ബെഡ്ഫോർഡ്: യു.കെ മലയാളികൾക്കിടയിൽ ആദ്യ വർഷത്തിനുള്ളിൽ തന്നെ ജനശ്രദ്ധ നേടിയ 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡ് അണിയിച്ചൊരുക്കിയ സംഗീതോത്സവം & ചാരിറ്റി ഇവെന്റ്റ് കെറ്ററിംഗിൽ നടന്ന സീസൺ -1 നും,ബെഡ് ഫോർഡിൽ നടന്ന സീസൺ-2 ന്റെയും വൻ വിജയത്തിന് ശേഷം ലണ്ടനടുത്തുള്ള പ്രധാന പട്ടണങ്ങളിൽ ഒന്നായ വാറ്റ്ഫോർഡിലെ,ഹോളി വെൽ കമ്മ്യൂണിറ്റി സെന്ററിൽ ഈ വരുന്ന ഫെബ്രുവരി 23 ശനിയാഴ്ച 3 മണിമുതൽ 11 മണിവരെ “സംഗീതോത്സവം സീസൺ 3 & ചാരിറ്റി ഇവന്റും മലയാള മണ്ണിന്റെ എക്കാലത്തെയും മറക്കാനാവാത്ത ഏതൊരു മലയാളിക്കും എന്നെന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച മഹാകവി പത്മശ്രീ ഓ.എൻ.വി കുറുപ്പിന്റെ അനുസ്മരണവും അതിവിപുലമായി യു.കെയിലെ അറിയപ്പെടുന്ന ചാരിറ്റബിൾ സംഘടനയായ Kerala Charitable Foundation Trust-(KCF Watford)ആയി സംയുക്തമായി സഹകരിച്ചുകൊണ്ടു നടത്തപ്പെടുന്നു.
സംഗീതവും നൃത്തവും ഒന്നുചേരുന്നു ഈ വേദിയിൽ ഗായകരായെത്തുന്നത് മനോജ് തോമസ് (കെറ്ററിംഗ് ) ലിൻഡ ബെന്നി (കെറ്ററിംഗ് )ഡെന്ന ജോമോൻ (ബെഡ്ഫോർഡ് ) ജെനിൽ തോമസ് (കെറ്ററിംഗ് )സാൻ സാൻടോക് (മൗറീഷ്യസ് ഗായകൻ -ലണ്ടൻ) സജി സാമുവൽ (ഹാരോ )ഷാർലയ് വർഗീസ് (ഹാരോ) സിബി (ചെൽട്ടൻഹാം) ഷാജു ഉതുപ് (ലിവർപൂൾ ) സജി ജോൺ (ലിവർപൂൾ ) ഉല്ലാസ് ശങ്കരൻ (പൂൾ)അനീഷ് & ടെസ്സമോൾ (മഴവിൽ സംഗീതം-ബോൺമൗത്) ജോൺ പണിക്കർ (വാട് ഫോർഡ്) സുദേവ് കുന്നത് (റെഡിങ്) പ്രവീൺ (നോർത്താംപ്ടൺ) മനോജ് ജേക്കബ് (ഗ്ലോസ്റ്റെർ) ടോമി തോമസ് (സൗത്തെൻഡ്) ഫെബി ഫിലിപ്പ് (പീറ്റർബോറോ) ജയശ്രീ (വാട്ഫോർഡ്) അന്ന ജിമ്മി (ബിർമിങ്ഹാം) ടെസ്സ ജോൺ (കേംബ്രിഡ്ജ്)ഇസബെൽ ഫ്രാൻസിസ് (ലിവർപൂൾ) ആനി അലോഷിയസ് (ലൂട്ടൻ)റേച്ചൽ ബിജു (ഹാർലോ) സ്നേഹ സണ്ണി (വാട് ഫോർഡ്) ഫിയോന ബിജു (ഹാവെർ ഹിൽ) നിവേദ്യ സുനിൽ (ക്രോയ്ടോൻ) നടാന്യ ജേക്കബ് (വോക്കിങ്) ജോസഫ് സജി (ലിവർപൂൾ)എന്നിങ്ങനെ 30 ൽ പരം ഗായകരും യുക്മ റീജിയണൽ നാഷണൽ വേദികളിൽ കലാതിലകമായിരുന്ന മിന്നാ ജോസ് (സാലിസ്ബറി) കലാമണ്ഡലം ലീലാമണി ടീച്ചറുടെ ശിഷ്യയും കലാതിലകവുമായ മഞ്ജു സുനിൽ (റെഡിങ് ) ശ്രീദേവി ശ്രീധർ, ദീപ്തി രാഹുൽ, പാർവതി നിഷാന്ത് എന്നിവർ (റെഡിങ്)ജയശ്രീ (വാട് ഫോർഡ് ) ഡെന്ന & നന്ദിനി (ബെഡ്ഫോർഡ്) ജസീന്ത &അലീന (ആഷ്‌ഫോർഡ്) ടോണി അലോഷിയസ് (ലൂട്ടൻ ), ദിയ & നവമി (ബെഡ്ഫോർഡ്)സോനാ ജോസ് സാലിസ്ബറി)
റൊസാലിയ റിച്ചാർഡ് (പോർട്സ് മൗത്) അലീന, അനീറ്റ & താനുഷ (സാലിസ്ബറി), ഫേബ &ഫെൽഡ (വാട് ഫോർഡ്)മെറിറ്റോ & ബെല്ല (വാട് ഫോർഡ്) ഗ്രീഷ്മ, ഷെലി & ജയശ്രീ (വാട് ഫോർഡ്) അവതരിപ്പിക്കുന്ന ക്ലാസിക്കൽ സിനിമാറ്റിക് നൃത്തങ്ങളും അരങ്ങിലെത്തുന്നു.
പ്യൂവർ ഇൻറ്റർ നാഷണൽ 2019 little മിസ്സ് കിരീടം സ്വന്തമാക്കി മാർച്ചിൽ അമേരിക്കയിലെ ഒർലാണ്ടോയിൽ വെച്ചു നടക്കുന്ന യു.കെ പ്രതിനിധീകരിച്ചു മത്സരിക്കുന്ന 8 വയസുകാരി സിയാൻ ജേക്കബ് (ഗ്ലോസ്റ്റെർ) അവതതരിപ്പിക്കുന്ന ഫാഷൻ ഷോയും ഈ വർഷത്തെ സംഗീതോത്സവം സീസൺ 3 ക്കു മാറ്റേകും. 7 ബീറ്റ്‌സ് മ്യൂസിക് ബാൻഡിന്റെ അമരക്കാരൻ മനോജ് തോമസും,ജോമോൻ മാമ്മൂട്ടിലും നേതൃത്വം നൽകുന്ന ഈ കലാമാമാങ്കത്തിന് ശ്രീമാൻ സണ്ണിമോൻ മത്തായിയുടെ നേതൃത്വത്തിലുള്ള KCF- വാറ്റ്ഫോർഡ് ന്റെ പരിപൂർണ്ണ പിന്തുണയോടെയാണ് നടത്തപ്പെടുന്നത്. കളർ മീഡിയ ലണ്ടൻ ഒരുക്കുന്ന ഏറ്റവും പുതിയ ദൃശ്യ ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള Digital HD LED wall,സംവിധാനം ഈ വർഷത്തെ സംഗീതോത്സവത്തിനു മാറ്റ് കൂട്ടും,കൂടാതെ മാഗ്‌നവിഷൻ ടി വി മുഴുവൻ പ്രോഗ്രാം തൽസമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.
തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന സംഗീതോത്സവം സീസൺ 3-യിൽ യൂകെയിലെ കലാ,സാംസ്‌കാരിക,രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരായ യുക്മ സാംസ്‌കാരിക വേദി നാഷണൽ പ്രതിനിധി സി.എ ജോസഫ്, യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, KCF വാട് ഫോർഡ് ചെയർ പേഴ്സണും, പുതുപ്പള്ളി സംഗമം പ്രെസിഡന്റുമായ സണ്ണിമോൻ മത്തായി, ഡോക്ടർ ശിവകുമാർ,KCF ട്രസ്റ്റീയും,എഴുത്തുകാരനുമായ ഹരിഹരൻ, സംഗീതോത്സവം സീസൺ 3 മുഖ്യ സ്പോൺസർ അലൈഡ് ഫിനാൻസ് പ്രതിനിധി ഷൈമോൻ തോട്ടുങ്കൽ, WMF പ്രസിഡന്റും മാഗ്‌നവിഷൻ ടി വി ഡയറക്ടർ ഡീക്കൻ ജോയ്‌സ് ജെയിംസ്, മെട്രോ മലയാളം ടി വി ഡയറക്ടർ കാനേഷിയസ് അത്തിപ്പൊഴിയിൽ, യുക്മ സ്ഥാപക അംഗവും ഒഐസിസി മാഞ്ചസ്റ്റർ റീജിയൻ അംഗവുമായ സോണി ചാക്കോ, ജിൻടോ ജോസഫ് മാഞ്ചസ്റ്റർ, മുൻ ബിസിഎംസി (ബിർമിംഗ്ഹാം ) പ്രസിഡന്റ് & മുൻകുട്ടനാട് സംഗമം കൺവീനറും & Malayalam UK News portal Director board member ജിമ്മി മൂലംകുന്നം, ഐഒസി പ്രെസിഡെന്റ് സുജു കെ ഡാനിയേൽ, യുക്മ ബോട്ട് റേസ് കൺവീനർ എബി സെബാസ്റ്റ്യൻ, ട്യൂട്ടർസ് വാലി ഡിറക്ടർ നോർഡി ജേക്കബ്, 24 care നഴ്സിംഗ് ഏജൻസി ഡയറക്ടർ ദോത്തി ദാസ്, KCF വാട് ഫോർഡ് trustees രാജേഷ് വി & ശില്പി ബാബു എന്നിവർ പങ്കെടുക്കുന്നു.
സംഗീതോത്സവം സീസൺ 3 വേദിയുടെയുടെ മുഴുവൻ നിയന്ത്രണവും കൈകാര്യം ചെയ്യുന്നത് യു.കെയിൽ വിവിധ വേദികളിൽ കഴിവ് തെളിയിച്ച കവിയത്രിയും, ഗായികയും റേഡിയോ അവതാരികയുമായ രശ്മി പ്രകാശ് രാജേഷ് (ലണ്ടൻ ) & പ്രമുഖ അവതാരിക റാണി ജോസുമാണ് (വാട്ഫോർഡ്). മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകുന്ന ബെർമിംഗ്ഹാം “ദോശ വില്ലേജ്”റെസ്റ്റോറെന്റിന്റെ സ്വാദേറും ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തി
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോമോൻ മാമ്മൂട്ടിൽ :07930431445
സണ്ണിമോൻ മത്തായി :07727 993229
മനോജ് തോമസ് :07846 475589
രാജേഷ് : 07833 314641
ഹരിഹരൻ : 07553 076350
വേദിയുടെ വിലാസം :
HolyWell Community Centre
Watford
WD18 9QD.
രാജകുടുംബത്തിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഹാരി രാജകുമാരനും മേഗൻ മർക്കിളും.ബേബി ഷവറിനായി ന്യൂയോർക്കിലെത്തിയ മേഗന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.മേഗന്റെ അടുത്ത സുഹൃത്ത് ജെസ്സീക്കയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനെത്തിയത്.
മേഗന്റെ അടുത്ത സുഹൃത്തും നടിയുമായ പ്രിയങ്ക ചോപ്ര ചടങ്ങിനെത്തിയിരുന്നില്ല. കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് പ്രിയങ്കയിപ്പോൾ.കഴിഞ്ഞ വർഷം മെയിലായിരുന്നു ഇരുവരുടെയും വിവാഹം.
അജിമോന്‍ ഇടക്കര
ചെല്‍ട്ടന്‍ഹാം : മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക മേഖലകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകങ്ങളിലൂടെ പങ്കു വയ്ക്കപ്പെട്ട ആശയങ്ങളും സന്ദേശങ്ങളും സാധാരണക്കാരായ വലിയ കൂട്ടം ജനങ്ങളുടെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ തന്നെ കാരണമായി. കേരള രാഷ്ട്രീയ ചരിത്രത്തിലും സാമൂഹ്യ ചരിത്രത്തിലും മായാത്ത സ്ഥാനം പിടിച്ച ഒട്ടേറെ നാടകങ്ങളും നാടക സമിതികളും മലയാളികള്‍ക്കും സുപരിചിതമാണ്. നാടക വണ്ടിയും കാത്ത് അമ്പലപ്പറമ്പുകളിലും പള്ളിമുറ്റങ്ങളിലും ഉറക്കമിളച്ചു കാത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്നത് , കമ്പ്യൂട്ടറിന്റെയും ടീവിയുടെയും മുന്‍പില്‍ ജീവിതം തളച്ചിട്ടിരിക്കുന്ന ഇന്നത്തെ തലമുറക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞു എന്ന് വരില്ല .
നവോത്ഥാന മൂല്യങ്ങള്‍ ഹൃദയത്തിലേക്കിറക്കിവിട്ടു , മലയാളികളുടെ മനസ്സില്‍ ചേക്കേറിയിരുന്ന നാടകം എന്ന കലാരൂപത്തിന്റെ എല്ലാ സത്തയും ഉള്‍ക്കൊണ്ടുകൊണ്ട് , ‘അസ്തമയം’ എന്ന മുഴുനീള നാടകത്തിലൂടെ സമകാലീന പ്രസക്തിയുള്ള ഒരു കുടുംബ കഥ പറയുവാന്‍ ഒരുങ്ങുകയാണ് ചെല്‍റ്റന്‍ഹാമില്‍ പ്രവര്‍ത്തിക്കുന്ന റിഥം തീയേറ്റേഴ്‌സ്. 136 വര്‍ഷങ്ങള്‍ക്കു മുന്‍പ് , കൃത്യമായി പറഞ്ഞാല്‍ 1882 ല്‍ കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന സംസ്‌കൃത കാവ്യം മലയാളത്തിലേയ്ക്ക് നാടക രൂപത്തില്‍ മൊഴിമാറ്റം നടത്തി മഹാനായ കേരളവര്‍മ്മ തുടക്കമിട്ട മലയാള നാടക കല , പ്രാവാസ ജീവിതത്തിലെ തിരക്കുകള്‍ക്കും പരിമിതികള്‍ക്കുമിടയിലും ഹൃദയത്തോട് ചേര്‍ത്തുപിടിച്ചുകൊണ്ട് , നാടകത്തിന്റെ തനതായ ആസ്വാദ്യത പ്രേഷകരിലേക്കെത്തിക്കുവാനുമുള്ള റിഥം തിയേറ്റേഴ്‌സിന്റെ വെല്ലുവിളികള്‍ നിറഞ്ഞ ഏറ്റവും പുതിയ ഉദ്യമം ആണ് ‘അസ്തമയം’ എന്ന സാമൂഹ്യ സംഗീത നാടകം. ഇതിനോടകം ഒട്ടേറെ ചെറു നാടകങ്ങളും സ്‌കിറ്റുകളും അവതരിപ്പിച്ച് കയ്യടി നേടിയ ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍ട്ടന്‍ഹാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മലയാളി സഹൃദയരുടെ കൂട്ടായ്മയായ റിഥം തീയേറ്റേഴ്സിന്റെ ലൈവ് ആയി ഡയലോഗ് പറഞ്ഞു അവതരിപ്പിക്കുന്ന , രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള , ആദ്യ മുഴുനീള നാടകമാണ് ‘അസ്തമയം’.
മലയാള നാടക വേദികളില്‍ ശ്രദ്ധേയരായ കൊല്ലം അസ്സീസി തിയേറ്റേഴ്‌സിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ‘അസ്തമയം’ അരങ്ങില്‍ എത്തുന്നത്. ഫ്രാന്‍സിസ് ടി മാവേലിക്കര രചിച്ച ഈ നാടകത്തിന്റെ പുനരാവിഷ്‌കരണം യൂക്കെയില്‍ ഒരുങ്ങുന്നത് മലയാളികള്‍ക്ക് സുപരിചിതനായ റോബി മേക്കരയുടെ സംവിധാന മികവിലൂടെയാണ്. നാടകത്തിനു മുന്നോടിയായി ‘റിഥം കലാസന്ധ്യ 2019’ എന്ന ഈ കലാവിരുന്നില്‍ മലയാള സിനിമ സീരിയല്‍ രംഗത്തെ ശ്രദ്ധേയ നടിയും നര്‍ത്തകിയുമായ സരയൂ അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരവും ഉണ്ടായിരിക്കുന്നതാണ്.
ഗ്ലോസ്റ്റര്‍ഷെയര്‍ NHS ട്രസ്റ്റ് ചാരിറ്റിയുടെ ധന ശേഖരണാര്‍ത്ഥം നടത്തുന്ന ‘ റിഥം കലാസന്ധ്യ 2019’ അരങ്ങേറുക ഈ വരുന്ന മാര്‍ച്ച് 9 , ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ചെല്‍റ്റന്‍ഹാമിലെ പ്രസിദ്ധമായ ബേക്കണ്‍ തിയേറ്റേഴ്‌സില്‍ ആയിരിക്കും. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളും അത്യാധുനിക ശബ്ദ വെളിച്ച ക്രമീകരണങ്ങളും ആയിരത്തിലധികം ഇരിപ്പിടങ്ങളും ഉള്ള ഈ വേദിതന്നെ അനുവാചകര്‍ക്ക് വേറിട്ടൊരു നാടകാനുഭവം പകരും.
ജീവകാരുണ്യ പ്രവര്‍ത്തന ധന സമാഹരണത്തിനു വേണ്ടിയുള്ള ഈ പരിപാടിയിലേക്കുള്ള പ്രവേശനം മിതമായ നിരക്കിലുള്ള പാസ് മൂലം നിയന്ത്രിക്കുന്നതായിരിക്കും. നൂറ്റാണ്ടുകളായി നാടകത്തിന്റെ ആത്മാവ് നിലകൊള്ളുന്ന ഇംഗ്ലണ്ടിന്റെ മണ്ണില്‍ പുതു തലമുറയിലെ ഒരു ചെറിയ കൂട്ടം പ്രവാസി കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഈ കലാസന്ധ്യയിലേയ്ക്ക് സഹൃദയരായ എല്ലാ നാടക പ്രേമികളെയും ഇതിന്റെ സംഘാടകര്‍ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ടോം ശങ്കൂരിക്കല്‍ (Ph . 07865075048), മാത്യു ഇടിക്കുള (Ph. 07976458267) , ഡോ. ബിജു പെരിങ്ങത്തറ (Ph. 07904785565 ) എന്നിവര്‍ ആരെയെങ്കിലുമായി ബന്ധപ്പെടുക.
Rhythm Kalasandya 2019
Date & Time: 9th March 2019, Saturday 5 PM
Venue : Bacon Theater, Dean Close School, Cheltenham GL51 6EP
Family Ticket – £25.00
Single Ticket – £10.00
സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണു നടപടി. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തിരിച്ചു വരവിനെ തടയാൻ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്.
1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ലെന്നു ഉറപ്പു വരുത്തണമെന്ന് മാത്രം. ബംഗ്ലദേശിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ട ഷെമീമയ്ക്ക് ഇരട്ട പൗരത്വമുണ്ട്. എന്നാൽ തനിക്ക് ബംഗ്ലാദേശ് പാസ്പോർട്ട് ഇല്ലെന്നും താൻ ഇതുവരെ ബംഗ്ലാദേശിൽ പോയിട്ടില്ലെന്നും ഷെമീമ മാധ്യമങ്ങളോട് പറഞ്ഞു. ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തിൽ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാൻ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തിൽ വിവരിക്കുന്നു.
ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം തന്റെ കുഞ്ഞ് അർഹിക്കുന്നുണ്ടെന്നും ബ്രിട്ടനിലേയ്ക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും ഷെമീമ പറഞ്ഞിരുന്നു. ഒപ്പം കടന്ന കൂട്ടുകാരികളിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാളെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല. ഐഎസ് ചേർന്നതിലും ആ ആശയങ്ങളെ പിന്തുണച്ചതിലും തെല്ലും ഖേദമില്ലെന്നും കുഞ്ഞിനെ ഓർത്ത് മാത്രമാണ് നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ഷെമീമ ബീഗം പറഞ്ഞിരുന്നത്. 2015ൽ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. തുർക്കി അതിർത്തി കടന്നാണ് സിറിയയിൽ എത്തിയത്.
റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും, പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസിൽ നിന്ന് രണ്ടാഴ്ച മുൻപ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷെമീമ പറയുന്നു. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍.പൂർണ ഗർഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേ ഇതു തടയാൻ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകിയിരുന്നു. പിന്നീടു രണ്ടു ദിവസങ്ങൾക്കകം അഭയാർഥി ക്യാംപിൽ വച്ച് കുഞ്ഞിനു ജന്മം നൽകിയ ഷെമീമ മകനെ ഇസ്‌ലാമിൽതന്നെ വളർത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. യുകെയിലേക്കു മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ പോലും തനിക്കു മടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടൻ കടന്നത്.
ബ്രിട്ടനിൽ പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയിൽ പൊട്ടിത്തെറിയെ തുടർന്ന് ഏഴ് എംപി മാർ രാജിവെച്ചു. നേതൃത്വത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് എംപിമാർ രാജി വെച്ചത്. നിലവിലെ രീതി മാറ്റാന്‍ ജെറമി കോര്‍ബിന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡര്‍ ടോം വാട്സണ്‍ മുന്നറിയിപ്പ് നല്‍കി.
ബ്രെക്സിറ്റ് വിഷയത്തിലും യഹൂദരോടുള്ള നിലപാടുകളിലും പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ആശയങ്ങളുമായി യോജിക്കാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് കോര്‍ബിന്‍ അകലുന്നതായും അംഗങ്ങള്‍ പറയുന്നു.ബ്രെക്സിറ്റില്‍ വീണ്ടും ജനഹിത പരിശോധന വേണമെന്നാണ് ഇവരുടെ ആവശ്യം.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന പാര്‍ട്ടിയുടെ നിലപാട് ശക്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ കോര്‍ബിന് കഴിഞ്ഞില്ലെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ രക്ഷിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ തങ്ങളൊടൊപ്പം ചേരുമെന്നാണ് പുറത്ത് പോയവരുടെ പ്രതീക്ഷ. പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും പാര്‍ലമെന്റില്‍ സ്വതന്ത്രമായ സംഘമായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം , എംപിമാരുടെ തീരുമാനം ദൌര്‍ഭാഗ്യകരമാണെന്ന് കോര്‍ബിന്‍ പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടിയില്‍ ജനങ്ങള്‍ വലിയ വിശ്വാസം സൂക്ഷിച്ചിട്ടുണ്ടെന്നും അത് മനസിലാക്കാന്‍ പലര്‍ക്കും കഴിയാതെ പോയെന്നും അദ്ദേഹം പറഞ്ഞു.
പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി ലഭിച്ച എല്ലാ ഞായറാഴ്ചകളിലുമുള്ള ലെസ്റ്ററിലെ സീറോ മലബാര്‍ കുര്‍ബാനയുടെ പുനഃസ്ഥാപനം അനുഗ്രഹത്തിന്റെ പുണ്യ നിമിഷമായി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിലവിളക്കു കൊളുത്തി കൃതജ്ഞതാ ബലി അര്‍പ്പിച്ചു. 600ഓളം വരുന്ന വിശ്വാസികള്‍ ദൈവത്തിന്റെ അനന്തമായ കരുണയ്ക്കും അനുഗ്രഹത്തിനും നന്ദിപറഞ്ഞു വിശ്വാസ ബലിയില്‍ പങ്കെടുത്തു.
ബലിമധ്യേ അഭിവന്ദ്യ പിതാവ് ലെസ്റ്ററിലെ വിശ്വാസ സമൂഹ യാത്രയെ, അനുഭവങ്ങളെ ഇസ്രയേലിന്റെ ചരിത്ര അവര്‍ത്തനമായിട്ടാണ് വിശേഷിപ്പിച്ചത്. വാഗ്ദത്ത ഭൂമി നഷ്ടപെട്ട ഇസ്രായേല്‍ പ്രവാസത്തിലായതുപോലെ. അരീക്കാട്ടച്ചനിലൂടെ ബ്ലെസ്സഡ് സാക്രമെന്റ് ദേവാലയത്തില്‍ തുടങ്ങിയ പ്രയാണം ചെറിയ ഇടവേളയ്ക്കു ശേഷം ലെസ്റ്ററില്‍ പുനാരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ്. വീണ്ടും ദൈവം ഇസ്രയേലിനെ തിരിച്ചു വാഗ്ദത്ത നാട്ടിലേക്കു കൊണ്ടുവന്നതു പോലെ ദൈവാനുഗ്രഘത്തിന്റെ അസുലഭ നിമിഷമായി മദര്‍ ഓഫ് ഗോഡ് ദേവാലയം. പരിശുദ്ധ അമ്മയുടെ ശുശ്രൂക്ഷകരാകാന്‍ അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.
ഇടവക വികാരി ഫാദര്‍ ജോര്‍ജ് ചേലക്കലിന്റെ ക്ഷമയും അനുസരണവും ഏറെ പ്രശംസനീയമായി പിതാവ് ഏറ്റെടുത്തു പറഞ്ഞു. സിറോ മലബാര്‍ സഭയ്ക്കുവേണ്ടി ഈ വലിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കുവാനുള്ള സുമനസിനെ പ്രശംസിച്ചു. സഭയോട് ചേര്‍ന്ന് വിശ്വാസ ജീവിതം ശക്തമായി കെട്ടിപ്പടുക്കാനും ഭാവിയില്‍ മിഷനായി പൂര്‍ണ ഇടവക സമൂഹമായി മാറുവാനുമുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. തുടര്‍ന്നുള്ള എല്ലാ ഞായര്‍ ദിവസങ്ങളില്‍ കുര്‍ബാന ഉണ്ടായിരിക്കുന്നതിയിരിക്കും. സ്‌തോത്ര ഗീതം ആലപിച്ചും സമൂഹമായി സ്‌നേഹവിരുന്നില്‍ പങ്കെടുത്തു സന്തോഷത്തോടെ ഏവരും തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങി.
അപ്സ്‌കേര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് വിധി വന്നിരിക്കുകയാണ് ബ്രിട്ടണില്‍. കഴിഞ്ഞ ദിവസം എലിസബത്ത് രാഞ്ജിയാണ് അപ്സ്‌കര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമാക്കി നിയമത്തില്‍ ഒപ്പു വെച്ചത്. ഒന്നര വര്‍ഷം മുന്‍പ് ബ്രിട്ടണിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ജീന മാര്‍ട്ടിന്‍ എന്ന യുവതിയാണ് അപ്സ്‌കര്‍ട്ടിങ്ങ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്.
ഒരാളുടെ സമ്മതമില്ലാതെ വസ്ത്രങ്ങള്‍ക്കിടയിലൂടെ രഹസ്യമായി സ്വകാര്യ ശരീര ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതിനെയാണ് അപ്സ്‌കര്‍ട്ടിങ്ങ് എന്നറിയപ്പെടുന്നത്. പ്രായഭേധമില്ലാതെ എവിടെ വെച്ചും ഇതിനിരയാകാം.
ഒരു ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടയില്‍ 2 പേര്‍ ജീന അറിയാതെ അവരുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങല്‍ എടുത്തതിനെ തുടര്‍ന്നാണ് ഈ നിയമ പോരാട്ടത്തിന് ജീന ഇറങ്ങി തിരിച്ചത്. അപ്സ്‌കര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും, കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ജീന പരാതി നല്‍കിയത്.
മുന്‍പ് ഇരയായവര്‍ ഉള്‍പ്പെടെ നിരവധി പേരുടെ പിന്തുണ ജീനക്ക് ഉണ്ടായിരുന്നു. അപ്സ്‌കര്‍ട്ടിങ്ങ് കുറ്റം ചെയ്യുന്നവര്‍ക്ക് 2 വര്‍ഷം തടവാണ് ഇനി മുതല്‍ ബ്രിട്ടണില്‍. കൂടാതെ ലൈഗിംഗ കുറ്റവാളികളുടെ ലിസ്റ്റില്‍ അവരെ ചേര്‍ക്കുകയും ചെയ്യും. വോയേറിയസം ബില്‍ എന്നാണ് ഈ നിയമം അറിയപ്പെടുന്നത്.
‘ഒരു നീണ്ട യാത്രയായിരുന്നു എന്റേത്. വിജയം വരെയുള്ള യാത്ര കഠിനനമായിരുന്നെങ്കിലും, ആ യാത്രയുടെ അവസാനം ഞാന്‍ വിജയിച്ചിരിക്കുന്നു. എന്റെ സഹോദരിമാര്‍ക്ക് വേണ്ടി. ഇനി പേടിക്കാതെ സുരക്ഷിതമായി ബ്രിട്ടണിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാം.’ എന്നാണ് വിധി വന്നതിന് ശേഷം ജീന പ്രതികരിച്ചത്.
രാജകീയ അംഗീകാരം നേടിയ നിയമം രണ്ടു മാസത്തിനു ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്. അതിനാല്‍ വോയേറിസം ബില്ലിന് വരുന്ന ഏപ്രില്‍ 1 മുതലായിരിക്കും നിയമ പ്രാബല്യമെന്നും നിയമം നടപ്പാക്കുന്നതോടെ കുറ്റവാളികളെ ശിക്ഷിക്കാനും അതുവഴി ബ്രിട്ടണിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും നിലനിര്‍ത്താന്‍ കഴിയുമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ബ്രിട്ടണിലെ അതിസമ്പന്നനും ബ്രക്സിറ്റ് അനുകൂലിയുമായ വ്യവസായി സർ ജിം റാറ്റ്ക്ലിഫ് രാജ്യം വിടാൻ ഒരുങ്ങുന്നു. 4,000,000,000 യൂറോയുടെ ( 32,298 കോടി രൂപ) നികുതിയിൽ നിന്നും രക്ഷനേടാനാണ് റാറ്റ്ക്ലിഫ് തന്റെ കെമിക്കല്‍ കമ്പനി ലിനിയോസുമായി മൊണോക്കോയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 35 ബില്യൺ ആസ്തിയുള്ള കമ്പനിക്ക് ലഭിക്കുന്ന ആഗോള വരുമാന പ്രകാരം ഒടുക്കേണ്ട നികുതിയിൽ നിന്നും ഒഴിവാകുന്നതിനാണ് നാടകീയ നീക്കമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
1998ൽ സ്ഥാപിതമായ കമ്പനിയുടെ ചെയര്‍മാനും സിഇഒയുമാണ് 66 കാരനായ സർ ജിം റാറ്റക്ലിഫ്. അന്താരാഷ്ട്ര അക്കൗണ്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കോ ഓാപ്പർസാണ് മൊണോക്കോയിലേക്കുള്ള മാറ്റത്തിന് പിന്തുണ നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. നടപടികളുടെ ഭാഗമായി കമ്പനിയുടെ രണ്ട് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർമാരായ. ആന്റി ക്യൂറി, ജോൺ റീസ് എന്നിവർക്ക് 20 ശതമാനം ഷെയറുകൾ കൈമാറിയിട്ടുമുണ്ട്. 18,500 ജീവനക്കാരുള്ള കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് ജിം റാറ്റ് ക്ലിഫിനുള്ളത്.
യൂറോപ്യൻ യൂനിയന്റെ ഗ്രീൻ ടാക്സിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിറകെയാണ് യുകെ വിടുന്നെന്ന റിപ്പോർട്ട് പറയുന്നത്. ഗ്രീൻ ടാക്സ് രാജ്യത്തെ കെമിക്കൽ വ്യവസായത്തെ തകർക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 45 ബില്ല്യൺ യുറോയുടെ വാർഷിക വരുമാനമുള്ളതാണ് കമ്പനി.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസിന്റെ ഗ്രാന്റ് ഫിനാലെ ബിബ്ലിയ 19 റിയാല്‍ട്ടൊ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ വച്ച് നടന്നു. ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ സോര്‍ഡ് സ് കുര്‍ബാന സെന്റര്‍ പ്രഥമ മാര്‍ത്തോമാ എവര്‍ റോളിങ്ങ് ട്രോഫിയും സ്‌പൈസ് ബസാര്‍ ഡബ്ലിന്‍ നല്‍കിയ 500 യൂറോ കാഷ് അവാര്‍ഡും സ്വന്തമാക്കി. ബ്ലാഞ്ചര്‍ഡ് സ് ടൗണ്‍ കുര്‍ബാന സെന്റര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് പോള്‍ എവര്‍ റോളിങ്ങ് ട്രോഫിയും റോയല്‍ കാറ്ററിങ്ങ് നല്‍കിയ 350 യൂറോ കാഷ് അവാര്‍ഡും നേടിയെടുത്തു.
മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സെന്റ് പാട്രിക് എവര്‍ റോളിങ്ങ് ട്രോഫിയും CRANLEY CARS, Dublin 22 സ്‌പോണ്‍സര്‍ ചെയ്യുന്ന 250 യൂറോയുടെ കാഷ് അവാര്‍ഡും ബ്ലാക്ക് റോക്ക് (സെന്റ് ജോസഫ്) കുര്‍ബാന സെന്റര്‍ കരസ്ഥമാക്കി.
ഒന്നാം സ്ഥനം നേടിയ സോര്‍ഡ് സ് കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ ജോഹന്‍ ജോബി, സ്‌നേഹ ബിനു, നോയല്‍ റെജി, ഷെറിന്‍ റെജി വര്‍ഗീസ്, സ്മിത ഷിന്റോ. രണ്ടാം സ്ഥനം നേടിയ ബ്ലാഞ്ചര്‍ഡ് സ് ടൗണ്‍ കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ റിയ റ്റിബി, മിഷല്‍ മരിയ ജോബിന്‍, അലന്‍ ടിബു, അര്‍പ്പിത ബെന്നി, ബിനുമോള്‍ ജിന്റോ. മുന്നാം സ്ഥനം നേടിയ ബ്ലാക്ക് റോക്ക് (സെന്റ് ജോസഫ്) കുര്‍ബാന സെന്ററിന്റെ ടീം നിതിന്‍ ഡെന്നി, ആര്‍ലിന്‍ സന്തോഷ്, അല്‍ബിന്‍ നിലേഷ്, ജെര്‍മി ജോയി, മറിയാമ്മ നിലേഷ്.
ഉച്ചകഴിഞ്ഞ് 2 മണിക്ക് വി. കുര്‍ബാനയോടെ ആരംഭിച്ച പരിപാടികള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങള്‍ ഫാ. രാജേഷ് മേച്ചിറാകത്ത് നിയന്ത്രിച്ചു. ഓഡിയോ വിഷല്‍ റൗണ്ടുകള്‍ ഉള്‍പ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങള്‍ നടന്നത്.
കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട്, കാറ്റിക്കിസം കോര്‍ഡിനേറ്റര്‍ ശ്രീ. ജോസ് ചാക്കോ, സോണല്‍ സെക്രട്ടറി സീജോ കാച്ചപ്പള്ളി, സോണല്‍ ട്രസ്റ്റിമാരായ റ്റിബി മാത്യു, ജോബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്ത ടീമുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതല്‍ അറിവുനേടാന്‍ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മതബോധന വിഭാഗം വര്‍ഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ ഈ വര്‍ഷം ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നായി 600 ല്‍ ഏറെ വിശ്വാസികള്‍ പങ്കെടുത്തു. ഡബ്ലിന്‍ സോണല്‍ തലത്തില്‍ വിജയികള്‍ ആയവര്‍.
SUB JUNIORS :
First JERIN JOSEPH VARGHESE (BRAY)
Second JACOB JOSEPH (TALLAGHT)
Third AARON KURIAN (BRAY)
JUNIORS :
First SLEEVAN JOGGY (PHIBSBOROUGH)
Second ARLENE SANTHOSH (BLACKROCK)
Third LIBY TOBAN (TALLAGHT)
SENIORS :
First ASHVIN WILSON (TALLAGHT)
Second NOEL REJI (SWORDS)
Third ALBIN NILEESH (BLACKROCK)
SUPER SENIORS :
First LESLIN VINOD (BRAY)
Second ARPITHA BENNY (BLANCHARDSTOWN)
Third ANILIA ANIL (PHIBSBOROUGH)
GENERAL :
First VIGI THOMAS (PHIBSBOROUGH)
Second MARIAMMA NILEESH (BLACKROCK)
Third MEREENA VILSON (TALLAGHT)
ടോം ജോസ് തടിയംപാട്
കഴിഞ്ഞ മൂന്നാം തിയതി യു.കെയിലെ സന്ദര്‍ലാന്‍ഡില്‍ അന്തരിച്ച ഇടുക്കി തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കുന്നെലിന്റെ ശവസംസ്‌ക്കരം സന്ദര്‍ലാന്‍ഡിലെ ബിഷപ്പ് വിയര്‍ മൗത്ത് സെമിത്തേരിയില്‍ നടന്നു. രാവിലെ 9.30 മൃതദേഹം വഹിച്ചു കൊണ്ട് ഫ്യൂണറല്‍ ഡയറക്ട്രേറ്റിന്റെ വാഹനം സന്ദലാന്‍ഡിലെ സെന്റ് ജോസഫ് കാത്തോലിക്ക പള്ളിയില്‍ എത്തിയപ്പോള്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ വലിയ ജനകൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ക്ക് പള്ളി വികാരി ഫാദര്‍ മൈക്കിള്‍ മക്കോയ് ഫാദര്‍ സജി തോട്ടത്തില്‍ ഫാദര്‍ റ്റി.ജി തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
ഹൃദയസ്പര്‍ശിയായ ഒട്ടേറെ നിമിഷങ്ങളാണ് പള്ളിയില്‍ കണ്ടത് അന്ത്യ ചുംബനം നല്‍കാന്‍ നാട്ടില്‍ നിന്നും എത്തിയ പിതാവ് ലൂക്കാച്ചന്റെയും അമ്മ ത്രേസിയാമ്മയുടെയും കണ്ണുനീര്‍ എല്ലാവരെയും കരയിപ്പിച്ചു. അന്ത്യ ചുംബനം നല്‍കിയ ശേഷം മകനെ ഒരിക്കല്‍ കൂടി കുലുക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച പിതാവിനെ സ്‌നേഹം കണ്ടു നിന്നവരുടെ ഹൃദയം മുറിച്ചുകടന്നു പോയി, ഭാര്യ ആലിസ് കിട്ടിയ അനുശോചന സന്ദേശങ്ങള്‍ എല്ലാം പെട്ടിക്കുള്ളില്‍ അടുക്കിവെച്ച് അന്ത്യചുംബനം നല്‍കി ബെഞ്ചിലേക്ക് ചെരിഞ്ഞു വീണു. ഇതൊന്നും അറിയാതെ അരുണിന്റെ ആറും നാലും രണ്ടും വയസുള്ള കുട്ടികള്‍ അപ്പനെ നോക്കി നിന്നു അവര്‍ക്ക് അവരുടെ അച്ഛന്‍ അവരെ വിട്ടുപോയി എന്ന് മനസിലാകുന്നു പോലുമില്ലായിരുന്നു.
പള്ളിയിലെ അച്ഛന്റെ പ്രസംഗത്തില്‍ അച്ഛന്‍ അരുണും ആലിസും കുട്ടികളും തമ്മില്‍ ഉണ്ടായിരുന്ന അഗാദമായ സ്‌നേഹത്തെ പറ്റിയാണ് വിവരിച്ചത്. അരുണ്‍ യു.കെയില്‍ വന്ന കാലവും ആലിസിനെ കണ്ടുമുട്ടി വിവാഹം ചെയ്തതും കുട്ടികള്‍ ജനിച്ചതും രോഗം തിരിച്ചറിഞ്ഞതും അടങ്ങുന്ന അവരുടെ ജീവിതത്തിന്റെ എല്ലാ തുറകളെപ്പറ്റിയും പ്രതിപാദിച്ചിരുന്നു. ആലിസിന്റെ സഹോദരിമാര്‍ ദുബായില്‍ നിന്നും എത്തിയിരുന്നു അരുണിന്റെ സഹോദരന്‍ ബെഞ്ചമിനും എത്തിച്ചേര്‍ന്നിരുന്നു. അരുണിന്റെ ആറു വയസുള്ള മൂത്തമകന്‍ റീയാനാണ് പള്ളിയില്‍ റീഡിങ്ങ് നടത്തിയത് പള്ളിയിലെ കുര്‍ബാന ഇംഗ്ലീഷിലും മലയാളത്തിലുമാണ് നടത്തിയത്, തികഞ്ഞ അച്ചടക്കം സമയനിഷ്ട്ട എന്നിവ ചടങ്ങിന്റെ സവിശേഷതയായിരുന്നു.
അരുണിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെക്ക് വേണ്ടി പൂക്കള്‍ അര്‍പ്പിച്ചു ആദരിച്ചു, മറ്റു വിവിധ സംഘടനകളും റീത്തുകള്‍ സമര്‍പ്പിച്ചിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയി അവിടെ നടന്ന ചടങ്ങുകള്‍ക്ക് ശേഷം അരുണ്‍ മണ്ണിലേക്ക് യാത്രയായി. പിന്നിട് പള്ളിഹാളില്‍ നടന്ന ചെറിയ സമ്മേളനത്തില്‍ അരുണിന്റെ സഹോദരന്‍ ബെഞ്ചമിനും അലിസിന്റെ സഹോദരി രേഖയും ഈ വേദനയുടെ കാലത്ത് അരുണിന്റെ കുടുംബത്തോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞും തുടര്‍ന്നും അവരെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സന്ദര്‍ലാന്‍ഡിലെ മലയാളി സമൂഹം വന്നവര്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.