗ്മിയുമായ ശ്രീ സുനിൽ പി ഇളയിടം ആണ് . പ്രസിദ്ധ കന്നഡ സാഹിത്യകാരനായിരുന്ന ശ്രീ കൽബുർഗിയുടെ നാമധേയമുള്ള പൊതുസമ്മേളനനഗരിയിൽ, യുകെയിലെ ഇടതു പക്ഷ മതേതര സാമൂഹ്യ കലാ സാംസ്ക്കാരിക പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നശ്രീ സ്വരാജ് , ഞായറാഴ്ച സ :അഭിമന്യു നഗറിൽ നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളനത്തിലും പങ്ങെടുക്കും .
യുകെയിലെ 15ലധികം ബ്രാഞ്ചുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 100ലധികം പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനം വൻപിച്ച വിജയമാക്കാൻ എല്ലാ സമീക്ഷ പ്രവര്ത്തകരും വിവിധ സബ് കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു .ദേശീയ സമ്മേളനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരവും വിദ്യാഭ്യാസ, കലാ കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യർത്ഥികളെ പൊതുസമ്മേളനവേദിയിൽ അനുമോദിക്കുന്നതും അവാർഡ്‌ നല്കുന്നതുമായിരിക്കും .


സമീക്ഷ ദേശീയ സമ്മേളനത്തിന്റെ ആവേശം ഉൾക്കൊണ്ടു ഇടതുപക്ഷ മതേതര കലാ സാംസ്ക്കാരിക പ്രവർത്തകർ പീറ്റർ ബോറോയിൽ ഒത്തുകൂടി സമീക്ഷയുടെ 15മത് ബ്രാഞ്ച് രൂപികരിച്ചു .
ഭാരവാഹികൾ :.
ഷാജി ജോൺ (പ്രസിഡന്റ്)
സിനുമോൻ ഏബ്രഹാം (വൈസ് പ്രസിഡന്റ്)
രഞ്ജിത്ത് ജോസഫ് (സെക്രട്ടറി)
ചിഞ്ചു സണ്ണി (ജോയിന്റ് സെക്രട്ടറി)
ഗീതു സണ്ണി (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ ഉയർത്തി പിടിച്ചു നാഷണൽ കമ്മറ്റിയോടു ചേർന്നു പ്രവർത്തിക്കുമെന്ന് യോഗം തീരുമാനിച്ചു. പ്രസിഡന്റിന്റെ നന്ദി പ്രമേയത്തോടെ സമ്മേളനം അവസാനിച്ചു.

കാശ്മീരിന്റെ സ്വയംഭരണാധികാരം നീക്കിയതിനു ശേഷം ലണ്ടനിലെ ഹൈക്കമ്മീഷൻ കാര്യാലയത്തിനു മുമ്പിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഒരു മാസത്തിനിടെ ഹൈക്കമ്മീഷനു മുമ്പിൽ രണ്ട് പ്രകടനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.

ഇത്തരം സമരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന സൂചനയും സർക്കാർ നൽകിയിട്ടുണ്ട്.

Image result for india-india-urges-uk-for-strong-action-against-london-protesters

“പാകിസ്താൻ പിന്തുണയോടെയുള്ള അക്രമാസക്തമായ പ്രകടനങ്ങളും സംഘടിതമായ വിധ്വംസനങ്ഹളും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനി മുമ്പിൽ നടക്കുന്നതിൽ ഞങ്ങൾ അതിയായ ആശങ്കയുണ്ട്,” വിദേശകാര്യമന്ത്രാലയം ബുധനാഴ്ച പറഞ്ഞു. സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ യുകെ സർക്കാര്‍ നടപടിയെടുക്കണം. ഹൈക്കമ്മീഷൻ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

റിപ്പോർട്ടുകൾ പ്രകാരം 10,000 പേരാണ് ഹൈക്കമ്മീഷനു മുമ്പിലേക്ക് പ്രകടനവുമായി എത്തിയത്. ‘കശ്മീർ ഫ്രീഡം മാർച്ച്’ എന്ന പേരിലായിരുന്നു പ്രകടനങ്ങൾ. പ്ലക്കാഡുകളും മുദ്രാവാക്യങ്ങളുമായാണ് ഇവരെത്തിയത്.

ബ്രെക്സിറ്റ്‌ കുരുക്കഴിക്കാനാവാതെ ബോറിസ് ജോൺസൻ. ചൊവ്വാഴ്ച സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതോടെ പ്രതിസന്ധിയിലായ ജോൺസന് ഇന്നലെയും വൻ തിരിച്ചടി നേരിടേണ്ടി വന്നു. ഒക്ടോബർ 31ന് കരാറില്ലാതെ തന്നെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ജോൺസന്റെ നീക്കം ഭരണകക്ഷി വിമതരുടെ പിന്തുണയോടെ പ്രതിപക്ഷ എംപിമാർ ശക്തമായി തടഞ്ഞു. ബ്രെക്സിറ്റ്‌ കാലതാമസ ബിൽ പാർലമെന്റിൽ ഇന്നലെ പാസ്സായതോടെ യൂറോപ്യൻ യൂണിയനിൽ പോയി യുകെയുടെ അംഗത്വം നീട്ടാൻ ജോൺസൻ ആവശ്യപ്പെടേണ്ടി വരും. ഈ ബിൽ അംഗീകാരത്തിനായി ലോർഡ്സിലേക്ക് നീങ്ങും. എലിസബത്ത് രാജ്ഞിയുടെ അംഗീകാരം കൂടി ലഭിച്ചാലേ ബിൽ നിയമമാകൂ. ബ്രെക്സിറ്റ്‌ 3 മാസത്തേക്ക് നീട്ടിവെക്കാനായി പ്രതിപക്ഷം അവതരിപ്പിച്ച ബിൽ പാർലമെന്റ് പാസാക്കിയാൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന ജോൺസന്റെ തീരുമാനത്തിനും വൻ തിരിച്ചടി ഉണ്ടായി. തെരഞ്ഞെടുപ്പ് വിളിക്കാൻ പ്രധാനമന്ത്രിയ്ക്ക് മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ആവശ്യമായിരുന്നു. ഇത് നേടാൻ കഴിയാഞ്ഞതോടെ ഒക്ടോബർ 15ന് ഒരു തെരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹത്തിന് സാധിക്കില്ല.

 

നേരത്തെ, 21 ടോറി വിമതർ പ്രതിപക്ഷത്തോടൊപ്പം ചേർന്നതോടെയാണ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ഒപ്പം അവർ മുന്നോട്ട് കൊണ്ടുവന്ന ബ്രെക്സിറ്റ്‌ കാലതാമസ ബിൽ ഇന്നലെ 299 നെതിരെ 327 വോട്ടുകൾക്ക് പാർലമെന്റിൽ പാസ്സായി. അതിനെത്തുടർന്ന് ഫിക്സഡ് ടെം പാർലമെന്റ് ആക്ട് നിയമമനുസരിച്ച് ജോൺസൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെങ്കിൽ പാർലമെന്റ് ഈ പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കണം. അതിനുള്ള വോട്ടെടുപ്പിൽ 298 വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 56 പേർ എതിർത്തു വോട്ട് ചെയ്തപ്പോൾ 288 പേർ വോട്ട് രേഖപ്പെടുത്താതെ ഇരുന്നു. വിജയിക്കാൻ 434 വോട്ടുകൾ ജോൺസന് ആവശ്യമായിരുന്നു. ആകെ പ്രതീക്ഷയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തതോടെ പ്രധാനമന്ത്രിയുടെ അടുത്ത നീക്കം എന്തെന്ന് അറിയാൻ ബ്രിട്ടൻ കാത്തിരിക്കുന്നു.

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ കൊച്ചുമകൻ നിക്കൊളാസ് സോയെംസ് അടക്കം 21 കൺസേർവേറ്റിവ് അംഗങ്ങളെ ബ്രെക്സിറ്റ്‌ വിഷയത്തിലുള്ള കൂറുമാറ്റത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻ ധനമന്ത്രി ഫിലിപ് ഹാമൻഡ്, ഏറ്റവുമധികം കാലം എംപിയായിരുന്ന കെൻ ക്ലാർക് എന്നിവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ബിർമിങ്ഹാം: ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി, വൂസ്റ്റർ തെമ്മാടി, എവർഷൈൻ കാറ്റൻബറി എന്നി ടീമുകൾ കൂടിച്ചേർന്ന് ടീം യുകെ എന്നപേരിൽ അമേരിക്കയിൽ ഇറങ്ങിയ യുകെ മലയാളികൾ അമേരിക്കൻ മലയാളികളുടെ ചർച്ചാ വിഷയമായ സംഭവമാണ് റിപ്പോർട്ട് ചെയ്യാൻ ഉള്ളത്.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തിൽ ലണ്ടന്‍ ടീമിന് (ടീം യുകെ)  അട്ടിമറി വിജയം. ഏകദേശം 5000 ല്‍ അധികം കാണികളെ സാക്ഷിയാക്കി യു.കെ. യില്‍ നിന്ന് വന്ന യു.കെ. ടീം അതിശക്തമായ ഫൈനല്‍ മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ് കാനഡയെ പരാജയപ്പെടുത്തി വിജ യികളായി. ചിക്കാഗോ അരീക്കര അച്ചായന്‍സ് മൂന്നാം സ്ഥാനവും കാനഡ ഗ്ലാഡിയേറ്റേഴ്‌സ് നാലാം സ്ഥാനവും നേടി. അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ യു.കെ., കാനഡ എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ ഈ വടംവലി മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ചിക്കാഗോയിലെ പ്രമുഖ പരിപാടികളിൽ ഏറ്റവും അധികം ജനങ്ങളെ ആകർഷിക്കുന്ന ഒരു പരിപാടിയായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരവും ഓണാഘോഷങ്ങളും മാറിക്കഴിഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളും മത്സരങ്ങള്‍ക്ക് മിഴിവേകി.ചിക്കാഗോ സോഷ്യൽ ക്ലബിനെക്കുറിച്ചു ഒരു വാക്ക്… അമേരിക്കയിലെ മലയാളി പരിപാടികൾ സംഘടിപ്പിക്കുന്ന മിടുക്കൻമ്മാരുടെ ഒരു കൂട്ടം… സംഘടനമികവിനെപ്പറ്റി മത്സരാത്ഥികൾ പറയുന്നത് തന്നെ സോഷ്യൽ ക്ലബ്ബിന്റെ മഹത്വം വിളിച്ചോതുന്നു. മത്സരാത്ഥികളെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത് മുതൽ തുടങ്ങുന്നു അവരുടെ ആതിഥേയത്തിന്റെ മികവ്. മത്സരാത്ഥികൾക്കുള്ള താമസം, ഭക്ഷണം എന്നിവയെല്ലാം കൃത്യമായി എത്തിക്കുന്നു. ഒരു വിനോദ സഞ്ചാരിയെ എങ്ങനെ ഒരു ഗൈഡ് നോക്കുന്നതുപോലെ സോഷ്യൽ ക്ലബ് ഭാരവാഹികൾ മത്സരാത്ഥികളെ പരിപാലിക്കുന്നു. ഒരിക്കൽ സോഷ്യൽ ക്ലബ് പരിപാടിക്ക് വന്നാൽ വീണ്ടും വരാൻ തോന്നും എന്ന് സാക്ഷ്യപ്പെടുതുയത് മറ്റാരുമല്ല ടീം യുകെയുടെ കളിക്കാർ തന്നെയാണ്.

നാളെ മാഞ്ചെസ്റ്ററിൽ എത്തുന്ന ടീം യുകെ പ്രവർത്തകർക്ക് ബിർമിങ്ഹാമിൽ വൻ സ്വീകരണ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.

[ot-video][/ot-video]

ഗൾഫിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉൾപ്പെടെ ഏഴു ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു. 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. ഇവർ കപ്പലിൽ നിന്നിറങ്ങി.

ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 നാവികരാണുള്ളത്. ഇതിൽ 3 മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. മോചിക്കപ്പെട്ടവരിൽ മലയാളികൾ ഉള്ളതായി സ്ഥിരീകരണമില്ല. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ. നാവികരെ വിട്ടയയ്ക്കാൻ ടാങ്കർ ഉടമകളായ സ്റ്റെന ബൾക് ഇന്ത്യ, റഷ്യ, ഫിലിപ്പീൻസ്, ലാത്വിയ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.

മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവർക്ക് ഉടൻ ഇറാൻ വിടാനാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരും ക്യാപ്റ്റനുമായും ഇറാന് പ്രശ്നങ്ങളില്ലെന്നും എണ്ണക്കപ്പൽ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എണ്ണക്കപ്പലിൽ നിന്നുള്ള വിഡിയോ ഇറാന്റെ ദേശീയ ടെലിവിഷൻ പുറത്തുവിട്ടു.

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാ‍ൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ ജൂലൈയിൽ പിടികൂടിയത്. ആഡ്രിയൻ ഡാര്യ കഴിഞ്ഞ ഓഗസ്റ്റ് 15നു വിട്ടയച്ചിരുന്നു. ഈ കപ്പൽ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിറിയയിലേക്ക് പോകില്ലെന്നും ഗ്രീസിലേക്കാണ് എണ്ണ കൊണ്ടുപോവുകയെന്നും ഇറാ‍ൻ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പൽ വിട്ടയച്ചത്. എന്നാൽ സിറിയയ്ക്കു സമീപമെത്തിയപ്പോൾ കപ്പലിന്റെ ഗതിയെക്കുറിച്ചു വിവരമൊന്നും ലഭിക്കുന്നില്ലെന്ന് രാജ്യാന്തര ഏജൻസികൾ പറയുന്നു. ആഡ്രിയൻ ഡാര്യ കപ്പലിന്റെ പുതിയ ക്യാപ്റ്റൻ അഖിലേഷ് കുമാർ എന്ന ഇന്ത്യക്കാരനെ ഇറാനിയൻ ഭീകരരെ സഹായിക്കുന്നയാളെന്ന രീതിയിലാണ് പരിഗണിക്കുകയെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved