രാജേഷ് ജോസഫ്
‘എല്ലാ മനുഷ്യരും അവിടുത്തെ പ്രകീർത്തിക്കട്ടെ, ജറുസലെമില്‍ അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കട്ടെ’ എന്ന തോബിത് വചനത്തിലധിഷ്ഠിതമാക്കി ലെസ്റ്ററിൽ ഗ്രാൻഡ് മിഷൻ ധ്യാനത്തിന് തുടക്കമായി.ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വത്തിൽ വാർഷിക ധ്യാന ശുശ്രുഷകൾക്കു തുടക്കം കുറിച്ചു. നോമ്പുകാലം സഹനത്തിന്റെ ക്ഷമയുടെ അനുസ്മരണമാക്കാൻ അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. ഈശോയുടെ പീഡാനുഭവ സഹനങ്ങൾ നമ്മുടെ അനുദിന ജീവിതത്തോട് താതാത്മ്യപെടുത്തി ക്ഷമയുടെ കാത്തിരിപ്പിന്റെ വക്താക്കളായി മാറുവാൻ അവിടുന്ന് ഉത്ബോധിപ്പിച്ചു
ഫാദർ സോജി ഓലിക്കൽ നേതൃത്വത്തില്‍ സെഹിയോൻ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നു.
വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ഒന്‍പതു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും ഏപ്രിൽ 16 കുമ്പസാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
ന്യൂസ് ഡെസ്ക്
ആധുനിക മാദ്ധ്യമ വാർത്തകളിൽ പിന്തുടരുന്ന തെറ്റായ പ്രവണതയ്ക്ക് എതിരെ വിമർശനവുമായി യുകെ മലയാളി. മതത്തിന്റെയോ രാഷ്ട്രീയ വിശ്വാസങ്ങളുടെയോ അടിസ്ഥാനത്തിൽ മനുഷ്യനെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്ന മാദ്ധ്യമ സംസ്കാരത്തിനെതിരെയാണ് സ്റ്റീഫൻ കല്ലടയിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസിലൂടെ റേറ്റിംഗും ഹിറ്റും വർദ്ധിപ്പിക്കുന്നതിനായി വ്യക്തിത്വത്തെ വില്പന ചരക്കാക്കുന്ന രീതി മാറണമെന്നാണ് അദ്ദേഹം കുറിച്ചത്.
സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സ്റ്റീഫൻ കല്ലടയിൽ ഇതിനു മുൻപും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അശുദ്ധ ആർത്തവം എന്ന പേരിൽ സ്റ്റീഫൻ രചിച്ച കവിത സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ കവിത. യുകെയിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. ലണ്ടൻ ജംഗ്ഷൻ എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സ്റ്റീഫൻ കല്ലടയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ഒരു വ്യക്തിയെ വിവരിച്ചു കാട്ടുവാനുള്ള മാർഗരേഖയായി ഏവരും ഇന്ന് കാണുന്നത് അവന്റെ മതവും ജാതിയും അല്ലെങ്കിൽ ആ വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകളും ആണ്.
ഇരയോ കുറ്റവാളിയോ വിജയിയോ പരാജിതനോ ആരുമായിക്കോട്ടെ, അവൻ അല്ലെങ്കിൽ അവൾ അറിയപ്പെടുന്നത് മതത്തിന്റെയോ അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പേരിലായിരിക്കും.
ഉദാഹരണത്തിന്, കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റു മരിച്ചു, കോട്ടയത്ത് ബിജെപിക്കാരൻ കൊല്ലപ്പെട്ടു, രണ്ടു കോൺഗ്രസ്സുകാർ പിടിയിൽ, അല്ലെങ്കിൽ ആദിവാസി പെൺകുട്ടിക്ക് പദ്മശ്രീ ലഭിച്ചു.
ഇക്കൂട്ടർക്കൊന്നും സ്വന്തമായി ഒരു പേരോ, വ്യക്തിത്വമോ ഇല്ലാത്തവരായിരിക്കില്ല എങ്കിലും ഇവർ അറിയപ്പെടുന്നതു മേല്പറഞ്ഞ വിശേഷണങ്ങളാൽ ആയിരിക്കും.
ഇങ്ങനെയുള്ള വാർത്താ ശീർഷകങ്ങൾ കൊടുത്തു സാധാരണ ജനങ്ങളുടെ ലോലമനസ്സുകളിലേക്കു വെറുപ്പിൻ്റെയോ പ്രതികാരത്തിൻ്റെയോ അപകർഷതാ ബോധത്തിൻ്റെയോ വിഷം കുത്തിവെക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകർ തന്നെയാണ്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് അവയുടെ കമൻറ് ബോക്സുകൾ തെറിയുടെ പൂര പറമ്പുകൾ ആക്കിമാറ്റും, മരിച്ചുപോയ അപ്പനെയും അമ്മയെയും വരെ ഇവർ വിളിച്ചുണർത്തും,
സാക്ഷരതയുടെയും മത സൗഹാർദ്ദത്തിന്റെയും സംസ്കാരങ്ങളുടേയുമൊക്കെ പേരിൽ ഊറ്റം കൊള്ളുന്ന മലയാളിയുടെ മനസ്സിലേക്ക് ബ്രേക്കിംഗ് ന്യൂസുകളിലൂടെ കലിപ്പിൻ്റെ വിത്തുപാകിയാലേ ഇത്തരക്കാർക്ക് നേട്ടമുണ്ടാകുകയുള്ളു, അവരുടെ ഹിറ്റും സർക്കുലേഷനും ഒക്കെ വർദ്ധിക്കൂ.
ഒരു മനുഷ്യനെ ആദ്യം ഒരു വ്യക്തിയായല്ലേ കാണേണ്ടത്, അതിനുശേഷമല്ലേ അവൻ്റെ വിശേഷണങ്ങളിലേക്കു ഇറങ്ങിച്ചെല്ലേണ്ടതായിട്ടുള്ളൂ. ഇവിടെ സിപിഎംകാരൻ പീഡിപ്പിച്ചു, കോൺഗ്രസുകാരൻ കൊന്നു, ബിജെപിക്കാരൻ അങ്ങനെ ചെയ്തു എന്ന് പറയുകയോ എഴുതുകയോ ചെയ്യുന്നതിന് മുൻപ് ആദ്യം ആവ്യക്തിയെ അല്ലേ വെളിപ്പെടുത്തേണ്ടത്? അതിനുശേഷമല്ലേ അവൻ്റെ മറ്റു ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത്?
ഇത്തരുണത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ വരെ, നമ്മളുടെ മനസ്സലിലേക്കു നമ്മൾ അറിയാതെ കടന്നുവരുന്ന വൈറസുകളെ നമ്മൾ തന്നെ നിയന്ത്രിക്കേണ്ടതായിരിക്കുന്നു”.
സ്റ്റീഫൻ കല്ലടയിൽ
രാജേഷ് ജോസഫ്
വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാള്‍ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തുകയുണ്ടായി . ദേവാലയ അങ്കണത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്മരണം ഓശാന ഗീതികളാൽ സിറോമലബാർ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതിൽ പ്രവേശനം എന്നി ചടങ്ങുകളാൽ ഭക്തി സാന്ദ്രമാക്കി. വിശുദ്ധ കുർബാനയിലെ തിരുവചന സന്ദേശത്തിൽ വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ സമൂഹത്തിൽ പാർശ്വവത്കരിക്ക പെട്ടവരുടെ അടിച്ചമർത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉൾകൊള്ളാനും ഉദ്ബോധിപ്പിച്ചു.
കുരുത്തോലകൾ നെഞ്ചോടു ചേർത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകൾ കൈമാറിയും നസ്രാണി പാരമ്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭക്ഷണം പങ്കുവെച്ചു കുരുത്തോല തിരുന്നാൾ വേറിട്ടൊരു അനുഭവമായി ലെസ്റ്ററിൽ. ചിത്രങ്ങളിലേക്ക്
ന്യൂസ് ഡെസ്ക്
അന്ധതയ്ക്ക് പരിഹാരം കാണാനുളള ശാസ്ത്ര ലോകത്തിന്റെ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്കെന്ന് സൂചന. അന്ധതയ്ക്കുള്ള ചികിത്സയിൽ വൻ മുന്നേറ്റമാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ നടത്തിയത്. പുതിയ ചികിത്സ പരീക്ഷിച്ച ഒരാളുടെ കാഴ്ച തിരിച്ചുകിട്ടി. രണ്ടു പേരുടെ കാഴ്ച മെച്ചപ്പെട്ടതായും സ്ഥിരീകരിച്ചു.
റെറ്റീനയുടെ തകരാറുമൂലമുള്ള അന്ധതയ്ക്കാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പരിഹാരം നിർദ്ദേശിക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസ എന്ന അവസ്ഥയുള്ളവരിലാണ് ചികിത്സ നടത്തിയത്. ഈ രോഗം വന്നവർക്ക് ക്രമേണ കാഴ്ച നഷ്ടപ്പെടും. വൈദ്യശാസ്ത്രം അന്ധരെന്ന് വിധിയെഴുതിയവരെയാണ് ബ്രിട്ടീഷ് സയന്റിസ്റ്റുകൾ പുതിയ ചികിത്സയ്ക്ക് വിധേയമാക്കിയത്.
ഐ ടെസ്റ്റ് ചാർട്ടിലെ ഏറ്റവും വലിയ അക്ഷരങ്ങൾ മാത്രമേ ഇവർക്ക് വായിക്കാൻ കഴിയുമായിരുന്നുള്ളു. ഇവരിൽ 18 ദിവസം സ്റ്റെം സെല്ലുകൾ കുത്തിവച്ചു. അതിനു ശേഷം നടത്തിയ ടെസ്റ്റിൽ മൂന്നാം നിരയിലുള്ള ചെറിയ അക്ഷരങ്ങൾ വരെ വായിക്കാൻ ഇവർക്ക് കഴിഞ്ഞു. ഇതിൽ പങ്കെടുത്ത ഒരു സ്ത്രീക്ക് അക്ഷരങ്ങൾ വായിക്കാനുള്ള ശേഷി ഒൻപത് അക്ഷരങ്ങളിൽ നിന്ന് 29 ആയി വർദ്ധിച്ചു. മറ്റൊരാൾ 31 ഉം മൂന്നാമത്തേയാൾ 45 ഉം അക്ഷരങ്ങൾ വായിക്കുന്ന നിലയിലേക്ക് എത്തിയതായി യുകെ ബയോടെക് കമ്പനിയായ റീ ന്യൂറോൺ സിഇഒ ആയ ഒലാവ് ഹെല്ലെബോ പറഞ്ഞു.
100 ലെറ്റർ ചാർട്ടിൽ 36 അക്ഷരങ്ങളിൽ താഴെയേ വായിക്കാൻ കഴിയൂ എങ്കിൽ ആ വ്യക്തിയെ വൈദ്യശാസ്ത്രപരമായി അന്ധനായാണ് കണക്കാക്കുന്നത്. റെറ്റിനൈറ്റിസ് പിഗ് മെന്റോസയുടെ ചികിത്സയ്ക്കുള്ള ബില്യൺ കണക്കിന് പ്രോജെനിറ്റർ സ്റ്റെം സെല്ലുകൾ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു മില്യൺ സ്റ്റെം സെല്ലുകൾ ഐബോളിന് പിന്നിലായാണ് കുത്തിവയ്ക്കുന്നത്. ഈ സെല്ലുകൾ ശരീരത്തിന്റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിൽ രൂപാന്തരപ്പെടാൻ കഴിവുള്ളവയാണ്.
റോഡ്സ്, കോൺസ് എന്നു വിളിക്കപ്പെടുന്ന ലൈറ്റ് സെൻസിറ്റീവ് സെല്ലുകളായി ഈ സ്റ്റെം സെല്ലുകൾ മാറുന്നതോടെ തകരാറിലായ നിലവിലെ സെല്ലുകളുടെ പ്രവർത്തനങ്ങൾ ഇവ ചെയ്തു തുടങ്ങും. പുതിയതായി ഒൻപതു പേരിൽ കൂടി ഈ പരീക്ഷണം ഉടൻ തുടങ്ങും. വെയിൽസിലെ റീ ന്യൂറോൺ എന്ന സ്ഥാപനത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്.
പാരമ്പര്യമായുള്ള ജെനറ്റിക് ഡിസോഡർ മൂലമാണ് റെറ്റിനൈറ്റിസ് പിഗ് മെന്റൊസ എന്ന അന്ധത ഉണ്ടാവുന്നത്. ബാല്യകാലത്തും യൗവനത്തിലും ആരംഭിക്കുന്ന ഈ അവസ്ഥ അഡൾട്ട് ഹുഡിലും സംഭവിക്കാറുണ്ട്. യുകെയിൽ 25,000 ഓളം പേർക്ക് ഈ അന്ധത ബാധിച്ചിട്ടുണ്ട്.
ലണ്ടന്‍: കോണ്വെല് പാര്ക്കിന് സമീപത്ത് വെച്ച് നായയുടെ ആക്രമണത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. ടെന്‍ക്രീക്ക് പാര്‍ക്കില്‍ വെച്ചാണ് 10 വയസുകാരനെ നായ ആക്രമിക്കുന്നത്. പാര്‍ക്ക് അധികൃതര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തില്‍ 28കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരാണ് പട്ടിയുടെ ഉടമസ്ഥയെന്നാണ് പ്രാഥമിക വിവരം. അപകടകരമായ രീതിയില്‍ നായയെ കൊണ്ടുവന്നതിന് ഇവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തേക്കും. കുട്ടിയെ കൊലപ്പെടുത്തിയ നായയെ കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. പിന്നീട് പോലീസ് നടത്തിയ തെരച്ചിലിലാണ് നായയെ പിടികൂടിയത്.
നായയെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പട്ടിയെ താമസിപ്പിച്ചിരുന്ന കാരവാനില്‍ തന്നെയാണ് കുട്ടിയും ഉണ്ടായിരുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇത്തരമൊരു ദാരുണ സംഭവം നടന്നതില്‍ അതിയായ ഖേദമുണ്ടെന്നും കുട്ടിയുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പാര്‍്ക്ക് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പാര്‍ക്കിലുണ്ടായരുന്ന മറ്റുള്ളവരെ കൂടി ഭയപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഹോളിഡേ ആഘോഷത്തില്‍ കാര്യങ്ങള്‍ ഭയപ്പാടിലേക്ക് മാറിയെന്നും സംഭവത്തിന് ദൃസാക്ക്ഷിയായ യുവതി പ്രതികരിച്ചു.
നായ കുട്ടിയെ അപായപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സാധരണയായി അപകടകാരികളല്ലാത്ത ബുള്‍ഡോഗ് ഇനത്തില്‍പ്പെട്ട പട്ടിയാണ് കുട്ടിയെ ആക്രമിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്കുന്ന സൂചന. കുട്ടികളോടും മുതിര്‍ന്നവരോടും വലിയ ഇണക്കം സൂക്ഷിക്കുന്ന ഇനമാണ് ബുള്‍ഡോഗുകള്‍. 7-9 വര്‍ഷം വരെ മാത്രമെ ഇവ ആയൂര്‍ദൈര്‍ഘ്യമുള്ള. കൂര്‍ത്ത പല്ലുകളും ധൃഢമായ കൈകാലുകളുമാണ് ഇവയുടെ പ്രത്യേകത. സാധാരണയായി ഈ ഇനത്തില്‍പ്പെട്ടവ ‘മീഡിയം’ വലുപ്പുത്തിലാണ് കാണപ്പെടുന്നത്. ഇംഗ്ലീഷ്-അമേരിക്കന്‍ എന്നീ തരത്തില്‍ രണ്ട് ബുള്‍ഡോഗ് ഇനങ്ങളുമുണ്ട്.
വോക്കിംഗ്: യുക്മ സ്ഥാപക പ്രസിഡന്റും യുകെ മലയാളികൾക്കിടയിൽ സുപരിചിതനുമായ വർഗ്ഗീസ് ജോൺ കോമിക് റിലീഫ് ചാരിറ്റിക്കായി നടത്തിയ സ്കൈഡൈവിംഗ് ശ്രദ്ധേയമായി. ചെറുപ്പക്കാർ പോലും ആകാശത്തില്‍ നിന്നും ചാടുന്നതിന് ഭയപ്പെടുമ്പോഴാണ് വളരെ കൂളായി വർഗ്ഗീസ് ജോൺ സ്കൈ ഡൈവിംഗ് നടത്തിയത് എന്നതാണ് ഏറെ ശ്രദ്ധേയം. സെയിൻസ്ബറിയുടെ ബ്രൂക്ക് വുഡ് ശാഖയുടെ ഭാഗമായാണ് സെയിൻസ്ബറിയില്‍ ജീവനക്കാരനായ വർഗ്ഗീസ് ജോൺ കോമിക് റിലീഫ് ചാരിറ്റിക്കായി രംഗത്തിറങ്ങിയത്. വർഗ്ഗീസ് ജോണിനൊപ്പം മാനേജർമാരായ ജെയിംസ് റോബർട്ട്സും ജോൻ സെലനും സ്കൈഡൈവിംഗിൽ പങ്കെടുത്തിരുന്നു.
സ്കൈഡൈവിംഗിനായി രംഗത്തിറങ്ങുമ്പോൾ വർഗ്ഗീസ് ജോണെന്ന യുകെ മലയാളികളുടെ പ്രിയ സണ്ണിച്ചേട്ടന് പിന്തുണയായത് ഭാര്യ ലവ്ലി വര്‍ഗീസും രണ്ടു മക്കളുമാണ്. എല്ലാ പ്രോത്സാഹനവും നല്കി ഇവര്‍ നല്കിയ പിന്തുണ വലുതായിരുന്നു എന്ന് വര്‍ഗീസ് ജോണ്‍ പറഞ്ഞു. കോമിക് റിലീഫിന് വേണ്ടി ഏകദേശം രണ്ടായിരത്തോളം പൗണ്ടാണ് വർഗ്ഗീസ് ജോണും സഹപ്രവർത്തകനും സ്കൈ ഡൈവിംഗിലൂടെ നേടിയത്. സാലിസ്ബറിയിലെ ഗോ സ്കൈ ഡൈവ് ക്ലെബ്ബിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ആകാശച്ചാട്ടത്തിന് തുടക്കമായത്. തെളിഞ്ഞ കാലാവസ്ഥ ഉണ്ടായത് കൊണ്ട് കൃത്യ സമയത്ത് തന്നെ പരിപാടികൾ നടന്നു. ഏഴായിരം അടിക്ക് മുകളിൽ നിന്നാണ് സ്കൈ ഡൈവിംഗ് നടത്തിയത്. ഇന്നലെ നടന്നത് ജീവിതത്തിലെ തന്നെ ധന്യ നിമിഷമെന്ന് വിലയിരുത്തുന്ന വർഗ്ഗീസ് ജോൺ, പൂർണ്ണ പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറയുന്നു.
പലരും ഒരു വട്ടം കൊണ്ട് മതി എന്ന് പറയുന്നിടത്ത് അടുത്ത പ്രാവശ്യം 15,000 അടി മുകളിൽ നിന്ന് ആകാശച്ചാട്ടം നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാണ് യുക്മ സ്ഥാപക പ്രസിഡന്റ് സാലിസ്ബറി വിടുന്നത്. അടുത്ത തവണ ഭാര്യക്കൊപ്പം ഒരു സ്കൈ ഡൈവിംഗ് നടത്തണമെന്ന ആഗ്രഹവും വർഗ്ഗീസ് ജോൺ മറച്ചു വച്ചില്ല.
കോമിക് റിലീഫ് ചാരിറ്റിക്കായി ആറായിരത്തോളം പൗണ്ടാണ് വർഗ്ഗീസ് ജോണും സഹപ്രവർത്തകരും ഇതിനകം കണ്ടെത്തിയത്. സെയിൻസ്ബറി സൂപ്പർമാർക്കറ്റിലെ പ്രമോഷനുകളിലൂടെയും റെയിൽവേ സ്റ്റേഷനുകളിലും മറ്റുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഇത്രയും തുക കണ്ടെത്താനായതെന്ന് അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ ആകാശച്ചാട്ടത്തിന്റെ ദൃശ്യങ്ങളും വീഡിയോയും കാണാം.
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലീസ് അസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പൂച്ചയ്ക്ക് എന്ത് സംഭവിച്ചു എന്ന ആശങ്കയും അസാന്‍ജെ ആരാധകരെ വിഷമത്തിലാക്കിയിരിക്കുകയാണ്. എംബസ്സി ക്യാറ്റ് എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പതിനായിരക്കണക്കിന് വരുന്ന ഫോളോവേഴ്സ് പൂച്ചയ്ക്കായുള്ള അന്വേഷണത്തിലാണെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്വഡോര്‍ എംബസ്സിയിലെ അഭയാര്‍ത്ഥിക്കാലത്ത് അസാന്‍ജെയ്ക്കൊപ്പം ഉണ്ടായിരുന്ന പൂച്ച അദ്ദേഹം പങ്കുവച്ച ഫോട്ടോകളിലൂടെയാണ് സോഷ്യല്‍ മീഡിയയിലെ താരമായത്. പൂച്ച എവിടെപ്പോയി എന്നത് സംബന്ധിച്ച് വ്യക്തമായ പ്രതികരിക്കാന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സി തയ്യാറായിട്ടില്ലെന്നാണ് സൂചന. എന്നാല്‍, വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നത് മാസങ്ങളായി പൂച്ച എംബസ്സിയില്‍ ഉണ്ടായിരുന്നില്ല എന്നാണ്.
സ്പുട്നിക് എന്ന റഷ്യന്‍ വാര്‍ത്താ ഏജന്‍സി പറയുന്നത് തന്റെ സഹപ്രവര്‍ത്തകരിലാര്‍ക്കോ അസാന്‍ജെ പൂച്ചയെ കൈമാറി എന്നാണ്. സെപ്തംബര്‍ മുതല്‍ പൂച്ച എംബസ്സിയില്‍ ഇല്ലെന്നും സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ പൂച്ച സൂക്ഷിപ്പുകാരല്ലെന്നും ഇവിടെ പൂച്ചയെ സൂക്ഷിക്കാറില്ലെന്നും എംബസി ജീവനക്കാരന് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
2016 മെയ്മാസം മുതലാണ് അസാന്‍ജെ പൂച്ചയുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. പൂച്ചയെ താന്‍ മിഷി എന്നോ കാറ്റ്-സ്ട്രോ എന്നോ ആണ് വിളിക്കാറുള്ളതെന്ന് അസാന്‍ജെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പൂതച്ചയെച്ചൊല്ലി എംബസ്സി അധികൃതരും അസാന്‍ജെയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായും മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ ലണ്ടനിൽ അറസ്റ്റിൽ.ഇക്വഡോർ രാഷ്ട്രീയ അഭയം പിൻവലിച്ചതിനെത്തുട ർന്നായിരുന്നു അറസ്റ്റ്. ബ്രിട്ടൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏഴു വർഷമായി ഇക്വഡോർ എംബസിയിലായിരുന്നു അസാന്‍ജെ .
ജൂലിയന്‍ അസാന്‍ജെയ്ക്ക് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ലെനിന് മൊറേനോ ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് അസാന്‍ജെയുപടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2012 മുതല്‍ ഇക്വഡോറില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു അസാന്‍ജെ.
2012 ജൂണ്‍ 29 നാണ് അസാന്‍ജെക്കെതിരെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ലണ്ടനിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് അസാന്‍ജെയെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. പിന്നീട് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രറ്റ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുമെന്ന് യുകെ മെട്രോപോളിറ്റന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബിനില്‍ പോള്‍
പ്രീമെന്‍സ്ട്രുല്‍ ഡിസ്ഫോറിക് ഡിസോഡര്‍ അഥവാ പിഎംഡിഡി എന്ന ആരോഗ്യാവസ്ഥയെപ്പറ്റി കൂടുതല്‍ ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടു കൂടി യു.കെയില്‍ ആദ്യമായി പിഎംഡിഡി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 13, ശനിയാഴ്ച ബോണ്‍മൗത്തിലെ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലില്‍ വെച്ചാണ് കോണ്‍ഫറന്‍സ്.
അണ്ഡോത്പാദനം (Ovulation) നടക്കുന്ന ദിവസങ്ങളില്‍ തുടങ്ങി ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് വരെ മാനസികവും ശാരീരീരികവുമായ ബുദ്ധിമുട്ടുകളിലൂടെ ചില സ്ത്രീകള്‍ കടന്നു പോകാറുണ്ട്. ഇത് പ്രീമെന്‍സ്ട്രുല്‍ സിന്‍ഡ്രോം (പിഎംസ്) എന്നാണ് അറിയപ്പെടുന്നത്. ചില സ്ത്രീകളില്‍ ഇത് അതി തീവ്രമായി കാണപ്പെടാറുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇരുപതിലൊരാള്‍ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2014ല്‍ പിഎംഡിഡി എന്ന പേരില്‍ ഒരു രോഗാവസ്ഥയായി അമേരിക്കയില്‍ ഇതിനെ അംഗീകരിച്ചുവെങ്കിലും ‘സിവിയര്‍ പിഎംസ്’ എന്നാണ് യുകെയില്‍
ഇപ്പോഴും അറിയപ്പെടുന്നത്.
പല രോഗികളിലും ഡിപ്രെഷന് ആയി ആണ് ഡോക്ടര്‍മാര്‍ ഇതിനെ രോഗനിര്‍ണ്ണയം നടത്തുന്നത്. അതുമൂലം തെറ്റായ രോഗനിര്‍മാര്‍ജന മാര്‍ഗങ്ങളാണ് അവര്‍ക്ക് നല്കപ്പെടുന്നത്. പ്രത്യുത്പാദനത്തോട് അനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ശരീരത്തില്‍ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍ ആണ് ചില സ്ത്രീകളെ ഈ അവസ്ഥയില്‍ എത്തിക്കുന്നത്. ചാക്രികമായി എല്ലാ മാസവും സംഭവിക്കുന്ന പിഎംഡിഡി കൃത്യമായി രോഗനിര്‍ണ്ണയം നടത്തുന്നതിന് ഡോക്ടര്‍മാര്‍ക്കും, അത് പോലെ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്കും ബോധവല്‍ക്കരണം ആവശ്യമാണ് എന്ന ചിന്തയില്‍ നിന്നാണ് പിഎംഡിഡിയെപ്പറ്റി ഒരു
കോണ്‍ഫറന്‍സ് എന്ന ആശയം ഉടലെടുത്തത്.
ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല; അവരുടെ കുടുംബവും, ബന്ധുക്കളും, സഹപ്രവര്‍ത്തകരും, സമൂഹമാകെ ബോധവല്‍ക്കരണം ആവശ്യമായ ഒരു വിഷയമാണ് എന്ന ഒരു സന്ദേശം ആണ് ഈ കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നത്. പിഎംഡിഡിയെ തരണം ചെയ്തവരുടെ അനുഭവങ്ങളും, ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന വിദഗ്ദ്ധരുടെ പുതിയ
അറിവുകളും ഇവിടെ അവതരിപ്പക്കപ്പെടുന്നതായിരിക്കും. യുകെയിലെ ആരോഗ്യ മേഖലയില്‍ പിഎംഡിഡിയെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കാന്‍ ഈ സംരംഭം
സഹായകമാകും.
അമേരിക്കയിലെ പോലെ പിഎംഡിഡിയെ യുകെയിലും ഒരു മെഡിക്കല്‍ കണ്ടീഷന്‍ ആയി അംഗീകരിക്കപ്പെടുവാനും ഗവേഷണങ്ങള്‍ നടത്തുവാനും ഈ കോണ്‍ഫറന്‍സ് തുടക്കമിടും
എന്ന് സംഘാടകര്‍ കരുതുന്നു. കോണ്‍ഫെറെന്‍സിനെപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍
https://pmddandme.co.uk/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്. ബ്രിട്ടിഷ് പാർലമെന്റിൽ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളിൽ ഒന്നാണ് 1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ഏപ്രിൽ 19ന് ജാലിയൻവാലാബാഗ് മൈതാനത്ത് റൗലത്ത് ആക്ടിനെതിരെ സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് വരുന്ന പൊതുജനത്തിന് നേരെ ജനറല്‍ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ യോഗം ചേർന്നവർക്കെതിരായണ് വെടിവയ്പ്പ് നടന്നത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കുന്നതിനിടെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം.
സ്ത്രീകളും കുട്ടികളും അടക്കം 1800ൽ ഏറെ പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. എന്നാല്‍ 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്.
എന്നാല്‍ കൂട്ടക്കൊലയിൽ ബ്രിട്ടന് നടത്തിയത് പൂര്‍ണമായ ഖേദപ്രകടനം അല്ലെന്നാണ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ആരോപിച്ചത്.