ജയന് ഇടപ്പാള്‍
ലണ്ടന്‍: കഴിഞ്ഞ ആഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിലേ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം കണ്ണന് മൂല സ്വദേശി ശ്രീ പി.ടി രാജീവിന്റെ അകാല വേര്‍പാടില്‍ ബ്രിട്ടനിലേ മലയാളി സമൂഹം അഗാധ ദുഃഖത്തിലാണ്. തൊഴില്‍ തേടി യു.കെയില്‍ എത്തിയ രാജീവ് രണ്ടു പെണ്മക്കളുള്ള കുടുംബത്തിന്റ ഏക ആശ്രയമാണ്. വിവരമറിഞ്ഞ ബ്രിട്ടനിലെ ഇടതു പക്ഷ പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷയുടെ പ്രവര്‍ത്തകര്‍ പ്രശ്നം കേരള സര്‍ക്കാരിന്റെയും നോര്‍ക്ക വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന്റെ കീഴില്‍ സമീപകാലത്തു നടപ്പിലാക്കിയ പദ്ധതി പ്രകാരം സൗജന്യമായി രാജീവിന്റ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങുകയും കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പില്‍ നിന്നും അനുമതി നേടിയെടുക്കുകയും ചെയ്തു. അവശ്യഘട്ടത്തില്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുവാനും കേരള സര്‍ക്കാരും നോര്‍ക്കയുമായി ബന്ധപ്പെടാനും സമീക്ഷ യു.കെയുടെ ദേശീയ ഭാരവാഹിയും ലോക കേരള സഭ മെമ്പര്‍മാരായ ശ്രീ രാജേഷ് കൃഷ്ണ, ലോക കേരള സഭ അംഗമായ ശ്രീ കാര്‍മല്‍ മിറാന്‍ഡ, സമീക്ഷ ദേശീയ സമിതി അംഗം ശ്രീ ദിനേശ് വെള്ളാപ്പിള്ളി, ലേബര്‍ കൗണ്‍സിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതന് തെക്കേപുര, ശ്രീ ബിജു തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

കേരള സര്‍ക്കാരിന്റെയും നോര്‍ക്ക വകുപ്പിന്റെയും സന്ദര്‍പോചിതമായ ഇടപെടലുകള്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളിക്ക് എന്നും സ്വാന്തന മാകുമെന്നും സമീക്ഷ ദേശീയ നേതൃത്വം പ്രത്യാശ്യ പ്രകടിപ്പിച്ചു.
ലണ്ടന്‍: മഹാരാഷ്ട്ര സര്‍ക്കാര്‍ നീരവ് മോദിയുടെ 100 കോടി രൂപയുടെ ഫ്ളാറ്റ് തകര്‍ത്താലും നീരവ് മോദിക്ക് കുഴപ്പമില്ല. നീരവ് മോദി ലണ്ടനില്‍ സ്വസ്ഥമായി ജീവിക്കുന്നു. 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ സ്വൈര്യജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവില്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടെലഗ്രാഫ് പുറത്തുവിട്ടു. നീരവ് മോദി ലണ്ടനില്‍ പുതിയ വജ്രവ്യാപാരം തുടങ്ങിയെന്നാണു ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നീരവ് മോദിയോട് ടെലഗ്രാഫ് റിപ്പോര്‍ട്ടര്‍ മിക്ക് ബ്രൗണ്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു മോദിയുടെ മറുപടി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയത്തിന് അപേക്ഷിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് മോദി ചിരിച്ചുകൊണ്ട് മറുപടി നല്കി. റിപ്പോര്‍ട്ടര്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാതെ മോദി വാഹനത്തില്‍ കയറി മുങ്ങി. 10000 യൂറോ (9.1 ലക്ഷം രൂപ) വിലമതിക്കുന്ന ജാക്കറ്റാണ് കണ്ടുമുട്ടുന്ന സമയത്ത് മോദി അണിഞ്ഞിരുന്നതെന്നു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്ളാറ്റിന്റെ വില. തട്ടിപ്പു നടത്തി ഇന്ത്യയില്‍നിന്നു കടന്നശേഷം നീരവ് മോദിയുടേതായി ആദ്യം പുറത്തുവരുന്ന വീഡിയോയാണ് ടെലഗ്രാഫിന്േറത്. ഇന്ത്യന്‍ സര്‍ക്കാര്‍ മോദിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.മോദി വിദേശത്ത് യാത്രകള്‍ നടത്തുന്നത് വ്യാജ പാസ്പോര്ട്ടിലാണെന്നാണു സൂചന.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോദിക്കെതിരേ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു നടപടി. മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇയാളുടെ അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചിരിക്കുകയാണ്.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India’s historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
മുന്‍ദില്‍ മഹിൽ എന്ന പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ലണ്ടനിലെ ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ട വരീന്ദർ സിങ് ബോലയുടെ ഭാര്യാണ് മുൻദിൽ മഹിൽ. തീർന്നില്ല ലണ്ടനെ ഞെട്ടിച്ച കൊലക്കേസിൽ പ്രതിയായിരുന്ന മുൻദിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപേ പുറത്തിറങ്ങി സന്തോഷജീവിതം നയിക്കുന്നതിൽ ലണ്ടനിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലാണ് പെൺകെണി കൊലക്കേസിലെ പ്രതിയായ ഇന്ത്യൻ വംശജ മേയറുടെ ഭാര്യയാണെന്നറിഞ്ഞുള്ള അസ്വസ്ഥതയിലാണു റെഡ്ബ്രിജ് നിവാസികൾ.
ധനികനും ബ്രിട്ടനിലെ സിഖ് ടിവി എക്സിക്യൂട്ടീവുമായിരുന്ന ഇരുപത്തിയൊന്നുകാരൻ ഗഗൻദീപ് സിങിന്റെ കൊലപാതകവുമായിട്ടാണ് മുൻദിൽ വാർത്തകളിൽ ഇടം നേടിയത്. പഞ്ചാബിലെ ജലന്തർ സ്വദേശിയായ ഗഗൻ, ഇവിടെ ടാക്സി ഡ്രൈവറായും ജോലി നോക്കിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മുന്‍ദിലും ഗഗനും പ്രണയത്തിലായി.
മുൻദിലിന്റെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ ഗഗൻ വഹിച്ചിരുന്നു. ഗഗനുമായുള്ള പ്രണയം പെട്ടെന്നൊരു ദിവസം മുൻദിൽ അവസാനിപ്പിച്ചു. ഒപ്പം ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർത്തി. പ്രേമബന്ധം തകർന്നതോടെ മുൻദിലിനു ഗഗനോടു പകയായി. മുന്‍ കാമുകനെ വകവരുത്തുന്നതിനെപ്പറ്റിയായി പിന്നെ ആലോചന.അഞ്ചു വർഷത്തിലേറെ സൗഹൃദമുള്ള ഇലക്ട്രീഷ്യന് ട്രെയിനി ഹര്‍വിന്ദര്‍ ഷോക്കറും (20) മുൻദിലിനെ പ്രേമിച്ചിരുന്നു. ഗഗന്‍ദീപ് തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം ഷോക്കറിനോടും യുവതി ആവർത്തിച്ചു. ഷോക്കറിനു തന്നോടുള്ള പ്രേമം മുതലെടുക്കാനും തീരുമാനിച്ചു. വാടകക്കൊലയാളിയും സ്കൂൾ സുഹൃത്തുമായ ഡാരന്‍ പീറ്റേഴ്സിനെ (20) ഷോക്കർ സമീപിച്ചതോടെ കൊലയ്ക്കു കളമൊരുങ്ങി.
തന്ത്രപൂർവ്വം ബ്രൈറ്റ്ടണിലെ വീട്ടിലേക്കു ഗഗനെ വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. മൻദിലിന്റെ ക്ഷണം അനുസരിച്ച് വീട്ടിലെത്തിയ ഗഗനെ അകത്ത് ഒളിച്ചിരുന്ന ഷോക്കറും പീറ്റേഴ്സും തലയ്ക്കും മറ്റും അടിച്ച് ഗഗനെ അവശനാക്കി. കേബിൾ വയർ കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി. ക്ഷീണിതനായ ഗഗനെ കെട്ടിവലിച്ചു കാറിലേക്കു തള്ളിയിട്ടു. തെക്കുകിഴക്കൻ ലണ്ടനിലെ ബ്ലാക്ക്ഹീത്തിൽ കാറിനു തീ കൊളുത്തി ഗഗനെ കൊന്നു. എല്ലാത്തിനും മൗനസമ്മതവുമായി മുൻദിൽ നിലകൊണ്ടു. പൊള്ളലേറ്റു തുടങ്ങുമ്പോൾ ഗഗനു ജീവൻ ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവന്നതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്.
ഷോക്കറിനു ജീവപര്യന്തവും പീറ്റേഴ്സിനു 12 വര്‍ഷത്തെ ജയില്‍വാസവും കോടതി വിധിച്ചു. ഗഗന്റെ ആസൂത്രിത കൊലപാതകത്തിനു നേതൃത്വം വഹിച്ച സസക്സ് മെഡിക്കല്‍ സ്കൂളിലെ വിദ്യാര്‍ഥിനി മുന്‍ദിലിനു ആറു വര്‍ഷം കഠിനതടവാണു ലഭിച്ചത്. മറ്റുള്ളവർ ജയിലിൽ തുടരവേ, 2014ൽ ശിക്ഷാ കാലാവധി പകുതിയായപ്പോൾ മുൻദിൽ മോചിതയായി. പുതിയ ജീവിതം തേടി നടന്ന മുൻദിൽ എത്തിയത് ലേബർ പാർട്ടിയുടെ യുവ നേതാവ് വരീന്ദർ സിങ് ബോലയുടെ അടുത്ത്വരീന്ദർ ബോലയുടെ പഴ്സനൽ ട്രെയിനറായി മുൻദിൽ ചുമതലയേറ്റു. ഇരുവരും അടുപ്പമായി. 2016 ൽ ഇരുവരും വിവാഹിതരായി. കൊലക്കേസിലെ പ്രതി ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപേ പുറത്തിറങ്ങി സന്തോഷ ജീവിതം നയിക്കുന്നതിൽ അന്നേ ജനം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
രണ്ടു വർഷത്തിനിപ്പുറം, വരീന്ദർ കൗൺസിലറായി. ലണ്ടൻ ബറോ ഓഫ് റെഡ്ബ്രിജ് മേയറായി തിരഞ്ഞെടുക്കപ്പെട്ട വിവരം ട്വിറ്ററിലൂടെ വരീന്ദർ തന്നെയാണ് അറിയിച്ചത്. ഇതോടെ, പെൺകെണി കൊലക്കേസിലെ പ്രതിയായ യുവതിക്ക്, മേയറുടെ ഭാര്യയെന്ന നിലയിൽ സമൂഹത്തിൽ വലിയ അധികാരവും സ്വാധീനവും കിട്ടുമെന്നാണു നാട്ടുകാരുടെ പരാതി. തനിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു മുൻദിലിന്റെ വാദം. ഗഗനെ വശീകരിച്ചു ക്രൂരമായി കൊലപ്പെടുത്തിയ മുൻദിലിനു ആകെ കിട്ടിയതു മൂന്നു വർഷത്തെ ജയിൽവാസം മാത്രമാണെന്നു സഹോദരി അമൻദീപ് കൗർ സിങ് കുറ്റപ്പെടുത്തുന്നു. ഒരിക്കൽപ്പോലും കുറ്റസമ്മതം നടത്തുകയോ മാപ്പു പറയുകയോ ചെയ്തില്ല. ഒന്നും സംഭവിക്കാത്തതു പോലെ അവർ സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോൾ വിഷമമുണ്ടെന്നും ഗഗന്റെ കുടുംബം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരുന്നതിനായി സിറിയയിലേക്ക് പോകുകയും തുടർന്ന് നാട്ടിലേക്ക് മടങ്ങാന്‍ യു കെ അനുമതി നിഷേധിക്കുകയും ചെയ്ത 15 കാരി ഷമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങി. ജർറാഹ് എന്ന് പേരിട്ട മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞ് സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയത്.
കുഞ്ഞിനു ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് വടക്കു കിഴക്കൻ സിറിയയിലെ അൽ റോജോ ക്യാമ്പിലെ ഒരു ആശുപത്രിയിൽ കാണിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ലണ്ടനിലേക്ക് മടങ്ങിവരാനുള്ള അനുമതിക്കായി ബീഗവും കുടുംബവും നിയമ പോരാട്ടം നടത്തുന്നതിനിടയിലാണ് കുഞ്ഞ് മരണമടഞ്ഞത്. സംഭവം യുകെ യ്ക്ക് എതിരേ ആഗോള തലത്തില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സിറിയൻ ക്യാമ്പിലെ ശോചനീവസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തന്നെ കുഞ്ഞ് തണുത്തു വിറയ്ക്കുകയും ശരീരമാകെ കരിനീല നിറം വ്യാപിക്കുകയും ചെയ്തിരുന്നു. ഷമീമയുടെ മൂന്നാമത്തെ കുഞ്ഞാണ് അഭയാർത്ഥി ക്യാമ്പിൽ വെച്ച് മരണപ്പെടുന്നത്. ജന്മനാടായ യു കെയിലേക്ക് മടങ്ങിപ്പോകണം എന്നും ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്നും ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും യുകെ ഭരണകൂടം പ്രവേശനം നിഷേധിക്കുകയായിരുന്നു.
2015 ല്‍ 15 വയസ്സുകാരിയായിരിക്കുമ്പോഴാണ് ബീഗം രണ്ട് സഹപാഠികളോടൊപ്പം കിഴക്കൻ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോകുന്നത്. കുഞ്ഞ് പിറന്നതോടെ തന്റെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി നാട്ടിലേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും യുകെ അധികൃതര്‍ ആവശ്യം തള്ളുകയായിരുന്നു. 1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമത്തിന്റെ സെക്ഷൻ 40(2) പ്രകാരമുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറി ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്യാൻ ശ്രമങ്ങൾ നടത്തുന്നത്.
ലണ്ടൻ: ചാന്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ആഘോഷിച്ച യുവാവിന് പാരീസിൽ കുത്തേറ്റു. ബുധനാഴ്ച രാത്രിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനു ടാക്സി ഡ്രൈവറുടെ കുത്തേറ്റതെന്നു സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ടാക്സിയിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം യാത്രചെയ്യവെയാണ് യുവാവ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയമറിയുന്നത്. ഇത് അവർ ആഘോഷമാക്കി. ഇതിനെ ടാക്സി ഡ്രൈവർ എതിർത്തു.
തുടർന്നുണ്ടായ തർക്കത്തിനിടെ ഡ്രൈവർ വാഹനം നിർത്തി സംഘത്തോടു പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും സംഘത്തിലുണ്ടായിരുന്ന യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കവെ ഡ്രൈവർ യുവാവിനെ കുത്തുകയായിരുന്നു. നെഞ്ചിൽ പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇയാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണു റിപ്പോർട്ട്. ആക്രമണം നടത്തിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
നോബി കെ ജോസ്
യുക്മയുടെ എക്കാലത്തെയും നെടുംതൂണായ മിഡ്ലാണ്ട്സ് റീജിയന് 2019-21 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയില്‍ നിന്നുള്ള ബെന്നി പോള്‍ ആണ് പ്രസിഡന്റ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ബെന്നി കോളേജ് തലം മുതല്‍ വിവിധ സംഘടനകളെ നയിച്ച പരിചയ സമ്പത്തുമായാണ്
മിഡ്ലാണ്ട്സ് റീജിയന്റെ അമരക്കാരനാവുന്നത്.
വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള നോബി കെ ജോസ് ആണ് സെക്രട്ടറി. കഴിഞ്ഞ നാലു വര്‍ഷമായി റീജണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നോബി ജോയിന്റ് സെക്രട്ടറി, എക്സിക്യുട്ടീവ് അംഗം എന്ന നിലയില്‍ തന്റെ മികവ് തെളിയിച്ചതാണ്. യുക്മ വള്ളംകളിയില്‍ പ്രഥമ കിരീടം ചൂടിയ വൂസ്റ്റര്‍ തെമ്മാടി ടീമിന്റെ ക്യാപ്റ്റനായ നോബി യുകെയിലെ പ്രശസ്ത വടംവലി ടീമായ വൂസ്റ്റര്‍ തെമ്മാടി ടീമംഗവുമാണ്
കെറ്ററിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷനില്‍ നിന്നുള്ള സോബിന്‍ ജോണ്‍ ആണ് ട്രഷറര്‍. വിവിധ സാമൂഹിക മേഖലകളിലെ പ്രവര്‍ത്തന പാരമ്പര്യമാണ് സോബിന്റെ മുതല്‍കൂട്ട്.

മറ്റുള്ള ഭാരവാഹികളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു
സന്തോഷ് തോമസ് : നാഷണല്‍ എക്സിക്യുട്ടീവ് അംഗം
പോള്‍ ജോസഫ് : വൈസ് പ്രസിഡന്റ്
വീണ പ്രശാന്ത് : വൈസ് പ്രസിഡന്റ്
ജോയിന്റ് സെക്രട്ടറി : മാര്ട്ടിന് കെ ജോസ്
ജോയിന്റ് സെക്രട്ടറി : സ്മിത തോട്ടം
ജോയിന്റ് ട്രഷറര്‍ : അഭിലാഷ് തോമസ് ആരോംകുഴി
ഷാജില്‍ തോമസ് : ആര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍
ഡിക്സ് ജോര്‍ജ് : എക്സ് ഒഫീഷ്യോ അംഗം (മുന്‍ പ്രസിഡന്റ്)
UUKMA ദേശീയ കലാമേളയിലെ Overall champion, കലാരംഗത്തെ ഏറ്റവും മികച്ച പ്രകടനത്തിനുള്ള അവാർഡുകൾ തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ഏറ്റു വാങ്ങി UK മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ റീജിയനാണ് Yorkshire & Humber. UUKMA-യിലെ മികച്ച ഒന്നാമത്തെയും രണ്ടാമത്തെയും അസോസിയേഷനുകളായി ഈ വർഷം തിരഞ്ഞെടുത്തത് Yorkshire & Humber Region-ലെ EYCO Hull, SKCA Sheffield എന്നീ അസ്സോസിയേഷനുകളെ ആണ്. Yorkshire & Humber region ദേശീയ കലാമേളയിൽ ഒന്നാമതെത്തിയതും, ഏറ്റവും കൂടുതൽ പോയന്റ് നേടി EYCO Hull ചാമ്പ്യൻ അസോസിയേഷൻ ആയതും യാദൃശ്ചികമല്ല, മറിച്ച് രാഷ്ട്രീയത്തിനും, വ്യക്തികൾക്കും അതീതമായി കൂട്ടായ പ്രയത്നത്തോടെ, അംഗങ്ങളുടെയും അംഗ അസ്സോസിയേഷനുകളുടെയും അഭ്യുന്നതിക്കു വേണ്ടി പ്രവർത്തിച്ചതാണ് ഈ വളർച്ചക്ക് കാരണം.
UUKMA സ്ഥാപിതമായ വര്‍ഷം മുതൽ Yorkshire & Humber റീജിയൻ നിലവിലുണ്ടെങ്കിലും വിവിധ വിഷമ ഘട്ടങ്ങളെല്ലാം തരണം ചെയ്താണ് ഉന്നതിയിൽ എത്തി നിൽക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വർഗീസ് ഡാനിയൽ, കിരൺ സോളമൻ, ദീപ ജേക്കബ് എന്നിങ്ങനെ പലരുടെയും നിരന്തര ശ്രമഫലമായാണ് റീജിയൻ അത്യുന്നതിയിലേക്ക് കുതിച്ചത്.
Region ന്റെ വാർഷിക പൊതു യോഗവും തിരഞ്ഞെടുപ്പും Wakefield- ൽ ഉള്ള St Joseph’s Catholic Primary school Hall വെച്ച് പ്രസിഡണ്ട് ശ്രീ. കിരൺ സോളമന്റെ അധ്യക്ഷതയിൽ ചേർന്നു. National വൈസ് പ്രസിഡന്റ് ഡോ, ദീപ ജേക്കബ് യോഗത്തിൽ സന്നിഹിതയായിരുന്നു. സെക്രട്ടറി ജസ്റ്റിൻ എബ്രഹാം രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകളും, റിപ്പോർട്ടും യോഗം കൈ അടിച്ച് അംഗീകരിച്ചു.
2019-2021 കാലഘട്ടത്തിലേക്കുള്ള പുതിയ നിർവാഹക സമിതി തിരഞ്ഞെടുപ്പ് നടന്നു. National Executive member-നെ രഹസ്യ ബാലറ്റിലൂടെയും, ബാക്കി സ്ഥാനങ്ങളിലേക്ക് എതിരില്ലാതെയും ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. Region-ന്റെ പുതിയ സാരഥികൾ ഇവരാണ്
പ്രസിഡന്റ്– അശ്വിൻ മാണി ജെയിംസ്
എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശി. Bioinformatics ൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ അശ്വിൻ Pharmaceutical ഇൻഡസ്ട്രിയിൽ പ്രൊജക്റ്റ് ഡയറക്ടർ ആയി ജോലി ചെയുന്നു.
UUKMA കലാമേളയിൽ ചാമ്പ്യൻ അസ്സോസിയേഷനായ EYCO യുടെ സെക്രട്ടറി ആയിരുന്ന അശ്വിൻ വിവിധ കലാ സാംസ്കാരിക പരിപാടികളിലെ നിറ സാന്നിദ്ധ്യമാണ്. ഗർഷോം ടിവിയിക്കു വേണ്ടി UUKMA നാഷണൽ കലാമേളയും യിലെയും UUKMA ഫാമിലി ഫെസ്റ്റ് ന്റെയും അവതാരകനായിരുന്നു.
നിരവധി ആൽബം പാട്ടുകൾക്ക് വരികൾ തീർത്ത അശ്വിന്റെ ഗാനങ്ങൾ പ്രശസ്തരായ സുജാത മോഹൻ, സച്ചിൻ വാരിയർ, ശ്രേയ ജയ്ദീപ്, വിധു പ്രതാപ് എന്നിവർ ആലപിച്ചിട്ടുണ്ട് കൂടാതെ ഒരു shortfilm തിരക്കഥ എഴുതി അഭിനയിച്ചിട്ടുമുണ്ട്. സ്കൂൾ ജീവതം മുതൽക്കേ കലയെ കൂട്ടുപിടിച്ചു യുവജനോത്സവ വേദികളിൽ നാടകത്തിൽ സജീവമായിരുന്നു അശ്വിൻ.
സെക്രട്ടറി – സജിൻ രവീന്ദ്രൻ
Sheffield Kerala Cultural Association (SKCA) സെക്രട്ടറി, Region ന്റെ Arts Coordinator എന്നീ നിലകളിൽ മുൻപ് പ്രവർത്തിച്ച പരിചയം കൈമുതലായാണ് റീജിയൻ സെക്രട്ടറി എന്ന സ്ഥാനത്തേക്ക് സജിൻ എത്തിയിരിക്കുന്നത്. 2011-ൽ UUKMA-യുടെ Yorkshire & Humber Region-ലെ ആദ്യ കമ്മിറ്റിയിലും അംഗമായിരുന്നു. Regional/National കലാമേളകളിൽ നടത്തിപ്പുകാരനായും മത്സരാർഥിയായും സജീവമായി പങ്കെടുക്കുന്നു. കോഴിക്കോട് സ്വദേശി ആണ്.
ട്രെഷറർ – ജേക്കബ് കളപ്പുരക്കൽ
LEMA Leeds പ്രതിനിധീകരിച്ച എത്തിയ ജേക്കബ് ആണ് നിർവാഹക സമിതിയുടെ ട്രെഷറർ. എല്ലാ തെന്നിന്ത്യൻ ഭാഷകളും അനായാസേന കൈകാര്യം ചെയ്യുന്ന ജേക്കബ്, Yorkshire-ലെ വിവിധ South Indian കമ്മ്യൂണിറ്റികളെ ചേർത്ത് നടത്തുന്ന ക്രിക്കറ്റ് ലീഗിന്റെ സ്ഥാപകനും നടത്തിപ്പുകാരനും ആണ്. കേരളത്തെ നടുക്കിയ പ്രളയദുരിതാശ്വാസത്തിനായി ജേക്കബിന്റെ നേതൃത്വത്തിൽ ഒരു വലിയ തുക സ്വരൂപിക്കയും ദുരിതബാധിതർക്ക് നേരിട്ട് എത്തിക്കുകയും ചെയ്തിരുന്നു.
വൈസ് പ്രസിഡന്റ് – ലീനുമോൾ ചാക്കോ
യു.കെ മലയാളികകൾക്ക് സുപരിചിതയായ വ്യക്തി ആണ് ലീനുമോൾ. കുമരകം സ്വദേശിയായ ലീനുമോൾ ഈ നിർവാഹക സമിതിയിൽ സ്കൻതോർപ് അസോസിയേഷനെ പ്രതിനിധാനം ചെയ്യുന്നു. ക്നാനായ വനിതാ ഫോറത്തിന്റെ നിലവിലെ ദേശീയ സെക്രട്ടറിയും ആണ്. മുൻപ് സ്കൻതോർപ് അസോസിയേഷന്റെയും ഹംബർ ക്നാനായ അസോസിയേഷൻറേയും വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. നല്ല ഒരു ബാഡ്മിന്റൺ കളിക്കാരി ആയ ലീനു, UUKMA റീജിയണൽ ടൂർണമെന്റിൽ ജേതാവായിട്ടുണ്ട്.
ജോ: സെക്രട്ടറി : ജോയ് ജോസഫ്
Rotherham Kerala Cultural Association-ൽ നിന്നുള്ള UUKMA പ്രതിനിധി ആയ ജോയ് ആണ് Region-ന്റെ ജോയന്റ് സെക്രട്ടറി. കലാമേളകളുടെ സംഘാടനത്തിലും കൂട്ടായ പ്രയത്നത്തിലും മികവ് തെളിയിച്ച വ്യക്തിയാണ് ജോയ്
ജോ: ട്രെഷറർ – ബാബു സെബാസ്ത്യൻ
കഴിഞ്ഞ വർഷത്തെ റീജിണൽ കമ്മറ്റിയിൽ പ്രസിഡന്റിനോട് ചേർന്ന് പ്രവർത്തിച്ച് എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങിയ വ്യക്തിത്വം ആണ് ബാബു. മികച്ച ഒരു സ്പോർട്സ് താരവും, കായിക മേളകളിൽ വ്യക്തിഗത ഇനങ്ങളിൽ സമ്മാനങ്ങളും നേടിയ ബാബു ഈ കമ്മറ്റിക്ക് ഒരു മുതൽ കൂട്ടാവും എന്നുറപ്പാണ്. കലാമേളകളിൽ നൃത്ത ഇനങ്ങളിൽ സ്ഥിരം വിജയി ആയിരുന്ന ദിവ്യ സെബാസ്റ്റിയൻ മകളാണ്. Keighley അസോസിയേഷനെ പ്രതിനിധീകരിക്കുന്നു.
നാഷണൽ എക്സിക്യൂട്ടീവ് – ജസ്റ്റിൻ എബ്രഹാം
കഴിഞ്ഞ കമ്മറ്റിയിലെ റീജിണൽ സെക്രട്ടറി ആയിരുന്നു. ഇടുക്കി ജില്ലാ സംഗമത്തിലൂടെയും വിവിധ ബാഡ്മിന്റൺ ടൂര്ണമെന്റുകളിലൂടെയും സുപരിചിതനായ, UK മലയാളികളുടെ ഇടയിൽ പ്രത്യേക പരിചയപ്പെടുത്തലിന്റെ അവശ്യ മില്ലാത്ത വ്യക്തിയാണ് ജസ്റ്റിൻ. Rotherham Kerala Cultural Association നെ പ്രതിനിധീകരിക്കുന്നു.
യൂത്ത് കോർഡിനേറ്റർ : ഷിജോ തോമസ്
Wakefield അസോസിയേഷനിൽ നിന്നുള്ള ഷിജോ, യൂത് കോഓർഡിനേറ്റർ പദവിയിലാണ് ഈ കമ്മറ്റിയുടെ ഭാഗമായിരിക്കുന്നത്. കുട്ടികൾക്കും യുവതീ യുവാക്കൾക്കുമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത നടപ്പിലാക്കിയ അനുഭവ സമ്പത്ത് റീജിയണനിലെ യൂത് പരിപാടികൾക്ക് കരുത്തേകും.
ആർട്സ് കോർഡിനേറ്റർ : അമ്പിളി രെഞ്ചു
അദ്ധ്യാപികയും നല്ലൊരു നർത്തകിയും ആയ അമ്പിളി ഈ നിർവാഹക സമിതിയിൽ സ്കൻതോർപ് അസോസിയേഷനെ പ്രതിനിധാനം ചെയ്യുന്നു. അമ്പിളിയുടെ സംഘടന തലത്തിലുള്ള പ്രവൃത്തി പരിചയം റീജിയന്റെ പ്രധാന പരിപാടിയായ കലാമേളക്ക് ഗുണകരമാവും.
സ്പോർട്സ് കോഓർഡിനേറ്റർ : ജോൺ മാർട്ടിൻ
കഴിഞ്ഞ റീജിണൽ കമ്മറ്റിയിൽ ജോയന്റ് സെക്രട്ടറി ആയിരുന്ന ജോൺ ഇത്തവണ റീജിയന്റെ സ്പോർട്സ് കോഓർഡിനേറ്റർ ആണ്. റീജിണൽ കായിക മേള, ക്രിക്കറ് ടൂർണമെന്റ്, ബാഡ്മിന്റൺ ടൂർണമെന്റ് തുടങ്ങി വിവിധ പരിപാടികളുടെ നടത്തിപ്പ് ജോണിന്റെ നേതൃത്വത്തിൽ നടക്കും. Bradford Malayali Association-നെ പ്രതിനിധീകരിക്കുന്നു.
പ്രവർത്തനോത്സുകരായ ഒരു പറ്റം ആളുകളാണ് കമ്മറ്റിയിൽ ഉള്ളതെന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ച് Region മുന്നേറും എന്നും പുതിയ നിർവാഹക സമിതിക്കു വേണ്ടി പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രസിഡണ്ട് അശ്വിൻ പറഞ്ഞു.
ഇന്ത്യയിലെ പോൺസൈറ്റ് നിരോധനം കർശനമാക്കിയെങ്കിൽ, അതിലും നിയന്ത്രണങ്ങൾ കൊണ്ടു വരാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. അടുത്ത മാസം മുതൽ ബ്രിട്ടനിൽ പോൺ സൈറ്റുകൾ സന്ദർശിക്കണമെങ്കിൽ തിരിച്ചറിയൽ രേഖ ആവശ്യമായി വരും പോൺ ഹബ്ബ്, യൂ പോൺ പോലുളള വെബ്സൈറ്റുകൾക്കും ഇത് ബാധകമാണ്.
ലൈംഗികതയുളള ഉളളടക്കം കാണുന്നതിന് പ്രായം വ്യക്തമാക്കുന്നതിനാണ് സർക്കാരിൽ നിന്ന് ആധികാരികമായി തിരിച്ചറിയിൽ രേഖ ആവശ്യപ്പെടുന്ന എയ്ജ് ഐഡി സംവിധാനം കൊണ്ടുവരുന്നത്. ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. ഏപ്രിൽ മുതലായിരിക്കും പുതിയ സംവിധാനം നിലവിൽ വരിക.
വെബ്പേജ് തുറന്നാൽ ആദ്യം ലഭിക്കുക പ്രായം സ്ഥിരീകരിക്കാനുളള നിർദേശമടങ്ങിയ പേജ് ആണ്. കൃത്യമായ രേഖകൾ നൽകിയാൽ മാത്രമേ തുടരാൻ സാധിക്കൂ. ഈ യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് എയ്ജ് ഐഡി നിയന്ത്രണമുള്ള എല്ലാ പോൺസൈറ്റുകളും സന്ദർശിക്കാം 2017 ലെ ഡിജിറ്റൽ എക്കോണമി ആക്റ്റിന്റെ ഭാഗമായാണ് ഈ പുതിയ നിയമം അംഗീകരിച്ചിരിക്കുന്നത്.
യുകെ മലയാളിയായ ജെയ്ഡനും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരം മീനാക്ഷിക്കുട്ടിയും ചേര്‍ന്ന് അഭിനയിക്കുന്ന ‘മധുരനെല്ലിക്ക’ മാര്‍ച്ച് 9ന് റിലീസിനൊരുങ്ങുന്നു. ഇതിനോടകം തന്നെ മധുരനെല്ലിക്കയുടെ ടീസര്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു.

ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത ആ നല്ല ബാല്യകാലത്തിലേക്കു നമ്മളേവരേയും കൈപിടിച്ചു കൊണ്ടുപോകുന്ന മധുരനെല്ലിക്കയുടെ ടീസര്‍ കാണാം
യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന് പുതിയ ഭരണസമിതി നിലവില്‍ വന്നു. 2019 മാര്‍ച്ച് 2-ാം തീയതി ബാസില്ഡണ് ദി ജെയിംസ് ഹോണ്‍സ്ബി സ്കൂളില്‍ നടന്ന പൊതുയോഗമാണ് പുതിയ നേതൃത്വ നിരയെ തിരഞ്ഞെടുത്തത്. ഉച്ചകഴിഞ്ഞു 12.30ന് റീജിയന് പ്രസിഡന്റ് ബാബു മങ്കുഴിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോജോ തെരുവന്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ യുക്മയെ ജീവന് തുല്യം സ്നേഹിച്ച മുന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറിനെ സ്മരിച്ചതും അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി വേദിയില്‍ ഒരു ഇരിപ്പിടം ഒഴിച്ചിട്ടത് പരാമര്‍ശിച്ചതും ഈസ്റ്റ് ആംഗ്ലിയ റീജിയന് എത്രമാത്രം രഞ്ജിത്കുമാറിനെ സ്നേഹിക്കുന്നു എന്നതിന് തെളിവായി. ബാബു മങ്കുഴിയില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രസിഡണ്ട് ആയിരുന്ന രഞ്ജിത് കുമാറിന്റെ മരണത്തെ തുടര്‍ന്ന് താന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്ന കാര്യം സൂചിപ്പിക്കുകയും രഞ്ജിത് കുമാറിന്റെ യുക്മയോടുള്ള സ്നേഹവും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോയ പ്രവര്‍ത്തന രീതിയുമാണ് താനും പിന്തുടരാന് ശ്രമിച്ചതെന്നും സൂചിപ്പിച്ചു.

പിന്നീട് കഴിഞ്ഞ ദിവസം അമ്പതാം ജന്മദിനംആഘോഷിച്ച ഈസ്റ്റ് ആംഗ്ലിയ റീജിയന് നേതാക്കളില്‍ പ്രധാനിയും യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റും ആയിരുന്ന അസിച്ചേട്ടന് എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഫ്രാന്‍സിസ് കവളക്കാട്ടിലിനോടുള്ള സ്നേഹസൂചകമായി കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. സെക്രട്ടറി ജോജോ തെരുവന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ട ചില കാര്യങ്ങള്‍ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടത് അടുത്ത കമ്മറ്റി പരിഗണിക്കും എന്ന തീരുമാനത്തോടെ ഏകകണ്ഠമായി റിപ്പോര്‍ട്ട് പാസാക്കപ്പെട്ടു.

ട്രഷറര്‍ ഷാജി വറുഗീസ് അവതരിപ്പിച്ച വരവ് ചിലവു കണക്കുകളുടെ റിപ്പോര്‍ട്ട് സഭ ഏകകണ്ഠമായി പാസാക്കി. ഈസ്റ്റ് ആംഗ്ലിയായുടെ മുന്‍ ജോയിന്റ് സെക്രട്ടറി ജിജി നട്ടാശ്ശേരിയേയും ബാസില്ഡണ് മലയാളി അസോസിയേഷന് പ്രതിനിധി ജെയിംസ് ജോസഫിനെയും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ വരണാധികാരികളായി തിരഞ്ഞെടുത്തു.
ഷാജി വര്‍ഗീസിന്റെ നന്ദി പ്രകാശനത്തിന് ശേഷം നിലവിലെ കമ്മറ്റിയെ പിരിച്ചുവിട്ടതായി അറിയിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്ക് യോഗം കടന്നു.
ജിജി നട്ടാശ്ശേരിയും ജെയിംസ് ജോസഫ് വരണാധികാരികളായ യോഗം പ്രസിഡന്റായി ബാബു മങ്കുഴിയിലിനേയും (ഇപ്സ് വിച്ച് മലയാളി അസോസിയേഷന്) സെക്രട്ടറി ആയി സിബി ജോസഫ് (ബാസില്ഡണ് മലയാളീ അസോസിയേഷന്), ട്രഷറര്‍ ആയി അജു ജേക്കബ് (മലയാളി അസോസിയേഷന് ഓഫ് നോര്‍വിച്ച്) എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി താഴെപ്പറയുന്നവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
സോണി ജോര്‍ജ്ജ് (കേംബ്രിഡ്ജ്) വൈസ് പ്രസിഡന്റ്, ബിജീഷ് ചാത്തോത് (ലുട്ടന്‍) ജോയിന്റ് സെക്രട്ടറി, മനോജ് ജോസഫ് (ഹണ്ടിങ്ടണ്‍) ജോയിന്റ് ട്രഷറര്‍, സിനേഷ് ഗോപുരത്തിങ്കല്‍ (നോര്‍വിച്ച്) ആര്‍ട്സ് കോര്‍ഡിനേറ്റര്‍, സാജന് മാത്യു പടിക്കമാലില്‍ ( ഈസ്റ്റ് ലണ്ടന്‍) സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന് (സൗത്ത് എന്‍ഡ്) ചാരിറ്റി കോര്‍ഡിനേറ്റര്‍, ജിനീഷ് ലൂക്ക (ഇപ്സ്വിച്ച് മലയാളി അസോസിയേഷന്) യൂത്ത് കോര്‍ഡിനേറ്റര്‍, റജി നന്തികാട്ട് (എന്‍ഫീല്‍ഡ്) പി.ആര്.ഒ.
യുക്മയുടെ നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനത്തേക്ക് ജോജോ തെരുവന്റ പേരും എബ്രഹാം ജോസ് പൊന്നുംപുരയിടത്തിന്റെ പേരും പൊതുയോഗത്തില്‍ നിര്‍ദേശിച്ചത് കൊണ്ട് ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുക്കുന്നതിന് യോഗം തീരുമാനിച്ചു. വോട്ടിംഗില്‍ ജോജോ തെരുവന്‍ നാഷ്ണല്‍ കമ്മറ്റി മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വളര്‍ച്ചയില്‍ കഴിഞ്ഞ പത്തു വര്‍ഷവും മുന്നില്‍ നിന്ന് നയിച്ച കുഞ്ഞുമോന് ജോബിന്റെ അനുഭവ പരിചയം പുതിയ കമ്മിറ്റിക്കും പ്രയോജനപ്പെടുവാന്‍ അദ്ദേഹത്തെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ രക്ഷാധികാരിയാക്കാന്‍ തീരുമാനിച്ചു. പ്രസിഡണ്ട് ആയി തിരഞ്ഞെടുത്ത ബാബു മങ്കുഴിയില്‍ നല്ലൊരു സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനും ആണ്. ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയിരുന്ന രഞ്ജിത്കുമാറിന്റെ മരണത്തെ തുടര്‍ന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡന്റ് ആയിരുന്നു കഴിഞ്ഞ കമ്മറ്റിയില്‍.

സെക്രട്ടറി സിബി ജോസഫ് ഇടുക്കി ജില്ലാ സ്വദേശിയാണ്. രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന സിബി ബാസില്ഡണ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡണ്ട് ആയിരുന്നു. സിബി നേതൃത്വം കൊടുത്ത കമ്മറ്റിയുടെ കാലത്ത് ബാസില്ഡണ് മലയാളി അസോസിയേഷന് ഈസ്റ്റ് ആംഗ്ലിയ റീജിയന് കലാമേളയില്‍ ചാമ്പ്യന്‍ പട്ടവും നാഷണല്‍ കലാമേളയില്‍ ബെസ്ററ് അസോസിയേഷന് പട്ടവും നേടുകയുണ്ടായി.
ട്രഷറര്‍ ആയി തെരഞ്ഞെടുത്ത അജു ജേക്കബ് നോര്‍വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും സര്‍വോപരി ഒരു സാമൂഹ്യ പ്രവര്‍ത്തകനുമാണ്. കഴിഞ്ഞ യുക്മ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നതില്‍ മികവുറ്റ അദ്ദേഹത്തിന്റെ A J Catering ഏവര്‍ക്കും സുപരിചിതമാണ്. തികച്ചും മാന്യവും അച്ചടക്കത്തോടെയും നടന്ന പൊതുയോഗവും തിരഞ്ഞെടുപ്പ് പ്രക്രിയകളും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും തെളിവായിരുന്നു.